ജാനകീരാവണൻ 🖤: ഭാഗം 33

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"എന്താടാ.... എന്ത് പറ്റി....?" കിതപ്പോടെ ശിവദയുടെ മുറിയിലേക്ക് ഓടിക്കയറിയ ആരവിനോട് അവർ ചോദിച്ചതും അവൻ നിറകണ്ണുകളോടെ അവരുടെ കൈയിൽ പിടിച്ചു "നന്ദു.... അവൾ.... അവൾ.... അമ്മ പ്രസവിച്ച എന്റെ കൂടെപ്പിറപ്പല്ലേ അമ്മാ....?" അവന്റെ ചോദ്യം കേട്ട് ശിവദ ഞെട്ടി "എന്താ....?" അവർ പരിഭ്രമം മറച്ചു പിടിക്കാൻ ശ്രമിച്ചു "നന്ദു വല്യമ്മയുടെ മകളാണോ....? റാവണിന്റെ ചോരയാണോ അവൾ....? എന്റെ.... എന്റെ കൂടെപ്പിറപ്പല്ലേ അപ്പൊ....?" അവന്റെ ഓരോ ചോദ്യങ്ങളും ഹൃദയത്തിൽ നിന്നായിരുന്നു വന്നത് അത്രത്തോളം അവന്റെ ഹൃദയം മുറിവേറ്റിരുന്നു നന്ദു അവന്റെ ആരുമല്ലെന്ന് വിശ്വസിക്കാൻ അവന് ആകുമായിരുന്നില്ല "ആരാ... ആരാ നിന്നോടിത് പറഞ്ഞത്....?" ശിവദയുടെ ശബ്ദം നേർത്തു "റാ.... റാവൺ....!" ശിവദയുടെ കണ്ണുനീർ വേദനയോടെ നോക്കി അവൻ ഇടർച്ചയോടെ പറഞ്ഞു ശിവദ അവനെ പിടിച്ചു ബെഡിലേക്ക് ഇരുത്തി "എന്താ ഉണ്ടായേ....?" ശിവദ നിറകണ്ണുകൾ തുടച്ചു അവന്റെ തലയിൽ തലോടി ആരവ് വിതുമ്പലോടെ വിക്രമിന്റെ വീട്ടിൽ കണ്ട കാഴ്ചയെ കുറിച്ച് ഒക്കെ അവരോട് തുറന്നു പറഞ്ഞു....

ഒക്കെ കേട്ട് അവർ ദീർഘമായി നിശ്വസിച്ചു "ആരൊക്കെ തെറ്റിദ്ധരിച്ചാലും നിങ്ങൾ ഒരിക്കലും അവനെ തെറ്റിദ്ധരിക്കാൻ പാടില്ല മോനെ....!" ശിവദ അവന്റെ തലയിൽ തഴുകി സൗമ്യമായി പറഞ്ഞു ആരവിന്റെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു ശിവദ പിന്നീട് പറഞ്ഞ ഓരോ കാര്യങ്ങളും അവന്റെ ഹൃദയത്തെ ചുട്ടു പൊള്ളിച്ചു "നമ്മുടെ മുന്നിൽ മനു മഹേഷായി വന്നത് തന്നെ തെറ്റിദ്ധാരണയുടെ പേരിലാണ്.... ഇപ്പൊ മനു നമ്മുടെ കുഞ്ഞനൊപ്പമാണ്..... മാനസ മോളോടും അമ്മയോടും പിന്നെ എന്റെ ചേച്ചിയോടും ഒക്കെ ചെയ്ത ക്രൂരതകൾക്ക് പകരം വീട്ടാനുള്ള വെറിയിലാണ് അവരിപ്പോൾ.... നീ അവനെ സംശയിക്കരുത്.... മാനസ അവന്റെ കൂടെപ്പിറപ്പാണ്.... അവളെ ഒന്ന് ചേർത്തു പിടിക്കുന്നതിൽ തെറ്റായിട്ടൊന്നുമില്ലടാ....!" കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാത്ത കാര്യങ്ങളാണ് അവന് റാവണിനോട് വല്ലാത്ത ആരാധന തോന്നി.... ഒപ്പം കുറ്റബോധവും "അപ്പൊ നന്ദു.... അവൾ എങ്ങനെ അമ്മയുടെ മകളായി....?" അവൻ തല താഴ്ത്തി ചോദിച്ചതും ശിവദ ശ്വാസം വലിച്ചു വിട്ടു "നന്ദു ജനിക്കുമ്പോഴാണ് എന്റെ ചേച്ചി അയാളുടെ ചതിയെക്കുറിച്ചൊക്കെ അറിയുന്നത്.... പാവം ഒരുപാട് തകർന്നു പോയി....

നന്ദുവിനെയും അയാൾ അയാളുടെ ബിസിനസ്സിന് വേണ്ടി ഉപയോഗിക്കുമെന്ന് ചേച്ചിക്ക് ഉറപ്പായിരുന്നു അന്നത്തെ ഡ്യൂട്ടി ഡോക്ടറുടെ സഹായത്തിൽ ജനിച്ച കുഞ്ഞു ചാപിള്ളയാണെന്ന് മൂർത്തിയെ വിശ്വസിപ്പിച്ചു.... ആ ഡോക്ടർ തന്നെയാണ് ചേച്ചിയുടെ നിർദേശപ്രകാരം നന്ദുവിനെ എന്നെ ഏൽപ്പിച്ചത് അങ്ങനെയാണ് ഞാൻ മൂർത്തിയെ കുറിച്ച് എല്ലാം അറിയുന്നത്.... അയാളിൽ നിന്ന് ചേച്ചിയെ കൂടി രക്ഷിക്കാൻ ശ്രമിക്കുമ്പോഴേക്കും അയാൾ ചേച്ചിയെ....!" ശിവദ പാതിയിൽ നിർത്തി... കണ്ണുകൾ അമർത്തി തുടച്ചു ആരവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു "അനന്തേട്ടൻ അവളെ സ്വന്തം മകളായി സ്വീകരിച്ചു.... വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ അവൾ ഞങ്ങളുടെ മകളായി വളർന്നു പക്ഷേ ഏട്ടന് സംശയം തോന്നിയിരുന്നു.... പെട്ടെന്നൊരു സുപ്രഭാതത്തിൽ തനിക്കൊരു പെൺകുഞ്ഞ് ഉണ്ടായ വിവരം ഏട്ടനിൽ സംശയം ജനിപ്പിച്ചു നന്ദു ആരാണെന്ന് പുറം ലോകം അറിഞ്ഞാൽ മൂർത്തി ഉറപ്പായും അവളെ തേടി വരുമെന്ന് അറിയുന്നത് കൊണ്ട് തന്നെ ഏട്ടന് മുന്നിൽ അവളെ ഞങ്ങൾ ഒരു ദത്തുപുത്രിയായി അവതരിപ്പിച്ചു ഇനി മക്കളുണ്ടാകാൻ സാധ്യതയില്ലെന്ന ഒരു വലിയ നുണ ഏട്ടനോട് പറയേണ്ടി വന്നു.... ആദ്യമൊക്കെ ഏട്ടൻ എതിർത്തെങ്കിലും പതിയെ അതൊക്കെ മാറി....!"

അവർ പറഞ്ഞു തീർന്നപ്പോഴേക്കും ആരവ് തേങ്ങിപ്പോയിരുന്നു "അനന്തൂട്ടാ....!" ശിവദ സൗമ്യമായി അവനെ വിളിച്ചു "റാവണും നന്ദുവും നിന്റെ സ്വന്തം ചോരയാണ്.... ഒരേ ഗർഭപാത്രത്തിൽ പിറന്നവരല്ല എന്ന ചിന്ത നിനക്ക് വേണ്ട മോനെ.... അവർ നിന്റെ കൂടെപ്പിറപ്പുകൾ തന്നെയാ.... നിന്നിൽ നിന്നും ആ അവകാശം ആരും തട്ടി എടുക്കില്ല...." അവന്റെ തലയിൽ തലോടി അത് പറഞ്ഞതും അവൻ അവരെ വരിഞ്ഞു മുറുക്കി പൊട്ടിക്കരഞ്ഞു "ഇതൊന്നും നന്ദു അറിയരുത് അനന്തൂട്ടാ..... അവൾ എന്റെ മകളായി തന്നെ ഇനിയുള്ള കാലം ജീവിക്കണം.... അല്ലെങ്കിൽ ആപത്താണ്....! ഒപ്പം എത്രയും വേഗം അവളുടെ ഉള്ളിലെ തെറ്റിധാരണ മാറ്റണം..... നന്ദുവിന്റെ വെറുപ്പ് അവന് താങ്ങാൻ പറ്റില്ലെടാ....!" അവനെ തലോടി അവർ പറയുന്നതൊക്കെ അവൻ മൂളി കേട്ടു "അല്ല.... എന്നിട്ട് നന്ദു എവിടെ....?" ശിവദയുടെ ചോദ്യം കേട്ടതും അവൻ ഞെട്ടലോടെ ചാടി എണീറ്റു പെട്ടെന്നുണ്ടായ ഷോക്കിൽ നന്ദുവിന്റെ ആക്സിഡന്റ് അവൻ ഓർത്തില്ല അവന്റെ നിൽപ്പ് കണ്ട് ശിവദക്ക് ആധിയായി "എടാ എന്റെ മോളെവിടെ....?"

അവനെ പിടിച്ചു കുലുക്കി അവർ ദേഷ്യത്തോടെ ചോദിച്ചതും അവൻ വെപ്രാളത്തോടെ പുറത്തേക്ക് ഓടി പിന്നാലെ ശിവദയും..... അവന്റെ ഭാവം കണ്ട് അവർക്ക് പേടി തോന്നി അവനൊപ്പം ആ കാറിൽ കയറി പോകുമ്പോൾ മനസ്സിൽ ആയിരം ചോദ്യങ്ങളായിരുന്നു ഇടക്ക് അവനൊരു കാൾ വന്നതും അവൻ കാർ പറപ്പിച്ചു വിട്ടു....കാർ വന്ന് നിന്നത് ഒരു ഹോസ്പിറ്റലിനു മുന്നിലാണ് ആധിയോടെ അകത്തേക്ക് ഓടുന്നവനെ കണ്ട് ശിവദയുടെ ഉള്ളിൽ ഭയം നിറഞ്ഞു ഒരുനിമിഷം പാഴാക്കാതെ അവർ അവന് പിന്നാലെ അകത്തേക്ക് ഓടി ••••••••••••••••••••••••••••••° "വിക്രം.... വിക്രം എന്റെ നന്ദു....?" ആരവ് ഓടി ചെന്ന് വിക്രമിന്റെ ഷർട്ടിൽ പിടിച്ചു ചോദിച്ചതും മനു മെഡിസിൻ വാങ്ങി അങ്ങോട്ട് വന്നു "പേടിക്കണ്ടടാ.... പ്രശ്നം ഒന്നുമില്ല.... ലോറി ഇടിക്കാൻ വന്നപ്പോൾ അവൾ ഒഴിഞ്ഞു മാറിയിയിട്ടുണ്ടായിരുന്നു.... എന്നിട്ടും കാലിൽ ചെറുതായി മുട്ടി തെറിച്ചു വീണതാ...തലയിടിച്ചല്ലേ വീണത്..... നെറ്റി ഒന്ന് പൊട്ടി.... കാലിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്.... വേറെ പ്രശ്നം ഒന്നുമില്ല.... ഇപ്പൊ മയങ്ങുവാ.....!" വിക്രമിന്റെ വാക്കുകൾ അവന്റെ ഉള്ളിലെ തീ കെടുത്തി ശിവദ ആശ്വാസത്തോടെ ഭിത്തിയിൽ ചാരി നിന്നു "എനിക്കൊന്ന് കാണാൻ പറ്റോ....?"

ആരവ് പ്രതീക്ഷയോടെ അവനെ നോക്കി "ഇപ്പൊ ഒബ്സെർവഷനിലാടാ.... റൂമിലേക്ക് മാറ്റട്ടെ.... എന്നിട്ട് കാണാം....!" മനു അവന്റെ തോളിൽ തട്ടി പറഞ്ഞതും അവൻ ചുറ്റും നോക്കി "റാവൺ....?" റാവണിനെ അവിടെ ഒന്നും കാണാതായപ്പോൾ അവൻ സംശയത്തോടെ ചോദിച്ചു അത് കേട്ട് വിക്രമും മനുവും ഒരുപോലെ പുഞ്ചിരിച്ചു "വാ....!" വിക്രം ആരവിന്റെ കൈയിൽ പിടിച്ചു പുറത്തേക്ക് നടന്നു മനു മെഡിസിൻ നഴ്സിനെ ഏൽപ്പിച്ചു അവർക്ക് പിന്നാലെ പോയി ••••••••••••••••••••••••••••••° "ഇതേതാ ഈ സ്ഥലം...?" കാറിൽ നിന്നിറങ്ങി ചുറ്റും കാട് പിടിച്ചു കിടക്കുന്ന അവിടം നോക്കി ആരവ് അവരോട് ചോദിച്ചു അവർ രണ്ട് പേരും മിണ്ടാത്തെ മുന്നോട്ട് നടന്നു ആ ഉൾവനത്തിലേക്ക് പോകും തോറും ആരുടെയോ അലർച്ച കൂടി കൂടി വന്നു ആരവ് സംശയത്തോടെ അവരെ നോക്കിയപ്പോൾ രണ്ടുപേരുടെയും ചുണ്ടിൽ ഗൂഢമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു ഏറെ ദൂരം പിന്നിട്ടപ്പോൾ കണ്ടു കൊടും കാട്ടിനുള്ളിൽ ചോരയിൽ കുളിച്ചു കടക്കുന്ന ഒരു ശരീരത്തെ....!

ആ ശരീരം ഐസക്കിന്റേതായിരുന്നു ദേഹമാസകലം മുറിവുകളുമായി രക്തത്തിൽ കുളിച്ചു കിടക്കുന്ന ആ രൂപം കണ്ട് ആരവ് അറപ്പോടെ മുഖം തിരിച്ചു റാവൺ അവന്റെ അടുത്തായി പകയോടെ ഇരിക്കുന്നത് കണ്ടതും അവന്റെ കണ്ണുകളിൽ അത്ഭുതം കൂറി ഐസക്ക് വേദന സഹിക്കാനാവാതെ അലറുകയായിരുന്നു വിക്രം അത് കണ്ട് ചുണ്ട് കൊട്ടി ചിരിച്ചുകൊണ്ട് പോക്കറ്റിൽ നിന്നും എന്തോ പുറത്തെടുത്തു അതൊരു പൊതി ആയിരുന്നു.... അതിൽ നിറയെ ചുമന്ന നിറത്തിലുള്ള പൊടിയും ചുണ്ട് കൊട്ടി ചിരിച്ചുകൊണ്ട് ആ പൊടി വിക്രം ഐസക്കിന്റെ ദേഹത്തേക്ക് വിതറി പച്ച മുറിവിൽ മുളക് പൊടിയുടെ എരിവ് തട്ടി ഐസക്ക് വലിയ വായിൽ അലറി.... ബാക്കി വന്ന മുളക് പൊടി മനു പകയോടെ അയാളുടെ കണ്ണിൽ തേച്ചു പിടിപ്പിച്ചു ഐസക്കിന്റെ കണ്ണ് പൊട്ടിപ്പോകുമെന്ന് പോലും അയാൾക്ക് തോന്നി.... അയാൾക്ക് വല്ലാതെ നീറുന്നുണ്ടായിരുന്നു.... ഒന്ന് അലറാനുള്ള ആരോഗ്യം പോലും അയാൾക്ക് ഉണ്ടായിരുന്നില്ല ജീവശ്ചാവമായി കിടക്കുന്ന അയാളുടെ അടുത്തേക്ക് വന്നുകൊണ്ട് റാവൺ മനുവിനെ നോക്കി കൈയിൽ കരുതിയ ആസിഡുമായി മനു അയാൾക്ക് നേരെ നടന്നടുത്തു "No.... Nooo....!"

അയാളുടെ അവശത നിറഞ്ഞ യാചന വക വെക്കാതെ അയാളുടെ ശരീരത്തിലേക്ക് മനു ആസിഡ് കമിഴ്ത്തി അയാളുടെ ശരീരം ഉരുകി ഇല്ലാതാകുന്നത് കണ്ട് നിൽക്കാൻ ശേഷി ഇല്ലാതെ ആരവ് പെട്ടെന്ന് തിരിഞ്ഞു നിന്നു എന്നാൽ ആ മൂന്ന് പേർക്കും അറപ്പ് തോന്നിയില്ല അവന്റെ ശരീരം മുഴുവൻ ഉരുകി ഇറങ്ങുന്നത് അവർ ആസ്വദിച്ചു "എ... എന്നെ.... ഒ... ഒന്ന്.... കൊന്ന്.... ത... തരാമോ.... ഹ്ഹ്...." വേദന സഹിക്കാനാവാതെ ഐസക്ക് യാചിച്ചതും മൂന്ന് പേരും ചുണ്ട് കൊട്ടി ചിരിച്ചു "നിന്നേ ഞങ്ങൾ കൊല്ലില്ല ഐസക്കേ..... നീയൊക്കെ കൂടെ ഇവിടെ വെച്ചല്ലേ ഒരുപാട് പെൺകുട്ടികളെ ഇല്ലാത്തക്കിയത്..... ഇവിടെ കിടന്ന് എത്ര എത്ര പെൺകുട്ടികളാ നരകിച്ചു മരിച്ചത് അപ്പൊ ആ വിധി തന്നെ നിനക്കും തരണ്ടേ....?" മനു അവന്റെ ഉരുകി മാറിയ വയറിൽ ചവിട്ടി ചോദിച്ചതും അയാൾ വേദന കൊണ്ട് പുളഞ്ഞു "വേദന എന്താണെന്ന് നീ ഇന്ന് അറിയും ഐസക്കേ.... എന്നിട്ടേ നീ മരിക്കൂ...." വിക്രം അയാളുടെ സ്വകാര്യ ഭാഗങ്ങളിലേക്കും ആസിഡ് എറിഞ്ഞുകൊണ്ട് പറഞ്ഞതും അയാൾ വലിയ വായിൽ അലറി അയാളുടെ അലർച്ച ആസ്വദിച്ചുകൊണ്ട് അവർ മൂന്ന് പേരും ഒരുമിച്ച് തിരിഞ്ഞു നടന്നു റാവൺ മുന്നിൽ നടന്നതും വിക്രമും മനുവും ആരവിന്റെ തോളിൽ കൈയിട്ടു പിറകെ പോയി ആ സമയം ഐസക്ക് മരണത്തിലേക്ക് വഴുതി വീഴുകയായിരുന്നു.....! ••••••••••••••••••••••••••••••°

അവർ തിരികെ വരുമ്പോൾ നന്ദുവിന് ബോധം വന്ന് അവളെ മുറിയിലേക്ക് മാറ്റിയിരുന്നു അവർ നാല് പേരും മുറിയിലേക്ക് കയറി ചെന്നതും ശിവദയുടെ സഹായത്തോടെ അവൾ എണീറ്റിരുന്നു റാവൺ അവളുടെ അടുത്തേക്ക് പോയില്ല.... അവൾ തന്റെ സാമിപ്യം ആഗ്രഹിക്കുന്നില്ല എന്ന് അവന് അറിയാമായിരുന്നു അവൻ മാറി നിന്നിട്ടും അവളുടെ തീ പാറുന്ന നോട്ടം അവന് നേർക്ക് നീളുന്നുണ്ടായിരുന്നു.... റാവൺ അത് കാര്യമാക്കിയില്ല "ആരവ്.... അമ്മയെ കൂട്ടി വീട്ടിൽ പോകാൻ നോക്ക്.... ഇവിടെ ഞങ്ങളൊക്കെ ഇല്ലേ....ചെല്ല്...." നേരം വൈകിയതും വിക്രം ആരവിനോടായി പറഞ്ഞു അവർക്ക് പോകാൻ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല.... പിന്നെ റാവൺ കൂടി പറഞ്ഞപ്പോൾ പിന്നെ എതിര് പറയാൻ നിന്നില്ല അവർ പോയതും വിക്രമും മനുവും പുറത്തേക്ക് ഇറങ്ങി.... തിരികെ വന്നത് അവൾക്കുള്ള ഫുഡും ആയിട്ടാണ് ഫുഡ്‌ റാവണിനെ ഏൽപ്പിച്ചു അവർ പോയതും റാവൺ ഫുഡ്‌ പ്ലേറ്റിലാക്കി അവളുടെ അടുത്തേക്ക് നടന്നു അവൾ അപ്പോഴും അവനെ പകയോടെ നോക്കുകയായിരുന്നു റാവൺ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവളുടെ അടുത്തായി ഒരു ചെയർ വലിച്ചിട്ടു "കഴിക്ക്....!" അവൾക്ക് നേരെ ഒരുരുള നീട്ടി അവൻ പറഞ്ഞതും അവൾ കലിയോടെ അവന്റെ കൈ തട്ടിയെറിഞ്ഞു "നിങ്ങളുടെ കൈ കൊണ്ട് കഴിക്കുന്നതിനേക്കാൾ നല്ലത് വിഷം കഴിച്ചു മരിക്കുന്നതാ....!!" അവളുടെ വാക്കുകൾ അവന്റെ കാതുകളിൽ വീണ്ടും വീണ്ടും മുഴങ്ങി കേട്ടു കൊണ്ടേയിരുന്നു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story