ജാനകീരാവണൻ 🖤: ഭാഗം 23

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നീ കുറച്ചു മുന്നേ വേശ്യയുമായി താരതമ്യം ചെയ്തവളാ ഈ കിടക്കുന്നെ.... നോക്ക്.... കണ്ണ് തുറന്ന് അവളുടെ മുഖത്തേക്ക് നോക്കെടാ.... അവളെ കണ്ടാൽ മാനം വിറ്റ് അഴിഞ്ഞാടി ജീവിക്കുന്നവളായി നിനക്ക് തോന്നുന്നുണ്ടോന്ന്...."അത്രയും പറഞ്ഞു റാവൺ ദേഷ്യത്തിൽ പുറത്തേക്ക് പോയതും അവൻ കാര്യം മനസ്സിലാവാതെ മാനസയെ നോക്കി "നിന്റെ അമ്മ വളർത്തിയ നിന്റെ സ്വന്തം കൂടെപ്പിറപ്പിന് അത്രയും തരം താഴാൻ കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ മാനവ്....?" മാനസയുടെ അടുത്തായി വന്നിരുന്നുകൊണ്ട് വികാസ് പറഞ്ഞതും മാനവ് ഞെട്ടലോടെ അവനെ നോക്കി "നീ ഇത്രയും കാലം തിരഞ്ഞു നടന്ന നിന്റെ ചേച്ചി.... മാനസ.... അത് ഈ കിടക്കുന്ന എന്റെ ഭാര്യയാണ് മാനവ്.....!"വികാസ് മാനസയുടെ കൈ അവന്റെ കൈക്കുള്ളിലാക്കി പറഞ്ഞതും മാനവ് ഞെട്ടലോടെ അവിടെ നിന്നും എണീറ്റു "എ.... എന്റെ.... ചേച്ചി.... ചേച്ചിയാണോ...." അവൻ വിശ്വാസം വരാതെ നിറ കണ്ണുകളോടെ വികാസിനെ നോക്കിയതും അവൻ അതേ എന്ന അർത്ഥത്തിൽ തല കുലുക്കി

"നീ വിശ്വസിക്കില്ലെന്നറിയാം.... വിശ്വസിപ്പിക്കേണ്ടത് എങ്ങനെയാണെന്ന് ഞങ്ങൾക്കറിയില്ല.... എങ്കിലും വിശ്വാസം ഉണ്ട്.... നിനക്ക് നിന്റെ രക്തത്തെ തിരിച്ചറിയാൻ സാധിക്കുമെന്ന്....." വികാസ് നേർത്ത പുഞ്ചിരിയോടെ പറയുന്നത് കേട്ടതും മാനവ് മാനസയുടെ മുഖത്തേക്ക് ഉറ്റുനോക്കി "അതേ.... എവിടെയോ കണ്ട് മറന്ന മുഖമാണെന്ന് ഓരോ തവണ കാണുമ്പോഴും മനസ്സ് മന്ത്രിച്ചിരുന്നു.... പക്ഷേ RK യുടെ പതനം കാണാനുള്ള വെറിയിൽ അനാവശ്യ ചിന്തകൾക്കൊന്നും മനസ്സിൽ സ്ഥാനം കൊടുത്തിരുന്നില്ല എന്നതാണ് സത്യം....!"അവളുടെ മുഖത്തേക്ക് തന്നേ ഉറ്റുനോക്കിക്കൊണ്ട് അവൻ മനസ്സിൽ മൊഴിഞ്ഞു എന്തോ ഓർത്തുകൊണ്ട് അവൻ അവന്റെ വിറക്കുന്ന കൈകൾ മാനസക്ക് നേരെ നീട്ടി.... അവളുടെ കൈതണ്ട കൈയിൽ എടുത്തുകൊണ്ടു അവൻ അതിലേക്ക് നോക്കി തന്റെ കൈത്തണ്ടയിൽ ഉള്ളതുപോലെ മഹേശ്വരി എന്ന തന്റെ അമ്മയുടെ പേര് അവളുടെ കൈയിലും പച്ചകുത്തിയിരിക്കുന്നത് കണ്ടതും അവൻ തളർന്നു പോയി അവന്റെ കൈ സ്വാധീനം നഷ്ടപ്പെട്ടത് പോലെ ബെഡിലേക്ക് വീണു....

അവന്റെ കൈക്ക് മുകളിലായി അവളുടെ കൈയും....! ആ ഒരു തെളിവ് മതിയായിരുന്നു അത് തന്റെ കൂടെപ്പിറപ്പാണെന്ന് അവന് ഉറപ്പിക്കാൻ....! "ഞാനും ചേച്ചിയും ഒരുമിച്ചാ ഇത്...."രണ്ട് പേരുടേയും കൈയിലുള്ള പച്ച കുത്തിയതിലേക്ക് ചൂണ്ടിക്കൊണ്ട് മാനവ് വിതുമ്പലടക്കാൻ പാട് പെട്ടു പിന്നീട് എന്തോ ഓർത്തുകൊണ്ട് അവൻ അവളുടെ കാൽക്കലേക്ക് വീണു പൊട്ടിക്കരഞ്ഞു തന്റെ പിഴച്ച നാവിൽ നിന്ന് വീണു പോയതൊക്കെ ഓർത്തു അവന്റെ ഉള്ളം നീറിപ്പുകയുകയായിരുന്നു ഒപ്പം ഇത്രയും കാലം തന്റെ കണ്മുന്നിൽ ഉണ്ടായിട്ടും കൂടെപ്പിറപ്പിനെ തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ എന്ന വേദനയും "അവൾ ഉറങ്ങിക്കോട്ടെ.... മനു വാ...."മാനവിന്റെ കൈയും പിടിച്ചു വികാസ് പുറത്തേക്ക് കൊണ്ട് പോകുമ്പോഴും അവന്റെ കണ്ണുകൾ അവന്റെ ചേച്ചിപ്പെണ്ണിൽ ആയിരുന്നു •••••••••••••••••••••••••••••° ഹാളിൽ തന്നേ റാവൺ ഇരിക്കുന്നത് കണ്ടതും മാനവിന്റെ ഉള്ളിൽ അവനോട് ചോദിക്കാനായി അനേകായിരം ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു എന്നാൽ റാവൺ ഒന്നും സംഭവിക്കാത്തത് പോലെ ശാന്തമായി ഫോണിൽ നോക്കി ഇരിക്കുകയായിരുന്നു "വാ മനു.... ഇവിടെ ഇരിക്ക്...."

റാവണിന്റെ അടുത്തായി ഇരുത്തിക്കൊണ്ട് വികാസ് അവനോട് പറഞ്ഞതും മനുവിന്റെ ഉള്ളിൽ ഒരഗ്നി പർവതം തിളച്ചു മറിയുകയായിരുന്നു "എന്തിനായിരുന്നു ഈ ഒളിച്ചു കളി....എന്തിനാ എന്റെ ചേച്ചിയെ എന്നിൽ നിന്ന് അകറ്റി നിർത്തിയത് ?" ഏറെ നേരത്തെ നിശബ്ദതക്ക് ശേഷം മനു അത് ചോദിച്ചതും റാവൺ മുഖം ഉയർത്തി നോക്കി "അവൾ നിന്റെ മാത്രം ചേച്ചി അല്ലല്ലോ മാനവ്..... റാവണിനും ചേച്ചി അല്ലെ...." വികാസിന്റെ മറുപടി കേട്ട് മാനവ് ഒന്ന് പകച്ചു "അപ്പൊ.... നിങ്ങൾക്ക് എല്ലാം.." "അറിയാമായിരുന്നു.... എന്റെ അച്ഛൻ എന്ന മൃഗത്തിന്റെ രക്തത്തിൽ പിറന്ന മകനാണ് നീ എന്ന് അറിഞ്ഞിട്ട് തന്നെയാ ഞാൻ നിനക്ക് ജോലി തന്നതും.... മാനസയെ സംരക്ഷിക്കുന്നതും....!" പ്രതീക്ഷിക്കാതെയുള്ള റാവണിന്റെ വെളിപ്പെടുത്തൽ മനുവിനെ ഞെട്ടിച്ചു "അത് മാത്രമല്ല.... ഇവനെ തകർക്കാനാണ് മഹേഷായി നീ വന്നതെന്നും അറിഞ്ഞിട്ട് തന്നെയാ ഇവൻ നിനക്ക് ജോലി തന്നത്...."വികാസ് ചെറു ചിരിയോടെ പറഞ്ഞതും മാനവ് തലയും താഴ്ത്തി ഇരുന്നു "ദേഷ്യമായിരുന്നു ഇവനോട്.... എന്റെ കുടുംബം ഇല്ലാത്തക്കിയവരോടുള്ള പകയായിരുന്നു എന്റെ ഉള്ളിൽ..... അതുകൊണ്ടാ ഞാൻ...."വികാസിനു മുന്നിൽ ഒരു കുറ്റവാളിയെ പോലെ ഇരുന്നുകൊണ്ട് അവൻ തുടർന്നു

"ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ഒരു പൊട്ടിപ്പെണ്ണായിരുന്നു എന്റെ അമ്മ.... മഹേശ്വരി..... എന്റമ്മയെ കാണാൻ നല്ല ഭംഗിയായിരുന്നു....! പ്രീഡിഗ്രീക്ക് പഠിക്കുമ്പോ പഠിപ്പിക്കാൻ വന്ന നന്ദൻ മാഷിനോട് ആരാധനയായിരുന്നു..... നോക്കിലും നടപ്പിലും മാന്യത തോന്നിച്ച അയാളോട് തോന്നിയ ആരാധന ദിനം പ്രതി വർധിക്കുകയായിരുന്നു.... ഒടുവിൽ പ്രണയം പറഞ്ഞു മാഷ് ഇങ്ങോട്ട് വന്നപ്പോൾ ലോകം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു വീട്ടുകാർ അറിയാതെ ഒരുപാട് കാലം പിടിച്ചു നിൽക്കാൻ കഴിയില്ലെന്നായതും അവർ ആ നാടിനോട് എന്നുന്നേക്കുമായി വിട പറഞ്ഞു മറ്റൊരു നാട്ടിൽ വന്ന് വിവാഹിതരായി സന്തോഷത്തോടെ ജീവിച്ചു രണ്ട് കുഞ്ഞുങ്ങൾ കൂടി വന്നതോടെ അവരുടെ ജീവിതത്തിന്റെ മധുരം ഇരട്ടിച്ചു.... പക്ഷേ പതിയെ പതിയെ ജീവിതത്തിൽ താളപ്പിഴകൾ സംഭവിച്ചു തുടങ്ങി അച്ഛനും അമ്മയും തമ്മിൽ വഴക്കിടുന്നതിന് സാക്ഷിയായി നിൽക്കേണ്ടി വന്നു ഞങ്ങൾക്ക് പെട്ടെന്നൊരു ദിവസം ആരൊക്കെയോ പറഞ്ഞാണ് അച്ഛന് വേറെ ഭാര്യയും കുടുംബവും ഉണ്ടെന്ന വാർത്ത ഞങ്ങൾ അറിഞ്ഞത് ഞാനും ചേച്ചിയും അതറിഞ്ഞു ഒരുപാട് കരഞ്ഞു.... അത്രക്ക് ഇഷ്ടമാണ് ഞങ്ങൾക്ക് അച്ഛനെ.... ജീവനായിരുന്നു.... ഒക്കെ കെട്ട് കഥയാണെന്ന് ഞങ്ങൾ സ്വയം സമാധാനിച്ചു

അമ്മയും അങ്ങനെ തന്നേ വിശ്വസിച്ചിരിക്കണം..... അമ്മയുടെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ പോലും വന്നില്ല പെട്ടെന്നൊരു ദിവസം അച്ഛൻ വീട്ടിലേക്ക് വന്നപ്പോൾ ഞങ്ങൾ ഒരുപാട് സന്തോഷിച്ചു പക്ഷേ ആ സന്തോഷം തല്ലിക്കെടുത്തിക്കൊണ്ട് അച്ഛൻ അമ്മയോട് വഴക്കിട്ടു ചേച്ചിയെ ബലമായി കൂട്ടിക്കൊണ്ട് പോയി അന്ന് തന്നേ അമ്മ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു.... അമ്മ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് പലതവണ ചിന്തിച്ചു എന്റെ അച്ഛനെയും അമ്മയെയും ചേച്ചിയെയും നഷ്ടപ്പെടാൻ കാരണം അച്ഛന്റെ രണ്ടാം ഭാര്യ ആണെന്ന് എനിക്ക് മനസിലായി ആ സ്ത്രീ ഞങ്ങടെ അച്ഛനെ തട്ടി എടുത്തില്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് അച്ഛനെ നഷ്ടപ്പെടില്ലായിരുന്നു ഒക്കെ തിരിച്ചറിഞ്ഞപ്പോൾ ആ കുടുംബം തകർക്കാനുള്ള വെറി ആയിരുന്നു.... അച്ഛനും അമ്മയും ഇല്ലാത്ത ഞാൻ അനാഥാലയത്തിൽ ഒരു അനാഥനായി വളർന്നു നന്നായി പഠിച്ചു സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയായപ്പോൾ ഞാൻ പോയത് എന്റെ കുടുംബം തകർത്ത സ്ത്രീയെ തിരഞ്ഞാണ് പക്ഷേ ഒരപകടത്തിൽ ആ സ്ത്രീയും അച്ഛനും മരണപ്പെട്ടെന്ന് അറിഞ്ഞപ്പോൾ മനസ്സിൽ ശൂന്യതയായിരുന്നു

അപ്പോഴും ആ സ്ത്രീയുടെ മകന് സുഖസൗകര്യത്തോടെ ജീവിക്കുന്നത് കണ്ടപ്പോൾ എല്ലാം നശിപ്പിക്കണമെന്ന വാശി ആയി അവന്റെ സാമ്രാജ്യവും അവൻ സ്നേഹിക്കുന്നവരും ഒക്കെ അവനിൽ നിന്ന് അകലണമെന്ന് ഞാൻ ആഗ്രഹിച്ചു അവനെ തകർക്കുന്നതിനൊപ്പം എന്റെ ചേച്ചിയെ തിരയാനും ഞാൻ മറന്നില്ല അവന്റെ വീട്ടിൽ കയറിപ്പറ്റാൻ ഒരു വഴി തേടി നടക്കുമ്പോഴാണ് RK ക്കൊപ്പം ഒരു പെണ്ണ് ഉണ്ടെന്നും അവൾക്ക് അത്യാവശ്യമായി ഒരു വൃക്ക ആവശ്യമാണെന്നും ഞാൻ മനസ്സിലാക്കിയത് ആരും അറിയാതെ അവളെ സംരക്ഷിക്കുന്നത് കണ്ടപ്പോൾ ഞാൻ തെറ്റിദ്ധരിച്ചു എന്റെ വൃക്ക മാച്ച് ആയത് കൊണ്ട് തന്നേ കൂടെപ്പിറപ്പിന് ആണെന്നാറിയാതെ ഞാൻ എന്റെ ജീവൻ പകുത്തു നൽകി ഞാൻ ആഗ്രഹിച്ചത് പോലെ തന്നേ കടപ്പാടിന്റെ പേരിൽ RK എനിക്ക് ജോലി ഓഫർ ചെയ്തു അവന്റെ കൂടെ നടന്ന് അവനെ തകർക്കാനുള്ള അവസരത്തിനായി കാത്തിരിക്കുമ്പോഴാണ് ജാനിയുമായുള്ള അവന്റെ വിവാഹം നടന്നത് അവളെ ആദ്യം കണ്ടപ്പോ തന്നേ ഒരുപാട് ആഗ്രഹിച്ചിരുന്നു..... വിട്ട് കൊടുക്കാൻ തോന്നിയില്ല....

അത് കൊണ്ട് പലതും പറഞ്ഞു ഞാൻ അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവനതൊന്നും കേട്ട ഭാവം നടിച്ചില്ല അവൻ ജാനിയെ കൂടി തട്ടി എടുത്തപ്പോ എനിക്ക് അവനോടുള്ള പക കൂടുകയായിരുന്നു..... പക്ഷേ ഇപ്പൊ..... എന്റെ യാത്ര തെറ്റായ ദിശയിലേക്കാണ് എന്നൊരു തോന്നൽ..... " ഒരു കുറ്റസമ്മതം പോലെ അവൻ പറഞ്ഞു നിർത്തിയതും റാവൺ അവിടെ നിന്നും എണീറ്റു "കടപ്പാടിന്റെ പേരിൽ അല്ല ഞാൻ നിനക്ക് ജോലി തന്നത്.... നീ നിന്റെ ചേച്ചിയുടെ ജീവൻ സംരക്ഷിച്ചു.... അത് നിന്റെ കടമയാണ്..... അതുപോലെ എന്റെ ബ്രദർ ആയ നിന്നെ സഹായിക്കേണ്ടത് എന്റെയും കടമയാണ്.... അതുകൊണ്ട് മാത്രമാ ഞാൻ നിനക്ക് ജോലി തന്നത്....!"റാവൺ ഗൗരവം വിടാതെ പറഞ്ഞതും മാനവിന്റെ തല താണു "നിന്റെ പച്ച കുത്തിയ ഈ കൈ കണ്ടപ്പോ തന്നേ നിന്നെ ഞങ്ങൾക്ക് മനസ്സിലായതാ മനു...."പുഞ്ചിരിയോടെ വികാസ് പറഞ്ഞതും നിർവികാരനായി മാനവ് അവനെ നോക്കി "കളിയറിയാതെ ആട്ടം കാണുകയായിരുന്നു നീ ഇതുവരെ.... നിനക്കും എനിക്കും നഷ്ടങ്ങൾ സമ്മാനിച്ചത് എന്നെയും നിന്നെയും ജനിപ്പിച്ച ആ മൃഗമാണ് മാനവ്....

നല്ല മനസ്സോടെ കൂടെ നിൽക്കാൻ പറ്റുമെങ്കിൽ നിനക്ക് കൂടെ നിൽക്കാം....." റാവൺ അത് പറഞ്ഞതും മാനവ് അത് മനസിലാവാതെ അവനെ നോക്കി "അയാൾ ഇല്ലാതാക്കിയത് നിങ്ങടെ കുടുംബം മാത്രമല്ല മാനവ്.... എന്റെ അച്ഛൻ അമ്മ അനിയത്തി.... എല്ലാവരെയും അയാൾ.....!" വികാസ് കണ്ണുകൾ അടച്ചു ദേഷ്യം നിയന്ത്രിച്ചു "അയാൾ പ്രണയിച്ച ആദ്യത്തെയോ അവസാനത്തെയോ സ്ത്രീ അല്ല മനു നിങ്ങളുടെ അമ്മമാർ..... പാവപ്പെട്ട ഒരുപാട് സ്ത്രീകളെ ചതിച്ചവനാണ്.... പ്രണയം നടിച്ചു ഒപ്പം കൂട്ടും.... എന്നിട്ട് കാശിനു വേണ്ടി പലർക്കും കാഴ്ച വെക്കും..... തനിക്ക് നേരെ തിരിയുമെന്ന് ഉറപ്പായാൽ മൃഗീയമായി കൊന്ന് തള്ളും മനുഷ്യത്വം തൊട്ട് തീണ്ടാത്ത ആ തന്തയില്ലാത്തവന്മാർ സ്വന്തം ചോരയിൽ പിറന്ന മക്കളെ പോലും..... " ബാക്കി പറയാനാവാതെ വികാസ് മുഷ്ടി ചുരുട്ടി നിന്നു "മാനസയെ അയാൾ കൊണ്ട് പോയത് വളർത്താനല്ല മനു.... സ്വന്തം മകളാണെന്ന് പോലും നോക്കാതെ അയാൾ അവളെ പിച്ചി ചീന്തി.... കൂട്ടുകാർക്കും പങ്കിട്ടു കൊടുത്തു ആ പന്ന ***...... ഒടുവിൽ പണത്തിനു വേണ്ടി വിൽക്കാൻ ശ്രമിച്ച ഇവളെ രക്ഷപ്പെടുത്തിയത് ഇവനാ.... "

റാവണിനെ ചേർത്തു പിടിച്ചു വികാസ് അത് പറഞ്ഞതും അവന് കൈകാലുകൾ തളരുന്നത് പോലെ തോന്നി കൂടെപ്പിറപ്പിന് സ്വന്തം തന്ത തന്നേ വേട്ട മൃഗത്തെ പോലെ കടിച്ചു കീറിയത് ഓർക്കവേ അവന്റെ ഉള്ളിലെ തീ പകയാൽ ആളി കത്തുകയായിരുന്നു വികാസ് അത് പറയുമ്പോ അന്നുണ്ടായ സംഭവങ്ങൾ RK യുടെ മനസ്സിനെ ആസ്വസ്ഥമാക്കിക്കൊണ്ടിരുന്നു (പാസ്റ്റ് ) "BRIJ Group of industries..... അവരുടെ ഏറ്റവും വലിയ വരുമാനമാർഗം അവരുടേതായ ഫൈവ് സ്റ്റാർ ഹോട്ടലുകളാണ് പുറത്തുള്ള ആർക്കുമറിയാത്ത വലിയ ഒരു രഹസ്യം ഇത്തരം ഹോട്ടലുകൾക്കുണ്ട് ഇവിടെ വരുന്നവരൊക്കെ ബിസിനസ്സ്, രാഷ്ട്രീയം, സിനിമാ എന്നിങ്ങനെ പല തലങ്ങളിൽ നിന്നുള്ള വമ്പൻ സ്രാവുകളാണ് പേരിന് വേണ്ടി കുറച്ചു ഫാമിലിസിനെ അനുവദിക്കും..... അതും വലിയ വലിയ ബിസിനസ്സ് മാഗനേറ്റുകൾക്ക് മാത്രം ഫാമിലി ആയി താമസിക്കാം ബാക്കി വരുന്ന ഭൂരിഭാഗം ആളുകളും അവിടെ വരുന്നത് ലഹരിക്ക് വേണ്ടി മാത്രമാണ് കള്ളും കഞ്ചാവും പെണ്ണും എന്ന് വേണ്ട സകല തോന്നയാസവും ഈ ഹോട്ടലിന്റെ മറവിൽ നടക്കുന്നുണ്ട്

ഇത് പുറത്താരും അറിയുന്നില്ല എന്നതാണ് BRIJ ഗ്രൂപ്പിന്റെ വിജയം ബാലുവും മൂർത്തിയും ഐസക്കും ജെയിൻസും ഇവരാണ് ഈ വൻ കപ്പലിന്റെ കപ്പിത്താന്മാർ ഇവരുടെ പ്രധാന വരുമാനവും ഇത് തന്നെയാണ് മൂർത്തി പല ദേശങ്ങളിലായി സ്ത്രീകളെ പ്രണയം നടിച്ചു വശത്താക്കുന്നതും ഈ ബിസിനസ്സിന് വേണ്ടി തന്നെയാണ് വിവാഹനാടകത്തിലൂടെ അവരെ ബന്ധനത്തിലാക്കും.... ആദ്യം കൂട്ടുകാർക്ക് പങ്കുവെച്ച ശേഷം പണത്തിനായി പലർക്കും കാഴ്ച വെക്കും.... അവരിൽ ജനിക്കുന്ന ആൺകുഞ്ഞുങ്ങളെ ഉപേക്ഷിക്കും.... പെൺകുഞ്ഞുങ്ങളെ അവരുടേതായ ഒരു സ്ഥാപനത്തിൽ ഏൽപ്പിക്കും.... അതിന് അനാഥാലയം എന്ന പേരും ഈ കുട്ടികൾ വളർന്നു വരുമ്പോൾ..... അതായത് പതിനാലും പതിനഞ്ചും പ്രായമുള്ള കുട്ടികളാകുമ്പോൾ അവരെ പലർക്കും വിൽക്കും.... ചിലരെ ഒക്കെ ഒരു രാത്രിക്കായി വിട്ട് കൊടുത്ത് വൻതുക കൈക്കലാക്കും....! എതിർക്കുന്നവരെ മൃഗീയമായി കൊല്ലും..... പുറം ലോകത്തിൽ ആരും ഇത് അറിയുകയുമില്ല..... " അയാളുടെ വെളിപ്പെടുത്തലുകൾ കേട്ടതും റാവണിന് അടിമുടി തരിച്ചു കയറി "ഞാൻ ഒരു ബിനാമി മാത്രമാണ് RK.... ഇതിലൊന്നും എനിക്ക് പങ്കില്ല..... എന്നെ ഒന്നും ചെയ്യരുത്.... ഞാൻ എല്ലാം പറഞ്ഞില്ലേ..... ഇനി എന്നെ വിട്ടൂടെ...."

അയാളുടെ യാചന കേട്ടതും റാവൺ അവന്റെ കവിളിൽ ആഞ്ഞടിച്ചു "നീ ഒന്നും ചെയ്തില്ലല്ലേ..... പാവപ്പെട്ട പെൺകുട്ടികളെ കൊല്ലാകൊല ചെയ്ത്.... ആ കിട്ടുന്ന പണം വിഴുങ്ങിയിട്ട് ഒന്നും ചെയ്തില്ലെന്നോ.... നിനക്കും ഇല്ലെടാ പെണ്മക്കൾ.... അവർക്കാണ് ഇങ്ങനെ സംഭവിച്ചിരുന്നതെങ്കിലോ.....?" റാവൺ അയാളുടെ മുടിയിൽ പിടിച്ചു വലിച്ചതും അയാൾ വലിയ വായിൽ അലറി "ഓ സ്വന്തം ചോരയെ പോലും വെറുതെ വിടാത്ത നിന്നോടൊക്കെ അതിനെക്കുറിച്ചു പറഞ്ഞിട്ട് എന്താ കാര്യം...." അയാളെ നോക്കി ചുണ്ട് കോട്ടി പറഞ്ഞുകൊണ്ട് റാവൺ അയാളുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി ദേഷ്യം തീരുന്നത് വരെ അയാളെ തല്ലി ചതച്ചു "നിന്നെ ഞാൻ കൊല്ലില്ല വിജയാ.... നിന്നെ എനിക്ക് ഇനിയും ആവശ്യമുണ്ട്.... എനിക്ക് ഇതൊന്നുമല്ല അറിയേണ്ടത്.... മഹേശ്വരി എന്ന സ്ത്രീയിൽ മൂർത്തിക്ക് ജനിച്ച മകൾ.... മാനസ.... അവളെ നിങ്ങൾ എന്താ ചെയ്തത്.....?" കൈയിൽ ഉണ്ടായിരുന്ന കത്തി അയാൾക്ക് നേരെ ഓങ്ങിക്കൊണ്ട് അവൻ ചോദിച്ചതും അയാൾ പേടിയോടെ കൈകൂപ്പി "എന്നെ ഒന്നും ചെയ്യല്ലേ ഞാൻ പറയാം..... ആ കുട്ടിയെയും ഇതുപോലെ ആദ്യം അവർ നാല് പേരും ചേർന്ന്....." ബാക്കി പറയാതെ അയാൾ നിർത്തിയതും റാവണിന്റെ കണ്ണുകൾ ചുവന്നു.... നെറ്റിയിലെ ഞെരമ്പുകൾ വലിഞ്ഞു മുറുകി

"പിന്നെ പണത്തിനു വേണ്ടി പലർക്കു മുന്നിലും ഇട്ടു കൊടുത്തു..... കഴിഞ്ഞ ദിവസം വലിയൊരു തുകക്ക് ആ കുട്ടിയെ ഒരു വിദേശിക്ക് വിൽക്കാൻ തീരുമാനിച്ചതറിഞ്ഞു ആ കുട്ടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അവർ നാലും കൂടി അവളെ ഒരുപാട് ഉപദ്രവിച്ചു പിടിവലിക്കിടയിൽ അബദ്ധത്തിൽ മൂർത്തിയുടെ കൈയിലിരുന്ന കത്തി അവളുടെ ശരീരത്തിൽ കുത്തിക്കയറി പിടഞ്ഞുകൊണ്ട് നിലത്തു വീണ ആ കുട്ടി മരിച്ചെന്ന ധാരണയിൽ അവർ അവളെ ഒരിക്കൽ കൂടി പ്രാപിച്ചുകൊണ്ട് ഉപേക്ഷിച്ചു..." "എവിടെയാ അവർ അവളെ ഉപേക്ഷിച്ചത്...."അയാൾ പറഞ്ഞു തീർന്നതും റാവൺ അയാളുടെ കഴുത്തിൽ കുത്തി പിടിച്ചു ചോദിച്ചതും "സിറ്റിയിൽ നിന്ന് ഒരുപാട് മാറി കാട് പിടിച്ച ഒരു സ്ഥലമാണത്.... അവിടെ മനുഷ്യവാസമില്ല..... ഇതുപോലെ കൊന്ന് തള്ളുന്നവരെ അവർ അവിടെയാണ് കൊണ്ടിടുക.... വന്യ മൃഗങ്ങൾ ഇറങ്ങി നടക്കുന്ന അവിടേക്ക് ആരും പോകാറില്ല...." അത് പറഞ്ഞു തീർന്നതും റാവൺ അയാളെ ആഞ്ഞടിച്ചു

"വാ... ആ സ്ഥലം എവിടെയാണെന്ന് കാണിക്കേടാ പന്ന **" അവനെ പിടിച്ചെണീപ്പിച്ചുകൊണ്ട് റാവൺ പറഞ്ഞതും അയാൾ പേടിയോടെ അവനൊപ്പം പോയി സിറ്റിയിൽ നിന്ന് മണിക്കൂറുകൾ സഞ്ചരിച്ചിട്ട് വേണം അവിടേക്ക് എത്തിച്ചേരാൻ മണിക്കൂറുകളുടെ അലച്ചിലിനോടുവിൽ കുറേ പുല്ലുകളാൽ മൂടിയിട്ട ഒരു പെണ്ണുടൽ അവന്റെ കണ്ണിൽ പെട്ടു ജീവൻ ബാക്കിയുണ്ടോ എന്ന് പോലും ചിന്തിക്കാത്തെ അവൻ അവളുടെ അടുത്തേക്ക് ഓടി തന്റെ കോട്ട് എടുത്തു അവൾക്ക് പുതച്ചുകൊണ്ട് അവളെ കോരി എടുത്ത് അവന്റെ കാറിൽ കയറ്റി അവളെ വസ്ത്രം പുതപ്പിച്ചുകൊണ്ട് തന്റെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകും മുന്നേ വിജയനെ പൂട്ടിയിടാനും അവൻ മറന്നില്ല ഹോസ്പിറ്റലിൽ കൊണ്ട് പോകുമ്പോൾ പ്രതീക്ഷ തീരെ ഇല്ലായിരുന്നു പക്ഷേ അവളുടെ ആയുസിന്റെ ബലം കൊണ്ടാവാം ഒരിറ്റ് ജീവൻ അവളിൽ ബാക്കിയായത് ഒരുദിവസം മുഴുവൻ രക്തം വാർന്നു കിടന്നവളുടെ ശരീരത്തിൽ ഒരിറ്റ് ജീവൻ അവശേഷിച്ചത് ആ സർവേശ്വരന്റെ കളിയാകാം മാനസയെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ നിയോഗിക്കപ്പെട്ട ആ ഡോക്ടർ അത് വികാസ് ആയിരുന്നു

പക്ഷേ മൂർത്തിയുടെ കടാര കുത്തിക്കയറിയതോടെ അവളുടെ ഒരു വൃക്ക തകരാറിലായി അധികം വൈകാതെ ഇരു വൃക്കകളും തകരാറിലായി അവൾ ജീവന് വേണ്ടി മല്ലിടുമ്പോഴാണ് മാനവ് വരുന്നതും അവളെ രക്ഷിക്കുന്നതും ജീവൻ രക്ഷിച്ചെങ്കിലും അവളുടെ മനോനില തകരാറിലായി.... എല്ലാവർക്കും ഒരു വേദന നൽകിക്കൊണ്ട് അവളുടെ ഉള്ളിൽ ഒരു കുഞ്ഞ് ജീവൻ തുടിച്ചു തുടങ്ങി കൊല്ലാൻ തോന്നിയില്ല ആർക്കും.... അതിന് അവൾ സമ്മതിച്ചതുമില്ല..... ഒരു ജീവൻ ഇല്ലാത്തക്കാൻ വികാസും കൂട്ട് നിന്നില്ല താളം തെറ്റിയ അവളുടെ മനസ്സിൽ റാവൺ അവൾക്ക് നഷ്ടപ്പെട്ട കുഞ്ഞനിയനാണ്.... മാനവ് എന്ന വിശ്വാസത്തിലാണ് അവൾ റാവണിനെ അടക്കി പിടിക്കാൻ ശ്രമിക്കുന്നത് റാവൺ പറയുന്നത് മാത്രമേ അനുസരിക്കുമായിരുന്നുള്ളു.... റാവണിലൂടെ പതിയെ പതിയെ വിക്രമിനെയും അവൾ അംഗീകരിക്കാൻ തുടങ്ങി ആരുമറിയാതെ ഇത്രയും കാലം അവളെ സംരക്ഷിക്കാൻ അവൾക്ക് മറ്റൊരു ഐഡന്റിറ്റി വേണമായിരുന്നു.... അതിന് വേണ്ടി വികാസ് അവളെ ഭാര്യയായി സ്വീകരിച്ചു.....

ഒരിക്കലും റാവൺ നിർബന്ധിച്ചിട്ടല്ല.... വികാസിന്റെ തീരുമാനത്തെ അവൻ എതിർത്തതുമില്ല വികാസിനെ അവൾക്ക് പേടിയാണ്.... വല്ലപ്പോഴും മാത്രമേ വയലന്റ് ആകുള്ളൂ.... നോർമൽ ആയിട്ട് ഇരുന്നാലും അവൾ വിക്രമിനോടും റാവണിനോടും മാത്രേ സംസാരിക്കാറുള്ളു ആരും അറിയാതെ അവളെ സംരക്ഷിക്കാൻ മൂന്ന്പേരും ഒരുപാട് കഷ്ടപ്പെട്ടിരുന്നു" റാവണിന്റെ ചിന്തകൾക്കൊപ്പം ഉണ്ടായതൊക്കെ വികാസ് മനുവിന് പറഞ്ഞു കൊടുക്കുകയായിരുന്നു ഒക്കെ കേട്ടപ്പോൾ അവൻ ആദ്യം വീണത് റാവണിന്റെ കാലിലാണ് അവനെ പിടിച്ചു മാറ്റിക്കൊണ്ട് റാവൺ തിരിഞ്ഞു നിന്നു "എന്റെ അമ്മമാർക്കും മാനസ അടക്കമുള്ള ഒരുപാട് കൂടെപ്പിറപ്പുകൾക്കും വേണ്ടിയുള്ള പോരാട്ടത്തിലാണ് ഞാൻ.... മനസ്സുണ്ടെങ്കിൽ കൂടെ നിൽക്കാം... " അത്രയും പറഞ്ഞു റാവൺ പുറത്തേക്ക് പോയതും മാനവ് തെറ്റുകാരനെ പോലെ തല കുനിച്ചു നിന്നു പിന്നീട് എന്തോ ഓർത്തത്‌ പോലെ അവൻ മാനസയുടെ അടുത്തേക്ക് പോയി "ചേച്ചി അനുഭവിച്ച വേദനകൾക്കൊക്കെ പകരം ചോദിക്കാൻ ഇനി ഞാനും ഉണ്ടാകും ചേച്ചി...."

നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് അവൻ അവളുടെ വിരി നെറ്റിയിൽ അമർത്തി മുത്തി "ആ നന്ദൻ ഇനി ജീവിക്കാൻ പാടില്ല.... " പുറത്തേക്ക് ഇറങ്ങിക്കൊണ്ട് അവൻ വികാസിനോട് പറഞ്ഞതും വികാസ് ഒന്ന് ചിരിച്ചു "നന്ദൻ അല്ല മനു.... അയാളുടെ ശരിക്കുള്ള പേര് മൂർത്തി എന്നാ.... Mr. Raamamoorthy......പലരുടെയും മുന്നിൽ പല പേരുള്ള അയാൾ സ്വന്തം ഐഡന്റിറ്റിയോടെ വരുതിയിലാക്കിയത് RK യുടെ അമ്മ ശിവകാമിയെ മാത്രമാണ്..... വലിയ വീട്ടിലെ പെണ്ണിനെ കെട്ടിയത് ചതിക്കാൻ അല്ലായിരുന്നു..... പക്ഷേ പ്രതീക്ഷിച്ചത് പോലെ ഒളിച്ചോടിപ്പോയ ശിവകാമിക്ക് അവരുടെ സഹോദരനും അച്ഛനും ഒരു തുണ്ട് ഭൂമി പോലും കൊടുക്കില്ലെന്ന് ഉറപ്പായപ്പോഴാണ് അവരെയും അയാൾ...."ബാക്കി പറയാതെ വികാസ് ഒന്ന് നിർത്തി "സ്വന്തം അമ്മയെ കണ്മുന്നിലിട്ട് പിച്ചി ചീന്തുന്നത് കാണേണ്ടി വന്നവനാ RK..... നിന്നെക്കാൾ എത്രയോ മടങ്ങു വേദന അനുഭവിച്ചവൻ..... ആ ഓർമ നിനക്ക് വേണം മനു...." വികാസ് അവന്റെ തോളിൽ തട്ടി പറഞ്ഞപ്പോഴേക്കും മനുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു പോകാൻ നേരം വികാസിനെ നന്ദി സൂചകമായി മാനവ് ചേർത്തു പിടിച്ചു തന്റെ പെങ്ങളെ കൈ വിടാതെ കൂടെ കൂട്ടിയതിന്.....! ••••••••••••••••••••••••••••••°

വിക്രമിന്റെ വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ റാവണിന്റെ മനസ്സിൽ പഴേ ചിന്തകളായിരുന്നു ഓർമ്മകൾ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു അതുകൊണ്ട് തന്നേ ഓഫീസിലേക്ക് പോകാതെ അവൻ നേരെ വീട്ടിലേക്ക് പോയി "നീ എന്താ നേരത്തെ....?" ആശയും നന്ദുവും ജാനിയും ഹാളിൽ ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനിടയിലാണ് അവൻ അവിടേക്ക് കയറി ചെന്നത് "ഒന്നുമില്ല ചെറിയമ്മേ.... " അവൻ അതും പറഞ്ഞു മുകളിലേക്ക് പോകാൻ നിന്നതും "ഡാ... കഴിച്ചിട്ട് പോ...." "വേണ്ട....നല്ല തലവേദന.... ഞാൻ ഒന്ന് കിടക്കട്ടെ...."അത്രയും പറഞ്ഞു അവൻ മുകളിലേക്ക് പോകുന്നതും നോക്കി ജാനി ഇരുന്നു അവന്റെ മുഖം കണ്ടപ്പോൾ തീരെ വയ്യെന്ന് തോന്നി അവൾക്ക് അവൾ കഴിപ്പ് മതിയാക്കി മുറിയിലേക്ക് പോയി ശബ്ദമുണ്ടാക്കാതെ അകത്തു കയറിയപ്പോൾ വേഷം പോലും മാറ്റാതെ വന്നപാടെ കിടക്കുന്നവനെ കണ്ട് അവളുടെ മുഖം ചുളിഞ്ഞു കണ്ണിന് മുകളിൽ കൈ വെച്ചാണ് അവൻ കിടക്കുന്നത് അവൾക്ക് അത് കണ്ടപ്പോ പാവം തോന്നി അവൾ വേഗം ഷെൽഫ് തുറന്ന് ബാം എടുത്തു വന്നു ശബ്ദമുണ്ടാക്കാതെ ബെഡിൽ അവനടുത്തായി ചമ്രം പടിഞ്ഞിരുന്നുകൊണ്ട് വിരലുകൊണ്ട് ബാം എടുത്ത് അവന്റെ നെറ്റിയിൽ പുരട്ടിക്കൊടുത്തു സ്പർശനമറിഞ്ഞു കണ്ണ് തുറന്ന് നോക്കിയ അവൻ കാണുന്നത് ചമ്രം പടിഞ്ഞിരുന്ന് കൈ എത്തി അവന് ബാം പുരട്ടി കൊടുക്കുന്ന ജാനിയെയാണ്.....!.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story