ജാനകീരാവണൻ 🖤: ഭാഗം 38

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"Are you kidding me....? ഈ കുട്ടിയുടെ രക്തത്തിൽ ലഹരി കലർന്നിട്ടുണ്ട്.... എന്നിട്ട് നിങ്ങൾ പറയുന്നു യൂസ് ചെയ്യാറില്ലെന്ന്....!" അവർ അമർഷത്തോടെ പറഞ്ഞു "She is innocent.... ബലമായി അവളിൽ ഇൻജെക്റ്റ് ചെയ്തതാണ്...." അവൻ ശാന്തമായി പറഞ്ഞു "What....? ബലമായിട്ട് ഇൻജെക്റ്റ് ചെയ്‌തെന്നോ.... ആര്...?" അവർ മുഖം ചുളിച്ചു "My business Enimies....!" റാവൺ ജാനിയുടെ അടുത്തായി ഇരുന്നുകൊണ്ട് മറുപടി പറഞ്ഞതും വിക്രം അകത്തേക്ക് വന്നു "എന്നാൽ നിങ്ങൾക്ക് പോലീസിൽ കംപ്ലയിന്റ് ചെയ്തൂടെ....?" വീണ്ടും അവരുടെ ചോദ്യം "അതൊക്കെ ഞങ്ങൾ ഹാൻഡിൽ ചെയ്തോളാം.... ഡോക്ടർ വരൂ....!" വിക്രം അവർക്ക് നേരെ വന്നുകൊണ്ട് പറഞ്ഞതും അവർ റാവണിനെയും ജാനിയെയും ഒന്ന് നോക്കി വിക്രമിനൊപ്പം പോയി വിക്രം അവരെ കൂട്ടി പോയത് നന്ദുവിന്റെ അടുത്തേക്കാണ്.... ഫാമിലി ഡോക്ടർ ആയത് കൊണ്ട് എന്തിനും ഏതിനും ഓടിയെത്തുന്നത് അവരാണ് ആരവ് അവളെ എടുത്ത് റൂമിൽ കൊണ്ട് വന്ന് കിടത്തിയതും ഡോക്ടർ നന്ദുവിന്റെ നെറ്റിയിലെ മുറിവൊക്കെ ഒന്നുകൂടി ഡ്രസ്സ്‌ ചെയ്തു കൊടുത്തു അവർക്ക് ചെയ്യാൻ പ്രത്യേകിച്ചൊന്നും ഇല്ലാത്തത് കൊണ്ട് അവർ ഉടൻ തന്നെ ഇറങ്ങുകയും ചെയ്തു ഡോക്ടർ പോയപ്പോഴാണ് തന്റെ മുഖത്ത് കണ്ണും നാട്ടിരിക്കുന്ന നന്ദുവിനെ വിക്രം ശ്രദ്ധിക്കുന്നത്

"എന്താടി....?" അവൻ ഗൗരവത്തോടെ ചോദിച്ചതും അവൾ ചുമല് കൂച്ചി ഒന്നുമില്ലെന്ന് കാണിച്ചു മുഖം തിരിച്ചു വിക്രം അവളെ ഒന്ന് ഇരുത്തി നോക്കി അവിടെ നിന്നും പോയതും നന്ദു അവനൊരു ഫ്ലയിങ് കിസ്സ് കൊടുത്തു.... പക്ഷേ അത് കണ്ടതും കിട്ടിയതും അപ്പോൾ നന്ദുവിന്റെ റൂമിന് മുന്നിൽ കൂടി പാസ്സ് ചെയ്ത് പോയ റിയക്കാണ് റിയ അത് കണ്ട് കണ്ണ് മിഴിച്ചതും നന്ദു തലക്ക് കൈ കൊടുത്തു റിയ അവൾക്ക് മുന്നിൽ നടന്ന് പോകുന്ന വിക്രമിനെ കണ്ടതും സംശയത്തോടെ നന്ദുവിനെ നോക്കി.... നന്ദു അവളുടെ മുഖത്ത് നോക്കാനാവാതെ ചമ്മി ഇരിക്കുന്നത് കണ്ടതും റിയക്ക് കാര്യങ്ങൾ ഏറെക്കുറെ മനസ്സിലായി നന്ദുവിനെ നോക്കി ഒന്ന് ചുണ്ട് കോട്ടി ചിരിച്ചുകൊണ്ട് റിയ അവളുടെ മുറിയിലേക്ക് പോയതും നന്ദു മുഖം പൊത്തി ബെഡിലേക്ക് വീണു ••••••••••••••••••••••••••••••• റിയ റൂമിൽ ചെന്നപ്പോൾ അവിടെ ചെയറിൽ ഇരുന്ന് ബുക്ക്‌ വായിക്കുന്ന വിക്രമിനെ കണ്ട് മുഖം ചുളിച്ചു "Excuse me.... തനിക്കെന്താ എന്റെ റൂമിൽ കാര്യം....?" അവൾ നീരസത്തോടെ ചോദിച്ചതും വിക്രം ബുക്ക്‌ മടക്കി വെച്ചു പുഞ്ചിരിയോടെ എണീറ്റു "വെറുതെ ഒന്ന് കാണാൻ കയറിയതാടോ....!" അവൻ കണ്ണിറുക്കി ചിരിച്ചുകൊണ്ട് പറഞ്ഞതും റിയ പുച്ഛത്തോടെ ചിരിച്ചു "കാണാൻ ഇതെന്താ കാഴ്ച ബംഗ്ലാവാണോ...?"

അവൾ ദേഷ്യത്തോടെ ചോദിച്ചതും വിക്രം കൈയും കെട്ടി അവൾക്ക് മുന്നിൽ നിന്നു "താനെന്തിനാടോ ചൂടാവുന്നേ.....?" അവൻ പുഞ്ചിരി വിടാതെ ചോദിച്ചു "Get out....!" അവൾ എടുത്തടിച്ചത് പോലെ പറഞ്ഞതും വിക്രമിന്റെ മുഖത്തെ ചിരി മാഞ്ഞു "Just get out from here.....!" അവൾ തലയിൽ കൈ വെച്ച് അലറിയതും വിക്രം ഒന്ന് ഞെട്ടി "Okay okay.... Cool...." അവൻ അവളെ സമാധാനിപ്പിച്ചു കൊണ്ട് റൂം വിട്ട് പുറത്തിറങ്ങി "എന്റെ പെർമിഷൻ ഇല്ലാതെ ഇനി മേലാൽ എന്റെ മുറിയിൽ കയറിപ്പോകരുത്....!" അവന് നേരെ താക്കീതോടെ വിരൽ ചൂണ്ടി പറഞ്ഞുകൊണ്ട് അവൾ ഡോർ വലിച്ചടച്ചു വിക്രം ഒന്ന് നിശ്വസിച്ചുകൊണ്ട് തിരിഞ്ഞതും തൊട്ട് പിന്നിൽ നിൽക്കുന്ന റാവണിനെ കണ്ട് ഞെട്ടി വിക്രമിന്റെ മുഖത്ത് പല ഭാവങ്ങളും വന്നു പോയി "ഇത് നിനക്ക് നല്ലതിനല്ല വിക്രം.... " അത്ര മാത്രം പറഞ്ഞുകൊണ്ട് റാവൺ അവനെ മറി കടന്ന് താഴേക്ക് പോയി വിക്രം സ്വയം തലക്കടിച്ചുകൊണ്ട് അവന് പിന്നാലെ താഴേക്ക് പോയി അപ്പോഴേക്കും റോഷനും തേജും തനുവും ആരവും ഒക്കെ കോളേജിൽ പോകാൻ റിയയെ കാത്തു നിൽക്കുകയായിരുന്നു അവൻ അവരെ നോക്കി ചിരിച്ചെന്ന് വരുത്തി പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും മനു ഔട്ട്‌ ഹൌസ് ലക്ഷ്യമാക്കി പോകുന്നത് കണ്ടു അവൻ അങ്ങോട്ട് നടന്നു

അവനെ കണ്ടപ്പോ തന്നെ മനു അവനെ അകത്തേക്ക് കൊണ്ട് പോയി റിയയുടെ റൂമിൽ കയറിയതും അവൾ ഇറക്കി വിട്ടതും ഒക്കെ അവൻ മനുവിനോട് തുറന്ന് പറഞ്ഞു കുറച്ചു നേരം മനു എന്തോ ചിന്തിച്ചിരുന്നു "അവളുടെ b'day അല്ലെ വരുന്നത്.... നീ ഒരു കാര്യം ചെയ്യ്.... അവളെ ഞെട്ടിപ്പിച്ചു വീട്ടിൽ എല്ലാവരുടെയും മുന്നിൽ വെച്ച് പ്രൊപ്പോസ് ചെയ്യ്.... അവൾ ഞെട്ടണം.... ഞെട്ടിക്കണം നീ..... അതിന് വേണ്ടതൊക്കെ ഞാൻ പറഞ്ഞു തരാം...." മനു പിന്നീട് പറയുന്നതൊക്കെ കേട്ട് വിക്രം സ്വപ്നം കാണാൻ തുടങ്ങി പിന്നീട് അവന്റെ മനസ്സ് നിറയെ ആ നിമിഷം മാത്രമായിരുന്നു.... ആ നിമിഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു •••••••••••••••••••••••••••••••° റാവൺ കിച്ചണിൽ പോയി ജാനിക്കുള്ള കോഫി എടുത്ത് റൂമിലേക്ക് പോയി അവൾ എണീറ്റിട്ടില്ലെന്ന് കണ്ടതും റാവൺ കോഫീ ടേബിളിൽ മൂടി വെച്ചു അവളെ വിളിച്ചുണർത്തി അവൾ മടിയോടെ കണ്ണുകൾ ചിമ്മി തുറന്നു "Good morning.... 😊" അവൻ അവളെ നോക്കി പുഞ്ചിരിച്ചതും അവളുടെ ചൊടികളിലും പുഞ്ചിരി മൊട്ടിട്ടു "ഗുഡ് മോർണിംഗ്....!"

അവൾ ക്ഷീണത്തോടെ ഹെഡ് ബോഡിലേക്ക് ചാരി ഇരുന്നുകൊണ്ട് അവനോട് പറഞ്ഞു "ഇപ്പൊ എങ്ങനെ ഉണ്ട്....?" അവൻ അവളുടെ നെറ്റിയിലും കഴുത്തിലും കൈ വെച്ചപ്പോൾ ചൂടൊക്കെ മാറി ചെറിയ തണുപ്പ് അനുഭവപ്പെട്ടു "ഭേദണ്ട്...." അവൾ പുഞ്ചിരിച്ചു "എന്നാൽ എണീക്ക്.... പോയി ഫ്രഷ് ആയി വാ...." റാവൺ അവളുടെ കൈയിൽ പിടിച്ചു പതിയെ വലിച്ചതും അവൾ മടിയോടെ എണീറ്റു "നടക്കുന്നതിൽ പ്രശ്നം ഒന്നും ഇല്ലല്ലോ...?" അവളുടെ കവിളിൽ കൈ വെച്ച് അവൻ ചോദിച്ചതും അവൾ ഇല്ലെന്ന് തലയാട്ടി അപ്പോൾ അവൻ ഷെൽഫ് തുറന്ന് ടവ്വലും ഡ്രെസ്സും എടുത്ത് അവൾക്ക് കൊടുത്തു "തല നനക്കണ്ട.... ചെല്ല്...." അവൻ അത് പറഞ്ഞതും അവൾ മടിയോടെ ബാത്‌റൂമിലേക്ക് പോയി കോഫീ നന്നായി മൂടി വെച്ചു അവൻ കിച്ചണിൽ പോയി നന്ദുവിനുള്ള ഫുഡ്‌ എടുത്ത് നന്ദുവിന്റെ മുറിയിലേക്ക് പോയി അവൻ കയറി ചെല്ലുമ്പോൾ അവൾ ഫോൺ ഡിസ്പ്ലേയിൽ തെളിഞ്ഞ വിക്രമിന്റെ ചിത്രം നോക്കി ഇരിക്കുന്നതാണ് കണ്ടത് റാവൺ മുരടനക്കിയതും അവൾ ധൃതിയിൽ ഫോൺ എടുത്തു മാറ്റി

"ആഹ് ഏട്ടനോ.... വാ ഏട്ടാ...."അവൾ പുഞ്ചിരിച്ചതും അവൻ അവളുടെ അടുത്തായി വന്നിരുന്നു ഒന്നും മിണ്ടാത്തെ ഗൗരവത്തോടെ അവൻ അവൾക്ക് ഫുഡ്‌ വാരി കൊടുത്തു "നന്ദു.... വേണ്ടാത്ത ആഗ്രഹങ്ങൾ ഉള്ളിൽ കൊണ്ട് നടക്കണ്ട...." അതും പറഞ്ഞു പ്ളേറ്റും എടുത്ത് പോകുന്നവനെ നോക്കി അവൾ പരിഭ്രമത്തോടെ ഇരുന്നു •••••••••••••••••••••••••••••••° "മാനസാ..... മാനസാ..... മാനസാ....!" മാനസയെ മുറിയിലൊന്നും കാണാതായതും വികാസ് വീട് മുഴുവൻ അവളെ തിരഞ്ഞു നടന്നു അവന്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു ഭയം ഉടലെടുത്തു പുറത്ത് എന്തോ ശബ്ദം കേട്ടതും അവൻ വേഗം പുറത്തേക്ക് ഓടി മുറ്റത്ത് കൈയിൽ ഒരു കല്ലുമായി മാവിൻ ചുവട്ടിൽ നിൽക്കുന്ന മാനസയെ കണ്ടപ്പോഴാണ് അവന് ശ്വാസം നേരെ വീണത് "എന്താടോ.... പേടിപ്പിച്ചു കളഞ്ഞല്ലോ....?" വികാസ് അവളുടെ അടുത്തേക്ക് വന്നതും അവൾ ഭയത്തോടെ കുറച്ചു മാറി നിന്നു.... കൈകൾ വീർത്ത വയറിനെ പൊതിഞ്ഞു പിടിച്ചു കൈയിൽ ഇരുന്ന കല്ല് അവന് നേരെ എറിയാനായി ഓങ്ങി "മാനസാ.... ഞാൻ മാനസയെ ഒന്നും ചെയ്യില്ല.... ഞാൻ പറഞ്ഞിട്ടില്ലേ....

ഞാൻ മാനസയുടെ മനൂട്ടന്റെ ഫ്രണ്ട് ആണെന്ന്....!" അവളുടെ ഭയം നിറഞ്ഞ കണ്ണുകളിൽ നോക്കി അവൻ വാത്സല്യത്തോടെ പറഞ്ഞതും അവളുടെ കണ്ണുകൾ വിടർന്നു "ആണോ....?" അവളുടെ സ്വരത്തിൽ ആകാംക്ഷയായിരുന്നു "ആന്നേ...." വികാസ് പുഞ്ചിരിച്ചു "സത്യാണോ...." അവൾ നഖം കടിച്ചു ചോദിക്കുന്നത് കണ്ട് അവൻ ചിരിച്ചു "ദേ ഇത് നോക്ക്...." അവൻ ഫോണിൽ റാവണിനൊപ്പം ചേർന്ന് നിൽക്കുന്ന ഫോട്ടോ അവൾക്ക് കാണിച്ചു കൊടുത്തതും അവളുടെ കണ്ണുകളിൽ അത്ഭുതം കൂറി "ഹൈ.... മനൂട്ടൻ...." അവൾ അവന്റെ ഫോൺ തട്ടി പറിച്ചു അതിലൂടെ വിരലോടിച്ചു മാനസ നോർമൽ ആയിരിക്കുമ്പോൾ ഇത് സ്ഥിരമാണ്.... ഓരോ തവണയും റാവണിനൊപ്പമുള്ള ഫോട്ടോ കാണിച്ചാണ് അവൻ അവളെ വരുതിയിലാക്കുന്നത്.... പക്ഷേ കുറേ കഴിയുമ്പോൾ വീണ്ടും അവൾ പഴേ പടിയാകും ചില സമയം പക്വതയില്ലാത്ത കുട്ടിയെ പോലെ....മറ്റുസമയങ്ങളിൽ ഒരു മുഴുത്ത ഭ്രാന്തിയെ പോലെ ആയിരുന്നു അവളുടെ പെരുമാറ്റം വയലന്റ് ആകുമ്പോൾ ഫോട്ടോ കാട്ടി വരുതിയിലാക്കാൻ സാധിക്കാറില്ല.... റാവൺ തന്നെ വരേണ്ടി വരും "നീ എന്റെ മനൂട്ടന്റെ ഫ്രണ്ടാ....?" അവളുടെ കണ്ണുകളിൽ അത്ഭുതം കൂറി.... വികാസ് പുഞ്ചിരിയോടെ തല കുലുക്കി

"എന്നാൽ എനിക്ക് നീ ഒരു മാങ്ങ പൊട്ടിച്ചു തരുവോ....?" അവൾ മാവിൽ തൂങ്ങിയാടുന്ന പച്ച മാങ്ങ ചൂണ്ടി കൊതിയോടെ പറഞ്ഞതും വികാസ് ചിരിച്ചു "കൊതിയായിട്ടാ ☹️...." അവന്റെ ചിരി കണ്ട് അവൾ ചുണ്ട് ചുളുക്കിയതും അവൻ അവളുടെ കൈയിലെ കല്ല് വാങ്ങി താഴെ ഇട്ടു "ഇപ്പൊ പൊട്ടിച്ചു തരാവേ...." അവൾ സംസാരിക്കുന്ന അതേ താളത്തിൽ പറഞ്ഞുകൊണ്ട് ഒരു ഭാഗം ചായ്ഞ്ഞു കിടക്കുന്ന മാവിൻ കൊമ്പിൽ നിന്ന് രണ്ട് മൂന്ന് പച്ച മാങ്ങ അവൻ പൊട്ടിചെടുത്തതും അവൾ സന്തോഷത്തോടെ തുള്ളി ചാടി "ഹൈ.... " അവൾ കൊതിയോടെ അവന്റെ കൈയിൽ നിന്ന് തട്ടിപ്പറിക്കാൻ ശ്രമിച്ചതും അവനത് മാറ്റി പിടിച്ചു "ഹ.... കഴുകിയിട്ട് തിന്നാൽ മതി....!" അവൻ ശാസനയോടെ പറഞ്ഞതും അവൾ ചുണ്ടും കൂർപ്പിച്ചു കൈയും കെട്ടി പിണങ്ങി മാറി നിന്നു അത് കണ്ട് ചിരിച്ചുകൊണ്ട് അവനത് കഴുകി കട്ട് ചെയ്തു കൊണ്ട് വന്നതും മാനസ ഇടം കണ്ണിട്ട് അവനെ നോക്കി "ഹാ.... ആർക്കും വേണ്ടെങ്കിൽ ഇത് മുഴുവൻ ഞാൻ തന്നെ അങ്ങ് കഴിച്ചേക്കാം..... മ്മ്.... എന്താ ഒരു പുളി...." അവൻ അവളെ കാണിച്ചു ഒരു കഷണം എടുത്ത് വായിലിട്ടുകൊണ്ട് അതിന്റെ പുളിപ്പ് ആസ്വദിക്കുന്നത് കണ്ടതും മാനസയുടെ വായിൽ വെള്ളം വന്നു അവൾ ഉമിനീരിറക്കി അവനെ നോക്കി "അതേ....!"

അവൾ അവന്റെ അടുത്ത് വന്നിരുന്ന് അവനെ തോണ്ടിയതും അവൻ അവളെ നോക്കി പുരികം പൊക്കി "കൊതിയാവുന്നു.... ☹️" അവൾ അവനെ നോക്കി ചുണ്ട് ചുളുക്കി "അതിന്....?" അവൻ അവളെ നോക്കിക്കൊണ്ട് ഒരു കഷണം കൂടി വായിലിട്ടു ചവച്ചു.... അത് കണ്ട് മാനസക്ക് കൊതിയായി "എനിക്കൂടി തരോ....?" കൊച്ചു കുട്ടികളെ പോലെയുള്ള ചോദ്യം കേട്ട് അവൻ ചിരിച്ചു പോയി "നീ എന്നോട് പിണക്കത്തിൽ അല്ലെ...?" വികാസ് പുരികം പൊക്കി "അല്ലല്ലോ...." അവൾ നിശകലങ്കമായി പറഞ്ഞതും അവൻ ചിരിച്ചു "എനിക്കൂടി താ.... കൊതിയായിട്ടല്ലേ...." അവൾ കൊതിയോടെ കൈ നീട്ടിയതും അവൻ അത് അവൾക്ക് നേരെ നീട്ടി പച്ച മാങ്ങയുടെ പുളിപ്പൊന്നും വക വെക്കാതെ അത് ആസ്വദിച്ചു കഴിക്കുന്നവളെ നോക്കി അവൻ പുഞ്ചിരിയോടെ ഇരുന്നു ••••••••••••••••••••••••••••••° റാവൺ നന്ദുവിന് ഫുഡും കൊടുത്ത് റൂമിൽ വന്നപ്പോഴേക്കും ജാനി ഫ്രഷ് ആയി ഇറങ്ങിയിരുന്നു അവൻ അവൾക്ക് കോഫി എടുത്ത് കൊടുത്തതും അവൾ അത് വാങ്ങി ബെഡിലിരുന്നു മുത്തി കുടിച്ചു റാവൺ ഓഫീസിൽ പോകാതെ അവിടെ തന്നെ ഇരുന്ന് അവന്റെ ജോലി ചെയ്തു അപ്പോഴേക്കും ശിവദ ജാനിക്കുള്ള ഫുഡുമായി വന്നിരുന്ന് കഴിക്കുന്നതൊന്നും രുചിക്കാത്തത് കൊണ്ട് അവൾ കുറച്ചു കഴിച്ചു എണീക്കാൻ നിന്നതും റാവൺ ഒരു നോട്ടം.....

ആ നോട്ടത്തിൽ അവൾ അത് മുഴുവനും കഴിച്ചത് കണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു അവൾ കഴിച്ചു കഴിഞ്ഞ പ്ലേറ്റും എടുത്താണ് ശിവദ തിരികെ പോയത് ജാനി നോക്കുമ്പോൾ റാവൺ കാര്യമായ ജോലിയിലായിരുന്നു.... അവൾ താടക്ക് കൈയും കൊടുത്തു അവനെ നോക്കി ഇരുന്നു ഇന്നലെ മുതൽ അവന്റെ കേറിങ് കൂടിയതല്ലാതെ ഒട്ടും കുറഞ്ഞിരുന്നില്ല പുറമേ ദേഷ്യമാണെങ്കിലും ഉള്ള് നിറച്ചു സ്നേഹമാണെന്ന് അവൾ ഓർത്തു അവന്റെ മുഖത്തേക്ക് നോക്കി ഓരോന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഡോറിൽ ആരോ മുട്ടിയത് രണ്ട് പേരും ഒരുപോലെ അങ്ങോട്ട് നോക്കിയപ്പോൾ കാണുന്നത് വാതിൽക്കൽ പുഞ്ചിരിയോടെ നിൽക്കുന്ന ജിത്തുവിനെയാണ് "ആഹ്.... ജിത്തൂവേട്ടനോ... അകത്തേക്ക് വാ...." ജിത്തു അകത്തേക്ക് വന്നതും റാവൺ ഇഷ്ടക്കേടോടെ ലാപ്പിലേക്ക് നോക്കിയിരുന്നു "രണ്ട് ദിവസമായി ക്ലാസ്സിൽ കാണാതായപ്പോ ആരവിനോട് അന്വേഷിച്ചിരുന്നു.... അങ്ങനെയാ കാര്യങ്ങളൊക്കെ അറിഞ്ഞത്.... ഇപ്പൊ എങ്ങനെ ഉണ്ട്....?" ജാനിയുടെ അടുത്തായി ഒരു ചെയർ വലിച്ചിട്ടു കൊണ്ട് അവൻ ചോദിച്ചു "ഇപ്പൊ പ്രശ്നം ഒന്നുമില്ല ജിത്തേട്ടാ...." അവൾ പുഞ്ചിരിച്ചു "നല്ല പനി ഉണ്ടെന്ന് പറഞ്ഞു.... കുറഞ്ഞോ...?" അവളുടെ കഴുത്തിൽ വെച്ചു നോക്കാനായി പൊക്കിയ ജിത്തുവിന്റെ കൈയിൽ റാവണിന്റെ പിടുത്തം വീണു " അവളെ ശല്യം ചെയ്യണ്ട.... അവൾ റെസ്റ്റിലാ....!"

അവന്റെ കൈ എടുത്തു മാറ്റി റാവൺ പറഞ്ഞു... ജിത്തു അമർത്തി മൂളി "ജാനി.... നീ റസ്റ്റ് എടുക്ക്.... " അവൻ അവളെ ബെഡിൽ പിടിച്ചു തലയിൽ തലോടി പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചു "വരൂ... Mr. അഭിജിത്ത്....." റാവൺ കുറച്ചു കടുപ്പിച്ചു പറഞ്ഞതും ജിത്തു ജാനിയെ ഒന്ന് കൂടി നോക്കി മനസ്സില്ലാ മനസ്സോടെ പുറത്തേക്ക് ഇറങ്ങിപോയി •••••••••••••••••••••••••••••••° "എനിക്ക് അവിയെ കാണാതെ പറ്റില്ല മൂർത്തി.... എനിക്ക് വേണം എന്റെ മോളെ...." ബെഡിൽ നിന്ന് എണീക്കാൻ ശ്രമിച്ചുകൊണ്ട് പറയുന്ന ബാലുവിനെ മൂർത്തി ദയനീയമായി നോക്കി "നീയെന്താ ബാലു ഞാൻ പറയുന്നത് മനസ്സിലാക്കാത്തത്....? അങ്ങോട്ട് പോയാൽ ആ RK യുടെ കൈ കൊണ്ട് മരിക്കേണ്ടി വരും...." മൂർത്തി ഭയത്തോടെ പറഞ്ഞു "അത് നമ്മൾ അങ്ങോട്ട് പോയാൽ അല്ലെ.... എന്റെ അവി എന്നെ തേടി വന്നാൽ അവന് എന്ത് ചെയ്യാൻ പറ്റും....?" ബാലു പുച്ഛത്തോടെ ചോദിച്ചു "അത് എങ്ങനെ നടക്കും.... അവൾക്ക് നീ അവളുടെ അച്ഛനാണെന്ന് അറിയില്ലല്ലോ....?" മൂർത്തി നെറ്റി ചുളിച്ചു "അറിയിക്കണം...." എന്തോക്കെയോ തീരുമാസണിച്ചുറപ്പിച്ചു കൊണ്ട് അയാൾ പറഞ്ഞു "എങ്ങനെ....? നമ്മൾ പറഞ്ഞാൽ അവൾ വിശ്വസിക്കുമോ.....?" മൂർത്തിയുടെ ചോദ്യം കേട്ട് ബാലു ചുണ്ട് കോട്ടി ചിരിച്ചു "അവൾ വിശ്വസിക്കും.... കാരണം അവളെ ഇത് അറിയിക്കാൻ പോകുന്നത് എന്റെ അവി അത്രയേറെ വിശ്വസിക്കുന്നവരാണ്.....!" ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story