ജാനകീരാവണൻ 🖤: ഭാഗം 144

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

കൈയിൽ കിട്ടിയിരുന്നെങ്കിൽ അവന്റെ തലമുടിയും കവിളിലേ മാംസവും അവളുടെ കൈയിൽ ഇരുന്നേനെ.... അത്രയേറെ ദേഷ്യത്തിലാണ് അവൾ രണ്ടിനെയും നോക്കി നിന്നത്.... നന്ദുവിന്റെ നോട്ടം അത്ര പന്തിയല്ലെന്ന് സ്വപ്ന പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.... "എങ്കിൽ ശരി സർ.... ഞാൻ പോട്ടെ...." സ്വപ്ന വേഗം തടി തപ്പാൻ നോക്കി.... "ഹാ നിക്കടോ.... പഞ്ച് ചെയ്യാൻ ഇനിയും ടൈം ഉണ്ടല്ലോ .... അതുവരെ ഒരു കമ്പനി താടോ...."യുവ എന്തോ മേടിക്കാൻ കച്ച കെട്ടി ഇറങ്ങിയ ലക്ഷണമാണ്.... നന്ദു അവന്റെ പറച്ചിൽ കേട്ട് ഓഹോ എന്ന മട്ടിൽ ഒരു നോട്ടമായിരുന്നു.... സ്വപ്ന ആണെങ്കിൽ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലും.... "കമ്പനി ഞാൻ തന്നാൽ മതിയോ.... സാറേ....?" നന്ദു കടുപ്പിച്ചു ചോദിച്ചു.... അവളുടെ പല്ല് ഞെരിക്കുന്ന ശബ്ദം യുവക്ക് കേൾക്കാൻ പാകത്തിലായിരുന്നു..... ആ ചോദ്യം കേട്ട് യുവ ഇളിയോടെ അവളെ നോക്കി....

"സ്വപ്ന എന്താ സ്വപ്നം കണ്ട് നിൽക്കുവാണോ..... പോകുന്നില്ലേ.....?" നന്ദു ഗൗരവത്തോടെ തിരക്കിയതും സ്വപ്ന സ്ഥലം വിട്ടിരുന്നു.... "ഹാ പറയ് സാറേ... ഞാൻ കമ്പനി തന്നാൽ മതിയോ...?" നന്ദു കൈയും കെട്ടി അവന് മുന്നിൽ വന്ന് നിന്നു..... "വോ വേണ്ടന്നെ.... നിന്നെക്കാൾ ഭേദം ആ സ്വപ്ന തന്നെയാ.... താങ്ങി താങ്ങി ചെല്ലുകയും വേണ്ട അവൾ തന്നെ അറിഞ്ഞു തരാൻ ആയിട്ട് റെഡി ആയി നിൽക്കേം ചെയ്യും..... ഹാ...."അവൻ ഒന്ന് നിശ്വസിച്ചു.... ശ്വാസം തിരിച്ചെടുക്കും മുന്നേ നന്ദു അവനെ ഒറ്റ തള്ള് കൊടുത്തു.... ആ തള്ളിൽ യുവ കാറിൽ ഇടിച്ചു നിന്നു.... ഒന്ന് നേരെ നിൽക്കും മുന്നേ നന്ദു പാഞ്ഞു ചെന്നു അവന്റെ ചുണ്ടുകൾ വായിലാക്കി..... യുവ ഞെട്ടിപ്പോയി.... അവന്റെ രണ്ട് കണ്ണും തള്ളി..... അമ്പറപ്പോടെ അവളെ നോക്കി.... ഒരു കടിയാണ് പ്രതീക്ഷിച്ചത്.... പ്രതീക്ഷിക്കാതെ കിട്ടിയ മധുര ചുംബനത്തിൽ അവൻ സ്വയം മറന്ന് അത് ആസ്വദിച്ചു....

അവന്റെ കീഴ്ച്ചുണ്ടും മേൽചുണ്ടും അവൾ മാറി മാറി നുണഞ്ഞു.... അവനൊരു അവസരം കൊടുക്കാതെ അവൾ ഭ്രാന്തമായി ചുംബിച്ചു.... ഒടുവിൽ അവൾ തന്നെ അവനിൽ നിന്ന് വിട്ട് മാറി.... അവൻ നേരെ നിൽക്കും മുന്നേ അവൾ വീണ്ടും അവനിലേക്ക് അമർന്നു.... അവന്റെ കീഴ്ച്ചുണ്ട് ചുണ്ടോട് ചേർത്തു പല്ലുകൾ അമർത്തി.... പല്ലുകൾ കൊണ്ട് കടിച്ചു വലിച്ചു അവന്റെ ചുണ്ട് പൊട്ടിച്ചു..... യുവ കുതറി മാറാൻ നോക്കിയെങ്കിലും അതിന് മുന്നേ അവളുടെ പല്ലുകൾ ആഴത്തിലുള്ള മുറിവ് അവന് സമ്മാനിച്ചിരുന്നു.... "ഇനി എന്നിൽ നിന്ന് ഇത് കിട്ടിയില്ലെന്നു പറഞ്ഞു വേറെ തേടി പോകില്ലല്ലോ..... ഇനി അങ്ങനെ പോകാൻ തോന്നിയാൽ ഈ മധുരവും നീറ്റലും മനസ്സിൽ ഉണ്ടാവണം.... ഇനിയെങ്ങാനും ഇത് ആവർത്തിച്ചാൽ അന്ന് ഈ ചെറിയ മുറിവിൽ ആയിരിക്കില്ല അവസാനിക്കുക.... കേട്ടൊടോ.... സാറേ....?"

അവസാനം അവനെ നോക്കി അവൾ ചുണ്ട് കോട്ടി.... അന്തം പോയ ലുക്കിൽ നിന്ന യുവക്ക് നേരെ തിരിഞ്ഞുകൊണ്ടവൾ കൈ മുട്ട് മടക്കി അവന്റെ വയറിൽ കുത്തി... വേദന കൊണ്ടവൻ കുന്തി.... കുന്തിയവന്റെ കാലിനിട്ട് ഒരു ചവിട്ടും കൂടി കൊടുത്തിട്ടാണ് അവള് പോയത്.... അവൾ പോകുന്നതും നോക്കി പല്ലും കടിച്ചു നിൽക്കുമ്പോഴാണ് അവൾ വീണ്ടും അവന് നേരെ തിരിഞ്ഞു വന്നത്.... "നിങ്ങക്ക് ആ സ്വപ്നയെ തന്നെ കമ്പനിക്ക് വേണം അല്ലേ....?" കൊടുത്തതൊക്കെ കുറഞ്ഞു പോയെന്ന ചിന്തയിൽ അവൾ അവന്റെ മുടി പിടിച്ചു വലിച്ചു.... നഖം കൊണ്ട് മുഖത്ത് ചിത്ര പണി നടത്തി.... "ഒന്ന് വിടെടി യക്ഷി..." അവസാനം അവൻ അലമുറയിട്ട് പോയി.... ഈയിടയായി ചേട്ടന്റെ സൈക്കോ മൈൻണ്ടിന്റെ കാറ്റ് അനിയത്തിക്കു നേരെ വീശുന്നുണ്ടോ എന്ന് സംശയം ഇല്ലാതില്ല.... അത്ര ദ്രോഹമാണ് അവളിപ്പോ..... അവന്റെ രോദനം കേട്ട് തൃപ്തിയോടെ നന്ദു അവിടുന്ന് പോയി.... ഏത് നേരത്താണോ ആ സ്വപ്നയോട് സംസാരിക്കാൻ തോന്നിയത്....

അവളുടെ നഖം ഏൽപ്പിച്ച പാടുകൾ കാറിന്റെ മിററിലൂടെ വീക്ഷിച്ചു കൊണ്ട് അവൻ ഓർത്തു.... പെട്ടെന്ന് വന്ന ഓർമയിൽ അവൻ ഫോൺ എടുത്ത് റാവണിനെ വിളിച്ചു.... "ഡാ... ഞാൻ നിന്റെ പെങ്ങടെ പേരിൽ കേസ് കൊടുക്കാൻ പോവാ...."അവൻ പല്ല് കടിച്ചു പറഞ്ഞു.... "Excuseme...??" "കേട്ടില്ലേ നീ.... എന്റെ ഭാര്യ എന്ന് പറയുന്ന നിന്റെ അനിയത്തിക്ക് എതിരെ ഞാൻ കേസ് കൊടുക്കുമെന്ന്...." യുവ നന്ദുവിന്റെ ചെയ്തികൾ ഓർത്തു നാവ് കടിച്ചു.... "കേസോ... എന്തിന്......?" റാവൺ തിരക്കി.... "ഗാർഹിക പീഡനം.... അത് പോരാഞ്ഞിട്ട് ഇപ്പൊ പബ്ലിക് പ്ലെസിൽ വെച്ചും ഉപദ്രവം തുടങ്ങീട്ടുണ്ട്...."യുവ പറഞ്ഞു.... "ഇങ്ങനെ ആണോടാ പെങ്ങളെ വളർത്തുന്നെ.... അവളുടെ കൈയിൽ ഉള്ളത് നഖമോ അതോ ബ്ലേടോ.... ഔ... എന്റെ മുഖം മുഴുവൻ മാന്തിപ്പറിച്ചു ആ പിശാശ്...." യുവ "അവളത് ചെയ്തെങ്കിൽ ഓഫ്‌കോഴ്സ് നീയത് ഡിസേർവ് ചെയ്യുന്നുണ്ട്...." റാവൺ ചിരിച്ചു.... "അയ്ശേരി.... ഞാൻ ആരോടാ ഈ പറയുന്നേ.... ഇതിനുള്ളത് ഞാൻ ആ സാധനത്തിന് കൊടുക്കുന്നുണ്ട്.....

പ്രേമിച്ചു പോയി അതുകൊണ്ട് മാത്രം ഞാൻ ക്ഷമിക്കുന്നു.... അല്ലേൽ കാണാമായിരുന്നു...."യുവ വീറോടെ പറഞ്ഞു.... റാവൺ ചിരിച്ചു.... "പിന്നെ നിന്നോടിത് പറഞ്ഞത്.... അവൾ എന്നേ ആ വീട്ടിലിട്ട് ടോർച്ചർ ചെയ്ത് കൊന്നാൽ എല്ലാം അറിഞ്ഞിരിക്കുന്ന ഒരാൾ വേണ്ടേ.... അത് കൊണ്ട് മാത്രം.... അത് കൊണ്ട് മാത്രം പറഞ്ഞതാ.... അപ്പോ ശരി...." അതും പറഞ്ഞൂ ഫോണും പോക്കറ്റിൽ ഇട്ടു യുവ മുഖം ഒക്കെ തൊട്ട് നോക്കി എരിവ് വലിച്ചു മുന്നോട്ട് നടന്നു..... കേബിനിൽ ചെന്നപ്പോ ആശാത്തി ഉണ്ടവിടെ.... ഓഹ് ഇരിപ്പ് കണ്ടില്ലേ.... തമ്പുരാട്ടീടെ.... കാലിന്മേൽ കാല് കയറ്റി വെച്ചു ലാപ്പിൽ ശ്രദ്ധിച്ചിരിക്കുന്ന നന്ദുവിനെ നോക്കി അവൻ പിറുപിറുത്തു..... അവൻ ചെയറിൽ ഇരുന്ന് അവളെ നോക്കി.... നോട്ടം ആ ചുണ്ടുകളിൽ എത്തി.... കുറച്ച് മുന്നേ കഴിഞ്ഞുപോയ ആ ദീർഘചുംബനം മനസ്സിനെ കുളിരണിയിപ്പിച്ചു കൊണ്ട് അവന്റെ ഓർമയിലെത്തി.... ആ ഓർമയിൽ അവന്റെ മുഖം വിടർന്നു.... ചുണ്ടുകൾ ചിരിച്ചു.... അതുവരെ ഉണ്ടായിരുന്ന പരിഭവം അന്നേരം ആവിയായി പോയി.....

മനസ്സിൽ പ്രണയം നിറഞ്ഞു.... അവബറിയാമായിരുന്നു തന്നോടുള്ള ഇഷ്ടമാണ് ഈ കുഞ്ഞു കുഞ്ഞു ദ്രോഹങ്ങളായി പുറത്തേക്ക് വരുന്നതെന്ന്... അത് കാണാൻ വേണ്ടി തന്നെയാണ് അവൻ ഓരോന്ന് ഒപ്പിക്കുന്നതും.... പക്ഷേ അവൾ അള്ളിപറിച്ചതിന്റെ നീറ്റൽ മാറുന്നില്ല.... അങ്ങനെ ഇരിക്കുമ്പോഴാണ് ഇന്ന് അവളുടെ വീട്ടിൽ പോകുന്ന കാര്യം അവൻ ഓർത്തത്.... അവളോട് പറയാൻ അവൻ മറന്നിരുന്നു.... "ഡീ...." അവൻ അത് ഓർത്ത് അവളെ വിളിച്ചു... പക്ഷേ അവൾ കേട്ട ഭാവം നടിച്ചില്ല... അവൻ വീണ്ടും വിളിച്ചു..... അവൾ മൈൻഡ് ചെയ്തില്ല.... അവൻ മൂന്നാമതും നാലാമതും വിളിച്ചു.... പ്രതികരണം ഇല്ല.... ക്ഷമ നശിച്ചു അവൻ എണീറ്റ് ചെന്ന്.... ലാപ് ഓഫ്‌ ചെയ്ത് ഡെസ്കിൽ കയറി ഇരുന്നു.... അവളെ തുറിച്ചു നോക്കി.... "നിന്നെയല്ലേ ഞാനീ വിളിക്കുന്നത്.... നിനക്ക് എന്താ റെസ്പോണ്ട് ചെയ്താൽ...."അവൻ തെല്ല് ഗൗരവത്തോടെ തിരക്കി.... "സ്വപ്നയെ വിളിച്ചു നോക്ക്.... റെസ്പോൺസ് കിട്ടും...."മുഖം തിരിച്ചു പുച്ഛത്തോടെയുള്ള ആ മറുപടി കേട്ട് അവന് ചിരി വന്നു....

"എന്റെ പൊന്നോ.... നീ അത് വിട്.... ഞാൻ വിളിച്ചത് ഇന്ന് ഉച്ചക്ക് ഇറങ്ങാം... ഒരിടം വരെ പോകാൻ ഉണ്ട്...." അവൻ പറഞ്ഞു.... "ആ സ്വപ്നയെ വിളിച്ച് പൊക്കോ.... ഞാൻ എങ്ങുമില്ല...."മറുപടി കേട്ട് യുവ തലയിൽ കൈ വെച്ചു.... "എന്താ സാർർർ.... വിളിക്കുന്നില്ലേ....?" അവൾ പുച്ഛിച്ചു വിട്ടു.... "ഇല്ല...." "അയ്യോ.... എന്ത് പറ്റി സാർ....?" അവൾ ചുണ്ട് കോട്ടി.... "എന്റെ ഭാര്യക്ക് അത് ഇഷ്ടമല്ല...." അവൻ കണ്ണിറുക്കി ചിരിച്ചു.... അതവൾക്ക് രസിച്ചെങ്കിലും പ്രകടിപ്പിച്ചില്ല.... "പുള്ളിക്കാരി കുറച്ച് കോംപ്ലിക്കേറ്റട് ആണ്.... പക്ഷേ എന്നെ ഭയങ്കര ഇഷ്ടമാ...."കുസൃതിയോടെ അവൻ പറഞ്ഞു.... "എന്ന് നിങ്ങളോട് ആര് പറഞ്ഞു..... എനിക്ക് ഇഷ്ടമല്ല...."അവൾ ജാഡയിട്ടു.... "അതിന് ഞാൻ എന്റെ ഭാര്യേടെ കാര്യമല്ലേ പറഞ്ഞത്.... തന്നെ അല്ലല്ലോ....?" അവൻ പുരികം പൊക്കി.... "ആ ഭാര്യ ഞാൻ അല്ലേ....?" അവൾ പല്ല് കടിച്ചു.... "ആണോ...?" "ആഹ്.... ആണ്...."അത് കേട്ട് യുവ പുഞ്ചിരിച്ചു.... "അപ്പോ സ്വപ്നയെ വിളിക്കാല്ലോ അല്ലേ....?" അവൻ ഇളിച്ചു... "കൊല്ലും ഞാൻ...."

അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചുകൊണ്ട് അവൾ പറഞ്ഞു.... "എന്നെ അല്ലാതെ ആരെ നോക്കിയാലും ഈ രണ്ട് കണ്ണുണ്ടല്ലോ..... അത് ഞാൻ കുത്തിപ്പൊട്ടിക്കും..... കേട്ടോടോ കെട്യോനെ...."അതും പറഞ്ഞു അവൾ അവനെ പിടിച്ചു തള്ളി.... യുവ ബാലൻസ് ചെയ്തു നിന്നുകൊണ്ട് ചിരിച്ചു.... "ഇത്രയൊക്കെ ഞാനും പ്രതീക്ഷിക്കുന്നുള്ളൂ...."അവൻ പറഞ്ഞു.... നന്ദു ഒന്നും മിണ്ടാതെ ലാപ്പിലേക്ക് കുനിഞ്ഞിരുന്നു.... "തന്റെ വീട്ടിൽ പോവാനാ.... നേരത്തെ ഇറങ്ങണം...."അവൻ ഓർമിപ്പിച്ചു.... വീട്ടിൽ പോകുന്ന കാര്യം പറഞ്ഞപ്പോഴേ നന്ദുവിന് ഒരു പ്രത്യേക ആവേശം വന്നിരുന്നു.... •••••••••••••••••••••••••••••••••••••••° "നന്നായെടാ.... ഞാനും ആഗ്രഹിച്ചതാ നിന്റെ സങ്കടം കണ്ടപ്പോ.... അവസാനം എല്ലാം കലങ്ങി തെളിഞ്ഞല്ലോ...."ചേച്ചിയെ കാണാൻ സമ്മാനങ്ങളുമായി ഓടിയെത്തിയ മനുവിനെയും അവന്റെ ഇളയെയും മാനസ പൂർണ മനസ്സോടെ സ്വീകരിച്ചു.... "എന്നാലും ഞങ്ങളൊക്കെ ഇവിടെ ഉള്ളപ്പോൾ വിവാഹം ഒക്കെ നിങ്ങൾ സ്വയം അങ്ങ് തീരുമാനിച്ചോ....?" വികാസ് കളിയായി തിരക്കി...

. "തീരുമാനിച്ചിട്ടൊന്നും ഇല്ല.... നിങ്ങൾ എല്ലാവരുടെയും പൂർണസമ്മതം ഇല്ലാതെ ഈ വിവാഹത്തിന് ഞാൻ ഒരുക്കമല്ല.... മനുവിന് പറ്റിയ ഒരു അബദ്ധമായി പിന്നീട് ആർക്കും തോന്നരുത്.... അതെനിക്ക് നിർബന്ധം ആണ്...." ഇള അവളുടെ ഭാഗം വ്യക്തമാക്കി..... "അതെന്ത് പറച്ചിലാടോ.... ഇളയെ ഇഷ്ടല്ലാത്ത ആരാ ഇവിടെ ഉള്ളത്.... ഞങ്ങൾക്ക് സന്തോഷമേ ഉള്ളൂ... " വികാസ് പറഞ്ഞു.... "പിന്നല്ലാതെ... താൻ ധൈര്യം ആയിട്ടിരിക്ക്....." വിക്രം പറഞ്ഞു.... "എനിക്ക് അറിയേണ്ടത് RK യുടെ അഭിപ്രായമാണ്.... എന്നെ ഇവിടേക്ക് കൊണ്ട് വന്നത് അദ്ദേഹമാണ്...." അവൾ പറഞ്ഞു..... "അതിൽ നിനക്ക് ടെൻഷൻ വേണ്ട.... അവന് പൂർണസമ്മതം ആയിരിക്കും... ഇവന്റെ ഇഷ്ടത്തിന് ഒരിക്കലും റാവൺ എതിര് നിൽക്കില്ല...." മാനസയാണ് അത് പറഞ്ഞത്.... എങ്കിലും ഇളയുടെ ഉള്ളിൽ അതൊരു ആധിയായി ഉണ്ടായിരുന്നു..... ••••••••••••••••••••••••••••••••••••••••° ഉച്ചയോടെ തിരികെയെത്തിയ ആരവ് ഹാളിൽ ഇരിക്കുന്നവരെ കണ്ട് അവന്റെ മുഖം വിടർന്നു....

നന്ദു ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചു.... യുവ അവരെ ചെറു ചിരിയോടെ നോക്കിക്കൊണ്ട് കൈയിൽ ഇരുന്ന ജ്യൂസ് കുടിച്ചു.... "ആരവ്..... ഒന്ന് വരുവോ...."അവരുടെ സ്നേഹപ്രകടനം ഒക്കെ കഴിഞ്ഞതും ജ്യൂസിന്റെ ഗ്ലാസ്‌ ജാനിയെ ഏൽപ്പിച്ചു കൊണ്ട് യുവ പറഞ്ഞു.... ആരവ് അവനൊപ്പം പോയതും നന്ദു ജാനിക്കൊപ്പം ആയി.... യുവ എന്തോ ഗൗരവമുള്ള കാര്യം പറയാൻ പോവുകയാണെന്ന് അവന് തോന്നി.... അത് കൊണ്ട് ആരവ് യുവയെ തന്നെ ശ്രദ്ധിച്ചു നിന്നു..... "ആരവിന് നന്ദു ജീവനാണല്ലേ....?" പെട്ടെന്നുള്ള ആ ചോദ്യത്തിൽ അവൻ ഒരു നിമിഷം സംശയിച്ചു നിന്നെങ്കിലും അതേയെന്ന് മൂളി.... "അത് പോലെ എനിക്കും എന്റെ പെങ്ങൾ ജീവനാണ്...."ആ വാചകം കേട്ട് എന്തിനെന്നില്ലാതെ ആരവിന്റെ നെഞ്ചിടിപ്പ് ഉയർന്നു.... "അവൾക്ക് ശല്യമാകുന്ന ഒന്നും ഞാൻ അനുവദിക്കില്ല...."യുവയുടെ വാക്കുകൾ കേട്ട് അവന്റെ തല കുനിഞ്ഞു.....

"അവൾക്ക് വിവാഹലോചന തുടങ്ങിയിട്ടുണ്ട്..... എന്തെങ്കിലും അനാവശ്യമായ ചിന്തകൾ മനസ്സിൽ ഉണ്ടെങ്കിൽ അത് കളഞ്ഞേക്ക്...."യുവ താക്കീതിന്റെ സ്വരത്തിൽ പറഞ്ഞു..... "എനിക്കവളെ ഇഷ്ടമാണ്.... ക്ഷമിക്കണം.... എപ്പോഴോ തോന്നിപ്പോയൊരു ഇഷ്ടമാണ്... പക്ഷേ ഒരിക്കലും അവളെ ശല്യം ചെയ്യില്ല ഞാൻ.... ഞാൻ അങ്ങനെ ഒരുത്തൻ അല്ല.... മനസ്സിലുള്ള ഇഷ്ടം അവളോട് പോലും പറയരുതെന്ന് തീരുമാനിച്ചതാണ്..... ഞാൻ മൂലം അളിയന് ഒരു തലവേദന ഉണ്ടാവില്ല.... പിന്നെ ഇത് മൂലം നന്ദു വിഷമിക്കാൻ ഇട വരരുത്.... അപേക്ഷയാണ്...."അതും പറഞ്ഞു അവൻ തിരിഞ്ഞ് നടക്കുമ്പോൾ യുവയുടെ ചുണ്ടിൽ നിറ ചിരി ഉണ്ടായിരുന്നു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story