ജാനകീരാവണൻ 🖤: ഭാഗം 30

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഏട്ടാ...."പ്ലേറ്റ് ഒക്കെ കഴുകി വെച്ച് റൂമിലേക്ക് നടന്ന റാവൺ നന്ദുവിന്റെ വിളി കേട്ട് തിരിഞ്ഞു നോക്കി "നീ ഉറങ്ങിയില്ലേ നന്ദു....?" അവൻ അവളെ നോക്കി സംശയത്തോടെ ചോദിച്ചു എന്നാൽ അവൾ വിതുമ്പുകയായിരുന്നു.... നിറ കണ്ണുകളോടെ അവന്റെ മുന്നിൽ നിൽക്കുന്ന നന്ദുവിനെ കണ്ടതും അവന്റെ ഉള്ളൊന്ന് പിടഞ്ഞു "എന്താടാ.... എന്ത് പറ്റി.... ഏട്ടനോട് പറയ്....?" റാവൺ അവളെ ചേർത്തു പിടിച്ചു അവളുടെ കണ്ണ് തുടക്കവേ അവളോട് ചോദിച്ചു "ഞാൻ.... ഞാൻ കാരണമല്ലേ.... എന്റെ ശ്രദ്ധയില്ലായ്മ കൊണ്ടല്ലേ ഏട്ടത്തി ഈ അവസ്ഥയിലായത്....?" നന്ദു വിതുമ്പലോടെ പറഞ്ഞതും റാവൺ പുഞ്ചിരിച്ചു "ഏത് അവസ്ഥയിൽ....?" റാവണിന്റെ ചോദ്യത്തോടൊപ്പമുള്ള ചിരി കണ്ട് അവൾ ചുണ്ട് പിളർത്തി തേങ്ങി.... റാവൺ അത് കണ്ട് അവളുടെ തോളിൽ കൈയിട്ടു അവളെ ചേർത്തു പിടിച്ചു "She is fine.... അവൾക്കൊന്നും സംഭവിച്ചിട്ടില്ല..... സംഭവിക്കാൻ നിന്റെ ഏട്ടൻ സമ്മതിക്കത്തുമില്ല....!" റാവൺ അവളുടെ കവിളിൽ തട്ടി കണ്ണ് ചിമ്മി കാണിച്ചു "ഏട്ടത്തി....?"

അവൾ സംശയഭാവത്തിൽ വീണ്ടും ചുണ്ട് പിളർത്തി ചോദിച്ചു "She is perfectly alright Nandhuuu....!" അവൻ ചെറു ചിരിയോടെ പറയുന്നത് കേട്ടതും അവൾ ആശ്വാസത്തോടെ കണ്ണ് തുടച്ചു "ഇന്ന് സംഭവിച്ചതൊക്കെ മറന്നേക്ക്.... ഒന്നും ഓർത്തു വിഷമിക്കണ്ട....!" റാവൺ അവളുടെ നെറ്റിയിൽ ഒന്ന് മുത്തി അവളുടെ കവിളിൽ പതിയെ തട്ടി "വാ...." റാവൺ തന്നേ അവളെ അവളുടെ മുറിയിൽ കൊണ്ട് പോയി കിടത്തി "ഉറങ്ങിക്കോ.... Good night....!" അവൾക്ക് പുതപ്പിട്ട് കൊടുത്തു റാവൺ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും നന്ദു അവന്റെ കൈയിൽ പിടിച്ചു "എനിക്കെന്തോ പേടി ആവുന്നു.... ഏട്ടത്തിയെ ഇനിയും അവർ ഉപദ്രവിക്കുമോ ....?" അവൾ പേടിയോടെ അവനെ നോക്കി.... റാവൺ ചിരിച്ചു "Don't you trust me Nandhuu ....?" റാവൺ അവളുടെ അടുത്തിരുന്നു കൊണ്ട് അവളുടെ നെറ്റിയിൽ തലോടി അവൾ അതേ എന്ന മട്ടിൽ തല കുലുക്കി.... റാവൺ പുഞ്ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ അമർത്തി മുത്തി അവിടുന്ന് എണീറ്റു അവൻ പോകുന്നതും നോക്കി ഒരു ദീർഘനിശ്വാസത്തോടെ നന്ദു കണ്ണുകളടച്ചു •••••••••••••••••••••••••••••••°

റാവൺ വരുമ്പോൾ ജാനി ഉറങ്ങിയിരുന്നു ടേബിളിൽ അവൻ എടുത്തു വെച്ച മെഡിസിൻ അതുപോലെ ഇരിക്കുന്നത് കണ്ട് അവൻ ഒന്ന് നിശ്വസിച്ചു അവൻ ഒരു ഗ്ലാസിൽ വെള്ളം എടുത്ത് വെച്ച് ജാനിക്ക് നേരെ തിരിഞ്ഞു "ജാനി.... ജാനീ....." അവൻ അവളുടെ കവിളിൽ പതിയെ തട്ടിയതും അവൾ കണ്ണുകൾ തുറക്കാൻ മടിച്ചുകൊണ്ട് മൂളി റാവൺ അവളുടെ അടുത്തായി ഇരുന്നുകൊണ്ട് അവളെ പിടിച്ചു എണീപ്പിച്ചു അവളുടെ പുറംഭാഗം അവന്റെ നെഞ്ചിൽ ചേരുന്ന പോലെ അവൻ അവളെ വലിച്ചടുപ്പിച്ചു ജാനി ഒന്ന് കുറുകിക്കൊണ്ട് അവന്റെ നെഞ്ചിൽ ചാരി കിടന്നു റാവൺ കൈ എത്തി ടേബിളിൽ എടുത്തു വെച്ച ടാബ്ലറ്റും വെള്ളവും കൈയിൽ എടുത്തു "ഇത് കഴിക്ക്...." റാവൺ അവളുടെ വായ പതിയെ തുറന്ന് ടാബ്ലറ്റ് വായിലിട്ട് വെള്ളം കുറേശ്ശയായി ഒഴിച്ച് കൊടുത്തു അവൾ കണ്ണ് തുറക്കാതെ ഗുളിക വിഴുങ്ങി ഇറക്കി എന്നിട്ടും കണ്ണ് തുറക്കാതെ അവൾ ഉറക്കച്ചടവിൽ അവന്റെ നെഞ്ചിൽ ചാരി അങ്ങനെ കിടന്നു അവൾക്ക് നല്ല ക്ഷീണമുണ്ടെന്ന് അവന് മനസ്സിലായിരുന്നു ഒരുപാട് പേടിച്ചിരുന്നു....

അല്ലെങ്കിൽ തന്നേ ചെറിയ കാര്യം മതി അവൾക്ക് പേടിക്കാൻ.... ഇപ്പൊ ഇത് കൂടി ആയപ്പോ അവൾ ആകെ വല്ലാതായിട്ടുണ്ട് ഉറക്കത്തിനിടയിൽ എന്തൊക്കെയോ പിച്ചും പേയും ഒക്കെ പറഞ്ഞിരുന്നു..... ഇടക്ക് ഞെട്ടിയുണരുന്നുമുണ്ട് റാവൺ എന്തോ ഓർത്തുകൊണ്ട് ശാന്തമായി മയങ്ങുന്നവളുടെ മുഖത്ത് തലോടി ജാനി ഒന്ന് ചിണുങ്ങിക്കൊണ്ട് തിരിഞ്ഞു റാവണിന്റെ നെഞ്ചിൽ മുഖമമർത്തി കിടന്നു റാവൺ അവളുടെ ഉറക്കം മുറിയാതെ പതിയെ ബെഡിന്റെ ഹെഡ്ബോഡിലേക്ക് ചാരി ഇരുന്നു..... അവന്റെ നെഞ്ചിൽ തല ചായിച്ചു അവളും....! ഈ കുറച്ചു മണിക്കൂറുകൾക്കിടയിൽ അവനോടുള്ള അവളുടെ സമീപനത്തിൽ വന്ന മാറ്റം അവൻ ശ്രദ്ധിച്ചിരുന്നു പക്ഷേ അവന് സന്തോഷം തോന്നിയില്ല.... മനസ്സ് കലങ്ങി മറിയുകയായിരുന്നു.... ചിന്തകൾ കാട് കയറുമെന്ന് തോന്നിയപ്പോൾ അവനൊന്നു തല കുടഞ്ഞുകൊണ്ട് ജാനിയുടെ മുഖത്തേക്ക് നോക്കി മുഖം ഇടക്കൊക്കെ ചുളിയുന്നത് അവൻ ശ്രദ്ധിച്ചു.... എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ട് റാവൺ അവളുടെ പുറത്ത് പതിയെ തട്ടി..... അവളെ സമാധാനിപ്പിക്കാൻ എന്ന പോലെ....!

എന്തോ അവന് ഉറക്കം വന്നില്ല.... ജാനിയെ പറ്റി തന്നേ ആയിരുന്നു അവന്റെ ചിന്ത.... അവളുടെ തലയിൽ തലോടി ഇരിക്കുമ്പോൾ അവന് ഒരു പ്രത്യേകതരം ഫീൽ തോന്നി.... മനസ്സിന് വല്ലാത്തൊരു സമാധാനം അവളെ തലോടി അവളെ ചേർത്തു പിടിച്ചു തന്നെ അവൻ ബെഡിൽ ചാരി ഇരുന്നുറങ്ങി നേരം വെളുപ്പിച്ചു •••••••••••••••••••••••••••••••° "നിനക്ക് റിയയെ ഇഷ്ടാണല്ലേ....?" ഓരോന്ന് സംസാരിച്ചു വിക്രമിന്റെ മുറിയിൽ കിടക്കുമ്പോഴാണ് മാനവ് അവനോടത് ചോദിച്ചത് ചോദ്യം കേട്ട് അവൻ മിഴിച്ചു നോക്കി "നിനക്ക് എങ്ങനെ....?" വിക്രം ഞെട്ടലോടെ അവനോട് തിരക്കി "അതൊക്കെ ബുദ്ധിയുള്ള ആർക്കും മനസ്സിലാകും..... അവളെ കാണുമ്പോഴുള്ള നിന്റെ ഇളക്കമൊക്കെ ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്....!" മനു ചെറു ചിരിയോടെ പറയുന്നത് കേട്ട് വിക്രം ബെഡിലേക്ക് ചാഞ്ഞു "മ്മ് ശരിയാ.... എനിക്ക് റിയയെ ഒത്തിരി ഒത്തിരി ഇഷ്ടാ.... വർഷം കുറേയായി അവളെ ഈ നെഞ്ചിലിട്ട് നടക്കാൻ തുടങ്ങിയിട്ട്.... പക്ഷേ.... ഇതുവരെ പറഞ്ഞിട്ടില്ല.....!" വിക്രം ബെഡിൽ കിടന്നുകൊണ്ട് തന്നെ അവനോട് പറഞ്ഞു "എന്തേ പറയാഞ്ഞേ....?" മനു "

എന്റെ വൈഗക്ക് അവളെ ഇഷ്ടമല്ലായിരുന്നു.... പണ്ടൊക്കെ വെക്കേഷനിൽ റിയയും റോഷനും റാവണിന്റെ വീട്ടിലാ ഉണ്ടാവാറ്.... അങ്ങനെയാണ് ഞാൻ അവളെ കാണുന്നതും ഇഷ്ടപ്പെടുന്നതും.... പക്ഷേ എന്റെ വൈഗക്ക് എന്തോ റിയയെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.... അവൾ എനിക്ക് ചേരില്ലെന്ന് പറഞ്ഞു ഒരുപാട് വഴക്ക് ഉണ്ടാക്കിയിട്ടുണ്ട്.... അവളെ ശുണ്ഠി പിടിപ്പിക്കാൻ ഞാൻ ചിലപ്പോഴൊക്കെ മനഃപൂർവം റിയയുടെ കാര്യം പറയുമായിരുന്നു....!" വിക്രമിന്റെ കണ്ണ് നിറഞ്ഞു..... മനു ഒരു കേൾവിക്കാരനായി ഇരുന്നു "എന്റെ വൈഗക്ക് ഇഷ്ടല്ലാത്തത് കൊണ്ട് തന്നെ റിയയെ ഒന്നും അറിയിക്കാതെ എന്റെ പ്രണയം മനസ്സിൽ ഒതുക്കി.... പക്ഷേ ഇപ്പൊ.... അവളെ കൂടി നഷ്ടപ്പെടുത്താൻ മനസ്സ് അനുവദിക്കുന്നില്ല.... ഒടുവിൽ തനിച്ചായി പോകുമെന്നൊരു തോന്നൽ....!" അത്രയും പറഞ്ഞു നിർത്തി വിക്രം ഒന്ന് നിശ്വസിച്ചു "അത് ശരിയാടാ.... വേണ്ടത് വേണ്ട സമയത്ത് ചെയ്യണം....

അല്ലെങ്കിൽ ഒറ്റപ്പെട്ടു പോകും.... ഈ ഒറ്റപ്പെടലിന്റെ വേദന ഭയങ്കരമാടോ.... അത് അനുഭവിച്ചവർക്കേ അറിയൂ...." മനു പറയുന്നത് കേട്ട് വിക്രം പുഞ്ചിരിച്ചു "നീ എത്രയും വേഗം നിന്റെ ഇഷ്ടം അവളോട് പറയാൻ നോക്ക്...." മനു അത് പറഞ്ഞതും വിക്രം എന്തോ ആലോചിച്ചുറപ്പിച്ചു കൊണ്ട് തല കുലുക്കി ••••••••••••••••••••••••••••••° തല വെട്ടി പൊളിയുന്ന വേദന തോന്നിയാണ് ജാനി കണ്ണ് തുറന്നത് അവൾ ഒരു കൈ തലയിൽ പിടിച്ചു അസ്വസ്ഥതയോടെ കണ്ണ് തുറന്നതും അവളെ നെഞ്ചോട് ചേർത്തു പിടിച്ചു ഇരുന്നുറങ്ങുന്ന റാവണിനെ കണ്ട് ഞെട്ടി പക്ഷേ അസഹ്യമായ തല വേദന അവളുടെ മുഖം ചുളിപ്പിച്ചു അവൾ രണ്ട് കൈ കൊണ്ടും തല താങ്ങി പിടിച്ചു കണ്ണുകൾ ഇറുക്കെ പൂട്ടി റാവൺ ഉണരുന്ന സമയം ആവുന്നേ ഉള്ളായിരുന്നു "ആാാാ...."വേദന സഹിക്കാനാവാതെ അവൾ അറിയാതെ വിളിച്ചു പോയി പതിയെ വിളിച്ചതാണെങ്കിലും അവളുടെ വിളി കേട്ട് റാവൺ ഉണർന്നു റാവൺ കണ്ണ് തുറന്നപ്പോൾ ഇരുകൈകളും തലയിൽ വെച്ചു കണ്ണുകളടച്ചിരിക്കുന്ന ജാനിയെയാണ് കാണുന്നത്........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story