ജാനകീരാവണൻ 🖤: ഭാഗം 28

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ആ കുട്ടിയുടെ ശരീരത്തിൽ ഡ്രഗ്സ് ഇൻജെക്ട് ചെയ്തിട്ടുണ്ട്.... ഞങ്ങൾ അതിനുള്ള ട്രീറ്റ്മെന്റ് കൊടുക്കുന്നുണ്ട്.... Don't worry....."റാവണിനോട്‌ അത്രയും പറഞ്ഞുകൊണ്ട് ഡോക്ടർ പുറത്തേക്ക് പോയതും റാവൺ കൈ മുഷ്ടി ചുരുട്ടി പിടിച്ചു അവൻ മാനവിനെ വിളിച്ചു വരുത്തി അവനെ അവിടെ നിർത്തി പുറത്തേക്ക് പോകുമ്പോൾ അവന്റെ ഉള്ളിൽ ഒരു അഗ്നിപർവതം തന്നെ എരിയുന്നുണ്ടായിരുന്നു.....! അവൻ കാറിൽ കയറിയതും ആ കാർ വലിയ ശബ്ദത്തോടെ പൊടി പറത്തിക്കൊണ്ട് അവിടെ നിന്ന് പാഞ്ഞു പോയി ആ കാർ ചെന്ന് നിന്നത് ജെയിംസിന്റെ ഗോഡൗണിന് മുന്നിലാണ് റാവൺ വെറിയോടെ കാറിൽ നിന്ന് ചാടിയിറങ്ങി ഡോർ വലിച്ചടച്ചു ഡിക്കി തുറന്ന് അവൻ ഒരു ബാഗും എടുത്ത് അകത്തേക്ക് കയറി നിലത്തു അവശതയോടെ കിടക്കുന്ന ജെയിംസിനെ ഒന്ന് നോക്കിക്കൊണ്ട് അവൻ ചെയർ കാലു കൊണ്ട് വലിച്ചിട്ടു അതിന്മേൽ ഇരുന്നു വിക്രം പുച്ഛത്തോടെ ചിരിക്കുന്നുണ്ട് ഒരുനിമിഷം റാവണിന്റെ ഉള്ളിലൂടെ ജീവന് വേണ്ടി പിടയുന്ന തന്റെ അമ്മയുടെയും ഒരിറ്റ് ശ്വാസത്തിനായി പിടഞ്ഞ ജാനിയുടെ എങ്ങലുകളും കടന്നു പോയി

പെട്ടെന്ന് അലർച്ചയോടെ ഓടി വരുന്ന മാനസയെയും മനസ്സിൽ തെളിഞ്ഞു വന്നു അവന്റെ ഉള്ളിൽ ചലനമറ്റ് കിടക്കുന്ന ശിവകാമിയും.... കണ്ണ് തുറക്കാൻ പോലും കഴിയാതെ പേടിയോടെ വിറക്കുന്ന ജാനിയും കുറ്റിക്കാട്ടിൽ ജീവശ്ചവമായി കിടന്ന മാനസയും മാത്രമായിരുന്നു അവരുടെ മൂന്ന് പേരുടെയും മുഖങ്ങൾ അവന്റെ മനസ്സിൽ മാറി മാറി വന്നു "നീയൊക്കെ കൂടി വേദനിപ്പിച്ച ആ മൂന്ന് പേരും.... Rk യുടെ ജീവനായിരുന്നു..... ജീവന്റെ ജീവനായി ഹൃദയത്തിൽ സൂക്ഷിച്ചവരായിരുന്നു അവരുടെ കണ്ണിൽ നിന്ന് വന്ന ഓരോ കണ്ണ് നീറിനും എണ്ണിയേണ്ണി പകരം ചോദിക്കാനാടാ ഞാൻ വന്നത്...."അത് പറഞ്ഞുകൊണ്ട് റാവൺ വിക്രമിന്റെ കൈയിൽ ഇരുന്ന കത്തി വാങ്ങി ജെയിംസിന്റെ നെഞ്ചിൽ കുത്തിയിറക്കി അയാൾ വലിയ വായിൽ അലറിയതും റാവൺ ആ കത്തി ഉള്ളിലേക്ക് ചവിട്ടിയിറക്കി അടുത്തിരുന്ന ബാഗ് തുറന്ന് അതിൽ നിറച്ചിരുന്ന ആണികൾ അവൻ കൈയിലെടുത്തു ഭയത്തോടെ അത് വീക്ഷിക്കുന്ന ജെയിംസിനെ നോക്കി

ക്രൂരമായി ചിരിച്ചുകൊണ്ട് അവൻ ഓരോ ആണികളായി അയാളുടെ ശരീരത്തിൽ കുത്തി ഇറക്കി വിക്രം വാശിയോടെ ചുറ്റിക കൊണ്ടടിച്ചു അവയെ ഉറപ്പിച്ചു അയാൾ വേദന സഹിക്കാനാവാതെ അലറി വിളിച്ചു "ഒന്നും ചെയ്യല്ലേ RK..... ആാാഹ്....."അയാൾ വേദന സഹിക്കാൻ കഴിയാതെ അലറി "ഇങ്ങനെ അല്ലേ എന്റെ അമ്മ നിന്നോടൊക്കെ യാചിച്ചത്....ഞങ്ങടെ പെങ്ങന്മാരും നിന്റെയൊക്കെ കാലു പിടിച്ചു കരഞ്ഞു പറഞ്ഞതല്ലേ.... കേട്ടോ നീയൊക്കെ.....?" ഒരു ഭ്രാന്തനെ പോലെ അലറിക്കൊണ്ട് റാവൺ ചുറ്റിക എടുത്ത് അയാളുടെ തലയിൽ ആഞ്ഞടിച്ചു അയാളുടെ രക്തവും കണ്ണുനീരും തമ്മിൽ കലരുന്നത് അവർ പകയോടെ നോക്കി നിന്നു എന്നിട്ടും കലി അടങ്ങാതെ റാവൺ ബാഗിൽ നിന്ന് ഒരു ഇലക്ട്രിക് വുഡ് കട്ടർ പുറത്ത് എടുത്തു അയാളുടെ കണ്ണിലെ ഭയം അവനെ മത്ത് പിടിപ്പിച്ചു സ്വിച്ച് ഇട്ട് മെഷീൻ ഓൺ ആക്കി റാവൺ അതുമായി അയാളുടെ നേർക്ക് നടന്നതും അയാൾ കണ്ണീരോടെ വേണ്ടെന്ന് പറഞ്ഞു കെഞ്ചി അതൊന്നും അവന്റെ മനസ്സ് അലിയിച്ചില്ല "ഈ കൈ കൊണ്ടല്ലേ നീ എന്റെ അമ്മയെ തൊട്ടത്.... ഏഹ്ഹ് " റാവൺ അതും ചോദിച്ചു അയാളുടെ വലതു കൈ മെഷീൻ കയറ്റി അറുത്തെടുത്തു.... അയാൾ വലിയ വായിൽ അലറിയെങ്കിലും റാവൺ പതറിയില്ല....

കണ്ണിൽ ക്രൂരത മാത്രമായിരുന്നു "ഈ കൈ കൊണ്ടല്ലേ എന്റെ പെങ്ങളെ നീയൊക്കെ കൊല്ലാകൊല ചെയ്തത്....?"ചോദ്യത്തോടൊപ്പം അയാളുടെ ഇടത് കൈയും മുറിഞ്ഞു വീണിരുന്നു വേദന സഹിക്കാനാവാതെ അയാൾ നിലത്തു കിടന്ന് പിടയുന്നത് പകയോടെ അവർ നോക്കി നിന്നു അയാളുടെ രണ്ട് കാലുകളും മുറിച്ചിട്ടപ്പോഴേക്കും അയാൾ അവശനായിരുന്നു..... അവന്റെ ഓരോ അവയവങ്ങളും മുറിച്ചിടുമ്പോൾ അവന് അറപ്പ് തോന്നിയിരുന്നില്ല ബോധം പോകുമെന്നായപ്പോൾ റാവൺ കത്തിയുമായി അയാൾക്ക് നേരെ നടന്നു "ഈ വൃത്തികെട്ട കണ്ണ് കൊണ്ടല്ലേ നീ എന്റെ പെണ്ണിനെ നോക്കിയത്.... അവളെ ആഗ്രഹിച്ചത്.... ഏഹ്ഹ്....?" അയാളുടെ ബോധം മറയും മുന്നേ റാവൺ അയാളുടെ രണ്ട് കണ്ണുകളിലേക്കും കത്തി കുത്തി ഇറക്കി അതോടു കൂടി അയാളുടെ ഉള്ളിലെ ജീവന്റെ അവസാന തുടിപ്പും നിലച്ചിരുന്നു അയാളുടെ ശവശരീരത്തിൽ റാവൺ തലങ്ങും വിലങ്ങും കത്തി കുത്തി ഇറക്കിക്കൊണ്ട് അലറി ഒക്കെ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം റാവൺ അവിടെ ബാക്കി ഉണ്ടായിരുന്ന മദ്യക്കുപ്പികൾ ജെയിംസിന്റെ ശരീര ഭാഗങ്ങൾക്ക് ചുറ്റും എറിഞ്ഞു പൊട്ടിച്ചുകൊണ്ട് ഷൂട്ട്‌ ചെയ്തതും ആ ഗോഡൗൺ മുഴുവൻ കത്തിനശിച്ചിരുന്നു "ബൂം..... 🔥"

വലിയൊരു ശബ്ദം ഫോണിലൂടെ കേട്ടതും ബാലു ഒന്ന് ഞെട്ടി "RK..... നിന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു..... ഇന്ന് നീ എന്റെ ജെയിംസിനെ കൊന്നതിനേക്കാൾ ഭീകരമായിരിക്കും നിനക്ക് ഞാൻ വിധിക്കുന്ന മരണം...."പകയോടെ പറഞ്ഞുകൊണ്ട് അയാൾ സീറ്റിലേക്ക് ചാരി ഇരുന്നു ••••••••••••••••••••••••••••••° "RK.... ജാനിക്ക് ബോധം വന്നു.... "ഹോസ്പിറ്റലിൽ എത്തിയപ്പോൾ തന്നെ മാനവ് പറയുന്നത് കേട്ട് അവൻ ജാനിയുടെ അടുത്തേക്ക് ഓടി അവളെ മുറിയിലേക്ക് മാറ്റിയിരുന്നു.... അവൻ മുറിയിലേക്ക് ചെന്നപ്പോൾ നഴ്സിനെ പോലും അടുത്തേക്ക് വരാൻ വിടാതെ പേടിച്ചു കരയുന്ന ജാനിയെ കണ്ടതും റാവൺ അവളുടെ അടുത്തേക്ക് ഓടി "ജാനി...."അവളുടെ കൈ രണ്ടും ചേർത്തു പിടിച്ചു അവൻ വിളിച്ചതും അവൾ പൊട്ടിക്കരച്ചിലോടെ അവനെ കെട്ടിപ്പിടിച്ചു "എ.... എനിക്ക് പേടിയാകുന്നു.... രാവണാ...."അവൾ തേങ്ങലോടെ പറഞ്ഞതും റാവൺ അവളെ പൊതിഞ്ഞു പിടിച്ചു കണ്ണ് കൊണ്ട് നേഴ്സിനോട് പോകാൻ പറഞ്ഞതും അവർ പുറത്തേക്ക് പോയി "ജാനി..... പേടിക്കണ്ട..... ഞാൻ ഇല്ലേ ഇവിടെ.... Don't worry....."

അവൻ അവളുടെ തലയിൽ പതിയെ തലോടിയതും അവൾ അവനെ ഇറുക്കി കെട്ടിപ്പിടിച്ചിരുന്നു "നി.... നിങ്ങൾ.... വന്നില്ലായിരുന്നെങ്കിൽ.... എന്നെ അവർ...." ബാക്കി പറയാനാവാതെ അവൾ വിങ്ങിപ്പൊട്ടിയതും അവൻ അവളെ ചേർത്തു പിടിച്ചു പുറത്ത് പതിയെ തട്ടി കൊടുത്തു പതിയെ അവൻ അവളെ അടർത്തി മാറ്റാൻ നോക്കിയതും അവൾ വിതുമ്പലോടെ അവനെ വരിഞ്ഞു മുറുക്കി "എന്നെ ഒറ്റക്കാക്കി പോവല്ലേ.... പ്ലീസ്...."അവന്റെ വയറിലൂടെ ചുറ്റി പിടിച്ചു അവൾ തേങ്ങിയതും റാവൺ അവളുടെ തലയിൽ പതിയെ തലോടി "ഞാൻ എങ്ങും പോകില്ല.... I'll always be with you....." അവൻ അവളുടെ തലയിൽ പതിയെ ചുണ്ടമർത്തിയതും അവൾ അവനിലേക്ക് ചേർന്നിരുന്നു അവൾ എത്രത്തോളം പേടിച്ചെന്ന് അവൻ അറിയുകയായിരുന്നു താൻ കാരണമാണ് അവൾ ഈ അവസ്ഥയിലായെന്ന സത്യം അവനെ വല്ലാതെ അസ്വസ്ഥനാക്കി അവൻ അങ്ങനെ തന്നെ നിന്ന് അവളുടെ പുറത്ത് തലോടി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കുറച്ചു കഴിഞ്ഞതും അവളുടെ തേങ്ങലുകൾ നേർത്തു വന്നു....

അവളുടെ പിടി അയഞ്ഞു റാവൺ അവളെ നോക്കിയപ്പോൾ അവൾ മയങ്ങിയിരുന്നു റാവൺ അവളെ പതിയെ ബെഡിലേക്ക് കിടത്തി.... അവളുടെ നെറ്റിയിൽ അമർത്തി മുത്തിക്കൊണ്ട് അവൻ പുറത്തേക്കിറങ്ങി ഡോക്ടറെ കണ്ട് അവൾക്ക് കുഴപ്പമില്ലെന്ന് ഉറപ്പ് വരുത്തി ഡിസ്ചാർജ് വാങ്ങി വിക്രമിനെയും മാനവിനെയും പറഞ്ഞയച്ചുകൊണ്ട് മയങ്ങിക്കിടക്കുന്ന ജാനിയെയും എടുത്ത് അവൻ അവിടെ നിന്നും പുറപ്പെട്ടു വീടിന് മുന്നിൽ തന്നെ ശിവദയും ബാക്കിയുള്ളവരും ഉണ്ടായിരുന്നു "ഡാ.... മോൾക്ക് എന്ത് പറ്റിയതാ.... എന്താ ഉണ്ടായേ....?"അവളെ താങ്ങി അവർക്ക് നേരെ ചെന്നപ്പോഴേക്കും ശിവദ ആധിയോടെ ഓടിയടുത്തു "She is perfectly alright now ചെറിയമ്മാ...." അവൻ കണ്ണും നിറച്ചു നിൽക്കുന്ന നന്ദുവിനെ നോക്കി ശിവദയോട് പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി "എന്താ കുഞ്ഞാ ഉണ്ടായത്.... ആരാ മോളെ ഉപദ്രവിച്ചത്.....?" ശിവദ "അവർക്ക് വേണ്ടത് എന്നെയായിരുന്നു.... എന്നിലേക്ക് എത്താൻ അവർ ഇവളെ ഉപയോഗിച്ചു.....! ഞാൻ ഇവളെ കൊണ്ട് പോയി കിടത്തട്ടെ....."

കൂടുതൽ സംസാരിക്കാൻ താല്പര്യപ്പെടാത്തത് പോലെ അവൻ അവളെയും എടുത്ത് മുറിയിലേക്ക് പോയി "വേണ്ട നന്ദു.... ഇപ്പൊ നീ അങ്ങോട്ട് പോവണ്ട....!" റാവൺ ജാനിയുമായി പോകുന്നത് കണ്ട് അവർക്ക് പിന്നാലെ പോകാൻ നിന്ന നന്ദുവിനെ ആരവ് തടഞ്ഞു "ഏട്ടാ...."അവൾ നിരകണ്ണുകളോടെ അവനെ കെട്ടിപ്പിടിച്ചതും ആരവ് അവളുടെ തോളിൽ പതിയെ തട്ടി "റാവൺ പറഞ്ഞത് കേട്ടില്ലേ നീ.... ജാനി ഇപ്പൊ ഓക്കേ ആണ് നന്ദു.... നീ ഇങ്ങനെ വിഷമിക്കാതെ...."ആരവ് അവളുടെ കണ്ണ് തുടക്കുന്നത് കണ്ട് റോഷനും തനുവും തേജും പുഞ്ചിരിച്ചു റിയ അവരെ ഒക്കെ നോക്കി പുച്ഛത്തോടെ അകത്തേക്ക് കയറിപ്പോയി •••••••••••••••••••••••••••••••° റാവൺ മുറിയിലേക്ക് കയറി അവളെ സൂക്ഷിച്ചു ബെഡിലേക്ക് കിടത്തി തലയിണ ശരിക്ക് വെച്ച് നിവരാൻ നിന്നതും അവന്റെ ഷർട്ടിൽ അവൾ ഇറുക്കെ പിടിച്ചിരിക്കുന്നത് കണ്ട് അവനൊന്നു നിന്നു അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ മയങ്ങുകയായിരുന്നു അവൻ പുഞ്ചിരിയോടെ അവളുടെ കൈ എടുത്തു മാറ്റി അവളുടെ കവിളിൽ പതിയെ തലോടി അവൾക്ക് പുതപ്പിട്ട് കൊണ്ട് അവൻ എസി കുറച്ചു വെച്ചു

"എന്നെ ഒറ്റക്കാക്കി പോവല്ലേ.... പ്ലീസ്....."കാതിൽ അവളുടെ ശബ്ദം തുളച്ചു കയറിയതും അവൻ അവളുടെ അടുത്തായി ബെഡിൽ ഇരുന്നുകൊണ്ട് അവളുടെ വലതു കൈ അവന്റെ കൈക്കുള്ളിലാക്കി "I know...... നീ ഒരിക്കലും എന്നെ ഡിപെൻഡ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല.... But trust me.... If you have a problem i will definitely be there for you......"അവൻ അവളുടെ കൈയിൽ ചുണ്ട് ചേർത്തുകൊണ്ട് പതിയെ മൊഴിഞ്ഞു അവളതൊന്നും അറിയാതെ ശാന്തമായി ഉറങ്ങുകയായിരുന്നു അവളുടെ മുഖത്തേക്ക് നോക്കി അവൻ എന്തൊക്കെയോ ചിന്തിച്ചിരുന്നു ••••••••••••••••••••••••••••••° ഹോസ്പിറ്റലിൽ നിന്ന് വിക്രം മാനവിനെ കൂട്ടി പോയത് അവന്റെ വീട്ടിലേക്കാണ് ഉറങ്ങിക്കിടക്കുന്ന മനസയെ കണ്ടിറങ്ങിയ മാനവിനെ വിക്രം അവന്റെ റൂമിലേക്ക് കൊണ്ട് പോയി വിക്രമിന്റെ മുറിയിൽ അവരുടെ ഒരു ഫാമിലി ഫോട്ടോ കണ്ട് മനു അതിലേക്ക് ഉറ്റു നോക്കി അച്ഛനും അമ്മയും വികാസും വിക്രമം പിന്നെ വിക്രമിന്റെ അനിയത്തിയും പൂച്ചക്കണ്ണുള്ള ഒരു കൊച്ചു സുന്ദരി.... കണ്ടാൽ നോക്കി നിന്ന് പോകും ആ സുന്ദരിക്കുട്ടിയെ "ഇതാണോ....?"

അവളുടെ ഫോട്ടോയിലേക്ക് വിരൽ ചൂണ്ടി മനു വിക്രമിന് നേരെ തിരിഞ്ഞതും വിക്രം തല കുലുക്കി "മ്മ്.... ഞങ്ങടെ വൈഗ.... ഞങ്ങൾക്കൊക്കെ ജീവനായിരുന്നു..... രണ്ട് ഏട്ടന്മാരുടെ പൊന്നനിയത്തി ആയത് കൊണ്ട് നല്ല കുസൃതി ആയിരുന്നു അവൾക്ക്..... എത്ര കുസൃതി കാണിച്ചാലും അവളെ ശകാരിക്കാനോ തല്ലാനോ ഞാനും ഏട്ടനും സമ്മതിക്കില്ലായിരുന്നു....."വിക്രം പഴെയതൊക്കെ ഓർത്തെടുത്തു പറഞ്ഞതും മാനവ് ഒരു കേൾവിക്കാരനായി "കോളേജ് എസ്കഷന് വിടാൻ എനിക്കും ഏട്ടനും ഒട്ടും താല്പര്യമില്ലായിരുന്നു..... ദിവസങ്ങളോളം അവളെ പിരിഞ്ഞിരിക്കാനുള്ള ബുദ്ധിമുട്ട് മാത്രമല്ല..... ഞങ്ങളെ കൺവെട്ടത് നിന്ന് മാറുന്നതിന്റെ പേടിയും ഉണ്ടായിരുന്നു പക്ഷേ.... അവളുടെ വാശിക്ക് മുന്നിൽ തോറ്റു കൊടുക്കേണ്ടി വന്നു.... അവളെ സങ്കടപ്പെടുത്താതിരിക്കാൻ വേണ്ടി ഞങ്ങൾ എടുത്ത തീരുമാനം ഒരു തീരാവേദനയായി മാറുമെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല പത്തു ദിവസം കഴിഞ്ഞ് അവളുടെ വരവ് കാത്തിരുന്ന ഞങ്ങളെ തേടിയെത്തിയത് അവളുടെ ശവശരീരമായിരുന്നു ആ കുഞ്ഞു ശരീരം ഞാൻ ദേ ഈ കൈ കൊണ്ടാ മനു ഏറ്റു വാങ്ങിയത്.... ഈ കൈ കൊണ്ട് ഞാൻ തോളതിരുത്തി കൊണ്ട് നടന്ന കൊച്ചാടാ അവൾ....

എന്നിട്ട് അവസാനം ഇതേ കൈ കൊണ്ട് തന്നെ അവളുടെ ചിതക്ക് തീ കൊളുത്തേണ്ടി വന്നു എനിക്ക്....."വിക്രം ഒരു തേങ്ങലോടെ കണ്ണുകൾ അമർത്തി തുടച്ചു മനുവിന് ഒക്കെ കേട്ട് ശരീരം തളരുന്നത് പോലെ തോന്നി "കണ്ണും മൂക്കും തിരിച്ചറിയാൻ പോലുമാകാത്ത വിധത്തിൽ വികൃതമാക്കിയിരുന്നു..... വേട്ട മൃഗങ്ങളെ പോലെ അവളെ എല്ലാവരും കൂടി കടിച്ചു കീറി കാമുകനെ വഞ്ചിച്ച കോളേജ് വിദ്യാർത്ഥിനിയെ കാമുകൻ ക്രൂരമായി പീഡിപ്പിച്ചു കൊന്നതാണത്രേ.... പുറം ലോകങ്ങളും മാധ്യമങ്ങളും അത് ആവർത്തിച്ചപ്പോഴും സത്യം അതല്ലെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു മരിക്കുന്നതിന് മുൻപ് സത്യങ്ങൾ ഞങ്ങളെ അറിയിക്കാൻ ഞങ്ങടെ മോള് ധൈര്യം കാട്ടി രക്ഷപ്പെട്ടു ഓടുന്നതിനിടയിൽ കൈയിലുണ്ടായിരുന്ന ഫോണിൽ എതിരെ വരുന്നവന്മാരെ പകർത്താനുള്ള വിവേകം അവൾ കാട്ടി.... അവളുടെ തലക്കടിച്ചു വീഴ്ത്തുന്നതും പിന്നീട് അവളെ പിച്ചി ചീന്തുന്ന കാട്ടാളന്മാരുടെ മുഖങ്ങളും തെറിച്ചു വീണ അവളുടെ മൊബൈൽ ക്യാമറ പകർത്തുന്നുണ്ടായിരുന്നു ഒരു നിരപരാതിയെ പ്രതിയാക്കി എന്റെ പെങ്ങളുടെ ബോഡി വീട്ടിൽ എത്തിച്ചപ്പോ എല്ലാത്തിനും സാക്ഷിയായ ആ മൊബൈൽ ഫോണും പോലീസ് ഞങ്ങളെ ഏൽപ്പിച്ചു അവളുടെ ഫോൺ ചെക്ക് ചെയ്യാനോ യാഥാർഥ്യം എന്താണെന്ന് അന്വേഷിക്കാനോ പോലീസുകാർ മുതിർന്നില്ല പക്ഷേ പോയത് ഞങ്ങൾക്കല്ലേ..... ഞങ്ങൾക്ക് അന്വേഷിക്കാതിരിക്കാൻ പറ്റില്ലല്ലോ...?

എന്തെങ്കിലും തെളിവ് കിട്ടുമെന്നോർത്ത് ഫോൺ പരിശോധിച്ചപ്പോൾ തകർന്ന് പോയെടാ ഞാൻ..... എന്റെ പെങ്ങളെ ഒരു മനുഷ്യ ജീവി എന്നൊരു പരിഗണന പോലും കൊടുക്കാതെ കടിച്ചു കീരിയെടാ അവന്മാര്....! പത്തും പതിനഞ്ചു മനുഷ്യരോപിയായ ചെന്നായ്ക്കൾ.......ഒന്നും ചെയ്യാനാവാതെ എന്റെ കുഞ്ഞു അലറിക്കരയുകയായിരുന്നു ആ നിലവിളി ഇന്നും എന്റെ കാതിൽ മുഴങ്ങി കേൾക്കുന്നുണ്ട്...... എല്ലാത്തിനെയും കൊന്ന് തള്ളാൻ തന്നെയായിരുന്നു ഞങ്ങടെ തീരുമാനം പക്ഷേ ഞങ്ങളെ കൂടി നഷ്ടപ്പെടാതിരിക്കാൻ അച്ഛനും അമ്മയും ഞങ്ങളെ മാറ്റി നിർത്തി ആ തെളിവുകൾ ഉപയോഗിച്ചു ലീഗലി മൂവ് ചെയ്തു അവിടെയും ദൈവം അവരുടെ കൂടെ നിന്നു.... പോലീസ് ഏമാന്മാരും അവരുടെ വാലാട്ടി നടക്കുന്ന പട്ടികളാണെന്ന് ആ പാവങ്ങൾ അറിയാതെ പോയി കേസ് ഫയൽ ചെയ്ത് തിരികെ വരുന്ന വഴിയിൽ ആരോ സൃഷ്ടിച്ചെടുത്ത ഒരു ആക്‌സിഡന്റ്.... അതോടെ ഞാനും എന്റെ ചേട്ടനും അനാഥരായി പിന്നെ ഭ്രാന്തായിരുന്നു ഞങ്ങൾക്ക്..... അവനെ ഒക്കെ കൊന്ന് തള്ളാനുള്ള വെറി ആയിരുന്നു ഉള്ളിൽ എല്ലാമറിയുന്ന റാവണിൽ നിന്നും മറ്റു പലതും ഞങ്ങൾ മനസ്സിലാക്കി..... ആരോരുമില്ലാത്ത ഞങ്ങൾക്ക് എല്ലാമായി എന്റെ റാവൺ ഉണ്ടായിരുന്നു.....

ഇന്നേവരെ ഒന്നിനും ഞങ്ങളെ തനിച്ചാക്കിയിട്ടില്ല അവൻ.... "അത്രയും പറഞ്ഞു വിക്രം കണ്ണ് തുടച്ചു "എന്നിട്ട്.... അവർക്കെതിരെ ഒന്നും ചെയ്തില്ലേ....." മനു അവന്റെ തോളിൽ കൈ വെച്ച് സൗമ്യമായി ചോദിച്ചു "തെളിവുകൾ കൈയിൽ ഉണ്ടായിരുന്നു.... പക്ഷേ അത് വെച്ച് അവരെ നിയമത്തിന് വിട്ട് കൊടുക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല മനു നിനക്കറിയുമോ.... അന്ന് എന്റെ പെങ്ങളെ കൊല്ലാൻ കൂട്ട് നിന്ന ഒരുത്തനും ഇന്ന് ജീവനോടെ ഇല്ല..... ആ മൂന്ന് പേര് ഒഴികെ.....ബാക്കി പതിനൊന്നു പേരും ഇന്ന് ജെയിംസ് അനുഭവിച്ചത് പോലെ നരകിച്ചു നരകിച്ചു തന്നെയാ മരിച്ചത്..... ഇനി മൂന്ന് പേർ..... ബാലു.... മൂർത്തി..... ഐസക്ക്..... ഇതിനേക്കാളൊക്കെ ഭയാനകമായിരിക്കും അവരുടെ മരണം..... വിടില്ല ഒന്നിനെയും....."വിക്രം പകയോടെ പറയുമ്പോൾ മനുവിന്റെ സിരകളിലും പക ഒഴുകുകയായിരുന്നു ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story