ജാനകീരാവണൻ 🖤: ഭാഗം 25

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നിനക്ക് എന്നെ കാണുമ്പോൾ മാത്രം എന്താ ഇത്ര വിക്ക്....?" റാവൺ കൈയും കെട്ടി കൈവരിയിൽ ചാരി നിന്നു "വിക്കോ.... അങ്ങനെ ഒന്നുമില്ല...."അതും പറഞ്ഞു അവൾ തിരിഞ്ഞു നിന്ന് ആകാശത്തേക്ക് നോക്കി നിന്നു "മഹേഷേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്.... മരിച്ചു പോയ അമ്മ രാത്രി നക്ഷത്രമായിട്ട് വരുമെന്ന്.... ചേട്ടനെ നോക്കി ചിമ്മി തിളങ്ങുമെന്ന് ചെറുപ്പം മുതൽ ഞാനും ഇങ്ങനെ ഒരു നക്ഷത്രത്തെ കാണുന്നുണ്ട്.... അതെന്ത് കൊണ്ടാന്ന് മനസിലാവുന്നില്ല....." ഏറെ നേരത്തെ നിശബ്ദതക്ക് ശേഷം അവൾ ആരോടെന്നില്ലാതെ പറഞ്ഞതും അവൻ അവൾക്ക് നേരെ തിരിഞ്ഞു "മതി.... പോയി കിടക്കാൻ നോക്ക്.... നാളെ ക്ലാസ്സ്‌ ഉള്ളതല്ലേ.... ചെല്ല്...."റാവൺ അവളോട് പോകാൻ പറയുന്നതൊന്നും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല അവളെ നോക്കി ഒച്ചയെടുക്കാൻ നിന്നെങ്കിലും പിന്നെ എന്ത് കൊണ്ടോ അവനത് വേണ്ടെന്ന് വെച്ചു എന്തൊക്കെയോ ചിന്തിച്ചു നിൽക്കുന്നവളെ കണ്ടതും റാവൺ അവൾക്ക് നേരെ നടന്നു അവളുടെ തോളിലൂടെ കൈയിട്ടു ചേർത്തു നിർത്തിയതും അവൾ ഞെട്ടിപ്പിടഞ്ഞു അവനെ നോക്കി എന്നാൽ അവൻ അവളെ നോക്കുന്നുണ്ടായിരുന്നില്ല അവളെ ചേർത്തു പിടിച്ചു മുറിയിലേക്ക് നടന്നു....

ജാനി ആകെ അമ്പരപ്പിലായിരുന്നു അവൻ തന്നെയാണോ എന്നറിയാൻ അവൾ തല കുടഞ്ഞിട്ടൊക്കെ അവനെ നോക്കി ഉറപ്പ് വരുത്തുന്നുണ്ട്..... അവനത് വക വെക്കാതെ അവളെ കൊണ്ട് പോയി ബെഡിലേക്കിരുത്തി "ആവശ്യമില്ലാത്തതൊന്നും ചിന്തിച്ചു കൂട്ടണ്ട.... ഉറങ്ങിക്കോ.... നാളെ ക്ലാസ്സ്‌ ഉള്ളതല്ലേ...." അവളുടെ കവിളിൽ പതിയെ തട്ടി അവൻ സൗമ്യമായി പറഞ്ഞതും ഏതോ ലോകത്തെന്ന പോലെ അവൾ തലകുലുക്കി "ഇങ്ങേർക്ക് തലക്കടി വല്ലതും കിട്ടിയോ...."അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി അവൾ മനസ്സിൽ ചിന്തിച്ചു "എന്തേ....?" അവളുടെ നോട്ടം കണ്ട് അവൻ ചോദിച്ചതും അവൾ ചുമല് കൂച്ചി ഒന്നുമില്ലെന്ന് പറഞ്ഞു "എന്നാൽ ഉറങ്ങിക്കോ..."അത് കേട്ടതും അവൾ പുതപ്പ് തലവഴി മൂടി ബെഡിലേക്ക് വീണു കുറച്ചു കഴിഞ്ഞതും അവൾ പുതപ്പിനിടയിലൂടെ ഒളിക്കണ്ണിട്ട് അവനെ നോക്കിയതും അവളെ നോക്കി അവിടെ തന്നേ നിൽക്കുന്ന റാവണിനെ കണ്ടതും അവൾ വീണ്ടും കണ്ണടച്ച് പഴയത് പോലെ കിടന്നു ഇതൊക്കെ കണ്ട് റാവൺ പുഞ്ചിരിയോടെ ബെഡിന്റെ മറുവശത്തു വന്നിരുന്നതും ജാനി ഒളികണ്ണിട്ട് വീണ്ടും നോക്കി അവന്റെ പുഞ്ചിരി കണ്ട് അവൾ ഞെട്ടിത്തരിച്ചു "ദേവ്യേ.... ദേ ചിരിക്കുന്നു..... 🙄" മനസ്സിൽ ഓർത്തുകൊണ്ട് അവൾ സ്വയം ഒന്ന് നുള്ളി നോക്കി സ്വപ്നം അല്ലെന്ന് ഉറപ്പ് വരുത്തി "നിനക്ക് ഉറക്കം വരുന്നില്ലേ....?"

അവന്റെ ശബ്ദം കേട്ടതും അവൾ പുതപ്പ് മാറ്റി എണീറ്റിരുന്നു "ഉറക്കം.... ഉറക്കം ഒക്കെ വരുന്നു.... ണ്ടില്ല....."അവളുടെ മറുപടി കേട്ട് റാവൺ ചിരിച്ചു.... ജാനിയുടെ കണ്ണുകൾ മിഴിഞ്ഞു "നിങ്ങക്ക് എപ്പഴും ഇങ്ങനെ ചിരിച്ചൂടെ....?" അവന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ ഏതോ ലോകത്തെന്ന പോലെ അവൾ പറഞ്ഞതും അവൻ നെറ്റി ചുളിച്ചു അവൾക്ക് നേരെ തിരിഞ്ഞു "Excuse me.... എന്താ പറഞ്ഞെ...."ചുണ്ടിലെ ചിരി അവളിൽ നിന്ന് മറച്ചു പിടിച്ചുകൊണ്ടു അവൻ ഗൗരവം നടിച്ചതും അവളൊന്ന് പതറി "ന്നൂല്ല്യ...."ചുമല് കൂച്ചി അവൾ പറഞ്ഞതും അവൻ അമർത്തി മൂളി "തലവേദന മാറിയോ....?" ഫയൽ എടുത്ത് അതിൽ കുമ്പിട്ടിരിക്കുന്ന റാവണിനോടായി അവൾ താടക്ക് കൈയും കൊടുത്തിരുന്നു ചോദിച്ചതും "എന്താ.... ഞാൻ ഉറങ്ങുമ്പോ ബാമും കൊണ്ട് വരാൻ ആണോ....?" ഫയലിലേക്ക് തന്നേ നോക്കിക്കൊണ്ട് അവൻ ചോദിച്ചതും അവളുടെ മുഖം വീർത്തു "ഓ എനിക്ക് വേറെ പണി ഇല്ലാണ്ടിരിക്കുവല്ലേ..... ജാഡപ്പുഴു....."

അവൾ അവനെ നോക്കി ചുണ്ട് കൂർപ്പിച്ചതും അവൻ അവളെ നോക്കി കണ്ണുരുട്ടി അത് കണ്ട് അവൾക്ക് ചെറിയ പേടി തോന്നിയെങ്കിലും പുറത്തു കാണിച്ചില്ല "ഉരുട്ടണ്ട.... ഇത് കണ്ടാലൊന്നും ജാനി പേടിക്കില്ല...."അവൾ മുഖവും വീർപ്പിച്ചു മാറിൽ കൈയും കെട്ടി ബെഡിൽ ചാരി ഇരുന്നതും അവൻ ഒന്ന് നെടുവീർപ്പിട്ടു "ഞാൻ ഈ ഫയൽ ഒന്ന് പഠിച്ചോട്ടെ.... നിന്റെ വായ ഒന്ന് അടച്ചു വെക്കുന്നുണ്ടോ....?" റാവൺ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞതും അവൾ ചുണ്ട് കോട്ടി അങ്ങനെ ഇരുന്നു "ഓ ഇയാള് മാത്രം വല്യ പുള്ളി.... ചുമ്മാ ബിൽഡപ്പ് ഇട്ട് ആൾക്കാരെ പേടിപ്പിക്കുവാ.... കള്ള രാവണൻ...." അവൾ ഇരുന്ന് പിറു പിറുത്തതും റാവൺ ബെഡിൽ കിടന്ന ചെറിയ പില്ലോ കൈയിലെടുത്തു അവളുടെ പിൻകഴുത്തിൽ പിടിച്ചു ആ പില്ലോയുടെ ഒരു ഭാഗം മുഴുവൻ അവളുടെ വായിൽ കുത്തി നിറച്ചു വെച്ചു എന്നിട്ട് പുതപ്പ് എടുത്തു അവളുടെ കൈ രണ്ടും കെട്ടിയിട്ടു "ഇനി നീ സംസാരിക്ക് ഞാൻ ഒന്ന് കാണട്ടെ...."റാവൺ അവളെ നോക്കി കണ്ണുരുട്ടിയതും അവൾ പാവത്തെ പോലെ ഇരുന്നു "നിന്നോട് ഒന്ന് സോഫ്റ്റ്‌ ആയാൽ ഇതാണ് പ്രശ്നം.... ഇനി അവിടെ കിടന്നോ...."

അതും പറഞ്ഞു റാവൺ അവന്റെ ജോലിയിലേക്ക് തിരിഞ്ഞു വായിൽ പില്ലോ ആയത് കൊണ്ടും കൈ കെട്ടിയിട്ടത് കൊണ്ടും ജാനി പിന്നെ കൂടുതൽ കോപ്രായങ്ങൾക്കൊന്നും മുതിർന്നില്ല.... അടങ്ങി ഒതുങ്ങി അങ്ങനെ ഇരുന്നു "വല്ല കാര്യോം ണ്ടാരുന്നോ....?" അവൾ ഒന്ന് നെടുവീർപ്പിർട്ടുകൊണ്ട് സ്വയം ചിന്തിച്ചു അങ്ങനെ ഇരുന്നു ഇടക്കൊക്കെ റാവൺ അവളെ നോക്കി കണ്ണുരുട്ടും.... അവൾ പാവത്തെ പോലെ ഇരിക്കും പിന്നെ എപ്പോഴാ അവൾ അങ്ങനെ തന്നേ ഇരുന്ന് മയങ്ങിപ്പോയി റാവൺ ഫയൽ മടക്കി വെച്ച് തിരിയുമ്പോൾ ഇരുന്നുറങ്ങുന്ന ജാനിയെ കണ്ട് ഒന്ന് പുഞ്ചിരിച്ചു അവളെ ബെഡിലേക്ക് കിടത്തിക്കൊണ്ട് അവൻ അവളുടെ കൈയിലെ കെട്ട് അഴിച്ചു കൊടുത്തു.... വായിൽ നിന്ന് പില്ലോ എടുത്ത് മാറ്റി അവൾക്ക് പുതച്ചു കൊടുത്തു "I don't know why.... I feel calm when you 're closer to me.....!" അവളുടെ കവിളിൽ ഒന്ന് തലോടിക്കൊണ്ട് അവൻ പതിയെ മൊഴിഞ്ഞു "എനിക്കറിയില്ല..... എന്താ ഞാൻ ഇങ്ങനെയെന്ന്.....I tried..... But....മാറാൻ സാധിക്കുന്നില്ല...." അവൻ അവളെ നോക്കിക്കൊണ്ട് ബെഡിലേക്ക് ചാരി ഇരുന്നു അവളുടെ മുഖത്തേക്ക് തന്നേ നോക്കിക്കൊണ്ട് റാവൺ കണ്ണുകളടച്ചു •••••••••••••••••••••••••••••••°

"എന്ന് വേണമെന്ന് പറഞ്ഞാൽ മതി.... അവന്റെ കുടുംബത്തിൽ ഉള്ള ആരെ വേണമെങ്കിലും ഞാൻ നിനക്ക് ഇട്ട് തരും ബാലു....."ഗ്ലാസ്സിലേക്ക് മദ്യം പകർന്നുകൊണ്ട് മൂർത്തി പറഞ്ഞതും ബാലു ഗ്ലാസ്സിലെ മദ്യം നുണഞ്ഞുകൊണ്ട് ഗൂഢമായി ചിരിച്ചു "അങ്ങനെ ആരെയെങ്കിലും പോരാ.... എനിക്ക് അവന്റെ പെണ്ണിനെ തന്നേ വേണം.... നാളെ തന്നെ.... എന്നെ വെല്ലു വിളിക്കാൻ തോന്നിയ നിമിഷത്തെ ഓർത്തു അവൻ പശ്ചാത്തപിക്കണം..... അതെനിക്ക് കാണണം മൂർത്തി....."ബാലു പകയോടെ ഗ്ലാസിൽ പിടി മുറുക്കി "നാളെ നneറെ ആഗ്രഹം നടക്കും ബാലു...."ഗൂഢമായി അത് പറയുന്നതിനൊപ്പം മൂർത്തി മനസ്സിൽ തന്ത്രങ്ങൾ മെനഞ്ഞു കൂട്ടി ••••••••••••••••••••••••••••••° "ജാനി.... ജാനി...."ആരോ തട്ടി വിളിച്ചത് അറിഞ്ഞു അവൾ കണ്ണ് രണ്ടും തിരുമ്മി പതിയെ എണീറ്റിരുന്നു മുന്നിൽ നിൽക്കുന്ന റാവണിനെ കണ്ടതും അവൾ തന്റെ കൈയിലേക്ക് നോക്കി.... കൈയിലെ കെട്ട് കാണാതായപ്പോൾ അവളൊന്ന് സംശയിച്ചു നിന്നു "എണീറ്റ് വാ...."അതും പറഞ്ഞു റാവൺ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും ജാനി ക്ലോക്കിലേക്ക് തല ചെരിച്ചു നോക്കി "4 മണിയല്ലേ ആയുള്ളൂ..... ഇത്ര നേരത്തെ എന്തിനാ....?" അവൾ ഉറക്ക ചടവോടെ ചോദിച്ചതും അവൻ അവൾക്ക് നേരെ തിരിഞ്ഞു "നിനക്കല്ലേ ജോഗിങ്ങിന് വരണമെന്ന് പറഞ്ഞത്....

ദാ ഈ ഡ്രെസ്സും ബൂട്സും ഇട്ട് വാ.... ഞാൻ പുറത്ത് വെയിറ്റ് ചെയ്യാം...."ഒരു ബോക്സ്‌ അവളെ ഏൽപ്പിച്ചു അവൻ പുറത്തേക്ക് നടന്നതും അവൾ പില്ലോ മുഖത്ത് പൊത്തി ബെഡിലേക്ക് ചാഞ്ഞു "എണീക്ക് ജാനി...."ഗൗരവം നിറഞ്ഞ ശബ്ദം കേട്ടതും അവൾ ബെഡിൽ നിന്ന് ചാടി ഇറങ്ങി ഫ്രഷ് ആവാൻ പോയി അവൾ ഫ്രഷ് ആയി വന്നതും റാവൺ കൊടുത്ത ബോക്സ്‌ അവൾ എടുത്ത് തുറന്ന് നോക്കി ഒരു ബ്ലാക്കും വൈറ്റും ചേർന്ന stripes track suite ആയിരുന്നു അത്.... അതിന്റെ കൂടെ ഒരു ബൂട്സും അവൾ ആ ട്രാക്ക് സ്യൂട് എടുത്ത് മൊത്തത്തിലൊന്ന് നോക്കി അവൾക്ക് അതൊന്നും ഇട്ട് ശീലമില്ല.... അതുകൊണ്ട് തന്നേ ഇടാൻ ഒരു മടി "ജാനി.....!" താഴെ നിന്ന് റാവണിന്റെ ശബ്ദം കേട്ടതും അവൾ പിന്നൊന്നും നോക്കാതെ അതൊക്കെ എടുത്തിട്ട് താഴെക്കോടി "നീ വിട്ടോ.... ഞാൻ വന്നേക്കാം....."വിക്രം വരുന്നത് കണ്ട് റാവൺ വിളിച്ചു പറഞ്ഞതും വിക്രം തിരിഞ്ഞു ഓടി വിക്രമിനെ പറഞ്ഞു വിട്ടുകൊണ്ട് റാവൺ തിരിഞ്ഞതും ജാനി പുറത്തേക്ക് ഇറങ്ങി വരുന്നത് കണ്ടു അവൻ കുറച്ചു നേരം അവളെ നോക്കി നിന്നു....

മുടി എല്ലാം കൂടി വാരി ഒതുക്കി പിന്നിൽ ബാൻഡ് ഇട്ട് വെച്ചിട്ടുണ്ട് അവൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നതിനനുസരിച്ചു അവളുടെ മുടിയും ആടി കളിക്കുന്നുണ്ട് അവന്റെ നോട്ടം അവളുടെ ബൂട്സിൽ എത്തിയതും അവനൊന്നു ശ്വാസം വലിച്ചു വിട്ടുകൊണ്ട് അവൾക്ക് നേരെ നടന്നു അവൾ ആ ഡ്രസ്സ് ഇട്ടപ്പോ മുതൽ ഒരുമാതിരി തിരിഞ്ഞു കളിക്കുവാണ്.... എന്തോ നാണക്കേട് ഒക്കെ പോലെ തോന്നി.... അടുത്തേക്ക് വരുന്ന റാവണിനെ നോക്കി ആർക്കോ വേണ്ടി ഒന്ന് ചിരിച്ചു കൊടുത്തു അഴിഞ്ഞു കിടക്കുന്ന ലൈസിലേക്ക് നോക്കിക്കൊണ്ട് അവൻ അവൾക്ക് മുന്നിൽ ചെന്ന് നിന്നതും അവൾ എന്തെന്ന ഭാവത്തിൽ അവനെ നോക്കി അവളുടെ നോട്ടം വക വെക്കാതെ അവൻ കുനിഞ്ഞിരുന്നു അവനെന്താ ചെയ്യുന്നേ എന്ന ഭാവത്തിൽ അവൾ മുഖം ചുളിച്ചതും അവൻ അവളുടെ വലതുകാൽ എടുത്ത് അവന്റെ കാൽ മുട്ടിൽ വെച്ചു അവളെ തലയുയർത്തി ഒന്ന് നോക്കിക്കൊണ്ട് അവൻ അവൾക്ക് ലൈസ് കെട്ടിക്കൊടുത്തു അത് കണ്ട് അവൾ നേർത്ത പുഞ്ചിരിയോടെ അത് നോക്കി നിന്നു അവൻ അടുത്ത കാലും ഇതുപോലെ എടുത്ത് വെച്ച് അവൾക്ക് അതും കെട്ടിക്കൊടുതു കഴിഞ്ഞതും അവൻ പതിയെ എണീറ്റു

"Perfect.... ഇനി പോകാം...."അവൻ അവളുടെ ബൂട്സിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞതും അവൾ തലകുലുക്കി പിന്നെ രണ്ടുപേരും കൂടി പതിയെ ഓടാൻ തുടങ്ങി കുറച്ച് കഴിഞ്ഞതും ജാനി നിന്ന് കിതക്കാൻ തുടങ്ങി അവൾ മനസ്സിൽ നന്ദുവിനെ നന്നായി സ്മരിച്ചുകൊണ്ട് നിന്ന് കിതപ്പടക്കാൻ പാട് പെട്ടു ജാനിയെ കാണാതെ റാവൺ ഓട്ടം നിർത്തി തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് കുറച്ചു ദൂരെ മുട്ടിനു കൈയും കൊടുത്തു കുനിഞ്ഞു നിന്ന് കിതക്കുന്ന ജാനിയെയാണ് അവൻ അത് കണ്ട് അവളുടെ അടുത്തേക്ക് നടന്നു "എന്ത് പറ്റി.....?"അവൻ അവളുടെ പുറത്ത് പതിയെ തട്ടിക്കൊണ്ടു ചോദിച്ചതും അവൾ നേരെ നിന്നു "ശ്വാസം... മുട്ടുന്നു....." അവൾ ശ്വാസമെടുത്തുകൊണ്ട് പറഞ്ഞതും "അത് ശീലമില്ലാഞ്ഞിട്ടാണ്....."എടുത്തടിച്ച പോലെ അവൻ പറഞ്ഞതും അവൾ നെഞ്ചിൽ തടവി ശ്വാസമെടുത്തു "വാ.... നടക്കാം...."അവളുടെ കിതപ്പ് ഒന്നടങ്ങിയതും അവൻ അവളുടെ കൈയും പിടിച്ചു പതിയെ മുന്നോട്ട് നടന്നു "How is your college....?" നടക്കുന്നതിനിടയിൽ അവൻ ചോദിച്ചു.... അപ്പോഴും അവളുടെ കൈ അവന്റെ കൈക്കുള്ളിൽ ഭദ്രമായിരുന്നു "കൊള്ളാം.... " അവൾ പുഞ്ചിരിച്ചു "ആഹ് പിന്നെ.... ജിത്തേട്ടൻ avideyaa പഠിപ്പിക്കണേ.... ഞങ്ങടെ ക്ലാസ്സ്‌ സാറാ....!".....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story