ജാനകീരാവണൻ 🖤: ഭാഗം 36

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നീ അന്ന് കണ്ടത് എന്റെ ചേച്ചിയെയാണ് നന്ദു....!" ദൂരേക്ക് മിഴികൾ പായിച്ചു ബാൽക്കണിയിൽ ഇരിക്കുന്ന നന്ദുവിന്റെ മുന്നിൽ ചെന്ന് നിന്ന് മനു പറഞ്ഞതും അവൾ ഞെട്ടലോടെ കണ്ണുകൾ ഉയർത്തി അവനെ നോക്കി "നിന്റെ ഏട്ടന്റെ രഹസ്യക്കാരി അല്ല.... എന്റെ ഏട്ടന്റെ ഭാര്യയാണ് അത്.... എന്റെ ഏട്ടത്തിയമ്മ.....!" മനുവിന് പിന്നിൽ വന്ന് നിന്ന് വിക്രം പറഞ്ഞതും അവൾ അവനിലേക്ക് കണ്ണുകൾ പായിച്ചു പിന്നീട് മാനസയെ കുറിച്ച് അവർ പറയുന്നത് ഓരോന്നും നിറകണ്ണുകളോടെയാണ് അവൾ കേട്ടിരുന്നത് "നിന്നെപ്പോലെ ഞാനും ചേട്ടനെ ഒരുപാട് തെറ്റിദ്ധരിച്ചു..... But he is right Nandhuu.... He is right....!" അവർക്കിടയിലേക്ക് വന്നുകൊണ്ട് ആരവ് പറഞ്ഞതും നന്ദുവിന്റെ ഉള്ള് നീറിപ്പുകഞ്ഞു "എന്റെ ചേച്ചിയിൽ എനിക്കുള്ള അതേ അവകാശം തന്നെയാ അവനും ഉള്ളത്.... അത് നിനക്ക് മനസ്സിലാവാണമെങ്കിൽ ആദ്യം ഞങ്ങളുടെ പാവം അമ്മമാരെ കുറിച്ച് നീ അറിയണം...." മാനവ് പിന്നീട് പറയുന്നതൊക്കെ യുക്തിക്കു നിരക്കാത്തതായി അവൾക്ക് തോന്നി ഒക്കെ കേട്ട് അവൾക്ക് തല പെരുക്കുന്നുണ്ടായിരുന്നു....

കേട്ടതൊക്കെ അവിശ്വസനീയമായ കാര്യങ്ങളായിരുന്നു "അവരൊക്കെ കൂടി ബാക്കി വെച്ച എന്റെ ചേച്ചിയുടെ ഇത്തിരി ജീവൻ സംരക്ഷിക്കാൻ ഞാൻ പോലും ഉണ്ടായിരുന്നില്ല.... അവളെ സംരക്ഷിക്കാനും സ്നേഹിക്കാനും അവൻ മാത്രമേ ഉണ്ടായിരുന്നുള്ളു പക്ഷേ എന്റെ ചേച്ചി അവനിൽ കാണുന്നത് എന്നെയാണ്.... വർഷങ്ങൾക്ക് മുന്നേ വേർപെട്ടുപോയ ഈ അനിയൻ കുട്ടനെ എന്നെയും റാവണിനെയും തിരിച്ചറിയാനുള്ള വിവേകം പോലും ഇല്ലാത്ത വിധം ഭ്രാന്തമായ ഒരു അവസ്ഥയിലാണ് അവളിപ്പോൾ ഒരു കൂടെപ്പിറപ്പ് എന്ന നിലയിൽ അവളെ സംരക്ഷിക്കാനും അവൾക്ക് വേണ്ടി പോരാടാനും മാത്രമേ ഞങ്ങളുടെ RK ശ്രമിച്ചിട്ടുള്ളു..... അതൊരു തെറ്റായി ഞങ്ങൾക്ക് തോന്നിയിട്ടില്ല.....!" മനു പറയുന്നതൊക്കെ കേട്ട് അവൾ പൊട്ടി പൊട്ടി കരഞ്ഞു അവൾക്ക് നെഞ്ച് വല്ലാതെ നോവുന്നുണ്ടായിരുന്നു ഒരുനിമിഷം റാവണിനോട്‌ അവൾ ചീറിയതും അവനെ ആട്ടിയിറക്കിയ രംഗങ്ങളും മനസ്സിൽ നിറഞ്ഞു ആ വേദന അവളുടെ ഹൃദയത്തിന് താങ്ങാനാവുന്നില്ല "ഇതൊന്നും നിന്നോട് പറയാനോ അവന്റെ ന്യായം വാദിക്കാനോ അവൻ ശ്രമിക്കില്ല....

അതുകൊണ്ടാ ഞങ്ങൾക്ക് പറയേണ്ടി വന്നത്.... ഇതിപ്പോ പറഞ്ഞില്ലെങ്കിൽ കട്ടിയേറിയ വാക്കുകൾ ഉപയോഗിച്ചു നീ ഇനിയും അവനെ വേദനിപ്പിക്കും.... മറ്റുള്ളവർ പറയുന്നത് പോലെ അല്ല നന്ദു.... നീ മുഖം കറുത്ത് എന്തെങ്കിലും പറഞ്ഞാൽ അതവന് താങ്ങില്ല.... ഇത്തിരി എങ്കിലും ഉള്ളിലെ തെറ്റിധാരണ മാറിയെങ്കിൽ ചെന്ന് അവനോട് മാപ്പ് പറയ്.....!"അത്രയും പറഞ്ഞു വിക്രം അവരെ കൂട്ടി അവിടെ നിന്നും പോയി നന്ദു ആകെ തകർന്നിരുന്നു 'ഏട്ടന്റെ മുരടൻ സ്വഭാവം കാണുമ്പോൾ പലപ്പോഴും ദേഷ്യം തോന്നിയിട്ടുണ്ട്.... പക്ഷേ ഇപ്പൊ മനസ്സിലാകുന്നുണ്ട്.... എന്ത് കൊണ്ടാ ഏട്ടൻ ഇങ്ങനെ ആയതെന്ന് ചെറുപ്പം മുതൽ തന്നെ ആ മനസ്സിന് താങ്ങാനാവാത്ത പല മുഹൂർത്തങ്ങൾക്കും സാക്ഷിയാക്കേണ്ടി വന്നിട്ടുണ്ട്.... ഒന്ന് പ്രതികരിക്കാൻ കഴിയാതെ ഒരു നോക്ക് കുത്തിയായി നിൽക്കേണ്ടി വന്നിട്ടുണ്ട് ഒരുപക്ഷെ അതൊക്കെയാവാം ആ മനസ്സിനെ ഒരു കല്ലാക്കിയത്..... എന്റെ ഏട്ടനെ ഒരു മുരടനാക്കിയത്....!'

അവൾ മനസ്സിൽ ഓരോന്ന് ചിന്തിച്ചുകൊണ്ട് വീൽ ചെയറുമായി മുന്നോട്ട് നീങ്ങി പക നിറഞ്ഞ തന്റെ നോട്ടത്തിന് മുന്നിൽ നിസ്സംഘനായി നിൽക്കുന്ന റാവണിന്റെ മുഖം വീണ്ടും വീണ്ടും മനസ്സിലേക്ക് തെളിഞ്ഞു വന്നു ആ കാൽക്കൽ വീണ് പൊട്ടിക്കരയണമെന്ന് അവൾക്ക് തോന്നിപ്പോയി "ഇല്ലാ.... ആരുടെയോ വാക്ക് കേട്ട് ഏട്ടനെ തെറ്റിദ്ധരിച്ച എന്നോട് ക്ഷമിക്കാൻ ഏട്ടനാവില്ല.... ആ സ്നേഹം ഇനിയൊരുക്കലും തനിക്ക് അർഹതപ്പെട്ടതല്ല.... അത്രത്തോളം ആ ഹൃദയത്തെ മുറിവേൽപ്പിച്ചിട്ടുണ്ടല്ലോ....?" കണ്ണിൽ ഉരുണ്ട് കൂടിയ കണ്ണുനീർ തുള്ളികളെ കവിളിലൂടെ ഒഴുക്കി വിട്ട് അവൾ സ്വയം പുലമ്പി മനസ്സിൽ കുറ്റബോധം മാത്രമായിരുന്നു.... നീറി പുകയുകയായിരുന്നു അവളുടെ ഉള്ളം എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടത് പോലെ.... എല്ലാവരാലും വെറുക്കപ്പെട്ടത് പോലെ.... അവൾക്ക് ആകെ വല്ലായ്മ തോന്നി •••••••••••••••••••••••••••••••° "രാവണാ.... എന്നെ ഒറ്റക്കാക്കി പോകല്ലേ....!" സംഭവിച്ചതിന്റെയൊക്കെ ഭീകരതയിൽ നിന്ന് ജാനി അപ്പോഴും വിട്ട് മാറിയിരുന്നില്ല അവൾ ഉടുമ്പ് പോലെ റാവണിന്റെ നെഞ്ചിൽ പറ്റി പിടിച്ചിരുന്നു....

അവൻ ശ്വാസം പോലും വിടാനാവാതെ അവളെ പൊതിഞ്ഞു പിടിച്ചു അവൾ അവന്റെ ശരീരത്തെ വരിഞ്ഞ് മുറുക്കിയതും റാവണിന്റെ ഉള്ളിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടായി തുടങ്ങി അവളുടെ കുഞ്ഞ് ശരീരം അവനെ ചൂട് പിടിപ്പിച്ചു.... കണ്ണുകൾ മുറുക്കെ അടച്ചു അവനൊന്നു നിയന്ത്രിച്ചു ജാനിയെ ചേർത്തു പിടിച്ചുകൊണ്ടു തന്നെ അവൻ ദീർഘമായി നിശ്വസിച്ചു ജാനിയുടെ നിശ്വാസത്തിൽ ചൂട് അനുഭവപ്പെട്ടതും അവൻ അവളുടെ നെറ്റിയിൽ കൈ വെച്ചു നോക്കി ചുട്ട് പൊള്ളുന്ന ചൂടുണ്ടായിരുന്നു..... റാവൺ അവളെ അടർത്തി മാറ്റാൻ നിന്നതും അവൾ അവനെ എങ്ങും വിടാതെ അവന്റെ വയറിലൂടെ ചുട്ടിപ്പിടിച്ചു "എനിക്ക്.... എനിക്ക്.... പേടിയാ....!" അവളുടെ ചുണ്ടുകൾ വിതുമ്പി.... കണ്ണുകൾ നിറഞ്ഞു നേരം ഒരുപാടായി റാവൺ അവളെ പൊതിഞ്ഞു പിടിച്ചുള്ള ആ നിൽപ്പ് തുടങ്ങിയിട്ട് "നീ ആരെയാ ഈ പേടിക്കുന്നെ....?" റാവൺ അവളുടെ മുഖം പിടിച്ചുയർത്തിയതും അവൾ നിറ കണ്ണുകളോടെ അവനെ നോക്കി ആ കണ്ണുകൾ അവനെ ഏറെ അസ്വസ്ഥനാക്കി.... അത് കണ്ട് നിൽക്കാനാവാതെ അവൻ മുഖം തിരിച്ചു "ജാനി.... എന്നെ ദേഷ്യം പിടിപ്പിക്കാതെ കണ്ണ് തുടക്ക്...."

അവന്റെ ശബ്ദത്തിന്റെ ഗംഭീര്യം കൂടിയതും അവൾ ചുണ്ട് കടിച്ചു പിടിച്ചു കരച്ചിൽ നിയന്ത്രിച്ചു റാവൺ ബലമായി അവന്റെ വയറിൽ വരിഞ്ഞു മുറുക്കിയ അവളുടെ കൈകളെ എടുത്തു മാറ്റി അവൾ വീണ്ടും അവനുനേരെ വന്നതും അവൻ അവളെ ഒരു നോട്ടം കൊണ്ട് തളച്ചു "കണ്ണ് തുടക്കെടി....!" അവന്റെ കടുത്ത ശബ്ദം കേട്ടതും അവൾ ഒന്ന് ഞെട്ടിക്കൊണ്ട് വേഗം കണ്ണ് രണ്ടും തുടച്ചു അവനെ നോക്കി മുഖം ഒക്കെ ചുവന്ന് തുടുത്തിരുന്നു "പോവല്ലേ....!" തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവന്റെ കൈയിൽ പിടിമുറുക്കി അവൾ പറഞ്ഞു അവന്റെ ദേഷ്യം നിറഞ്ഞ നോട്ടം കാണവേ അവൾ പിടി വിടാതെ തലയും താഴ്ത്തി ഇരുന്നു റാവൺ ഒന്ന് നിശ്വസിച്ചുകൊണ്ട് അവളുടെ കൈ രണ്ടും കൈക്കുള്ളിലാക്കി "ഞാൻ എങ്ങും പോകില്ല.... Trust me....!" അവളുടെ കവിളിൽ തട്ടി അവൻ സൗമ്യമായി പറഞ്ഞു.... അവളുടെ ഉള്ളൊന്ന് തണുത്തു അവളെ ബെഡിലേക്ക് കിടത്തി അവൻ അവൾക്ക് കണ്ണുകൾക്ക് മീതെ വിരലോടിച്ചു അവളുടെ കണ്ണുകൾ മൂടി അത് കണ്ട് റാവൺ പുറത്തേക്ക് ഇറങ്ങി....

ജാനി കണ്ണുകൾ ഇറുക്കി ബെഡിൽ പിടി മുറുക്കിയത് ഒരിക്കൽ കൂടി നോക്കിക്കൊണ്ട് റാവൺ തിരിഞ്ഞു നടന്നു അവൻ സ്റ്റെയറിന് നേരെ വന്നതും അവിടെ എന്തോ കണ്ട് ഒന്ന് നിന്നു എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് സ്റ്റെയറിന് നേരെ വീൽ ചെയർ ഉരുട്ടി പോകുന്ന നന്ദു അവൾ ഈ ലോകത്തൊന്നും അല്ലെന്ന് അവന് അവളുടെ മുഖത്ത് നിന്ന് മനസ്സിലായി അവൾ ഒരടി കൂടി മുന്നോട്ട് നീങ്ങിയാൽ പടിക്കെട്ടിൽ വീഴുമെന്ന് കണ്ടതും റാവൺ അവൾക്ക് നേരെ പാഞ്ഞു "ആഹ്ഹ്....!" പടിക്കെട്ടിലേക്ക് വീണു വീൽ ചെയർ ആടിയുലഞ്ഞുകൊണ്ട് താഴേക്ക് വീഴാൻ നിന്നതും നന്ദു ഞെട്ടലോടെ വിളിച്ചു അപ്പോഴേക്കും റാവൺ പിന്നിൽ നിന്നും വീൽ ചെയറിൽ പിടുത്തമിട്ടിരുന്നു അവൾ ആശ്വാസത്തോടെ കണ്ണുകൾ തുറന്നതും റാവൺ വീൽ ചെയർ പൊക്കി എടുത്ത് മുകളിലേക്ക് വെച്ചു "ഏട്....! " അവൾ നിറകണ്ണുകളോടെ അവനെ നോക്കി വിളിക്കുമ്പോഴും അവൻ മറ്റേതോ ലോകത്തായിരുന്നു

എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് റാവൺ വീൽ ചെയർ ഉരുട്ടി അവളെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി റൂം എത്തിയതും റാവൺ അവളെ കൈയിൽ കോരി എടുത്തു.... നന്ദുവിന്റെ മുഖത്തേക്ക് മനഃപൂർവം അവൻ നോക്കിയില്ല അവളുടെ വെറുപ്പ് നിറഞ്ഞ നോട്ടം ഏറ്റു വാങ്ങാൻ മടിച്ചിട്ടായിരിക്കണം അവളെ ഒന്ന് നോക്കാതെ ബെഡിലേക്ക് കിടത്തി പുതപ്പ് പുതപ്പിക്കുമ്പോഴും അവൻ അവളെ നോക്കിയില്ല.... നന്ദുവിന് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു "ഏട്ടാ....!" തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവന്റെ കൈയിൽ പിടുത്തമിട്ട് അവൾ തേങ്ങലോടെ വിളിച്ചതും അവൻ ഞെട്ടലോടെ തലയുയർത്തി നോക്കി ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story