ജാനകീരാവണൻ 🖤: ഭാഗം 31

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ആാാാ...."വേദന സഹിക്കാനാവാതെ അവൾ അറിയാതെ വിളിച്ചു പോയി പതിയെ വിളിച്ചതാണെങ്കിലും അവളുടെ വിളി കേട്ട് റാവൺ ഉണർന്നു റാവൺ കണ്ണ് തുറന്നപ്പോൾ ഇരുകൈകളും തലയിൽ വെച്ചു കണ്ണുകളടച്ചിരിക്കുന്ന ജാനിയെയാണ് കാണുന്നത് വേദനയാൽ ചുളിയുന്ന അവളുടെ മുഖം കണ്ട് അവൻ മുന്നോട്ട് ആഞ്ഞു അവളുടെ കവിളിൽ കൈ വെച്ചു "എന്താ...? എന്ത് പറ്റി....?" അവന്റെ സ്വരം വല്ലാതെ നേരത്തിരുന്നു "നോവുന്നു....!" രണ്ട് കൈകൊണ്ടും തല പൊതിഞ്ഞു പിടിച്ചുകൊണ്ടു വിതുമ്പി റാവൺ വേഗം എണീറ്റ് മേശ വലിപ്പ് തുറന്ന് ഒരു ടാബ്ലറ്റ്‌ എടുത്തു.... ശേഷം ഗ്ലാസിൽ വെള്ളവും എടുത്ത് അവളുടെ അടുത്തേക്ക് നടന്നു "ഇത് കഴിക്ക്....!" അവൻ അവൾക്ക് നേരെ മെഡിസിൻ നീട്ടിയതും അവൾ അത് വാങ്ങി കഴിച്ചു അവൻ കുറേശെ വെള്ളം കുടിപ്പിച്ചു കൊടുത്തു "ഉറങ്ങിക്കോ.... " അവളെ ബെഡിലേക്ക് കിടത്തി അവൻ പുതപ്പിട്ടു കൊടുത്തു അവൾ അപ്പോഴും തലക്ക് കൈ കൊടുത്താണ് കിടന്നിരുന്നത്

റാവൺ അത് കണ്ട് അവളുടെ കൈ രണ്ടും തലയിൽ നിന്ന് എടുത്തു മാറ്റി അവൻ ബെഡിന്റെ ഹെഡ്ബോഡിൽ ചാരി ഇരുന്നുകൊണ്ട് ജാനിയുടെ തല പൊക്കി അവന്റെ മടിയിൽ വെച്ചു ജാനി വേദന കടിച്ചു പിടിച്ചു കണ്ണുകൾ ഇറുക്കിയടച്ചു കിടന്നു റാവൺ പതിയെ അവളുടെ മുടിയിഴകൾക്കിടയിലൂടെ വിരലുകൾ കടത്തി അവളുടെ തല നന്നായി മസ്സാജ് ചെയ്തു കൊടുത്തു അവളുടെ മുഖത്തെ ചുളിവ് കുറന്നു വന്നു.... ഇറുക്കിയടച്ച കണ്ണുകൾ പതിയെ തുറന്നു തലക്ക് നല്ല സുഖം തോന്നി അവൾക്ക്.... ചെറിയ ആശ്വാസം തോന്നിയിട്ടും അവൾ അങ്ങനെ തന്നെ കിടന്നു അവൻ മടുപ്പില്ലാതെ അവൾക്ക് ഏറെ നേരം തല മസ്സാജ് ചെയ്തു കൊടുത്തു അവളുടെ കണ്ണുകൾ പതിയെ കൂമ്പിയടഞ്ഞു കഴിച്ച മെഡിസിന്റെ ഫലമെന്ന പോലെ പതിയെ പതിയെ വേദന കുറഞ്ഞു വന്നു.... അപ്പോഴും അവന്റെ വിരലുകൾ അവളുടെ മുടിയിഴകളിലൂടെ ഓടി നടന്നു "മതി രാവണാ.... കൈ നോവില്ലേ....!" കണ്ണുകൾ തുറക്കാതെ അവൾ അവന്റെ കൈ എടുത്തു മാറ്റി പിന്നീടാണ് അവൾ എന്താണ് വിളിച്ചതെന്ന ബോധം അവൾക്കുണ്ടായത്.....

അബദ്ധം പറ്റിയത് പോലെ അവൾ പെട്ടെന്ന് കണ്ണ് തുറന്നു എന്നാൽ അവൻ യാതൊരു ഭാവമാറ്റവും ഇല്ലാതെ അവളുടെ തല പൊക്കി ബെഡിലേക്ക് വെച്ചു തലയിണ നേരെ വെച്ച് അവൾക്ക് പുതച്ചു കൊടുത്തു അവിടെ നിന്ന് എണീറ്റു "ഇന്ന് ക്ലാസ്സിന് പോകണ്ട.... റസ്റ്റ്‌ എടുക്ക്...." ഷെൽഫിൽ നിന്ന് ടവ്വൽ എടുത്ത് ഫ്രഷ് ആവാൻ പോകുന്നതിനിടയിൽ അവൻ പറഞ്ഞു അവൾ ഒന്ന് മൂളി.... അവൻ പോയതും എന്തോ ഓർത്ത് അവൾ പുഞ്ചിരിച്ചു അവൻ തിരികെ വരുമ്പോൾ അവൾ മയങ്ങിയിരുന്നു അവൻ ബൂട്സ് ധരിച്ചു ഒന്നുകൂടി അവളെ നോക്കി ജോജിങ്ങിന് പോയി റൂമിന് പുറത്തേക്കിറങ്ങിയതും കോമൺ ബാൽക്കണിയിൽ നിൽക്കുന്ന നന്ദുവിനെ കണ്ട് അവൻ സംശയത്തോടെ അങ്ങോട്ട് നടന്നു റാവണിനെ wait ചെയ്ത് പുറത്ത് നിൽക്കുന്ന വിക്രമിനെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന നന്ദുവിനെ കണ്ടതും റാവൺ ഒന്നും മിണ്ടാതെ തിരികെ പോയി താഴേക്ക് ചെന്നപ്പോഴേക്കും വിക്രം ആരെയോ കാണാനെന്ന പോലെ അകത്തേക്ക് എത്തി നോക്കുന്നതും അവൻ ശ്രദ്ധിച്ചിരുന്നു " വാ പോകാം....!"

റാവണിന്റെ ഉറച്ച ശബ്ദം കേട്ടപ്പോഴാണ് വിക്രം നോട്ടം മാറ്റിയത് അവന്റെ മുഖത്തെ ഗൗരവം കണ്ട് വിക്രം മിണ്ടാതെ അവനൊപ്പം പോയി "ജാനിക്ക് എങ്ങനെ ഉണ്ട്....?" കുറേ കഴിഞ്ഞ് വിക്രം ചോദിച്ചതും "She is fine...."ഒറ്റ വാക്യത്തിൽ അവൻ മറുപടി ഒതുക്കി "സൂക്ഷിക്കണം.... ജാനിയെ മാത്രമല്ല.... നന്ദുവിനെയും..... പിന്നെ.... റിയയെയും ഒക്കെ...." അവൻ മടിച്ചു പറഞ്ഞതും റാവൺ അമർത്തി മൂളി "ഞാൻ ഒരു കാര്യം ചോദിക്കട്ടെ....?" വിക്രമിന്റെ ചോദ്യത്തിന് റാവൺ ഒന്ന് മൂളി "നിനക്ക് റിയയോട് എന്തെങ്കിലും ദേഷ്യമു....?" "Nope...." അവന്റെ ചോദ്യം മുഴുവേറും മുന്നേ റാവൺ മറുപടി കൊടുത്തു ആ മറുപടി കേട്ട് വിക്രം പുഞ്ചിരിച്ചു.... റാവൺ അത് ശ്രദ്ധിക്കാതെ മുന്നോട്ട് ഓടി... അവനൊപ്പം വിക്രമും ••••••••••••••••••••••••••••° "തോറ്റ് കൊടുക്കാൻ പാടില്ല മൂർത്തി..... തിരിച്ചടിക്കണം.... അവൻ നമ്മളെ തോൽപ്പിക്കാൻ തുടങ്ങിയത് ആ മാനസയിൽ നിന്നല്ലേ..... അവളെ വെച്ചു തന്നെ അവനെ തോല്പ്പിക്കണം നമുക്ക്..... അവനെ വേരോടെ പിഴുതെറിയണം.....!" കൈയിൽ ഇരുന്ന സിഗരറ്റ് ഒന്നുകൂടി ആഞ്ഞു വലിച്ചു ബാലു പറഞ്ഞതും ഐസക്ക് ദേഷ്യത്തോടെ അവിടെ നിന്നും എണീറ്റു "എന്തിനാ ബാലു ഇത്ര താമസം.... എന്റെ ജെയിംസിനെ അവൻ നരകിപ്പിച്ചാ കൊന്നത്.... അവനെ വെറുതെ വിടാൻ പാടില്ല....

അവൻ മരിക്കുന്നതിന് മുന്നേ അവൻ സ്നേഹിക്കുന്നവരൊക്കെ മരിച്ചു വീഴുന്നത് അവൻ കാണണം.... അത് കണ്ട് അവൻ ചങ്ക് പൊട്ടി കരയുന്നത് എനിക്ക് കാണണം.... അതിനൊക്കെ മുന്നേ അവൻ സ്നേഹിക്കുന്നവർ ഓരോരുത്തരായി അവനിൽ നിന്ന് അകലണം..... വെറുക്കണം.... ആരും ഇല്ലാത്തവനായി അവൻ മാറുന്നത് എനിക്ക് കാണണം ബാലു.....!" ഐസക്ക് പകയോടെ പറഞ്ഞതും ബാലു അവന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു "നോക്കിക്കോ ഐസക്കേ.... അവൻ സ്നേഹിക്കുന്നവർ ഓരോരുത്തരായി അവനെ വെറുത്തു തുടങ്ങും.... നീ കണ്ടോ...!" മൂർത്തി അത്രയും പറഞ്ഞുകൊണ്ട് ഫോണും എടുത്ത് പുറത്തേക്ക് പോയി "നഷ്ടങ്ങൾ ഒരുപാടായി ബാലു.... ഇനിയും നോക്കിയിരുന്നാൽ എല്ലാം കൈ വിട്ടു പോകും.....!" ഐസക്ക് പരിഭ്രമത്തോടെ പറഞ്ഞതും ബാലു പുഞ്ചിരിച്ചു "നമ്മുടെ നഷ്ടങ്ങൾ അവസാനിച്ചിരിക്കുന്നു..... ഇനി നഷ്ടങ്ങൾ മുഴുവൻ അവനായിരിക്കും.... The king RK.... അവന് മാത്രമായിരിക്കും.....!" ബാലു ചിരിയോടെ പറഞ്ഞതും ആ ചിരി ഐസക്കിലേക്കും പടർന്നു ••••••••••••••••••••••••••••••°

"വിക്രം.... ഒന്ന് പെട്ടെന്ന് വാ... മാനസ.... അവൾ വല്ലാതെ വയലന്റ് ആകുന്നു...."വികാസ് പറഞ്ഞത് കേട്ട പാതി കേൾക്കാത്ത പാതി ജോജിങ്ങിന് പോയ അവർ വിക്രമിന്റെ വീട് ലക്ഷ്യമാക്കി ഓടി "കുറച്ചു മുന്നേ ഇവിടെ ആരോ വന്നിരുന്നു....മുഖം ഒക്കെ സ്കാർഫ് കെട്ടി മറച്ചിരുന്നു.....ഞാൻ വന്നപ്പോ അവൻ കടന്നു കളഞ്ഞു.... അവനെ കണ്ട് പേടിച്ചതാ....!" ചെന്ന് കയറിയപ്പോൾ തന്നെ വികാസ് പറയുന്നത് കേട്ട് റാവൺ മാനസയുടെ മുറിയിലേക്ക് ഓടി മാനവ് അവളെ അടുത്തേക്ക് പോകാനും അവളെ സമാധാനിപ്പിക്കാനും ശ്രമിക്കുന്നുണ്ട്.... പക്ഷേ മാനസ അവനെ അടുപ്പിക്കുന്നില്ല അവൾ പേടിച്ചു അലറിക്കരയുകയാണ് "ചേച്ചി....ഇത് ഞാനാ... ചേച്ചീടെ മനുവാ.... ചേച്ചി...." മാനവ് നിറ കണ്ണുകളോടെ അവൾക്ക് നേരെ പോയതും "അല്ലാ.... നീയെന്റെ മനു അല്ല.... നീ.... നീ.... എന്നെ കൊല്ലാൻ വന്നതാ.... പോ.... ഇവിടുന്ന് പോ...." അവൾ അവന് നേരെ ശബ്ദമുയർത്തി ഇതൊക്കെ കണ്ടാണ് റാവൺ വന്നത് റാവണിനെ കണ്ടതും മാനസ ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചു "മനൂട്ടാ.... ഇവരൊക്കെ ചേച്ചിയെ കൊല്ലാൻ നോക്കുവാ..... ചേച്ചിക്ക് പേടിയാവുന്നു.... ചേച്ചിയേം മോനെയും ഇവര് കൊല്ലും.... ഇവര് കൊല്ലും മനൂട്ടാ....!"

ഭയത്തോടെ റാവണിന്റെ നെഞ്ചിൽ പറ്റി നിൽക്കുന്നവളെ കണ്ട് മനുവിന്റെയും വികാസിന്റെയും കണ്ണുകൾ നിറഞ്ഞു "മനൂട്ടാ.... ഇവരെ പോകാൻ പറയ്.... പറഞ്ഞു വിട് മനൂട്ടാ.... ചേച്ചിക്ക് പേടിയാ.....!" റാവണിന്റെ നെഞ്ചിൽ അള്ളി പിടിച്ചു അവൾ അലറിയതും മനു കണ്ണ് തുടച്ചു കാറ്റ് പോലെ പുറത്തേക്ക് പോയി പിന്നാലെ വികാസും....! അവർ പോയതും റാവൺ മാനസയെ ബെഡിലേക്ക് കൊണ്ട് വന്നിരുത്തി "പേടിക്കണ്ട.... ആരും ഒന്നും ചെയ്യില്ല.... ഞാൻ ഇല്ലേ....!"റാവൺ അവളുടെ കൈ രണ്ടും കൈക്കുള്ളിലാക്കി പറഞ്ഞുകൊണ്ട് അവളെ ബെഡിലേക്ക് കിടത്താൻ നിന്നതും അവൾ ഉടുമ്പ്‌പോലെ അവനെ ചുട്ടിപ്പിടിച്ചു അന്റെ നെഞ്ചിൽ ചാരി ഇരുന്നു റാവൺ അടർത്തി മാറ്റാതെ അവളുടെ പുറത്ത് പതിയെ തട്ടിക്കൊടുത്തു പതിയെ എന്തൊക്കെയോ പുലമ്പിക്കൊണ്ട് അവൾ മയക്കത്തിലേക്ക് വീണതും റാവൺ അവളെ പതിയെ ബെഡിലേക്ക് കിടത്തി അവളുടെ നെറ്റിയിൽ മുത്തി അവൾക്ക് പുതപ്പിട്ടുകൊണ്ട് അവൻ പുറത്തേക്ക് നടന്നതും ജനലിന്റെ മറവിലേക്ക് ഒരു നിഴൽ രൂപം മറഞ്ഞു നിന്നു റാവൺ പുറത്തേക്ക് ഇറങ്ങിയപ്പോൾ മാനവ് മുഖവും പൊത്തി ഇരിക്കുന്നുണ്ട് വികാസിനു ഇതൊക്കെ ശീലമായത് കൊണ്ട് വലിയ വേദന തോന്നിയില്ല.... പക്ഷേ മനു....

അവന് അത് താങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല റാവൺ അവനടുത്തു പോയി ഇരുന്നു അവന്റെ തോളിലൂടെ കൈയിട്ടു അവനെ ചേർത്തിരുത്തി രണ്ട് പേരും ഒന്നും മിണ്ടിയില്ല.... പക്ഷേ അവന്റെ ചേർത്തു പിടിക്കൽ മാത്രം മതിയായിരുന്നു മനുവിന് ആശ്വസിക്കാൻ •••••••••••••••••••••••••••••••° ജാനിയുടെ കാര്യം ഓർത്ത് നന്ദു ഒരു പോള കണ്ണടച്ചിട്ടില്ലായിരുന്നു രാത്രി ഇടക്കിടക്ക് പോയി നോക്കുമ്പോൾ റാവൺ ജാനിയെ ചേർത്തു പിടിച്ചിരിക്കുന്നതാണ് കണ്ടത് അവൾക്ക് കുഴപ്പമില്ലെന്ന് മനസ്സിലായെങ്കിലും എന്തോ നന്ദുവിന് ഉറക്കം വന്നില്ലായിരുന്നു ക്ലാസ്സിന് പോകും മുന്നേ ജാനിയെ കാണാൻ അവൾ മുറിയിൽ വന്നെങ്കിലും ജാനി നല്ല ഉറക്കത്തിലായത് കൊണ്ട് അവൾ തിരിച്ചു പോയി ജാനി ഇല്ലാത്തത് കൊണ്ട് നന്ദു ആരവിനോപ്പമാണ് ക്ലാസ്സിൽ പോയത് ക്ലാസ്സിൽ ഇരിക്കുമ്പോഴും അവളുടെ മനസ്സ് ആസ്വസ്ഥമായിരുന്നു അഭിയും ആമിയും കാര്യം തിരക്കിയെങ്കിലും അവരോടൊന്നും അവൾ ഒന്നും പറയാൻ കൂട്ടാക്കിയില്ല "അവന്തിക ആരാ....?"

ഫ്രീ ടൈമിൽ പ്യൂൺ ക്ലാസ്സിൽ വന്ന് ചോദിച്ചത് കേട്ടാണ് അവൾ ചിന്തകളിൽ നിന്നുണർന്നത് ഒരു എൻവേലപ്പുമായി നിൽക്കുന്നയാളുടെ അടുത്തേക്ക് അവൾ സംശയത്തോടെ നടന്നടുത്തതും അയാൾ അത് അവൾക്ക് നേരെ നീട്ടി "ഇത് കുട്ടിയെ ഏൽപ്പിക്കണമെന്ന് സാർ പറഞ്ഞു....?" അവൾ തിരിച്ചു എന്തെങ്കിലും ചോദിക്കും മുന്നേ അവളെ അത് ഏൽപ്പിച്ചു അയാൾ തിരിഞ്ഞു നടന്നിരുന്നു അവൾ മാറി നിന്ന് അപ്പോൾ തന്നെ അത് തുറന്ന് നോക്കി കുറച്ചു ഫോട്ടോസായിരുന്നു അത്..... അവൾ അത് എടുത്ത് നോക്കിയതും അതിലുള്ള ആളുകളെ കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു "ഏട്ടൻ....!" മാനസയെ നെഞ്ചോട് ചേർത്തു പിടിച്ചു നിൽക്കുന്ന റാവണിന്റെ ചിത്രം കാണെ അവളുടെ നെഞ്ച് പിടയുന്നത് പോലെ തോന്നി അതേസമയം കേവലം ഒരു ഫോട്ടോയുടെ പേരിൽ ഏട്ടനെ സംശയിക്കാണും അവൾക്കാവുമായിരുന്നില്ല അവൾ ഓരോ ഫോട്ടോസുകളായി നോക്കി മാനസയെ ഉമ്മ വെക്കുന്നതും മാനസ അവന്റെ നെഞ്ചിൽ പറ്റി ചേർന്ന് ഇരിക്കുന്നതും അങ്ങനെ അങ്ങനെ ഒരുപാട് ഫോട്ടോസ് ഉണ്ടായിരുന്നു അതിൽ ഒക്കെ കണ്ട് അവളുടെ നിയന്ത്രം വിട്ടിരുന്നു ഇന്ന് രാവിലെ റാവൺ ജോജിങ്ങിന് പോയപ്പോൾ ഇട്ടിരുന്ന അതേ വേഷം ആണെന്നുള്ള തിരിച്ചറിവ് അവളുടെ കണ്ണ് നിറയിച്ചു

ഒരു നിമിഷം ജാനിയുടെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു "ഇല്ലാ.... എന്റെ ഏട്ടൻ ഒരിക്കലും ഏട്ടത്തിയെ ചതിക്കില്ല...." അവൾ സ്വയം പറഞ്ഞു പഠിപ്പിച്ചുകൊണ്ട് ആ ഫോട്ടോസ് തുണ്ടം തുണ്ടമായി കീറി ആ എൻവേലപ്പിൽ തന്നെ ഇട്ട് അത് ചുരുട്ടി കൈയിൽ പിടിച്ചു ആരും കാണാതെ അവളത് ബാഗിലിട്ട് ഒന്നും സംഭവിക്കാത്തത് പോലെ ഇരുന്നു കൂട്ടുകാരുടെ ചോദ്യങ്ങൾക്ക് മുന്നിൽ അവൾ മൗനത്തെ കൂട്ട് പിടിച്ചു ഇരിക്കുമ്പോഴും അവളുടെ ഉള്ളം കലങ്ങി മറിയുകയായിരുന്നു ••••••••••••••••••••••••••••••° "നീ ഇതെവിടെയായിരുന്നു.....? രാവിലെ ജോഗിങ്ങിന് പോയിട്ട് നീ എങ്ങോട്ടാ പോയെ....?" വീട്ടിലേക്ക് കയറി വന്ന റാവണിനോട് ശിവദ ചോദിച്ചതും അവനൊന്നും മിണ്ടാതെ മുറിയിലേക്ക് കയറിപ്പോയി മുറിയിൽ ചെന്നപ്പോൾ ജാനി ബെഡിൽ ഇരുന്ന് എന്തോ ആലോചനയിലാണ് അവൻ അവളെ ഒന്ന് നോക്കി ഫ്രഷ് ആവാൻ പോയി.... അവൾ അവൻ വന്നതൊന്നും ശ്രദ്ധിക്കാതെ എന്തോ കാര്യമായ ചിന്തയിലാണ് "ഹ്ഹ്മ്മ്‌...." റാവൺ മുരടനക്കിയത് കേട്ടാണ് ജാനി ഏറെനേരത്തെ ചിന്തകൾക്ക് വിരാമമിട്ടത് "ഇപ്പോ എങ്ങനെ ഉണ്ട്....?"

അവൻ ടവ്വൽ എടുത്ത് തല തോർത്തുന്നതിനിടയിൽ ചോദിച്ചു "ഭേദണ്ട്....!" അവൾ പുഞ്ചിരിച്ചു "ഫുഡ്‌ കഴിച്ചോ....?" അതിന് അവൾ ചുമല് കൂച്ചി ഇല്ലെന്ന് കാണിച്ചു അതിന് അവനൊന്നു മൂളി താഴേക്ക് പോയി അവൾക്കുള്ള ഫുഡുംമായി തിരിച്ചു വന്ന് അത് അവളോട് കഴിക്കാൻ പറഞ്ഞു അവൾ അനുസരണയുള്ള കുട്ടിയെ പോലെ അത് മുഴുവൻ കഴിച്ചു.... പ്ലേറ്റുമായി അവൾ എണീക്കാൻ ഭാവിച്ചതും അവൻ അത് വാങ്ങി താഴേക്ക് പോയി അവൾ കൈയും വായും കഴുകി ബെഡിൽ വന്നിരുന്നു അവളുടെ ഉള്ളിൽ ഒരായിരം ചോദ്യങ്ങൾ ഉണ്ടായിരുന്നു "ആരായിരുന്നു അവർ....? അവർക്കെന്താ വേണ്ടത്....? എന്തിനാ എന്നെ ദ്രോഹിക്കാൻ ശ്രമിച്ചത്...? എന്നിൽ നിന്ന് എന്ത് നേട്ടമാണ് അവർക്കുള്ളത്.....?" അങ്ങനെ തുടങ്ങി ഒരായിരം ചിന്തകൾ അവളുടെ ഉള്ളിൽ ഉയർന്നു പൊങ്ങി ചിന്തയില്ലാണ്ടിരുന്നപ്പോൾ റാവൺ വന്നതോ അവൻ ഓഫീസിലേക്ക് പോയതോ ഒന്നും അവൾ അറിഞ്ഞില്ല •••••••••••••••••••••••••••••••° ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ വീട്ടിലേക്ക് ഓടുകയായിരുന്നു അവൾ ആരെയും നോക്കാതെ മുറിയിലേക്ക് ഓടിക്കയറി വാതിലടച്ചു.... ബാഗിൽ നിന്ന് ചുരുട്ടി ഇട്ട ഫോട്ടോസ് എടുത്ത് കത്തിച്ചു കളഞ്ഞു അവൾക്ക് വിശ്വാസമുണ്ടായിരുന്നു... അതൊരിക്കലും സത്യമാവില്ലെന്ന്....

ആരുടെയോ കൈകളാൽ സൃഷ്ടിക്കപ്പെട്ട വെറും ഫേക്ക് ഫോട്ടോസായി അവൾ അതിനെ കത്തിച്ചു അപ്പോഴേക്കും അവളുടെ ഫോണിൽ ഒരു മെസ്സേജ് വന്നു അവൾ അത് ഓപ്പൺ ആക്കി നോക്കി.... പരിചയമില്ലാത്ത നമ്പറാണ് അതേ ഫോട്ടോസ്.... അവൾക്ക് കലി കയറി.... ബ്ലോക്ക്‌ ചെയ്യാൻ തുനിഞ്ഞതും പെട്ടെന്ന് ഒരു വീഡിയോ വന്നു അവൾ വെറുതെ ഒന്ന് ഓപ്പൺ ചെയ്തു നോക്കി റാവൺ മാനസയെ കെട്ടിപ്പിടിക്കുന്നതും ബെഡിലേക്ക് കിടത്തുന്നതും ഉമ്മ വെക്കുന്നതും മാത്രം എഡിറ്റ്‌ ചെയ്ത് അയച്ച ഒരു വീഡിയോ ആയിരുന്നു അത് "ച്ചെ...." അവൾ ദേഷ്യത്തോടെ വിഡിയോയിൽ നിന്ന് കണ്ണുകൾ പിൻവലിച്ചു കണ്ണുകൾ നിറഞ്ഞൊഴുകി..... ആ ഫോട്ടോയിലേക്ക് അവൾ വീണ്ടും കണ്ണോടിച്ചു വീർത്ത വയറുമായി റാവണിന്റെ നെഞ്ചിൽ തല ചായിച്ചു ഇരിക്കുന്ന ഒരു സ്ത്രീ....! അവളുടെ സമനില തെറ്റുന്നത് പോലെ അവൾക്ക് തോന്നി....

ജാനിയുടെ മുഖം മനസ്സിൽ നിറഞ്ഞു നിന്നു അവൾ വാ പൊത്തി പൊട്ടി പൊട്ടി കരഞ്ഞു റാവണിനെ കൊല്ലാനുള്ള ദേഷ്യം തോന്നി അവൾക്ക്.... അവനോട് അങ്ങേയറ്റം വെറുപ്പ് തോന്നി മനസ്സിൽ ആരാധിച്ചിരുന്ന ആ വിഗ്രഹം പൊട്ടി പൊളിഞ്ഞു ഇല്ലാതായിരിക്കുന്നു വീണ്ടും മെസ്സേജ് വന്നതും അവൾ വിറക്കുന്ന കൈകളോട് അത് നോക്കി ഒരു ഓഡിയോ മെസ്സേജ് ആയിരുന്നു "ഇത് ഫേക്ക് ആണെന്ന് ഒരിക്കലും കരുതരുത്..... ഇതിൽ കണ്ടതൊക്കെ സത്യമാണ്..... അവളുടെ ഉള്ളിൽ വളരുന്ന കുഞ്ഞിന്റെ അവകാശി നി ഏറെ സ്നേഹിക്കുന്ന നിന്റെ ഏട്ടനാണ്..... സംശയമുണ്ടെങ്കിൽ നിന്റെ ഏട്ടന്റെ മനസാക്ഷി സൂക്ഷിപ്പ്കാരന്റെ വീട്ടിൽ പോയി നോക്കാം.... വിക്രമിന്റെ വീട്ടിൽ ആരുമറിയാതെ ഒളിവിൽ കഴിയുകയാണവൾ.... ചെന്ന് നോക്കിക്കോ.... അപ്പോ അറിയാം സത്യം.....!" ആ ശബ്ദ സന്ദേശം കേട്ട് അവളുടെ ഉള്ളം പിടയുകയായിരുന്നു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story