ജാനകീരാവണൻ 🖤: ഭാഗം 2

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"മഹേഷ് ..." ഇട്ടിരുന്ന കോട്ട് ഊരി സോഫയിലിട്ടുകൊണ്ട് റാവൺ വിളിച്ചതും പിഎ അങ്ങോട്ടേക്ക് ഓടി വന്നു "എന്താ സർ .....?" മഹേഷ് ഭയഭക്തി ബഹുമാനത്തോടെ ചോദിച്ചതും അവൻ ഒരു പേപ്പർ അവനുനേരെ നീട്ടിക്കൊണ്ട് അവനോട് എന്തൊക്കെയോ പറഞ്ഞു "എന്നാൽ താൻ ചെല്ല് ..... പറഞ്ഞതൊന്നും മറക്കണ്ട ....." അവൻ പറയുന്നതിനൊക്കെ ഒന്ന് തലയാട്ടിക്കൊണ്ട് മഹേഷ് വേഗത്തിൽ പുറത്തേക്ക് നടന്നു മഹേഷ് പോകുന്നതും നോക്കി റാവൺ ഷര്‍ട്ടിന്റെ സ്ലീവ് മടക്കി കോട്ടും എടുത്ത് മുറിയിലേക്ക് നടന്നു അപ്പോഴെക്കും ജാനകി കുളി കഴിഞ്ഞ് ഇറങ്ങിയിരുന്നു അവളെ കണ്ടതും റാവണ്‍ വാതില്‍ക്കൽ തന്നെ നിന്നു സാധാ ധാവണി ആയിരുന്നു വേഷം

അവളുടെ അരക്കൊപ്പം നീണ്ടു നിവര്‍ന്നു കിടക്കുന്ന മുടിയിഴളില്‍ നിന്ന് വെള്ളത്തുള്ളികൾ ഇറ്റിറ്റു വീഴുന്നുണ്ട് അവൻ വന്നതൊന്നും അറിയാതെ ചുറ്റും നോക്കി നില്‍ക്കുകയായിരുന്നു അവൾ തല തോര്‍ത്തിയിട്ടില്ലന്ന് മുടിയിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളത്തുള്ളികൾ കണ്ട് അവനു മനസ്സിലായി അവനൊന്ന് മുരടനക്കിക്കൊണ്ട് അകത്തേക്ക് വന്നതും അവൾ ഞെട്ടി തിരിഞ്ഞു നോക്കി അവൻ അവളെ ഒന്ന് നോക്കി ഷെല്‍ഫിന് നെരെ നടന്നു അത് തുറന്ന് കൊണ്ട് അവളെ നോക്കി അതിന്റെ നേരെ നിന്ന് കൈവിടർത്തി ഷെല്‍ഫ് കാണിച്ചതും അവൾ കാര്യം മനസ്സിലാവാതെ നിന്നു

അവൻ അത് തുറന്ന് തന്നെ ഇട്ടിട്ട് അവളെ ഒന്ന് നോക്കി ഡ്രസ്സ്‌ എടുത്ത് ബാത്ത്റൂമിലേക്ക് കയറി ഡോർ അടച്ചു ഡോർ അടച്ച സൗണ്ട് കേട്ട് അവളൊന്ന് ഞെട്ടി പിന്നെ അവൻ തുറന്നിട്ട ഷെല്‍ഫിലേക്ക് നോക്കി അങ്ങോട്ട് നടന്നുകൊണ്ട് അവൾ അതിനകത്തെക്ക് നോക്കി വൃത്തിയായി അടുക്കി വെച്ചിരിക്കുന്ന ടവ്വല്‍ കണ്ടതും അവൾ റൂമിലേക്ക് നോക്കി ഒന്ന് ചിരിച്ചു അതിൽ നിന്നും ഒരു ടവ്വൽ എടുത്ത് അവൾ മുടി മുന്നിലേക്കിട്ട് തല നന്നായി തോര്‍ത്തി കണ്ണാടിക്ക് മുന്നില്‍ ചെന്ന് നിന്ന് അവൾ മുടി പിന്നിലേക്ക് പരത്തിയിട്ടു കൊണ്ട് ചെറുതായി ചീകിയിട്ടു ചീപ് ഡ്രസ്സിംഗ് ടേബിളിന് മുകളിൽ വെച്ചപ്പോഴാണ് പലവർണങ്ങളിൽ നിരത്തി വെച്ചിരിക്കുന്ന പെർഫ്യൂം ബോട്ടിലുകൾ അവളുടെ കണ്ണിലുടക്കിയത്

ഒരു കൊച്ചു കുഞ്ഞിന്റെ കൗതുകത്തോടെ അവൾ അതിലൊന്നിനെ കൈയിൽ എടുത്തു നോക്കി വിലകൂടിയതാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാവും അവളുടെ പല കൂട്ടുകാരുടെയും കൈയിൽ അതുണ്ടായിരുന്നു എന്ന് അവൾ ഓർത്തു അവൾ കൗതുകത്തോടെ അത് തുറന്നു അതിൽ ഒന്ന് ഞെക്കി നോക്കി അതിൽ നിന്ന് പുറത്തേക്ക് വന്ന പെർഫ്യൂമിന്റെ ഗന്ധം അവൾ മൂക്കിലേക്ക് ആവാഹിച്ചു കണ്ണുകളടച്ചു അവൾ ആസ്വദിക്കുകയായിരുന്നു ആ സുഗന്ധം പതിയെ അവൾ കണ്ണ് തുറന്നതും ബാത്‌റൂമിന്റെ ഡോറിൽ ചാരി കൈ കെട്ടി നിൽക്കുന്ന റാവണിനെ കണ്ട് അവൾ ഞെട്ടി കൈയിലിരുന്ന പെർഫ്യൂം താഴെ വീണു പൊട്ടി അത് കണ്ട് അവൾ പേടിയോടെ അവനെ നോക്കി

"ഞാ.... ഞാൻ അറിയാതെ...."അവളുടെ ചുണ്ടുകൾ വിതുമ്പി.... കണ്ണുകൾ നിറഞ്ഞു അത് കണ്ടതും അവനു ശരിക്കും ദേഷ്യം വന്നു "ഇങ്ങനെ മോങ്ങാൻ മാത്രം ഇവിടെ എന്താ ഉണ്ടായേ.... ഞാൻ നിന്നെ എന്തേലും പറഞ്ഞോ....?" അവന്റെ ശബ്ദത്തിന്റെ കാഠിന്യം കൂടിയതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി "What the.....😡" അവൻ മുഷ്ടി ചുരുട്ടി മുന്നോട്ട് വന്നതും അവൾ കണ്ണുകളടച്ചു തലതാഴ്ത്തി നിന്നു അത് കണ്ടതും അവൻ ഒന്ന് നിന്നു "Get out you idiot..... 😡" അവന്റെ അലർച്ച കേട്ടതും അവൾ ഞെട്ടലോടെ അവനെ നോക്കി ഇതൊക്കെ കണ്ടുകൊണ്ടാണ് അവന്തിക അങ്ങോട്ട് വന്നത് അവൾ ഓടിച്ചെന്ന് ജാനകിയെ പുറത്തേക്ക് കൊണ്ട് വന്നു "വിഷമിക്കണ്ടാട്ടോ.....

ഏട്ടന്റെ മുന്നിലിരുന്ന് ആരെങ്കിലും കരഞ്ഞാൽ ഏട്ടന് പെട്ടെന്ന് ദേഷ്യം വരും..... ചെറുപ്പം മുതലുള്ള ശീലാ.....ഏട്ടത്തി അത് കാര്യാക്കണ്ട...." ചുണ്ട് കടിച്ചു പിടിച്ചു വിതുമ്പുന്ന ജാനകിയുടെ കവിളിൽ പിച്ചി അവന്തിക പറഞ്ഞതും അവളൊന്ന് തലകുലുക്കി അത് കണ്ടതും അവന്തിക അവളുടെ കണ്ണ് രണ്ടും തുടച്ചു കൊടുത്തു അവന്തികയുടെ മുറിയിൽ കൊണ്ട് പോയി ഇരുത്തി "ഇത്രക്ക് പാവം ആയാൽ ഏട്ടത്തി കുറച്ചു ബുദ്ധിമുട്ടും..."അവൾ ചിരിയോടെ പറഞ്ഞതും ജാനകി മുഖം ചുളിച്ചു കരഞ്ഞു കരഞ്ഞു കണ്ണും മുഖവും ഒക്കെ ചുവന്നിട്ടുണ്ടായിരുന്നു അവളുടെ.....

അതിന്റെ കൂടെ അവൾ മുഖം ചുളിച്ചു നോക്കുക കൂടി ചെയ്തപ്പോൾ വല്ലാത്ത ഭംഗി ആയിരുന്നു അവളെ കാണാൻ അവന്തിക അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു " തൊട്ടാവാടി ആണേലും ഏട്ടത്തി സുന്ദരിയാ..... ഇനി ഈ സ്വഭാവം കൂടി മാറ്റിയെടുക്കണം..... അത് ഞാൻ മാറ്റിയെടുത്തോളാം..... " അവൾ പല്ല് കാട്ടി ഇളിയോടെ പറഞ്ഞതും ജാനകി ഒന്ന് ചിരിച്ചെന്ന് വരുത്തി "ജാനകീ....!" പെട്ടെന്ന് അവന്റെ ഗൗരവം നിറഞ്ഞ വിളി കേട്ടതും അവൾ ഞെട്ടി പിടഞ്ഞെണീറ്റു "ജാനകി...." അവൻ വീണ്ടും വിളിച്ചു.... അവൾ അവന്തികയെ നോക്കി " വേഗം ചെല്ലാൻ നോക്ക്.... വെറുതെ ദേഷ്യം പിടിപ്പിക്കണ്ട....

"അവളുടെ കവിളിൽ ഒന്ന് തട്ടി അവന്തിക പറഞ്ഞതും ജാനകി അവളെ ദയനീയമായി ഒന്ന് നോക്കിക്കൊണ്ട് മുറിയിലേക്ക് നടന്നു വാതിൽക്കൽ വന്ന് നിന്ന് അവൾ അകത്തേക്ക് പാളി നോക്കിയതും റാവൺ അങ്ങോട്ട് തിരിഞ്ഞു നിന്ന് വാച്ച് കെട്ടുകയായിരുന്നു അവനടുത്തായി മഹേഷും ഉണ്ട്..... മഹേഷിന്റെ കൈയിൽ കുറച്ചു കവറുകളും ഉണ്ട് ജാനകി അകത്തേക്ക് കയറാതെ വാതിക്കൽ തന്നെ നിന്ന് തലമാത്രം അകത്തേക്ക് ഇട്ടാണ് നിൽക്കുന്നത് പെട്ടെന്ന് റാവൺ തിരിഞ്ഞതും അവൾ വീണ്ടും ഞെട്ടി അവന്റെ മുഖത്തെ ഗൗരവം കണ്ടതും അവൾക്ക് പേടിയാവാൻ തുടങ്ങി "Come...." അവൻ അവളെ നോക്കി കുറച്ചേറെ ഗൗരവത്തിൽ പറഞ്ഞതും അവൾ മടിച്ചു മടിച്ചു അങ്ങോട്ടേക്ക് ചെന്നു

"ഇതൊക്കെ നിനക്കുള്ളതാ.... വാങ്ങിക്കോ....."അവൻ മഹേഷിന്റെ കൈയിലുള്ള കവറുകൾ ചൂണ്ടി പറഞ്ഞതും ജാനകി അങ്ങോട്ട് നോക്കി അവൾ അത് വാങ്ങാതെ നിൽക്കുന്നത് കണ്ടതും റാവൺ അതൊക്കെ വാങ്ങി അവളുടെ കൈയിൽ വെച്ച് കൊടുത്തു അവൾ അന്താളിപ്പോടെ അവനെ നോക്കിയതും അത് ശ്രദ്ധിക്കാതെ ഫോണും എടുത്ത് അവൻ പുറത്തേക്കിറങ്ങി പിന്നാലെ മഹേഷും അവർ പോയതും അവൾ ആ കവറുകളൊക്കെ തുറന്ന് നോക്കി അവൾക്കായി കുറേയേറെ ഡ്രെസ്സുകളും മറ്റുമായിരുന്നു അതിൽ ഉണ്ടായിരുന്നത് അവൾ അത് ഓരോന്നായി എടുത്ത് നോക്കി ഓരോന്നും ഒന്നിനൊന്നു മെച്ചമായിരുന്നു...... അതിന്റെ ഭംഗി കണ്ട് അവളുടെ കണ്ണ് പുറത്തേക്ക് തള്ളി വന്നു

ആദ്യമായിട്ടാണ് ഇങ്ങനെയൊക്കെ.....! അവൾ അതോർത്തു ഒന്ന് ചിരിച്ചു..... ശേഷം ആ ഡ്രസ്സിലൂടെ വിരലോടിച്ചു ധാവണിയും സാരിയും ചുരിദാരും ഒക്കെ അതിൽ ഉണ്ടായിരുന്നു...... അവൾ അത് നോക്കി ഇരിക്കുമ്പോഴാണ് അവന്തിക വരുന്നത് "ആഹാ പുതിയ ഡ്രസ്സ് ഒക്കെ കിട്ടിയല്ലോ...." അവന്തിക അവളുടെ അടുത്തായി വന്നിരുന്നുകൊണ്ട് ചോദിച്ചതും അതിൽ കുറച്ചു ഡ്രസ്സ്‌ എടുത്ത് അവൾ അവന്തികക്ക് നീട്ടി "അയ്യോ എനിക്ക് വേണ്ട ഏട്ടത്തി..... എനിക്ക് ഏട്ടൻ ഇങ്ങനെ ഇടക്കിടക്കൊക്കെ എടുത്ത് തരാറുള്ളതാ..... പിന്നെ ഞാനീ ധാവണിയും സാരീം ഒന്നും ഉപയോഗിക്കാറില്ല 😁..." അവൾ പറയുന്നത് കേട്ട് ജാനകി ഒന്ന് ചിരിച്ചു

"ഏട്ടന്റെ അച്ഛമ്മ ഒരു കുട്ടിയെ കണ്ട് വെച്ചപ്പോ സത്യം പറഞ്ഞാൽ നിക്ക് ഭയങ്കര ടെൻഷൻ ആയിരുന്നു..... ഏട്ടത്തി എങ്ങനെ ആയിരിക്കും എന്നോർത്ത്.... ഇപ്പൊ സമാധാനായി..... ഇങ്ങനൊരു തൊട്ടാവാടി ആവുമെന്ന് ഒരിക്കലും കരുതിയതല്ല....." അതിനും അവളൊന്ന് ചിരിച്ചു " എന്റെ പൊന്ന് ഏട്ടത്തി.... വാ തുറന്ന് എന്തേലും പറയ്..... എനിക്ക് നല്ലം ദേഷ്യം വരുന്നുണ്ട് ട്ടോ.... " അവൾ ഇടുപ്പിൽ കൈ കുത്തി നിന്ന് കണ്ണുരുട്ടി " ഞാൻ എന്ത് പറയാനാ.... " അവളുടെ നിഷ്കളങ്കമായ മുഖഭാവം കണ്ടപ്പോ അവന്തികക്ക് പാവം തോന്നി " ഏട്ടത്തിക്ക് സംസാരിക്കാൻ വയ്യെങ്കിൽ ഞാൻ സംസാരിക്കാം..... എന്താപ്പോ പറയാ 🤔 ആഹ് എന്നെ കുറിച്ച് പറയാം..... ഞാൻ അവന്തിക അത് അറിയാല്ലോ.....

ഞാൻ ഇപ്പൊ പ്ലസ് ടുവിൽ പഠിക്കുന്നു അമ്മ ശിവദ.... അച്ഛൻ അനന്തൻ..... മൂന്ന് വർഷം മുൻപ് ഒരു അറ്റാക്ക് വന്ന് മൂപ്പര് ഞങ്ങളെ വിട്ട് പോയി..... " അവൾ കാഷ്വൽ ആയിട്ട് അത് പറഞ്ഞതും ജാനകിക്ക് അമ്പരപ്പാണ് തോന്നിയത് "പിന്നെ എനിക്ക് ഒരു ചേട്ടൻ ഉണ്ട് ട്ടോ.... ആരവ്.... ആരവ് കൃഷ്ണ..... പിജി ഫൈനൽ ഇയർ ആണ് കക്ഷി.... ഇപ്പൊ ഫ്രെണ്ട്സിന്റെ ഒപ്പം ഒരു ട്രിപ്പിലാ.....! പിന്നെ ഞങ്ങളാരും കല്യാണത്തിന് വരാത്തത് അമ്മ അച്ഛൻ പോയതിൽ പിന്നെ ആഘോഷങ്ങളിൽ പങ്കെടുക്കില്ല..... അമ്മയെ ഒറ്റക്കാക്കി വരണ്ടെന്ന് ഏട്ടൻ തന്നെയാ പറഞ്ഞെ....." അവൾ നിർത്താതെ പറഞ്ഞു കൊണ്ടിരിക്കുകയാണ് വേദനകൾ പോലും എത്ര നിസ്സാരമായിട്ടാണ് അവൾ പറയുന്നത്...!

ജാനകിക്ക് അതിശയമായിരുന്നു അവൾക്ക് അവന്തികയോട് ഒരു പ്രത്യേക ഇഷ്ടവും സ്നേഹവും തോന്നി അവൾ പെട്ടെന്നുണ്ടായ തോന്നലിൽ അവന്തികയെ കെട്ടിപ്പിടിച്ചു..... അവന്തിക അവളുടെ കൈക്കുള്ളിൽ ഒതുങ്ങിക്കൂടി ജാനകി അവളുടെ തലയിലൂടെ തലോടി അങ്ങനെ ഇരുന്നു "ഏട്ടത്തീ...." "മ്മ്...."ജാനകി അവളെ നോക്കി " ജീവിതത്തിൽ തളർന്നു പോകാതെ പിടിച്ചു നിൽക്കണമെങ്കിൽ ഇങ്ങനെ ഒക്കെ ആകണം..... അത് ഞാൻ പഠിച്ചത് ഏട്ടനിൽ നിന്നാണ്..... ഏട്ടത്തിയും അങ്ങനെ ആയിരിക്കണം..... " അവൾ ജാനകിയെ ചേർത്ത് പിടിച്ചതും ജാനകി അവളുടെ തലയിൽ ഒന്ന് തലോടി ഇരുന്നു മുറിയിലേക്ക് വന്ന റാവൺ ആ കാഴ്ച്ച കണ്ട് ഒന്ന് നിന്നു അവൻ കുറച്ചു നേരം അങ്ങനെ നിന്നു പിന്നെ എന്തോ ഓർത്തു ഒന്ന് മുരടനക്കിയതും ജാനകി അവന്തികയിൽ നിന്ന് വിട്ട് മാറി എണീറ്റ് നിന്നു അവനെ നോക്കാതെ തലതാഴ്ത്തി ആയിരുന്നു അവളുടെ നിൽപ്പ് "എന്റെ ഏട്ടത്തീ.....

ഏട്ടത്തീടെ ക്ലാസ്സ്‌ ടീച്ചർ ഒന്നുമല്ല ഇങ്ങനെ ഭയഭക്തി ബഹുമാനത്തോടെ നിൽക്കാൻ..... ഏട്ടത്തീടെ കെട്യോനാ.." അവന്തികയുടെ പറച്ചിൽ കേട്ട് റാവൺ അവളെ ഒന്ന് കടുപ്പിച്ചു നോക്കിയതും അത്രയും നേരം ചിരിച്ചോണ്ടിരുന്ന അവളുടെ ചിരി താനേ നിന്നു അപ്പോഴും നിലത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു ജാനകി റാവൺ അവളെ ഒന്ന് നോക്കിക്കൊണ്ട് അവളുടെ നേർക്ക് നടന്നു തന്റെ അടുത്തേക്ക് വരുന്ന അവന്റെ കാൽപാദങ്ങൾ കണ്ടതും ജാനകി ധാവണിത്തുമ്പിൽ കൈ ഞെരിച്ചു പിടിച്ചു അവന്റെ കാലുകൾ അവൾക്ക് മുന്നിൽ എത്തി നിന്നതും അവൾ പതിയെ തലയുയർത്തി നോക്കി അപ്പോൾ അവൾ കണ്ടു അവളെ തന്നെ നോക്കി നിൽക്കുന്ന റാവണിനെ....! .......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story