ജാനകീരാവണൻ 🖤: ഭാഗം 137

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"പോകാം... 😊" അവൻ ചോദിച്ചതും അവൾ തല കുലുക്കി.... റാവൺ കാറിൽ കയറി സ്റ്റാർട്ട് ചെയ്തു.... പിന്നാലെ ജാനിയും.... കാർ വീടിന്റെ കോമ്പൗണ്ട് കഴിഞ്ഞ് കുറച്ച് ദൂരം പിന്നിട്ടതും അവനെ തേടി വികാസിന്റെ കാൾ വന്നു.... അവൻ ഫോൺ അറ്റൻഡ് ചെയ്ത് കാതോട് ചേർത്തു.... അപ്പുറത്ത് നിന്ന് കേട്ട വാർത്തയിൽ അവന്റെ മുഖമൊന്നു വിടർന്നു.... ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു.... അവൻ തല ചെരിച്ചു ജാനിയെ നോക്കി... എന്തെന്ന മട്ടിൽ അവളും.... "ഓക്കേ.... വന്നേക്കാം... " നിറ ചിരിയോടെ ഫോൺ കട്ട്‌ ചെയ്തു.... ജാനി സംശയത്തോടെ അവനെ നോക്കി.... അവൻ സീറ്റ് ബെൽറ്റ്‌ അഴിച് മുന്നോട്ട് ആഞ്ഞു ജാനിയെ പുണർന്നു.... ജാനി അമ്പരന്നു പോയി.... അവന്റെ ചിരിയും പ്രവർത്തിയും ഒക്കെ കണ്ട് കാര്യമറിയാതെ അവളുടെ ചുണ്ടിലും ആ ചിരി പടർന്നു.... "എന്ത് പറ്റി.... മ്മ്....?" അവന്റെ തല മുടിയിൽ കൈ കടത്തി അവൾ ചോദിച്ചു.... "ഞാൻ ഒരു അമ്മാവൻ ആകാൻ പോകുന്നു...." തികച്ചും ശാന്തമായ ആ സ്വരത്തിൽ സന്തോഷം അലയടിക്കുന്നുണ്ടായിരുന്നു....

ആ വാക്കുകൾ കേട്ട് ജാനി ആദ്യം ഞെട്ടിപ്പോയി... കാരണം ആദ്യം മനസ്സിൽ ഓടിയെത്തിയത് നന്ദുവിന്റെ മുഖമാണ്... "ചേച്ചി പ്രെഗ്നന്റ് ആണ്...." അവളെ കൂടുതൽ ചിന്തിക്കാൻ അനുവദിക്കാതെ അവൻ പറഞ്ഞു.... ജാനി കണ്ണും വിടർത്തി അവനെ നോക്കി.... റാവൺ അവളിൽ നിന്നും വിട്ടുമാറി.... "സത്യാണോ....?" അവൾ ഉത്സാഹത്തോടെ തിരക്കി.... അവൻ കണ്ണ് അടച്ചു പുഞ്ചിരിച്ചു.... "കാണാൻ പോണ്ടേ....?" "മ്മ് പോണം...."പുഞ്ചിരിയോടെ മറുപടി പറഞ്ഞുകൊണ്ട് അവൻ കാർ മുന്നോട്ട് എടുത്തു.... പോകുന്ന വഴിക്ക് സ്വീറ്റ്സ് വാങ്ങാനും അവർ മറന്നില്ല.... "അങ്ങനെ അടുത്ത ജനറേഷനിലെ ആദ്യത്തെ കുട്ടി ലാൻഡ് ആയിട്ടുണ്ട്.... അടുത്തത് ആരാണാവോ....?" ഒരു ആത്മഗതം പോൽ ജാനി കുറച്ച് ഉച്ചത്തിൽ പറഞ്ഞു.... ഇടം കണ്ണിട്ട് റാവണിനെ നോക്കി അവൾ... അത് അറിഞ്ഞ പോലെ അവനിൽ ചെറു ചിരി ഉണ്ടായിരുന്നു....

"എന്തേയ്... ഒരു ചിരി ഒക്കെ...?" ജാനി അവനെ ചൂഴ്ന്ന് നോക്കി.... "നത്തിങ്...."അവൻ തല വെട്ടിച്ചു.... ഒരു മൂളലോടെ ജാനി അവനെ നോക്കി ഇരുന്നു.... അവൻ ഡ്രൈവ് ചെയ്യുന്നത് കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ടെന്നവൾക്ക് തോന്നി.... ഡ്രൈവ് ചെയ്യുമ്പോഴുള്ള അവന്റെ ഓരോ ചലനങ്ങളും വീക്ഷിച്ചിരുന്ന അവൾ വികാസിന്റെ വീടെത്തിയത് പോലും അറിഞ്ഞില്ല.... "ഇറങ്ങുന്നില്ലേ നീ....?" അവന്റെ ചോദ്യം വന്നപ്പോഴാണ് അവനിൽ നിന്ന് കണ്ണുകൾ എടുത്ത് ചുറ്റും ഒന്ന് നോക്കിയത്.... അവനെ നോക്കി ഒന്ന് ഇളിച്ചു കാട്ടി അവൾ സ്വീറ്റ്സ് ഒക്കെ എടുത്ത് പുറത്തേക്ക് ഇറങ്ങി..... മുറ്റത്ത് തന്നെ വിക്രം നിൽപ്പുണ്ട്.... അവരെ കണ്ടതും അവൻ പുഞ്ചിരിച്ചു.... "നിങ്ങളീ മുറ്റത് വന്ന് നിന്ന് മാനത്തു നോക്കി നക്ഷത്രം എണ്ണുവാണോ....?" ജാനി ചാടിക്കയറി തിരക്കി.... "ഈ പട്ടാപ്പകൽ അല്ലേ നക്ഷത്രം എണ്ണുന്നത്.... നിനക്ക് ഒരു മാറ്റവും ഇല്ലേ കൊച്ചേ....?"വിക്രം ഒരു കൈ നടുവിൽ ഊന്നി അവളെ നോക്കി.. അവൾ കൊഞ്ഞനം കുത്തി കാണിച്ചു.... "എന്താടാ അവിടെ നിന്നത്.... കേറി വാ...."വിക്രം അവളുടെ തലക്ക് ഒന്ന് കൊട്ടി റാവണിനെ ക്ഷണിച്ചു....

റാവൺ പുഞ്ചിരിയോടെ അവനൊപ്പം അകത്തേക്ക് നടന്നു... പിന്നാലെ ജാനിയും.... "അവർ ഹോസ്പിറ്റലിൽ പോയിട്ട് വന്നേ ഉള്ളൂ.... ഞാൻ വിളിക്കാം.... ഏട്ടാ.... ഏട്ടത്തീ...."വിക്രം അവരുടെ മുറിക്ക് മുന്നിൽ ചെന്ന് നിന്ന് വിളിച്ചു വികാസും മാനസയും പുറത്തേക്ക് വന്നു.... വന്നവരെ കണ്ട് മാനസയുടെ മുഖം തെളിഞ്ഞു.... അവൾ ഓടി വന്ന് അനുജനെ പുണർന്നു.... "ഡി മെല്ലെ പോ..." വികാസ് അവളെ ശാസിച്ചു.... അതിനും മുന്നേ അവൾ റാവണിന്റെ കൈക്കുള്ളിൽ എത്തിയിരുന്നു.... റാവൺ ചേച്ചിയെ ആശ്ലേഷിച്ചുകൊണ്ട് നെറ്റിയിൽ മുത്തി .... "കുഞ്ഞാ.... ഞാനൊരു അമ്മയാവൻ പോകുവാടാ...."അവൾ സന്തോഷത്തോടെ പറഞ്ഞു.... റാവൺ അവളെ അടർത്തി മാറ്റി.... ആ മുഖത്തേക്ക് കണ്ണുകൾ പായിച്ചു.... ആ മുഖത്തെ സന്തോഷം അവന്റെ മനസ്സ് നിറയിച്ചു.... തന്റെ ചേച്ചി സുരക്ഷിതയാണ്.... സന്തോഷവതിയാണിന്ന്.... അവൻ ആശ്വസിച്ചു.... "എന്നും ഇങ്ങനെ ഹാപ്പി ആയിട്ട് ഇരിക്കണം.... 😊" അവനാ കവിളിൽ തലോടി.... "നീ ജീവിച്ചിരിക്കുമ്പോൾ നിന്റെ ഈ ചേച്ചി സങ്കടപ്പെടുമെന്ന് തോന്നുന്നുണ്ടോ നിനക്ക്....

ഈ ചേച്ചിയുടെ ജീവിതത്തിൽ സന്തോഷം കൊണ്ട് വന്നത് നീയല്ലേ കുഞ്ഞാ...."അവന്റെ മുടിയിൽ തലോടി മാനസ പറഞ്ഞപ്പോൾ അത് സത്യമാണെങ്കിൽ കൂടി വികാസിന് ചെറുതായിട്ട് ഒരു കുശുമ്പ് തോന്നി.... "എന്നോ പൊലിഞ്ഞു പോകേണ്ടിയിരുന്ന ഈ ജീവൻ തിരികെ പിടിച്ചു.... ബുദ്ധിസ്ഥിരത ഇല്ലാത്തവൾക്ക് അഭയം നൽകി.... അച്ഛനില്ലാത്ത കുഞ്ഞിനേയും പേറി ജീവിച്ചവൾക്ക് താങ്ങായി.... വേണ്ട ചികിത്സ തന്നു.... മറ്റൊരമ്മയിൽ പിറന്നിട്ടു കൂടി എന്നെ തേടി നീ വന്നു.... സ്വന്തം കൂടെപ്പിറപ്പായി സംരക്ഷിച്ചു.... എല്ലാത്തിലുമുപരി ദേ എനിക്ക് ഇതുപോലൊരു മഹാഭാഗ്യത്തെ കിട്ടാൻ തന്നെ കാരണക്കാരൻ നീ അല്ലേ കുഞ്ഞാ....?" അവസാനം വികാസിനോട് ചേർന്ന് നിന്ന് അവൾ അഭിമാനത്തോടെ ചോദിക്കുമ്പോൾ വികാസിന്റെ കണ്ണുകളും നിറഞ്ഞിരുന്നു.... അവന്റെ കരങ്ങൾ അറിയാതെ അവളെ ചേർത്തു പിടിച്ചു.... ആ കാഴ്ച്ചയിൽ റാവണിന്റെ മനസ്സ് നിറഞ്ഞു.... "ശ്ശെടാ.... ഇത്രേം സന്തോഷം ഉള്ള ഒരു ദിവസം നിങ്ങൾ എല്ലാം കൂടി സെന്റി ആക്കുവോ....?" ജാനി തലക്ക് കൈ കൊടുത്തു... "ആഹാ നീയും ഉണ്ടായിരുന്നോ....?" മാനസ അപ്പോഴാണ് അവളെ ശ്രദ്ധിച്ചത്....

"അത് ശരി.... പന പോലെ ഒരുത്തി ഇവിടെ നിന്നിട്ടും ചേച്ചി ഇതുവരെ കണ്ടില്ല.... അതെങ്ങനാ അനിയനെ കണ്ടാൽ പിന്നെ ആരേം കാണാനുള്ള കണ്ണ് ചേച്ചിക്ക് ഇല്ലല്ലോ...." ജാനി മുഖം തിരിച്ചു.... "നീ ആ പറഞ്ഞത് ശരിയാ...."വികാസ് അവൾക്ക് സപ്പോർട്ട് ചെയ്തു.... മാനസ വികാസിനെ ഒന്ന് ഇരുത്തി നോക്കി... "എടി അമ്മായി.... കുഞ്ഞിനെ കാണാൻ വെറും കൈയ്യോടെ ആണോടി വരുന്നേ....?" വിക്രം ജാനിയോട് ചോദിച്ചു.... "നിങ്ങൾക്ക് കണ്ണും കാണില്ലേ.... ഇത് പിന്നെ ന്തുവാ... " കൈയിലുള്ളതൊക്കെ അവൾ ഗമയോടെ ഉയർത്തി പിടിച്ചു.... അത് മാനസയെ ഏൽപ്പിച്ചു.... "വാവേ.... ഇതൊക്കെ അമ്മായീ... അല്ലേൽ വേണ്ടാ.... ഇതൊക്കെ ആന്റി വാവക്ക് വേണ്ടി കൊണ്ട് വന്നതാട്ടോ.... ആർക്കും കൊടുക്കണ്ട.... വാവേടെ ചെറിയച്ഛന് ഒട്ടും കൊടുക്കണ്ട... കേട്ടോ...."മാനസയുടെ വയറിൽ തഴുകി വിക്രത്തെ പുച്ഛിച്ചു അവൾ പറയുന്നത് കേട്ട് മാനസ അവൾക് നല്ലൊരു കിഴുക്ക് കൊടുത്തു.... "നന്ദു വന്നില്ലേ കുഞ്ഞാ ....?" മാനസ തിരക്കി.... അതുവരെ ചിരിച്ചു നിന്ന വിക്രത്തിന്റെ മുഖം പെട്ടെന്ന് വാടി....

"അവളോട് പറഞ്ഞിട്ടില്ല.... ചേച്ചി തന്നെ അനിയത്തിയെ വിളിച്ച് അറിയിക്കട്ടെ എന്ന് ഞാനും കരുതി...." വികാസ് ആണ് മറുപടി കൊടുത്തത്.... "നിങ്ങൾ ഇരിക്കു കുഞ്ഞാ... ഞാൻ കുടിക്കാൻ എടുക്കാം...."അതും പറഞ്ഞ് കിച്ചണിലേക്ക് ഓടാൻ നിന്നവളെ വികാസ് പിടിച്ചു സോഫയിൽ ഇരുത്തി.... "ഇന്ന് മുതൽ ഇവിടുത്തെ ഡ്യൂട്ടിയിൽ നിന്ന് നിന്നെ പിരിച്ചു വിട്ടിരിക്കുന്നു.... ഇനിമുതൽ ഡ്യൂട്ടി ഞങ്ങൾക്കാണ്.... ബ്രദർ.... ഫോള്ളോ മീ...."അതും പറഞ്ഞു വിക്രത്തെ വിളിച്ച് വികാസ് കിച്ചണിലേക്ക് നടന്നു ••••••••••••••••••••••••••••••••••••••••° മാനസ വിളിച്ച് വിവരം പറഞ്ഞപ്പോൾ മുതൽ നന്ദു നിലത്തൊന്നുമല്ല.... ശിവദയെയും ആരവിനെയും ഭരത്തിനെയും ഒക്കെ അപ്പൊ തന്നെ വിളിച്ചറിയിച്ചു.... യുവയെ കൂട്ടി ഫ്രീ ആവുമ്പോ ഇറങ്ങാൻ മാനസ പറഞ്ഞിരുന്നു.... പക്ഷേ അതിനുള്ള ക്ഷമ നന്ദുവിന് ഉണ്ടായിരുന്നില്ല... ചേച്ചിയെ കണ്ടാൽ മതിയെന്നായി..... യുവയെ വിളിച്ചാലോ എന്നവൾ ചിന്തിച്ചു.... ആ നിമിഷം അവളിലെ അഭിമാനി ഉണർന്നു അത് വേണ്ടെന്ന് വെച്ചു.... പിന്നെ രണ്ടും കല്പ്പിച്ചു ഫോൺ എടുത്ത് ഡയൽ ചെയ്തു.... ഫുൾ റിങ് ആയിട്ടും അറ്റൻഡ് ചെയ്തില്ലെന്ന് കണ്ടതും അവൾക്ക് അതൊരു ക്ഷീണമായി തോന്നി.... ഒരിക്കൽ കൂടി വിളിക്കാൻ തോന്നിയെങ്കിലും അവളുടെ ഈഗോ അതിന് സമ്മതിച്ചില്ല....

അവൻ തിരിച്ചു വിളിക്കുമെന്ന് പ്രതീക്ഷിച്ചു അവൾ ഇരുന്നു.... മിനിറ്റുകളും മണിക്കൂറുകളും കടന്നുപോയി.... യുവ വിളിച്ചില്ല.... അവസാനം കലി കയറി അവൾ വീണ്ടും വിളിച്ചു.... അറ്റൻഡ് ചെയ്തില്ല.... വീണ്ടും വീണ്ടും വിളിച്ചു.... മൂന്നാമത്തെ വിളിയിൽ ഫസ്റ്റ് റിങ്ങിൽ കാൾ അറ്റൻഡ് ചെയ്തു... "എത്ര നേരമായി വിളിക്കുന്നു.... നിങ്ങൾക്കെന്താ ഒന്ന് കാൾ അറ്റൻഡ് ചെയ്താൽ...." അറ്റൻഡ് ചെയ്ത പാടെ അവൾ പറഞ്ഞു.... "ഹെലോ...." ഏഹ്ഹ്.... ഒരു സ്ത്രീശബ്ദമല്ലേ അത്.... നന്ദു ഞെട്ടിപ്പോയി.... "ആ... ആരാ... 🙄" നന്ദു ഫോണിലേക്ക് നോക്കി നമ്പർ ഉറപ്പ് വരുത്തിക്കൊണ്ട് ചോദിച്ചു.... "മാം.... ഞാൻ സ്വപ്നയാണ്...."അവൾ പറഞ്ഞു.... "സ്വപ്നയോ.... സ്വപ്നക്ക് എന്താ ഈ കാളിൽ കാര്യം... ആരോട് ചോദിച്ചിട്ടാ ആ ഫോൺ എടുത്ത് അറ്റൻഡ് ചെയ്തത് .?" കുറച്ച് ഗൗരവത്തോടെ തന്നെ നന്ദു തിരക്കി.... "സർ തന്നെയാ പറഞ്ഞത്.... അറ്റൻഡ് ചെയ്തിട്ട് സർ ബിസി ആണെന്ന് പറയാൻ...."അവൾ പറഞ്ഞു.... തന്റെ ഒരു കാൾ അറ്റൻഡ് ചെയ്യാൻ പോയിട്ട് തിരക്കാണെന്ന് പറയാൻ പോലും പറ്റാത്ത അത്ര തിരക്ക്.... നന്ദു പല്ല് കടിച്ചു ഫോൺ വെച്ചു.... പോകാതിരിക്കാനും പറ്റുന്നില്ല.... നേരെ ചെന്ന് അമ്മയോട് കാര്യം പറഞ്ഞു.... "കല്യാണം കഴിഞ്ഞിട്ട് വീട്ടിൽ ആദ്യമായിട്ടല്ലേ ഒരു വിശേഷം.... ഒറ്റക്ക് പോകണ്ട യുവിയേ കൂടി വിളിക്ക്....

പോകുമ്പോൾ ചേച്ചിക്ക് എന്തേലും ഒക്കെ വാങ്ങി വേണം പോകാൻ..."അമ്മ പറഞ്ഞു.... "ഞാൻ കുറേ ട്രൈ ചെയ്തതാ അമ്മേ.... അറ്റൻഡ് ചെയ്യുന്നില്ല... " "ഏട്ടൻ തിരക്കിൽ ആവും.... ഏട്ടത്തി ഒരു കാര്യം ചെയ്യ്..... ഓഫീസിൽ ചെന്ന് അവിടുന്ന് ഏട്ടനെ കൂട്ടി ചേച്ചീടെ വീട്ടിലേക്ക് പോ.... ഇവിടുന്ന് അധികം ദൂരം ഇല്ലല്ലോ ഓഫീസിലേക്ക്...." യാമി പറഞ്ഞു.... "ആഹ്.... അതാ നല്ലത്.... ഞാൻ ഡ്രൈവറെ വിളിക്കാം.... മോള് പോയി റെഡി ആയി വാ...."അമ്മ കൂടി പറഞ്ഞതും പിന്നൊന്നും പറയാൻ നിക്കാതെ അവൾ സ്റ്റെയർ കയറി..... സ്റ്റെയർ കയറിയപ്പോൾ എതിരെ പതുക്കെ സ്റ്റെയർ ഇറങ്ങി വരുന്ന ഗൗരിയെ കണ്ടു.... അവളെ കണ്ടപ്പോൾ ഗൗരി നന്നായോന്ന് പുഞ്ചിരിച്ചു.... ആ പുഞ്ചിരി കണ്ടവൾ അവിടെ തന്നെ നിന്നു പോയി... അപ്പോഴേക്കും ഗൗരി താഴെ എത്തിയിരുന്നു.... "ആന്റി അറിഞ്ഞോ.... ഏട്ടത്തിയുടെ ചേച്ചി പ്രെഗ്നന്റ് ആണെന്ന്... " യാമി പറയുന്നത് കേട്ട് ഗൗരി ആണോ എന്ന മട്ടിൽ നന്ദുവിനെ നോക്കി.... അവൾ തല കുലുക്കി.... "മോള് വേഗം റെഡി ആയി വാ...."അമ്മ പറഞ്ഞതും അവൾ വേഗത്തിൽ സ്റ്റെയർ കയറി....

ആ വാർത്ത കേട്ടപ്പോൾ ഗൗരിയുടെ മനസ്സിൽ തെളിഞ്ഞത് ജാനിയുടെ മുഖമാണ്.... അവളുടെ വിവാഹം കഴിഞ്ഞിട്ട് വർഷങ്ങൾ ഏറെയായെന്ന് അവർ ഓർത്തു... ആദ്യമായി ആ കാര്യമോർത്തു അവളുടെ ഉള്ളിൽ ആശങ്ക നിറച്ചു.... താനും ഒരു കാരണക്കാരിയാണല്ലോ എന്നോർത്തു സ്വയം പഴിച്ചുകൊണ്ട് ആ സ്ത്രീ പുറത്തേക്ക് നടന്നു..... ••••••••••••••••••••••••••••••••••••••••° "തന്റെ തീരുമാനത്തിൽ മാറ്റം ഇല്ലന്ന് ഉറപ്പാണോ....?" ബാൽക്കണിയിൽ വിദൂരതയിലേക്ക് കണ്ണും നട്ട് നിന്ന് കൊണ്ട് മനു അവളോട് തിരക്കി.... മറുപടി ഉണ്ടായിരുന്നില്ല ഇളക്ക്.... അവൾ തല താഴ്ത്തി നിന്നു.... ഉറ്റവരെയും ഉടയവരെയും ഒക്കെ വിട്ട് അത് ഇല്ലാത്ത ഇളക്കൊപ്പം ഈ അന്യ നാട്ടിൽ വന്ന് കിടന്നത് അവളോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ്.... ഒരു നോക്ക് കൊണ്ട് പോലും ഇഷ്ടമാണെന്ന് സൂചിപ്പിച്ചിട്ടില്ല ഇള.... എങ്കിലും അവളുടെ കൂടെ അവൾക്കൊരു സഹായമായി കൂടെ ഉണ്ടവൻ.... അവൾ ജോലിക്ക് പോകുമ്പോൾ വീട്ടുകാര്യം ഒക്കെ നോക്കി അവൾക്കുള്ള ഫുഡ്‌ ഒക്കെ തയ്യാറാക്കി ഇരിക്കലാണ് അവന്റെ ജോലി....

അവളും ഇടക്ക് സഹായിക്കും.... ഇടക്ക് ഒരു ഷോപ്പിംഗ് വിശേഷം പങ്ക് വെക്കലും ഒക്കെ ഉണ്ടെങ്കിലും അതിനപ്പുറത്തേക്ക് അവരുടെ ബന്ധം വളർന്നിട്ടില്ല.... ഇളക്ക് എപ്പോഴും തിരക്കാണ്.... എങ്കിലും അവനെ പരമാവധി സഹായിക്കാറുണ്ട്.... അവൾ ജോലിക്ക് പോകുമ്പോൾ അവൻ ഫ്ലാറ്റിൽ തനിച്ചാണ്.... ഒറ്റപ്പെടൽ ഒരുപാട് അനുഭവിച്ചെങ്കിലും അവളെ തനിച്ചാക്കി പോകാൻ അവന് പറ്റുന്നില്ല.... അവന്റെ ജീവിതത്തിലേക്ക് വരാൻ ഫോഴ്സ് ചെയ്യാനും അവന് കഴിയുന്നില്ല.... മാനസയുടെ വിശേഷം അറിഞ്ഞിട്ടും പോകാതിരിക്കാൻ അവന് കഴിയുന്നില്ല.... അത്രമേൽ പ്രീയപ്പെട്ടതാണ് അവന് ചേച്ചി.... പക്ഷേ ഇളയെ തനിച്ചാക്കി പോകാനും വയ്യ..... അവളെ നിർബന്ധിക്കാൻ അവൻ ഉദ്ദേശിച്ചിട്ടില്ല.... അതുകൊണ്ട് അവൻ അവസാനമായി അവളോട് ചോദിച്ചു.... "വരില്ല അല്ലേ....?" വിളറിയ ചിരിയോടെ അവൻ ചോദിച്ചു.... "I'm sorry.... മനു പൊയ്ക്കോളൂ....." അത്ര മാത്രം പറഞ്ഞ് അവൾ ധൃതിയിൽ തിരിഞ്ഞു നടന്നു..... ഒരു വരണ്ട ചിരി അവന്റെ ചുണ്ടിൽ സ്ഥാനം പിടിച്ചു.... അല്ലെങ്കിലും പ്രണയം ഒരിക്കലും പിടിച്ചു വാങ്ങാൻ പറ്റുന്ന ഒന്നല്ലല്ലോ...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story