ജാനകീരാവണൻ 🖤: ഭാഗം 20

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

അവളത് നോക്കുന്നു പോലും ഇല്ലെന്ന് കണ്ടതും അവൻ ശ്വാസം ഒന്ന് വലിച്ചു വിട്ടു... ഫോൺ പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് അവൻ അവിടുന്ന് എണീറ്റു.....അവൾ അവനെ നോക്കാതെ മറ്റെങ്ങോ നോക്കി ഇരുന്നു അത് കണ്ട് റാവൺ ദേഷ്യം കടിച്ചു പിടിച്ചു ആ ബോക്സ്‌ എടുത്ത് അവൾ ഇരിക്കുന്നതിന്റെ തൊട്ട് അടുത്ത് ബെഡിൽ വെച്ചു....അവൾ അങ്ങോട്ട് നോക്കുന്നില്ലെന്ന് കണ്ടതും റാവൺ മുഷ്ടി ചുരുട്ടി പിടിച്ചു ആ ബോക്സ്‌ കൈയിൽ എടുത്തു "ഇപ്പൊ കാണുന്നുണ്ടോ....?"അവളുടെ കവിളിൽ കുത്തിപ്പിടിച്ചു അവൾക്ക് നേരെ ആ ബോക്സ്‌ നീട്ടിക്കൊണ്ട് അവൻ ചോദിച്ചതും അവളൊന്ന് ഞെട്ടി "കാണുന്നുണ്ടോന്ന്...." അവളുടെ കവിളിലെ പിടി മുറുകുന്നതിനൊപ്പം അവന്റെ ശബ്ദവും കടുത്തു അറിയാതെ തന്നെ അവൾ തലകുലുക്കി.... അവന്റെ വലിഞ്ഞു മുറുകിയ മുഖം അവളിൽ ഭീതി പടർത്തി "പിടിക്ക്....." അവൾക്ക് നേരെ ആ ബോക്സ്‌ നീട്ടിയതും അവൾ കണ്ണും നിറച്ചു അവനെ നോക്കി ഇല്ലെന്ന് തലയാട്ടി അത് കണ്ട് അവൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു എണീപ്പിച്ചു.... അവൻ പിടിച്ച അവളുടെ കൈ പിന്നിലേക്ക് തിരിച്ചുകൊണ്ട് അവനിലേക്ക് ചേർത്തു നിർത്തി..... ആ നിറഞ്ഞ കണ്ണുകളിൽ അവന്റെ കണ്ണുകളുടക്കി "നീ ഇത് വാങ്ങുന്നുണ്ടോ....."

അവളുടെ നിറഞ്ഞ കണ്ണ് കണ്ടപ്പോ അവന് ശരിക്കും ദേഷ്യം വന്നു.... അവൾ ഇല്ലെന്ന് തലയനക്കി " what the.... " അവളെ പിടിച്ചു തള്ളിക്കൊണ്ട് അവൻ ദേഷ്യത്തോടെ തിരിഞ്ഞു നിന്നു മുഷ്ടി ചുരുട്ടി കണ്ണുകളടച്ചു നിന്നു ജാനിയുടെ നേർത്ത തേങ്ങൽ കേട്ടാണ് അവൻ കണ്ണ് തുറന്ന് നോക്കിയത് അവൻ തിരിഞ്ഞു നോക്കിയതും അവൾ വായ പൊത്തി തേങ്ങലടക്കാൻ പാട് പെടുന്നുണ്ടായിരുന്നു അത് കണ്ട് അവനൊന്നു ദീർഘമായി നിശ്വസിച്ചു.... ആ ബോക്സിലേക്ക് നോക്കിക്കൊണ്ട് അവൻ പുറത്തേക്ക് നടന്നു "നിനക്ക് ഇത് ഇഷ്ടമാണെന്ന് കരുതി.... എന്റെ കൈകൊണ്ട് തന്നാൽ ആ ഇഷ്ടം ഇല്ലാതാകും എന്ന് ഞാൻ ഓർത്തില്ല... It's my mistake...." വാതിൽക്കലെത്തി നിന്ന് തിരിഞ്ഞു നോക്കാതെ അവൻ പറഞ്ഞത് കേട്ട് അവൾക്ക് എന്തോ പോലെ ആയി കണ്ണും തുടച്ചു അവൾ അവിടെ നിന്ന് എണീറ്റതും ഒരു മറുപടി കാക്കാതെ അവൻ ആ ബോക്സ് പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് അവിടെ നിന്നും പോയി അവൻ പോകുന്നത് കണ്ടപ്പോൾ ജാനിക്ക് എന്തോ വല്ലായ്മ തോന്നി "അത് വാങ്ങണമെന്നുണ്ടായിരുന്നു.... പക്ഷേ സഹായം സ്വീകരിക്കില്ലെന്ന് വീമ്പിളക്കിയിട്ട് അവന്റെ സമ്മാനം സ്വീകരിക്കാൻ ദുരഭിമാനം അനുവദിച്ചില്ല...." അവൻ പോകുന്നതും നോക്കി ചിന്തിച്ചുകൊണ്ട് അവൾ ബെഡിൽ ചാരി ഇരുന്ന് കണ്ണുകളടച്ചു •••••••••••••••••••••••••••••°

"എന്നിട്ട് ജാനിക്ക് അയാളെ മനസ്സിലായോ....?" ജാനിയുടെ അടുത്തു നിന്നും അവൻ വന്നത് വിക്രമിനെ കാണാനാണ് അവനെ കൂട്ടി ഒരു ഡ്രൈവിന് പോകുന്നതിനിടയിൽ മാളിൽ വെച്ച് ഉണ്ടായതൊക്കെ റാവൺ അവനോട് പറഞ്ഞു "ഇല്ലെന്ന് തോന്നുന്നു...." റാവൺ ഡ്രൈവിംഗിനിടയിൽ മറുപടി പറഞ്ഞു "എന്തായാലും നീ ഇനി സൂക്ഷിക്കണം....അവർ എന്തായാലും നീ ആരാണെന്ന് ഇതിനോടകം അറിഞ്ഞു കാണും.... ശ്രദ്ധിക്കണം....എന്തും ചെയ്യാൻ മടിക്കാത്ത മൃഗങ്ങളാണ് അവർ...."അത് പറയുമ്പോൾ വിക്രമിന്റെ കണ്ണിൽ പക നിറഞ്ഞു..... ഒപ്പം ഭയവും.....! "I don't care vikram....!"അവൻ അലസമായി പറഞ്ഞു "അറിയാം.... നിന്നെ അത്ര പെട്ടെന്ന് കീഴ്പ്പെടുത്താൻ അവർക്കാവില്ല..... അതുപോലെ അല്ല നിനക്ക് ചുറ്റും ഉള്ളവരുടെ കാര്യം.... ജാനി.... നന്ദു....അവരുടെ കാര്യമോ... ? ചെറുത്ത് നിൽക്കാൻ ആവില്ല അവർക്ക്...." വിക്രം അത് പറഞ്ഞതും റാവൺ കാറിന്റെ സ്പീഡ് കൂട്ടി "ഒന്നും സംഭവിക്കില്ല....!"എടുത്തടിച്ച പോലെ അവൻ പറഞ്ഞു "എന്ത് കൊണ്ട്....?" "ജാനിയും നന്ദുവും RK യെ സംബന്ധിച്ച് വളരെ ഇമ്പോര്ടന്റ്റ്‌ ആയത് കൊണ്ട്....

അവരെ അത്ര എളുപ്പം ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല വിക്രം....!" ചോദ്യം മുഴുവേറും മുന്നേ റാവണിന്റെ മറുപടി എത്തി വിക്രം ഒന്ന് പുഞ്ചിരിച്ചു "Let me ask you something....?" ഒരു മുഖവരയോട് കൂടി വിക്രം ചോദിച്ചതും റാവൺ തല ചെരിച്ചു നോക്കി "Yeah.... Sure...." "നിനക്ക് ജാനിയെ ഇഷ്ടാണോ....?" അവൻ പുഞ്ചിരിയോടെ ചോദിച്ചു "Yes....!"പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നുമില്ലാതെ അവനത് പറഞ്ഞതും വിക്രം അമ്പരന്നു "എന്താ.... അപ്പൊ നിനക്കിപ്പോ അവളെ ഇഷ്ടാണോ....?" അവൻ ഉത്സാഹത്തോടെ ചോദിച്ചതും റാവൺ മുഖം ചുളിച്ചു "ഇപ്പോ അല്ല മുൻപേ എനിക്ക് അവളെ ഇഷ്ടാണ്.... എന്തേ....?"വിക്രമിനെ ഒന്ന് സംശയിച്ചു നോക്കിക്കൊണ്ട് അവൻ പറഞ്ഞു "ഇഷ്ടമെന്ന് പറഞ്ഞാൽ എങ്ങനുള്ള ഇഷ്ടമാ....?" വിക്രമിന്റെ അടുത്ത ചോദ്യം കേട്ട് റാവൺ തല ചെരിച്ചു നോക്കി "നിനക്കിപ്പോ എന്താ അറിയേണ്ടേ....?" റാവൺ അവനെ അടിമുടി നോക്കിക്കൊണ്ട് ചോദിച്ചു "നീ പറയ്.... എങ്ങനുള്ള ഇഷ്ടമാ നിനക്ക് ജാനിയോട്....!" അവൻ ചോദ്യം ആവർത്തിച്ചതും റാവൺ മുന്നോട്ട് നോക്കി ഡ്രൈവ് ചെയ്തു

"ഇഷ്ടത്തിന് അങ്ങനെ ഇങ്ങനെ എന്നുള്ള വേർതിരിവ് ഉണ്ടോ....?" ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവൻ ചോദിച്ചു "ഉണ്ട്...." വിക്രം ഉടനടി മറുപടി പറഞ്ഞു "എനിക്ക് അതൊന്നും അറിയില്ല.... I just love her.... " അവന്റെ മറുപടി കേട്ട് വിക്രം പുഞ്ചിരിച്ചു "പിന്നെന്താ നീ അത് പ്രകടിപ്പിക്കാത്തെ....?" വിക്രം സംശയത്തോടെ ചോദിച്ചു "അത് നിനക്കറിയില്ലേ വിക്രം....? എല്ലാം അറിയുമ്പോൾ അവൾ എന്നെ മനസ്സിലാക്കുമെന്ന് എനിക്ക് തോന്നുന്നില്ല....." അത്രയും പറഞ്ഞു അവൻ ഒന്ന് നിശ്വസിച്ചു "എന്നിൽ നിന്ന് അകന്ന് നിൽക്കാൻ അവൾ ആഗ്രഹിക്കുന്നു..... ഒന്ന് വെച്ച് നോക്കിയാൽ അതാ നല്ലത്..... എനിക്കിപ്പോ important അവളുടെ സുരക്ഷയാണ്..... വേറൊന്നും എന്റെ മനസ്സിൽ ഇല്ല വിക്രം...." അത്രയും പറഞ്ഞു അവൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തിരുന്നു "മാനസക്ക് ഇപ്പൊ....?" ഏറെ നേരത്തെ മൗനത്തിനു ശേഷം റാവൺ ചോദിച്ചതും വിക്രം വിളറിയ ചിരിയോടെ അവന് നേരെ തിരിഞ്ഞു "She is fine.... നിന്നെ കാണണമെന്ന് പറഞ്ഞു ഒരുപാട് വാശി പിടിക്കുന്നുണ്ട്..... ചിലപ്പോ എന്തെങ്കിലും സ്വപ്നം കണ്ട് അലറിക്കരയും.....

നിനക്ക് പറ്റുമെങ്കിൽ ഇടക്ക് ഒന്ന് വന്ന് കണ്ടൂടെ.... " വിക്രത്തിന്റെ ചോദ്യത്തിന് മറുപടി നൽകാതെ അവൻ നിശബ്ദനായി രണ്ടുപേരും പിന്നെ ഒന്ന് മിണ്ടിയില്ല മാനസ.... തന്നെ നോക്കി കുലുങ്ങി ചിരിക്കുന്ന സുന്ദരിയായ ആ പെണ്ണിന്റെ മുഖം മനസ്സിലേക്ക് കടന്ന് വന്നതും അവൻ കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ട് ശ്വാസം വലിച്ചു വിട്ടു വിക്രമിനെ തിരിച്ചു വീടിന് മുന്നിൽ ഇറക്കി വിട്ടുകൊണ്ട് ഒന്നും മിണ്ടാതെ അവൻ വീട്ടിലേക്ക് പോയി പോർച്ചിൽ കാർ പാർക്ക്‌ ചെയ്തുകൊണ്ട് അവൻ കൈയിൽ ഉണ്ടായിരുന്ന കീ എടുത്ത് മുൻവശത്തെ ഡോർ തുറന്ന് അകത്തേക്ക് കയറി ഡോർ ലോക്ക് ചെയ്ത് സമയം നോക്കിയപ്പോഴേക്കും സമയം ഒരുപാട് വൈകിയിരുന്നു അവൻ ഒന്ന് നിശ്വസിച്ചുകൊണ്ട് സ്റ്റെയർ കയറി റൂമിലേക്ക് നടന്നു ജാനി റൂം ലോക്ക് ചെയ്തിരുന്നില്ല.... അവൻ അകത്തു കയറി പതിയെ ഡോർ ലോക്ക് ചെയ്തു തിരിഞ്ഞു നോക്കി ബെഡിൽ ചാരി ഇരുന്നുറങ്ങുന്ന ജാനിയെ ഒന്ന് നോക്കിക്കൊണ്ട് അവൻ വാച്ച് ഊരി ടേബിളിൽ വെച്ചു കാറിന്റെ കീ എടുക്കാൻ പോക്കറ്റിൽ കൈ ഇട്ടപ്പോഴാണ് ജ്വൽ ബോക്സ് കൈയിൽ തടഞ്ഞത്....

അവനത് കൈയിൽ എടുത്ത് തുറന്ന് നോക്കി ആ ചെയിൻ കാണവേ ജാനി അത് ഇഷ്ടത്തോടെ നോക്കി നിൽക്കുന്നത് ഓർമ വന്നു.... അവൻ ആ ചെയിനിലൂടെ വിരലോടിക്കുമ്പോൾ അവന്റെ ചൊടികളിൽ ഒരു നേർത്ത പുഞ്ചിരി ഉണ്ടായിരുന്നു അവളെ ഒന്ന് തിരിഞ്ഞു നോക്കി അതുമായി അവൻ ഷെൽഫിൻ നേരെ നടന്നു.... ഷെൽഫിൽ അത് ഭദ്രമായി സൂക്ഷിച്ചു വെച്ചു ശേഷം ടവ്വൽ എടുത്ത് ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി തിരിച്ചതിറങ്ങി ടവല് കൊണ്ട് മുഖം തുടച്ചശേഷം അവനത് ചെയറിലേക്ക് ഇട്ടുകൊണ്ട് ജാനിക്ക് നേരെ വന്നു അവളെ കൈകളിൽ കോരി എടുത്ത് ബെഡിലേക്ക് കിടത്തി അവളുടെ കവിളിൽ ഒന്ന് തലോടിയ ശേഷം അവൻ എസി കുറച്ചു ഒരു പുതപ്പ് എടുത്ത് അവൾക്ക് പുതച്ചു കൊടുത്തു എന്നിട്ട് അവൻ ബെഡിന്റെ മറുവശത്തു വന്നു കിടന്നു കണ്ണുകൾ അടച്ചപ്പോഴേക്കും പല ചിന്തകളും അവന്റെ മനസിലേക്ക് വന്ന് നിറഞ്ഞിരുന്നു •••••••••••••••••••••••••••••°

ഇന്നാണ് ക്ലാസ്സ്‌ തുടങ്ങുന്നത്....! റോഷൻ ആരവിനൊക്കെ ഒപ്പം പിജിക്ക് ചേർന്നു..... റിയ വേറെ കോളേജിൽ പോകാൻ വാശി പിടിച്ചെങ്കിലും അവളെ ഒറ്റക്ക് വിടാൻ സമ്മതിക്കാതെ റോഷൻ അവളെയും അവിടെ തന്നെ ചേർത്തു....BCom സെക്കന്റ്‌ ഇയറിലേക്കായിരുന്നു അവൾക്ക് അഡ്മിഷൻ സീനിയേഴ്‌സ് ആയതുകൊണ്ടും ഫ്രഷേഴ്സ് വരുന്നത് കൊണ്ടും ആരവും ടീംസും പതിവിലും നേരത്തെ കോളേജിൽ പോകാൻ റെഡി ആയി ഇറങ്ങി.... റോഷനും ഉണ്ടായിരുന്നു റിയ അവർക്കൊപ്പം പോകണമെന്ന് വാശി പിടിച്ചു വേറെ നിവൃത്തി ഇല്ലാതെ റോഷൻ അവളെയും കൂടെ കൂട്ടി അവർ റെഡി ആയി പോയിട്ടും ജാനിയും നന്ദുവും ഇതുവരെ ഉറക്കം ഉണർന്നിട്ട് കൂടി ഇല്ലായിരുന്നു "കോളേജിൽ പോകണമെന്ന് പറഞ്ഞു ഇന്നലെ വരെ ചാടി തുള്ളി നടന്ന പിള്ളേരാ.... ഇത് വരെ എണീറ്റിട്ടു കൂടിയില്ല.... "ശിവദ പിറുപിറുത്തുകൊണ്ട് സ്റ്റെയർ കയറുന്നത് കണ്ടുകൊണ്ടാണ് റാവൺ വന്നത് "എന്ത് പറ്റി...?" "എന്റെ കുഞ്ഞാ.... ഇന്ന് ജാനിക്കും നന്ദുനും ക്ലാസ്സ് തുടങ്ങുവല്ലേ.... രണ്ടു പേരും ഇത് വരെ എണീറ്റിട്ടില്ല.... ഇനി എപ്പോ എണീറ്റ് റെഡി ആവാനാ.... നീ പോയി മോളെ ഒന്ന് വിളിക്ക്...

ഞാൻ ആ പെണ്ണിനെ പോയി നോക്കട്ടെ..."ശിവദ അതും പറഞ്ഞു നന്ദുവിന്റെ മുറി ലക്ഷ്യമാക്കി പോയതും റാവൺ തിരികെ മുറിയിലേക്ക് കയറി അവൻ ചെന്ന് നോക്കുമ്പോൾ അവൾ ചുരുണ്ടു കൂടി സുഖമായി ഉറങ്ങുന്നുണ്ട് "ജാനി.... ജാനി...." അവൻ അവളുടെ അടുത്ത് പോയി പതിയെ വിളിച്ചു "ജാനി... എണീറ്റെ...."അവൻ അവളുടെ കവിളിൽ ചെറുതായി തട്ടിവിളിച്ചതും അവൾ ഒന്ന് ചിണുങ്ങി "ജാനി.... ജാനി...."അവൻ അവളെ കുലുക്കി വിളിച്ചതും അവൾ ഉറക്കം മുറിഞ്ഞതോർത്തു ചുണ്ടും ചുള്ക്കി കിടന്നു അത് കണ്ടപ്പോ അവളെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് അവൻ കുലുക്കി വിളിക്കുന്നത് തുടർന്നു അതോടെ അവൾ കണ്ണ് ചിമ്മി തുറന്നുകൊണ്ട് പതിയെ എണീറ്റിരുന്നു ഒന്ന് മൂരിനിവർന്നുകൊണ്ട് മുന്നോട്ട് നോക്കിയതും മുന്നിൽ കൈയും കെട്ടി നിൽക്കുന്നു.... രാവണൻ....! അവൾ ഞെട്ടലോടെ പിന്നിലേക്ക് നീങ്ങിയതും അവൻ അവളിൽ നിന്ന് തിരിഞ്ഞു നടന്നു

"ഇന്ന് ക്ലാസ്സ് തുടങ്ങുവാ.... 9 മണി കഴിഞ്ഞു.... ചെറിയമ്മ അന്വേഷിക്കുന്നുണ്ട്..." നടക്കുന്നതിനിടയിൽ അവൻ അവളെ നോക്കാതെ പറഞ്ഞതും "അയ്യോ...." എന്ന് വിളിച്ചു അവൾ ബെഡിൽ നിന്ന് ചാടിയിറങ്ങി.... അവളുടെ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി അവൾ അവനെ ശ്രദ്ധിക്കാതെ പുതപ്പും വലിച്ചെറിഞ്ഞു ബാത്‌റൂമിലേക്ക് ഓടി ഓടിയത് പോലെ അവൾ തിരിച്ചു ഇറങ്ങുന്നതും ഓടി വന്ന് ഷെൽഫിൽ നിന്ന് ഡ്രെസ്സും ടവ്വലും എടുത്ത് അതുപോലെ തിരിച്ചു ഓടുന്നതും കണ്ട് റാവൺ ഡോർ ചാരി പുറത്തേക്കിറങ്ങി ••••••••••••••••••••••••••••° ശിവദ വന്ന് കുത്തിപ്പൊക്കി എണീപ്പിച്ചപ്പോ തന്നെ നന്ദു പോയി പെട്ടെന്ന് ഫ്രഷ് ആയി റെഡി ആയി വന്നു കണ്ണാടിക്ക് മുന്നിൽ നിന്ന് ഓക്കേ ആണോന്ന് ഉറപ്പ് വരുത്തി അവൾ വേഗം ജാനിയുടെ മുറിയിലേക്ക് ഓടി ജാനി റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു അവളുടെ കോലം കണ്ടതും നന്ദു അവളെ നോക്കി നാവ് കടിച്ചു മുടി രണ്ട് വശത്തേക്ക് പിന്നി ഇട്ട് റിബൺ കെട്ടി വെച്ചിട്ടുണ്ട്...... കണ്ണ് എഴുതിയിട്ടില്ല....

പൊട്ടും തൊട്ടിട്ടില്ല കെട്ടിവെച്ച മുടിയിൽ നിന്ന് വെള്ളം വീഴുന്നത് കണ്ടതും നന്ദു തലക്ക് കൈയും കൊടുത്തിരുന്നു "എന്ത് കോലാ ഏട്ടത്തി ഇത്.... ഇതെന്താ ഏട്ടത്തി ഹൈ സ്കൂൾ സ്റ്റുഡന്റ് ആണോ....?" അവൾ പിന്നിയിട്ട മുടിയിലേക്ക് നോക്കി നന്ദു പല്ല് കടിച്ചതും ജാനി നിഷ്കളങ്കമായി നന്ദുവിനെ നോക്കി "ഞാൻ മുൻപ് ഇങ്ങനെയാ ക്ലാസ്സിന് പോകാറ്...." അവളുടെ മറുപടി കേട്ട് നന്ദു സ്വയം തലക്കടിച്ചു "വാ ഇങ്ങോട്ട്..." നന്ദു അവളെ പിടിച്ചു തിരിച്ചു നിർത്തി രണ്ട് വശത്തും ഉള്ള റിബൺ പിടിച്ചു വലിച്ചതും അത് ഊരി കൈയിൽ വന്നു വേഗം അവൾ മേടഞ്ഞിട്ട മുടിയിലേക്ക് കൈ കയറ്റി അവൾ ആ മുടി അഴിച്ചിട്ടു "നനഞ്ഞ മുടി എന്തിനാ ഏട്ടത്തി ഇങ്ങനെ കെട്ടാൻ നിക്കണേ....?" അവൾ ടവ്വൽ എടുത്ത് തോർത്തിക്കൊണ്ട് ശാസനയോടെ പറഞ്ഞതും ജാനി അവളെ അടിമുടി ഒന്ന് നോക്കി "നീ എന്താടി എന്റെ അമ്മ കളിക്കുവാണോ....?" ജാനി പുഞ്ചിരിയോടെ ചോദിച്ചതും അവളത് കേൾക്കാത്ത ഭാവത്തിൽ അവളുടെ ജോലി തുടർന്നു അവൾ ചീപ് എടുത്ത് ജാനിയുടെ നീളൻ മുടിയിഴകൾ ചീകിയിട്ടു കുറച്ചു മുടി മുൻവശത്തേക്ക് ചീകിയിട്ടുകൊണ്ട് ചെവിക്ക് പിന്നിലായി ഒരു ഹെയർ ക്ലിപ്പ് ഇട്ട് വെച്ചു മുടി നല്ല വൃത്തിയിൽ ചീകി വെച്ചുകൊണ്ട് അവൾ ജാനിയുടെ കണ്ണെഴുതി കൊടുത്തു....

ശേഷം ഭംഗിയുള്ള ഒരു കുഞ്ഞ് പൊട്ട് നെറ്റിയിൽ തൊട്ട് കൊടുത്തു ഫൈനൽ ടച്ച്‌ ആയി ലേശം പൗഡർ കൂടി ഇട്ടുകൊണ്ട് ജാനിയെ അവൾ കണ്ണാടിക്ക് നേരെ തിരിച്ചു ശരിക്കും നല്ല ഭംഗി തോന്നിയിരുന്നു അപ്പൊ അവൾക്ക് "ഇങ്ങനെ വേണം കോളേജിൽ പോകാൻ...." അതും പറഞ്ഞു നന്ദു ജാനിയുടെ കവിളിൽ കവിൾ മുട്ടിച്ചതും ജാനി പുഞ്ചിരിയോടെ അവൾക്ക് നേരെ തിരിഞ്ഞു "നന്ദു.... ജാനി.... കഴിഞ്ഞില്ലേ നിങ്ങടെ ഒരുക്കം.... സമയം പോയി...."ശിവദ താഴെ നിന്ന് വിളിച്ചു പറഞ്ഞതും രണ്ടുപേരും ബാഗും എടുത്ത് താഴെക്കോടി ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ നിൽക്കാതെ രണ്ട് പേരും ചായ മാത്രം ഒറ്റ വലിക്കു കുടിച്ചു "അമ്മേ ഞങ്ങൾ ഇറങ്ങാ...." കിച്ചണിലുള്ള ശിവദയോട് വിളിച്ചു പറഞ്ഞുകൊണ്ട് രണ്ടുപേരും പുറത്തേക്ക് ഓടി പുറത്ത് തന്നെ റാവണും മഹേഷും ഉണ്ടായിരുന്നു.... ജാനിയെ അങ്ങനെ കണ്ടതും റാവൺ കുറച്ചു നേരം നോക്കി നിന്നു മഹേഷും കണ്ണെടുക്കാതെ നോക്കുന്നതറിഞ്ഞതും അവനൊന്നു മുരടനക്കിക്കൊണ്ട് അവനെ നോക്കി കണ്ണുരുട്ടി "വാ.... ഞാൻ ഡ്രോപ്പ് ചെയ്യാം...." കാറിൽ ചാരി നിന്ന റാവൺ പറഞ്ഞതും രണ്ടുപേരും അവന്റെ അടുത്തേക്ക് നടന്നു മഹേഷ്‌ ഡ്രൈവിംഗ് സീറ്റിൽ കയറിയതും ജാനിയും നന്ദുവും പിന്നിൽ കയറി അവരും കയറിയതും റാവണും വന്ന് കയറി ആരും പരസ്പരം ഒന്നും മിണ്ടിയില്ല....

ഇടക്കിടക്ക് മഹേഷിന്റെ കണ്ണുകൾ മിററിലൂടെ ജാനിയിലേക്ക് നീളുന്നതും അത് കണ്ട് റാവൺ ദേഷ്യം നിയന്ത്രിക്കുന്നതും കാണാം ജാനിയും നന്ദുവും പുറത്തേക്ക് നോക്കി ഇരിക്കുന്നുണ്ട്.... ഇടക്ക് അവർക്ക് മാത്രം കേൾക്കാൻ പാകത്തിൽ പരസ്പരം എന്തൊക്കെയോ പറയുന്നുമുണ്ട് കാർ കോളേജിന് മുന്നിൽ വന്ന് നിന്നതും അവർക്കൊപ്പം റാവണും ഇറങ്ങി "പുതിയ സ്ഥലമാണ്.... ആവശ്യമില്ലാത്ത പ്രശ്നങ്ങൾക്ക് ഒന്നും പോകരുത്..... സൂക്ഷിക്കണം...."അത്രയും പറഞ്ഞു റാവൺ നന്ദുവിന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു "നിന്നോട് കൂടിയാ പറയുന്നേ...." അവരെ നോക്കി നിൽക്കുന്ന ജാനിയോട് അവനത് പറഞ്ഞതും അവൾ ചെറിയ ഞെട്ടലോടെ തല കുലുക്കി അതിനൊന്നും അമർത്തി മൂളിക്കൊണ്ട് അവൻ അവരോട് പോകാൻ പറഞ്ഞു "പോകാം...." കാറിലേക്ക് കയറിക്കൊണ്ട് ജാനി പോകുന്നതും നോക്കി പുഞ്ചിരിക്കുന്ന മഹേഷിനോടായി റാവൺ പറഞ്ഞു മഹേഷ്‌ നോട്ടം മാറ്റി കാർ മുന്നോട്ട് എടുത്തപ്പോഴേക്കും റാവണിന് ഒരു കാൾ വന്നു "Okay.... I'm coming....." അറ്റൻഡ് ചെയ്ത് അത്ര മാത്രം പറഞ്ഞുകൊണ്ട് അവൻ ആ കാൾ കട്ട് ചെയ്തു •••••••••••••••••••••••••••••°

"താൻ കാറുമായി കമ്പനിയിലേക്ക് പൊയ്ക്കോ....."വിക്രമിന്റെ വീടിന് മുന്നിൽ കാർ വന്ന് നിന്നതും പുറത്തേക്ക് ഇറങ്ങിക്കൊണ്ട് റാവൺ മഹേഷിനോട് പറഞ്ഞു "എങ്ങോട്ടാ സർ....?" മഹേഷ്‌ പുച്ഛത്തോടെ ചോദിച്ചു "That's none of your business....!" മഹേഷിനെ നോക്കി കടുപ്പിച്ചു പറഞ്ഞുകൊണ്ട് റാവൺ അകത്തേക്ക് കയറിപ്പോയതും മഹേഷിന്റെ മുഖത്ത് പുച്ഛം നിറഞ്ഞു "തെറ്റാണ് നീ ചെയ്യുന്നത്.... ആ പാവം പെണ്ണിനെ ചതിക്കുകയാണ് RK നീ... സമ്മതിക്കില്ല.... ജാനിയെ വേദനിപ്പിക്കാൻ നിന്നെ ഞാൻ സമ്മതിപ്പിക്കില്ല RK..."റാവൺ അകത്തേക്ക് പോയതും മഹേഷ്‌ പതിയെ പുറത്തേക്കിറങ്ങി അവൻ വേഗം വീടിന് ഒരു വശത്തേക്ക് മാറി നിന്നു.... ശബ്ദമുണ്ടാക്കാതെ ചുറ്റും നോക്കി നടക്കുമ്പോഴാണ് അകത്തു നിന്നും റാവണിന്റെ ശബ്ദം കേട്ടത് വിൻഡോയിലൂടെ അകത്തേക്ക് നോക്കിയപ്പോൾ അവിടെ കണ്ട കാഴ്ച അവനിൽ പുച്ഛം നിറച്ചു "Maanasa.... Just calm down.... ഞാൻ ഇങ് എത്തിയില്ലേ..... Calm down...."

തന്റെ നെഞ്ചിൽ പറ്റി പിടിച്ചിരിക്കുന്ന ആ പെണ്ണിന്റെ തലയിൽ തലോടിക്കൊണ്ട് റാവൺ അവളെ സമാധാനിപ്പിച്ചു "അവരെന്നെ കൊല്ലും.... എന്റെ കുഞ്ഞിനേം കൊല്ലും.... എനിക്ക് പേടിയാവുന്നു.... അവർ എല്ലാവരും എന്റെ.... എന്റെ പുറകെ തന്നെ ഉണ്ടായിരുന്നു...." കുറച്ചു മുന്നേ കണ്ട സ്വപ്നത്തിന്റെ ഭീകരതയിൽ നിന്ന് അപ്പോഴും അവൾ മുക്തയായിരുന്നില്ല അവൾ തന്റെ വീർത്ത വയറിനെ ഒരു കൈകൊണ്ട് പൊതിഞ്ഞു പിടിച്ചുകൊണ്ടു ഓരോന്ന് പുലമ്പി "Manasaa.... It's just a dream.... അത് തന്നെ ഓർത്തു ഇങ്ങനെ പേടിക്കല്ലേ.... കുഞ്ഞിനെ അത് ബാധിക്കും.... ഞാൻ അല്ലെ പറയുന്നത്.... ഒന്നും സംഭവിക്കില്ല...." അവന്റെ ശബ്ദം നേർത്തു വന്നതും അവളുടെ തേങ്ങലുകൾ കുറഞ്ഞു വന്നു തന്റെ നെഞ്ചിൽ തളർന്നു കിടക്കുന്നവളെ പതിയെ ബെഡിലേക്ക് കിടത്തി "Don't worry.... ഞാൻ ഇല്ലേ.... ഒന്നും സംഭവിക്കില്ല....." അതും പറഞ്ഞു റാവൺ അവളുടെ വിരി നെറ്റിയിൽ ഉമ്മ വെച്ചതും അവൾ കണ്ണുകളടച്ചു പതിയെ മയക്കത്തിലേക്ക് വീണു ശാന്തമായി അവൾ ഉറങ്ങുന്നതും നോക്കി ആശ്വാസത്തോടെ റാവൺ ഇരുന്നപ്പോൾ ഇതൊക്കെ മഹേഷിന്റെ ക്യാമറാകണ്ണുകൾ പകർത്തുന്നുണ്ടായിരുന്നു.....!......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story