ജാനകീരാവണൻ 🖤: ഭാഗം 136

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

 റാവൺ അവസാനം അവളെ പൊക്കി എടുത്ത് ബാത്‌റൂമിലേക്ക് നടന്നു.... ശവറിന് താഴെ കൊണ്ട് പോയി നിർത്തി.... പുതച്ചിരുന്ന ഷീറ്റ് ഊർന്നു വീഴാൻ പോയതും അവൻ അത് പിടിച്ചു മുറുകെ കെട്ടി വെച്ച് അവളെ നോക്കി..... തലയും ചൊറിഞ്ഞു നിന്ന് ഉറക്കം തൂങ്ങുന്നവളെ ഇരുത്തി നോക്കി ആ ശവറിന്റെ ടാപ് പിടിച്ചു തിരിച്ചു..... തല വഴി വെള്ളം വീണതും ജാനി വിറച്ചു പോയി..... മാറി പോവാൻ നിന്നവളെ റാവൺ പിടിച്ചു നിർത്തി.... ഒരു തുള്ളി പോലും പാഴാവാതെ അവളുടെ തലവഴി വീണു.... ഉറക്കമൊക്കെ എങ്ങോ പോയിരുന്നു.... അവളുടെ തലയിൽ ഷാമ്പൂ ഞെക്കി ഒഴിച്ച് അവൻ തിരിഞ്ഞു നടന്നു.... പുറത്തേക്ക് ഇറങ്ങി അവൾക്കുള്ള ഡ്രസ്സും എടുത്ത് കൊടുത്തു.... "വേഗം വരണം...."അവൾക്കായി ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവർ ബാത്ത്റൂം ഡോർ അടച്ചു പുറത്ത് ഇറങ്ങി.... റാവൺ പോയപ്പോൾ അവൾ തലയിലെ ഷാമ്പൂ കൈ കൊണ്ട് തൊട്ട് നോക്കി.... വിവാഹം കഴിഞ്ഞ് ആദ്യമായി ഇവിടെ വന്നപ്പോൾ ഉണ്ടായ സംഭവം ഓർമയിലേക്ക് ഓടിയെത്തി....

ആദ്യമായി ഷവർ കണ്ട് ഞെട്ടിപ്പോയതും മഴയെന്ന് അലറിയപ്പോൾ റാവൺ വന്നതും തലയിൽ ഷാമ്പു കമഴ്ത്തിയതും പുഞ്ചിരിയോടെ അവളോർത്തു.... ഓർമ്മക്ക് തകരാറൊന്നും ഇല്ലെങ്കിലും പഴയതൊക്കെ ഓർത്തെടുക്കാൻ ഇതുപോലുള്ള ചില സാഹചര്യങ്ങൾ വേണ്ടി വരും.... ആ ഓർമയിൽ പുഞ്ചിരിച്ചുകൊണ്ട് അവൾ ഫ്രഷ് ആവാൻ പോയി.... •••••••••••••••••••••••••••••••••••••••° വികാസ് വീട്ടിൽ എത്തിയപ്പോഴേക്കും വിക്രമിന്റെ ആഘോഷം ഒക്കെ ഒരു പരിധി വരെ കഴിഞ്ഞിരുന്നു..... അല്ല വികാസിന് മുന്നിൽ പ്രകടിപ്പിച്ചില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി.... വികാസ് അകത്തേക്ക് കയറി വന്നപ്പോൾ സോഫയിൽ തലക്ക് കൈ കൊടുത്ത് ഇരിക്കുന്ന വിക്രത്തെയാണ് കണ്ടത്.... മാനസയെ അവിടെ എങ്ങും കണ്ടില്ല.... അവന്റെ ഇരുപ്പ് അത്ര പന്തിയല്ലെന്ന് തോന്നിയ വികാസ് വേഗം അവന്റെ അടുത്ത് നടന്നെത്തി "വിക്രം....." വികാസ് അവന്റെ തോളിൽ കൈ വെച്ചു.... വിക്രം ആ കൈ തട്ടി എറിഞ്ഞു.... വികാസ് ഞെട്ടിപ്പോയി അവന്റെ പ്രവർത്തിയിൽ....

"എന്തൊക്കെയാ ഏട്ടാ ഈ ചെയ്തു വെച്ചിരിക്കുന്നെ.... അല്പം കടന്നു പോയി...."അവൻ ദേഷ്യം നടിച്ചതും വികാസ് കാര്യം മനസ്സിലാവാതെ അന്താളിച്ചു പോയി.... "എന്താടാ.... നീ എന്താ ഈ പറയുന്നേ...?" "എന്താന്നോ.... എല്ലാം ഒപ്പിച്ചു വെച്ചിട്ട്.... എങ്ങനെ തോന്നി ഏട്ടന്.... ഏട്ടത്തിയോട്.... ഛെ...." വിക്രം വികാസിൽ നിന്ന് മുഖം തിരിച്ചു നിന്നു.... ചിരി അടക്കി പിടിക്കാൻ അവൻ പാട് പെട്ടു.... വികാസ് ആണെങ്കിൽ തലക്കടി ഏറ്റ അവസ്ഥയിലും.... "ഡാ നീ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയ്... എന്താ... എന്താ പ്രശ്‌നം.... മാനസ എവിടെ.... എന്താ ഉണ്ടായേ....?" അവന് ടെൻഷൻ ആയി.... ചുറ്റും നോക്കിക്കൊണ്ട് അവൻ തിരക്കി.... "ചെന്ന് നോക്ക്.... ഏത് അവസ്ഥയിലാണെന്ന്.... അകത്തുണ്ട്...."റൂമിലേക്ക് കൈ ചൂണ്ടി വിക്രം പറഞ്ഞു തീരും മുന്നേ വികാസ് മുറിയിലേക്ക് ഓടി.... റൂമിലേക്ക് കയറിയപ്പോൾ തന്നെ ബെഡിൽ കിടക്കുന്നവളെ കണ്ടു.... ഭിത്തിക്ക് അഭിമുഖമായാണ് കിടപ്പ്.... മുഖം കാണുന്നില്ല.... വിക്രത്തിന്റെ വാക്കുകൾ മനസ്സിനെ അലോസരപ്പെടുത്തിയപ്പോൾ അവൻ അവൾക്കടുത്തേക്ക് പാഞ്ഞു.... "എടോ...." അവളെ തിരിച്ചു കിടത്തി അവളുടെ കവിളിൽ കൈ വെച്ചു അവൻ ആധിയോടെ വിളിച്ചു.... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു....

ഈശ്വരാ എന്ത് പറ്റി.... അവന്റെ മനസ്സ് വേവലാതിപ്പെട്ടു.... "എന്താടോ.... എന്ത് പറ്റി.... എന്തിനാ കരയുന്നേ....?" അവൻ ആകെ വെപ്രാളപ്പെട്ടുകൊണ്ട് തിരക്കി.... "സന്തോഷം കൊണ്ടാ...."അവൾ വിതുമ്പി... വികാസിന് കാര്യം പിടി കിട്ടിയില്ല.... അന്തം വിട്ട് ഇരിക്കുന്നവനെ കണ്ടതും അവന്റെ വലം കൈ എടുത്ത് അവളുടെ ഉദരത്തിൽ വെച്ചു.... ഞെട്ടലോടെ നോക്കുന്നവന് നേരെ തന്റെ വലത് കൈയിൽ ചുരുട്ടി പിടിച്ചത് നീട്ടി.... കാർഡിൽ തെളിഞ്ഞ സന്തോഷസൂചകമായ വരകൾ അവന്റെ കണ്ണുകളെ നനച്ചു.... ആശ്ചര്യത്താൽ അവന്റെ കണ്ണ് തള്ളി.... മാനസ മെല്ലെ എണീറ്റിരുന്നു... കാറ്റ് പോലും കടക്കാത്ത വിധത്തിൽ വികാസ് അവളെ പുണർന്നു.... "നമ്മുടെ കുഞ്ഞ്...."അവന്റെ മനസ്സ് മന്ത്രിച്ചു.... അവന്റെ വലത് കരം അവളുടെ ഉദരത്തെ തലോടി.... രണ്ട് പേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.... അവളുടെ മുഖമാകെ വികാസ് ചുംബനങ്ങൾ സമ്മാനിച്ചു.... എന്തൊക്കെ ചെയ്തിട്ടും സന്തോഷം പ്രകടിപ്പിച്ചു തീരുന്നില്ല അവന്.... "ഞാൻ സ്വീറ്റ്സ് വാങ്ങി വരാം...."

പെട്ടെന്ന് ബോധം വന്നവനെ പോലെ അവൻ അടർന്നു മാറി.... എണീറ്റ് പോകാൻ നിന്നപ്പോൾ അവൾ അവനെ പിടിച്ചു ഇരുത്തി.... "അതൊക്കെ വിക്രം വാങ്ങി...." അതും പറഞ്ഞ് വിക്രം വാങ്ങി വെച്ച സ്വീറ്റ്സ് എടുത്ത് വികാസിന് നീട്ടി അവൾ... അവനത് കൈയിൽ എടുത്ത് അവളുടെ വായിൽ വെച്ചു കൊടുത്തു.... സന്തോഷത്തോടെ പ്രണയത്തോടെ വീണ്ടും വീണ്ടും അവളെ ചുംബിച്ചു..... സന്തോഷം എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയുന്നുണ്ടായിരുന്നില്ല അവന്.... അത്ര നേരം ഉണ്ടായിരുന്ന ടെൻഷൻ മാറി തുള്ളി ചാടാൻ തോന്നിപ്പോയി അവന്.... •••••••••••••••••••••••••••••••••••••° "അനന്തൂട്ടാ.... ഇനിയും എന്നെ ഇങ്ങനെ വട്ടം ചുറ്റിക്കാതെ നീ ഒരു മറുപടി പറയ്...." ശിവദ ഫുഡ്‌ വിളമ്പുന്നതിനിടയിൽ അവനോട് പറഞ്ഞു.... ആരവ് റാവണിനെ നോക്കി.... റാവൺ അതൊന്നും കേൾക്കാത്ത മട്ടിൽ ഫുഡ്‌ കഴിക്കുന്നു.... ജാനി അമ്മയെയും മകനെയും ഫോക്കസ് ചെയ്താണ് കഴിപ്പ്.... "എന്ത് മറുപടി.... അമ്മ എന്തിനെ കുറിച്ചാ ഈ പറയുന്നേ....?" മനസ്സിലാവാത്ത ഭാവത്തിൽ അവൻ ശിവദയേ നോക്കി.... "ദേ നീ കളിക്കല്ലേ ചെക്കാ...."കറി കോരിക്കൊണ്ടിരുന്ന സ്പൂൺ അവന് നേരെ ചൂണ്ടി ശിവദ കണ്ണുരുട്ടി.... "ഓ ഒന്നും അറിയാത്ത ഭാവം കണ്ടില്ലേ... കല്യാണക്കാര്യമാ ചെറിയമ്മ പറയുന്നേ...." ജാനി പുച്ഛഭാവത്തിൽ പറഞ്ഞു...

"ചെറിയമ്മ ഇനി കെഞ്ചാനൊന്നും നിൽക്കണ്ട ചെറിയമ്മേ.... നല്ലൊരു പെങ്കൊച്ചിനെ നമുക്ക് തന്നെ കണ്ട് പിടിച്ചു കെട്ടിച്ചു കൊടുക്കാം.... ഹല്ല പിന്നെ...." ജാനി ശിവദയോട് പറഞ്ഞു.... "ഓഹോ.... എന്റെ സമ്മതം ഇല്ലാതെ നീ പെണ്ണ് നോക്കുവോ...?" ആരവ് ചെറഞ്ഞു നോക്കി അവളെ.... "ഹാ നോക്കും..." ജാനി അവനെ പ്രകോപിപ്പിച്ചു.... "ഞങ്ങളെ ഇഷ്ടത്തിന് ഞങ്ങൾ പെണ്ണിനെ നോക്കി കെട്ടും നടത്തും.... ഇല്ലെങ്കിൽ എന്റെ പേര് എനിക്ക് തന്നെ ഇട്ടോ...."ജാനി വെല്ലു വിളിച്ചു.... "എന്റെ ഇഷ്ടം നോക്കാതെ നിങ്ങൾ നടത്തുവോ....?" അവൻ പുരികം പൊക്കി.... "ഹാ.... ഉറപ്പായിട്ടും...." ജാനി വാശി പറഞ്ഞു.... "അങ്ങനെ നിങ്ങളുടെ ഇഷ്ടത്തിന് നടത്താൻ നിങ്ങൾ ആണോ കെട്ടുന്നത്.... ഞാൻ അല്ലേ....?" അവൻ പല്ല് കടിച്ചു.... "നിങ്ങൾക്ക് അങ്ങനൊരു ഇഷ്ടം ഇല്ലല്ലോ.... അപ്പൊ പിന്നെ ഞങ്ങൾ സഹായിക്കാം...." "ഓ നിന്റെ ഔദാര്യം വേണ്ട... ഒന്ന് പോയേടി...."ആരവ് അവളെ പുച്ഛിച്ചു വിട്ടു.... "ഏട്ടത്തിയെ കേറി പുച്ഛിക്കുന്നോ.... അത്രക്കായോ.... എങ്കിൽ നോക്കിക്കോ....

ഇഷ്ടമല്ലാത്ത പെണ്ണിനെക്കൊണ്ട് കെട്ടിച്ചിട്ട് അവളുടെ പിള്ളേരുടെ അച്ഛനും ആക്കി ആ പിള്ളേരുടെ ഡയപ്പർ മാറ്റിച്ചിട്ടേ എനിക്കിനി വിശ്രമം ഉള്ളൂ...." ജാനി വീണ്ടും വെല്ലു വിളിച്ചു.... "മിണ്ടാതിരിക്കെടി...."റാവൺ അവളുടെ തലക്കൊന്ന് കൊട്ടി "ഇവളെ ഒന്ന് കണ്ട്രോൾ ചെയ്തോ.... അല്ലെങ്കിൽ എന്റെ ഏട്ടന്റെ കൊച്ചുങ്ങൾക്ക് ഡയപ്പർ മാറ്റാൻ അമ്മയില്ലാണ്ടായി പോവും...."ആരവ് അവളെ നോക്കി പല്ല് കടിച്ചതും ജാനി കൊഞ്ഞനം കുത്തി.... അവരുടെ ഈ കോപ്രായങ്ങളൊക്കെ കണ്ട് ശിവദക്ക് ചിരി വന്നു..... വർഷങ്ങൾക്ക് മുൻപ് എങ്ങനെ ആയിരുന്നോ ഇപ്പോഴും അങ്ങനെ തന്നെ.... ഒരു മാറ്റവും ഇല്ല രണ്ടിനും.... "അനന്തൂട്ടാ.... നീ...." "ചെറിയമ്മേ.... ഇവനെ ഓർത്ത് ടെൻസ്ഡ് ആവണ്ട.... അതൊക്കെ ഞാൻ ഹാൻഡിൽ ചെയ്തോളാം....😊" പ്ലേറ്റ് കിച്ചണിൽ കൊണ്ട് പോയി കഴുകി വെച്ചു വന്ന റാവൺ ശിവദയോട് പറഞ്ഞു.... റാവൺ ഏറ്റെടുത്തപ്പോൾ ശിവദക്ക് സമാധാനമായി..... ബാക്കി അവൻ ചെയ്തോളുമെന്ന ആശ്വാസം അവരിൽ നിറഞ്ഞു... അത് കേട്ട ആരവിന്റെ ഉള്ളിൽ എവിടെയോ ഒരു കുഞ്ഞു പ്രതീക്ഷ മൊട്ടിടാതെയിരുന്നില്ല..... എങ്ങാനും റാവൺ ഇടപെട്ടാൽ ഇലക്കും മുള്ളിനും കേടില്ലാതെ ഒരു പക്കാ അറേഞ്ച് മാര്യേജ് പോലെ കാര്യം നടന്ന് കിട്ടും...

അവൻ മനസ്സിൽ ചിന്തിച്ചു.... ആ ഓർമയിൽ അവൻ അറിയാതെ ചിരിച്ചു.... ഒറ്റക്കിരുന്നു പുഞ്ചിരിക്കുന്നവനെ ജാനി സൂക്ഷിച്ചു നോക്കി.... അവൾ നോക്കുന്നത് കണ്ടപ്പോൾ അവൻ ചുണ്ട് കോടി പോകുന്നത് പോലെ ഒക്കെ ചുണ്ട് കൊണ്ട് കോപ്രായം കാണിച്ചു.... ചിരി അവൾ കാണാതെ മറച്ചു പിടിച്ചുകൊണ്ടു പെയ്യെ അവിടെ നിന്ന് മുങ്ങി... "എവിടെയോ എന്തോ തകരാറു പോലെ ചെറിയമ്മേ.... കണ്ട് പിടിക്കണം...."അവൾ ശിവദയോടായി പറഞ്ഞു... "കഴിച്ചിട്ട് പോകാൻ നോക്ക് പെണ്ണെ...." ചിരിച്ചുകൊണ്ട് ശിവദ കിച്ചണിലേക്ക് നടന്നു.... ജാനി പ്ലേറ്റ് കൊണ്ട് പോയി കഴുകി വെച്ചു ബാഗും എടുത്ത് പുറത്തേക്ക് നടന്നു.... അവിടെ കാറിൽ ചാരി റാവൺ അവളെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു..... കൈയിൽ ഇരിക്കുന്ന ഫോണിൽ ആണ് നോട്ടം... അവൾ അടുത്തേക്ക് ചെന്നതും അവൻ ഫോൺ പോക്കറ്റിൽ ഇട്ടു അവളെ നോക്കി ചിരിച്ചു.... "പോകാം... 😊" അവൻ ചോദിച്ചതും അവൾ തല കുലുക്കി.... റാവൺ കാറിൽ കയറി സ്റ്റാർട്ട് ചെയ്തു.... പിന്നാലെ ജാനിയും.... കാർ വീടിന്റെ കോമ്പൗണ്ട് കഴിഞ്ഞ് കുറച്ച് ദൂരം പിന്നിട്ടതും അവനെ തേടി വികാസിന്റെ കാൾ വന്നു........ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story