ജാനകീരാവണൻ 🖤: ഭാഗം 3

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

അപ്പോഴും നിലത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു ജാനകി റാവൺ അവളെ ഒന്ന് നോക്കിക്കൊണ്ട് അവളുടെ നേർക്ക് നടന്നു തന്റെ അടുത്തേക്ക് വരുന്ന അവന്റെ കാൽപാദങ്ങൾ കണ്ടതും ജാനകി ധാവണിത്തുമ്പിൽ കൈ ഞെരിച്ചു പിടിച്ചു അവന്റെ കാലുകൾ അവൾക്ക് മുന്നിൽ എത്തി നിന്നതും അവൾ പതിയെ തലയുയർത്തി നോക്കി അപ്പോൾ അവൾ കണ്ടു അവളെ തന്നെ നോക്കി നിൽക്കുന്ന റാവണിനെ....! അവൾ പിടക്കുന്ന കണ്ണുകളോടെ അവനെ നോക്കിയതും അവരെ രണ്ടുപേരെയും ഉറ്റുനോക്കുകയായിരുന്നു

അവന്തിക അവളുടെ കണ്ണുകൾ ഭയത്താൽ ചിമ്മി തുറന്നതും അവൻ അവളെ മറികടന്ന് അവള്‍ക്ക് പിന്നില്‍ ഉള്ള ടെബിളിൽ ഇരുന്ന ഫയൽ പോയി എടുത്തു അവനത് തുറന്ന് അതിലേക്ക് നോക്കുന്നത് കണ്ടതും ജാനകി ഒന്ന് ശ്വാസം വലിച്ചു വിട്ടു കുറച്ചു നേരം അവനാ ഫയൽ ശ്രദ്ധയോടെ വായിച്ചുകൊണ്ട് അവൻ അത് എടുത്ത് പുറത്തെക്ക് നടന്നതും അവൾ ആശ്വാസത്തോടെ ബെഡിലേക്കിരുന്നു അവന്തിക താടക്ക് കൈയും കൊടുത്ത് ചിരിയോടെ അവളെ നോക്കുന്നുണ്ടായിരുന്നു ""എന്റെ എട്ടത്തീ.... ഇങ്ങനെ പേടിച്ചാല്‍ എങ്ങനെയാ .....?" അവൾ ജാനകിയുടെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചതും അവൾ ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു

"സാരല്ല .... ഞാൻ മാറ്റിയെടുത്തോളാം ....." അവന്തിക അവളെ നോക്കി കണ്ണിറുക്കി ചിരിച്ചു ""എട്ടത്തി വാ ..... ഞാനൊരു കാര്യം കാണിക്കാം ....." അവന്തിക അതും പറഞ്ഞു അവളുടെ കൈയും പിടിച്ചു മുന്നില്‍ നടന്നു ആ മുറിയുടെ വലതു ഭാഗത്തെ വലിയ കര്‍ട്ടൻ അവൾ നീക്കിക്കൊണ്ട് അവിടെ ഉണ്ടായിരുന്ന ഗ്ലാസ്സ് ഡോർ തുറന്ന് അവൾ ജാനകിയുടെ കൈയും പിടിച്ചു അകത്തേക്ക് കയറി അകത്തു കയറിയതും അവിടെ ഉള്ള കാഴ്ച്ച കണ്ട് ജാനകിയുടെ കണ്ണുകൾ വിടര്‍ന്നു മുന്നില്‍ വിഷാലമായി കിടക്കുന്ന സ്വിമ്മിങ് പൂള്‍ അവൾ അതിശയത്തോടെ നോക്കി "വീടിന്റെ ഉള്ളിലു കുളോ .....?" അവlude നിഷ്കളങ്കമായ ചോദ്യത്തിന് മുന്നില്‍ അവന്തിക അറിയാതെ ചിരിച്ചു പോയി

"എന്റെ എട്ടത്തീ..... ഇത് കുളം ഒന്നുമല്ല ..... ഇതാണു സ്വിമ്മിങ് പൂള്‍ ..... ബാത്ത് ടബ്ബ് പൊലെ വെരൊരു സംഭവം ..... എട്ടത്തീടെ നാട്ടിലെ കുളത്തിന്റെ അത്ര ആഴമൊന്നും ഇതിന് ഉണ്ടാവില്ല ..... എന്നാലും ഇച്ചിരി ആഴമൊക്കെ ഉണ്ട് ....." അതും പറഞ്ഞു അവന്തിക പൂളിലേക്ക് കാലിട്ടിരുന്നു "വാ ...." ജാനകിക്ക് നേരെ തിരിഞ്ഞുകൊണ്ട് അവന്തിക വിളിച്ചതും അവൾ ധാവണി അല്പം പൊക്കി വെള്ളത്തിലേക്ക് കാലിട്ട് അവന്തികക്ക് അടുത്തായി ഇരുന്നു നല്ല നീല നിറത്തിലുള്ള വെള്ളം അവൾ കൗതുകത്തോടെ നോക്കി അവളാ തെളിഞ്ഞ വെള്ളത്തിലൂടെ കാലുകൾ ചലിപ്പിച്ചു അവളുടെ വെളുത്ത കാല്പാദങ്ങൾക്ക് കുറച്ചു കൂടി ഭംഗി തോന്നിച്ചു രണ്ടുപേരും ഓരോന്ന് സംസാരിച്ചിരുന്നു ....

അവന്തിക അവള്‍ക്ക് അവിടെയുള്ള ഓരോന്നിനെയും കുറിച്ച് വ്യക്തമായി പറഞ്ഞു കൊടുത്തു "എട്ടത്തീ..... എട്ടത്തീയും എട്ടനും തമ്മിലുള്ള വിവാഹം എങ്ങനെയാ തീരുമാനിച്ചെ ..... എങ്ങനെയാ നിങ്ങടെ കല്യാണം നടന്നെ ...?"ഓരോന്ന് സംസാരിച്ചിരിക്കുന്നതിനിടയിൽ അവന്തിക ചോദിച്ചു "മുത്തശ്ശിയമ്മയുടെ വാശിയായിരുന്നു .... മൂത്തശ്ശിയുടെ മൂത്ത മകന്റെ മകൻ ജിത്തുവേട്ടന് എന്നെ ഇഷ്ടായിരുന്നു ..... എന്റെ അപ്പക്ക് കൂലിപ്പണി ആണ് .... അതൊണ്ട് ആ ചേട്ടന്റെ അപ്പക്കും അമ്മക്കും എന്നെ ഉള്‍ക്കൊള്ളാൻ കഴിയുമായിരുന്നില്ല .... പക്ഷെ മുത്തശ്ശിയമ്മക്ക് എന്നെ വല്യ കാര്യാ ..... തൊട്ട് അയല്പക്കം ആയത് കൊണ്ട് ആ മുറ്റത്ത് കിടന്നാ ഞാൻ വളര്‍ന്നത് .... സ്വന്തം പേരക്കുട്ടി ആയാ മൂത്തശ്ശി എന്നെ കാണുന്നെ .....!

അതുകൊണ്ട് മുത്തശ്ശിയമ്മ തന്നെ മുന്നിട്ട് നിന്ന് ആ വിവാഹം ഉറപ്പിച്ചു കൂലിപ്പണിക്കാരനായ എന്റെ അപ്പക്ക് ഞാനും എന്റെ അനിയത്തിയും എന്നും ഒരു വേദന ആയിരുന്നു ..... പെട്ടെന്ന് ഇങ്ങനൊരു ആലോചന വന്നതും അപ്പക്ക് അതൊരു ആശ്വാസമായിരുന്നു എനിക്ക് അണിയാനുള്ള പൊന്നും പുടവയും ഒക്കെ മുത്തശ്ശിയമ്മ എത്തിച്ചു തന്നിരുന്നു പക്ഷെ വിവാഹത്തിന് താലി കെട്ടാന്‍ ചെക്കന്‍ മാത്രം വന്നില്ല ..... തിരക്കി ചെന്നവരോട് അപ്പയെയും അമ്മയെയും എതിര്‍ത്ത് തനിക്കൊരു വിവാഹം വേണ്ട എന്നയാള്‍ തുറന്നടിച്ചു പറഞ്ഞു അതറിഞ്ഞ എന്റെ അപ്പ കുഴഞ്ഞു വീണു .....

ആളുകൾക്ക് മുന്നില്‍ എന്റെ അപ്പ അപമാനിതനായി നിന്നു അത്യാഗ്രഹിയെന്നും അതിമോഹി എന്നും പലരും കുറ്റപ്പെടുത്തി ആത്മഹത്യയെ കുറിച്ചു പോലും ചിന്തിച്ചു നില്‍ക്കുമ്പോഴാണ് നിന്റെ എട്ടന്റെ കൈയും പിടിച്ചു മൂത്തശ്ശിയമ്മ അങ്ങോട്ട് വന്നതും വിവാഹം നടന്നതും ....." അവൾ ചെറുചിരിയോടെ പറഞ്ഞു നിര്‍ത്തി "അയാള്‍ പോയത് നന്നായി .... എട്ടൻ തന്നെയാ എട്ടത്തിക്ക് മാച്ച് ....."അവൾ ജാനകിയുടെ കവിളിൽ പിച്ചി പറഞ്ഞതും ജാനകി ഒന്ന് ചിരിച്ചു "ഏട്ടത്തി എത്ര വരെ പഠിച്ചിട്ടുണ്ട്...?"അവൾ പിന്നെയും ഓരോന്ന് പറയുന്നതിനിടയിൽ ചോദിച്ചു "പ്ലസ് ടു..."

അവൾ മങ്ങിയ ചിരിയോടെ മറുപടി കൊടുത്തു "അത് കഴിഞ്ഞ് പഠിക്കാത്തിരുന്നത് എന്താ....?" അവൾ വീണ്ടും ചോദിച്ചു "പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു..... പക്ഷെ ഞങ്ങളുടെ നാട്ടിൽ 12 വരെയേ ഉള്ളു..... കൂടുതൽ പഠിക്കണമെങ്കിൽ പുറത്ത് പോയി പഠിക്കണം..... പട്ടണത്തിൽ വിട്ട് പഠിപ്പിക്കാനുള്ള പണം ഒന്നും അപ്പയുടെ കൈയിൽ ഇല്ല.... അതറിയുന്നത് കൊണ്ട് പഠിത്തം നിർത്തി....." ജാനകി ഒന്ന് ചിരിക്കാൻ ശ്രമിച്ചു "ഏട്ടത്തിക്ക് ഇനിയും പഠിക്കാൻ ആഗ്രഹമുണ്ടോ.....?" അവളുടെ ചോദ്യത്തിന് ഒരു പുഞ്ചിരിയിൽ ജാനകി മറുപടി ഒതുക്കി "ആഹാ അപ്പൊ മിണ്ടാനൊക്കെ അറിയാം ല്ലേ...."അവരുടെ സംസാരം കേട്ട് വന്ന ശിവദ പറഞ്ഞതും രണ്ട് പേരും പരസ്പരം നോക്കി ചിരിച്ചു

"ആഹ് ഇത്രയൊക്കെ ആക്കിയെടുക്കാൻ തന്നെ ഞാൻ കൊറേ പാട് പെട്ടു..... " ജാനകിയുടെ കവിളിൽ ഒന്ന് പിച്ചിക്കൊണ്ട് അവന്തിക പറഞ്ഞതും ശിവദ രണ്ട് പേരെയും നോക്കി ചിരിച്ചു "നിങ്ങൾ വാ..... ഇനി കഴിച്ചിട്ടാവാം കഥ പറച്ചിൽ..... ഞാൻ കുഞ്ഞൂട്ടനെ പോയി വിളിക്കട്ടെ....." അതും പറഞ്ഞു ശിവദ പുറത്തേക്ക് പോയി ജാനകി പൂളിലെ വെള്ളത്തിൽ കാലാട്ടി ഇരുന്നതും അവന്തിക അവിടെ നിന്നും എണീറ്റു "വാ ഏട്ടത്തി...." അവൾ ജാനകിക്ക് നേരെ കൈ നീട്ടിയതും അവൾ അതിൽ പിടിച്ചു പതിയെ എണീറ്റ് നിന്നു വിടർത്തിയിട്ട മുടി കൈ കൊണ്ട് മുടഞ്ഞിട്ട് കൊണ്ട് അവൾ അവന്തിക്കകൊക്കൊപ്പം താഴേക്ക് ഇറങ്ങി

സ്റ്റെയർ ഇറങ്ങാനൊക്കെ അവൾക്ക് ഒരു വല്ലാത്ത ആവേശമായിരുന്നു കൊച്ചു പിള്ളേരെ പോലെ ഓരോ സ്റ്റെപ്പും ചാടിയിറങ്ങുന്ന ജാനകിയെ കണ്ടു കൊണ്ടാണ് റാവൺ വന്നത് അവൻ ഡൈനിംഗ് ടേബിളിൽ ചാരി നിന്ന് അവളെ നോക്കി അവൾ അതൊന്നും അറിയാതെ ധാവണി അല്പം പൊക്കിപ്പിടിച്ചു ചാടി ചാടി ഇറങ്ങി ലാസ്റ്റ് സ്റ്റെപ്പും ചാടി ഇറങ്ങി അവൾ ധാവണിയിൽ നിന്ന് പിടി വിട്ടുകൊണ്ട് തലയുയർത്തി നോക്കിയതും മുന്നിൽ അവളെ നോക്കി ടേബിളിൽ ചാരി നിൽക്കുന്ന റാവണിനെ കണ്ട് ഞെട്ടി അവൾ എന്തൊക്കെയോ ഭാവങ്ങൾ മുഖത്ത് വരുത്തിക്കൊണ്ട് അവന്തികയെ തിരിഞ്ഞു നോക്കി അവന്തിക ചിരി കടിച്ചു പിടിച്ചുകൊണ്ടു അവളുടെ കൈയിൽ പിടിച്ചു മുന്നോട്ട് നടന്നു

അവൾ ആണേൽ റാവൺ നിൽക്കുന്നത് കൊണ്ട് തല താഴ്ത്തി ആണ് നടന്നത് അവന്തിക റാവണിനെ നോക്കി ചിരിച്ചുകൊണ്ട് ജാനകിയെ ഒരു ചെയറിൽ കൊണ്ട് പോയി ഇരുത്തിയതും അവൾ അതുപോലെ ചാടി എണീറ്റു "ഇരിക്ക് ഏട്ടത്തി...." അവന്തിക അവളെ പിടിച്ചു ഇരുത്താൻ നോക്കിയെങ്കിലും അവൾ അവിടുന്ന് എണീറ്റ് മാറി അത് കണ്ട് റാവൺ ഒന്ന് കടുപ്പിച്ചു നോക്കുന്നത് കണ്ടതും അവൾ തലതാഴ്ത്തി അവിടെ പോയി ഇരുന്നു..... അവൾക്കടുത്തായി ചിരിയോടെ അവന്തികയും അവർ രണ്ടും ഇരുന്നതും റാവൺ കിച്ചണിൽ പോയി ഒരു പ്ലേറ്റ് എടുത്തു അത് സ്വന്തമായി കഴുകി തിരിച്ചു വന്നു

ജാനകിയുടെ അടുത്തായി വന്നിരുന്നുകൊണ്ട് അവൻ അവനുള്ള ഫുഡ്‌ തന്നെ വിളമ്പി കഴിക്കുന്നത് അവൾ കൗതുകത്തോടെ നോക്കി ഇരുന്നു അവളുടെ നോട്ടം അറിഞ്ഞെന്നവണ്ണം അവൻ തല ചെരിച്ചു നോക്കി തന്നെ നോക്കിയിരിക്കുന്ന ജാനകിയെ നോക്കി അവൻ നെറ്റി ചുളിച്ചതും അവൾ അവനിൽ നിന്ന് നോട്ടം മാറ്റി അത് കണ്ടതും അവൻ വീണ്ടും കഴിക്കാൻ തുടങ്ങി അപ്പോഴേക്കും ശിവദ അവർക്കൊപ്പം വന്നിരുന്നു അവിടുത്തെ സെർവന്റ് എന്ന് തോന്നിക്കുന്ന സ്ത്രീ വന്ന് ശിവദക്കും ജാനകിക്കും അവന്തികക്കും വിളമ്പി കൊടുത്തു ജാനകി അപ്പോഴാണ് ടേബിളിന് മുകളിൽ വെച്ചിരിക്കുന്ന വിഭവങ്ങളൊക്കെ കാണുന്നത് അതൊക്കെ ആദ്യമായാണ് അവൾ കാണുന്നത്.....

അതിന്റെ നിറവും മണവും അവളുടെ നാവിൽ വെള്ളമൂറിച്ചു അവൾ അവൾക്ക് വിളമ്പിയതിൽ നിന്ന് കുറച്ച് എടുത്തു നാവിലേക്ക് വെച്ചതും അതിന്റെ രുചിയാൽ അവളുടെ കണ്ണുകൾ അടഞ്ഞു പോയി അവളത് കണ്ണുകളടച്ചു ആസ്വദിച്ചു നുണയുന്നത് കണ്ടതും അവന്തിക ഒന്ന് ചിരിച്ചു കഴിച്ചു കഴിഞ്ഞ് എണീക്കാൻ നിൽക്കുമ്പോഴാണ് റാവൺ അത് കാണുന്നത് കണ്ണുകളടച്ചു ആസ്വദിച്ചു കഴിക്കുന്ന ജാനകിയെ ഒന്ന് നോക്കിക്കൊണ്ട് അവൻ അവിടെ നിന്നും എണീറ്റു അവൻ ആ പ്ലേറ്റും എടുത്ത് കിച്ചണിലേക്ക് പോയി ആ പ്ലേറ്റ് വൃത്തിയായി കഴുകി വെച്ച് അവൻ സിറ്റ്ഔട്ടിലേക്ക് നടന്നു പുറത്ത് നന്നായി ഇരുട്ട് പടർന്നിരുന്നു

അവൻ കുറച്ചുനേരം ഫോൺ എടുത്ത് ആരോടാ സംസാരിച്ചു പുറത്തേക്കിറങ്ങി "What the..... 😡 RK ഗ്രൂപ്പ്‌ ഓഫ് ഇൻഡസ്ട്രിസിൽ കേറി കളിക്കാൻ മാത്രം ഏത് പന്ന പുന്നാര മോനാടാ ധൈര്യം വന്നത്..... ഏതവനായാലും വിത്തിന് 24 അവേർസ്..... ഞാൻ പൊക്കിയിരിക്കും..... " അവന്റെ അലർച്ച കേട്ടാണ് സ്റ്റെയർ കയറാൻ നിന്ന ജാനകി പുറത്തേക്ക് എത്തി നോക്കിയത് അവൾ അങ്ങനെ തന്നെ നിന്ന് തലയെത്തി പുറത്തേക്ക് നോക്കി നിൽക്കവേ റാവൺ വലിഞ്ഞു മുറുകിയ മുഖവുമായി അകത്തേക്ക് കയറി വന്നു പെട്ടെന്ന് അവനെ കണ്ടതും അവളൊന്ന് ഞെട്ടി "എന്താടി നിന്ന് കഥകളി കളിക്കുന്നെ.... നിനക്ക് ഉറക്കമൊന്നുമില്ലേ....?"

കുറച്ച് കനത്തിൽ തന്നെയാണ് അവനത് ചോദിച്ചത് അത് കേട്ടതും അവൾ പേടിയോടെ തിരിഞ്ഞോടി "എന്തിനാ ഏട്ടാ ആ പാവത്തിനെ ഇങ്ങനെ പേടിപ്പിക്കുന്നെ....?" അവൾ ഓടിപ്പോകുന്നതും നോക്കി അവന്തിക പറഞ്ഞതും അവൻ അവളെ ഒന്ന് തുറിച്ചു നോക്കി "ചെറിയമ്മേ.... ഞാനൊന്ന് പുറത്തു പോകുവാ.... ഇന്ന് വരില്ല..... എന്തെങ്കിലും ഉണ്ടെങ്കിൽ മഹേഷിനെ വിളിച്ചാൽ മതി..... മഹേഷ്‌ ഗസ്റ്റ് ഹൗസിൽ ഉണ്ടാവും......" അവൻ അതും പറഞ്ഞു മുകളിലേക്ക് കയറി പോയി അവൻ മുറിയിലേക്ക് ചെല്ലുമ്പോൾ ബെഡിൽ ചമ്രം പടിഞ്ഞിരുന്ന് താടക്ക് കൈയും കൊടുത്തു എന്തോ ചിന്തിച്ചിരിക്കുവായിരുന്നു ജാനകി

അവൻ ഷെൽഫ് തുറക്കുന്ന ശബ്ദം കേട്ടതും അവൾ ഞെട്ടി പിടഞ്ഞെണീറ്റു അവനത് ശ്രദ്ധിക്കാതെ ഇട്ടിരുന്ന ടീഷർട്ട്‌ ഊരി മാറ്റി ഷെൽഫിൽ നിന്നും ഒരു ഷർട്ട്‌ എടുത്തു ഇട്ടു "ഞാൻ ഇന്ന് വരില്ല..... ഡോർ ലോക്ക് ചെയ്തു കിടന്നോ..... ഒറ്റക്ക് കിടക്കാൻ പേടി ഉണ്ടെങ്കിൽ നന്ദുവിനെ (അവന്തിക ) വിളിച്ചോ...." ഗൗരവം വിടാതെ അത് പറഞ്ഞുകൊണ്ട് അവൻ ഷർട്ടിന്റെ ബട്ടൺ ഇട്ടു വാച്ച് എടുത്ത് കൈയിൽ കെട്ടി അവൾ അതിനൊക്കെ ഒന്ന് തലകുലുക്കി കൊടുത്തു അത് കണ്ടതും അവനൊന്നു അമർത്തി മൂളിക്കൊണ്ട് താഴേക്ക് പോയി അവൻ പോയതും അവൾ ബെഡിലേക്കിരുന്നു അവൾ ബാഗ് തുറന്ന് അച്ഛനും അമ്മയും അനിയത്തിയും ഒക്കെ ഉള്ള ഫോട്ടോ കൈയിൽ എടുത്തു

അവരെ ഒക്കെ കാണാതെ ഒരുപാട് സങ്കടം തോന്നിയിരുന്നു.... അവരെ പിരിയണമെന്ന് ഒരിക്കലും വിചാരിച്ചതല്ല..... പക്ഷെ അപ്പയുടെ കഷ്ടപ്പാട് കണ്ടപ്പോ....! അവൾ ഓരോന്ന് ചിന്തിച്ചു ഒന്ന് നെടുവീർപ്പിട്ടു നിറഞ്ഞു വന്ന കണ്ണുകൾ പതിയെ തുടച്ചുകൊണ്ട് അവൾ ബെഡിലേക്ക് വീണു  "മഹേഷ്‌..... ഓഫീസിൽ എന്തെങ്കിലും പ്രശ്നമുണ്ടോ....?" റാവൺ ഇറങ്ങിയതും ശിവദ മഹേഷിനെ വിളിച്ചു "ചെറിയ ഒരു പ്രശ്നം ഉണ്ട് മാം.... നമ്മുടെ ട്രേഡ് സീക്രെട്സും മറ്റും ആരോ ചോർത്തി..... നമ്മുടെ ഓഫീസിൽ തന്നെ ഉള്ള ആരോ ആണ് അത് ചെയ്തത്.... സാർ ആകെ കലിയിളകിയാ പോയേക്കുന്നെ...." മഹേഷിന്റെ മറുപടി കേട്ടതും ശിവദ ഫോൺ വെച്ച് അവന്തികയെ നോക്കി "അമ്മ പേടിക്കാതെ പോയി കിടക്കാൻ നോക്ക്..... ഏട്ടൻ ഇങ്ങ് വന്നോളും..... ഞാൻ ഏട്ടത്തീടെ ഒപ്പം പോയി കിടക്കാം..... " അവന്തിക അതും പറഞ്ഞു സ്റ്റെയർ കയറി മുകളിലേക്ക് പോകുന്നതും നോക്കി ശിവദ നിന്നു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story