ജാനകീരാവണൻ 🖤: ഭാഗം 17

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അപ്പൊ നിനക്ക് നാവുണ്ട് ....." അവൻ ജാനിയെ മൊത്തത്തിൽ ഒന്ന് നോക്കി ഗൗരവത്തിൽ പറഞ്ഞു "നേരത്തെ റിയ നിന്നോട് ഇങ്ങനെ സംസാരിച്ചപ്പോൾ ഈ വീറൊന്നും അപ്പൊ കണ്ടില്ലല്ലോ .....?" റാവൺ ഭിത്തിയിലേക്ക് ചാരി നിന്ന് അവളെ നോക്കി "അതൊക്കെ എന്റെ ഇഷ്ടം.... ആരോട് എങ്ങനെ പെരുമാറണം എന്നൊക്കെ എനിക്ക് അറിയാം.... വേറാരും അതിൽ ഇടപെടണ്ട....." അവൾ അവനു മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു അവനെ എതിർത്തു സംസാരിക്കാനുള്ള ധൈര്യം അവൾക്ക് ഇല്ലായിരുന്നെങ്കിലും അവൻ പറഞ്ഞ വാക്കുകൾ അവൾക്കൊരു അപമാനമായി തോന്നി.... അത്രയും നാൾ മനസ്സിൽ ഒതുക്കിയതൊക്കെ സ്മൃതി മണ്ഡലത്തിലേക്ക് ഓടിയെത്തി മനസ്സിൽ വന്ന ദേഷ്യം അവൾ വാക്കുകളിൽ പ്രകടിപ്പിച്ചു "Seriously....?" അവൻ ഇരുപുരികവും ഉയർത്തി അവളെ നോക്കി പുറത്തു നിന്ന നാലും ജാനിയുടെ മാറ്റം കണ്ട് പകച്ചു പോയി "അല്ലെങ്കിലും സെൽഫ് റെസ്‌പെക്ട് ചോദ്യം ചെയ്യപ്പെട്ടാൽ ആരായാലും പ്രതികരിച്ചു പോകും..... " തനു പതിയെ പറഞ്ഞു

"ഒന്ന് മിണ്ടാണ്ടിരിക്ക്..... അവൻ ആ കൊച്ചിനെ കൊല്ലാണ്ട് വിട്ടാൽ മതിയാരുന്നു....." തേജ് താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു റാവണിനു നേരെ നിൽക്കാനുള്ള കെൽപ്പില്ലാഞ്ഞിട്ടാവണം ജാനി ധൃതിയിൽ പുറത്തേക്ക് നടക്കാനൊരുങ്ങി "Just a sec.....!"പിന്നിൽ നിന്ന് അവന്റെ ശബ്ദം കേട്ടതും അവൾ ആരോ പിടിച്ചു നിർത്തിയത് പോലെ നിന്നു അവൾ നിന്നെന്ന് കണ്ടതും അവൻ അവൾക്ക് മുന്നിലായി ചെന്നു നിന്നു "ആദ്യം കാലുറപ്പിച്ചു നിൽക്കാൻ പടിക്ക്.... എന്നിട്ട് പ്രതികരിക്ക് ....."നിലത്തുറക്കാത്ത അവളുടെ കാൽപാദങ്ങളിലേക്ക് നോക്കി അത് പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി പുറത്തിറങ്ങിയതും വാതിൽക്കൽ നിന്ന് ഒളിഞ്ഞു നോക്കിയ നാലും ചിതറി തെറിച്ചു മാറി അവന്റെ നെറ്റി ചുളിച്ചുള്ള നോട്ടം വകവെക്കാതെ നാലും ഭിത്തിയുടെ ഭംഗി സൂക്ഷ്മമായി വീക്ഷിച്ചുകൊണ്ട് നാല് വഴിക്ക് മുങ്ങി അവർ പോയതും ഒരു നെടുവീർപ്പോടെ അവനും താഴേക്ക് പോയി ••••••••••••••••••••••••••••°

"വിവരവും വിദ്യാഭ്യാസവും ഇല്ലാത്രേ.... 😏... അങ്ങേരോട് ഞാൻ പറഞ്ഞോ എന്നെ വന്ന് കെട്ടാൻ..... എന്നിട്ടിപ്പോ പറയുന്ന കേട്ടില്ലേ.... എനിക്ക് ഇതൊക്കെ കേട്ടും സഹിച്ചും ജീവിക്കേണ്ട കാര്യമില്ല.... ഞാൻ എന്റെ വീട്ടിലേക്ക് പോവാ.... ഭർത്താവ് ഇല്ലെങ്കിൽ എനിക്ക് ജീവിക്കാൻ പറ്റില്ലെന്നാണോ അയാളുടെ വിചാരം.....?" ഇതൊക്കെ കേട്ട് ജാനിയുടെ മുന്നിലിരിക്കുന്ന നന്ദുവും തനുവും ഭിത്തിയിൽ ചാരി നിൽക്കുന്ന ആരവിനെ നോക്കി "അതിന് നീ എന്തിനാ കരയുന്നെ.....?"വലിയ വായിൽ വീമ്പിളക്കുന്നുണ്ടെങ്കിലും ജാനിയുടെ കണ്ണീർ നിൽക്കുന്നുണ്ടായിരുന്നില്ല "ആര് കരഞ്ഞു..... കണ്ണില് പൊടി പോയതാ....ഞാൻ ഇന്ന് തന്നെ നാട്ടിലേക്ക് പോവാ..." അവൾ രണ്ട് കണ്ണും തുടച്ചു ആരവിനെ നോക്കി കണ്ണുരുട്ടി ശേഷം നന്ദുവിന്റെ ഫോൺ വാങ്ങി അവൾ അവളുടെ അപ്പക്ക് വിളിച്ചു "ഹലോ.... അപ്പേ.... ഇത് ഞാനാ.... ജാനി...." അവൾ ആവേശത്തോടെ പറഞ്ഞുകൊണ്ട് അവൾക്ക് മുന്നിൽ ഇരിക്കുന്നവരെ ഒന്ന് പുച്ഛിച്ചു "ആ മോളെ..... അപ്പേടെ കുട്ടിക്ക് സുഖല്ലേ.....?"

അയാളുടെ ശബ്ദം ഇടറുന്നത് അവൾ അറിഞ്ഞു "സുഖമാണെന്ന് അപ്പക്ക് അറിയാം....അമ്മക്ക് നിന്റെ കാര്യം പറയാനേ നേരമുള്ളൂ..... " അത് കേട്ട് അവൾ ഒന്ന് പുഞ്ചിരിച്ചു "സുഖല്ലേ അപ്പേ.....?" അവൾ വിളറിയ ചിരിയോടെ ചോദിച്ചു "എന്റെ മോള് സന്തോഷത്തോടെ കഴിയുന്നത് ഓർക്കുമ്പോ തന്നേ മനസ്സിന് നല്ല സുഖാ....." അത് പറഞ്ഞു അയാൾ ഒന്ന് നിർത്തി "അപ്പേ...." മറുതലക്കൽ മൗനം നിറഞ്ഞതും ജാനി പതിയെ വിളിച്ചു "ഇത്രയും കാലം നെഞ്ചിൽ തീയായിരുന്നു..... എല്ലാരും പറയുന്നു എന്റെ കുഞ്ഞിന്റെ ഭാഗ്യമാ ഈ ബന്ധമെന്ന്..... അത് സത്യമാ.... എന്റെ മോള് ഇപ്പൊ ഒരു രാജകുമാരിയെപ്പോലെയല്ലേ ജീവിക്കുന്നെ....... ഇപ്പഴാ ഈ അപ്പ മനഃസമാധാനത്തോടെ ഒന്ന് ഉറങ്ങുന്നത്.... "തന്റെ അച്ഛന്റെ വാക്കുകളിൽ മകളെയോർത്തുള്ള ആശ്വാസം നിറഞ്ഞിരുന്നു എന്തോ അത് കേട്ട് അവൾക്ക് വല്ലാതായി ആ ആശ്വാസം തല്ലിക്കെടുത്താൻ അവളൊന്ന് മടിച്ചു....

പറയാൻ വന്നത് ഒന്നും അപ്പയോട് തുറന്ന് പറയാനാവാതെ നിസ്സഹായതയോടെ അവൾ മുന്നിലിരിക്കുന്നവരെ നോക്കി മൂന്ന് പേരും അവളെ നോക്കി കൈയും കെട്ടി ഇരിപ്പുണ്ട് "അമ്മക്ക് സുഖല്ലേ അപ്പേ.... ജെനി എവിടെ....? അവൾ പഠിക്കുന്നൊക്കെ ഉണ്ടല്ലോ അല്ലെ....? പ്ലസ് ടൂ ആണ്..... അത് ഓർമ വേണമെന്ന് പറഞ്ഞേക്ക്..... പിന്നെ അവിടെ എന്തൊക്കെയാ വിശേഷം.....?പിന്നെ ന " "എന്റെ ജാനി.... നീ എല്ലാം കൂടി ചോദിക്കാതെ ഓരോന്നായി ചോദിക്ക്....." മറുപ്പുറത്തു നിന്ന് ചിരിയോടെ ജനകൻ പറയുന്നത് കേട്ട് നന്ദുവും തനുവും ആരവും ഒരുപോലെ ചിരിച്ചു..... അവൾ അവരെ നോക്കി ചുണ്ട് കോട്ടി ലൗഡ് സ്പീക്കർ ഓഫാക്കി തിരിഞ്ഞിരുന്നു അച്ഛനും മകളും തമ്മിലുള്ള സ്നേഹസംഭാഷണങ്ങളൊക്കെ കഴിഞ്ഞതും ജാനി ഫോൺ നന്ദുവിന് നേരെ നീട്ടി "ഇന്നന്നെ പോവുംന്ന് പറഞ്ഞിട്ട് എന്തായി..... പോണില്ലേ....?"നന്ദു അവളെ നോക്കി കളിയോടെ ചോദിച്ചു "ഞാനെന്തിനാ പോണേ.... നിന്റെ ചേട്ടന് എന്നെ പറ്റുന്നില്ലെങ്കിൽ അങ്ങേര് എങ്ങോട്ടേലും പോട്ടെ.... അല്ല പിന്നെ...."

അതും പറഞ്ഞു അവൾ ചവിട്ടി തുള്ളി അവിടുന്ന് പുറത്തേക്ക് ഇറങ്ങിയതും അത് വഴി വന്ന റാവണുമായി കൂട്ടിയിടിച്ചു "നിങ്ങക്കെന്താ കണ്ണ് കണ്ടൂടെ....?" അവൾ തലയുഴിഞ്ഞുകൊണ്ട് ചോദിച്ചതും അവൻ അവളെ നോക്കി മുഖം ചുളിച്ചു "Excuse me...?" അവൻ അവളെ നോക്കി സംശയത്തോടെ പുരികമുയർത്തി "എല്ലാരും കൂടി ന്നെ വട്ട് പിടിപ്പിക്കാൻ ഇറങ്ങിയേക്കുവാ..... "അവനെ വകവെക്കാതെ അവനെ മറികടന്നു പോകുന്നതിനിടയിൽ അവൾ പിറുപിറുത്തതും റാവൺ അവൾ പോകുന്നതും നോക്കി നിന്നു എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവൾ സ്റ്റെയർ ഇറങ്ങിപ്പോയതും അവന്റെ ചൊടികളിൽ ഒരു നേർത്ത പുഞ്ചിരി മിന്നി മാഞ്ഞു അവളെ ഒന്ന് കൂടി ഒന്ന് നോക്കി അവൻ അവിടെ നിന്ന് തിരിഞ്ഞു നടന്നതും മുറിയുടെ വാതിക്കൽ നിന്ന ആരവ് ഒന്ന് തലയാട്ടി ചിരിച്ചു •••••••••••••••••••••••••••••° "എനിക്ക് പഠിക്കണം...." റാവൺ ഫുഡ്‌ കഴിച്ചു എണീറ്റ് പോയതും പ്ലേറ്റിൽ ചിത്രം വരച്ചിരുന്ന ജാനി പറഞ്ഞത് കേട്ട് എല്ലാവരും അവളെ ഉറ്റുനോക്കി "എന്താ....?"

പെട്ടെന്നുള്ള അവളുടെ ആവശ്യം കേട്ട് ശിവദ അവളുടെ അടുത്തേക്ക് വന്നു "എനിക്ക് പഠിക്കണം ചെറിയമ്മേ..... പഠിച്ചു പഠിച്ചു ഒരു നല്ല നിലയിൽ എത്തണം....."അത് കേട്ട് റിയ ഒഴികെ ബാക്കി എല്ലാവരുടെ മുഖത്തും പുഞ്ചിരി പടർന്നു "മാറ്റത്തിന് സമയമായി...."ആരവ് ജാനിയെ നോക്കി കളിയോടെ പറഞ്ഞതും റിയ ദേഷ്യത്തോടെ അവിടെ നിന്നും എണീറ്റ് പോയി "ഇത് കൊള്ളാം.... തുടർന്ന് പഠിക്കുന്ന കാര്യം പറഞ്ഞു ഞാൻ എത്ര മോട്ടിവേറ്റ് ചെയ്തതാ..... എത്ര നിർബന്ധിച്ചതാ.... അന്നൊക്കെ ഒഴിഞ്ഞു മാറിയ ആളാ....." നന്ദു ദോശ മുറിച്ചു വായിലേക്ക് വെക്കവേ ജാനിയെ നോക്കി പറഞ്ഞു അവൾ അപ്പോഴും പ്ലേറ്റിൽ കളം വരച്ചിരിക്കുന്നുണ്ട് "നല്ല തീരുമാനമാ മോളെ..... പെൺകുട്ടികൾക്ക് ഇക്കാലത്ത് മിനിമം ഒരു ഡിഗ്രി എങ്കിലും വേണം..... ഇവിടെ തന്നെ നല്ലൊരു കോളേജിൽ നമുക്ക് അഡ്മിഷൻ എടുക്കാം നമുക്ക് " ശിവദ പറയുന്നതിന് തനു പിന്തുണച്ചു "അല്ല ഏട്ടത്തീടെ സർട്ടിഫിക്കറ്റൊക്കെ നാട്ടിൽ അല്ലെ.... അതെങ്ങനെ കൊണ്ട് വരും.....?"നന്ദുവിന്റെ ചോദ്യം കേട്ടാണ് റാവൺ അവിടേക്ക് വന്നത് "അത് ഞാൻ പോയി കൊണ്ട് വരാം...."

എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മഹേഷ്‌ ഇടിച്ചു കയറി വന്ന് പറഞ്ഞതും റാവൺ അവനെ ഒന്ന് നോക്കി "അത് വേ...." "ആഹ്..... എന്നാൽ ഇന്ന് തന്നെ പോയി നീ അതൊക്കെ കളക്ട് ചെയ്യ്.... ജാനിമോള് അവരോട് വിളിച്ചു പറയും എടുത്ത് വച്ചേക്കാൻ...." റാവൺ എന്തോ പറയാൻ വന്നതും ശിവദ മഹേഷിനോട് പറഞ്ഞേൽപ്പിച്ചു റാവൺ ദേഷ്യത്തോടെ നോക്കുന്നത് വക വെയ്ക്കാതെ മഹേഷ്‌ ജാനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവരോട് പറഞ്ഞു നാട്ടിലേക്ക് പുറപ്പെട്ടു റാവണിന് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു.... അവനത് പ്രകടിപ്പിക്കാതെ വന്നതുപോലെ മുറിയിലേക്ക് തിരികെ നടന്നു •••••••••••••••••••••••••••° രാത്രി എന്തൊക്കെയോ ചിന്തിച്ചു സിറ്റ്ഔട്ടിൽ ഇരിക്കുവായിരുന്നു ജാനി അപ്പോഴാണ് നന്ദുവും തനുവും അവളുടെ അടുത്ത് വന്നിരുന്നു റാവൺ ഓഫീസിൽ പോയിട്ട് ഇതുവരെ വന്നിട്ടില്ല..... ആരവും തേജും ഹാളിൽ ഇരുന്ന് ഫോണിൽ തോണ്ടുന്നു.....

റോഷൻ പുറത്തു പോയി.... റിയ അവളുടെ കാര്യം നോക്കി മുറിയിൽ ചടഞ്ഞു കൂടി ഇരിക്കുന്നു ശിവദ ഹാളിൽ ഇരുന്ന് എല്ലാവരെയും ഒരു പുഞ്ചിരിയോടെ നോക്കി ഇരിപ്പുണ്ട് ജാനിയും നന്ദുവും തനുവും ഓരോന്ന് സംസാരിച്ചു സിറ്റ്ഔട്ടിൽ ഇരിക്കുമ്പോഴാണ് മുറ്റത്ത് റാവണിന്റെ കാറ് വന്ന് നിന്നത് അവൻ അങ്ങോട്ട് വരുന്നത് കണ്ടതും മൂന്ന് പേരും അവിടെ നിന്നും എണീറ്റു.... ജാനി വല്യ മൈൻഡ് ഒന്നും കാണിച്ചില്ല.... കൈയിലെ പൊടി തട്ടുന്നത് പോലെ ചുറ്റും ഒക്കെ നോക്കി അങ്ങനെ നിന്നതും അകത്തേക്ക് പോകാൻ നിന്ന റാവൺ ഒന്ന് നിന്നു തല ചെരിച്ചു അവളെ ഒന്ന് നോക്കി അവളത് കാണാത്ത ഭാവത്തിൽ നിൽക്കുമ്പോഴാണ് ഒരു ടാക്സി അവിടെ മുറ്റത്ത് വന്നു നിന്നത് അതിൽ നിന്ന് മഹേഷ്‌ ഇറങ്ങി വന്നതും ജാനി റാവണിനെ മറികടന്നു മഹേഷിന് നേരെ പോയി റാവൺ ഭിത്തിയിൽ ചേർന്നു നിന്ന് പാൻസിന്റെ പോക്കറ്റിൽ കൈയിട്ടു അവളെ നോക്കി "ജാ..... മാം.... എല്ലാം ഉണ്ടോ എന്ന് ചെക്ക് ചെയ്യണേ 😊..." ആദ്യം വിളിക്കാൻ വന്നത് മാറ്റി വിളിച്ചു മഹേഷ്‌ അത് പറഞ്ഞതും റാവൺ അവനെ നോക്കി കൈയും കെട്ടി നിന്നു "എല്ലാം ഉണ്ട്.... താങ്ക്സ് ചേട്ടാ....

"അവൾ അത് മുഴുവൻ ഉണ്ടോന്ന് നോക്കി ഉറപ്പ് വരുത്തി പുഞ്ചിരിയോടെ പറഞ്ഞു "It's my pleasure...." അവളുടെ നിറഞ്ഞ പുഞ്ചിരിയിലേക്ക് നോക്കി അവൻ പറഞ്ഞതും റാവണിന്റെ നെറ്റി ചുളിഞ്ഞു "എന്താ....?" അവൾ അവൻ പറഞ്ഞത് വ്യക്തമാകാത്തത് കൊണ്ട് വീണ്ടും എടുത്ത് ചോദിച്ചു "I mean responsibility..... It's my resposibility..... ഇതൊക്കെ എന്റെ ജോലി അല്ലെ മാം...." അവൻ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു "എന്നാൽ ശരി.... പോട്ടെ...."അവളെ നോക്കി പുഞ്ചിരിയോടെ അവൻ പറഞ്ഞതും അവൾ തലയാട്ടിക്കൊണ്ട് തിരിച്ചും ഒരു പുഞ്ചിരി സമ്മാനിച്ചു അവൻ പോയതും അവളെ നോക്കി ഗൗരവത്തോടെ നിൽക്കുന്ന റാവണിനെ കാണാത്ത ഭാവത്തിൽ അവൾ അകത്തേക്ക് ഓടി "ആഹ് നിക്ക് നിക്ക് നിക്ക്.... നിന്റെ ഈ പാട്ട തലയിലെ ബുദ്ധി എത്രയാണെന്ന് ഞങ്ങൾ കൂടി ഒന്ന് കാണട്ടെ..... അതിങ് തന്നേ...." അവളുടെ കൈയിൽ ഭദ്രമായി വെച്ചിരുന്ന സർട്ടിഫിക്കറ്റൊക്കെ പിടിച്ചു വാങ്ങി ആരവ് അത് തുറന്ന് നോക്കി അതിലേക്ക് നോക്കിയതും അവന്റെ കണ്ണ് രണ്ടും മിഴിഞ്ഞു അവൾ അവനെ നോക്കി കൈയും കെട്ടി നിൽക്കുന്നുണ്ട് "10 തിലും 12 തിലും 100% വിജയം....

Maths നു വരെ ഫുൾ..... ഈ പേട്ട തലയിൽ ഇത്രയും ബുദ്ധിയോ....🙄?" അവളുടെ റിസൾട്ട്‌ കണ്ട് അവൻ വായും തുറന്ന് നിന്നതും ജാനി അവനെ ഒന്ന് പുച്ഛിച്ചു ശരിക്കും പറഞ്ഞാൽ അവളുടെ പൊട്ടത്തരം ഒക്കെ കണ്ടാൽ ഇത്ര നന്നായി പഠിക്കുന്ന കൂട്ടത്തിലാണെന്ന് പറയില്ല.... അതാണ് എല്ലാവർക്കും ഇത്ര ആശ്ചര്യം "അതിന് ഞാൻ സ്കൂളിൽ പോയത് പഠിക്കാനാ.... അല്ലാതെ നിന്നപ്പോലെ വായിനോക്കി നടന്ന് വീട്ടുകാരുടെ പൈസ കളയാൻ അല്ല.... 😏" അവൾ അവനിട്ട് താങ്ങിയതും ആരവ് അവളെ നോക്കി കണ്ണുരുട്ടി "ഇവൾ വല്ലാണ്ടങ്ങ് സംസാരിക്കുന്നു..... വല്ലാണ്ട് 😬" ആരവ് അവളെ നോക്കി പല്ലിറുമ്മി "ഇപ്പൊ ഇപ്പൊ ഈ പെണ്ണിന് ഒരെല്ല് കൂടുതലാ..... അത് ഞാൻ ഒടിക്കുന്നുണ്ട്.... കേട്ടോടി കുട്ടിത്തേവാങ്കേ....ഇന്നാ പിടി 😏" ആരവ് അവളെ പുച്ഛിച്ചു കൊണ്ട് അവളുടെ സർട്ടിഫിക്കറ്റൊക്കെ അവളുടെ കൈയിൽ വെച്ച് കൊടുത്തു "ഞഞ്ഞാഞാഞ്ഞ....."അവനെ നോക്കി കൊഞ്ഞനം കുത്തി അവൾ അതുമായി മുറിയിലേക്ക് പോയി സർട്ടിഫിക്കറ്റൊക്കെ ഭദ്രമായി സൂക്ഷിച്ചു വെച്ച് അവൾ താഴേക്ക് വന്നു

അപ്പോഴേക്കും റാവൺ ഫ്രഷ് ആവാനായി മുകളിലേക്ക് പോയി അവൻ തിരികെ വന്നപ്പോഴേക്കും ശിവദ ഫുഡ്‌ ഒക്കെ എടുത്ത് വെച്ചിരുന്നു അവൻ കിച്ചണിൽ പോയി അവന്റെ പ്ലേറ്റ് എടുത്ത് വന്നു സ്വയം വിളമ്പി കഴിച്ചു അവനൊപ്പം ആരവും തേജും റോഷനും വന്നിരുന്നു റാവൺ ആരെയും ശ്രദ്ധിക്കാതെ ഫുഡ്‌ കഴിച്ചു എണീറ്റതും റിയ കഴിക്കാൻ വന്നിരുന്നു പിന്നാലെ നന്ദുവും തനുവും വന്നിരുന്നതും റാവൺ പോയി എന്നുറപ്പാക്കി ജാനിയും വന്നിരുന്നു "അമ്മാ.... ഞാൻ ആലോചിക്കുവാ.... നന്ദുനും ജാനിക്കും ഞങ്ങടെ കോളേജിൽ തന്നേ അഡ്മിഷൻ ശരിയാക്കിയാലോന്ന്.... നല്ല മാർക്ക്‌ ഉണ്ടല്ലോ.... മെറിറ്റിൽ സുഗമായി കിട്ടും....റിയക്ക് ഞങ്ങടെ കോളേജ് പറ്റില്ലെന്നല്ലേ പറഞ്ഞെ..... അപ്പൊ അവൾക്ക് വേറെ നോക്കാം " കൈ കഴുകുന്നതിനിടയിൽ ആരവ് പറഞ്ഞു "ഞാനും അത് തന്നാ ചിന്തിച്ചേ.... എന്തായാലും ഞാൻ കുഞ്ഞനോട് ഒന്ന് സംസാരിക്കട്ടെ...."ശിവദ അത് പറഞ്ഞു ഫുഡ്‌ കഴിക്കാൻ തുടങ്ങി....അപ്പോഴേക്കും അത് കേട്ട് നന്ദുവും ജാനിയെ കെട്ടിപ്പിടിച്ചു തുള്ളിചാടി കോളേജിൽ പോകാൻ തന്നെ മടി പിടിച്ചിരിക്കുവായിരുന്നു കൊച്ച്....

ജാനി കൂടി ഉണ്ടെന്നറിഞ്ഞപ്പോഴാ ഒരു ഉത്സാഹം ഒക്കെ അതിന് വന്നത് അങ്ങനെ ഫുഡ്‌ കഴിച്ചു എല്ലാരും അവരവരുടെ മുറിയിലേക്ക് പോയതും ജാനി മാത്രം അവിടെ തന്നെ നിന്നു "നീ പോണില്ലേ....?"തേജ് സ്റ്റെയർ കയറുന്നതിനിടയിൽ അവളോട് ചോദിച്ചതും അവൾ മുകളിലേക്ക് നോക്കി ചുണ്ട് കോട്ടി "ഓ പിന്നെ.... എന്റെ പട്ടി പോവും അങ്ങേർടെ അടുത്ത്....."അവൾ ചുണ്ട് കോട്ടി പറഞ്ഞതും തേജ് തലകുലുക്കി ചിരിച്ചുകൊണ്ട് അവിടെ നിന്നും പോയി അവൾ കുറേനേരം ഹാളിൽ കറങ്ങി തിരിഞ്ഞു നിന്നു ഗ്ലാസ്‌ വിൻഡോയിലൂടെ മുറ്റത് നിൽക്കുന്ന മഹേഷിനെ കണ്ടതും അവൾ സംശയത്തോടെ അങ്ങോട്ടേക്ക് നടന്നു വിൻഡോയിലൂടെ അത് മഹേഷ്‌ തന്നെയാണെന്ന് ഉറപ്പ് വരുത്തി അവൾ ഡോർ തുറന്ന് പുറത്തേക്കിറങ്ങി അവൾക്ക് പുറം തിരിഞ്ഞു നിന്നു അവൻ ആകാശത്തെ നക്ഷത്രങ്ങളിലേക്ക് നോക്കി കൈയും കെട്ടി നിൽക്കുന്നത് കണ്ടതും അവൾ സിറ്റ്ഔട്ടിൽ വന്നിരുന്നു താടക്ക് കൈയും കൊടുത്തിരുന്നു "എന്താ ചേട്ടാ.....പാതിരാത്രിക്ക് നക്ഷത്രം എണ്ണുവാണോ ....?"

അവളുടെ ശബ്ദം കേട്ട് അവൻ പെട്ടെന്ന് തിരിഞ്ഞു നോക്കി ജാനിയെ കണ്ടതും അവൻ അവൾക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു കണ്ണ് തുടച്ചു അവൾ അവനെ സംശയത്തോടെ ഉറ്റുനോക്കിയതും മുഖത്ത് ഒരു പുഞ്ചിരി വരുത്തി അവൻ അവൾക്ക് നേരെ തിരിഞ്ഞു " മാം.... മാം ഉറങ്ങിയില്ലേ....? "അവൻ വിഷയം മാറ്റാനെന്ന വണ്ണം അവളോട് ചോദിച്ചു "എന്റെ പൊന്ന് ചേട്ടാ.... എന്നെ മാം എന്നൊന്നും വിളിക്കണ്ട.... ജാനി എന്നോ ജാനകി എന്നോ വിളിച്ചാൽ മതി.... " അവൾ അത് പറഞ്ഞതും അവൻ മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി "എന്താ ഇവിടെ നിൽക്കുന്നെ....? എന്തെങ്കിലും വിഷമമുണ്ടോ.....?"അവൾ അവന്റെ മുഖത്തേക്ക് ഉറ്റുനോക്കിയതും അവൻ കൈരണ്ടും മാറിൽ കെട്ടി ആകാശത്തേക്ക് നോക്കി അവിടെ വലുതായി കാണുന്ന ഒരു നക്ഷത്രം ഒന്ന് തിളങ്ങിയതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു "ആ തിളങ്ങുന്ന നക്ഷത്രത്തെ കണ്ടോ....?"അവൻ ആകാശത്തിലേക്ക് കൈചൂണ്ടിക്കൊണ്ട് ചോദിച്ചു "ആഹ്....." "അതെന്റെ അമ്മയാ...."

അവൻ ചെറുചിരിയോടെ പറയുമ്പോഴും കണ്ണുകൾ ഇരുട്ടിന് വെളിച്ചം പകരുന്ന ആ നക്ഷത്രത്തിലായിരുന്നു അവൻ പറയുന്നത് കേട്ട് അവളുടെ മുഖം വാടി "അമ്മാ...?" അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി "സൂയിസൈഡ് ആയിരുന്നു..... പോയപ്പോ എന്നെക്കുറിച്ചോർത്ത് കാണില്ല..... എന്നാലും എനിക്ക് ജീവനാ എന്റമ്മയെ.... എന്നും രാത്രി ദേ ഇതുപോലെ നോക്കി നിൽക്കാറുണ്ട്..... അപ്പൊ മനസ്സിന് ഒരു തണുപ്പാണ്..... ഒരു ധൈര്യം ഒക്കെ തോന്നും....." അവൻ അതിൽ നിന്ന് കണ്ണുകൾ പിൻവലിക്കാതെ പറയുന്നത് അവൾ വേദനയോടെ നോക്കിയിരുന്നു "അപ്പൊ ചേട്ടന്റെ അ....." "ജാനകീ....." എന്തോ ചോദിക്കാൻ വന്നതും പിറകിൽ റാവണിന്റെ അലർച്ച കേട്ട് രണ്ട് പേരും ഒരുപോലെ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ദേഷ്യം അടക്കി മുഷ്ടി ചുരുട്ടി നിൽക്കുന്ന റാവണിനെ കണ്ടതും ജാനി ഒന്ന് ഉമിനീരിറക്കി "നിനക്ക് എന്താ ഇവിടെ കാര്യം.... റൂമിൽ പോടീ..." അവൻ ഇച്ചിരി നീരസത്തോടെ പറഞ്ഞതും അവൾ മഹേഷിനെ തിരിഞ്ഞു നോക്കി മഹേഷ്‌ അതൊന്നും മൈൻഡ് ചെയ്യാതെ ആകാശത്തേക്ക് തന്നെ നോക്കി നിൽക്കുന്നുണ്ട്

"ഇല്ല.... നിങ്ങള് പൊയ്ക്കോ..... എനിക്ക് ഉറക്കം വരുന്നില്ല.... ഞാൻ ഇവിടെ ഇരുന്നോളാം...."റാവണിന്റെ മുഖത്ത് നോക്കാതെയാണ് അവൾ പറഞ്ഞത് "കയറി പോകാൻ...."അവന്റെ ശബ്ദം കടുക്കുന്നതറിഞ്ഞതും അവൾ വിറച്ചു വിറച്ചു അവനെ നോക്കി മുഖം ഒക്കെ വലിഞ്ഞു മുറുകി നല്ല ദേഷ്യത്തിലായിരുന്നു അവൻ "ഛീ കയറിപ്പോടി അകത്തു....."അവൻ അലറിയതും അവൾ ജീവനും കൊണ്ടോടി അവൾ പോയതും മഹേഷിന് നേരെ വിരല് ചൂണ്ടി റാവൺ കാറ്റ് പോലെ അകത്തേക്ക് പോയി •••••••••••••••••••••••••••••° ജാനിയുടെ ഓട്ടം നിന്നത് മുറിക്കു മുന്നിലാണ് അവളുടെ മുന്നിൽ കൈയും കെട്ടി നിന്ന് ഇളിക്കുന്ന തേജിനെ കണ്ടതും അവളൊന്ന് ഇളിച്ചു കൊടുത്തു "അല്ല പട്ടി എവിടെ...?"മുറിക്ക് അകത്തേക്ക് എത്തിനോക്കി അവൻ ചോദിച്ചതും അവൾ അവനെ നോക്കി ഇളിച്ചുകൊണ്ട് അകത്തേക്ക് കയറി ഡോർ അടച്ചു അതിൽ ചാരി നിന്നു

"ഇങ്ങേർ ഒരു തരത്തിലും എന്നെ ജീവിക്കാൻ സമ്മതിക്കില്ലല്ലോ എന്റെ ഭഗവാനെ..... ദിവസം മൂന്ന് നേരം എന്നെ പേടിപ്പിക്കാമെന്ന് ഇങ്ങേർക്ക് വല്ല നേർച്ചയും ഉണ്ടാ...?" അവൾ നെഞ്ചിൽ കൈ വെച്ച് പിറുപിറുത്തതും ഡോറിൽ മുട്ട് കേട്ടു അത് അവനാണെന്ന് അറിയുന്നത് കൊണ്ട് അവൾ ഡോറിന്റെ ലോക്ക് തട്ടി ഓടിപ്പോയി ബെഡിൽ കയറി തലവഴി പുതച്ചു കിടന്നു ഡോർ തുറന്ന് അകത്തു കയറുന്ന ശബ്ദം കേട്ടതും അവൾ കണ്ണു രണ്ടും ഇറുക്കിയടച്ചു പുതപ്പിനുള്ളിൽ കിടന്നു രാവിലെ മുതൽ അവനോട് തർക്കുത്തരം പറഞ്ഞും അവനെ പുച്ഛിച്ചതും ഒക്കെ ഓർമ വന്നപ്പോൾ അവളുടെ കൈയും കാലും വിറക്കാൻ തുടങ്ങി "Hey....Wake up.... എനിക്ക് നിന്നോട് സംസാരിക്കാനുണ്ട്...."അവന്റെ ശബ്ദം തൊട്ടടുത്തായി കേട്ടതും അവളൊന്ന് വിരണ്ടു പക്ഷേ അവന്റെ സ്വരം തികച്ചും ശാന്തമായിരുന്നു "ഇങ്ങേരാര് അന്യനാ....?"

അവൾ മനസ്സിൽ ചിന്തിച്ചുകൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു ഉറക്കം നടിച്ചു പിന്നീട് ശബ്ദമൊന്നും കേട്ടില്ലെങ്കിലും അവൾ ഉറക്കം നടിച്ചു അങ്ങനെ തന്നേ കിടന്നു കാതൊന്ന് കൂർപ്പിച്ചപ്പോൾ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് റാവൺ ദേഷ്യത്തിൽ എണീറ്റ് പോകുന്നത് അവൾ അറിഞ്ഞു ദേഷ്യത്തിൽ ഡോർ വലിച്ചടക്കുന്നത് കൂടി കേട്ടപ്പോൾ അവൾ കണ്ണ് തുറന്ന് പുതപ്പ് മാറ്റി ചാടി എണീറ്റു മുഖത്ത് ഒരു വിജയച്ചിരി ഉണ്ടായിരുന്നു ഒരു പുച്ഛച്ചിരിയോടെ അവൾ ഡോറിലേക്ക് നോക്കിയതും ആ ഡോറിൽ ചാരി കൈയും കെട്ടി നിൽക്കുന്ന റാവണിനെ കണ്ടതും അവളുടെ മുഖത്തെ ചിരി മാഞ്ഞു അവളുടെ മുഖത്ത് പല നവരസങ്ങളും വന്നു പോയി അവൻ ഇരുപുരികവും പൊക്കി അവളെ തന്നേ നോക്കി നിന്നതും അവൾ അവിടെ ഇരുന്ന് വിയർത്തു "അപ്പൊ എങ്ങനാ.... സംസാരിക്കാം ല്ലേ .....?"അവൻ അവളുടെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞതും അവൾ ഉമിനീരിറക്കി അവനെ നോക്കി "First of all.... I want to ask you a question....."അവൻ അവൾക്ക് അഭിമുഖമായി ഇരുന്നുകൊണ്ട് പില്ലോ എടുത്ത് മടിയിൽ വെച്ചു "Who am I to you....?"

അവൻ പില്ലോയിൽ കൈയൂന്നി അവളോട് ചോദിച്ചതും അവൾ ഇരുന്ന് വിറച്ചു "Tell me.... ഞാൻ നിന്റെ ആരാ....?" അവന്റെ ചോദ്യത്തിന്റെ ടോൺ മാറുന്നത് കണ്ടത് അവൾ വിക്കി വിക്കി അവനെ നോക്കി "Hu.... Husband....." അവൾ പേടിയോടെ പറഞ്ഞു അവളുടെ ഇരിപ്പും വിറയലും ഒക്കെ കണ്ടതും റാവൺ രാവിലെ ഉണ്ടായതൊക്കെ ഒന്ന് ഓർത്തു.... ചുണ്ടിൽ ഊറിവന്ന പുഞ്ചിരി അതിസമർത്ഥമായി അവൻ മറച്ചു പിടിച്ചു "Fine.... അപ്പൊ നിനക്ക് പഠിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഹസ്ബന്റ് ആയ എന്നോടാണോ അതോ എന്റെ ഫാമിലിയോടാണോ പറയേണ്ടത്....?" അവന്റെ ചോദ്യം കേട്ട് അവൾ വിളറിയ ചിരിയോടെ അവനെ നോക്കി "ഞാൻ നിങ്ങളെ ഒരു ഹസ്ബന്റ് ആയി കാണുന്നതിലല്ല.... നിങ്ങൾ എന്നെ എങ്ങനെ കാണുന്നു എന്നതിലാണ് കാര്യം.... എന്നെ വിവാഹം ചെയ്തത് തന്നേ ഒരു തെറ്റായി കാണുന്ന ഒരു വ്യക്തിയോട് എന്ത് അധികാരത്തിലാണ് ഞാൻ എന്റെ ആവശ്യങ്ങൾ പറയേണ്ടത്....."മറ്റെങ്ങോ നോക്കി വേറേതോ ലോകത്തെന്ന പോലെ അവൾ മറുപടി നൽകിയതും അവൻ നിശബ്ദമായി അവളെ നോക്കി

"That means..... നീ എന്റെ സഹായം ഒരിക്കലും സ്വീകരിക്കില്ല..... Right...?"അവന്റെ ചോദ്യത്തിന് അവൾ ഒന്ന് മൂളി അതിന് അവൻ അവളെ ഒന്ന് തുറിച്ചു നോക്കി.... ദേഷ്യത്തോടെ പില്ലോ വലിച്ചെറിഞ്ഞു അവിടെ നിന്നും എണീറ്റു അവളെ ഒന്നുകൂടി കനപ്പിച്ചു നോക്കി ഫോണും എടുത്ത് പുറത്തേക്ക് പോയി ••••••••••••••••••••••••••••° "കുഞ്ഞാ..... ഞാൻ കോളേജ് പ്രിൻസിപ്പാൾ jacob സാറുമായി സംസാരിച്ചു.... നന്ദുവിന്റെ കാര്യം ഓക്കേയാണ്..... പക്ഷേ ജാനിയുടെ അഡ്മിഷൻ എടുക്കാൻ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്നൊക്കെ പറയുന്നു.... കീഴ്ജാതിയാണെന്നോ മറ്റോ ഒക്കെ പറഞ്ഞു അയാൾ ചുമ്മാ പ്രശ്നം ഉണ്ടാക്കുവാ .....ഇരുപത്തിയൊന്നാം നൂറ്റാണ്ടായിട്ടും ഈ ജാതിമത വിവേചനം ഇപ്പോഴും ഉണ്ടെന്ന് ഓർക്കുമ്പോഴാ....."ഫോണിലൂടെ ശിവദ പറയുന്നത് കേട്ടതും റാവൺ അവിടെ നിന്നും എണീറ്റു "ചെറിയമ്മ ടെൻഷൻ ആവണ്ട.... അത് ഞാൻ ഹാൻഡിൽ ചെയ്തോളാം...."അവൻ അതും പറഞ്ഞു ഫോൺ പോക്കറ്റിലേക്ക് ഇട്ടു "വിക്രം....!" അവൻ വിളിച്ചയുടനെ വിക്രം ക്യാബിനിലേക്ക് ഓടി വന്നു "Come with me..."

അതും പറഞ്ഞു റാവൺ മുന്നേ നടന്നു.... പിന്നാലെ വിക്രമും •••••••••••••••••••••••••••••° "RK Sir.... ഇതിനൊക്കെ സർ നേരിട്ട് വരണമായിരുന്നോ.... ജസ്റ്റ്‌ ഒരു ഫോൺ കാൾ മതിയായിരുന്നല്ലോ.... ഒരു സീറ്റ്‌ അല്ലെ.... ഉറപ്പായും ഞാൻ താങ്കളെ സഹായിക്കുമായിരുന്നു......" ജേക്കബ് പറയുന്നത് കേട്ട് അവൻ ഒന്ന് ചുണ്ട് കോട്ടി ചിരിച്ചു ശേഷം ജാനിയുടെ ബയോഡാറ്റാ അയാളുടെ അടുത്തേക്ക് നീക്കി വെച്ചു "ഓ ഈ കുട്ടിയാണോ.... ജാനകി.... Daughter of janakan......" അയാൾ അവളുടെ ബയോ ഡാറ്റ നോക്കി പുച്ഛത്തോടെ പറഞ്ഞു "No.... You are mistaken mr. Jacob.... Now she is Mrs. Raavan karthikeya..... Ma wife...." ടേബിളിലേക്ക് കൈയൂന്നിക്കൊണ്ട് അവൻ പറഞ്ഞതും അയാളൊന്ന് ഞെട്ടി "Whatttt.....?" അയാൾ ഇരുന്നിടത്തു നിന്നും ചാടി എണീറ്റു "എന്തേ.... കേൾവിക്കുറവുണ്ടോ.....?"റാവൺ ചെയറിലേക്ക് ചാരി ഇരുന്നതും വിക്രം ചിരിയോടെ അവനെ നോക്കി ഇരുന്നു "എന്റെ വൈഫിന് ഇവിടെ അഡ്മിഷൻ കൊടുക്കില്ലെന്ന് കേട്ടല്ലോ....?" അവൻ അവിടെ ഇരുന്ന ഗ്ലോബ് വിരലുകൊണ്ട് കറക്കി ചോദിച്ചതും അയാൾ അവനെ നോക്കി ഉമിനീരിറക്കി

"Sorry sir.... എനിക്ക്..... അറിയില്ലായിരുന്നു..... I am extremely sorry...." ജേക്കബ് തലയും താഴ്ത്തി നിന്നതും അവൻ അവിടെ നിന്നും എണീറ്റു "മോനെ ജേക്കബേ..... അവൾ കഷ്ടപ്പെട്ട് പഠിച്ചു വാങ്ങിയ മാർക്കിൽ ഇവിടെ അഡ്മിഷൻ കിട്ടാനുള്ള അവകാശം അവൾക്കുണ്ട്.... അതിന് RK യുടെ വൈഫ്‌ ആണെന്നുള്ള ലേബൽ ഒന്നും ആവശ്യമില്ല.... അവൾ അറിഞ്ഞൊരു പരാതി കൊടുത്താൽ തെറിക്കാവുന്നതേ ഉള്ളു ഈ പദവി.... എന്തായാലും ഡീറ്റൈൽഡ് ആയിട്ട് ഞാനൊരു കംപ്ലയിന്റ് ഫയൽ ചെയ്തിട്ടുണ്ട്.... പാക്ക് ചെയ്യേണ്ടതൊക്കെ വേഗം എടുത്ത് വെക്ക്...."അതും പറഞ്ഞു അവൻ പുറത്തേക്കിറങ്ങിയതും തലക്കടിയേറ്റതുപോലെ പ്രിൻസി നിൽക്കുന്നുണ്ടായിരുന്നു ••••••••••••••••••••••••••••° "എന്തായെടാ...?" വീട്ടിലേക്ക് കയറി വരുന്ന റാവണിനോട്‌ ശിവദ ചോദിച്ചതും അവൻ കൊട്ട് ഊരി കൈയിലെടുത്തു "എല്ലാം ഓക്കേ ആണ്..... അഡ്മിഷൻ ഒക്കെ റെഡി ആയി...."അവൻ സോഫയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞതും ശിവദ ഒന്ന് ശ്വാസം വിട്ടു "ഇപ്പോഴാ ഒന്ന് ആശ്വാസം ആയെ.... ഞാൻ പോയി അവരോട് പറഞ്ഞിട്ട് വരാം...."അതും പറഞ്ഞു അവർ തിരിഞ്ഞു നടക്കാൻ നിന്നതും "ചെറിയമ്മേ..... ഇതിന് പിന്നിൽ ഞാൻ ആണെന്ന് അവരോട് പറയണ്ട.....!" ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story