ജാനകീരാവണൻ 🖤: ഭാഗം 143

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഡീ.... ഇത് നിന്റെ അവസാനത്തെ എസ്‌കേപ്പ് ആണ്.... ഫോഴ്സ് ചെയ്യണ്ട ചെയ്യണ്ട എന്ന് വിചാരിക്കുമ്പോ തലയിൽ കയറി തോന്ന്യാസം ആയോ... ഇത്രയും കാലം വെറുതെ വിട്ടത് നിനക്ക് ഇഷ്ടമല്ലെന്ന് ഓർത്തിട്ടാ... ഇപ്പൊ ആണെന്ന് ഉറപ്പിച്ച സ്ഥിതിക്ക്...."അവൻ അവളെ നോക്കി വിളിച്ച് പറഞ്ഞ് മീശ പിരിച്ചു.... അത് കേട്ട് വാതിൽക്കൽ എത്തിയവൾ ഒന്ന് തിരിഞ്ഞു നോക്കി..... "ഉറപ്പിച്ച സ്ഥിതിക്ക്....??" നന്ദു അവനെ ചൂഴ്ന്ന് നോക്കി... "ഉറപ്പിച്ച സ്ഥിതിക്ക്...." അവൻ താടി തടവിക്കൊണ്ട് വഷളൻ ചിരിയോടെ അവളെ നോക്കി കണ്ണിറുക്കി... "അല്ലെങ്കിൽ പറഞ്ഞു കുളമാക്കുന്നില്ല... ഇന്ന് രാത്രി നിനക്ക് ശിവരാത്രി.... അത്ര മാത്രം അറിഞ്ഞാൽ മതി..."എന്നും പറഞ്ഞു അവൻ ഒരു മൂളി പാട്ടോടെ സ്പ്രേ കൈയിൽ എടുത്ത് രണ്ട് വീശു വീശി ആ പറഞ്ഞത് കേട്ട് നന്ദു ഞെട്ടി.... എന്തൊക്കെയോ ഭാവങ്ങൾ ആ മുഖത്ത് മിന്നി മാഞ്ഞു....

സന്തോഷം നാണം പരിഭ്രമം അങ്ങനെ എന്തൊക്കെയോ.... "നിന്ന് എക്സ്പ്രഷൻ ഇട്ട് കളിക്കാതെ വാടി...."അവളുടെ തലക്ക് ഒന്ന് കൊട്ടി അവളെ മറി കടന്ന് അവൻ പുറത്തേക്ക് ഇറങ്ങി.... അവളുടെ മുഖഭാവം അവനെ സന്തോഷിപ്പിച്ചിരുന്നു.... തന്നെയോർത്തു ആ മുഖത്ത് നാണം വരുന്നത് കണ്ട് അവൻ ആസ്വദിക്കുന്നുണ്ടായിരുന്നു..... ഇപ്പോൾ അവന് പൂർണവിശ്വാസമാണ്..... നന്ദുവിന്റെ മനസ്സിൽ ഭർത്താവിന്റെ സ്ഥാനത് അവൻ സിംഹാസനം ഇട്ട് ഇരുന്ന് കഴിഞ്ഞിരിക്കുന്നു.... ഇനി ആത്മവിശ്വസത്തോടെ വാദിക്കാം അവളെന്റെ ഭാര്യ ആണെന്ന് അല്ലെങ്കിൽ താൻ അവളുടെ ഭർത്താവാണെന്ന്.... അത് ഓർക്കവേ അവന്റെ ചുണ്ടിൽ പുഞ്ചിരി ഉണ്ടായിരുന്നു.... അവർ ചെല്ലുമ്പോൾ യാമി മാത്രമേ കഴിക്കാൻ ഉണ്ടായിരുന്നുള്ളു.... ഗൗതവും ഗൗരിയും അവിടെ ഉണ്ടായിരുന്നില്ല....

അച്ഛമ്മയും അച്ഛാച്ഛനും ഒക്കെ കഴിച്ചു കഴിഞ്ഞിരുന്നു.... യാമിയെ കണ്ടപ്പോഴാണ് അവനൊരു കാര്യം ഓർത്തത്.... അവൻ അവളുടെ അടുത്ത് നിന്ന് വിളമ്പുന്ന അമ്മയെ നോക്കി നന്ദുവിനൊപ്പം അവർക്ക് ഓപ്പോസിറ്റ് ഇരുന്നു.... "നിന്റെയൊക്കെ ലൈഫ് ആടി ലൈഫ്..... തീറ്റിയും ഉറക്കവും കറക്കവും.... പഠിപ്പ് കഴിഞ്ഞ് നിൽക്കുവല്ലേ.... വല്ല പണിക്കും പൊയ്ക്കൂടേ...."യുവ അവളെ കളിയാക്കിക്കൊണ്ട് ഫുഡ്‌ കഴിച്ചു തുടങ്ങി.. യാമി അത് കേട്ട് ചുണ്ടൊന്ന് കോട്ടി.... "പഠിത്തം കഴിഞ്ഞ് ഒന്ന് ശ്വാസം വിട്ടതെ ഉള്ളൂ.... അപ്പോഴാ ഇനി പണിക്ക് പോവാൻ ... എന്റെ അച്ഛൻ ഉള്ളിടത്തോളം കാലം ഞാൻ പണിയെടുക്കില്ല മിസ്റ്റർ...."അവൾ പുച്ഛിച്ചു വിട്ടു.... "ഓഹോ അങ്ങനെയാണോ.... അമ്മേ.... ഇവളെ ഇങ്ങനെ ഇരുത്തിയാൽ മതിയോ തീറ്റയും കൊടുത്ത്.....?" യുവ പറഞ്ഞതും അവൾ കൂർപ്പിച്ചു ഒന്ന് നോക്കി.... നന്ദു അത് കണ്ട് പുഞ്ചിരിയോടെ ആരവിനെ ഓർത്തു... വെറുതെ തന്നെ ചൊരിയുന്ന തന്റെ ഏട്ടനും അതിന് തിരിച്ചു മാന്തി വിടുന്ന താനും.. ആ ഓർമകളിൽ അവൾ പുഞ്ചിരിച്ചു....

"ശ്ശെടാ.... ഈ ഏട്ടന് എന്താ വേണ്ടേ... എന്റെ പൊന്ന് ഏട്ടത്തി.... ഏട്ടത്തി സോഫ്റ്റ്‌ ആയതിന്റെ പ്രശ്‌നം ആണിതൊക്കെ..... ഏട്ടത്തി മൈൻഡ് ചെയ്യാതെ നടന്നപ്പോ അടങ്ങി ഒതുങ്ങി നടന്ന ചെക്കനാ.... ഇപ്പൊ എന്നെ ചൊറിയാൻ വരുന്നെ.... കുറേ കാലം കൂടി പിന്നാലെ നടത്തിക്കണമായൊരുന്നു.... ഛെ...."യാമി പറയുന്നത് കേട്ട് യുവയും നന്ദുവും പരസ്പരം നോക്കി.... ഇവൾക്ക് എങ്ങനെ ഇതോക്കെ....? യുവ സംശയത്തോടെ നന്ദുവിനെയും അതേ ഭാവത്തിൽ നന്ദു അവനെയും നോക്കി.... "നിങ്ങൾ രണ്ടും ബ്ലിങ്ങസ്യാ നോക്കണ്ട..... ഞങ്ങളും അറിയാഹാരം തന്നെയാ കഴിക്കുന്നേ.... നിങ്ങൾ തമ്മിലുള്ള ഉടക്കൊക്കെ ഞങ്ങൾക്ക് എന്നേ മനസ്സിലായതാ...." യാമി തന്നെ അവർക്കുള്ള ഉത്തരം കൊടുത്തു.... യുവയും നന്ദു അമ്മയെ നോക്കി.... അവിടെ പുഞ്ചിരിയാണ്.... "ഇടപെടാതിരുന്നത് എല്ലാത്തിനും ആദ്യം കുറച്ച് സമയം ഒക്കെ കൊടുക്കണമല്ലോ എന്ന് വെച്ചിട്ടാ..... അല്ലേൽ രണ്ടിനെയും ശരിയാക്കിയേനെ...."അമ്മ ചിരിച്ചു.... യുവയും നന്ദുവും പരസ്പരം നോക്കി.... യുവ നോക്കുന്നത് കണ്ട് അതുവരെ ചിരിച്ചിരുന്ന നന്ദു ചുണ്ട് കോട്ടി..... യുവ ചിരിച്ചു....

"അല്ലമ്മേ.... ഇവൾക്ക് പണിയെടുക്കാൻ വയ്യെങ്കിൽ ഒരു കാര്യം ചെയ്യാം.... ഇവളെ പിടിച്ചു കെട്ടിക്കാം....."യുവ അത് പറഞ്ഞതും കഴിച്ചോണ്ടിരുന്ന യാമിയുടെ തരിപ്പിൽ ഫുഡ്‌ കേറി.... അവൾ ഒടുക്കത്തെ ചുമ ചുമച്ചുകൊണ്ട് യുവയെ നോക്കി..... "അച്ഛനും ഇടക്ക് പറഞ്ഞിരുന്നെടാ..... ഇവളുടെ കല്യാണക്കാര്യം...... നല്ലത് വരുവാണെങ്കിൽ നോക്കാം....." യാമിയുടെ തലയിൽ തലോടി അമ്മ പറഞ്ഞു "അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ... ഞാൻ ഇങ്ങനെ തനിച്ചു അടിച്ചുപൊളിച്ചു നടക്കുന്നത് നിങ്ങൾക്ക് പിടിക്കുന്നില്ലേ... എനിക്ക് വയ്യ ഇപ്പഴേ ഇല്ലാത്ത ഉത്തരവാദിത്തം ഒക്കെ എടുത്ത് തലയിൽ വെക്കാൻ.... ഞാൻ ഇവിടെ സിംഗിൾ ലൈഫ് ആദ്യമൊന്ന് ശരിക്കും എൻജോയ് ചെയ്ത് തീരട്ടെ എന്നിട്ട് മതി...."യാമി മുഖം തിരിച്ചു.... "കെട്ടി കഴിഞ്ഞാൽ അതിനേക്കാൾ എൻജോയ് ചെയ്യാമെടി പോത്തേ ...."യുവ ചിരിച്ചു.... "അയ്യോ വേണ്ടായേ.... നിങ്ങടെ എന്ജോയ്മെന്റ് ഒക്കെ ഞാൻ കണ്ടു... അതുപോലെ വല്ലതും ആണേൽ എനിക്ക് ടെൻഷൻ അടിക്കാൻ വയ്യ.... ഞാൻ എന്റെ അച്ഛനോട് പറഞ്ഞോളാം....

അതിന്റെ സമയം ആവുമ്പോ അച്ഛൻ തന്നെ എനിക്കുള്ള ചെക്കനെ നോക്കിക്കോളും.... ഹും...." അവൾ പുച്ഛിച്ചു വിട്ടു.. "ഓഹോ..... എങ്കിൽ നിനക്കുള്ള ചെക്കനെ ഞാൻ തന്നെ നോക്കും... ഉടനെ...."യുവ അവളെ പ്രകോപിപ്പിച്ചു... "ആഹാ.... എങ്കിൽ കെട്ടാൻ വരുന്നവർക്ക് ദേ ഈ ഏട്ടത്തിയെ പിടിച്ചു കൊടുക്കേണ്ടി വരും... ഞാൻ കെട്ടില്ല...."അവൾ ചുണ്ട് കൂർപ്പിച്ചു പറഞ്ഞു തീർന്നതും അമ്മ അവളുടെ ചുണ്ടിന് ഒരടി കൊടുത്തു.... "സത്യം പറയടി..... നിനക്ക് ആരെയോ ഇഷ്ടമായത് കൊണ്ടല്ലേ നി കല്യാണം വേണ്ടാന്ന് പറയുന്നേ...."യുവ പുരികം പൊക്കി അവളെ നോക്കി..... "ദേ വേണ്ടാതീനം പറഞ്ഞാലുണ്ടല്ലോ.... ഏട്ടൻ ആണെന്നൊന്നും ഞാൻ നോക്കില്ല.... എനിക്ക് ആരോടും ഒരു കുന്തവും ഇല്ല... ഏട്ടത്തിയെ... ഇതിനെ വേണേൽ വിളിച്ചു പൊക്കോ..." അവൾ കണ്ണുരുട്ടി "എങ്കിൽ ഓക്കേ...."അവളുടെ മറുപടിയിൽ തൃപ്തനായി അവൻ മുന്നിലിരുന്ന പ്ലേറ്റ് കാലിയാക്കി എണീറ്റു.... അവന്റെ മുഖത്തെ ചിരി കണ്ട് നന്ദുവും ഒന്ന് സൂക്ഷിച്ചു നോക്കി..... ഇനി ആ സ്വപ്നയെ ഓർത്തു ചിരിച്ചതാവുമോ...

എങ്കിൽ കൊല്ലും ഞാൻ അയാളെ... മനസ്സിൽ ഓർത്തുകൊണ്ട് അവൾ പല്ല് കടിച്ചു..... ഇതൊന്നുമറിയാതെ യുവ യാമിയുടെ ജീവിതം പ്ലാൻ ചെയ്യാനുള്ള ചിന്തകളിലായിരുന്നു.... അതിനിടയിൽ നന്ദുവിന്റെ പല്ലുകൾ മുറുകുന്നത് അവൻ ശ്രദ്ധിച്ചിരുന്നില്ല.... •••••••••••••••••••••••••••••••••••••••° ഗൗതത്തിനൊപ്പം തിരിച്ചുള്ള യാത്രയിൽ ഗൗരി കഴിഞ്ഞ കാലത്തേക്ക് ഊളിയിടുകയായിരുന്നു.... ഒപ്പം ജാനിയുടെ വാക്കുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണവും.... ചിന്തിച്ചും അളന്നും നോക്കിയപ്പോൾ അവൾ പറഞ്ഞതൊക്കെ ന്യാങ്ങളാണ്.... താൻ ഒരിക്കലും ഒരു നല്ല അമ്മ ആയിരുന്നില്ല.... ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ പെട്ട് എപ്പോഴോ ഞാനും അവളെ മറന്നിരുന്നു.... അവൾക്ക് വേണ്ടി മുറവിളി കൂട്ടുമ്പോൾ അറിയില്ലായിരുന്നു അവളുടെ വേദന..... വർഷങ്ങളോളം പോറ്റി വളർത്തിയ മാതാപിതാക്കൾ തന്റെ ആരുമല്ലെന്ന് അറിയുമ്പോ ആർക്കും സഹിക്കാൻ കഴിയില്ല.... അങ്ങനൊരു അവസ്ഥ വരുമെന്ന് നേരത്തെ ചിന്തിക്കണമായിരുന്നു..... എങ്കിലും ഒരിക്കലും എനിക്ക് വേണ്ടി ആയിരുന്നില്ല....

ആവണിയുടെ അവസ്ഥ അവിക്ക് കൂടി ഉണ്ടാവാതിരിക്കാനാണ് അവളെ മറ്റൊരാളെ ഏൽപ്പിച്ചത്.... എന്റെ മകളായി ജീവിച്ചാൽ അപകടമാണെന്ന് മനസ്സിലാക്കി ചെയ്തതാണ്..... പക്ഷേ താനത് ചെയ്യാൻ പാടില്ലായിരുന്നു..... ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ് അതാണ്... ചേർത്തു പിടിച്ചാൽ മതിയായിരുന്നു..... താൻ ജീവിച്ച പോലെ ആരുടെയും കണ്ണിൽ പെടാതെ അവളെയും ചേർത്തു പിടിച്ചു ജീവിക്കാമായിരുന്നു.... പക്ഷേ ചെയ്തില്ല..... അവളുടെ സുരക്ഷ ഓർത്താണ് അവളുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലാത്തിരുന്നത്.... പതിയെ പതിയെ എപ്പോഴോ ഞാനും അവളെ മറന്നിരുന്നുവോ..... ഗൗരിയുടെ ഉള്ളം തേങ്ങി..... ഗൗരി തന്റെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി.. പ്രണയിച്ചു സ്വന്തമാക്കിയവനും കൂടെ ഇല്ല.... മക്കളെയും നഷ്ടപ്പെട്ടു.... ആവണി മോളെ വിധി തട്ടിപ്പറിച്ചെങ്കിൽ അവിമോളെ താനായിട്ട് വെറുപ്പിച്ചതാണ്.... വേണ്ടിയിരുന്നില്ല..... അവിയുടെ ജീവിതം ഇല്ലാണ്ടാക്കാൻ ശ്രമിച്ചവളാണ് താൻ.... ചെയ്തതൊന്നും മറക്കാനോ പൊറുക്കാനോ അവൾക്ക് കഴിയില്ല.... ഗൗരി കണ്ണീരോടെ കാറിലേക്ക് ചാഞ്ഞിരുന്നു...

ഗൗതം ഒന്നും മിണ്ടിയില്ല..... സ്വയം വരുത്തി വെച്ചതാണ്.... എന്ത് പറഞ്ഞ് ആശ്വസിപ്പിക്കാൻ.... അയാൾ നിശ്വസിച്ചു.... ••••••••••••••••••••••••••••••••••••••••° കാർ പാർക്ക്‌ ചെയ്യാൻ പോയ യുവയെ കാണാതെ നന്ദു തിരക്കി പോയി..... പാർക്കിങ്ങിൽ പോയി നോക്കിയപ്പോൾ അവിടെ നിന്ന് സ്വപ്നയോട് കത്തിയടി..... ഇപ്പൊ അവൾക്ക് ഒരു മടല് കിട്ടിയാൽ രണ്ടിന്റെയും തലച്ചോർ നിലത്ത് നിന്ന് പെറുക്കി എടുക്കാം.... എന്തോ ചിരിച്ചു തിരിഞ്ഞ സ്വപ്ന നന്ദുവിനെ കണ്ട് ഞെട്ടി.... യുവ കണ്ടെങ്കിലും കാണാത്ത മട്ടിലാണ് കത്തിയടി.... ഇക്കാര്യത്തിൽ നമ്മുടെ നന്ദു ഒരു ടിപ്പിക്കൽ മലയാളി ഭാര്യയാണ്..... അസൂയ അത് സ്ത്രീസഹചമാണ്.... നമ്മുടെ ചെക്കനോട്‌ മറ്റ് സ്ത്രീകൾ സംസാരിച്ചാൽ നമ്മൾ ക്ഷമിക്കും... തിരിച്ചു അയാളും കത്തി അടിച്ചു നിന്നാൽ അത് ഇഷ്ടപ്പെടാത്തവർ ആയിരിക്കും ഭൂരിഭാഗവും..... അവർക്കത് സംശയം ആണെങ്കിൽ നമുക്കത് സ്നേഹമാണ്.... സ്വാർത്ഥതയാണ്..... ആ സ്വാർത്ഥതയിൽ നന്ദുവിന്റെ മുഖം വീർത്തു.... കൈയിൽ കിട്ടിയിരുന്നെങ്കിൽ അവന്റെ തലമുടിയും കവിളിലേ മാംസവും അവളുടെ കൈയിൽ ഇരുന്നേനെ.... അത്രയേറെ ദേഷ്യത്തിലാണ് അവൾ രണ്ടിനെയും നോക്കി നിന്നത്.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story