ജാനകീരാവണൻ 🖤: ഭാഗം 37

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

റൂം എത്തിയതും റാവൺ അവളെ കൈയിൽ കോരി എടുത്തു.... നന്ദുവിന്റെ മുഖത്തേക്ക് മനഃപൂർവം അവൻ നോക്കിയില്ല അവളുടെ വെറുപ്പ് നിറഞ്ഞ നോട്ടം ഏറ്റു വാങ്ങാൻ മടിച്ചിട്ടായിരിക്കണം അവളെ ഒന്ന് നോക്കാതെ ബെഡിലേക്ക് കിടത്തി പുതപ്പ് പുതപ്പിക്കുമ്പോഴും അവൻ അവളെ നോക്കിയില്ല.... നന്ദുവിന് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു "ഏട്ടാ....!" തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവന്റെ കൈയിൽ പിടുത്തമിട്ട് അവൾ തേങ്ങലോടെ വിളിച്ചതും അവൻ ഞെട്ടലോടെ തലയുയർത്തി നോക്കി "Sorry....!" അവന്റെ കൈയിൽ മുഖം ചേർത്തു അവൾ കണ്ണീരോടെ പറഞ്ഞതും റാവൺ അവളുടെ അടുത്തായി ഇരുന്നുകൊണ്ട് അവളുടെ തലയിൽ തലോടി "ആരുടെയോ വാക്ക് കേട്ട് ഞാൻ എന്റെ ഏട്ടനെ തെറ്റിദ്ധരിച്ചില്ലേ.... എനിക്ക്.... എനിക്ക് അതോർക്കുമ്പോ നെഞ്ച് പൊട്ടുവാ....!" അവൾ വിതുമ്പലോടെ പറഞ്ഞതും റാവൺ അവളുടെ തലയിൽ തലോടി "അതൊക്കെ മറന്നേക്ക്.... ഇനി അത് ഓർക്കണ്ട.... Just forget it....!" അവൻ അവളുടെ നെറ്റിയിൽ മൃദുവായി തലോടി എന്നാൽ അപ്പോഴും അവളുടെ വിതുമ്പൽ നിൽക്കുന്നുണ്ടായിരുന്നില്ല ...

കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു "നന്ദു.... എന്റെ മുന്നിൽ കരയരുതെന്ന് നിന്നോട് ഞാൻ എത്ര പറഞ്ഞാലും നീ കേൾക്കില്ലേ....?" അവളുടെ നിറകണ്ണുകൾ കാണാനാവാതെ അസ്വസ്ഥതയോടെ മുഖം തിരിച്ചു അവൻ ദേഷ്യത്തോടെ ചോദിച്ചു അവൾ അത് കേട്ട് വേഗം കണ്ണ് തുടച്ചു "ഏട്ടാ.... എന്റെ ഏട്ടൻ എത്ര വലിയവാണെന്ന് തിരിച്ചറിയാൻ മറ്റൊരാളുടെ സഹായം വേണ്ടി വന്നു എനിക്ക്.... ഒന്നും അറിയാതെ വായിൽ തോന്നിയതൊക്കെ ഞാൻ എന്റെ ഏട്ടനെ വിളിച്ചു പറഞ്ഞു.... കുറ്റപ്പെടുത്തി.... ദേഷ്യപ്പെട്ടു.... ആട്ടിയിറക്കുക വരെ ചെയ്തു..... എന്നോട് പൊറുക്കണേ ഏട്ടാ...."അവൾ ബെഡിൽ എണീറ്റിരുന്നുകൊണ്ട് അവന്റെ കൈ രണ്ടും കൂട്ടി പിടിച്ചതും റാവൺ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു "എന്നോട് ഏട്ടന് ദേഷ്യമാണോ....?" അവൾ അവന്റെ നെഞ്ചിൽ പറ്റി കിടന്ന് വിതുമ്പലോടെ ചോദിച്ചതും റാവൺ അവളുടെ നെറ്റിയിൽ ഒന്ന് മുത്തി "ഇല്ലടാ.... "അവൻ പുഞ്ചിരിച്ചു "ഞാൻ കാരണം ഏട്ടന് ഒത്തിരി സങ്കടമായില്ലേ....?" അവൾ കണ്ണ് തുടച്ചു മൂക്ക് വലിച്ചു ചോദിച്ചതും റാവൺ ചിരിച്ചു "ഇല്ലാ..."

അവൻ അവളുടെ തലയിൽ തലോടി സൗമ്യമായി പറഞ്ഞതും അവൾ തല പൊക്കി നോക്കി "ഇച്ചിരി പോലും സങ്കാടായില്ലാ....?" അവൾ ചുണ്ട് ചുളുക്കി ചോദിച്ചതും അവൻ പുഞ്ചിരിയോടെ ഇല്ലെന്ന് തലയാട്ടി "സത്യായിട്ടും....?" അവൾ വീണ്ടും ചോദിച്ചതും അവൻ തല കുലുക്കി അത് കണ്ടതും നന്ദുവിന്റെ ഉള്ള് തണുത്തു.... അവൾ സന്തോഷത്തോടെ അവനെ കെട്ടിപ്പിടിച്ചു ടേബിളിന് മുകളിൽ അടച്ചു വെച്ചിരുന്ന ഫുഡ്‌ കണ്ടതും റാവൺ അവളെ അടർത്തി മാറ്റി "നീ എന്താ ഫുഡ്‌ കഴിക്കാഞ്ഞേ....?" അവന്റെ ചോദ്യം കേട്ട് അവൾ തല കുനിച്ചു റാവൺ അവളുടെ താടയിൽ പിടിച്ചു തലയുയർത്തി അവളുടെ മുഖത്ത് കുറ്റബോധം വന്ന് നിറഞ്ഞു അത് കണ്ട് റാവൺ ആ ഫുഡ്‌ കൈയിൽ എടുത്തു.... അവൻ ഒരു പിടി എടുത്ത് അവൾക്ക് നേരെ നീട്ടിയതും അവൾ നിറ കണ്ണുകളോടെ അവനെ നോക്കി "നന്ദു....!!"അവളിൽ നിന്ന് മുഖം വീട്ടിച്ചുകൊണ്ട് റാവൺ ദേഷ്യത്തിൽ വിളിച്ചതും അവൾ വേഗം കണ്ണ് രണ്ടും അമർത്തി തുടച്ചു "കഴിക്ക്...." അവൻ അവൾക്ക് നേരെ നീട്ടിയതും അവൾ വാ തുറന്നു അത് മുഴുവനും അവൻ അവളെ കഴിപ്പിച്ചു....

അവൾക്ക് വെള്ളം കൊടുത്തു അവളുടെ വായ അവൻ കഴുകി മുഖം ഒക്കെ ടവ്വൽ കൊണ്ട് തുടച്ചു കൊടുത്തു "ഉറങ്ങിക്കോ.... Good night...." അവളെ ബെഡിലേക്ക് കിടത്തി അവളെ നെറ്റിയിൽ മുത്തി അവൻ അവിടെ നിന്നും പുറത്തേക്ക് നടന്നു കിച്ചണിലേക്ക് പോയി ഒരു കുഞ്ഞു ബൗളിൽ കുറച്ചു വെള്ളം എടുത്ത് ഒരു ചെറിയ കോട്ടൺ തുണിയും എടുത്ത് അവൻ ജാനിയുടെ അടുത്തേക്ക് പോയി. എന്തോ പുലമ്പിക്കൊണ്ട് അവൾ മയങ്ങുന്നത് കണ്ടതും അവൻ ഡോർ ലോക്ക് ചെയ്ത് അവളുടെ അടുത്തേക്ക് നടന്നു ബൗൾ ടേബിളിൽ വെച്ച് അവൻ ബെഡിലിരുന്ന്.... അവന്റെ സാമിപ്യമറിഞ്ഞു അവൾ കണ്ണുകൾ തുറന്നു ഉള്ളിലെ ഭയം അലിഞ്ഞില്ലാതാകുന്നത് അവൾ അറിഞ്ഞു.... എങ്കിലും ഒരു ആശ്രയതിനെന്ന വണ്ണം അവന്റെ കൈയിൽ മുറുകെ പിടിച്ചു റാവൺ അവളുടെ കവിളിൽ മെല്ലെ തട്ടി അവളുടെ മുടിയിഴകളെ ചെവിക്ക് പിന്നിലേക്ക് ഒതുക്കി വെച്ചു "കുഞ്ഞാ.... ഡോർ ഒന്ന് തുറന്നെ....!" ശിവദ ഡോറിൽ മുട്ടിയതും റാവൺ പോയി ഡോർ തുറന്നു "അവളൊന്നും കഴിച്ചിട്ടില്ല കുഞ്ഞാ.... ദേ ഈ കഞ്ഞി കൊടുത്തേക്ക്....!"

കഞ്ഞി അവനെ ഏൽപ്പിച്ചു ജാനിയുടെ കവിളിൽ ഒന്ന് തലോടി ശിവദ റൂം വിട്ട് പുറത്തേക്ക് ഇറങ്ങി ശിവദ പോയതും അവൻ ഡോർ ലോക്ക് ചെയ്ത് തിരികെ വന്നു ജാനിയെ പിടിച്ചെണീപ്പിച്ചു ബെഡിന്റെ ഹെഡ് ബോഡിൽ ചാരി ഇരുത്തി.... ചൂട് കഞ്ഞി ഊതിയാറ്റി ഒരു സ്പൂൺ അവൾക്ക് നേരെ നീട്ടിയതും അവൾ മുഖം തിരിച്ചു "എനിക്ക്.... എനിക്ക് കഴിക്കാൻ തോന്നുന്നില്ല....!" അവൾ മുഖം ചുളിച്ചു പറയുന്നത് കേട്ട് റാവണിന്റെ മുഖം മാറി "വാ തുറക്കെടി....!" അവനൊന്നു കടുപ്പിച്ചു പറഞ്ഞതും ജാനി അനുസരണയുള്ള കുട്ടിയെ പോലെ വാ തുറന്നു കഴിക്കാൻ തോന്നൽ ഇല്ലാതിരുന്ന കുട്ടി അവന്റെ ഒറ്റ നോട്ടം കണ്ട് അത് മുഴുവൻ കുടിച്ചു തീർത്തു റാവൺ അവൾക്ക് വെള്ളത്തിനൊപ്പം പനിക്കുള്ള മെഡിസിനും കൊടുത്തു മെഡിസിൻ കഴിച്ചതും അവൾ പതിയെ മയക്കത്തിലേക്ക് വീണു റാവൺ പാത്രം ഒക്കെ എടുത്ത് മാറ്റി വെച്ചിട്ട് അവളുടെ നെറ്റിയിൽ കൈ വെച്ചു നോക്കി ചൂട് ഒരൽപ്പം കുറഞ്ഞിട്ടുണ്ട്.... എന്നിട്ടും അവൻ നേരത്തെ എടുത്ത് വെച്ച ചെറിയ വെള്ള തുണി ബൗളിൽ എടുത്ത വെള്ളത്തിൽ മുക്കി പിഴിഞ്ഞ് അവളുടെ നെറ്റിയിൽ ഇട്ടു എന്നിട്ട് ഉറങ്ങാതെ അവളുടെ അടുത്ത് തന്നെ അവൻ ഇരുന്നു ഇടക്കിടക്ക് അവൻ തുണി നനച്ചിട്ട് കൊടുക്കും....

ചൂട് കുറഞ്ഞെന്ന് തോന്നിയതും അവൻ തുണി മാറ്റിയിട്ട് അവൾക്ക് നന്നായി പുതച്ചു കൊടുത്തു അവൾക്കടുത്തായി വന്ന് കിടന്നെങ്കിലും അവന് ഉറക്കം വന്നിരുന്നില്ല.... എന്തൊക്കെയോ ഓർത്ത് അവളുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി "RK.... എത്ര ഒക്കെ ആയാലും അവൾ എന്റെ മകളാണ്.... എന്റെ ചോര.... ഇന്നല്ലെങ്കിൽ നാളെ അവൾ എന്നെ തിരിച്ചറിയും..... അന്ന് നീ എത്ര തടഞ്ഞാലും അവൾ എന്റെ അടുത്തേക്ക് വന്നിരിക്കും.... എന്നന്നേക്കുമായി.....!" ബാലുവിന്റെ വാക്കുകൾ കാതുകളിൽ ഒരു ഇടിമുഴക്കം പോലെ മുഴങ്ങിക്കൊണ്ടിരുന്നു ആ വാക്കുകൾ അവനെ അത്രയേറെ അസ്വസ്ഥമാക്കിയിരുന്നു അവൻ കണ്ണുകൾ ഇറുക്കിയടച്ചു അവൾക്ക് പുറം തിരിഞ്ഞു കിടന്നു എന്തൊക്കെയോ ചിന്തിച്ചു കണ്ണും പൂട്ടി കിടന്നു എന്നല്ലാതെ ഉറക്കം വന്നില്ല അവന് ഏറെനേരം കഴിഞ്ഞതും ജാനിയുടെ കുറുകൽ കേട്ട് അവൻ കണ്ണുകൾ തുറന്ന് തിരിഞ്ഞു നോക്കി കൈ രണ്ടും പിണച്ചു കെട്ടി വെട്ടി വിറക്കുന്ന ജാനിയെ കണ്ടതും അവന്റെ മുഖം ചുളിഞ്ഞു.... അവൻ ബെഡ് ലാമ്പ് ഓൺ ചെയ്ത് അവളുടെ അടുത്തേക്ക് നീങ്ങി അവളുടെ കുഞ്ഞ് ശരീരം തണുത്തു മരവിച്ചിരുന്നു.... കൈയും കാലും ഒക്കെ ഐസ് പോലെ തണുക്കുന്നുണ്ടായിരുന്നു റാവൺ അവളുടെ കാല്പാദങ്ങൾ കൈകൊണ്ട് തിരുമ്മി ചൂട് പിടിച്ചു...

പിന്നീട് രണ്ട് കൈയും തുടരെ തുടരെ തിരുമ്മിക്കൊണ്ടിരുന്നു "ജാനി....!" അവൻ അവളിലേക്ക് കുനിഞ്ഞുകൊണ്ട് പതിയെ വിളിച്ചതും ജാനി പ്രയാസപ്പെട്ടു കണ്ണ് തുറന്നു തുറന്ന കണ്ണുകൾ അവശതയോടെ കൂമ്പിയടയുന്നുണ്ടായിരുന്നു "ത.... തണുക്കുന്നു.... രാവണാ...." അവളുടെ സ്വരം വല്ലാതെ നേർത്തു പോയിരുന്നു റാവൺ പതിയെ അവളുടെ തലയിൽ തലോടിക്കൊണ്ട് അവളെ നെഞ്ചോട് ചേർത്തു പിടിച്ചു അവളെ ഇറുക്കെ പുണർന്നുകൊണ്ട് അവൻ അവൾക്ക് ചൂട് പകർന്നു കൊടുക്കാൻ ശ്രമിച്ചു ഏസിയും ഫാനും ഒക്കെ ഓഫാണെന്ന് ഉറപ്പ് വരുത്തി അവൻ അവളെ ചേർത്തു പിടിച്ചു കിടന്നു അതുകൊണ്ടൊന്നും ഒന്നുമാവില്ലെന്ന് കണ്ടതും അവൻ ഷർട്ട് ഊരി മാറ്റി ജാനിയെ അവന്റെ നെഞ്ചിൽ കിടത്തി അവളെ പൊതിഞ്ഞു പിടിച്ചു ഉള്ളിൽ ഉയർന്നു പൊങ്ങിയ വികാരങ്ങൾക്ക് കടിഞ്ഞാൺ ഇട്ടുകൊണ്ട് അവൻ പുതപ്പ് വലിച്ചിട്ടു അവളുടെ കൈയൊക്കെ തിരുമ്മി തിരുമ്മി ചൂട് പിടിപ്പിക്കാനും അവൻ മറന്നില്ല ഇടക്ക് അവളുടെ ശരീരത്തിലെ തണുപ്പ് കുറഞ്ഞു വരുന്നത് അറിഞ്ഞെങ്കിലും അവൻ അവളെ അടർത്തി മാറ്റാൻ മുതിർന്നില്ല അവളെ ചേർത്തു പിടിച്ചു കിടന്നെങ്കിലും ഉറങ്ങാൻ അവന് കഴിഞ്ഞില്ല •••••••••••••••••••••••••••••••°

ജോഗിങ്ങിന് പോകാൻ ആയതും റാവൺ അവളെ അടർത്തി മാറ്റി പതിയെ എണീറ്റു ഫ്രഷ് ആവാൻ പോയി നേരം വെളുത്തപ്പോ തന്നെ തേജും തനുവും ഓടി എത്തിയിരുന്നു.... അവര് രണ്ട് പേരും നാട്ടിലെ അമ്മയുടെ തറവാട്ടിലായിരുന്നു.... വിവരം അറിഞ്ഞപ്പോൾ തന്നെ ഓടി പിടച്ചു എത്തിയതാണ് അവർ വരുമ്പോ നന്ദു ഹാളിൽ തന്നെ ഇരുപ്പുണ്ട്.... രണ്ട് പേരും വന്ന് അവളെ പൊതിഞ്ഞതും അവൾ രണ്ടിനെയും തള്ളി മാറ്റി "നിങ്ങളെ ഭാവം കണ്ടാൽ തോന്നും ഞാൻ ചാവാൻ കിടക്കുവാണെന്ന്.... കാലിൽ ഒരു പ്ലാസ്റ്റർ നെറ്റിയിൽ ഒരു മുറിവ്.... അത്രേ ഉള്ളു....!" അവളുടെ പറച്ചിൽ കേട്ട് തനുവും തേജും പരസ്പരം നോക്കി വാ പൊളിച്ചു എന്തിന്റെ കേടായിരുന്നു....??? "ആക്‌സിഡന്റ് ആയി കാലൊടിഞ്ഞിട്ടും അവളെ അഹങ്കാരത്തിന് കുറവൊന്നുമില്ല...." തേജ് അവളെ നോക്കി കണ്ണുരുട്ടി... അവൾ അത് മൈൻഡ് ചെയ്യാതെ കൈയിലിരുന്ന കോഫീ ഊതി കുടിച്ചു "ഇവളെ ഒക്കെ കാണാൻ ഓടി പിടിച്ചു വന്ന നമ്മളെ വേണം പറയാൻ.... നീ വാ നമുക്ക് ജാനിയെ ഒന്ന് കാണാം...."

തനു നന്ദുവിന്റെ കൈക്കൊന്ന് നുള്ളി തേജിനെ കൂട്ടി മുകളിലേക്ക് പോയി ജാനി ഉറങ്ങുന്നത് കണ്ടതും അവർ അവളെ ശല്യപ്പെടുത്താതെ തിരികെ പോന്നു ശിവദ കോഫി എടുത്തതും അതും കുടിച്ചു നന്ദുവിനോട് തല്ലുണ്ടാക്കിയും അവർ ഹാളിൽ ഇരുന്നു.... കുറച്ചു കഴിഞ്ഞ് റോഷനും അവർക്കൊപ്പം കൂടി.... റിയക്ക് ഇവരെ ഒന്ന് കണ്ണിൽ പിടിക്കാത്തത് കൊണ്ട് അവൾ സ്വന്തം കാര്യം നോക്കി പോയി •••••••••••••••••••••••••••••••° "ബുള്ളറ്റ് റിമൂവ് ചെയ്തിട്ടുണ്ട്.... കുറച്ചു ദിവസത്തേക്ക് നടക്കാൻ ചെറിയ ബുദ്ധിമുട്ടാവും.... വേറെ പ്രശ്നം ഒന്നുമില്ല.... നല്ല റസ്റ്റ്‌ വേണം.... എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി...."ഡോക്ടർ അത് പറഞ്ഞതും മൂർത്തി ഫീസ് സെറ്റിൽ ചെയ്ത് അയാളെ പറഞ്ഞയച്ചു "മൂർത്തി.... എനിക്ക് എന്റെ അവിയെ കാണണം....!" ബാലുവിന്റെ ആവശ്യം കേട്ട് മൂർത്തി ഒന്ന് നിശ്വസിച്ചു "ബാലു.... ഡോക്ടർ പറഞ്ഞത് നീ കേട്ടില്ലേ.... ഇപ്പൊ നിനക്ക് വേണ്ടത് റസ്റ്റ് ആണ്.... നേരെ ഒന്ന് നിൽക്കാൻ പോലും പറ്റാത്ത ഈ കണ്ടിഷനിൽ ആ വീട്ടിലേക്ക് പോകുന്നത് റിസ്ക് ആണ്.....!" മൂർത്തി പറയുന്നതൊക്കെ കേട്ട് ബാലു മൗനത്തെ കൂട്ട് പിടിച്ചു

"ഞാൻ പറയുന്നത് നീയൊന്ന് മനസിലാക്ക് ബാലു.... ജയിംസും ഐസക്കും ഇന്ന് നമ്മുടെ കൂടെ ഇല്ല.... ഇനി നിന്നേ കൂടി അവന് മുന്നിൽ ഇട്ട് കൊടുക്കാൻ വയ്യെടാ....!" മൂർത്തി പറയുന്നതൊക്കെ കേട്ട് ബാലു ദീർഘമായി നിശ്വസിച്ചു •••••••••••••••••••••••••••••••° റാവൺ ജോഗിംഗ് കഴിഞ്ഞ് തിരിച്ചു വന്നിട്ടും ജാനി ഉണർന്നിട്ടില്ലായിരുന്നു അവൻ അവളുടെ നെറ്റിയിൽ കൈ വെച്ച് നോക്കിയപ്പോൾ നല്ല ചൂട്.... അവൻ പിന്നെ ഒട്ടും സമയം പാഴാക്കാതെ അവരുടെ ഫാമിലി ഡോക്ടറെ വിളിച്ചു "ഞാൻ ഇന്നലെ പറഞ്ഞില്ലേ.... ആ ഡ്രഗ്സ് ഹൈലി ഡെയ്ഞ്ചറസ് ആണ്.... ഡോസ് കുറഞ്ഞത് കൊണ്ടാ ജീവൻ നഷ്ടപ്പെടാതിരുന്നത്....ഈ കുട്ടി എന്തിനാ ഇത്രയും ഡെയ്ഞ്ചറായ ഡ്രഗ്സ് ഉപയോഗിക്കുന്നത്.... ഇതിപ്പോ രണ്ടാമത്തെ തവണയാണ്.... ഇത്തരം ഡ്രഗ്സ് യൂസ് ചെയ്യുന്നത് ഇല്ലീഗൽ ആണെന്നറിയില്ലേ....?"

അവളെ പരിശോധിച്ച് മെഡിസിൻ കൊടുത്ത് ആ സ്ത്രീ റാവണിനോട്‌ ചൂടായി "അവൾ ഇതൊന്നും യൂസ് ചെയ്യാറില്ല....!" റാവൺ എടുത്തടിച്ച പോലെ പറഞ്ഞതും അവരുടെ മുഖം കടുത്തു "Are you kidding me....? ഈ കുട്ടിയുടെ രക്തത്തിൽ ലഹരി കലർന്നിട്ടുണ്ട്.... എന്നിട്ട് നിങ്ങൾ പറയുന്ന് യൂസ് ചെയ്യാറില്ലെന്ന്....!" അവർ അമർഷത്തോടെ പറഞ്ഞു "She is innocent.... ബലമായി അവളിൽ ഇൻജെക്റ്റ് ചെയ്തതാണ്...." അവൻ ശാന്തമായി പറഞ്ഞു "What....? ബലമായിട്ട് ഇൻജെക്റ്റ് ചെയ്‌തെന്നോ.... ആര്...?" അവർ മുഖം ചുളിച്ചു "My business Enimies....!" റാവൺ ജാനിയുടെ അടുത്തായി ഇരുന്നുകൊണ്ട് മറുപടി പറഞ്ഞതും വിക്രം അകത്തേക്ക് വന്നു "എന്നാൽ നിങ്ങൾക്ക് പോലീസിൽ കംപ്ലയിന്റ് ചെയ്തൂടെ....?" വീണ്ടും അവരുടെ ചോദ്യം "അതൊക്കെ ഞങ്ങൾ ഹാൻഡിൽ ചെയ്തോളാം.... ഡോക്ടർ വരൂ....!" വിക്രം അവർക്ക് നേരെ വന്നുകൊണ്ട് പറഞ്ഞതും അവർ റാവണിനെയും ജാനിയെയും ഒന്ന് നോക്കി വിക്രമിനൊപ്പം പോയി  ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story