ജാനകീരാവണൻ 🖤: ഭാഗം 21

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"Don't worry.... ഞാൻ ഇല്ലേ.... ഒന്നും സംഭവിക്കില്ല....." അതും പറഞ്ഞു റാവൺ അവളുടെ വിരി നെറ്റിയിൽ ഉമ്മ വെച്ചതും അവൾ കണ്ണുകളടച്ചു പതിയെ മയക്കത്തിലേക്ക് വീണു ശാന്തമായി അവൾ ഉറങ്ങുന്നതും നോക്കി ആശ്വാസത്തോടെ റാവൺ ഇരുന്നപ്പോൾ ഇതൊക്കെ മഹേഷിന്റെ ക്യാമറാകണ്ണുകൾ പകർത്തുന്നുണ്ടായിരുന്നു.....! അവൾ മയങ്ങിയെന്ന് കണ്ടതും അവളുടെ കവിളിൽ ഒന്ന് തലോടി റാവൺ അവിടെ നിന്നും എണീറ്റു അത് കണ്ടതും മഹേഷ്‌ ഫോൺ പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് അവിടെ നിന്നും മാറി റാവൺ പുറത്തേക്ക് പോകാൻ തിരിഞ്ഞതും വാതിൽക്കൽ തന്നെ വിക്രം നിൽക്കുന്നുണ്ടായിരുന്നു..... ഒപ്പം അവന്റെ ജ്യേഷ്ഠനും ഉണ്ടായിരുന്നു..... വികാസ്.....! റാവൺ എണീക്കുന്നത് കണ്ടതും വികാസ് അകത്തേക്ക് വന്നു..... മാനസയുടെ തല തലയിണയിൽ ശരിക്ക്വെച്ചുകൊണ്ട് പുതപ്പ് എടുത്ത് അവൾക്ക് നന്നായി പുതച്ചു കൊടുത്തു റാവണിനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചുകൊണ്ട് മാനസയുടെ അടുത്തായി വികാസ് വന്നിരുന്നു "നീ വാ...." അവളുടെ തലയിൽ തലോടി വികാസ് ഇരുന്നതും വിക്രം റാവണിനെ കൂട്ടി പുറത്തേക്ക് നടന്നു

"മയങ്ങുമ്പോ മാത്രമേ ഏട്ടന് ഇങ്ങനെ ഒക്കെ പറ്റുള്ളൂ..... പാവം....!" മറ്റെങ്ങോ നോക്കി വിക്രം അത് പറഞ്ഞതും റാവൺ വിക്രമിന്റെ കൈയിൽ പിടിച്ചു "ദേഷ്യം തോന്നുന്നുണ്ടോ നിനക്ക്....? നിന്റെ ഏട്ടന്റെ ലൈഫ് ഞാൻ സ്പോയിൽ ചെയ്‌തെന്ന് കരുതുന്നുണ്ടോ നീ....? " റാവൺ പറഞ്ഞു തീർന്നതും വിക്രം അവന്റെ വായ പൊത്തി "ഇല്ല റാവൺ.... ഒരിക്കലുമില്ല.... ഒരിക്കൽ പോലും ഞാനോ എന്റെ ഏട്ടനോ അങ്ങനെ മനസ്സിൽ പോലും ചിന്തിച്ചിട്ടില്ല.... എല്ലാം ശരിയാകും..... എന്നെങ്കിലും ഒരിക്കൽ..... I'm sure....." പുഞ്ചിരിയോടെ വിക്രം പറഞ്ഞു നിർത്തിയതും റാവൺ മുന്നോട്ട് ആഞ്ഞു അവനെ കെട്ടിപ്പിടിച്ചു "Thanks daa...." കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് അവൻ മൊഴിഞ്ഞു "നീ ഓഫീസിലേക്ക് ഇറങ്ങിയതല്ലേ.... വാ ഞാനും ഉണ്ട്....." വിക്രം കോട്ട് കൈയിൽ എടുത്തുകൊണ്ടു പറഞ്ഞതും റാവൺ അവനെ ചേർത്തു പിടിച്ചു പുറത്തേക്കിറങ്ങി അപ്പോഴേക്കും റോഡിൽ നിന്ന് കാറുമായി പായുന്ന മഹേഷിനെ കണ്ട് അവൻ കോട്ടി ചിരിച്ചു കുറച്ചു മുന്നേ അവൻ ജനലിലൂടെ തന്നെയും മാനസയെയും ഫോണിലേക്ക് പകർത്തുന്ന രംഗം ഓർത്തുകൊണ്ട് റാവൺ മഹേഷ്‌ പോയത് നോക്കി നിന്നു "കേറടാ...."

വിക്രം കാറുമായി വന്നതും റാവൺ അവനൊപ്പം ഓഫീസിലേക്ക് പോയി അവർ പോയതും വികാസ് വന്ന് ഡോർ ലോക്ക് ചെയ്ത് തിരികെ പോയി മാനസയുടെ അടുത്തായി അവൻ വന്നിരുന്നു.... അവളുടെ മുഖത്തേക്ക് ഏറെനേരം ഉറ്റുനോക്കി കണ്ണ് എന്തിനോ വേണ്ടി നിറഞ്ഞു അവളുടെ കഴുത്തിലെ താലി കൈയിലെടുത്തുകൊണ്ട് അവൻ അതിലേക്ക് ഉറ്റുനോക്കി "Vikaas....." സ്വർണതാലിയിൽ കൊത്തിയ തന്റെ പേരിലേക്ക് നോക്കി അവൻ നിർവികാരനായി ഇരുന്നു "എന്തിനും ഏതിനും റാവൺ എന്നതിൽ നിന്നും എന്നിലേക്ക് മാത്രമായി നീ ഒതുങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് മാനസാ ഞാൻ ..... "കണ്ണിൽ ഉരുണ്ട് കൂടിയ കണ്ണുനീറിനെ കവിളിലൂടെ ഒഴുക്കി വിട്ടുകൊണ്ട് സിന്ദൂരം ചുമപ്പിച്ച അവളുടെ സിന്ദൂരരേഖയിൽ അവൻ അമർത്തി മുത്തി •••••••••••••••••••••••••••••••° ആരവും ടീംസും ഒക്കെ ഉള്ളത് കൊണ്ട് റാഗിങ്ങിൽ നിന്ന് നന്ദുവും ജാനിയും തടി തപ്പി ക്ലാസ്സിലേക്ക് വിട്ടു "നന്ദു എനിക്ക് പേടിയാവുന്നു.... നമുക്ക് തിരിച്ചു വീട്ടിൽ പോയാലോ.... "ക്ലാസ്സ്‌ തപ്പി നടക്കുന്നതിന് ഇടയിലാണ് ജാനി അത് പറഞ്ഞത് നന്ദുവിന്റെ മറുപടി ഇല്ലെന്ന് കണ്ടതും ജാനി നടത്തം നിർത്തി തിരിഞ്ഞു നോക്കി അവിടെ അവളെ നോക്കി അരയിൽ കൈയും കുത്തി കണ്ണുരുട്ടുന്ന നന്ദുവിനെ കണ്ടതും അവളൊന്ന് ഇളിച്ചു കൊടുത്തു

"അല്ലെങ്കിൽ വേണ്ട.... ല്ലേ....?" ഇളിച്ചു കൊണ്ട് അവൾ ചോദിച്ചതും നന്ദു അവളുടെ നേർക്ക് വന്നുകൊണ്ടിരിക്കുന്നു ജാനിയുടെ കൈയിൽ പിടി മുറുക്കി "വേണ്ടാ.... വാ ഇങ്ങോട്ട്...."അവൾ അതും പറഞ്ഞു ജാനിയെ പിടിച്ചു വലിച്ചു മുന്നോട്ട് നടന്നു ഒരു വിധത്തിൽ ക്ലാസ് കണ്ടു പിടിച്ചു രണ്ടും അകത്തു കയറി ജാനിക്ക് നല്ല ടെൻഷൻ ഉണ്ടെങ്കിലും നന്ദുവിനെ പേടിച്ചു അവൾ പുറത്തു കാണിച്ചില്ല.....നന്ദു നോക്കുമ്പോ ആർക്കോ വേണ്ടി ഒന്ന് ഇളിച്ചു കാണിക്കും നന്ദു ജാനിയുടെ കൈയും പിടിച്ചു സെക്കന്റ് ലാസ്റ്റ് ബെഞ്ചിൽ പോയി ഇരുന്നു അവർ ലേറ്റ് ആണെങ്കിലും ഫസ്റ്റ് ഡേ ആയത്കൊണ്ട് സർ വന്നിട്ടില്ലായിരുന്നു പിള്ളേരൊക്കെ പരസ്പരം പരിചയപ്പെട്ടും കളിച്ചും ചിരിച്ചും സമയം തള്ളി നീക്കി "നന്ദൂ....."ആരോ വിളിക്കുന്നത് കേട്ടാണ് ജാനിയോട് കത്തി അടിച്ചിരുന്ന നന്ദു തിരിഞ്ഞു നോക്കിയത് പിന്നിൽ പുഞ്ചിരിയോടെ നിൽക്കുന്നവനെ കണ്ടതും അവൾ ഞെട്ടി "ഭരത്ത്.....? നീയോ....?" അവൾ ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റതും ജാനി അവരെ മാറി മാറി നോക്കി "അവൻ മാത്രം അല്ല ഞങ്ങളും ഉണ്ട്.... 😁"അവന്റെ പിന്നിൽ നിന്ന് കോറസ് കേട്ടതും നന്ദു ഭരത്തിനെ പിടിച്ചു മാറ്റി നോക്കി പിന്നിൽ പുഞ്ചിരിയോടെ നിൽക്കുന്നവരെ കണ്ടതും നന്ദു വണ്ടർ അടിച്ചു നിന്നു "അഭി.... ആമി.... നിങ്ങളും ഇവിടെയാണോ.....?"

നന്ദുവിന് അവരെ കണ്ടപ്പോൾ ആകെ എക്സൈറ്റ്മെന്റായി അവൾ ഓടിപ്പോയി അവരെ മൂന്നു പേരെയും കെട്ടിപ്പിടിച്ചു "Missed you a lot Nandhuuuu......" അവർ ഒരുപോലെ പറഞ്ഞതും നന്ദു ചിരിയോടെ അവരിൽ നിന്ന് വിറ്റ് നിന്നു "I too guys...." നന്ദുവിന്റെ മറുപടി കേട്ട് ജാനി സംശയിച്ചു നിന്നു "ഞാൻ നിങ്ങളെ ഇവിടെ ഒട്ടും expect ചെയ്തില്ലാ....."നന്ദു സന്തോഷം അടക്കാനാവാതെ പറഞ്ഞതും അഭിയും ആമിയും അവളെ ചേർത്തു പിടിച്ചു "പക്ഷേ ഞങ്ങൾ നിന്നെ expect ചെയ്തിരുന്നു....." അത് പറഞ്ഞത് ആമിയാണ് "ഏട്ടത്തി.... ഇവർ ആരാണെന്നറിയോ ഏട്ടത്തിക്ക്.....?" നന്ദുവിന്റെ ചോദ്യത്തിന് അറിയില്ല എന്ന അർത്ഥത്തിൽ അവൾ തല ചലിപ്പിച്ചു "ഇതാണ് എന്റെ ചൈൽഡ്ഹുഡ് ഫ്രണ്ട്സ്.....ഭരത്ത്.... അഭിരാമി (അഭി ).. ഇത് അമേയ.....(ആമി )" ഓരോരുത്തരെയും ചൂണ്ടി അവൾ പറഞ്ഞതും ജാനി അവരെ നോക്കി ചിരിച്ചു "ഞങ്ങൾ 10th വരെ ഒരുമിച്ചായിരുന്നു.... 10th കഴിഞ്ഞതിൽ പിന്നെ ഇപ്പോഴാ കാണുന്നെ.....!" നന്ദു അവരെ ചേർത്തു പിടിച്ചു പറഞ്ഞതും ജാനി പുഞ്ചിരിയോടെ കേട്ടിരുന്നു "ഇത് നിന്റെ ഏട്ടത്തിയാണോ.....?"

ആമിയാണ് അത് ചോദിച്ചത് "ആഹ് ഇതാണ് എന്റെ ഏട്ടത്തി.... Mrs. Janaki Raavan Karthikeya.....!" അവൾ ജാനിയെ ചേർത്തു പിടിച്ചു അഭിമാനത്തോടെ പറഞ്ഞതും ജാനി വേണോ വേണ്ടയോ എന്ന മട്ടിൽ ഒന്ന് ചിരിച്ചു "What....? RK യുടെ വൈഫ്‌ ആണോ....?"ഭരത്ത് അത് ചോദിച്ചതും ജാനി തലകുലുക്കി "പുള്ളീടെ കല്യാണം കഴിഞ്ഞോ....?" ഭരത്ത് വിശ്വാസം വരാത്ത പോലെ ചോദിച്ചതും "ആഹ് അതൊക്കെ വലിയ കഥയാ.... വഴിയേ പറയാം.... " നന്ദു അത് പറഞ്ഞതും ജാനി അവളെ നോക്കി കണ്ണുരുട്ടി അപ്പോഴേക്കും ക്ലാസ്സിലേക്ക് സർ കയറി വന്നതും എല്ലാവരും സീറ്റ്‌ പിടിച്ചു "Good morning students.....!"സർ കുട്ടികൾക്ക് നേരെ തിരിഞ്ഞുകൊണ്ട് വിഷ് ചെയ്തപ്പോഴാണ് സർ ആരാണെന്ന് നന്ദുവും ജാനിയും കാണുന്നത് "ജിത്തേട്ടൻ.....!" ജാനിയുടെ ചുണ്ടുകൾ മൊഴിഞ്ഞതും ജിത്തുവിന്റെ കണ്ണുകൾ ജാനിയിലുടക്കി അവളെ നോക്കി കണ്ണ് ചിമ്മിക്കൊണ്ട് അവൻ സ്റ്റുഡന്റ്സിന് നേരെ തിരിഞ്ഞു "ഇങ്ങേര് ദൂരെ എങ്ങാണ്ടൊക്കെ പോയി പഠിച്ചത് സർ ആവാൻ ആയിരുന്നോ....?"അവൾ ഞെട്ടൽ വിട്ടുമാറിക്കൊണ്ട് സ്വയം ചോദിച്ചു "Sit.... Sit.... Sit...." എണീറ്റ് നിൽക്കുന്നവരെ നോക്കി പറഞ്ഞുകൊണ്ട് അവൻ ടേബിളിൽ ചാരി നിന്നു "നിങ്ങളൊക്കെ പല സ്ഥലങ്ങളിൽ നിന്നും പല സ്കൂളുകളിൽ നിന്നും പാസ്സ് ഔട്ട്‌ ആയി ഇവിടെ എത്തിയവരാണ്......

ഇവിടെ 90% കുട്ടികൾക്കും പരസ്പരം പരിജയം ഉണ്ടാവില്ല.... ആദ്യം എല്ലാവർക്കും ഒന്ന് പരിചയപ്പെടാം..... ഓരോരുത്തരായി വന്ന് അവരെ പരിചയപ്പെടുത്തിയാൽ മതി.... ആദ്യം ഞാൻ തന്നെ തുടങ്ങാം..... എന്റെ പേര് അഭിജിത്ത്.... നിങ്ങളുടെ ക്ലാസ്സ്‌ സർ ആണ്..... അപ്പൊ ഇനി അടുത്ത ആള് വാ...."അതും പറഞ്ഞു ജിത്തു മാറി നിന്നതും ഓരോരുത്തവരായി വന്ന് അവരെ പരിചയപ്പെടുത്തി ജാനിയുടെ ടേൺ ആയതും അവൾ വിറച്ചു വിറച്ചു വരുന്നത് കണ്ട് അവൻ ചുണ്ടിൽ ചിരിയൊളിപ്പിച്ചു ഗൗരവത്തിൽ നിന്നു "പേര് പറയെടോ...."ഷാൾ കൈയിൽ പിടിച്ചു തിരിച്ചുകൊണ്ട് എല്ലാവരെയും പകപ്പോടെ നോക്കുന്ന ജാനിയെ നോക്കി കൈയും കെട്ടി നിന്നുകൊണ്ട് ജിത്തു പറഞ്ഞതും ജാനി എങ്ങനെയൊക്കെയോ പേര് പറഞ്ഞു സീറ്റിൽ വന്നിരുന്നു പിന്നെ എല്ലാവരും വന്ന് പേര് പറഞ്ഞു പോയി ജിത്തു ക്ലാസ്സ്‌ ഒന്നും എടുക്കാതെ ഒരു സൗഹൃദസംഭാഷണത്തിലൂടെ സമയം തള്ളി നീക്കി "സാറേ.... സാറിനു ലവ്വർ ഉണ്ടോ....?"ഭരത്തിന്റെ വകയായിരുന്നു ആ ചോദ്യം ചോദ്യം കേട്ട് ജിത്തു ജാനിയെ നോക്കി.... ശേഷം എന്തോ ഓർത്തു ഒന്ന് പുഞ്ചിരിച്ചു "ഉണ്ടല്ലോ.....

ലൈഫിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവർ ചുരുക്കമാണ്...."ജിത്തു പുഞ്ചിരിയോടെ പറയുമ്പോഴും കണ്ണുകൾ ജാനിയിൽ തറഞ്ഞു നിന്നിരുന്നു "പക്ഷേ ഞാൻ സ്നേഹിച്ചത് പ്രണയിക്കാൻ പോയിട്ട് പ്രണയം എന്താണെന്ന് പോലും അറിയാത്ത ഒരു പൊട്ടിപ്പെണ്ണിനെ ആയിപ്പോയി...." ജാനിയെ തന്നെ നോക്കിക്കൊണ്ട് അവൻ തമാശരൂപേണ പറഞ്ഞതും അവിടെ കുനിഞ്ഞിരുന്നു പല്ല് കടിച്ചു നന്ദു രണ്ടിനേം ഒന്ന് ഇരുത്തി നോക്കി "ആഹ് അതിനെ പറ്റി പറഞ്ഞിട്ടൊന്നും കാര്യമില്ല.... "കൂടുതൽ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തത് പോലെ അവൻ ആ സംഭാഷണം അവിടെ അവസാനിപ്പിച്ചുകൊണ്ട് മറ്റു വിഷയങ്ങളിലേക്ക് പോയി അവൻ വളരെ ഫ്രണ്ട്‌ലി ആയിട്ടാണ് കുട്ടികളുമായി ഇടപെഴുകിയത് ജാനി അവനെ ശ്രദ്ധിക്കാൻ ഒന്നും പോയില്ല.....അവൾ അവളുടേതായ ലോകത്ത് എന്തൊക്കെയോ ചിന്തിച്ചിരുന്നു എങ്ങനെയെങ്കിലും വീട്ടിൽ എത്തിയാൽ മതി എന്നായി അവളുടെ ഉള്ളിൽ.... ജിത്തു അവളെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു ഫസ്റ്റ് ഡേ ആയത് കൊണ്ട് ക്ലാസ്സ്‌ പെട്ടെന്ന് കഴിഞ്ഞു "ഭരത്ത്.....!"

ക്ലാസ് കഴിഞ്ഞ് എല്ലാവരും പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഭരത്തിനെ ആരോ വിളിച്ചത് തിരിഞ്ഞു നോക്കിയപ്പോൾ ഭരത്തിന് നേരെ വരുന്ന മൂർത്തിയെ കണ്ട് ജാനി ഒന്ന് സംശയിച്ചു നിന്നു "ക്ലാസ് കഴിഞ്ഞില്ലേ.... നീ ഡ്രൈവറെ കൂട്ടി പൊയ്ക്കോ..... പിന്നെ നാളെ മുതൽ നീ കാർ എടുത്ത് വന്നോണം.... അഭിയേയും ആമിയെയും കൂട്ടണം..... നീ ഇപ്പൊ ഇവരെ കൂട്ടി പൊയ്ക്കോ...."അത്രയും പറഞ്ഞു തിരിഞ്ഞു നടക്കുമ്പോഴാണ് മൂർത്തി ജാനിയെ ശ്രദ്ധിച്ചത് "Mrs. RK....?" അയാൾ സംശയത്തോടെ അവളെ നോക്കി "ആഹ് അച്ഛാ.... ഇതാണ് ഞങ്ങടെ ഫ്രണ്ട് നന്ദു.... പിന്നെ ഇത് ഞങ്ങടെ ന്യൂ ഫ്രണ്ട് ജാനി...." ഭരത്ത് അയാളുടെ നിൽപ്പ് കണ്ട് പറഞ്ഞതും മൂർത്തി അവരെ രണ്ട് പേരെയും അടിമുടി ഒന്ന് നോക്കി "താൻ തേടിയ ഇര തന്നെ തേടി വന്നിരിക്കുന്നു....." അയാളുടെ ഉൾമനസ്സ് മന്ത്രിച്ചു അയാളുടെ കണ്ണുകൾ രണ്ടു പേരുടെയും ശരീരത്തിലൂടെ ഒഴുകി നടന്നു "നന്ദു.... ജാനി.... ഇത് എന്റെ അച്ഛൻ.... ഇവിടുത്തെ പുതിയ പ്രിൻസിയാ പുള്ളി...." ഭരത്ത് മൂർത്തിയെ പരിചയപ്പെടുത്തിയതും രണ്ട് പേരും ഒന്ന് ചിരിച്ചെന്ന് വരുത്തി "എന്നാൽ ശരി.... നിങ്ങൾ പൊയ്ക്കോ...."ഒരിക്കൽ കൂടി അവരെ നോക്കിക്കൊണ്ട് മൂർത്തി അവിടെ നിന്നും പോയതും അവർ അവിടെ നിന്നും പുറത്തേക്ക് നടന്നു ഡ്രൈവർ കാറുമായി വന്നതും ഭരത്തും ആമിയും അഭിയും യാത്ര പറഞ്ഞു പോയി....

അവർ മൂന്നും കസിൻസ് ആണ് റാവണിന്റെ ഡ്രൈവർ വന്നപ്പോൾ അവരും പോയി.... റിയക്കും ബാക്കിയുള്ളവർക്കും ഈവെനിംഗ് വരെ ക്ലാസ്സ്‌ ഉണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നത് കൊണ്ട് അവരെ കാക്കാൻ നിന്നില്ല വീട്ടിലെത്തിയപ്പോ തന്നെ രണ്ടും ഫ്രഷ് ആവാതെ ബെഡിലേക്ക് മറിഞ്ഞു ശിവദ അവരെ ശല്യപ്പെടുത്താതെ അവരുടെ ബാഗ് ഒക്കെ എടുത്ത് വെച്ച് തിരികെ പോയി ••••••••••••••••••••••••••••° "മഹേഷ്‌ എവിടെ....?"മഹേഷിനെ ഓഫീസിൽ കാണാതായതും റാവൺ റിസെപ്ഷനിലെ സ്റ്റാഫിനോട് അവനെ അന്വേഷിച്ചു "കുറച്ചു മുന്നേ പുറത്തേക്ക് പോയി സർ.... ഇപ്പൊ ഡ്യൂട്ടി ടൈമിൽ ഇങ്ങനെ ഇടക്കിടക്ക് പോകുന്നുണ്ട് സർ...." അവൾ മറുപടി പറഞ്ഞതും റാവൺ ഒന്ന് മൂളിക്കൊണ്ട് പുറത്തേക്ക് പോയി കാറിൽ കയറി വീട് ലക്ഷ്യമാക്കി ഡ്രൈവ് ചെയ്തു അവൻ എവിടെയാണ് പോയതെന്നും എന്തിന് പോയതാണെന്നും അവന് മനസ്സിലായിരുന്നു മനസ്സിൽ പലതും ചിന്തിച്ചുറപ്പിച്ചുകൊണ്ട് റാവൺ അതിവേഗം വീട്ടിലേക്ക് കുതിച്ചു.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story