ജാനകീരാവണൻ 🖤: ഭാഗം 139

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"റാവൺ.... തിരക്കിലാണോ....?" സൗമ്യമായ സ്വരത്തിൽ ഗൗരി തിരക്കി "പറഞ്ഞോളൂ...." അവൻ മറുപടി കൊടുത്തു.... "അവി ഉണ്ടോ അടുത്ത്....?" ആ ചോദ്യത്തിന് അവനൊന്ന് മൂളി.... "എനിക്കൊന്ന് സംസാരിക്കണം.... ഫോൺ ഒന്ന് കൊടുക്കുവോ....."മറുപടിയായി അവനൊന്ന് മൂളി... എണീറ്റ് ജാനിക്ക് നേരെ നടന്നു ഫോൺ അവൾക്ക് നീട്ടി.... "ആരാ....?"അവൾ ശബ്ദം താഴ്ത്തി അവനോട് ചോദിച്ചു.... "നിനക്കാ...." ഫോൺ അവളുടെ കാതോട് ചേർത്തുകൊണ്ട് അവൻ പറഞ്ഞു.... "ഹലോ..." ഡിസ്‌പ്ലെയിലേക്ക് നോക്കാൻ ശ്രമിച്ചു പരാജയപ്പെട്ടവൾ സംശയത്തോടെ പറഞ്ഞു.... അവളുടെ സ്വരം കേട്ടതും ഗൗരിയുടെ നെഞ്ച് വിങ്ങി.... കണ്ണ് നിറഞ്ഞു... എത്ര ദിവസമായി അവളെ ഒന്ന് കണ്ടിട്ട്.... "അവീ...."സ്നേഹം ചാലിച്ച ആ വിളിയിൽ ഒരുനിമിഷം അവളൊന്ന് തറഞ്ഞു പോയി.... ബോധം വീണ്ടെടുത്തു അവൾ കാൾ കട്ടാക്കി.... റാവണിനെ ദേഷിച്ചു നോക്കി.... "എനിക്ക് ഇഷ്ടമില്ലാത്തവരെ എന്നോട് അടുപ്പിക്കാൻ എന്തിനാ ശ്രമിക്കുന്നെ....?" അവൾ ചൂടായി....

"ഫോൺ കൊടുക്കുമോ എന്ന് ചോദിച്ചു... കൊടുത്തു... സംസാരിക്കണോ വേണ്ടയോ അത് നിന്റെ ഇഷ്ടം.... 😊" അതും പറഞ്ഞവൻ ഫോണും വാങ്ങി തിരികെ പോയിരുന്നു.... ഗൗരിയോട് എന്തോ ദേഷ്യം മാറുന്നില്ല.... തന്നോടുള്ള സ്നേഹം എന്ന പേരിൽ ചെയ്ത് തന്നതൊക്കെ ദ്രോഹങ്ങളാണ്.... പൊറുക്കാനോ മറക്കാനോ മാത്രം അവളുടെ മനസ്സ് അത്ര വിശാലമല്ല എന്നവൾ സ്വയം പറഞ്ഞു.... •••••••••••••••••••••••••••••••••••••° "നീയെന്താ എന്നെ തട്ടിക്കൊണ്ട് പോകുവാണോ....?" ചീറി പായുന്ന വാഹനങ്ങളെ വക വെക്കാതെ സ്പീഡിൽ ഡ്രൈവ് ചെയ്യുന്ന നന്ദുവിനെ നോക്കി അവൻ ചിരിച്ചു.... ആ ചിരിയിൽ ആളിച്ചിരി മയങ്ങിയെങ്കിലും ഗൗരവം വിടാതെ ഇരുന്നു.... സ്വപ്നയാണ് മനസ്സിൽ.... സംശയമല്ല... വേറൊരു പെണ്ണിനോട് ക്ലോസ് ആവുന്നത് ദഹിക്കുന്നില്ല.... പ്രത്യേകിച്ച് ആ സ്വപ്ന..... ആള് ഇച്ചിരി ഒലിപ്പീരാണെന്ന് ഒരു റൂമർ ഉണ്ട്.... നേരിട്ട് കമടിട്ടില്ലെങ്കിലും ഒരു പേടി.... ഒന്ന് ഇഷ്ടപ്പെട്ട് തുടങ്ങിയതേ ഉള്ളൂ.... അപ്പോഴേക്കും സ്വപ്ന ഓവർടേക്ക് ചെയ്താൽ പിന്നെ ചത്താൽ മതി....

അല്ല താനെന്തിനാ ഇങ്ങനെ പേടിക്കുന്നെ... അങ്ങനെ വല്ലതും ഉണ്ടായാൽ വെറുതെ വിടില്ല രണ്ടിനെയും.... ആരെന്തു പറഞ്ഞാലും അതൊക്കെ കണ്ടില്ലെന്ന് നടിക്കാൻ മാത്രം പുരോഗമനവാദിയൊന്നുമല്ല താൻ.... അവൾ ചുണ്ട് കോട്ടി ഓർത്തു.... ഞാനിത് എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്നെ.... ചിന്ത ഇവിടം വരെ ഒക്കെ എത്തി..... അവൾ കണ്ണുകൾ ഇറുക്കിയടച്ചു തല വെട്ടിച്ചു.... ആ വെട്ടിക്കലിൽ എതിരെ ചീറി പാഞ്ഞു വന്ന ബൈക്ക് അവൾ കണ്ടില്ല.... "നന്ദൂ....." ആ ബൈക്ക് തൊട്ട് മുന്നിൽ എത്തിയതും യുവ സ്റ്റീയറിങ് പിടിച്ചു തിരിച്ചു.... തൊട്ട് തൊട്ടില്ലെന്ന മട്ടിൽ ആ ബൈക്ക് കടന്ന് പോയി.... അവൾ സഡൻ ബ്രേക്ക്‌ ഇട്ടു... ഭയന്നു പോയിരുന്നവൾ.... അവൾ നീട്ടി ഒന്ന് ശ്വാസം വലിച്ചു വിട്ടു.... യുവ ഡോർ തുറന്ന് ഇറങ്ങി അവളെയും പിടിച്ചിറക്കി.... "ഞാൻ ഓടിച്ചോളാം....

."യുവ കണ്ണുരുട്ടി ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നു.... നന്ദു ഒന്നും മിണ്ടാതെ കയറി.... "ഇപ്പോ കൊന്നേനെല്ലോ.... ഡ്രൈവ് ചെയ്യുമ്പോഴാണോടി ദിവാസ്വപ്നം കാണുന്നത്...."അവളുടെ തലക്കിട്ട് ഒന്ന് കൊടുത്ത് അവൻ ദേഷിച്ചു.... "എന്തേ.... സ്വപ്നയെ ഇനി കാണാൻ പറ്റില്ലെന്ന് കരുതിയോ....?" മുഖം പുറത്തേക്ക് തിരിച്ചു കൊണ്ട് അവൾ ചോദിച്ചു.... യുവയുടെ മുഖത്തെ ഗൗരവം പതിയെ മാറി.... നന്ദുവിന് അസൂയയോ.... പക്ഷേ എങ്ങനെ.... അതും എന്റെ കാര്യത്തിൽ..... ഇത്രയും നേരം അവളുടെ ചിന്ത അതേ പറ്റി ആയിരുന്നു എന്നവൻ ഊഹിച്ചു... അമ്പരന്നു പോയി അവൻ.... "ഹാ പിന്നല്ലാതെ.... ഒന്ന് അടുത്ത് വരുന്നതേ ഉള്ളൂ... അതിന് മുന്നേ തട്ടി പോയാൽ എന്റെ ആശകളൊക്കെ ബാക്കിയാവില്ലേ....?" അവൻ കുസൃതിയോടെ പറഞ്ഞു.... നന്ദുവിന്റെ മുഖം ചുവന്നു.... അവനെ ഒന്ന് തുറിച്ചു നോക്കി..... "ആശകളോ... എന്ത് ആശകൾ....?" അവൾ കണ്ണുരുട്ടി.... "അത് പിന്നെ ഞാൻ ഒരു മനുഷ്യൻ അല്ലേ.... എനിക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ.... ഒരു പെണ്ണ് കെട്ടി എന്ന് വെച്ചു ആശകളൊക്കെ മാറ്റി വെക്കാൻ പറ്റുവോ.....?"

അവൻ അവളെ ചൂട് പിടിപ്പിക്കാൻ ശ്രമിച്ചു..... നന്ദുവിന് ദേഷ്യം വന്നു.... ചുമ്മാതെയാന്ന് അറിയാം.... എങ്കിലും കേട്ടപ്പോ ദേഷ്യം അടക്കാൻ പറ്റിയില്ല.... സകലദേഷ്യവും തീർക്കാൻ ഡ്രൈവ് ചെയ്യുന്നവന്റെ മേലേക്ക് ചാഞ്ഞുകൊണ്ട് അവന്റെ കവിളത്തു കടിച്ചു..... "ആ..." അവൻ അലറിക്കൊണ്ട് ബ്രേക്ക്‌ ചവിട്ടി.... അവളെ തള്ളി മാറ്റാൻ നോക്കി ... ഒരു ഇഞ്ച് മാറാതെ അവൾ കൂടുതൽ മുറുക്കി... പല്ലുകൾക്കിടയിൽ അവന്റെ കവിൾ ഇറുകി ചുവന്നു.... വേദനയാൽ അവന്റെ മുഖം ചുളിഞ്ഞു.... "മാറടി.... കടിപ്പട്ടി...." അവൻ അലറിപ്പോയി.... എങ്കിലും വിട്ട് കൊടുക്കാതെ അവന്റെ കവിൾ അവൾ കടിച്ചു പറിച്ചു.... ചോര വരുമെന്നായപ്പോൾ അവൾ പിന്മാറി.... "അമ്മാ...."അവൻ കവിളിൽ കൈ വെച്ചു മിററിലേക്ക് നോക്കി.... പല്ലിന്റെ മുദ്ര പതിഞ്ഞയിടം ചുവന്നിരുന്നു..... ഒന്ന് എരിവ് വലിച്ചു അവളെ ചെറഞ്ഞു നോക്കി.... "ഇനിയും ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ പറയന്നെ...." അവൾ പുച്ഛിച്ചു.... അവൻ കണ്ണുരുട്ടി.... "നീ എന്നെ കടിച്ചല്ലെടി....?" അവൻ പല്ല് കടിച്ചു....

"എന്തേ അറിഞ്ഞില്ലായിരുന്നോ... എങ്കിൽ ഒന്ന് കൂടി കടിക്കാം.. " അവൾ ചുണ്ട് കോട്ടി.... "തരാടി.... ഇതിനുള്ളത് ഞാൻ തരാം.... വീട് എത്തട്ടെ...." കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ അവൻ പറഞ്ഞു.... ഓഹ് ആയിക്കോട്ടെ എന്ന് അവളും.... ആ അടിപിടിക്ക് ഇടയിലും അവന്റെ ചുണ്ടിൽ ഒരു കുഞ്ഞു ചിരി ഒളിഞ്ഞിരുന്നു.... അവളിൽ കാണുന്ന ഈ കുശുമ്പ് തന്നിലേക്കുള്ള ദൂരം കുറഞ്ഞതിന്റെ ലക്ഷണമെന്ന ചിന്തയിൽ അവന്റെ മനസ്സ് സന്തോഷിച്ചു.... പോകുന്ന വഴിയിൽ മാനസയുടെ വിശേഷം അവൾ പറഞ്ഞു.... അവൻ തന്നെ സ്വീറ്റ്സും ഡ്രസ്സും വാങ്ങി.... ആദ്യമായിട്ടാണ് അങ്ങോട്ട് പോകുന്നത്.... അതുകൊണ്ട് ചെറിയൊരു പർച്ചേസ് നടത്തി.... നേരെ മാനസയെ കാണാൻ പോയി.... നന്ദു ഇറങ്ങി ഓടിയതും ചെന്ന് പെട്ടത് വിക്രത്തിന് മുന്നിൽ.... അവനെ കണ്ട് അവൾ ഓട്ടം നിർത്തി.... പുറകെ വാങ്ങിയതൊക്കെ എടുത്ത് വന്ന യുവയും അവൾക്ക് പിറകിൽ നിന്നു പോയി.... അവരെ വീക്ഷിച്ചു കൊണ്ട്..... അവരുടെ ഭാവങ്ങൾ എന്താണെന്ന് അറിയാൻ മാറി മാറി നോക്കി....

വിക്രം ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നെ അതൊരു പുഞ്ചിരിയായി.... അത്ര തെളിച്ചം ഒന്നും ഇല്ല.... ആർക്കോ വേണ്ടിയുള്ള ചിരി.... തിരിച്ചു അവളും കൊടുത്തു വേണോ വേണ്ടയോ എന്ന മട്ടിൽ ഒരു ചിരി.... "നീ ഒറ്റക്കാണോ വന്നത്....?" അവൻ പുഞ്ചിരിയോടെ തിരക്കി... "അല്ല.... യുവിയേട്ടനും വന്നിട്ടുണ്ട്...." അവളുടെ മറുപടി കേട്ട് യുവയുടെ മുഖം വിടർന്നു.... ആദ്യമായിട്ടാണ് അവൾ അങ്ങനെ അഭിസംബോധന ചെയ്യുന്നത്.... അതും ഇത്രയും സ്നേഹത്തോടെ..... യുവക്ക് കുളിര് കോരി.... അതും വിക്രത്തിനോട് തന്നെ അവൾ പറഞ്ഞപ്പോൾ ഒരു മനസുഖം.... നന്ദു അവന് മുന്നിൽ നിന്ന് വിഷമിക്കുന്നത് കണ്ട് യുവ അവരുടെ അടുത്തേക്ക് നടന്നു.... വിക്രം അവനെ നോക്കി ചിരിക്കണോ വേണ്ടയോ എന്ന് ചിന്തിച്ചു നിന്നതും യുവ പുഞ്ചിരിയോടെ അവന് കൈ കൊടുത്തു..... വിക്രം മടിച്ചാണെങ്കിലും കൈ കൊടുത്തു.... "ആഹാ.... നീ വന്നോ....." മാനസ വന്ന് അവളെ ചേർത്തു പിടിച്ചു.... "ഇപ്പഴാണോടി വരുന്നേ.... ചേച്ചി വിശേഷം അറിയിച്ചപ്പോ അനിയത്തി വരുന്ന സമയം നോക്ക്....

അനിയത്തി ആത്രേ അനിയത്തി...."വികാസ് പരിഭവം നടിച്ചു.... നന്ദു യുവയെ കടുപ്പിച്ചൊന്നു നോക്കി....അവൻ ഇളിച്ചു.... ചുണ്ട് കൊണ്ട് സോറി എന്ന് പറഞ്ഞു.... "അവളെ ഒന്നും പറയണ്ട.... ഞാനാ യുവ ഫ്രീ ആവുമ്പോ വന്നാൽ മതിയെന്ന് പറഞ്ഞത്...." മാനസ അവളുടെ രക്ഷക്കെത്തി.... "എന്നാലും നേരത്തെ വരായിരുന്നു..... റാവണും ജാനിയും ആരവും ആന്റിയും ഒക്കെ വന്നിട്ട് പോവുകയും ചെയ്ത്.... ഞാനോർത്തു എല്ലാർക്കും മുന്നേ ഇവളാവും ഓടി എത്തുന്നേന്ന്...."വികാസ് വിടാനുള്ള ഭാവമില്ല.... "അവളെ വിട്ടേക്ക് വികാസേട്ടാ.... നിങ്ങൾ ഇരിക്ക്.... ഞാൻ കുടിക്കാൻ എടുക്കാം...."എന്ന് പറഞ്ഞു മാനസ പോകും മുന്നേ വികാസ് അവളെ തടഞ്ഞു അവൾക്ക് മുന്നേ കിച്ചണിലേക്ക് നടന്നു.... "നിങ്ങൾ സംസാരിച്ചിരിക്ക്...."മൂന്ന് പേരോടുമായി പറഞ്ഞുകൊണ്ട് മാനസ അവന് പിന്നാലെ പോയി....

അതുവരെ നന്ദുവിനെ ശ്രദ്ധിച്ചിരുന്ന വിക്രം ഞെട്ടി പെട്ടെന്ന് നോട്ടം മാറ്റി.... യുവ അത് കാണുകയും ചെയ്തു.... പ്രത്യേകിച്ചൊന്നും തോന്നിയില്ല.... സഹതാപം മാത്രം.... നന്ദു വിക്രത്തെ നോക്കുന്നില്ല... ഒരു വല്ലായ്മ തോന്നിയിട്ടാവണം യുവയുടെ തൊട്ട് അടുത്തായി അവനോട് ചേർന്ന് അവൾ വന്നിരുന്നു.... അവനിൽ അഭയം പ്രാപിച്ചു.... വിക്രത്തിന്റെ നോട്ടം പിന്നെ പതിയെ പതിയെ അവളിൽ നിന്ന് മാറി തുടങ്ങി.... കാലിന്റെ അവസ്ഥയും ട്രീട്മെന്റിനെ കുറിച്ചും തിരിച്ചു ജോലിയിൽ പ്രവേശിക്കുന്നതിനെ കുറിച്ചുമൊക്കെ യുവ അവനോട് ചോദിച്ചു.... അവനെ മടുപ്പിക്കാതെ വിക്രം മറുപടിയും കൊടുത്തു.... ജ്യൂസ് ഒക്കെ കുടിച്ചു ജാനിയെപ്പോലെ കുഞ്ഞാവയോട് കുറച്ച് പരദൂഷണവും ഒക്കെ പറഞ്ഞാണ് അവൾ പോയത്.... തിരികെ വീട്ടിലേക്കുള്ള യാത്രയിൽ നന്ദു സന്തോഷത്തിലായിരുന്നു....

ഒരു ചിറ്റ ആവാൻ പോകുന്ന സന്തോഷം ആണ് അതെന്ന് യുവക്കും മനസ്സിലായി.... അവൾ പുഞ്ചിരിയോടെ ഇരിക്കുന്നത് കാണാൻ പ്രത്യേക ഭംഗിയാണ്.... അത് അങ്ങനെ കാണാൻ പറ്റാഞ്ഞിട്ടാവണം അങ്ങനെ... അത് ആസ്വദിക്കാൻ അവളെ ചൊറിയാൻ ഒന്നും അവൻ നിന്നില്ല..... ••••••••••••••••••••••••••••••••••••••° വീട്ടിലെത്തി ഫ്രഷ് ആയി ഫുഡ്‌ ഒക്കെ കഴിച്ചു രണ്ട് പേരും.... അപ്പോഴേക്കും ഒരുപാട് ലേറ്റ് ആയിരുന്നു..... "ഡാ.... നാളെ മുതൽ നന്ദുനെ കൂടെ കൂട്ടിക്കോ...."രാത്രി കിടക്കാൻ പോകും മുന്നേ ഗൗതം അവനോട് പറഞ്ഞു "എങ്ങോട്ട്....?" യുവ നെറ്റി ചുളിച്ചു.... "ഓഫീസിലേക്ക്.... അല്ലാതെ എങ്ങോട്ട്....?" അമ്മ ഇടയിൽ കയറി.... അത് കേട്ട് യുവ നന്ദുവിനെ നോക്കി.... അവൻ ഒരു കള്ള ചിരി ചിരിച്ചു.... "ഓഹ് അവൾക്ക് ജോലിക്ക് പോകാൻ ഒന്നും താല്പര്യം ഇല്ലച്ചാ..... ഞാൻ കുറേ പറഞ്ഞതാ...." അവൻ നന്ദുവിനെ നോക്കി പറഞ്ഞു.... "അതൊക്കെ അവൾ പൊയ്ക്കോളും.... റാവൺ പറഞ്ഞതൊന്നും നീ മറക്കണ്ട..... അവന്റെ പെങ്ങൾക്ക് ഒരു യജമാനനെ അല്ല ഒരു പങ്കാളിയെയാണ് അവൻ തിരഞ്ഞെടുത്തത്....

അത് തെറ്റാണെന്ന് അവന് തോന്നാൻ ഇട വരരുത്.... അവൻ ആഗ്രഹിച്ച പോലെ അല്ലെങ്കിൽ അതിനേക്കാൾ ഉയരങ്ങളിൽ മോളെ നീ എത്തിക്കണം.... അവൾ എത്ര മടി പിടിച്ചാലും...." അത്രയും പറഞ്ഞു ഗൗതം പോയി.... മനസ്സിൽ ഊറി ചിരിച്ചുകൊണ്ട് അവനും റൂമിലേക്ക് നടന്നു.... റൂമിലേക്ക് വന്ന് പുഞ്ചിരിയോടെ ബെഡിലേക്ക് വീണു.... അവന് പിന്നാലെ വന്ന നന്ദു ദേഷ്യത്തിൽ ഡോർ അടച്ചു ലോക്ക് ചെയ്തു.... "ഞാൻ ഓഫീസിൽ വരുന്നില്ലേന്ന് താനാണോ തീരുമാനിക്കുന്നെ.....?" അവൾ ദേഷിച്ചു.... "താനോ.... യുവിയേട്ടൻ ഒക്കെ പോയാ....??" "ആരോട് ചോദിച്ചിട്ടാ അച്ഛനോട് അങ്ങനെ പറഞ്ഞത്...?" "എടി.... നീ ഇപ്പൊ ഓഫീസിൽ വന്നിട്ട് എന്തിനാ.... ഞാനും സ്വപ്നയും ഒന്ന് സെറ്റ് ആയി വരുവായിരുന്നു.... നീ വന്ന് തുടങ്ങിയാൽ സ്വപ്ന പഴേ പോസ്റ്റിൽ ആവും.... എന്തിനാ വെറുതെ... "

പറഞ്ഞു തീരും മുന്നേ അവൾ അവന്റെ മുടി പിടിച്ചു വലിച്ചു.... അവൻ അലർച്ചയോടെ എണീറ്റിരുന്നു.... "എന്തിനാടി എന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ...."തല തടവിക്കൊണ്ട് അവൻ ചോദിച്ചു.... "നാളെ മുതൽ ഞാൻ ഓഫീസിൽ വരും.... ഇനി ഇതിൽ കൂടുതൽ സംസാരം ഒന്നും വേണ്ട...." അവൾ അതും പറഞ്ഞ് ബെഡിന്റെ മറു വശത്തു കേറി കിടന്നു.... "അങ്ങനെ അങ്ങ് പോയാലോ.... കിടക്കാൻ വരട്ടെ...."നന്ദു ഓഫ്‌ ചെയ്ത ലൈറ്റ് ഓൺ ചെയ്ത് അവൻ പറഞ്ഞു... നന്ദു ഗൗരവത്തിൽ അവനെ നോക്കി.... "ഒരു കണക്ക് ബാക്കിയുണ്ടല്ലോ.... മറന്നോ അത്....??" ...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story