ജാനകീരാവണൻ 🖤: ഭാഗം 18

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഇപ്പോഴാ ഒന്ന് ആശ്വാസം ആയെ.... ഞാൻ പോയി അവരോട് പറഞ്ഞിട്ട് വരാം...."അതും പറഞ്ഞു അവർ തിരിഞ്ഞു നടക്കാൻ നിന്നതും "ചെറിയമ്മേ..... ഇതിന് പിന്നിൽ ഞാൻ ആണെന്ന് അവരോട് പറയണ്ട.....!"ഷർട്ടിന്റെ സ്ലീവ് മടക്കുന്നതിൽ ശ്രദ്ധ കൊടുത്തുകൊണ്ട് അവൻ പറഞ്ഞതും ശിവദയുടെ മുഖം ചുളിഞ്ഞു "അതെന്താടാ അവർ അറിഞ്ഞാൽ....?"ശിവദയുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ അവൻ അവിടെ നിന്നും എണീറ്റു ഡൈനിംഗ് ടേബിളിൽ ഇരുന്ന വെള്ളം ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചുകൊണ്ട് അവനത് ചുണ്ടോട് ചേർത്തതും ശിവദ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് സ്റ്റെയർ ലക്ഷ്യമാക്കി നടന്നു ശിവദ പോയതും അവൻ ഗ്ലാസ് ടേബിളിൽ വെച്ചു തിരിഞ്ഞു എന്തോ ചിന്തിച്ചശേഷം അവൻ സെറ്റിയിൽ ഇട്ടിരുന്ന കോട്ടും എടുത്ത് മുറിയിലേക്ക് നടന്നു മുറിയിൽ എത്തിയപ്പോ കാണുന്നത് പരസ്പരം കെട്ടിപ്പിടിച്ചു തുള്ളിച്ചാടുന്ന ജാനിയെയും നന്ദുവിനെയുമാണ് അവരുടെ അടുത്തായി പുഞ്ചിരിയോടെ ശിവദയും നിൽപ്പുണ്ടായിരുന്നു "എന്താ ഇവിടെ...?"

ബഹളം കൂടിയതും അവൻ ദേഷ്യത്തോടെ അകത്തേക്ക് ചെന്നു റാവണിനെ കണ്ടതും രണ്ട് പേരുടെയും ചിരി താനേ നിന്നു വേഗം പരസ്പരം വിട്ടുമാറി അടങ്ങി ഒതുങ്ങി നിന്നതും അവൻ രണ്ടുപേരെയും ഒന്ന് കടുപ്പിച്ചു നോക്കി... ശിവദ മൂന്ന് പേരെയും നോക്കി ചിരിച്ചുകൊണ്ട് താഴേക്ക് പോയി "ഏട്ടാ.... ഏട്ടത്തിക്ക് അഡ്മിഷൻ കിട്ടി.... പ്രോബ്ലം ഒക്കെ സോൾവ് ആയീന്ന്....." നന്ദു വളരെയധികം ആവേശത്തോടെയാണ് അത് പറഞ്ഞത് "So what.... 🙄?" അവന്റെ മറുചോദ്യം കേട്ട് നന്ദുവിന്റെ വായടഞ്ഞു ജാനി മുഖം കൂർപ്പിച്ചു അവനെ നോക്കി "ന.... നത്തിങ്ങ് 🙄... " നന്ദു അവനെ നോക്കി വിക്കലോടെ പറഞ്ഞൊപ്പിച്ചു "Then get out from my room...." അതും പറഞ്ഞു അവൻ ഷെൽഫിനു നേരെ നടന്നതും അവനെ ഒന്ന് കൂർപ്പിച്ചു നോക്കിക്കൊണ്ട് ജാനി ചവിട്ടി തുള്ളി പുറത്തേക്ക് പോയി.... പിന്നാലെ നന്ദുവും അവർ പോയതും അവൻ ഷെൽഫിൽ നിന്ന് ഡ്രെസ്സും എടുത്ത് ഫ്രഷ് ആവാൻ പോയി •••••••••••••••••••••••••••••••° "അങ്ങേർടെ ഒരു സോ വാട്ട്.... 😬ഇത് അസൂയയാ നല്ല മുഴുത്ത അസൂയയാ.... ഞാൻ പഠിച്ചു ഒരു നല്ല നിലയിൽ ആയാലോ എന്നുള്ള കുശുമ്പാ നിന്റെ ചേട്ടന്...."

സ്റ്റെയർകെയ്സിന്റെ ഒത്ത നടുവിലുള്ള പടിയിലിരുന്ന് റാവണിനെ കുറ്റം പറയുവാണ് ജാനി "എന്റെ പൊന്ന് ഏട്ടത്തി.... ഇതൊന്നും ഏട്ടൻ കേൾക്കണ്ട...... വെറുതെ പണി ചോദിച്ചു വാങ്ങാൻ ഇത്രക്ക് ഇഷ്ടമാണല്ലേ....?" നന്ദു താടക്ക് കൈയും കൊടുത്തു അവളെ നോക്കി ജാനി അവളെ നോക്കി ചുണ്ട് കോട്ടി "ഏട്ടത്തി അതൊക്കെ വിട്ടിട്ട് വന്നേ.... നമുക്ക് ഇത് എല്ലാരോടും പറയണ്ടേ...."നന്ദു അവിടെ നിന്നും ചാടിഎണീറ്റ് ജാനിയുടെ കൈയിൽ പിടിച്ചതും അവൾ തലയും കുലുക്കി നന്ദുവിനൊപ്പം പോയി അപ്പോഴും മുഖം വീർപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു അവൾ....! ••••••••••••••••••••••••••••••° "എന്താടോ മൂർത്തി ഇത്.... കുറേ ആയി നമ്മുടെ കമ്പനി നഷ്ടത്തിൽ തന്നേ ആണല്ലോ.... ഇതിപ്പോ അടച്ചു പൂട്ടിയില്ലെങ്കിൽ കൈയിൽ ഉള്ളത് കൂടി കാലിയാകുന്ന അവസ്ഥയാണ്...."

കമ്പനിയുടെ ലാഭനഷ്ടക്കണക്കുകൾ സൂചിപ്പിക്കുന്ന ഗ്രാഫിലേക്ക് നോക്കിക്കൊണ്ട് അയാൾ തലക്ക് കൈയും കൊടുത്ത് അടുത്തിരിക്കുന്നവരെ നോക്കി "നീ എന്തിനാ ബാലു അത് എന്നോട് ചോദിക്കുന്നെ.... ബോർഡ്‌ മീറ്റിംഗിന് അല്ലാതെ ഞാൻ കമ്പനിയിൽ വരാറ് പോലുമില്ലെന്ന് നിനക്കറിയില്ലേ.... ഇവന്മാർക്കല്ലേ ബിസിനസ്സിന്റെ മേൽനോട്ടം.... നീ അവരോട് തന്നെ ചോദിക്ക്...."മൂർത്തി നീരസത്തോടെ പറഞ്ഞു അത് കേട്ടതും അയാളുടെ കണ്ണുകൾ അവർക്ക് നേരെ തിരിഞ്ഞു തനിക്ക് മുന്നിൽ തലയും താഴ്ത്തി ഇരിക്കുന്ന ഐസക്കിനെയും ജെയിംസിനെയും കണ്ടതും ബാലുവിന്റെ മുഖം വലിഞ്ഞു മുറുകി ബാലു കൈയിൽ കിട്ടിയ വെയിസ് എടുത്ത് നിലത്തെറിഞ്ഞതും മൂന്ന് പേരും പകപ്പോടെ ചാടി എണീറ്റു "ബാലു.... കുറേ കാലമായി നമ്മുടെ ക്ലയന്റ്‌സ്നെയൊക്കെ RK ബ്ലോക്ക്‌ ചെയ്യുന്നുണ്ട് ... നമുക്ക് കിട്ടുന്ന പ്രൊജക്റ്റ്‌സൊക്കെ അതിസമർത്ഥമായി അവൻ കൈക്കക്കലാക്കുന്നു.... ഞങ്ങൾ പരമാവധി ശ്രമിച്ചു..... അവനെ ഒതുക്കുന്നത് അത്ര എളുപ്പമല്ല ബാലു.... RK നിസ്സാരക്കാരനല്ല "

ഐസക്ക് അല്പം പേടിയോടെ പറഞ്ഞു നിർത്തിയതും ബാലുവും മൂർത്തിയും ഒരുപോലെ അവനെ നോക്കി "Stop it....!" വീണ്ടും എന്തോ പറയാൻ തുടങ്ങിയ ബാലു ഐസക്കിന് നേരെ അലറി "RK....RK.... RK.....Who the hell he is....? ബാലാജിയുടെ സാമ്രാജ്യം ടാർഗറ്റ് ചെയ്യാൻ മാത്രം ധൈര്യമുള്ള ഏത് പന്ന ** മോനാടാ അവൻ.....?"ബാലു ചെയർ ചവിട്ടി തെറിപ്പിച്ചു ആക്രോശിച്ചതും ഐസക്ക് ഞെട്ടി പിന്നിലേക്ക് മാറി "ഐസക്കേ..... ഇന്നത്തെ ദിവസം അവസാനിക്കുന്നതിന് മുൻപ്.... അവൻ ആരാണ് എന്താണ്.... അവന്റെ ഫാമിലി ബാക്ക്ഗ്രൗണ്ട് ഒക്കെ എനിക്ക് കിട്ടിയിരിക്കണം..... Is that clear....?" അയാൾക്ക് നേരെ വിരൽ ചൂണ്ടി ബാലു പറഞ്ഞതും ഐസക്ക് അറിയാതെ തന്നെ തലയാട്ടി അത് കണ്ട് ബാലു ഒന്ന് അമർത്തി മൂളി അവിടുന്ന് പോയതും ഐസക്ക് ഒരു ദീർഘനിശ്വാസത്തോടെ സോഫയിലേക്ക് വീണിരുന്നു "നിനക്കൊക്കെ നോക്കി നടത്താൻ പറ്റില്ലെങ്കിൽ പറയ്.... ഇനി മുതൽ എല്ലാം ഞാൻ നോക്കി നടത്താം...." മൂർത്തി ഐസക്കിന് നേരെ കുനിഞ്ഞുകൊണ്ട് പറഞ്ഞതും ഐസക്കിന്റെ മുഖം കടുത്തു "നീ തൽക്കാലം നിന്നെ ഏൽപ്പിച്ച ജോലി നോക്കിയാൽ മതി....

പിന്നെ ഈ RK.... അവൻ ഒരു കാരണവും ഇല്ലാതെ നമ്മളെ ടാർഗറ്റ് ചെയ്യില്ല..... അവന്റെ ടാർഗറ്റ് നമ്മുടെ BRIJ Group of industries ആണെങ്കിൽ ഉറപ്പായിട്ടും അവൻ നമ്മളെ നാലുപേരെയുമാണ് എയിം ചെയ്യുന്നത്.... ചെയ്ത് കൂട്ടിയതിനൊക്കെ കണക്ക് പറയാൻ സമയമായി മൂർത്തി നിനക്ക്...." ഐസക്ക് പുച്ഛത്തോടെ പറഞ്ഞതും മൂർത്തി ഇരുന്നിടത്തു നിന്ന് ചാടിഎണീറ്റു "കണക്ക് പറയാൻ ഞാൻ ഒറ്റക്കായിരിക്കില്ല..... ഞാൻ ചെയ്ത കന്നന്തിരിവിനൊക്കെ പങ്ക് പറ്റാൻ നീയൊക്കെ ഉണ്ടായിരുന്നല്ലോ..... അപ്പൊ എല്ലാത്തിനും എന്നെ മാത്രം പഴി പറയണ്ട ഐസക്കേ....." മൂർത്തി ദേഷ്യത്തോടെ ഐസക്കിന് നേരെ നീങ്ങിയതും ജെയിംസ് ഇടക്ക് കയറി "നിങ്ങളൊന്നു മിണ്ടാതിരിക്ക്.... പരസ്പരം പഴി ചാരാതെ അവൻ ആരാണെന്ന് കണ്ട് പിടിക്കാൻ നോക്ക്.... ഏത് വിധേനയും അവനെ ഒതുക്കിയേ പറ്റൂ.... " ജെയിംസ് അത് പറഞ്ഞതും രണ്ട് പേരും ഒന്നടങ്ങി "കണ്ടെത്തും ജെയിംസേ...

ഇന്ന് സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് അവന്റെ മുഴുവൻ ഭൂമിശാസ്ത്രവും കണ്ട് പിടിച്ചു ഞാൻ തിരിച്ചു വന്നിരിക്കും....." ജെയിംസിനോട്‌ അത്രയും പറഞ്ഞു കോട്ടും എടുത്ത് ഐസക് ദേഷ്യത്തോടെ പുറത്തേക്ക് പോയി അത് നോക്കി മുഖം കോട്ടി മൂർത്തി അവിടെ തന്നെ ഇരുന്നു ജെയിംസ് ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോയിലേക്ക് കണ്ണോടിച്ചു അവർ നാല് പേരും ചേർന്നിരിക്കുന്ന ഭംഗിയുള്ള ഒരു ഫോട്ടോ അർജുൻ ബാലാജി എന്ന ബാലുവും രാമമൂർത്തി എന്ന മൂർത്തിയും ഐസക് ജോൺ എന്ന ഐസക്കും ജെയിംസ് എബ്രഹാം എന്ന ജെയിംസും..... ചെറുപ്പം തൊട്ട് എന്തിനും ഏതിനും കൂടെ നിൽക്കുന്ന സുഹൃത്തുക്കൾ ജെയിംസും ഐസക്കും സഹോദരീ പുത്രന്മാരാണ് (കസിൻസ് ) ഇവർക്ക് ബിസിനസ്സുകൾ പലതാണ്.... പണം സമ്പാദിക്കാൻ ഏത് വഴിയും സ്വീകരിച്ചു.... ഇന്ന് ഇന്ത്യ അറിയപ്പെടുന്ന പ്രമുഖവ്യവസായികളാണ് ഇവർ നാലും.....

ഇവരുടെ തലവനായി ബാലു എന്ന ബാലാജിയും.....! ••••••••••••••••••••••••••••••° "അമ്മാ ക്ലാസ്സ്‌ ഒക്കെ തുടങ്ങുവല്ലേ.... ഞങ്ങൾക്ക് കുറച്ച് ഷോപ്പിംഗ് ഉണ്ട്....."മുറിയിൽ ശിവദക്കൊപ്പം സംസാരിച്ചിരിക്കുന്ന ജാനിയെ നോക്കി നന്ദു പറഞ്ഞതും "ഞങ്ങൾക്കോ" എന്ന അർത്ഥത്തിൽ ജാനി നന്ദുവിനെ ഒന്ന് നോക്കി അതിന് നന്ദു ഒന്ന് കണ്ണടച്ച് കാണിച്ചു "നിങ്ങൾ രണ്ടുപേരും മാത്രമോ....?" "അല്ലമ്മാ തനു ചേച്ചിയും ഉണ്ട്.... ഏട്ടൻസ് പുറത്ത് പോയേക്കുവാ.... ഞങ്ങൾ മൂന്നുപേരും കൂടി ഡ്രൈവർന്റെ കൂടെ പൊയ്ക്കോളാം....." അവളത് പറഞ്ഞതും അവർ ഒന്ന് സംശയിച്ചു നിന്നു "Plzz അമ്മാ..... ഞങ്ങൾ ഷോപ്പിംഗിന് പൊയ്ക്കോട്ടേ..... Plzz...."അവൾ ശിവദയുടെ കഴുത്തിൽ കൈയിട്ടു ചിണുങ്ങിയതും അവർ അവളെ മൊത്തത്തിലൊന്ന് നോക്കി "മ്മ് മതി മതി.... ഞാൻ കുഞ്ഞനോട് ഒന്ന് ചോദിക്കട്ടെ..... നിൽക്ക്..."ശിവദ അത് പറഞ്ഞു അവിടെ നിന്ന് എണീറ്റതും നന്ദു അവരെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു "ആഹ് മാറി നിക്ക് പെണ്ണെ.... ഞാൻ അവനോട് ആദ്യം കാര്യം പറയട്ടെ...."

നന്ദുവിനെ തള്ളിമാറ്റി ശിവദ ചിരിയോടെ പുറത്തേക്ക് പോയതും ജാനി അവളെ ഇരുത്തി ഒന്ന് നോക്കി "അപ്പോ നമ്മൾ ഷോപ്പിംഗിന് പോയി അടിച്ചു പൊളിക്കുന്നു..." നന്ദു ബെഡിലേക്ക് മലർന്ന് വീണു "നീ ഒറ്റക്ക് അങ്ങ് പോയാൽ മതി.... ഞാൻ എങ്ങുമില്ല ...." ജാനി അതും പറഞ്ഞു അവിടെ നിന്നും പോകാൻ നിന്നതും നന്ദു അവളുടെ കൈയിൽ പിടിച്ചു വലിച്ചു ബെഡിലേക്ക് ഇട്ടു "ഏട്ടത്തി വരും.... നമ്മൾ പോകും.... ഷോപ്പിങ്ങും നടക്കും.....😁" നന്ദു അത് പറഞ്ഞതും ജാനി അവളെ സംശയിച്ചു നോക്കി "നന്ദൂ...." വാതിൽക്കൽ നിന്ന് ഗൗരവം നിറഞ്ഞശബ്ദം കേട്ടതും രണ്ടുപേരും ഒരുപോലെ അങ്ങോട്ട് നോക്കി റാവൺ ആയിരുന്നു.... വർക്ഔട് ചെയ്തിട്ടുള്ള വരവാണെന്ന് കണ്ടാൽ അറിയാം.... സ്ലീവ്ലെസ്സ് ബനിയൻ നനഞ്ഞു കുതിർന്നിരുന്നു.... നെറ്റിയിൽ നിന്നും കഴുത്തിൽ നിന്നും ഒഴുകി ഇറങ്ങുന്ന വിയർപ്പുതുള്ളികളെ അവൻ ടവ്വൽ കൊണ്ട് ഒപ്പിയെടുത്തു റാവണിനെ കണ്ടതും രണ്ടുപേരും എണീറ്റ് നിന്നു ജാനി അവനെ നോക്കുന്നില്ല.... കൈയും കെട്ടി മറ്റെങ്ങോ നോക്കി ഗമയിൽ നിൽക്കുന്നുണ്ട് "റെഡി ആയി നിൽക്ക്....

ഡ്രൈവറിനെ വിളിക്കണ്ട.... ഞാൻ വരാം ഷോപ്പിംഗിന്....." അതും പറഞ്ഞു അവൻ അവന്റെ മുറിയിലേക്ക് പോയി "നിങ്ങൾ പൊയ്ക്കോ ഞാൻ ഇല്ല...." അതും പറഞ്ഞു ജാനിയും മുറിയിലേക്ക് പോയി അവള് മുറിയിലേക്ക് ചെന്നപ്പോൾ റാവൺ ഫ്രഷ് ആവാൻ പോയിരുന്നു അവൾ ഡോർ ലോക്ക് ചെയ്ത് ബാൽക്കണിയിൽ പോയി നിന്നു കുറെയധികം നേരം എന്തൊക്കെയോ ചിന്തിച്ചു അവൾ എങ്ങോട്ടോ കണ്ണും നട്ടു നിന്നു "നീ റെഡി ആയില്ലേ....?"തൊട്ട് പിന്നിൽ റാവണിന്റെ സ്വരം കേട്ടതും അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി "ഇ.... ഇല്ല...."അവനിൽ നിന്ന് മുഖം വീട്ടിച്ചുകൊണ്ട് അവൾ പറഞ്ഞു "അതെന്താ....?" അവന്റെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞിരുന്നു "ഞാൻ ഇല്ല....." അവൾ രണ്ട് വാക്കിൽ മറുപടി ഒതുക്കി അവന്റെ പ്രതികരണം ഒന്നും ഇല്ലെന്ന് കണ്ടതും അവൾ അവനുനേരെ തലയുയർത്തി നോക്കി അവളെ നോക്കി മാറിൽ കൈയും കെട്ടി നില്കുകയായിരുന്നു അവൻ....! മുഖത്ത് ഗൗരവം ഇല്ല.... ചുണ്ടിൽ ചെറിയ പുഞ്ചിരി മിന്നി മാഞ്ഞത് പോലെ.... അവൾ കൗതുകത്തോടെ അവന്റെ മുഖത്തേക്ക് നോക്കി നിന്നു "നീ വരുന്നില്ലാ.... 🤨"

അവൻ അതെ നിൽപ്പ് നിന്ന് അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി "ഇല്ലാ....." അവൾക്ക് അവന്റെ മുഖത്ത് നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല "ഞാൻ ഉള്ളത് കൊണ്ടാണോ.....?" അത് കേട്ട് അവൾ തലയുയർത്തി അവനെ നോക്കി "Are you afraid me....?"അവന്റെ ചോദ്യം കേട്ട് അവളുടെ മുഖം വീർത്തു "എനിക്ക് ആരെയും പേടിയില്ല.... 😠"അവൾ അവനെ നോക്കി ദേഷ്യപ്പെട്ടതും അവൻ അവളെ നോക്കി കണ്ണുരുട്ടി അത് കണ്ടതും അവൾ ഒന്ന് പതറി അവൻ അതെ ഭാവത്തോടെ അവൾക്ക് നേരെ നടന്നതും അവൾ പേടിയോടെ പിന്നിലേക്ക് നടന്നു കൈവരിയിൽ തട്ടി അവൾ നിന്നതും അവൻ അവൾക്ക് നേരെ കുനിഞ്ഞുകൊണ്ട് കൈവരിയിൽ കൈയ്യൂന്നി നിന്നു അവന്റെ കൈകൾക്കിടയിൽ നിന്ന് അവൾ വിയർത്തു.... കൈയും കാലും വിറക്കുന്നത് പോലെ.... വല്ലാത്ത ഒരു പരവേഷം.... അവന്റെ ശ്വാസനിശ്വാസങ്ങൾ അവളിലേക്ക് മാത്രമായി ഒതുങ്ങി അവൾ മുഖത്ത് നോക്കാൻ ആവാതെ താഴേക്ക് നോക്കി നിന്നു..... കൈ ഡ്രെസ്സിൽ മുറുക്കി പിടിച്ചു "ഞാൻ പുറത്തുണ്ടാവും.... പോയി ചേഞ്ച്‌ ചെയ്യ്....10 മിനിറ്റ് കഴിഞ്ഞ് ഞാൻ വരും....

അപ്പൊ നീ ഏത് കോലത്തിലായാലും അത് പോലെ ഞാൻ കൊണ്ട് പോകും.... നീ ആയിട്ട് ചേഞ്ച്‌ ചെയ്തില്ലെങ്കിൽ എനിക്കത് ചെയ്യേണ്ടി വരും....!" അവൻ അതും പറഞ്ഞു അവിടെ നിന്നും പോയി "ഓ പിന്നെ ഇങ്ങേര് പറയുമ്പോൾ ഞാൻ അങ്ങ് അനുസരിക്കാൻ നിക്കുവല്ലേ.... "അവൻ പുറത്തേക്ക് നടക്കുന്നതിനിടയിൽ അവൾ പിറുപിറുത്തു "9 mins left...." അവൻ തിരിഞ്ഞു നോക്കി ദേഷ്യത്തിൽ അതും പറഞ്ഞു പുറത്തേക്ക് പോയതും അവൾ ഒരൊറ്റ ഓട്ടമായിരുന്നു ബാത്റൂമിലേക്ക് എങ്ങനെയൊക്കെയോ ഫ്രഷ് ആയി ഡ്രെസ് ചെയ്ത് വന്നപ്പോഴേക്കും ഡോറിൽ മുട്ട് കേൾക്കുന്നുണ്ടായിരുന്നു അവൾ ഓടിപ്പോയി ഡോർ തുറന്നതും പുറത്ത് ഭിത്തിയും ചാരി നിൽക്കുന്ന രാവണൻ....! അവനടുത്തായി വാപൊത്തി ചിരിക്കുന്ന നന്ദുവും അവൾ രണ്ട് പേരെയും ഒന്ന് തറപ്പിച്ചു നോക്കി "എന്താടി....?"റാവണിന്റെ ചോദ്യം കേട്ടതും അവൾ ചുമലുപൊക്കി കാണിച്ചു താഴേക്ക് ഓടി അത് കണ്ട് പിന്നാലെ അവരും നടന്നു തനു കൂടി റെഡി ആയി വന്നതും അവർ പുറത്തേക്ക് ഇറങ്ങി റാവൺ കാറുമായി വന്നതും ജാനി തനുവിനോപ്പം പിന്നിൽ കയറി....

നന്ദു ഫ്രണ്ട് സീറ്റിലും റാവൺ മിററിലൂടെ അവളെ ഒന്ന് നോക്കിക്കൊണ്ട് കാർ സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടെടുത്തു ജാനി പുറത്തേക്കും കണ്ണ് നട്ടിരുന്നു.... പുതുമയുള്ള കാഴ്ചകൾ കാണുന്നതിനനുസരിച്ചു അവളുടെ കുഞ്ഞിക്കണ്ണുകൾ വിടരുന്നുണ്ട്.... ഒപ്പം ചൊടികളിൽ മനോഹരമായ പുഞ്ചിരിയും സ്ഥാനം പിടിച്ചു റാവൺ അതൊന്ന് നോക്കിക്കൊണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധ ചെലുത്തി •••••••••••••••••••••••••••••° "ടാ മൂർത്തി...." ഗസ്റ്റ് ഹൗസിന് മുന്നിൽ നിർത്തിയ കാറിൽ നിന്നിറങ്ങി വന്ന ഐസക്ക് അകത്തേക്ക് കയറിക്കൊണ്ട് അലറിയതും ബാലുവും മൂർത്തിയും ജെയിംസും ഇറങ്ങി വന്നു "എന്താടാ....?" ബാലു അല്പം ദേഷ്യത്തിൽ ചോദിച്ചതും ഐസക് മൂർത്തിയെ നോക്കി കോട്ടി ചിരിച്ചു "നീ ചോദിച്ച ഡീറ്റെയിൽസ്..... "അത് പറഞ്ഞു ഐസക് ഒരു ബയോഡാറ്റ അവർക്ക് നേരെ ഇട്ട് കൊടുത്തു "RK.... The great Ravan karthikeya.... Son of Mr. Ramamoorthy and Mrs. Shivakaami Ramamoorthy....."ഐസക് മൂർത്തിയെ നോക്കി പുച്ഛത്തോടെ പറയുന്നത് കേട്ട് അവർ മൂന്ന് പേരും ഒരുപോലെ ഞെട്ടി "ഇപ്പൊ നിനക്ക് എന്താ പറയാനുള്ളത്....

ഇതൊക്കെ ചെയ്യുന്നത് നിന്റെ ചോരയിൽ പിറന്ന നിന്റെ മകനാണ് മൂർത്തി....!!!" മൂർത്തി അത് കേട്ട് തറഞ്ഞു നിന്നു.... അയാളുടെ കണ്ണുകൾ നിലത്തു കിടക്കുന്ന കടലാസ് കഷണങ്ങളിലേക്ക് നീണ്ടു അതിലുള്ള തന്റെയും ഒരു സ്ത്രീയുടെയും ഫോട്ടോസിലേക്ക് അയാളുടെ കണ്ണുകൾ ഉടക്കി "ശിവകാമി....!" അയാളുടെ ചുണ്ടുകൾ ഉരുവിട്ടു അയാൾ താഴെക്കിടക്കുന്ന ആ കടലാസുകൾ പെറുക്കി എടുത്തു റാവണിന്റെ ഫോട്ടോ കണ്ടതും അയാളുടെ കണ്ണുകൾ വികസിച്ചു "റാവൺ.... എന്റെ മകനാണോ RK....?" അയാൾ വിശ്വസിക്കാനാവാത്തത് പോലെ അവന്റെ ഫോട്ടോയിലേക്ക് ഉറ്റുനോക്കി "വാഹ്‌.... അരെവാഹ്.... എത്ര റിയലിസ്റ്റിക് ആയിട്ടാ നീ അഭിനയിക്കുന്നത്.... No words mahn.... തന്തയും മോനും കൂടി ഞങ്ങളെ തകർക്കാൻ പ്ലാൻ ചെയ്‌താൽ അത് ഞങ്ങൾക്ക് മനസ്സിലാവില്ലെന്ന് കരുതിയോടാ പന്ന **" ഐസക് അരിശത്തോടെ മൂർത്തിയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി മൂർത്തി മലർന്നടിച്ചു നിലത്തേക്ക് വീണതും ഐസക് ദേഷ്യത്തോടെ വീണ്ടും അയാൾക്ക് നേരെ കാലോങ്ങി "ഐസക്കേ.... നിർത്ത്...." ബാലു അയാളെ തടഞ്ഞുകൊണ്ട് പിന്നിലേക്ക് തള്ളി "ബാലു.... എനിക്കറിയില്ല.... അവൻ ജീവനോടെ ഉണ്ടെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.... നീ എന്നെ ഒന്ന് വിശ്വസിക്ക്.....

ഇത് അവനായിരിക്കില്ല ബാലു.... എനിക്കുറപ്പാ.... ഇവൻ എന്നെ കള്ളനാക്കാൻ മെനഞ്ഞുണ്ടാക്കിയതാകും ഇതൊക്കെ...." മൂർത്തി നിലത്തു നിന്ന് ചാടി എണീറ്റു "എന്നാൽ നീ പോയി അന്വേഷിച്ചു നോക്ക്.... അവൻ നിന്റെ ചോര തന്നെയാണ്.... നീ ഇതൊന്നും അറിഞ്ഞതല്ലെങ്കിൽ ചെല്ല്.... പോയി ചോദിക്ക് നിന്റെ മകനോട് ...."ഐസക്കും വിട്ട് കൊടുത്തില്ല "ബാലു.... ഈ ബിസിനസ്സ് ഇത്രയും വളർത്താൻ ഏറ്റവും കൂടുതൽ റിസ്ക് എടുത്തത് ഈ ഞാനാ.... ആ ഞാൻ തന്നെ ഇതൊക്കെ നശിപ്പിക്കുമെന്ന് നീ വിശ്വസിക്കുന്നുണ്ടോ....?"ബാലുവിന്റെ ഷർട്ടിൽ പിടിച്ച് മൂർത്തി ചോദിച്ചു "RK എന്റെ മകൻ ആണെങ്കിൽ അവനെ ഞാൻ നോക്കിക്കോളാം.... അവനെ അവന്റെ അമ്മയെ കൊന്നത് പോലെ കൊന്ന് തള്ളാൻ എനിക്ക് ഒരു മടിയുമില്ല.... വിറക്കില്ലെടോ ഈ കരങ്ങൾ..... ഇന്ന് ഞാൻ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മരുമകനാണ്.... എന്റെ കുടുംബജീവിതത്തിനും അവനൊരു ഭീഷണിയാണ്.... അതിനനവനെ അനുവദിക്കരുത്....."അത്രയും പറഞ്ഞു മൂർത്തി പുറത്തേക്ക് പാഞ്ഞു •••••••••••••••••••••••••••°

കാർ മാളിന് മുന്നിൽ വന്ന് നിന്നതും നന്ദുവും തനുവും ചാടിയിറങ്ങി...... പിന്നാലെ ജാനിയും റാവൺ കാർ പാർക്ക്‌ ചെയ്ത് അവർക്ക് നേരെ നടന്നു ജാനി വായും പൊളിച്ചു മാളിന്റെ വലുപ്പം നോക്കി നിൽക്കുവാണ് "Come.... " നന്ദുവും തനുവും അകത്തേക്ക് പോയിട്ടും മാളിന്റെ ഉചിയിൽ നോക്കി നിൽക്കുന്ന ജാനിയുടെ കൈ തന്റെ കൈക്കുള്ളിലാക്കി റാവൺ മുന്നോട്ട് നടന്നു അവളൊന്ന് ഞെട്ടിക്കൊണ്ട് അവനുനേരെ തിരിഞ്ഞു ഇല്ല.... തന്നെ നോക്കുന്നില്ല.... മുന്നോട്ട് തന്നേ നോക്കി നടക്കുന്നുണ്ട് കൈ മോചിപ്പിക്കാൻ അവളൊരു പാഴ്ശ്രമം നടത്തി.... അവന്റെ കരങ്ങൾ അവളുടെ ഇടതു കൈയിനെ പൊതിഞ്ഞുകൊണ്ട് കൂടുതൽ മുറുകി പിന്നീട് ബലം പിടിക്കാൻ അവൾ മുതിർന്നില്ല കണ്ണുകളെ വിസ്മയിപ്പിക്കുന്ന കാഴ്ചകളിലേക്ക് ശ്രദ്ധ തിരിച്ചു വിട്ടു ഒരു പുതിയ ലോകം.... അതിനുള്ളിലെ ഓരോ ഷോപ്പിലും നന്ദുവും തനുവും കയറി ഇറങ്ങി ജാനി ഒന്നും എടുക്കുന്നില്ലെന്ന് കണ്ടതും റാവണിന്റെ മുഖം ചുളിഞ്ഞു "നീ എന്താ മാൾ കാണാൻ വന്നതാണോ....?"

റാവൺ അവളെ അടുത്തേക്ക് വലിച്ചടുപ്പിച്ചുകൊണ്ട് ചോദിച്ചതും അവളൊന്ന് വിറച്ചുകൊണ്ട് അവനിൽ നിന്ന് മാറി നിന്നു "ചെല്ല്.... പോയി ആവശ്യമുള്ളതൊക്കെ വാങ്ങിക്കോ...." അവൻ സൗമ്യമായി പറഞ്ഞതും അവൾ അവനെ നോക്കി നെറ്റി ചുളിച്ചു "നിങ്ങടെ സഹായം എനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞത് കൊണ്ട് മനഃപൂർവം ചെയ്യുന്നതല്ലേ ഇതൊക്കെ....എങ്കിൽ എനിക്ക് നിങ്ങളുടെ ഔദാര്യം വേണ്ട...."അവൾ നീരസത്തോടെ പറഞ്ഞതും അവളുടെ കൈയിലുള്ള പിടി അവൻ വിട്ടു "Okay fine..." അവനൊന്നു നെടുവീർപ്പിട്ടുകൊണ്ട് അവളിൽ നിന്ന് വിട്ട് നിന്നു അവനെ പുച്ഛിച്ചുകൊണ്ട് അവൾ തനുവിനൊപ്പം നടന്നു റാവൺ നന്ദുവിനെ മാറ്റി നിർത്തി എന്തോ പറഞ്ഞതും അവൾ തമ്പ്സപ്പ് കാണിച്ചു അവർക്ക് പിന്നാലെ വിട്ടു അവർ മൂന്നുപേരും ഓരോ ഷോപ്പിലും കയറി ഇറങ്ങി.... ജാനി അവർക്കൊപ്പം പോകുന്നതല്ലാതെ ഒന്നും വാങ്ങുന്നുണ്ടായിരുന്നില്ല

റാവൺ ഫോണിൽ നോക്കി അവർക്കൊപ്പം ഉണ്ടായിരുന്നു ജ്വല്ലറിയിൽ കയറിയപ്പോ ജാനിയുടെ കണ്ണുകൾ ഭംഗിയുള്ള ഒരു സിമ്പിൾ ചെയ്നിൽ ഉടക്കുന്നത് റാവൺ ശ്രദ്ധിച്ചിരുന്നു റാവൺ നോക്കുന്നത് കണ്ടതും അവൾ നോട്ടം മാറ്റി മറ്റെങ്ങോ നോക്കി നിന്നു ഇതൊക്കെ കണ്ട് റാവൺ ഫോൺ പോക്കാട്ടിലിട്ട് മാറിൽ കൈയും കെട്ടി അവിടെ നിന്നു "നന്ദു.... നിങ്ങൾ കഴിയുമ്പോ വിളിക്ക്.... ഞാൻ പുറത്തുണ്ടാവും...." കുറച്ച് കഴിഞ്ഞ് ഫോണിലേക്ക് എന്തോ മെസ്സേജ് വന്നതും റാവൺ അതും പറഞ്ഞു പുറത്തേക്ക് നടന്നു പുറത്ത് തന്റെ കാറിൽ ചാരി നിൽക്കുന്ന ആളിനെ കണ്ടതും അവൻ ചുണ്ട് കോട്ടി ചിരിച്ചു "ആഹ്.... വന്നോ.... The King... The RK...." മൂർത്തി നെഞ്ചിൽ കൈയും കെട്ടി നിന്ന് അവനെ നോക്കി ചിരിച്ചു "The king.... അതെനിക്ക് ഇഷ്ടപ്പെട്ടു...." മൂർത്തിയെ നോക്കി പുഞ്ചിരിക്കുമ്പോഴും അവന്റെ കണ്ണുകളിൽ നിഗൂഢത നിറഞ്ഞിരുന്നു ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story