ജാനകീരാവണൻ 🖤: ഭാഗം 138

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"വരില്ല അല്ലേ....?" വിളറിയ ചിരിയോടെ അവൻ ചോദിച്ചു.... "I'm sorry.... മനു പൊയ്ക്കോളൂ....." അത്ര മാത്രം പറഞ്ഞ് അവൾ ധൃതിയിൽ തിരിഞ്ഞു നടന്നു..... ഒരു വരണ്ട ചിരി അവന്റെ ചുണ്ടിൽ സ്ഥാനം പിടിച്ചു.... അല്ലെങ്കിലും പ്രണയം ഒരിക്കലും പിടിച്ചു വാങ്ങാൻ പറ്റുന്ന ഒന്നല്ലല്ലോ.... ചെറു ചിരിയോടെ അവൻ കിച്ചണിലേക്ക് നടന്നു.... അവൾക്ക് വേണ്ടതൊക്കെ ഒരുക്കി ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്തു വെച്ചു.... ഇനിയൊരു യാത്ര പറച്ചിലിന് അവൻ ഒരുക്കമല്ലായിരുന്നു..... അതുകൊണ്ട് പിന്നീട് മുറിക്ക് പുറത്ത് ഇറങ്ങിയില്ല.... പോകുമ്പോൾ അവളെ കാണരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ബാക്കി വന്ന സമയം തള്ളി നീക്കാൻ അവസാനമായി ആ മുറിയിൽ അവൻ കിടന്ന് ഒന്ന് മയങ്ങി..... •••••••••••••••••••••••••••••••••••••••••° നന്ദു ഓഫീസിൽ എത്തിയപ്പോൾ തന്നെ ഭരത് ഓടി വന്നു.... "ആഹാ നീ എത്തിയോ....? വെൽക്കം ബാക്ക്.... വിളിച്ചപ്പോ വരുന്ന കാര്യം പറഞ്ഞില്ലല്ലോ...."അവൻ അവൾക്കൊപ്പം അകത്തേക്ക് നടന്നുകൊണ്ട് ചോദിച്ചു ..... "അല്ല നീ ചേച്ചിയെ കണ്ടോ.....?" അവൻ തല ചെരിച്ചു അവളെ നോക്കി.... "അറിഞ്ഞ നേരം തൊട്ട് ഞാൻ അതിനെ കിടന്ന് വിളിക്കുവാ ഒന്ന് പോവാനായിട്ട്..... ഒന്ന് അറ്റൻഡ് പോലും ചെയ്യുന്നില്ല.... പിന്നെ എങ്ങനെ പോവാൻ....."നന്ദു അരിശത്തോടെ പറഞ്ഞു....

"ഇങ്ങനേം ഉണ്ടോ തിരക്ക്...." അവൾ പിറുപിറുത്തു.... "തിരക്കിലോ.... ആര് അളിയനോ.... പുള്ളിയല്ലേ കുറച്ച് മുന്നേ ആ സ്വപ്നയോട് കത്തിയടിച്ചിരുന്നത്....?" ഭരത് പറയുന്നത് കേട്ട് നന്ദു അവനെ തുറിച്ചു നോക്കി..... "നീ എന്തിനാടി എന്നെ നോക്കി പേടിപ്പിക്കുന്നെ.... വിശ്വാസം ഇല്ലെങ്കിൽ പോയി നോക്ക്.... രണ്ടും ക്യാബിനിൽ ഉണ്ട്... " കേട്ട പാതി കേൾക്കാത്ത പാതി അവൾ അങ്ങോട്ട് നടന്നു.... പിന്നാലെ കൗശലത്തോടെ ചിരിച്ചുകൊണ്ട് ഭരത്തും.... നന്ദു ക്യാബിന് പുറത്ത് നിന്ന് ഗ്ലാസ് ഡോറിലൂടെ അകത്തേക്ക് നോക്കിയപ്പോൾ തന്നെ കണ്ടത് സ്വപ്നയെയാണ്.... യുവ സീറ്റിൽ ഇരിക്കുന്നു..... അവന്റെ അടുത്തായി സ്വപ്ന കുനിഞ്ഞു അവന് നേരെ ഒരു ഫയൽ തുറന്ന് കാണിച്ചു നിൽപ്പുണ്ട്.... അവനോട് ക്ലോസ് ആയൊരു നിൽപ്പ്.... അവളെന്തോ പറഞ്ഞപ്പോൾ അവൻ പൊട്ടി ചിരിക്കുന്നുമുണ്ട്.... അത് കണ്ട് നന്ദുവിന്റെ മുഖം ബലൂൺ പോലെ വീർത്തു.... വീർപ്പിച്ച് വെച്ച മുഖത്തോടെ അവൾ ഭരത്തിനെ നോക്കി..... "അവൾക്കെന്താ ഇവിടെ കാര്യം....?" നന്ദു പല്ല് കടിച്ചു.... "നീ ലീവ് ആയത് കൊണ്ട് നിന്റെ ഡ്യൂട്ടി ഇപ്പൊ അവൾക്കാ..... എന്തേ.....?" ഭരത് അവളെ ചൂഴ്ന്നു നോക്കി.... നന്ദുവിന് അത് തീരെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല.... "അവളോട് ഇറങ്ങിപ്പോകാൻ പറയുന്നുണ്ടോ.... കണ്ടില്ലേ ഒട്ടി നിൽക്കുന്നെ...

."നന്ദു പല്ല് ഞെരിച്ചു ദേഷ്യം നിയന്ത്രിച്ചു.... "അവൾ അളിയനോട് ഒട്ടിയാൽ നിനക്ക് എന്താ.... നിങ്ങൾ ശത്രുക്കളല്ലേ....?" ഭരത് പിരികം പൊക്കി അവളോട് ചോദിച്ചു.... "എന്ന് നിന്നോടാര് പറഞ്ഞു....?" "നീ.... അല്ലാണ്ടാര്...." "ആഹ് ഞാൻ അങ്ങനെ പലതും പറയും.... അത് കേട്ട് നീ തുള്ളാൻ നിൽക്കണ്ട....." നന്ദു അവനെ ചെറഞ്ഞു നോക്കി... ഭരത് ചിരിച്ചു.... ഇത് മാത്രമേ ഞാനും പ്രതീക്ഷിച്ചുള്ളൂ.... അവൻ മനസ്സിൽ മൊഴിഞ്ഞു..... "നീ അവളെ ഇറക്കി വിടുന്നുണ്ടോ....?" നന്ദു നിന്ന് തുള്ളി.... "എനിക്കെങ്ങും വയ്യ.... നിന്റെ ഭർത്താവ് അല്ലേ.... വേണേൽ പോയി ഇറക്കി വിട്... അല്ല പിന്നെ...." ഭരത് അതും പറഞ്ഞു പൊടിയും തട്ടി പോയി..... അവൻ പോയത് കണ്ട് നന്ദു ഡോർ തള്ളി തുറന്ന് അകത്തേക്ക് കയറി.... അവളെ കണ്ട് സ്വപ്ന നേരെ നിന്ന് അവളെ നോക്കി ചിരിച്ചു..... യുവ അവളെ അവിടെ പ്രതീക്ഷിക്കാത്തിരുന്നതിന്റെ ഞെട്ടലിലും..... "സ്വപ്നക്കെന്താ ഇവിടെ കാര്യം....?" അവൾ കൈയും കെട്ടി സ്വപ്നയോട് തിരക്കി.... "ഇതൊരു ഓഫീസ് ആണ്.... ഞാൻ ഇവിടുത്തെ ബോസ്സും...

അപ്പോ ഇവിടെ ജോലി ചെയ്യുന്നവർക്ക് ഇവിടേക്ക് വരേണ്ടി വരും...." യുവ അവളെ സംശയത്തോടെ നോക്കി പറഞ്ഞു..... "സ്വപ്ന ഞാൻ ചോദിച്ചത് കേട്ടില്ലേ....?" നന്ദു അത് കേൾക്കാത്ത മട്ടിൽ സ്വപ്നയെ നോക്കി.... "മാം.... അത് മാം ലീവിൽ ആയത് കൊണ്ട് മാമിന്റെ ഡ്യൂട്ടി ഞാൻ...." "ഞാനില്ലാത്തപ്പോൾ എന്റെ പകരക്കാരിയാവാൻ തൽക്കാലം ആരും ശ്രമിക്കേണ്ട.... സ്വപ്നക്ക് പോകാം...." അവൾ ഗൗരവത്തിൽ പറഞ്ഞതും യുവ കൈയും കെട്ടി ഇരുന്ന് അവളെ നോക്കി.... നന്ദു അവനെ മൈൻഡ് ചെയ്തില്ല.... സ്വപ്ന യുവയെ ഒന്ന് നോക്കി..... "സ്വപ്ന കേട്ടില്ലാന്നുണ്ടോ.....?" അവളുടെ ഒച്ച ഉയർന്നതും സ്വപ്ന ഇഷ്ടക്കേടോടെ പുറത്തേക്ക് ഇറങ്ങി.... അവൾ പോയതും നിശ്വസിച്ചു കൊണ്ട് നന്ദു യുവയുടെ മുന്നിലെ ചെയർ വലിച്ച് അതിൽ ഇരുന്നു.... ശേഷം ടേബിളിലേക്ക് കൈയ്യൂന്നി അവനെ നോക്കി.... യുവ അതേ ഇരുപ്പിൽ അവളെ ഉറ്റുനോക്കി... "എന്തേ....?" യുവ ചോദിച്ചു "ഞാൻ നിങ്ങളുടെ ഭാര്യ അല്ലേ ..?" അവൾ മറുചോദ്യം എറിഞ്ഞു.... "ആണോ....?"അവന്റെ ചോദ്യം കേട്ട് അവൾ കണ്ണുരുട്ടി....

അവളുടെ ഭാവം കണ്ട് യുവക്ക് അത്ഭുതവും സന്തോഷവും ഒരുപോലെ തോന്നി...... "അല്ല.... എന്നെ നീ ഭർത്താവായിട്ട് അംഗീകരിച്ചിട്ടില്ലല്ലോ.... അപ്പൊ എങ്ങനെ ഭാര്യ എന്ന് ഉറപ്പിച്ചു പറയും.... അതുകൊണ്ട് ചോദിച്ചതാ...." അവൻ ടേബിളിൽ കൈയൂന്നി പറഞ്ഞു..... "ഓഹ്.... അപ്പൊ അതുകൊണ്ട് ആ സ്ഥാനം മറ്റൊരാൾക്ക്‌ കൊടുക്കാനുള്ള പ്ലാനിൽ ആണോ സർ...." അവൾ കണ്ണുരുട്ടി.... അവൾ പറഞ്ഞതിന്റെ പൊരുൾ അവന് മനസ്സിലായില്ല.... "മനസ്സിലായില്ല...."അവൻ നെറ്റി ചുളിച്ചു.... "മനസ്സിലാക്കണ്ട.... നിങ്ങടെ ഫോൺ എവിടെ.... എത്ര നേരം കൊണ്ട് വിളിക്കുന്നു...."അവൾ അധികാരത്തോടെ ഫോൺ എടുത്ത് നോക്കി അതുപോലെ പെരുമാറുകയും ഒക്കെ ചെയ്യുന്നത് കണ്ട് യുവ ശരിക്കും ഞെട്ടി..... "എന്നെ സ്നേഹിക്കാത്ത നിന്റെ കാൾ ഞാൻ എന്തിന് അറ്റൻഡ് ചെയ്യണം....?" ഞെട്ടൽ മറച്ചു വെച്ചു അവൻ ചോദിച്ചു... നന്ദു അവനെ തുറിച്ചു നോക്കി.... ഇരുന്നിടത്ത് നിന്ന് എണീറ്റു.... "വാ എന്റെ കൂടെ..." അവനോട് പറഞ്ഞു.... "സോറി.... ഞാൻ കുറച്ച് ബിസി ആണ്...." അവൻ ജാടയിട്ടു....

ദേഷ്യം വന്ന നന്ദു അവന്റെ കൈയിൽ പിടിച്ചു വലിച്ചു.... "വരാൻ പറഞ്ഞാൽ വരണം...."അവനെ നോക്കി കണ്ണുരുട്ടി അവന്റെ കൈയിൽ പിടിച്ചു അവൾ മുന്നോട്ട് നടന്നു.... അന്യനിലെ വിക്രത്തെ പോലെ സ്വഭാവം ടക്കെന്ന് മാറുന്നല്ലോ എന്നോർത്തു ആശ്ചര്യത്തോടെ അവന്ഹം നടന്നു..... ധൃതിയിൽ അവനെയും വലിച്ചു നടക്കുന്നതിനിടയിൽ ജാനിയെ കണ്ടെങ്കിലും അവളത് കാണാത്ത ഭാവത്തിൽ അവനെ കൂട്ടി വേഗം പുറത്തേക്ക് പാഞ്ഞു.... എന്താണെന്ന് യുവയോട് ജാനി ആംഗ്യം കാണിച്ചു ചോദിച്ചെങ്കിലും അവൻ പോകുന്ന പോക്കിൽ കൈ മലർത്തി.... തനിക്കൊപ്പം നിൽക്കുന്ന സ്വപ്നയാണ് കാരണമെന്ന് ജാനിക്ക് മനസ്സിലായില്ല.....

അവൾ അതും ചിന്തിച്ചു കൈയിലെ ഫയലുമായി റാവണിന്റെ അടുത്തേക്ക് വിട്ടു.... നന്ദു വന്നതും മൈൻഡ് ചെയ്യാതെ പാഞ്ഞു പോയതും ഒക്കെ അവനോട് പറഞ്ഞു... അവൻ ഒരു മെയിൽ ചെക്ക് ചെയ്യുന്നതിൽ ബിസി ആയിരുന്നെങ്കിലും അവൾക്ക് ഒരു പുഞ്ചിരി നൽകി റെസ്പോണ്ട് ചെയ്യുന്നുണ്ടായിരുന്നു..... അത് ചെക്ക് ചെയ്ത് ഒന്ന് നിവർന്നു ഇരിക്കുമ്പോഴാണ് ഗൗരിയുടെ കാൾ അവനെ തേടി എത്തിയത്... ജാനിയെ ഒന്ന് നോക്കി അവനത് അറ്റൻഡ് ചെയ്തു.... "റാവൺ.... തിരക്കിലാണോ....?" സൗമ്യമായ സ്വരത്തിൽ ഗൗരി തിരക്കി "പറഞ്ഞോളൂ...." അവൻ മറുപടി കൊടുത്തു.... "അവി ഉണ്ടോ അടുത്ത്....?" ആ ചോദ്യത്തിന് അവനൊന്ന് മൂളി.... "എനിക്കൊന്ന് സംസാരിക്കണം.... ഫോൺ ഒന്ന് കൊടുക്കുവോ....." ...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story