ജാനകീരാവണൻ 🖤: ഭാഗം 135

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

 "ഹ്മ്മ്... എന്താണ്.... ഭയങ്കര സന്തോഷത്തിലാണല്ലോ....?" വിക്രം വായിച്ചു കൊണ്ടിരുന്ന പത്രം മടക്കി അവളെ ഇരുത്തി ഒന്ന് നോക്കി അവൾ ഒരുനിമിഷം ഒന്ന് ചിന്തിച്ചു നിന്നു.... "ഹാ... എന്നോട് കൂടി പറയന്നെ...." അവൻ ചിരിച്ചു.... അന്നേരം അവൾ പുഞ്ചിരിച്ചു.... പിന്നിലേക്ക് മടക്കി പിടിച്ച വലത് കൈ അവന് നേരെ നീട്ടി.... ചുരുട്ടി പിടിച്ച കൈ തുറന്ന് അവൾ അവന് നേരെ നീട്ടി.... രണ്ട് പിങ്ക് വരകൾ തെളിഞ്ഞു നിൽക്കുന്ന കാർഡ് കണ്ട് അവന്റെ കണ്ണുകൾ തിളങ്ങി.... അതേ... താനൊരു ചെറിയച്ഛൻ ആകാൻ പോകുന്നു....! "സത്യാണോ ഏട്ടത്തീ....?" അവന്റെ കണ്ണുകളിൽ നനവ് പടർന്നു... മാനസ പുഞ്ചിരിയോടെ തലയാട്ടി.... അന്നേരം വിക്രമിന്റെ കണ്ണ് നിറഞ്ഞിരുന്നു.... തന്റെ ഏട്ടന്റെ കുഞ്ഞ്.... തനിക്കും മറിച്ചല്ല.... വർഷങ്ങൾക്ക് ശേഷം ഒരു കിളിക്കൊഞ്ചൽ... മരണപ്പെട്ടുപോയ തന്റെ കുഞ്ഞിപ്പെങ്ങൾ വൈഗയെ ഓർത്തു പോയവൻ.... ആ ഓർമയിൽ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് വോക്കിങ് സ്റ്റിക്ക് നിലത്ത് ഊന്നി അവൻ എണീറ്റു നിന്നു....

ചിരിയും കണ്ണ് നീരും ഒരുമിച്ച് വന്ന നിമിഷം... അച്ഛനും അമ്മയും അനിയത്തിയും ഒക്കെ ഏതോ ലോകത്തിരുന്ന് തന്നെ നോക്കി ചിരിക്കും പോലെ.... അവരുടെ അംശംമാണ് ഏട്ടത്തിയുടെ ഉദരത്തിൽ എന്ന് തോന്നി അവന്... അവരുടെ കുറവ് നികത്താൻ സ്വർഗ്ഗലോകത്തിരുന്ന് അയച്ച മാലാഖകുഞ്ഞ്.... നിറഞ്ഞു വരുന്ന കണ്ണുകളെ അവൻ വീണ്ടും കൈ കൊണ്ട് തുടച്ചു... ഒന്ന് തുള്ളി ചാടണമെന്നുണ്ട് അവന്.... "ഏട്ടൻ.... ഏട്ടൻ അറിഞ്ഞോ...?" ആവേശത്തോടെ അവൻ തിരക്കി... ഇല്ലെന്നവൾ തലയാട്ടി.... "ഒരു എമർജൻസി കേസ് വന്ന് രാത്രി പോയതാണ്... ഞാൻ... ഞാൻ ഇപ്പോഴാ ടെസ്റ്റ്‌ ചെയ്തത്...." അവൾ പുഞ്ചിരിയോടെ മുഖം താഴ്ത്തി.... ആ മുഖത്ത് നിറഞ്ഞു നിന്ന സന്തോഷം അവനും മനസ്സിലായി.... ഏട്ടൻ ഇത് അറിയുമ്പോഴും ഇങ്ങനെ അല്ലെങ്കിൽ ഇതിനും ഒരുപടി മുകളിൽ സന്തോഷിച്ചേനെ.... സ്വന്തം കുഞ്ഞല്ലായിരുന്നിട്ട് കൂടി ഏട്ടത്തിയുടെ ഉദരത്തിൽ കുറച്ച് മാസം ജീവിച്ച ആ കുഞ്ഞിനെ ഹൃദയത്തിൽ ഏറ്റിയവനാണ് ഏട്ടൻ.... ആ ഏട്ടന്റെ ചോരയിൽ ഒരു കുഞ്ഞ്....

ഇന്നിവിടെ ഒരു ഉത്സവമായിരിക്കുമെന്ന് അവൻ ഓർത്തു.... അവൻ പെട്ടെന്ന് ഓർമ വന്നത് പോലെ വോക്കിങ് സ്റ്റിക്ക് നിലത്ത് ഊന്നി അകത്തേക്ക് കയറി.... വാലറ്റ് കൈയിൽ എടുത്ത് വന്ന് മുറ്റത്തേക്ക് ഇറങ്ങി.... "നീയെങ്ങോട്ടാ....?" മുറ്റത്തേക്ക് ഇറങ്ങിയവനോടായി മാനസ തിരക്കി... "ഇതൊന്ന് ആഘോഷിക്കണ്ടേ.... ഞാൻ കുറച്ച് സ്വീറ്റ്സ് മേടിച്ചിട്ട് വരാം...."അവൻ ധൃതിയിൽ നടന്നു.... "വേണ്ടടാ.... നീ ഇങ്ങോട്ട് കയറി ഇരിക്ക്... ഈ മഞ്ഞത്ത് എങ്ങോട്ടും പോവണ്ട.... അല്ലെങ്കിൽ ഇത്ര രാവിലെ ആരാ കട തുറന്ന് വെക്കുക...." മാനസ അവനോട് പറഞ്ഞു... "തുറന്നില്ലെങ്കിൽ തുറപ്പിക്കും.... ഷോപ്പ് തുറന്ന് സ്വീറ്റ്സ് വാങ്ങിയിട്ടേ ഇനി വരുന്നുള്ളു.... ആദ്യ മധുരം ചെറിയച്ഛന്റെ കൈ കൊണ്ട് തന്നെ ആയിക്കോട്ടേ...."അവൻ കണ്ണിറുക്കി ചിരിച്ചു.... "ആദ്യ മധുരോ....?" അവൾ ചിരിച്ചു പോയി.... "ആഹ് ന്തേ.... ഞാൻ പെയ്യനെ നടന്നിട്ട് വരാം... ഏട്ടത്തി ഡോർ അടച്ചിരുന്നോ...." അവളെ അകത്തേക്ക് പറഞ്ഞു വിട്ടുകൊണ്ട് അവൻ മെല്ലെ നടന്നു.... ആ നടത്തം അവൻ നന്നായി ആസ്വദിക്കുന്നുണ്ട്....

കിളിക്കൊഞ്ചൽ സ്വപ്നം കണ്ട് ഒരു അരിക് ചേർന്നു നടക്കുന്നവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി ഉണ്ടായിരുന്നു.... ••••••••••••••••••••••••••••••••••••••••° യുവ പതിവിലും നേരം വൈകിയാണ് ഉണർന്നത്.... കണ്ണ് തുറന്നപ്പോൾ തന്നെ മുഖത്ത് എന്തോ നൂലുപോലെ ഇഴയുന്നത് പോലെ.... അവൻ വെപ്രാളത്തോടെ എണീക്കാൻ നോക്കി... നെഞ്ചിൽ എന്തോ ഭാരം അനുഭവപ്പെട്ടു.... കണ്ണ് ശരിക്ക് തിരുമ്മിക്കൊണ്ട് അവൻ നോക്കിയതും ആ കാഴ്ച കണ്ട് ഞെട്ടി.... അവന്റെ നെഞ്ചിൽ തല വെച് കെട്ടിപ്പിടിച്ചു കിടന്ന് ഉറങ്ങുന്ന നന്ദു.... അവളുടെ മുടിയിഴകളാണ് മുഖത്ത് ഇഴഞ്ഞത്.... ആ കാഴ്ചയിൽ അവൻ ശരിക്കും ഞെട്ടിപ്പോയി.... അവനാദ്യം നോക്കിയത് അവർക്ക് നടുവിൽ പണിത് വെച്ചിരുന്ന അതിർത്തിയിലേക്കാണ്.... അതൊക്കെ തകർത്തെറിഞ്ഞിരിക്കുന്നു... ഇതെങ്ങനെ സംഭവിച്ചു എന്നത് അവനെ കുഴപ്പിച്ചു.... എങ്കിലും ഉള്ളിൽ സന്തോഷം നിറഞ്ഞു.... ഇത്രയും നാളുകൾ ഒരുമിച്ച് കഴിഞ്ഞ്.... ഇതിനിടയിൽ ഒരിക്കൽ പോലും ആ പില്ലോ കടന്ന് ഇപ്പുറത്തേക്ക് അവൾ വന്നിട്ടില്ല...

ഉറക്കത്തിൽ പോലും ഒരു അകലം അവൾ പാലിച്ചിരുന്നു.... ഇന്നതൊക്കെ ഭേദിച്ചു കൊണ്ട് തന്നെ പുണർന്നുകൊണ്ട് തന്റെ നെഞ്ചിൽ കിടന്നിരിക്കുന്നു.... മനസ്സിനും ശരീരത്തിനും ഒക്കെ വല്ലാത്തൊരു സുഖം ഒരു കുളിർമ.... "ഇതിന് അറിഞ്ഞു കൊണ്ടാണോ....?" അവൻ അവളെ ഉറ്റുനോക്കി.... "ഏയ്യ്.... അതൊരിക്കലും ഉണ്ടാവില്ല...." അവൻ നിശ്വസിച്ചു.... അവളുടെ ശ്വാസനിശ്വാസങ്ങൾ അവന്റെ നെഞ്ചിൽ വന്ന് പതിക്കുന്നത് അറിഞ്ഞു ചെറു ചിരിയോടെ അവളെ നോക്കി കിടന്നു.... ഉണർന്നു കഴിഞ്ഞാൽ ഒരു യുദ്ധം പ്രതീക്ഷിച്ചു തന്നെയാണ് അവൻ കിടന്നത്.... എന്തോ അടർത്തി മാറ്റാനും എണീറ്റു പോകാനും തോന്നുന്നില്ല.... ഏറെ ആശിച്ച നിമിഷങ്ങളാണ്... ഒരുപാട് സന്തോഷം തോന്നി അവന്.... അവൾ അറിഞ്ഞുകൊണ്ട് അങ്ങനെ ചെയ്തിരുന്നെങ്കിലെന്ന് അവൻ അതിയായി ആശിച്ചു.... അവൾ ചേർത്തു പിടിച്ചു കിടക്കുന്നത് നോക്കി അവൻ ഒരു കള്ളച്ചിരി ചിരിച്ചു... ഇടത് കൈകൊണ്ട് അവളുടെ ഇടുപ്പിൽ ചേർത്തു പിടിച്ചു അവളെ പൊക്കി നെഞ്ചിലേക്ക് കയറ്റി കിടത്തി....

ഇപ്പോൾ പൂർണമായും അവന്റെ ദേഹത്താണ് അവൾ കിടക്കുന്നത്... അവളുടെ ആ കിടപ്പിൽ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാൻ അവൻ ശ്രദ്ധിച്ചിരുന്നു..... എങ്കിലും കുറേ ഒക്കെ അവൻ അതിൽ പരാജയപ്പെട്ടു.... കണ്ണുകൾ അർധനഗ്നമായ അവളുടെ മാറിടങ്ങളിലേക്ക് എത്തി നിന്നു.... കണ്ണുകളെ ശാസിച്ചുകൊണ്ട് അവൻ നോട്ടം മാറ്റി.... എത്രയൊക്കെ ശ്രമിച്ചിട്ടും കണ്ണുകൾ അവിടം തേടി പോയി.... അവിടം ഒന്ന് തലോടാൻ തോന്നിപ്പോയി അവന്.... കൈകൾ അവളുടെ മാറിടം ലക്ഷ്യം വെച്ച് നീങ്ങി..... പെട്ടെന്നൊരു ചിന്തയിൽ അവനാ കൈ പിൻവലിച്ചു.... തെറ്റാണ്.... തന്റെ താലി ഏറ്റു വാങ്ങിയത് കൊണ്ട് ആ ശരീരം സ്വന്തമാക്കാനുള്ള അവകാശം തനിക്കില്ല.... തന്റെ ഭാര്യാപദവി എന്ന് അവൾ സ്വീകരിക്കുന്നോ ഭർത്താവായി അംഗീകരിച്ചു തന്നെ എന്ന് സ്നേഹിക്കുന്നുവോ അന്ന് മാത്രമേ തനിക്ക് അവളിൽ അവകാശം ഉള്ളൂ.... അവന്റെ മനസാക്ഷി അവനെ ഉപദേശിച്ചു.... കൈകൾ പിൻവലിച്ചുകൊണ്ട് അവളെ പതിയെ എടുത്ത് ബെഡിലേക്ക് കിടത്തി....

അവളുടെ കവിളിൽ ഒന്ന് തലോടി.... ഇഷ്ടത്തോടെ.... "എനിക്കറിയില്ല നന്ദൂ നിനക്ക് എന്തുകൊണ്ടാ എന്നെ സ്നേഹിക്കാൻ പറ്റാത്തതെന്ന്.... പക്ഷേ ഞാൻ അത് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്.... നീ ചിന്തിക്കുന്നതിനും എത്രയോ മുകളിലാണ് എനിക്ക് നിന്നോടുള്ള ഇഷ്ടം.... അപ്പൊ നീ അറിയാതെ ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും ഇത് പോലെ എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നുണ്ട്.... അപ്പോ ഒരുപാട് ആഗ്രഹിച്ചു പോകും.... മോഹിച്ചു പോകും.... നീ എന്നെ ഒന്ന് സ്നേഹിച്ചിരുന്നെങ്കിലെന്ന്...."അവൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.... "ഇഷ്ടം പിടിച്ചു വാങ്ങാൻ പറ്റില്ലാന്നറിയാം.... എന്നാലും നി എന്താടി കോപ്പേ എന്റെ ഇഷ്ടം മനസ്സിലാക്കാത്തെ.... കിട്ടാത്ത സ്നേഹത്തിന്റെ പിറകെ കുറേ ഓടിയതല്ലേ നീ.... ഇവിടെ മനസ്സ് നിറയെ നിന്നോടുള്ള ഇഷ്ടം കൊണ്ട് നടക്കുന്നവനാ.... ആ എന്നെ കാണാൻ ഉള്ള കണ്ണ് മാത്രം അവൾക്കില്ല...."അവൾ ഉറക്കത്തിലാണെന്ന വിശ്വാസത്തിൽ അവൻ അവളുടെ കവിളിൽ ഒന്ന് കുത്തി.... "ചില സമയത്തെ അഹങ്കാരവും ജാടയും ഒക്കെ കാണുമ്പോൾ നല്ല നാലെണ്ണം മുഖത്ത് നോക്കി പറഞ്ഞിട്ട് പോകാൻ തോന്നും....

പക്ഷേ നിന്റെ ഈ അവിഞ്ഞ മുഖം കാണുമ്പോൾ എന്തോ വിട്ട് കളയാനും തോന്നില്ല.... ഇനി എന്നാടി എന്നെ നീ ഭർത്താവായി അംഗീകരിക്കുന്നെ...." അവന്റെ സ്വരത്തിൽ ദൈന്യത നിറഞ്ഞു.... ഒക്കെ കേട്ട് ഉറക്കം നടിച്ചു കിടന്ന നന്ദുവിന് പാവം തോന്നി.... ഈ നിമിഷം ഭർത്താവാണെന്ന് അംഗീകരിക്കുന്നു.... പക്ഷേ തുറന്ന് പറയാൻ എന്തോ ഒരു മടി.... ഇഷ്ടമാണോന്ന് ചോദിച്ചാൽ മറുപടി ഇല്ല.... ഇഷ്ടമല്ലേ എന്ന് ചോദിച്ചാൽ അല്ലാന്നും പറയാൻ തോന്നുന്നില്ല.... അവന്റെ വായിൽ നിന്ന് തന്നെ കുറിച്ച് കേൾക്കാനും താല്പര്യം തോന്നും.... അവന്റെ സാമിപ്യത്തിൽ ഒരുപാടൊരുപാട് സന്തോഷവതിയാണ്.... ഇതൊക്കെ പ്രണയത്തിന്റെ ലക്ഷണമാണെങ്കിൽ താനും പ്രണയിക്കുന്നുണ്ട്.... തന്റെ ഭർത്താവിനെ.... ഒരുപാടൊരുപാട് പ്രണയിക്കുന്നുണ്ട്.... കണ്ണുകൾ തുറക്കാതെ അവൾ മനസ്സിലോർത്തു.... പക്ഷേ എങ്ങനെ പറയും.... പറഞ്ഞാൽ ഇപ്പോൾ കിട്ടുന്ന ഈ പരിഗണന ഒക്കെ കുറയുമോ... പിന്നീട് ഈ നാവിൽ നിന്ന് ഇതൊക്കെ കേൾക്കാൻ കഴിയുമോ.... ഈ ഫീൽ ഇനി കിട്ടുമോ....

പ്രണയം തുറന്ന് പറയാതെ കിട്ടുന്ന ഈ നല്ല നിമിഷങ്ങൾ എന്ത് കൊടുത്താലും കിട്ടില്ലെന്ന്‌ അവൾ ഓർത്തു.... യുവ അവളെ തന്നെ നോക്കി കിടക്കുവാണ്.... ഒന്നും മിണ്ടുന്നില്ല ഇപ്പോൾ..... ആ മുഖത്തേക്ക് നോക്കി കിടക്കുവാണ്..... അവളുടെ അടുത്തേക്ക് ചേർന്നു കിടന്നിട്ട് അവൻ എന്തോ ഓർമയിൽ മാറി കിടന്നു.... അവൾക്കതൊന്നും ഇഷ്ടമാവില്ലെന്ന് അവൻ ചിന്തിച്ചു.... "എന്ത് അവസ്ഥയാടി.... ഇങ്ങനെ കിടക്കുമ്പോൾ ഒന്ന് അടുത്തേക്ക് വരാനും കെട്ടിപ്പിടിക്കാനും ഒരുമ്മ തരാനും ഒക്കെ ആഗ്രഹമുണ്ട്.... അതൊക്കെ അടക്കി പിടിച്ചു ജീവിക്കുവാ ഇപ്പൊ.... നിനക്ക് മനസ്സിലാവില്ല ഞാനീ നിമിഷം എത്രത്തോളം സഹിക്കുന്നുണ്ടെന്ന്... എത്രത്തോളം അഡ്ജസ്റ്റ് ചെയ്യുന്നുണ്ടെന്ന്...."അത്രമേൽ ആദ്രമായി പറഞ്ഞ അവന്റെ വാക്കുകൾ അവളെ കോരി തരിപ്പിച്ചു.... അവസാന വാചകം കേട്ടപ്പോൾ അവൾക്ക് പാവം തോന്നി... ശരിയാണ് അവൻ ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്.... അവന്റെ ആഗ്രഹങ്ങളൊക്കെ അവൻ മനസ്സിൽ ഒതുക്കി ജീവിക്കുകയാണെന്ന് അവളും തിരിച്ചറിഞ്ഞു അന്നേരം....

ആദ്യമൊക്കെ അവന്റെ ഭാഗത്ത് നിന്ന് അവൾ ചിന്തിച്ചിരുന്നില്ല.... ഇന്ന് താൻ അതൊക്കെ അനുഭവിച്ചറിഞ്ഞപ്പോഴാണ് അവന്റെ മനസ്സറിയാൻ അവൾക്ക് കഴിഞ്ഞത്... അവന്റെ മോഹങ്ങൾ മനസ്സിലാക്കാൻ അവൾക്ക് സാധിച്ചത്.... എന്തോ തുറന്ന് പ്രകടിപ്പിക്കാൻ ഒരു ചമ്മൽ പോലെ.... കുറച്ച് നേരം അവൾ അനങ്ങിയില്ല... അവൻ ഇപ്പോൾ എണീക്കുമെന്ന് തോന്നിയപ്പോൾ അവൾ ഉറക്കം നടിച്ചു അവനെ കെട്ടിപ്പിടിച്ചു കിടന്നു.... അവനൊന്ന് ഞെട്ടിക്കൊണ്ട് അവളെ നോക്കി.... അവൾ ഉറക്കം നടിച്ചു അവന്റെ ശരീരത്തിലേക്ക് അവളുടെ പകുതി ഭാരം ഇറക്കി വെച്ചു അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നു.... അവന്റെ ശരീരം മുഴുവൻ ഒരു കുളിര് കയറുന്നത് അവൻ അറിഞ്ഞു.... അവളുടെ ആ കുഞ്ഞ് കുഞ്ഞ് ചെയ്തികൾ പോലും അവനെ അത്രമേൽ സ്വാധീനിച്ചു.... ഒന്ന് പൊതിഞ്ഞു പിടിക്കാൻ തോന്നിയെങ്കിലും അവനത് ചെയ്തില്ല.... ആ വിരി നെറ്റിയിൽ മുത്തമിടാൻ അവൻ കൊതിച്ചു... പക്ഷേ അവളുടെ അറിവോടെ വേണം അത് ചെയ്യാനെന്ന് അവൻ മനസ്സിലുറപ്പിച്ചിരുന്നു....

അവളുടെ പ്രവർത്തിയിൽ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.... അതേ പുഞ്ചിരിയോടെ അവൻ അവളുടെ തലയിൽ തഴുകി.... അന്നേരം അവൾ മനസ്സ് കൊണ്ട് അവനോട് മൊഴിയുന്നുണ്ടായിരുന്നു.... ഇനിയും വേദനിപ്പിക്കില്ലെന്ന്.... നിരാശപ്പെടുത്തില്ലെന്ന്.... ഫോൺ റിങ് ചെയ്യുന്ന സൗണ്ട് കേട്ടാണ് അവൻ മനസ്സില്ലാ മനസ്സോടെ എണീറ്റത്.... "യാ സ്വപ്നാ.... ഞാൻ വരുന്നുണ്ട്.... ഓക്കെ.... I will be there in an hour..."അതും പറഞ്ഞവൻ ഫ്രഷ് ആവാൻ കയറി..... വേഗം ഫ്രഷ് ആയി വന്ന് ഒരു നേവി ബ്ലൂ കളർ ഷർട്ടും ഓഫ്‌ വൈറ്റ് പാന്റ്സും ധരിച്ചു.... ഷർട്ട് ടക്ക് ഇൻ ചെയ്തു വാച്ച് ഇട്ടു.... കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീക്കുന്നവനെ നന്ദു ഒളിഞ്ഞു നോക്കി.... ഇന്ന് അവൻ മുടി ചീകുന്നത് കാണാൻ ഒരു പ്രത്യേക ഭംഗി.... അവൾ ഓർത്തു..... അവൻ മുടി ഒക്കെ ചീകി ഡ്രായർ തുറന്ന് ഒരു ഫയൽ എടുത്തു നന്ദുവിനെ ഒന്ന് തിരിഞ്ഞു നോക്കി.... അവൻ നോക്കുമെന്ന് മനസ്സിലാക്കി അവൾ കണ്ണടച്ച് കിടന്നിരുന്നു..... അവളെ ഉണർത്താൻ തോന്നിയില്ല.... അവൾക്ക് മുന്നിൽ പ്രധിഷേധത്തിലാണല്ലോ....

എന്നാൽ അവൾ എല്ലാം കേട്ട് കിടക്കുകയായിരുന്നെന്ന് അവൻ അറിഞ്ഞില്ല.... അവളെ ഒരിക്കൽ കൂടി ഒന്ന് നോക്കിക്കൊണ്ട് അവൻ പുറത്തേക്കിറങ്ങി റൂം ചാരി വെച്ചിട്ട് പോയി.... അവൻ പോയതും നന്ദു പുഞ്ചിരിയോടെ എണീറ്റു.... വേഗം എണീറ്റ് ഡ്രെസ്സും എടുത്ത് ഫ്രഷ് ആവാൻ പോയി.... ശരവേഗത്തിൽ കുളിച്ചു റെഡി ആയി താഴേക്ക് ചെന്നു.... ആദ്യ ദിവസങ്ങളിൽ ഒക്കെ അതിരാവിലെ ഉണരുമായിരുന്നു.... എന്നാൽ അവിടെ ആ പതിവില്ല.... യാമി എണീക്കും പോലെ എണീറ്റാൽ മതിയെന്ന് അമ്മ തന്നെയാണ് പറഞ്ഞത്.... കല്യാണം കഴിക്കുമ്പോഴൊക്കെ ആകെയുണ്ടായിരുന്ന ടെൻഷൻ അമ്മായിയമ്മ പോര് മാത്രമായിരുന്നു.... യുവയെ പറ്റി വലിയ ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല.... ഏട്ടനെ അറിയുന്നത് കൊണ്ട് വലിയ പ്രശ്നത്തിന് ഒന്നും വരില്ലെന്ന് അറിയാമായിരുന്നു.... അപ്പോഴും അമ്മയും പെങ്ങളും ആയിരുന്നു എന്റെ പേടി.... എത്ര നന്നായി നിന്നാലും വന്ന് കയറിയവൾ എന്ന പേരിൽ കണ്ണിലെ കരടായി മാറുന്നവരുണ്ട്....

ഇന്നത്തെ കാലത്ത് അതിന്റെ പേരിൽ എത്രയെത്ര ജീവിതങ്ങളാണ് കണ്ണീരിൽ കുതിർന്നു പോയത്..... ആ ഒരു പേടി ഉണ്ടായിരുന്നു.... പക്ഷേ തന്റെ ഏട്ടൻ തനിക്ക് വേണ്ടി കണ്ടെത്തിയത് എല്ലാ അർത്ഥത്തിലും പെർഫെക്ട് ആയ ഒരു കുടുംബം തന്നെയാണെന്ന് അവൾ ആ നിമിഷം തിരിച്ചറിഞ്ഞു.... ആ ഏട്ടനോട് മനസ്സ് കൊണ്ട് നന്ദി പറഞ്ഞുകൊണ്ട് അവൾ ഹാളിലേക്ക് നടന്നു... അവൾ ചെന്നപ്പോഴേക്കും യുവ കഴിച്ചെണീറ്റിരുന്നു.... ധൃതി ഉള്ളത് കൊണ്ട് മുഴുവൻ കഴിക്കാതെയാണ് അവൻ എണീറ്റത്.... "ഡാ.... ആഹാരം പാഴാക്കാതെ അത് കൂടി കഴിച്ചാൽ എന്താ....?" അമ്മ അവനെ ശകാരിക്കുന്നുണ്ട്.... "ലേറ്റ് ആയി അമ്മാ.... സോറി...." അതും പറഞ്ഞവൻ ധൃതിയിൽ പുറത്തേക്ക് നടന്നു.... വാതിൽക്കൽ എത്തി ഒന്ന് തിരിഞ്ഞു നോക്കാനും അവൻ മറന്നില്ല.... അവന്റെ ആ നോട്ടം കണ്ട് ചിരിച്ചുകൊണ്ട് നന്ദു നോക്കിയത് യുവ കഴിച്ച ആ പ്ലേറ്റിലേക്കാണ്.... അമ്മ അത് എടുത്ത് പോവാൻ തുടങ്ങും മുന്നേ അവൾ എടുത്തോളാമെന്ന് പറഞ്ഞു അമ്മയെ പറഞ്ഞു വിട്ടു....

എന്തോ പെട്ടെന്നൊരാഗ്രഹം.... അവൻ കഴിച്ചു വെച്ച ബാക്കി കഴിക്കാൻ ഒരു മോഹം.... ചുറ്റുമാരും ഇല്ലെന്ന് ഉറപ്പ് വരുത്തി അവൾ ചെയറിലേക്ക് ഇരുന്നു.... പകുതി കഴിച്ച ദോഷം മുറിച്ചെടുത്തു അവൾ വായിലേക്ക് വെച്ചു.... കണ്ണുകളടച്ചു ആസ്വദിച്ചു അത് കഴിച്ചു.... ബാക്കി വെക്കാതെ അത് ഫുൾ കഴിച്ച ശേഷം പ്ലേറ്റ് എടുത്ത് നടക്കുമ്പോ ആണ് അടുക്കള വാതിലിൽ ചാരി നിന്ന് അവളെ നോക്കി ചിരിക്കുന്ന അമ്മയെ കണ്ടത്..... അവൾ കള്ളത്തരം കാട്ടിയ കുട്ടിയെ പോലെ തല താഴ്ത്തി ഒളിക്കണ്ണിട്ട് നോക്കി.... "നന്ദൂ.... നിനക്ക് അത് ഇഷ്ടമാണെങ്കിൽ ഇങ്ങനെ ഒളിച്ചും പാത്തും കഴിക്കേണ്ട ആവശ്യം ഇല്ല.... അവകാശത്തോടെ നിനക്കത് കഴിക്കാം... ഇപ്പോഴത്തെ കുട്ടികൾക്ക് ഇതൊന്നും ഇഷ്ടമല്ലെന്ന് കരുതിയാ ഞാൻ അത് എടുത്ത് പോവാൻ നിന്നത്.... ഭർത്താവ് കഴിച്ച് ബാക്കി വെച്ചത് കൊതിയോടെ കഴിക്കുന്ന ഭാര്യമാർ ഇന്നത്തെ കാലത്തും ഉണ്ടാവുമെന്ന് ഞാൻ കരുതിയില്ല...." ചിരിച്ചുകൊണ്ട് അമ്മ പോയതും അവൾക്ക് ചമ്മൽ തോന്നി.... പ്ലേറ്റ് കൊണ്ട് പോയി കഴുകി വെച്ചു ചമ്മിയ ഭാവത്തിൽ അവിടെ ചുറ്റി പറ്റി നിന്നു.... "ഓഫീസിൽ പോക്ക് നിർത്തിയോ നന്ദൂ നീ....?" അവൾക്കുള്ള ചായ എടുത്ത് കൊടുത്തുകൊണ്ട് അമ്മ തിരക്കി.....

അനിത (വീട്ടു ജോലിക്ക് സഹായിക്കുന്ന സ്ത്രീ ) ചെയ്യുന്ന ജോലികൾ നോക്കി നിന്ന നന്ദു അമ്മയ്ക്ക് നേരെ തിരിഞ്ഞു.... "ഇല്ലാ... " അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു... "ഞാനത് ഏട്ടത്തിയെ കാണാല്ലോന്ന് കരുതി വെറുതെ പോയി തുടങ്ങിയതാ... ഇനി പോയാലും ഏട്ടനെയും ഏട്ടത്തിയെയും ഭരത്തിനെ ഒക്കെ കാണാൻ ഒക്കെ ആയിരിക്കും... അല്ലാതെ പ്രത്യേകിച്ച് താല്പര്യം ഒന്നുമില്ല..."അവൾ പറഞ്ഞു നിർത്തി.... "എന്നാൽ എന്റെ പൊന്നുമോൾ നാളെ മുതൽ പോയി തുടങ്ങിക്കോ... നിന്റെ ഏട്ടന് നിന്നെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങൾ ഉള്ളതാണ്..... അനിയത്തിയെ വിവാഹം കഴിപ്പിച്ചു അടുക്കളക്കാരി ആക്കാനോ വീട്ടുജോലി എടുപ്പിക്കാനോ അല്ല മോളുടെ ഏട്ടൻ യുവിയെ ഏൽപ്പിച്ചത്.... വിവാഹത്തിന് മുന്നേ ആ ഒരൊറ്റ കാര്യമേ റാവൺ പറഞ്ഞിട്ടുള്ളു.... അത് കൊണ്ട് മടി ഒക്കെ മാറ്റാൻ നോക്ക്.... ഇത്രയും ദിവസം വിവാഹം പ്രമാണിച്ച് ഒരു ഇളവ് തന്നന്നെ ഉള്ളൂ.... കേട്ടോ...."നന്ദുവിന്റെ കവിളിൽ നുള്ളി അമ്മ പോയതും ഞാൻ പോവൂലാന്ന് ചിണുങ്ങി അവൾ സ്ലാബിൾ കയറി ഇരിപ്പായി.... •••••••••••••••••••••••••••••••••••••••°

"ജാനി.... വേക്ക് അപ്പ്‌... ഹേയ്...." റാവൺ ജോഗിങ് കഴിഞ്ഞ് വന്നിട്ടും ഇവിടൊരുത്തിയുടെ പള്ളിയുറക്കം കഴിഞ്ഞിട്ടില്ല.... മൂടി പുതച്ചു സുഖനിദ്രയിലാണ്... റാവൺ വിളിക്കും തോറും അവൾ കൂടുതൽ മൂളാനും ചിണുങ്ങാനും തുടങ്ങി.... അവസാനം റാവൺ എണീപ്പിച്ചു ഇരുത്തി.... പിന്നെ അവന്റെ വയറിൽ കൂടി കെട്ടിപ്പിടിച്ചു അവനെ ചാരി ഇരുന്നായി ഉറക്കം... പുതപ്പ് ചുറ്റിയാണ് ഇരിപ്പ്.... ഡ്രസ്സ്‌ ഒക്കെ അവിടെ ഇവിടെയായി കിടക്കുന്നുണ്ട്.... ശിവദ ആയത് കൊണ്ട് കൊള്ളാം.... എത്ര വൈകി ചെന്നാലും ശിവദയുടെ സ്ഥായീഭാവം പുഞ്ചിരിയാണ്.... റാവൺ അവസാനം അവളെ പൊക്കി എടുത്ത് ബാത്‌റൂമിലേക്ക് നടന്നു.... ശവറിന് താഴെ കൊണ്ട് പോയി നിർത്തി.... പുതച്ചിരുന്ന ഷീറ്റ് ഊർന്നു വീഴാൻ പോയതും അവൻ അത് പിടിച്ചു മുറുകെ കെട്ടി വെച്ച് അവളെ നോക്കി.....തലയും ചൊറിഞ്ഞു നിന്ന് ഉറക്കം തൂങ്ങുന്നവളെ ഇരുത്തി നോക്കി ആ ശവറിന്റെ ടാപ് പിടിച്ചു തിരിച്ചു..... തുടരും....

ലെങ്തേ ലെങ്തെ..... ഇപ്പൊ ലെങ്ത് ഇല്ലേ 😁 ആദ്യം ലെങ്ത്തിൽ സ്റ്റോറി ഇട് അപ്പൊ പിശുക്കാതെ റിവ്യൂ തരാമെന്ന് വിലപേശിയവർ ഇവിടെ ഹാജരാകേണ്ടതാണ് 😁 എന്നിട്ട് ഒട്ടും പിശുക്കാതെ ലെങ്ത്തിൽ ഒരു ഒന്നാന്തരം റിവ്യൂ തന്നിട്ട് പോവേണ്ടതാണെന്ന് അറിയിച്ചു കൊള്ളുന്നു 🙈 വൈഗ ആരാണെന്ന് മറന്ന് പോയിട്ടുണ്ടെങ്കിൽ അത് വിക്രം, വികാസ് ഇവരുടെ അനിയത്തിയാണ്.... മൂർത്തിയും ജാനിയുടെ അച്ഛൻ ബാലുവും ഒക്കെ ചേർന്ന് കൊന്ന് കളഞ്ഞ ഒരു പെൺകുട്ടി.... അവളുടെ മരണവുമായി ബന്ധപ്പെട്ട് അവർക്കെതിരെ തിരിഞ്ഞത് കൊണ്ട് മൂർത്തിയും സംഘവും ഒരുക്കിയ ആക്‌സിഡന്റ് ലാണ് അവരുടെ അച്ഛനും അമ്മയും മരിക്കുന്നത്.... കഥയുടെ തുടക്കത്തിലുള്ള സംഭവമായത് കൊണ്ട് പലർക്കും ഓർമ കാണില്ല.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story