ജാനകീരാവണൻ 🖤: ഭാഗം 19

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

പുറത്ത് തന്റെ കാറിൽ ചാരി നിൽക്കുന്ന ആളിനെ കണ്ടതും റാവൺ ചുണ്ട് കോട്ടി ചിരിച്ചു "ആഹ്.... വന്നോ.... The King... The RK...." മൂർത്തി നെഞ്ചിൽ കൈയും കെട്ടി നിന്ന് അവനെ നോക്കി ചിരിച്ചു "The king.... അതെനിക്ക് ഇഷ്ടപ്പെട്ടു...." മൂർത്തിയെ നോക്കി പുഞ്ചിരിക്കുമ്പോഴും അവന്റെ കണ്ണുകളിൽ നിഗൂഢത നിറഞ്ഞിരുന്നു "നീ ധീരനാണ് RK.....ശത്രുസൈന്യത്തെ തോൽപ്പിച്ചു അവരുടേതായ എല്ലാം പിടിച്ചടക്കി വാഴുന്ന രാജാവിനെപ്പോലെ..... പിന്നെ എങ്ങനെ വിളിക്കാതിരിക്കും..... The real king...." മൂർത്തിയുടെ വിശേഷണം കേട്ടതും അവൻ ചുണ്ട് കോട്ടി ചിരിച്ചുകൊണ്ട് കാറിന്റെ ബോണറ്റിലേക്ക് ചാരി നിന്നു "പക്ഷേ എനിക്ക് മനസ്സിലാകാത്തത് അതല്ല RK.... Why are you targetting us.....?"മൂർത്തി അവന് മുന്നിൽ വന്നു നിന്നതും റാവൺ ഫോണിൽ എന്തോ നോക്കി കാറിൽ ചാരി നിന്നു

"ബിസിനസ്സിൽ മുന്നോട്ട് പോകണമെങ്കിൽ പലരെയും ടാർഗറ്റ് ചെയ്യേണ്ടി വരും..... " ഫോണിലേക്ക് നോക്കിക്കൊണ്ട് തന്നെ അവൻ മറുപടി കൊടുത്തു മൂർത്തി ഒന്ന് ശ്വാസം വലിച്ചു വിട്ടു "വീണ്ടും വീണ്ടും അത് ആവർത്തിക്കപ്പെട്ടാൽ....?" മൂർത്തിയുടെ ശബ്ദം കടുക്കുന്നതറിഞ്ഞതും അവന്റെ മുഖത്ത് ചെറുചിരി വിരിഞ്ഞു "എനിക്ക് തടസ്സമായി വരാൻ 1% ചാൻസ് ഉണ്ടായാൽ പോലും അവരെ പിഴുത്തെറിഞ്ഞാണ് എന്റെ ശീലം.... ഞാൻ ആരാണെന്നറിയാതെ ആ ഐസക്ക് എന്റെ കോർട്ടിൽ കയറി കളിച്ചു....So.... ഞാൻ അവനെ ഒന്ന് കളി പഠിപ്പിക്കാൻ തീരുമാനിച്ചു...." ഫോൺ പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് അവൻ ശാന്തമായി പറഞ്ഞു "ഐസക്കോ....?" മൂർത്തി സംശയത്തോടെ അവനെ നോക്കി "Yeah....കുറച്ചു കാലം മുൻപാ.... എനിക്ക് deserving ആയ ഒരു പ്രൊജക്റ്റ്‌ നിങ്ങളുടെ ഫ്രണ്ട് സ്വന്തമാക്കി.... അതും ചതിയിലൂടെ.... With the help of my staffs.....

അന്നെനിക്ക് ഒരു 50 Cr ലോസ് ഉണ്ടായി.... എന്റെ ബിസിനസ്സ് കരിയറിൽ എനിക്ക് കിട്ടിയ ഒരേയൊരു ബ്ലാക്ക് മാർക്ക്‌....എന്റെ ജീവിതത്തിൽ എനിക്ക് ഉണ്ടായ ആദ്യത്തെ തോൽവി.... അതും ചതിയിലൂടെ.... വിട്ട് കൊടുക്കണോ ഞാൻ.... വെറുതെ വിടണോ അവനെ.....?" കാറിന്റെ ബോണറ്റിൽ ശക്തമായി ഇടിച്ചുകൊണ്ട് റാവൺ ചോദിച്ചതും മൂർത്തി ഒന്ന് വിരണ്ടു "ഒരു കാര്യം പറഞ്ഞേക്കാം ബാക്കിയുള്ളവന്മാരോട് കളിക്കുന്നത് പോലെ എന്നോട് കളിക്കാൻ വന്നേക്കരുത്.... എപ്പോഴും ഞാനിത് പോലെ സ്വീറ്റ് ആയിരിക്കില്ല....." അവൻ ഒരു പുഞ്ചിരിയോടെ മൂർത്തിയുടെ കവിളിൽ തട്ടിയതും അയാളൊന്ന് ഞെട്ടി ക്ഷണനേരം കൊണ്ട് മാറിമറഞ്ഞ അവന്റെ ഭാവം കണ്ട് അയാൾ അമ്പരന്നു "റാവൺ...." വാച്ചിലേക്ക് നോക്കി നന്ദു ഒക്കെ വരുന്നുണ്ടോ എന്ന് നോക്കി നിൽക്കുമ്പോഴാണ് മൂർത്തി പതിഞ്ഞ സ്വരത്തിൽ വിളിച്ചത് "RK.... അങ്ങനെ വിളിക്കുന്നതാണ് എനിക്കിഷ്ടം...."

മൂർത്തിക്ക് നേരെ തിരിഞ്ഞുകൊണ്ട് പ്രത്യേകിച്ച് ഒരു ഭാവവുമില്ലാതെ അവൻ പറഞ്ഞു "Okay.... RK.... ഐസക്ക് ചെയ്തതിന് പകരം താനും ചെയ്തില്ലേ.... തനിക്ക് ഉണ്ടായതിനേക്കാൾ എത്രയോ ഇരട്ടി നഷ്ടം ഞങ്ങൾക്ക് ഉണ്ടായി കഴിഞ്ഞു.... ഇനി മതിയാക്കിക്കൂടെ....?" മൂർത്തി ഉള്ളിലെ ദേഷ്യം മറച്ചുകൊണ്ട് പുറമെ ഭവ്യത വരുത്തി "ആലോചിക്കാം..... But ...."അവൻ കാറിൽ ചാരി നിന്ന് പതിയിൽ നിർത്തി "But....?" "I want compensation....!" "എത്ര....?" "എനിക്കുണ്ടാക്കിയ നഷ്ടത്തിന്റെ നാലിരട്ടി.... 200 crores.....!" അവന്റെ ആവശ്യം കേട്ട് മൂർത്തി ഞെട്ടി "What....200 കോടിയോ....?" "Yeah....200 Crores.... നിങ്ങൾ നാല് പേര് വിചാരിച്ചാൽ ഇതൊന്നും ഒരു എമൗണ്ടേ അല്ല.... പിന്നെന്താ....?"റാവണിന്റെ മുഖത്ത് ചിരി പടർന്നു "ബിസിനസ്സ് തന്നെ അടച്ചു പൂട്ടുന്നതിനേക്കാൾ നല്ലത് എന്നെ സെറ്റിൽ ചെയ്യുന്നതല്ലേ.... നന്നായി ആലോചിക്ക്...."അതും പറഞ്ഞു റാവൺ കാറിലേക്ക് കയറാൻ പോയതും

"Okay.... സമ്മതം.... നീ പറഞ്ഞ എമൗണ്ട് തരാൻ സമ്മതമാണ്.... But സമയം വേണം...." മൂർത്തി പറയുന്നത് കേട്ട് അവൻ തിരിഞ്ഞു നോക്കി "2 days.... " "Okay.... Agreed.... Within two days.... ക്യാഷ് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ആയിരിക്കും.... പിന്നെ ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്...." മൂർത്തി അല്പം നീരസത്തോടെ പറഞ്ഞതും റാവൺ കൈയും കെട്ടി നിന്നു "ഏട്ടാ.... ഞങ്ങടെ കഴിഞ്ഞു.... പോകാം...." നന്ദുവിന്റെ ശബ്ദം കേട്ടാണ് അവർ രണ്ട് പേരും തിരിഞ്ഞു നോക്കിയത് അവരെ കണ്ടതും മൂർത്തിയുടെ കണ്ണുകൾ ജാനിയിലുടക്കി മൂർത്തിയെ കണ്ടപ്പോൾ ജാനകിയും എന്തോ ചിന്തിച്ചു നിന്നു "Mrs. Janaki Ravan karthikeya.... Right....?" അയാളുടെ ചോദ്യം കേട്ട് അവളറിയാതെ തന്നെ ഒന്ന് തല കുലുക്കി "So good to see you.... വീണ്ടും കാണാം.... കാണണം...."അവസാനം പറഞ്ഞ കാണണം റാവണിനെ നോക്കിയാണ് മൂർത്തി പറഞ്ഞത് തിരിഞ്ഞു നടക്കുന്നതിനിടയിൽ അവരെ മൂന്ന് പേരെയും മൂർത്തി ഒരിക്കൽ കൂടി തിരിഞ്ഞു നോക്കിയത് കണ്ട് റാവൺ ഒന്ന് സംശയിച്ചു നിന്നു "മ്മ് കേറ്...."

നന്ദുവും തനുവും കേറിയിട്ടും മൂർത്തി പോയ വഴിയേ നോക്കി നിൽക്കുന്ന ജാനിയുടെ മുന്നിൽ വന്ന് നിന്ന് റാവൺ പറഞ്ഞതും അവൾ ഞെട്ടലോടെ അവനെ നോക്കി "എന്താ....?" അവൻ പറഞ്ഞത് അവൾ കെട്ടില്ലെന്ന് മനസ്സിലായതും അവൻ അവളുടെ കൈയിൽ പിടിച്ചു മുന്നോട്ട് നടന്നു കാറിന്റെ ഡോർ തുറന്ന് അവളെ കയറ്റുമ്പോഴും കാര്യമായി എന്തോ ചിന്തിച്ചിരിക്കുന്നവളെ അവൻ ശ്രദ്ധിച്ചിരുന്നു അവനത് കാര്യമാക്കാതെ കാറിൽ കയറി മുന്നോട്ട് എടുത്തു.... പോകുന്ന വഴിയിൽ കാറിൽ കയറി പോകുന്ന മൂർത്തിയെ കണ്ട് അവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു ••••••••••••••••••••••••••••° "എന്തേ.... നേരിട്ട് അന്വേഷിച്ചറിഞ്ഞപ്പോൾ ബോധ്യമായോ....?" ഗസ്റ്റ് ഹൗസിലേക്ക് കയറി വരുന്ന മൂർത്തിയെ നോക്കി ഐസക് ചോദിച്ചതും അയാൾ പുച്ഛത്തോടെ ചുണ്ട് കോട്ടി "നീ പറഞ്ഞത് ശരിയാ.... അവൻ എന്റെ ചോര തന്നെയാ....." മൂർത്തി അതും പറഞ്ഞു കൈയും കെട്ടി നിന്നു "കേട്ടില്ലേ ബാലു.... ഇപ്പോ എങ്ങനെ ഉണ്ട്....?" അത് കേൾക്കേണ്ട താമസം ഐസക് ബാലുവിനോട്‌ ചോദിച്ചു "മുഴുവൻ കേൾക്കെടാ പുല്ലേ....

അവനറിയില്ല ഞാൻ അവന്റെ തന്തയാണെന്ന്..... " മൂർത്തി അവന്റെ ഷർട്ടിൽ പിടിച്ചു നേരെ നിർത്തിക്കൊണ്ട് പറഞ്ഞതും ഐസക്ക് നെറ്റി ചുളിച്ചു "എന്നെ കണ്ടപ്പോൾ അവന് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല.....അവനെന്നെ ചെറിയ പ്രായത്തിൽ കണ്ടതല്ലേ..... അവന്റെ മട്ടും ഭാവവും ഒക്കെ കണ്ടാൽ അവനെന്നെ മനസ്സിലായ ലക്ഷണമില്ല...."മൂർത്തി തന്റെ ഊഹാപോഹങ്ങൾ അവർക്ക് മുന്നിൽ അവതരിപ്പിച്ചു "പിന്നെന്തിനാ അവൻ നമുക്കിട്ടു പണിയുന്നെ....? അതും അറിയാതെ ആണോ....?" ഐസക് വീണ്ടും ചോദ്യങ്ങൾ തൊടുത്തു വിട്ടു "അതിന് കാരണം നീ തന്നെയാ....." മൂർത്തി തനിക്ക് നേരെ വിരൽ ചൂണ്ടിയതും ഐസക്കിന് ദേഷ്യം വന്നു "ഞാനോ.... ഞാനെന്ത് ചെയ്തിട്ടാ....?" ഐസക്ക് ശബ്ദമുയർത്തി മൂർത്തി ഉണ്ടായതൊക്കെ പറഞ്ഞതും ബാലു ഐസക്കിനെ തറപ്പിച്ചു നോക്കി "ബാലു.... അവൻ നമുക്ക് മീതെ വളരുന്നത് കണ്ടപ്പോ.... അറിയാതെ ചെയ്തു പോയതാടാ....."ബാലുവിന്റെ നോട്ടത്തിന് മുന്നിൽ പതറിയ ഐസക്ക് കുറ്റം ഏറ്റു പറഞ്ഞു

"അറിഞ്ഞു ചെയ്താലും അറിയാതെ ചെയ്താലും ഇപ്പൊ എല്ലാം കൈ വിട്ട് പോകുന്ന അവസ്ഥയിലാ.... എങ്ങനെയെങ്കിലും അവൻ പറഞ്ഞ ക്യാഷ് കൊടുത്തു സെറ്റിൽ ചെയ്യാൻ നോക്ക്...." ബാലു ഐസക്കിനെ ദേഷ്യത്തോടെ നോക്കി "എടാ 200 കോടി എന്നൊക്കെ പറയുമ്പോൾ....!" ജെയിംസ് ബാലുവിനെ നോക്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു "കൊടുക്കണം.... ഇപ്പൊ നമ്മുടെ നിലനിൽപ്പാണ് ഇമ്പോര്ടന്റ്റ്‌..... ഈ ബിസിനസ്സ് അടച്ചുപൂട്ടേണ്ടി വന്നാൽ ഇതിന്റെ മറവിൽ നമ്മൾ ചെയ്യുന്ന പല ബിസിനസും തകരും.... ഇപ്പൊ നീ അവനെ സെറ്റിൽ ചെയ്യ്.... കൊടുത്ത് നമുക്ക് ശീലമില്ല.... അതുകൊണ്ട് കൊടുക്കുന്നത് തിരികെ വാങ്ങാനുള്ള വഴി നമുക്ക് ആലോചിക്കാം....." ബാലു അത് പറഞ്ഞതും ജെയിംസ് തല കുലുക്കി കുറച്ചു ലാൻഡ്സ് ഒക്കെ വിറ്റ് ക്യാഷ് അറേഞ്ച് ചെയ്യാൻ തീരുമാനമായതും ഐസക്ക് തലക്ക് കൈയും കൊടുത്തു സെറ്റിയിൽ ഇരുന്നു

"വിഷമിക്കണ്ട ഐസക്കേ.... അവന് നമ്മൾ കൊടുക്കുന്ന ക്യാഷിന് പകരമായി ഞാൻ ഒന്നിനെ കണ്ട് വെച്ചിട്ടുണ്ട്..... അവന്റെ സുന്ദരിയായ ഭാര്യ.....!"ക്രൂരമായ ചിരിയോടെ മൂർത്തി ഐസക്കിന്റെ തോളിൽ കൈ ഇട്ടതും ആ ചിരി ഐസക്കിലേക്കും പടർന്നു "വെളുത്തു തുടുത്ത മൂന്നെണ്ണം അവന്റെ വീട്ടിലും ഉണ്ട്..... " ബാലുവിനെ നോക്കി മൂർത്തി പറഞ്ഞതും ബാലു ഒന്ന് തലയാട്ടി ചിരിച്ചു "പിന്നെ.... നീ ഒന്ന് സൂക്ഷിച്ചോ.... ജന്മം തന്ന തന്തയെ ആർക്കും അങ്ങനെ മറക്കാൻ പറ്റില്ല.... അവന് നിന്നെ ഓർമയില്ലെങ്കിൽ കൂടി നീ ഒന്ന് സൂക്ഷിക്കണം.... എല്ലാം അറിഞ്ഞിട്ട് അറിയാത്തവനെ പോലെ നടിക്കുന്നതാണെങ്കിൽ....."ബാലു അയാളുടെ സംശയം പ്രകടിപ്പിച്ചു "ഇല്ല ബാലു.... അവന് അറിയാമായിരുന്നെങ്കിൽ നമ്മളെ ഒന്നും ബാക്കി വെക്കില്ല അവൻ.... എപ്പോഴേ പ്രതികാരത്തിനായി മുന്നിൽ വന്ന് നിൽക്കുമായിരുന്നു.....

" മൂർത്തി പറയുന്നത് കേട്ട് ബാലു കുറച്ചു നേരം എന്തോ ചിന്തിച്ചിരുന്നു "എന്നാലും ഒന്ന് സൂക്ഷിക്കണം..... പിന്നെ അവനെ വേഗം സെറ്റിൽ ചെയ്യാൻ നോക്ക്...." ബാലു കോട്ടും എടുത്ത് അവിടുന്ന് എണീറ്റതും "ശരിടാ.... എന്നാ ഞാനും ഇറങ്ങുവാ.... കുറച്ചു പണി ഉണ്ട്...."ബാലു ഇറങ്ങിയതും പിന്നാലെ മൂർത്തിയും ഇറങ്ങി "എനിക്കെന്തോ പേടി തോന്നുന്നു.... RK.... അവൻ ചിലപ്പോ എല്ലാം അറിഞ്ഞിട്ടുണ്ടാകുമോ.....?" ജെയിംസിന്റ സംശയം തന്നെയായിരുന്നു ഐസക്കിന്റെ മനസ്സിനെയും അലട്ടിക്കൊണ്ടിരുന്നത് ••••••••••••••••••••••••••••••° വീട്ടിൽ എത്തിയിട്ടും ജാനി കാര്യമായ എന്തോ ചിന്തയിലായിരുന്നു ഫുഡ്‌ കഴിക്കാൻ ഇരിക്കുമ്പോഴും അവൾ ചിന്തയിൽ മുഴുകിയിരിക്കുന്നത് റാവൺ ശ്രദ്ധിച്ചിരുന്നു "എന്ത് പറ്റി ഏട്ടത്തി....?" ജാനിയുടെ ഇരുപ്പ് കണ്ട് നന്ദു അവളുടെ കൈയിൽ പിടിച്ചു കാര്യം തിരക്കി "അയാളെ ഞാൻ എവിടെയോ കണ്ടത് പോലെ....!" ഏതോ ലോകത്തെന്ന പോലെ അവൾ മറുപടി പറഞ്ഞതും റാവൺ അവളെ നോക്കി "ആരെ....?" നന്ദു നെറ്റി ചുളിച്ചു "ഏട്ടത്തി.... ആരുടെ കാര്യമാ ഈ പറയുന്നേ....?" "ഏഹ്ഹ്.... എന്താ....?"

നന്ദു അവളെ കുലുക്കി വിളിച്ചു ചോദിച്ചതും അവൾ ഞെട്ടലോടെ അവൾക്ക് നേരെ തിരിഞ്ഞു "ആരെ കണ്ടെന്നാ പറഞ്ഞെ.... ഏട്ടത്തിക്ക് ഇത് എന്താ പറ്റിയെ....?" നന്ദു അവളെ അടിമുടി നോക്കി "അത് ഞാൻ...." "Silence...." ജാനി എന്തോ പറയാൻ തുടങ്ങിയതും റാവൺ ടേബിളിൽ ശക്തമായി ഇടിച്ചുകൊണ്ട് ദേഷ്യത്തിൽ പറഞ്ഞതും എല്ലാവരും ഞെട്ടി "കഴിക്കാൻ ഇരിക്കുമ്പോഴെങ്കിലും ഒന്ന് മിണ്ടാണ്ടിരുന്നൂടെ.... Nonsense....!" അവൻ ദേഷ്യത്തിൽ അതും പറഞ്ഞു അവിടെ നിന്ന് എണീറ്റ് പോയതും നന്ദുവും ജാനിയും അവൻ പോകുന്നതും നോക്കി കാര്യം മനസ്സിലാവാതെ ഇരുന്നു ബാക്കി ഉള്ളവരെ നോക്കിയപ്പോ ഒന്നും നടക്കാത്ത ഭാവത്തിൽ ഫുഡ്‌ കഴിക്കുന്നത് കണ്ടതും ജാനിയും നന്ദുവും പരസ്പരം നോക്കി "കണ്ണും കണ്ണും നോക്കി ഇരിക്കാതെ കഴിച്ചിട്ട് പോയി കിടക്കാൻ നോക്ക് പിള്ളേരെ...."

ശിവദ രണ്ടിന്റേം തലക്കിട്ടു കിഴുക്കിക്കൊണ്ട് പറഞ്ഞതും രണ്ടും ഫുഡ്‌ കഴിച്ചു അവിടുന്ന് എണീറ്റു "ഏട്ടത്തി വന്നേ.... " കൈ കഴുകി തിരിഞ്ഞ ജാനിയുടെ കൈയും പിടിച്ചു നന്ദു അവളുടെ റൂമിലേക്ക് കൊണ്ട് പോയി "എന്താ നന്ദു.... എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്...."നന്ദു അവളെ ബെഡിൽ പിടിച്ചിരുത്തിയതും ജാനി ഇരുന്ന് ചിണുങ്ങി "ആഹ് ഇപ്പൊ പോവാന്നെ.... അവിടെ ഇരിക്ക്...." എണീക്കാൻ നിന്ന ജാനിയെ പിടിച്ചു ബെഡിൽ ഇരുത്തി നന്ദു ഷെൽഫിനു നേരെ നടന്നു ഷെൽഫ് തുറന്ന് കുറെയധികം കവറുകളും എടുത്ത് അവൾ തിരികെ വന്നു "ധാ പിടിക്ക്...." കവറുകളൊക്കെ ജാനിക്ക് നേരെ നീട്ടിക്കൊണ്ട് അവൾ പറഞ്ഞതും ജാനി മുഖം ചുളിച്ചു "എന്താ ഇത്....?" "ഷോപ്പിംഗിന് പോയപ്പോ ഏട്ടത്തിക്ക് വേണ്ടി ഏട്ടത്തി ഒന്നും എടുത്തില്ലല്ലോ.... സോ... ഏട്ടത്തിക്ക് വേണ്ടതൊക്കെ ഞാൻ അങ്ങ് സെലക്ട്‌ ചെയ്തു.... ധാ പിടിക്ക്....."

അതൊക്കെ അവളുടെ കൈയിലേക്ക് വച്ചു കൊടുത്തുകൊണ്ട് നന്ദു പറഞ്ഞതും അവൾ ഒന്ന് സംശയിച്ചു നിന്നു "ഞാൻ വാങ്ങിതാണെന്ന് പറഞ്ഞാൽ അവൾ വാങ്ങില്ല... സോ അത് പറയാൻ നിൽക്കണ്ട...." നേരത്തെ റാവൺ അവളെ മാറ്റി നിർത്തി പറഞ്ഞത് ഓർമ വന്നതും നന്ദു ഒന്ന് ചിരിച്ചു "നോക്കി നിൽക്കണ്ട ഇതൊന്നും ഏട്ടൻ വാങ്ങിയതല്ല.... അമ്മേടെ കാർഡ് വെച്ച് ഞാൻ പർച്ചേസ് ചെയ്തത് തന്നെയാ.... പിടിക്ക് ഏട്ടത്തി...."നന്ദു നിർബന്ധിച്ചു അത് അവളെ അടിച്ചേൽപ്പിച്ചു "Thank you..." അവൾ നന്ദുവിനെ കെട്ടിപ്പിടിച്ചുകൊണ്ട് കണ്ണുകളടച്ചു "ഓ വരവ് വെച്ചിരിക്കുന്നു...." നന്ദു ഇടുപ്പിൽ കൈ കുത്തി അവളെ നോക്കി കണ്ണുരുട്ടി അതിനൊന്നും ചിരിച്ചുകൊണ്ട് അവളുടെ ഉണ്ടക്കവിളിൽ ഒരുമ്മ കൊടുത്തു "ഗുഡ് നൈറ്റ്‌...." നന്ദു അത് പറഞ്ഞതും അവൾ പുഞ്ചിരിയോടെ തിരിഞ്ഞു നടന്നു ആ കവറുകളൊക്കെ കൂട്ടി പിടിച്ചു ജാനി മുറിയിലേക്ക് നടന്നു സോഫയിൽ ഫോണിൽ കുമ്പിട്ടിരിക്കുന്ന റാവണിനെ കണ്ടതും അവൾ കാണാത്ത ഭാവത്തിൽ അകത്തേക്ക് കയറി കവറുകൾ ബെഡിലേക്കിട്ട് അവൾ ഓരോന്നായി തുറന്ന് നോക്കി കൗതുകത്തോടെ നോക്കുന്നവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു....

അതൊക്കെ അവൻ കാണുന്നുണ്ടായിരുന്നു എല്ലാം നോക്കി തീർന്നതും എല്ലാം എടുത്ത് ഭദ്രമായി വെച്ചുകൊണ്ട് അവൾ ഫ്രഷ് ആവാൻ പോയി അവൾ തിരികെ വരുമ്പോഴും അവൻ അതേ ഇരുപ്പ് തന്നെ ആയിരുന്നു അവനെ മൈൻഡ് ചെയ്യാതെ അവൾ കിടക്കാൻ പോയതും ബെഡിൽ ഒരു ജ്വൽ ബോക്സ്‌ ഇരിക്കുന്നത് കണ്ട് അവൾ ഒന്ന് നിന്നു അത് തുറന്ന് വെച്ചിട്ടുണ്ടായിരുന്നത് കൊണ്ട് അതിനകത്തു ഒരു ചെയിൻ ആണെന്ന് അവൾക്ക് മനസ്സിലായി ഒന്ന് കൂടി നോക്കിയപ്പോൾ അവൾ ജ്വല്ലറിയിൽ കയറിയപ്പോൾ നോക്കി നിന്ന ആ ചെയ്യിനായിരുന്നു അത് അത് കണ്ടതും അവളുടെ മുഖം വിടർന്നു അത് എടുക്കാൻ വേണ്ടി കൈ നീട്ടിയ അവൾ പെട്ടെന്ന് എന്തോ ഓർത്തത് പോലെ ഒന്ന് നിന്നു അവൾ തലയുയർത്തി റാവണിനെ നോക്കിയപ്പോൾ ഫോണിലേക്ക് തന്നെ നോക്കി സോഫയിൽ ഇരിക്കുന്ന റാവണിനെ ആണ് കണ്ടത്....

ചുണ്ടിൽ ചെറുചിരി മിന്നിമാഞ്ഞു അത് കണ്ടപ്പോൾ അവനാണ് അതിന് പിന്നിലെന്ന് അവൾക്ക് മനസ്സിലായി അവൾ അവനെ ഒന്ന് പുച്ഛിച്ചുകൊണ്ട് അവിടെ നിന്നും തിരിഞ്ഞു നടന്ന് ബെഡിന്റെ മറുപ്പുറത് വന്നിരുന്നു അതറിഞ്ഞതും റാവൺ നെറ്റി ചുളിച്ചുകൊണ്ട് മുഖമുയർത്തി നോക്കി അവളത് നോക്കുന്നു പോലും ഇല്ലെന്ന് കണ്ടതും അവൻ ശ്വാസം ഒന്ന് വലിച്ചു വിട്ടു ഫോൺ പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് അവൻ അവിടുന്ന് എണീറ്റു അവൾ അവനെ നോക്കാതെ മറ്റെങ്ങോ നോക്കി ഇരുന്നു അത് കണ്ട് റാവൺ ദേഷ്യം കടിച്ചു പിടിച്ചു ആ ബോക്സ്‌ എടുത്ത് അവൾ ഇരിക്കുന്നതിന്റെ തൊട്ട് അടുത്ത് ബെഡിൽ വെച്ചു അവൾ അങ്ങോട്ട് നോക്കുന്നില്ലെന്ന് കണ്ടതും റാവൺ മുഷ്ടി ചുരുട്ടി പിടിച്ചു ആ ബോക്സ്‌ കൈയിൽ എടുത്തു "ഇപ്പൊ കാണുന്നുണ്ടോ....?"അവളുടെ കവിളിൽ കുത്തിപ്പിടിച്ചു അവൾക്ക് നേരെ ആ ബോക്സ്‌ നീട്ടിക്കൊണ്ട് അവൻ ചോദിച്ചതും അവളൊന്ന് ഞെട്ടി ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story