ജാനകീരാവണൻ 🖤: ഭാഗം 16

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ജോലി തീർത്തു മഹേഷ് പുറത്തേക്കിറങ്ങിയതും റാവണും ഫയൽ അടച്ചു വെച്ച് അവനൊപ്പം പോയി പുറത്തേക്കിറങ്ങിയതും ഹാളിലിരിക്കുന്ന ആളെ കണ്ട് റാവൺ ഒന്ന് നിന്നു പുറത്തേക്ക് പോകുന്ന മഹേഷിന്റേയും ഹാളിലിരുന്ന ജിത്തുവിന്റെയും കണ്ണുകൾ ജാനിയിലാണെന്ന് കണ്ടതും റാവണിന്റെ മുഖം മാറി അവൻ ദേഷ്യം നിയന്ത്രിച്ചു താഴേക്ക് ഇറങ്ങി വന്നു "ആരാ അമ്മേ ഇത് ....?" ജിത്തുവിനെ കണ്ടു വന്ന നന്ദു ശിവദയോട് ചോദിച്ചു "കുഞ്ഞന്റെ വല്യച്ഛന്റെ മോനാ നന്ദു ..... അഭിജിത്ത് ....." ശിവദ ചെറു ചിരിയോടെ ജിത്തുവിനെ നോക്കി "ഓഹ് ..... അപ്പൊ ഇതാണ് ജിത്തേട്ടൻ ....." അവൾ ജാനിയെ ഒന്ന് നോക്കി ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞതും റാവൺ അവിടേക്ക് വന്നു "എന്താ അഭിജിത്ത് ....?" അവൻ ജിത്തുവിന് നേരെ ഇരുന്നു ഗൗരവം വിടാതെ ചോദിച്ചു "ഞാൻ ..... ജാനിക്ക് എങ്ങനെ ഉണ്ടെന്ന് അറിയാൻ വന്നതാ ......"

അത്‌ പറയുമ്പോൾ ജാനിയിലായിരുന്നു അവന്റെ കണ്ണ് "ഇപ്പൊ കുഴപ്പമൊന്നുമില്ല ജിത്തേട്ടാ ....." അവൾ ചെറു ചിരിയോടെ മറുപടി കൊടുത്തു റാവൺ ഇതൊക്കെ മാറിൽ കൈയും കെട്ടി നോക്കിയിരുന്നു "ഞാനാ ജാനിയെ ഹോസ്പിറ്റലിൽ എത്തിച്ചേ ..... അപ്പോഴത്തെ സിറ്റുവേഷനിൽ സുഖവിവരം അന്വേഷിക്കാൻ കഴിഞ്ഞില്ല .... അതാ ഇങ്ങോട്ട് വന്നത് .....😊" അവനെ നോക്കി നിൽക്കുന്ന ശിവദയെ നോക്കി ജിത്തു പറഞ്ഞു "ആഹാ ..... മോനാണോ മോളെ ഹോസ്പിറ്റലിൽ എത്തിച്ചത് ..... ഇവരാരും പറഞ്ഞില്ല ..... മോനിരിക്ക് ..... ഞാൻ എന്തെങ്കിലും കുടിക്കാൻ എടുക്കാം ...." ശിവദയുടെ വാക്കുകൾ കേട്ടാണ് അവൻ ജാനിയിൽ നിന്ന് കണ്ണെടുത്തത് ഇതൊക്കെ പുറത്തു നിന്ന് മഹേഷും കാണുന്നുണ്ടായിരുന്നു ഒക്കെ കണ്ട് അവൻ സംശയത്തോടെ നെറ്റി ചുളിക്കുന്നുണ്ടായിരുന്നു ....! കുറച്ചു കഴിഞ്ഞതും ശിവദ ജിത്തുവിനുള്ള ജ്യൂസുമായി വന്നിരുന്നു അവനത് പുഞ്ചിരിയോടെ സ്വീകരിച്ചു .....

കണ്ണുകൾ അപ്പോഴും ജാനിയിലേക്ക് പാറി വീഴുന്നുണ്ടായിരുന്നു "ജാനി ..... " റാവണിന്റെ വിളി കേട്ടതും അവൾ അവന്റെ അടുത്തേക്ക് നടന്നു "മുറിയിലെ ഷെൽഫിൽ എന്റെ ഒരു ഫയൽ വെച്ചിട്ടുണ്ട് .... അത് എടുത്തിട്ട് വാ ....." ജാനിയോട് അത് പറയുമ്പോഴും അവന്റെ കണ്ണ് ജിത്തുവിലായിരുന്നു " വന്ന കാര്യം കഴിഞ്ഞില്ലേ ..... You may please leave ....." സ്റ്റെയർ കയറുന്ന ജാനിയിൽ കണ്ണും നട്ടിരുന്ന ജിത്തുവിനോടായി റാവൺ പറഞ്ഞതും ജിത്തു അവളിൽ നിന്ന് നോട്ടം മാറ്റി "എന്താടാ ഇത് ..... ഇങ്ങനെയാണോ വീട്ടിൽ വന്നവരോട് ബിഹേവ് ചെയ്യുന്നേ ....?" ശിവദ അവനെ നോക്കി കണ്ണുരുട്ടിയതും അവൻ അവിടെ നിന്നും എണീറ്റു "അഭിജിത്തിന് ഒരുപാട് ജോലികൾ ചെയ്തു തീർക്കാനുണ്ട്‌ ..... ശരിയല്ലേ അഭിജിത്ത്‌ ....?" റാവൺ അവനു മുന്നിൽ കൈയും കെട്ടി നിന്നതും ജിത്തു നീരസത്തോടെ അവിടെ നിന്നും എണീറ്റു "മ്മ് അതേ ..... ആന്റി ഞാൻ ഇറങ്ങാ ....."

ഗ്ലാസ്‌ അവിടെ വെച്ച് അവൻ അവിടെ നിന്നും എണീറ്റു റാവണിനെ ഒന്ന് തറപ്പിച്ചു നോക്കിക്കൊണ്ട് അവൻ പുറത്തേക്ക് നടന്നു അവൻ പോയതും ശിവദയും നന്ദുവും ഒക്കെ അകത്തേക്ക് പോയി വാതിൽക്കലെത്തിയ ജിത്തു ഒന്ന് നിന്നുകൊണ്ട് തിരിഞ്ഞു സ്റ്റെയറിന്റെ ഭാഗത്തേക്ക് നോക്കിയതും റാവൺ വന്ന് ഡോർ വലിച്ചടച്ചു "ആ ഭാഗത്തേക്ക് അധികം നോക്കി കഷ്ടപ്പെടണ്ട ..... നോക്കിയാൽ പിന്നെ ഇനി നോക്കാൻ നീ ഉണ്ടാവില്ല ....." അവൻ പുറത്തേക്ക് ഇറങ്ങിയതും അവനെ കാത്തെന്ന പോലെ പുറത്തു നിന്ന മഹേഷ് അവനു നേരെ വിരല് ചൂണ്ടി പറഞ്ഞു ഒരു താക്കീതിന്റെ നോട്ടം അവനു നേരെ തൊടുത്തു വിട്ടുകൊണ്ട് മഹേഷ് ഗസ്റ്റ്‌ ഹൗസിലേക്ക് നടന്നു  "ഷെൽഫിൽ ഫയൽ ഉണ്ടെന്നാണല്ലോ പറഞ്ഞെ .... ന്നിട്ട് കാണുന്നില്ലല്ലോ ...?" അവൾ ഷെൽഫിൽ കുത്തി നിറച്ചിരുന്ന ഡ്രസ്സ്‌ ഒക്കെ വലിച്ചു വാരി നിലത്തിടവേ പിറുപിറുത്തു "ഇനി ഫയൽസ് വച്ചേക്കുന്ന ഷെൽഫിൽ ആവോ ......?" അവളതും പറഞ്ഞു തിരിഞ്ഞു നടന്നു ഫയലുകൾ ഭംഗിയിൽ അടുക്കി വച്ചേക്കുന്ന ഷെൽഫിനു മുന്നിൽ പോയി അവൾ നടുവിന് കൈയും കൊടുത്തു നിന്നു

"ഇതിലിപ്പൊ ഏത് ഫയലാ ....?" അവൾ വായും പൊളിച്ചു അത് മുഴുവൻ കണ്ണോടിച്ചു അവൾ സംശയിച്ചു നിന്നുകൊണ്ട് ഒത്ത നടുക്ക് ഇരുന്ന ഒരു ഫയൽ എടുത്തതും ബാക്കി ഉള്ളതൊക്കെ മറിഞ്ഞു മറിഞ്ഞു വീഴാൻ തുടങ്ങി അവൾ അതിനെ പിടിച്ചു വെക്കാൻ നോക്കിയപ്പോൾ എല്ലാ റോയിലെ ഫയൽസും മറിഞ്ഞു വീണു എല്ലാം വന്നു വീണത് അവളുടെ തലക്ക് മീതെയാണ് "ഒന്നുപോലും മിസ് ആയില്ല .....🤕" ഫയൽ എല്ലാം തലയിൽ ഇടിച്ചു താഴെ വീണതും അവൾ ആശ്വാസത്തോടെ തിരിഞ്ഞതും വാതിൽക്കൽ നിൽക്കുന്ന രാവണനെ കണ്ട് ഞെട്ടി അവൻ മുറി മുഴുവൻ കണ്ണോടിച്ചു നോക്കുന്നത് കണ്ടതും എന്താണെന്നറിയാൻ അവളും ഒന്ന് ചുറ്റും നോക്കി മുറി മുഴുവൻ വലിച്ചു വാരി വൃത്തികേട് ആക്കി ഇട്ടിട്ടുണ്ട് ഒരു വശത്തു മുഴുവൻ ഡ്രെസ്സും മറുവശത്തു മുഴുവൻ ഫയലുകളും ചില ഫയലിന്റെ ഉള്ളിലെ പേപ്പർ ഒക്കെ താഴെ ചിതറിക്കിടപ്പുണ്ട് അതൊക്കെ കണ്ട് ചുണ്ടും പിളർത്തി അവൾ അവനെ നോക്കി "എന്താടി ഇതൊക്കെ .....😡?" അവൻ ചുറ്റും നോക്കി അവളെ നോക്കി ദേഷ്യപ്പെട്ടതും "ആ 🤧"

അവൾ കുറച്ചു മാറി നിന്ന് മറുപടി കൊടുത്തു "ഇതൊക്കെ എന്താണെന്നല്ലേ നിന്നോട് ചോദിച്ചേ ......?" അവൾ പറയുന്നതൊന്നും കേൾക്കാൻ കൂട്ടാക്കാതെ അവൻ ദേഷ്യത്തിൽ അലറി "അ ....അത് അറിയാതെ .... പറ്റിയതാ ....🙁" ജാനിയുടെ മുഖമൊക്കെ വാടി ഇപ്പൊ കരയുമെന്ന ഭാവമായി "കരയരുത് 😡" അവൾ കരയാനുള്ള പുറപ്പാട് ആണെന്ന് കണ്ടതും റാവൺ അവൾക്ക് നേരെ ഒച്ചയെടുത്തു "കരയരുതെന്ന് ....." അവന്റെ ദേഷ്യം കൂടുന്നതറിഞ്ഞത് അവൾ നിറയാൻ വന്ന കണ്ണിനെ ഒരുവിധത്തിൽ നിയന്ത്രിച്ചു നിന്നു "10 മിനിറ്റ് സമയം തരാം ..... അതിനുള്ളിൽ ഈ റൂം എങ്ങനെയായിരുന്നു അങ്ങനെ ആക്കിയിരിക്കണം ...... ഇല്ലെങ്കിൽ ....." ഒരു ഭീഷണി സ്വരത്തിൽ അത്രയും പറഞ്ഞുകൊണ്ട് അവൻ കാറ്റുപോലെ പുറത്തേക്ക് പോയി അവൾ പോയതും അവൾ നെഞ്ചിൽ കൈ വെച്ച് ശ്വാസം വലിച്ചു വിട്ടു അടക്കി പിടിച്ച കണ്ണീരൊക്കെ പൈപ്പ് തുറന്നു വിട്ടതുപോലെ വന്നതും അവൾ മൂക്കും വലിച്ചു കണ്ണൊക്കെ തുടച്ചു അടക്കി പിടിച്ചുള്ള ചിരി കേട്ട് അവൾ വാതിൽക്കലേക്ക് നോക്കിയതും അവിടെ നിരന്ന് നിന്ന് കിണിക്കുന്ന അഞ്ചെണ്ണത്തിനെ കണ്ടതും അവളുടെ മുഖം കടുത്തു അവളുടെ മുഖത്തെ ദേഷ്യം കണ്ടതും നന്ദുവും തനുവും ആരവും തേജും റോഷനും ഒന്നിന് പിറകെ ഒന്നായി അവളുടെ അടുത്തേക്ക് വന്നിരുന്നു

"എന്തോന്നാ ഇത്ര കിണിക്കാൻ .....😏..?" ഇളിച്ചോണ്ട് ഇരിക്കുന്ന നന്ദുവിനെ നോക്കി അവൾ ചുണ്ട് കോട്ടി "ഒന്നുല്ലേ ....." അവളെ ഒന്ന് ആക്കിക്കൊണ്ട് നന്ദു പറഞ്ഞു "ഒക്കെ ഇറങ്ങിക്കോണം ഇവിടുന്ന് ..... വെറുതെ എന്നെ ദേഷ്യം പിടിപ്പിച്ചാലുണ്ടല്ലോ ....?" അവൾ എല്ലാത്തിനെയും നോക്കി ഒന്ന് കണ്ണുരുട്ടി "ആഹ് അത് കൊള്ളാം ..... ആശ്വസിപ്പിക്കാൻ വന്നവരെ ആട്ടിയിറക്കുന്നോ ..... വെറുതെ അല്ല അവൻ നിന്നെ ഇട്ട് വിറപ്പിക്കുന്നെ .....?" ആരവ് അവളുടെ അടുത്ത് സ്ഥാനം പിടിച്ചുകൊണ്ട് പറഞ്ഞതും അവൾ അവനെ നോക്കി കണ്ണുരുട്ടി "ഇങ്ങോട്ട് നോക്കി ഉരുട്ടാതെ നിന്റെ കെട്യോനെ നോക്കി ഉരുട്ടാൻ നോക്ക് ....." ആരവ് അതും പറഞ്ഞു ചിറികോട്ടി "അങ്ങോട്ട് ചെന്നേച്ചാലും മതി ...." നന്ദു ആരോടെന്നില്ലാതെ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞതും ജാനി എന്തോ ഓർത്തു അങ്ങനെ ഇരുന്നു "അല്ല റാവൺ ഇവളോട് മാത്രം എന്തിനാ ഇത്രക്ക് ഹീറ്റ്‌ ആവുന്നേ ..... ഈ വീട്ടിലുള്ള മറ്റാരോടും ഇങ്ങനെ ബിഹേവ് ചെയ്ത്‌ ഞാൻ കണ്ടിട്ടില്ല ....." റോഷൻ അവന്റെ സംശയം പ്രകടിപ്പിച്ചതും അത് ജാനിക്ക് എവിടെയൊക്കെയോ കൊണ്ടു .....

അത് കൊണ്ട് തന്നെ അവളുടെ മുഖം വാടി "അവന്റെ ഇഷ്ടമില്ലാതെ ഏതോ പട്ടിക്കാട്ടിൽ കിടന്നതിനെയൊക്കെ തലയിൽ കയറ്റി വെച്ചാൽ ഇങ്ങനെ ഒക്കെ അല്ലാതെ എങ്ങനെയാ ബിഹേവ് ചെയ്യുന്നേ ....." വാതിൽക്കൽ നിന്ന് ഇരുകൈയും മാറിൽ കെട്ടി നിന്ന് റിയ പറഞ്ഞതും ജാനിയുടെ കണ്ണുകൾ നിറഞ്ഞു "റിയാ ..... നിന്നോട് ആരും അഭിപ്രായം ചോദിച്ചില്ല ....." റോഷൻ നീരസത്തോടെ അവളോട് പറഞ്ഞു അവളത് വക വെക്കാതെ ചിറി കോട്ടി അകത്തേക്ക് വന്നു "നിങ്ങൾക്കൊന്നും ബോധമില്ലേ ..... എത്രയൊക്കെ ആയാലും ആ RK നിങ്ങളുടെ ബ്രദർ തന്നെയല്ലേ ..... ഇവളെ ഒന്ന് നോക്ക് ..... അവന്റെ ഭാര്യ ആവാനുള്ള യോഗ്യത ഇവൾക്കുണ്ടോ ..... അല്ലെങ്കിലും അവനിത് തന്നെ കിട്ടണം ..... അവന്റെ അമ്മ എന്റെ പപ്പയെ നാണം കെടുത്തി ഏതോ ഒരുത്തന്റെ ഒപ്പം പോയതല്ലേ ..... അപ്പൊ അവനും നാണംകെടണം ...... അത് കണ്ട് ആനന്ദിക്കണം എനിക്ക് ....." റിയ വീറോടെ പറഞ്ഞതും എല്ലാത്തിനും അടിമുടി തരിച്ചു കയറി റോഷനെ ഓർത്തു ആരും ഒന്നും മിണ്ടിയില്ല ..... ദേഷ്യം കടിച്ചു പിടിച്ചു നിന്നു ഇത്രയൊക്കെ കേട്ടപ്പോഴേക്കും ഒരുതരം അപകർഷതാബോധം ജാനിയെ ശ്വാസം മുട്ടിച്ചു അവളുടെ മനസ്സിൽ പലചിന്തകളും വന്നു പോയി നിറഞ്ഞു വന്ന മിഴികൾ തുടച്ചുകൊണ്ട് ജാനി വേദനയോടെ നന്ദുവിനെ നോക്കി

"മതി റിയാ ..... വാ എന്റെ കൂടെ ....." റോഷൻ അവളെ പിടിച്ചു വലിച്ചു പുറത്തേക്ക് കൊണ്ട് പോയി "ഏട്ടത്തി .....?" നന്ദു ദയനീയമായി വിളിച്ചതും ജാനി കണ്ണ് രണ്ടും അമർത്തി തുടച്ചു അവളെ നോക്കി "നിന്റെ മുരടൻ ചേട്ടന് ഇനി ഐശ്വര്യറായ് വരും ..... മോന്ത കണ്ടേച്ചാലും മതി ......" അവൾ നന്ദുവിനെ നോക്കി കണ്ണുരുട്ടി പറയുന്നത് കണ്ട് അവർ അറിയാതെ ചിരിച്ചു പോയി തനു വന്ന് അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചുകൊണ്ട് അവളുടെ മൂക്കിന് ഒന്ന് നുള്ളി റിയ പറഞ്ഞതൊക്കെ അവൾക്ക് നല്ലപോലെ കൊണ്ടിട്ടുണ്ടെങ്കിലും അവളത് പ്രകടിപ്പിച്ചില്ല "ജാനി .....!!!" റാവണിന്റെ ഉറച്ച ശബ്ദം കേട്ട് അവൾ ഞെട്ടിത്തരിച്ചു എണീറ്റ് നിന്നു പേടിയോടെ അവൾ മിഴികൾ താഴ്ത്തുന്നത് കണ്ടപ്പോൾ അവർക്ക് നാല് പേർക്കും അവളോട് പാവം തോന്നി "നിന്നോട് ഇതൊക്കെ ക്ലീൻ ചെയ്യാനല്ലേ ഞാൻ പറഞ്ഞത് ..... ?" ഒട്ടും മയമില്ലാതെ അവൻ ചോദിച്ചതും അവൾ ധൃതിപ്പെട്ട്‌ ഒരു വശത്തു നിന്ന് വൃത്തിയാക്കി തുടങ്ങി അവൾ ഡ്രസ്സ് ഒക്കെ വേഗം വേഗം പേടിയോടെ അടുക്കി വെക്കുന്നത് കണ്ടതും നന്ദുവും തനുവും അവളെ സഹായിക്കാൻ ഒപ്പം കൂടി ആരവും തേജും കൂടി ഫയലുകൾ ഒക്കെ അടുക്കി പെറുക്കി വെക്കാൻ തുടങ്ങി അത് കണ്ട റാവണിന്റെ മുഖം കടുത്തു "അവളെ ആരും സഹായിക്കണ്ട .....

ജാനകിയോട് പറഞ്ഞത് ജാനകി ചെയ്യും ..... ബാക്കി ഉള്ളവർക്ക് പോകാം ....." റാവൺ മാറിൽ കൈയും കെട്ടി നിന്ന് പറഞ്ഞതും ജാനി അവരോട് പൊയ്ക്കോളാൻ പറഞ്ഞു അവർ പോയതും റാവൺ ഡോർ അടച്ചു ബെഡിലേക്ക് വന്നിരുന്നു ലാപ് എടുത്തു മടിയിൽ വെച്ചു അതിൽ നോക്കി ഇരുന്നു ജാനി അതൊന്നും ശ്രദ്ധിക്കാതെ വേഗം എല്ലാം അടുക്കി ഒതുക്കി വെച്ചു നിലമൊക്കെ തൂത്തു വൃത്തിയാക്കിയപ്പോഴേക്കും അവളുടെ നടുവ് ഒടിഞ്ഞിരുന്നു ഒക്കെ തീർന്നപ്പോഴേക്കും അവളുടെ കൈയും കാലും ഒക്കെ നല്ല വേദന തോന്നി അപ്പോൾ അവനോട് അവൾക്ക് നല്ല ദേഷ്യം തോന്നിയെങ്കിലും ഒന്നും മിണ്ടിയില്ല ..... മിണ്ടിയിട്ട് കാര്യമില്ലെന്ന് അവൾക്കറിയാം ഒക്കെ ചെയ്തു കഴിഞ്ഞപ്പോഴും അവൻ അപ്പോഴും ലാപ്പിൽ കുമ്പിട്ടിരിക്കുകയായിരുന്നു പിന്നെ അവിടെ നിൽക്കാതെ അവൾ കിച്ചണിലേക്ക് നടന്നു വല്ലാതെ തളർന്നിരുന്നു അവൾ ..... ഫയലുകളിൽ നിന്ന് വീണു കിടന്ന പേപ്പറുകൾ ഒക്കെ ഓടി നടന്ന് പെറുക്കി അവൾ ആകെ ക്ഷീണിച്ചിരുന്നു ഒരിറ്റ് വെള്ളത്തിനായി അവൾ കൊതിച്ചു ..... കിച്ചണിലേക്ക് പോകാൻ നേരം റാവണിന്റെ വിളി വന്നതും അവൾ ദേഷ്യം കടിച്ചു പിടിച്ചു മുറിയിലേക്ക് നടന്നു മുറിയിലേക്ക് ചെന്നപ്പോൾ തന്നെ അവൻ കുറച്ചു ഡ്രസ്സ് കൈയിലേക്ക് വെച്ച് കൊടുത്തു

"നീ നിലത്തേക്ക് വാരിയിട്ടപ്പോ ഇതിലൊക്കെ ആകെ ഡസ്റ്റ് ആയി ..... ഇതൊക്കെ ഇനി വാഷ് ചെയ്യാതെ യൂസ്‌ ചെയ്യാൻ പറ്റില്ല ..... വേഗം ഇതൊക്കെ വാഷ് ചെയ്യ് ..... "അതുകൂടി ആയപ്പോ അവനെ കൊല്ലാനുള്ള ദേഷ്യം തോന്നിയെങ്കിലും അവനോടുള്ള ഭയം അവളുടെ നാവിനെ ബന്ധിച്ചു എല്ലാം കഴുകി വിരിച്ചു വന്നപ്പോഴേക്കും റാവൺ ഫോണിൽ കുത്തി ഇരിക്കുന്നത് കണ്ടു "എന്തിനാ എന്നെ ഇങ്ങനെ ദ്രോഹിക്കണേ ..... ?" നടുവിൽ നിന്ന് അസഹനീയമായ വേദന തോന്നിയതും നാവിന്റെ ബന്ധനത്തെ തച്ചുടച്ചുകൊണ്ട് ആ ചോദ്യം പുറത്തേക്ക് വന്നു അവൻ തലയുയർത്തി ഒന്ന് നോക്കി "തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കണം ..... അതാണ് എന്റെ പോളിസി ..... ഈ ശിക്ഷ ഞാൻ നിനക്ക് തന്നത് കൊണ്ട് ഈ തെറ്റ് ഇനി നീ ആവർത്തിക്കില്ല ..... പിന്നെ എന്റെ റൂം എന്നും ഇങ്ങനെ വൃത്തിയോടെ സൂക്ഷിക്കണം ..... അതെനിക്ക് മസ്റ്റ് ആണ് ..... " അത്രയും ആയപ്പോഴേക്കും ബാക്കി കേൾക്കാൻ നിൽക്കാതെ അവൾ താഴേക്ക് പോയി നേരെ കിച്ചണിൽ പോയി ഫ്രിഡ്ജ് തുറന്ന് ബോട്ടിലിലെ വെള്ളം അവൾ വായിലേക്ക് കമഴ്ത്തി ബാക്കി വന്ന വെള്ളം അവൾ തലവഴി ഒഴിച്ചുകൊണ്ട് അവൾ നിലത്തേക്ക് ഊർന്നിരുന്നു

അപ്പോഴേക്കും അവളുടെ രണ്ടു വശത്തുമായി നന്ദുവും ആരവും തനുവും തേജും വന്നിരുന്നിരുന്നു ഏറ്റവും അറ്റത്തിരുന്ന തേജ് കൈയിൽ ഇരുന്ന ടവ്വൽ അടുത്തിരുന്ന ആരവിനെ ഏൽപ്പിച്ചു അവനത് അവനടുത്തിരുന്ന ജാനിക്ക് നീട്ടി അവൾ ഒന്നും മിണ്ടാതെ അത് വാങ്ങി മുഖം അമർത്തി തുടച്ചു "ദുഷ്ടനാ അയാള് ..... കണ്ണീച്ചോര ഇല്ലാത്ത രാവണൻ ..... എന്റെ അപ്പക്ക് പൈസ ഇല്ലാത്തോണ്ട് ആവും എന്നോട് ഇങ്ങനെ ഒക്കെ ....." അവൾ വാശിയോടെ പറഞ്ഞുകൊണ്ട് മൂക്ക് വലിച്ചതും നാലും ഒരുപോലെ ഒന്ന് തലകുലുക്കി "എനിക്കറിയാം എന്നെ മനഃപൂർവം ദ്രോഹിക്കാൻ വേണ്ടി ചെയ്യുന്നതാ ..... ഇഷ്ടമല്ലെങ്കിൽ എന്തിനാ പിന്നെ കെട്ടിയെ ....?" അവൾ ടവ്വലിൽ പിടിമുറുക്കി ദേഷ്യത്തോടെ ചോദിച്ചു അതിനും തലയാട്ടി അവർ അങ്ങനെ ഇരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല "എന്നോട് മാത്രം എന്താ ഇങ്ങനെ .....?" അവൾ ചുണ്ട് ചുളുക്കി നാലുപേരെയും മാറി മാറി നോക്കി "അത്‌ നീ നേരിട്ട് തന്നെ ചോദിക്കണം .....?" ആരവ് ആണ് മറുപടി പറഞ്ഞത് അതിന് മറുപടി ഒന്നും വന്നില്ല ..... അവൾ മൗനത്തെ കൂട്ട് പിടിച്ചു അങ്ങനെ ഇരുന്നു "ഇങ്ങനെ ഇരുന്നാൽ നീ ഇങ്ങനെ ഇരിക്കത്തെ ഉള്ളു ..... പെൺപിള്ളേരായാൽ ഇത്തിരി ഒക്കെ പ്രതികരണശേഷി വേണം ..... നീയെന്തിനാ പേടിക്കുന്നെ ..... കാര്യം റാവൺ ഞങ്ങടെ ചേട്ടൻ ഒക്കെ തന്നെയാ .....

പക്ഷെ തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ് ....." ആരവ് പറയുന്നത് അവൾ ശ്രദ്ധയോടെ കേട്ടിരുന്നു "കറക്റ്റ് ..... ഹസ്ബന്റ് ആൻഡ് വൈഫ് ആകുമ്പോൾ പരസ്പരം ഒരു അണ്ടർസ്റ്റാൻഡിങ് ഒക്കെ വേണം ..... രണ്ടുപേർക്കും തുല്യ സ്വാതന്ത്ര്യം വേണം ..... പക്ഷേ ഇത് ..... ഒരു അടിമയെ ട്രീറ്റ് ചെയ്യുന്നത് പോലെയാണ് എനിക്ക് ഫീൽ ചെയ്യുന്നത് .... റാവണിനോട് ഞങ്ങൾക്ക് ബഹുമാനം സ്നേഹം ഒക്കെ ഉണ്ട് ..... പക്ഷെ അവന്റെ ഈ സ്വഭാവത്തോട് മാത്രം യോജിക്കാനാവുന്നില്ല ..... അവന്റെ കംഫർട്ട് .... അതിന് മാത്രമേ അവൻ ഇമ്പോര്ടൻസ് കൊടുക്കുന്നുള്ളു....." ആരവിനെ പിന്താങ്ങിക്കൊണ്ട് തേജ് പറഞ്ഞു "ഏട്ടത്തി ..... ഏട്ടത്തി കുറച്ചൊക്കെ ബോൾഡ് ആവണം ...... അല്ലെങ്കിൽ കരയാനെ സമയം ഉണ്ടാകുള്ളൂ ....." നന്ദു അവളെ ഉപദേശിച്ചു "എനിക്ക് ഒന്നും വേണ്ട ..... എന്റെ അപ്പേടേം അമ്മേടേം അടുത്ത് എന്നെ ഒന്ന് കൊണ്ട് വീടോ ....." അവൾ അവരോട് യാചനപോലെ പറഞ്ഞു "എന്റെ ജാനി ..... നീ ഇത്രക്ക് സില്ലി ആവല്ലേ .... നീ ഞങ്ങൾ പറയുന്നത് കേട്ടാൽ മാത്രം മതി ..... "തനു അവളുടെ കൈരണ്ടും ചേർത്ത് പിടിച്ചു പറഞ്ഞതും അവൾ മുഖം കുനിച്ചിരുന്നു

"മുട്ട്‌ കുത്തിക്കണ്ടേ നിനക്ക് നിന്റെ രാവണനെ ....?" ആരവ് ഗൂഢമായ ചിരിയോടെ ചോദിച്ചതും ജാനി തലയുയർത്തി അവനെ നോക്കി "എന്നെ കൊലക്ക് കൊടുക്കണം ല്ലേ .....?" അവൾ മുഖം ചുളിച്ചു അവനെ നോക്കി "ഈ പെണ്ണ് 🤦🏻‍♂️....." ആരവ് തലക്ക് കൈ കൊടുത്തു "ജാനി .....!" മുകളിൽ നിന്നുള്ള റാവണിന്റെ വിളി കേട്ട് അവളൊന്ന് ഞെട്ടി "നീ ഇവിടെ നിക്ക് ..... " പോകാൻ നിന്നവളെ ആരവ് പിടിച്ചു നിർത്തി "ജാനി.....!!" അവന്റെ ശബ്ദത്തിന്റെ കനം കൂടുന്നതറിഞ്ഞതും അവൾ ആരവിനെ തള്ളിമാറ്റി മുകളിലേക്കോടി അവൾ പോകുന്നതും നോക്കി നാലും തലക്ക് കൈ കൊടുത്തു നിന്നു  അവൾ ഓടിപ്പിടച്ചു മുകളിൽ എത്തിയപ്പോഴേക്കും അവൻ ഒരു ഷർട്ടും പിടിച്ചു ദേഷ്യത്തിൽ നിൽക്കുന്നുണ്ടായിരുന്നു "ഇതെന്താ ....?" അവൾ കഴുകാൻ കൊണ്ട് പോയ ഷർട്ടും വെച്ചാണ് അവന്റെ ചോദ്യം അവൾ അതിലേക്ക് നോക്കിയതും അവളുടെ കൈയും കാലും വിറക്കാൻ തുടങ്ങി ധൃതിയിൽ കഴുകിയപ്പോ അവന്റെ ഒരു ഷർട്ട് ചെറുതായി കീറിയിരുന്നു അതവൾ അറിയുന്നത് തന്നെ ഇപ്പോൾ അവൻ കാണിച്ചപ്പോഴാണ് "ഞാൻ നിന്നെ എന്റെ കാര്യങ്ങൾ ചെയ്യാൻ ഒന്നും നിർബന്ധിചിട്ടില്ല ..... നീ ആയിട്ട് വൃത്തികേടാക്കിയത് വൃത്തിയാക്കാൻ മാത്രമേ പറഞ്ഞിട്ടുള്ളു ..... അപ്പൊ അതുപോലും വൃത്തിക്ക് ചെയ്യാൻ അറിയില്ലേ നിനക്ക് ..... ?"

അവൻ നല്ല ദേഷ്യത്തിലായിരുന്നു റിയ പറഞ്ഞതൊക്കെ അവിചാരിതമായി കേൾക്കേണ്ടി വന്ന രംഗം മനസ്സിലേക്ക് കടന്നു വന്നതും അവൻ കണ്ണുകളടച്ചു ദേഷ്യം നിയന്ത്രിച്ചു "എന്റെ തെറ്റാ ..... ഒന്നും ചിന്തിക്കാതെ കണ്ട പട്ടിക്കാട്ടിൽ നിന്നൊക്കെ ....." ബാക്കി പറയാതെ അവൻ ഒന്ന് നിർത്തി "വിവരവും ഇല്ല വിദ്യാഭ്യാസവും ഇല്ല ....." അവൻ ദേഷ്യത്തിൽ പിറുപിറുത്തു "നിർത്ത്‌ .....!" ഒക്കെ കേട്ട് കണ്ണും നിറച്ചു നിന്നവൾ പെട്ടെന്ന് അവനുനേരെ ശബ്ദമുയർത്തി "എന്നെക്കുറിച്ചു എല്ലാം അറിഞ്ഞിട്ടല്ലേ താൻ എന്നെ വിവാഹം കഴിച്ചത് ..... അന്ന് ചിന്തിക്കണമായിരുന്നു ..... വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഞാൻ തനിക്ക് ചേരില്ലെന്ന് ..... ഞാനോ എന്റെ അപ്പയോ നിങ്ങളോട് അപേക്ഷിച്ചില്ലല്ലോ എന്നെ കെട്ടണമെന്ന് ...... നിങ്ങളായിട്ട് വന്ന് ത്യാഗി ചമഞ്ഞതല്ലേ ......" അവൾ കണ്ണ് തുടച്ചുകൊണ്ട് അവനുനേരെ ചീറി അപ്പോ റാവൺ കൈയും കെട്ടി അവളെ നോക്കി നിൽക്കുന്നുണ്ട് പുറത്തു നിന്ന് ഇതൊക്കെ കണ്ട നന്ദുവും കൂട്ടരും ഞെട്ടി നിൽക്കുന്നുണ്ട് "അപ്പൊ നിനക്ക് നാവുണ്ട് ....." അവൻ ജാനിയെ മൊത്തത്തിൽ ഒന്ന് നോക്കി ഗൗരവത്തിൽ പറഞ്ഞു "നേരത്തെ റിയ നിന്നോട് ഇങ്ങനെ സംസാരിച്ചപ്പോൾ ഈ വീറൊന്നും അപ്പൊ കണ്ടില്ലല്ലോ .....?" റാവൺ ഭിത്തിയിലേക്ക് ചാരി നിന്ന് അവളെ നോക്കി ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story