ജാനകീരാവണൻ 🖤: ഭാഗം 14

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

തണുത്തു വിറക്കുന്നത് കണ്ട് അവൻ ഇട്ടിരുന്ന ടീഷർട്ട് ഊരി അവളുടെ അടുത്തായി വന്നു കിടന്നു അവന്റെ നെഞ്ചിലെ ചൂട് പകർന്നുകൊണ്ട് അവൻ അവളെ അണച്ച് പിടിച്ചു കിടന്നു അവൾ അവന്റെ ഉറച്ച നെഞ്ചിലേക്ക് ചുരുണ്ടു കൂടുമ്പോൾ അവന്റെ കണ്ണിൽ ഉണ്ടായിരുന്ന ഭാവം എന്താണെന്ന് നിർവചിക്കാനാവുമായിരുന്നില്ല അവളെ അണച്ച് പിടിച്ചുകൊണ്ട് തന്നെ അവൻ കണ്ണുകൾ ഇറുക്കിയടച്ചു ഒന്ന് മയങ്ങി .എന്നും ഉണരുന്ന സമയം ആയതും റാവൺ കണ്ണ് തുറന്നു ജാനി അവന്റെ നെഞ്ചിൽ അള്ളിപ്പിടിച്ചു കിടക്കുന്നത് നോക്കി കുറച്ചുനേരം അവൻ അങ്ങനെ കിടന്നു കുറച്ചു കഴിഞ്ഞതും അവൻ അവളെ അവനിൽ നിന്ന് അടർത്തി ബെഡിലേക്ക് കിടത്തി അവളുടെ നെറ്റിയിൽ ഒന്ന് തൊട്ട് നോക്കി ..... ചൂടൊന്നും ഉണ്ടായിരുന്നില്ല അവൻ പുതപ്പ് എടുത്ത് അവൾക്ക് നന്നായി ഒന്ന് പുതച്ചുകൊടുത്തു ബെഡിൽ കിടന്ന ടീഷർട്ട് എടുത്തുമാറ്റി അവൻ ഫ്രഷ് ആവാൻ പോയി ഫ്രഷ് ആയി ബൂട്സ് ധരിച്ചു അവൻ താഴേക്ക് പോയി സിറ്റ്ഔട്ടിലേക്ക് ഇറങ്ങിയതും എന്തിലോ തട്ടി അവൻ വീഴാൻ പോയി

ഒന്ന് നേരെ നിന്നുകൊണ്ട് അവൻ അങ്ങോട്ടേക്ക് നോക്കിയപ്പോൾ ഒരു കാലാണ് കണ്ടത് മുകളിലേക്ക് നോക്കിയപ്പോൾ വാതിൽക്കൽ നീണ്ടുനിവർന്നു കിടക്കുന്ന ആരവിനെയാണ് കണ്ടത് നന്ദുവും അവനടുത്തായി കിടപ്പുണ്ട് രണ്ടും കൂടി ഒരു വി ഷേപ്പിൽ കിടക്കുന്നുണ്ട് കുറച്ചു മാറി ഭിത്തിയിൽ ചാരി ഒരു പെൺകുട്ടിയും ചെറുപ്പക്കാരനും ഇരുന്നുറങ്ങുന്നുണ്ട് റാവൺ നാലിനെയും ഒന്ന് നോക്കിക്കൊണ്ട് അവനെയും കാത്തു നിൽക്കുന്ന വിക്രമിന് നേരെ നടന്നു വിക്രമിന്റെ നോട്ടം സിറ്റ്ഔട്ടിൽ ഇരുന്നുറങ്ങുന്ന ആ പെൺകുട്ടിയിലായിരുന്നു "റിയ ..... എപ്പോ എത്തി .....?" അവൻ മുഖം വിടർത്തി റാവണിനോട് ചോദിച്ചതും റാവൺ അവനെ ഒന്ന് ഇരുത്തി നോക്കി "റിയ മാത്രമല്ല റോഷനും വന്നിട്ടുണ്ട് ....." റാവൺ അതും പറഞ്ഞു മുന്നോട്ട് നടന്നു ..... പിന്നാലെ വിക്രമും "അവരിനി ഇവിടെ ഉണ്ടാവും അല്ലെ .....?"

ചോദിക്കുമ്പോൾ വിക്രമിന്റെ മുഖത്തു ഒരു ഉത്സാഹം ഉണ്ടായിരുന്നു റാവൺ അതിന് മറുപടി പറയാതെ മുന്നോട്ട് നടന്നതും വിക്രമും അവനൊപ്പം നടന്നെത്തി. രാവിലത്തെ വർക്കൗട്ട് കഴിഞ്ഞു സിറ്റ്ഔട്ടിലേക്ക് വന്ന തേജ് കാണുന്നത് വെട്ടിയിട്ട വാഴ പോലെ കിടക്കുന്ന നാലെണ്ണത്തിനെയാണ് അവൻ ആരവിനെയും നന്ദുവിനെയും പോയി വിളിച്ചുണർത്തിയതും ശബ്ദം കേട്ട് ബാക്കി രണ്ടുപേരും കണ്ണ് തുറന്നു "നിങ്ങളെപ്പോഴാ വന്നേ .....? " അവർ അകത്തേക്ക് കയറിയതും ശിവദ റിയയുടെ ബാഗ് വാങ്ങി അവരോട് ചോദിച്ചു "ഞങ്ങൾ വന്നപ്പോ 3 മണി ഒക്കെ ആയി ..... പിന്നെ നിങ്ങളെ ഉണർത്തണ്ടന്ന് കരുതി പുറത്തു തന്നെ കിടന്നു ....." ആരവ് സോഫയിലേക്ക് മറിഞ്ഞുകൊണ്ട് പറഞ്ഞതും റിയ ഒന്ന് കോട്ടുവാ ഇട്ട് ചുറ്റും നോക്കി "ആന്റി ..... Where is my room ....?" റിയ അലസമായി ചോദിച്ചതും ശിവദ അവൾക്ക് മുറി കാണിച്ചു കൊടുത്തു

"ഏതെടാ ഇപ്പൊ കേറിപ്പോയാ ആ apex ultima protect ..... ഞാൻ ചിരിച്ചിട്ട് ഒന്ന് തിരിച്ചു ചിരിക്ക കൂടി ചെയ്തില്ല ....." സ്റ്റെയർ ഇറങ്ങി വന്ന തനു പറഞ്ഞതും തേജ് അവളെ നോക്കി മിണ്ടല്ലേ എന്ന അർത്ഥത്തിൽ കണ്ണ് കാണിച്ചു "എന്റെ പെങ്ങളാണ് ..... റിയ ...." ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയതും മാറിൽ കൈയും കെട്ടി നിന്ന റോഷനെ നോക്കി അവളൊന്ന് ഇളിച്ചു കൊടുത്തു "ഒന്നും വിചാരിക്കല്ലേ റോഷാ ..... ഇവൾക്ക് പണ്ടേ തമാശ ഇച്ചിരി കൂടുതലാ ....." തേജ് റോഷനെ നോക്കി ചിരിയോടെ പറഞ്ഞു ശേഷം അവൻ കാണാതെ തനുവിന്റെ കൈ പിടിച്ചു തിരിച്ചുകൊണ്ടു അവളെ നോക്കി കണ്ണുരുട്ടി ഇതൊക്കെ കണ്ടതും സോഫയിലേക്ക് മറിഞ്ഞ ആരവ് പതിയെ എണീറ്റിരുന്നു "റോഷാ ..... ഇത് തൻവി ..... ഇവൻ തേജസ് ..... ഞങ്ങടെ വല്യച്ഛന്റെ മക്കളാ ..... രണ്ടും ട്വിൻസ് ആണ്‌ ..... ഞങ്ങൾ ഒരുമിച്ചാ പഠിക്കുന്നെ ....."

ആരവ് റോഷന് അവരെ പരിചയപ്പെടുത്തിയതും രണ്ടുപേരും അവനെ നോക്കി ചിരിച്ചു ..... തിരിച്ചു അവനും ... "തനു ..... ഇതാരാണെന്ന് ഇനി ഞാൻ പരിചയപ്പെടുത്തി തരണ്ടല്ലോ ....." റോഷനെ ചൂണ്ടി അവൻ ചോദിച്ചതും അവൾ വേണ്ടെന്ന് പറഞ്ഞു ഒന്ന് ഇളിച്ചു കൊടുത്തു "എന്നാൽ നീ പോയി ഒന്ന് റസ്റ്റ് എടുക്ക് ..... മുറി അമ്മ കാണിച്ചു തരും ....." ആരവ് റോഷനോട് പറഞ്ഞതും അവനൊന്ന് ചിരിച്ചുകൊണ്ട് മുകളിലേക്ക് കയറിപ്പോയി "നിനക്ക് എന്താടി ബോധമില്ലേ ..... അവൻ നിൽക്കുമ്പോ തന്നെ അവന്റെ പെങ്ങളെ പറ്റി പറയണാർന്നോ നിനക്ക് ....?" തേജ് അവളുടെ തലക്ക് ഒന്ന് കിഴുക്കിയതും അവൾ അവന്റെ കൈ തട്ടിമാറ്റി സോഫയിലേക്കിരുന്നു "തനു ചേച്ചിയെ ഇതിൽ തെറ്റ് പറയാൻ ഒക്കില്ല ..... ഔഫ് .... ആ മേക്കപ്പ് ബോക്സിന് വൻ ജാഡയാന്നെ ..... എനിക്കിഷ്ടല്ല അതിനെ ...... അമ്മാവന്റെ മോളായിപ്പോയി ..... അതോണ്ട് സഹിക്കുന്നു ....."

നന്ദു ചുണ്ട് കോട്ടി പറഞ്ഞതും തനു അവൾക്ക് ഒരുമ്മ കൊടുത്തു "ദേ ഇതൊന്നും അമ്മ കേൾക്കണ്ട ..... ചേട്ടന്റെ മോളെ തലയിൽ കയറ്റി വച്ച് നടക്കുവാ ....." ആരവ് നന്ദുവിന്റെ മടിയിൽ വന്ന് കിടന്നുകൊണ്ട് രണ്ടുപേരോടുമായി പറഞ്ഞു "ഒന്ന് മസ്സാജ് ചെയ്തു താടി ..... ഉറങ്ങാഞ്ഞിട്ടാണോ എന്തോ നല്ല തലവേദന ....." ആരവ് കണ്ണ് ഇറുക്കി അടച്ചുകൊണ്ട് പറഞ്ഞതും നന്ദു അവന്റെ തല മസ്സാജ് ചെയ്തു കൊടുത്തു മസാജിന്റെ സുഖം തട്ടി അവൻ ഉറങ്ങി ..... മസ്സാജ് ചെയ്തവളും ഉറക്കം തൂങ്ങി സോഫയിലേക്ക് ചാരി കിടന്നു അവർ രണ്ടും ഉറക്കമായതും തേജും തനുവും മുറിയിലേക്ക് പോയി. ജാനി ഉറക്കമുണർന്നപ്പോൾ പതിവ് പോലെ റാവൺ അവിടെ ഇല്ലായിരുന്നു ..... അവളൊന്ന് മൂരി നിവർന്നുകൊണ്ട് ബെഡിലേക്ക് ചാരി ഇരുന്നു ഇന്നലെ പനിച്ചു കിടന്നതും റാവൺ ടാബ്ലറ്റ് കൊടുക്കുന്നതും ഒക്കെ അവൾ അറിയുന്നുണ്ടായിരുന്നു അവൾ തലചെരിച്ചു

അവൻ കിടന്ന ഭാഗത്തേക്ക് ഒന്ന് നോക്കി പിന്നെ എന്തോ ഓർത്തു ചിരിച്ചുകൊണ്ട് ഡ്രെസ്സും എടുത്ത് ബാത്റൂമിലേക്ക് പോയി തലയിൽ കെട്ടിവെച്ച ബാന്റേജ് അഴിച്ചു തല തണുക്കെ ഒന്ന് കുളിച്ചു നന്നായി നീറിയെങ്കിലും തല തണുത്തപ്പോൾ ക്ഷീണമൊക്കെ മാറിയിരുന്നു തല തോർത്തി പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും റാവൺ വന്നിരുന്നു ബാൽക്കണിയിൽ നിന്ന് എക്സസൈസ് ചെയ്യുന്ന അവനെ ഒന്ന് നോക്കിക്കൊണ്ട് അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് തല തോർത്തി തല തോർത്തി തിരിഞ്ഞ അവൾ ഞെട്ടി അവളുടെ മൂക്കിനെ തൊട്ട്‌ തൊട്ടില്ല എന്ന മട്ടിൽ നിൽക്കുന്ന റാവണിനെ .....! അവന്റെ മുഖം പതിവ്‌ പോലെ കടുത്തിരുന്നു അത് കണ്ടപ്പോൾ അവൾക്കും ചെറിയ പേടി ഒക്കെ തോന്നിയെങ്കിലും അത് പുറത്തു കാണിക്കാതെ അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു തലേദിവസത്തെ കേറിങ് ആയിരുന്നു അതിന് കാരണം "Don’t you have sense.....? ഈ മുറിവിൽ വെള്ളം നനക്കരുതെന്ന് അറിയില്ലേ .....?"

അവൻ നെറ്റി ചുളിച്ചു ..... മുഖത്ത് ദേഷ്യം നിറഞ്ഞു "അത് ..... കുളിച്ചാൽ ക്ഷീണം മാറുമെന്ന് ..... കരുതി ....." അവൾ അവനെ നോക്കി കണ്ണുകൾ ചിമ്മി ചിമ്മി തുറന്നു "idiot ..... പനി മാറിയതല്ലേ ഉള്ളു ..... അതിങ് താ ....." അവൻ അവളുടെ കൈയിലെ ടവ്വൽ പിടിച്ചു വാങ്ങി അവളുടെ തല തോർത്താൻ തുടങ്ങി കൗതുകത്തോടെ നോക്കാറുള്ള അവളുടെ മുഖത്തു പതിവ് തെറ്റി ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു "വാ ....." തല നന്നായി തോർത്തി ടവ്വൽ തോളിലേക്ക് ഇട്ട് അവൻ അവളുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു അവളെ ബെഡിൽ ഇരുത്തി അവളുടെ മുറിവിലെ നനവ് ഒരു കോട്ടൺ കൊണ്ട് ഒപ്പി മരുന്ന് പുരട്ടി അത് കെട്ടി വെച്ചുകൊണ്ട് അവൻ കൈ കഴുകി അവിടെ നിന്നും പോയി അവൻ പോകുന്നതും നോക്കി ഒരു പുഞ്ചിരിയോടെ അവൾ ഇരുന്നു ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story