ജാനകീരാവണൻ 🖤: ഭാഗം 39

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നീയെന്താ ബാലു ഞാൻ പറയുന്നത് മനസ്സിലാക്കാത്തത്....? അങ്ങോട്ട് പോയാൽ ആ RK യുടെ കൈ കൊണ്ട് മരിക്കേണ്ടി വരും...." മൂർത്തി ഭയത്തോടെ പറഞ്ഞു "അത് നമ്മൾ അങ്ങോട്ട് പോയാൽ അല്ലെ.... എന്റെ അവി എന്നെ തേടി വന്നാൽ അവന് എന്ത് ചെയ്യാൻ പറ്റും....?" ബാലു പുച്ഛത്തോടെ ചോദിച്ചു "അത് എങ്ങനെ നടക്കും.... അവൾക്ക് നീ അവളുടെ അച്ഛനാണെന്ന് അറിയില്ലല്ലോ....?" മൂർത്തി നെറ്റി ചുളിച്ചു "അറിയിക്കണം...." എന്തോക്കെയോ തീരുമാനിച്ചുറപ്പിച്ചു കൊണ്ട് അയാൾ പറഞ്ഞു "എങ്ങനെ....? നമ്മൾ പറഞ്ഞാൽ അവൾ വിശ്വസിക്കുമോ.....?" മൂർത്തിയുടെ ചോദ്യം കേട്ട് ബാലു ചുണ്ട് കോട്ടി ചിരിച്ചു "അവൾ വിശ്വസിക്കും.... കാരണം അവളെ ഇത് അറിയിക്കാൻ പോകുന്നത് എന്റെ അവി അത്രയേറെ വിശ്വസിക്കുന്നവരാണ്.....!"ബാലുവിന്റെ വാക്കുകൾ കേട്ട് മൂർത്തി സംശയത്തോടെ നെറ്റി ചുളിച്ചു "ജനകനെയും അവന്റെ ഭാര്യയെയും മകളെയും ഒക്കെ ഇന്ന് തന്നെ ഇവിടെ എത്തിക്കണം.... അവരെ മുന്നിൽ നിർത്തിയാണ് ഇനി നമ്മൾ കളിക്കാൻ പോകുന്നത്...." ഗൂഢമായി ചിരിച്ചുകൊണ്ട് ബാലു പറഞ്ഞതും മൂർത്തിയിലേക്കും ആ ചിരി പടർന്നു മൂർത്തി ഫോണും എടുത്ത് പുറത്തേക്ക് പോകുന്നതും നോക്കി ബാലു കുഞ്ഞ് അവ്നിയുടെ ഫോട്ടോയിൽ വിരലോടിച്ചിരുന്നു •••••••••••••••••••••••••••••••°

ജാനിയെ കാണാൻ റാവൺ ഒരു വിധത്തിലും സമ്മതിക്കില്ലെന്ന് ആയപ്പോൾ ജിത്തു പിന്നെ അവിടെ നിന്നില്ല അവനോട് എന്തൊക്കെയോ പറഞ്ഞുകൊണ്ട് ജിത്തു അവിടെ നിന്നും സ്ഥലം വിട്ടു അവൻ പോയതും മനുവിനെ ഓഫീസിൽ പൊയ്ക്കോളാൻ പറഞ്ഞു റാവൺ നന്ദുവിന്റെ മുറിയിൽ പോയി നോക്കി അവൾ ബുക്ക്‌ വായിച്ചിരിക്കുന്നത് കണ്ടതും അവൻ മിണ്ടാതെ തിരികെ പോയി റൂമിലേക്ക് ചെന്നപ്പോൾ ജാനി കണ്ണ് തുറന്ന് കിടപ്പുണ്ടായിരുന്നു.... എന്തോ കാര്യമായ ചിന്തയിലാണവൾ എന്ന് അവന് മനസ്സിലായി അവളുടെ മനസ്സ് നിറയെ കഴിഞ്ഞു പോയ സംഭവങ്ങളാണ്.... അതൊക്കെ ഓർക്കുമ്പോൾ മനസ്സിൽ ഒരായിരം സംശയങ്ങൾ വന്ന് നിറയും എല്ലാം കൂടി അവളുടെ തല പെരുക്കുന്നത് പോലെ അവൾക്ക് തോന്നി അവൾ കണ്ണുകൾ ഇറുക്കി അടച്ചു തലക്ക് കൈ കൊടുത്തത് കണ്ടതും റാവൺ അവളുടെ കൈ എടുത്തു മാറ്റി തല പതിയെ മസ്സാജ് ചെയ്തു കൊടുത്തു ജാനി അത് ആസ്വദിച്ചു കൊണ്ട് കണ്ണുകളടച്ചു കിടന്നു റാവൺ ഒരു കൈ കൊണ്ട് ഫോണിൽ തോണ്ടി മറുകൈകൊണ്ട് അവൾക്ക് മസ്സാജ് ചെയ്ത് ബെഡിന്റെ ഹെഡ് ബോഡിൽ ചാരി ഇരുന്നു അവന്റെ വിരലുകൾ അവളുടെ മുടിയിഴകൾക്കിടയിലൂടെ ഓടി നടന്നതും അവളുടെ പിരിമുറുക്കം ഇല്ലാതാകുന്നത് അവളറിഞ്ഞു

പതിയെ മുഖത്ത് ഒരു പുഞ്ചിരി മൊട്ടിട്ടു അവനൊരു കാൾ വന്നതും അവൻ അത് അറ്റൻഡ് ചെയ്ത് അവിടുന്ന് എണീറ്റ് പോയി ജാനി പതിയെ ബെഡിൽ എണീറ്റിരുന്നു.... ചെറു ചിരിയോടെ..... അവൻ പോകുന്നതും നോക്കി....! അവൻ ഡോർ തുറന്ന് പുറത്തേക്ക് പോയതും അവൾ മെല്ലെ ബാൽക്കണിയിലേക്ക് നടന്നു പല നിറത്തിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കൾ അവളുടെ മനസ്സിനെ സന്തോഷിപ്പിച്ചു.... അവളുടെ മനസ്സിന് ഇപ്പൊ കാരണമില്ലാത്ത ഒരു സന്തോഷമാണ് ചുണ്ടിൽ എപ്പോഴും ഒരു മായാത്ത ചിരി ഉണ്ടാവും പ്രണയപുഷ്പങ്ങൾ മനസ്സിൽ വിരിഞ്ഞു തുടങ്ങിയോ....? അറിയില്ല ഒന്ന് മാത്രമറിയാം.... അവളുടെ രാവണൻ ഒട്ടും കുറയാത്ത ഒരു സ്ഥാനം അവളുടെ ഹൃദയത്തിൽ നേടി കഴിഞ്ഞിരിക്കുന്നു പുഞ്ചിരി നിലനിർത്തിക്കൊണ്ടവൾ ഏറെനേരം ബാൽക്കണിയിൽ തന്നെ ചിലവഴിച്ചു പെട്ടെന്ന് നന്ദുവിനെ ഓർമ വന്നതും ഒരു പുഞ്ചിരിയോടെ അവൾ നന്ദുവിന്റെ മുറി ലക്ഷ്യമാക്കി നടന്നു മുറിയിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ മയങ്ങിക്കിടക്കുന്ന നന്ദുവിന്റെ നെറ്റിയിൽ മുത്തി അവളെ ഒന്ന് തലോടി എണീക്കുന്ന റാവണിനെയാണ് കണ്ടത്

"ന.... നന്ദൂ...." നെറ്റിയിലെയും കാലിലെയും ഒക്കെ മുറിവ് കണ്ട് ജാനി അങ്കലാപ്പോടെ അവളുടെ അടുത്തേക്ക് ഓടിയതും റാവൺ അവളുടെ വയറിലൂടെ കൈയിട്ട് പിടിച്ചു വെച്ചു "നന്ദൂ.... നന്ദൂ.... എന്താ പറ്റിയെ നിനക്ക്....?" ജാനി കണ്ണ് നിറച്ച് അവന്റെ കൈയിൽ കിടന്ന് കുതറിയതും റാവൺ അവളെ ബലമായി പിടിച്ചു വെച്ചു "ജാനി.... " അവളെ പിടിച്ചു വെക്കാൻ ശ്രമിച്ചുകൊണ്ട് റാവൺ വിളിച്ചു.... എന്നാൽ അവളത് കേൾക്കാതെ നന്ദുവിന് നേരെ പോകാൻ ശ്രമിച്ചു "ജാനി...!" റാവൺ അവളുടെ മുഖം അവന് നേരെ ബലമായി തിരിച്ചു കൊണ്ട് ഒച്ച വെച്ചതും ജാനി ഞെട്ടലോടെ അവനെ നോക്കി "She is fine....!" അവൻ അവളുടെ കവിളിൽ പിടിച്ചു കടുപ്പിച്ചു പറഞ്ഞതും അവൾ നിറഞ്ഞ കണ്ണുകളോടെ നന്ദുവിനെ നോക്കി ആ കണ്ണുകൾ അവനെ അസ്വസ്ഥനാക്കിയതും അവളെ നോക്കാതെ അവൻ മുഖം തിരിച്ചു "നന്ദൂന്.... എന്താ പറ്റ്യേ....?" അവൾ ചുണ്ട് കടിച്ചു പിടിച്ചു വിതുമ്പി "ചെറിയ ഒരു ആക്‌സിഡന്റ്.... നെറ്റിയലും കാലിലും ചെറിയ പൊട്ടലുണ്ട്.... നടക്കാൻ കുറച്ചു ബിദ്ധിമുട്ടുണ്ടെന്നല്ലാതെ വേറെ പ്രശ്നം ഒന്നും ഇല്ല.... നീ കണ്ണ് തുടക്ക്...."റാവൺ പറഞ്ഞതും അവൾ വേഗം കണ്ണ് തുടച്ചു "മെഡിസിൻ കഴിച്ചതിന്റെ മയക്കത്തിലാ..... ശല്യം ചെയ്യണ്ട.... വാ...." അത് കേട്ടതും ജാനി നന്ദുവിന്റെ കവിളിൽ ഒന്ന് മുത്തി....

അവളുടെ തലയിൽ മൃദുവായി തലോടി "വാ...." റാവൺ അവളുടെ കൈയും പിടിച്ചു പുറത്തേക്ക് നടന്നു ഒന്നും മിണ്ടാതെ അവനൊപ്പം അവളും നടന്നു.... മനസ്സിൽ മുഴുവനും നന്ദു ആയിരുന്നു "എപ്പഴും കിടക്കണ്ട...." ബെഡിലേക്ക് മറിയാൻ നിൽക്കുന്നവളെ നോക്കി അവൻ പറഞ്ഞു അനുസരണയുള്ള കുട്ടിയെ പോലെ അവൾ ബെഡിൽ എണീറ്റിരുന്നു റാവൺ അവളുടെ അടുത്തായി ലാപ്പും എടുത്ത് വന്നിരുന്ന്.... എന്നിട്ട് അവിടെ ഇരുന്ന് അവന്റെ ജോലി ചെയ്യാൻ തുടങ്ങി ഫാനിന്റെ കാറ്റ് ഏറ്റ് ജാനിടെ കണ്ണിൽ ഉറക്കം തൂങ്ങി.... അവൾ പതിയെ റാവണിന്റെ തോളിലേക്ക് ചാഞ്ഞു അവൻ അവളെ ഒന്ന് നോക്കിക്കൊണ്ട് അവന്റെ ജോലി തുടർന്നു ജാനി കണ്ണുകൾ അടച്ചും തുറന്നും അവന്റെ തോളിൽ ചാരി ഇരുന്നു കുറേ കഴിഞ്ഞതും റാവൺ ലാപ്പ് എടുത്തു മാറ്റി അവളെ അടർത്തി മാറ്റി ബെഡിൽ കിടത്താൻ നോക്കിയെങ്കിലും അവൾ അവന്റെ തോളിൽ പറ്റി പിടിച്ചിരുന്നു അവൻ പിന്നെ പിടിച്ചു മാറ്റാൻ നിന്നില്ല.... അങ്ങ് ഇരുന്നു കൊടുത്തു ബോറടിച്ചപ്പോൾ ടേബിളിൽ ഇരുന്ന ബുക്ക്‌ കൈ എത്തി എടുത്ത് അത് വായിക്കാൻ തുടങ്ങി ജാനി പാതി മയക്കത്തിലായിരുന്നെങ്കിലും അവന്റെ കൈയിൽ കൈ കോർത്തു പിടിച്ചിരുന്നു അവളുടെ മനസ്സിൽ റാവൺ നന്ദുവിനെ ഉമ്മ വെക്കുന്ന രംഗമായിരുന്നു.....

അത് ഓർക്കവേ അവളുടെ ചുണ്ട് ചുളിഞ്ഞു "എനിക്കെന്താ രാവണൻ ഉമ്മ തരാത്തെ...?" അവന്റെ തോളിൽ മുഖം അമർത്തി അവൾ പരിഭവത്തോടെ ചോദിച്ചതും റാവൺ അവളെ നോക്കി പാതി ബോധത്തിൽ ഇരിക്കുന്ന അവളെ കണ്ടതും അവൻ വീണ്ടും ബുക്കിലേക്ക് നോക്കി "എന്നെ ഇഷ്ടല്ലാഞ്ഞിട്ടാണോ.... എനിക്ക് ഉമ്മ ഇല്ലാത്തെ....?" അവൾ ചിണുങ്ങിക്കൊണ്ട് വീണ്ടും ചോദിച്ചു "നീ ഓർക്കാഞ്ഞിട്ടാവും.... I have kissed you many times...." ബുക്കിൽ മിഴികളൂന്നി അവൻ പറഞ്ഞു "ആഹ്... ഏഹ്ഹ്....????" പാതി മയക്കത്തിൽ ഇരുന്നവൾ അത് കേട്ട് ഞെട്ടലോടെ തലയുയർത്തി നോക്കി "എ.... എപ്പോ....?" അവൾ ഞെട്ടലോടെ അവനെ നോക്കി... അവൻ സാധാ പോലെ അവളെ ഒന്ന് നോക്കി വീണ്ടും ബുക്കിലേക്ക് കണ്ണുകൾ പായിച്ചു "ഹോസ്പിറ്റലിൽ വെച്ച് ഞാൻ നിന്നേ കിസ്സ് ചെയ്യുമ്പോൾ നീ ടെൻസ്ഡ് ആയിരുന്നു.... അതാവും നീ ഓർക്കാത്തത്.... അവിടെ വെച്ച്.... I kissed you twice..... പിന്നെയുള്ളത് ഇവിടെ ഈ റൂമിൽ വെച്ചാണ്...." അവൻ ബുക്കിൽ നിന്ന് കണ്ണെടുക്കാതെ കാഷ്വൽ ആയി പറഞ്ഞു.... ജാനി കണ്ണും തള്ളി ഇരുന്നു.... കുട്ടി അത് അറിഞ്ഞിട്ട് കൂടി ഇല്ലായിരുന്നു "നിങ്ങളെന്ത് മനുഷ്യനാ.... ബോധം ഇല്ലാതിരിക്കുമ്പോഴാണോ ഉമ്മ തരണേ....?"

അവനെ നോക്കി അവൾ കണ്ണുരുട്ടിയതും റാവൺ ഉടനടി അവൾക്ക് നേരെ തിരിഞ്ഞുകൊണ്ട് അവളുടെ പിൻകഴുത്തിൽ പിടിച്ചു അവളുടെ ചുണ്ടുകളെ കവർന്നെടുത്തു ജാനി കണ്ണും തള്ളി ഇരുന്നതും ആ ചുംബനത്തിനിടയിൽ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു ബുക്ക്‌ ബെഡിലേക്കിട്ടുകൊണ്ട് രണ്ട് കൈകൾ കൊണ്ടും അവളുടെ തല പിടിച്ചു വെച്ചു അവൻ അവളുടെ ചുണ്ടിൽ അമർത്തി മുത്തിക്കൊണ്ട് മാറി ഇരുന്നു "ഹാപ്പി....?" അവൻ ബുക്ക്‌ കൈ നീട്ടി എടുത്തുകൊണ്ട് ചോദിച്ചതും അവൾ ഏതോ ലോകത്തെന്ന പോലെ തല കുലുക്കി അത് കണ്ട് റാവൺ വീണ്ടും ബുക്കിലേക്ക് കണ്ണും നട്ടിരുന്നു ബോധം വന്നതും ജാനി ഒന്ന് തല കുടഞ്ഞുകൊണ്ട് അവനെ നോക്കി സ്വപ്നം കണ്ടതാണോ എന്ന സംശയത്തിൽ അവൾ ചുണ്ടിൽ പിടിച്ചു അവനെ കിളി പോയ പോലെ നോക്കി "എന്തേ....? ഇനിയും വേണോ....?" റാവൺ ബുക്കിൽ നിന്ന് തലയുയർത്താതെ ചോദിച്ചതും ജാനി വേണ്ടാന്ന് വിളിച്ചു പറഞ്ഞു അവിടുന്ന് എണീറ്റ് ഓടി അത് കണ്ട് ചിരിച്ചുകൊണ്ട് അവൻ അവന്റെ ജോലി തുടർന്നു •••••••••••••••••••••••••••••••° ജാനി നേരെ പോയത് നന്ദുവിന്റെ അടുത്തേക്കാണ്.... അവൾ ഉണർന്നതും കരച്ചിലും പിഴിച്ചിലും ഒക്കെ കഴിഞ്ഞു രണ്ടും കൂടി തല്ല് കൂടി അവിടെ ഇരുന്നു ഉച്ച ഒക്കെ ആയപ്പോഴേക്കും നന്ദുവിന് കാലിന് നല്ല വേദന തോന്നി....

ജാനി അത് കണ്ട് വേഗം പോയി റാവണിനെ വിളിച്ചുകൊണ്ട് വന്നു നന്ദുവിന്റെ വേദന കൂടി വന്നതും അവൻ ഡോക്ടറെ വിളിച്ചു വരുത്തി ഡോക്ടർ പെയിൻ കുറയാൻ ഒരു ഇൻജെക്ഷനും മെഡിസിനും കൊടുത്തതോടെ നന്ദുവിന് ആശ്വാസം തോന്നി "പെയിൻ സഹിക്കാൻ പറ്റാത്താവുമ്പോ മാത്രം ഈ മെഡിസിൻ കഴിച്ചാൽ മതി...." മെഡിസിൻ അവരെ ഏൽപ്പിച്ചു നന്ദുവിന്റെ കവിളിൽ തട്ടി ആ സ്ത്രീ പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചു "RK....!!" പുറത്ത് നിന്നുള്ള അലർച്ച കേട്ട് അവർ എല്ലാവരും ഞെട്ടി എന്നാൽ ഏറെ പരിചിതമായ ആ ശബ്ദം കേട്ട് തറഞ്ഞു നിൽക്കുകയായിരുന്നു ആ ഡോക്ടർ "RK... ഒളിച്ചിരിക്കാതെ പുറത്തേക്ക് വാ...." ബാലുവിന്റെ അലർച്ച കൂടി വന്നതും റാവൺ കാറ്റ് പോലെ പുറത്തേക്ക് പോയി.... പിന്നാലെ ജാനിയും അവർക്കൊപ്പം പോകാൻ നിന്ന ഡോക്ടറെ നന്ദു പിടിച്ചു നിർത്തി "ഞാനും വരുന്നു...." അവൾ വെപ്രാളത്തോടെ പറഞ്ഞതും അവർ അവളെ താങ്ങി വീൽ ചെയറിൽ ഇരുത്തി പുറത്തേക്ക് കൊണ്ട് പോയി സ്റ്റെയറിലൂടെ വീൽ ചെയർ ഇറക്കാൻ കഴിയാത്തത് കൊണ്ട് ഡോക്ടർ നന്ദുവിനൊപ്പം മുകളിൽ നിന്ന് താഴെ നടക്കുന്നതൊക്കെ നോക്കി നിന്നു "എന്താ RK.... എന്നെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലെ....?"

മുടന്തി മുടന്തി വീടിനുള്ളിലേക്ക് കയറി വരുന്ന ബാലുവിന് മുന്നിൽ റാവൺ കൈയും കെട്ടി നിന്നു എന്നാൽ ആ മുഖം കണ്ട ഡോക്ടർ ഞെട്ടലോടെ തറഞ്ഞു നിന്നു "ബാലു....???" അവർ ഞെട്ടലോടെ ഉരുവിട്ടു ബാലുവിനെ കണ്ടതും റാവൺ തല ചെരിച്ചു ആ ഡോക്ടറെ ഒന്ന് നോക്കി.... ആ നോട്ടത്തിൽ എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നത് പോലെ അവർക്ക് തോന്നി റാവണിന് പിന്നിൽ പേടിയോടെ മറഞ്ഞു നിൽക്കുന്ന ജാനിയെ ബാലു വാത്സല്യത്തോടെ നോക്കി "അവീ...." അയാളുടെ നാവിൻ തുമ്പിൽ നിന്നടർന്നു വീണ ആ പേര് കേട്ടതും മുകളിൽ നിന്ന ഡോക്ടർ പിന്നിലേക്ക് വേച്ചു പോയി ബാലു ജാനിക്ക് നേരെ നടന്നതും റാവൺ അയാളുടെ നെഞ്ചിൽ പിടിച്ചു പിന്നിലേക്ക് തള്ളി "RK.... നീ എത്ര അകറ്റാൻ ശ്രമിച്ചാലും അവളെന്റെ മകൾ അല്ലാതാകില്ല...."ബാലു ശാന്തമായി പറഞ്ഞു.... ജാനിയുടെ ഉള്ളിൽ സംശയം നിറഞ്ഞു "മോളെ.... എനിക്ക് സംസാരിക്കാനുള്ളത് നിന്നോടാണ്..... നീയറിയാൻ ഒരുപാട് സത്യങ്ങളുണ്ട്.... അതൊക്കെ ഇവൻ നിന്നിൽ നിന്ന് മറച്ചു പിടിക്കുവാ...."

ബാലു പറയുന്നതൊക്കെ കേട്ട് ജാനി റാവണിന്റെ പിന്നിൽ നിന്ന് മുന്നോട്ട് വന്നു "നിങ്ങൾ.... നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ....?" "ജാനി അകത്തു പോ...." ജാനി അയാളോട് ചോദിക്കുന്നത് കേട്ട് റാവൺ ദേഷ്യത്തോടെ പറഞ്ഞു "ജാനി അല്ലാ അവ്നി....!!"ബാലു അവനെ തിരുത്തിക്കൊണ്ട് അലറി "അവ്നിയോ....?" ജാനി ഞെട്ടലോടെ ബാലുവിന് നേരെ തിരിഞ്ഞു "ജാനി നിന്നോട് അകത്തു പോകാനാ ഞാൻ പറഞ്ഞെ...." റാവൺ ശബ്ദമുയർത്തിയതും ജാനി പേടിയോടെ തിരിഞ്ഞു നടക്കാനൊരുങ്ങി ബാലു അവളുടെ കൈയിൽ പിടിച്ചു നിർത്തി "ദേ അങ്ങോട്ട് നോക്ക്...." ബാലു കൈ ചൂണ്ടിയിടത്തേക്ക് നോക്കിയതും അവിടെ നിൽക്കുന്ന ജനകനെയും ശാരദയെയും കണ്ട് അവൾ ഞെട്ടി ബാലുവിന്റെ കൈ വിട്ട് ഓടിപ്പോയി അവൾ അവരെ കെട്ടിപ്പിടിച്ചു "പറയ് ജനകാ.... ഇവൾ അവ്നി ആണെന്ന് പറയ്....."ബാലു അയാൾക്ക് നേരെ നടന്നുകൊണ്ട് പറഞ്ഞതും ജനകൻ കണ്ണീരോടെ ജാനിയെ നോക്കി "പറയാൻ.... ഇവൾ നിന്റെ മകൾ ജാനകി ആണോന്ന്....?"

ബാലു അലറിയതും ജനകൻ കണ്ണീരോടെ അവളെ നോക്കി ഗുണ്ടകൾക്ക് നടുവിൽ ജീവന് വേണ്ടി യാചിക്കുന്ന ജെനിയുടെ മുഖം ഓർമ വന്നതും അയാൾ കണ്ണ് രണ്ടും അമർത്തി തുടച്ചു "അല്ലാ.... ഇവൾ ഞങ്ങളുടെ മകളല്ല...."ജനകൻ ഉറച്ച ശബ്ദത്തോടെ പറഞ്ഞതും ജാനി ഞെട്ടി.... കണ്ണുകൾ നിറഞ്ഞു.... ജനകനെ പിടിച്ചിരുന്ന അവളുടെ കൈകൾ അയഞ്ഞു റാവൺ കണ്ണുകൾ ഇറുക്കിയടച്ചു "ഈ ബാലു സാറിന്റെ വീട്ടിലെ ജോലിക്കാരായിരുന്നു ഞങ്ങൾ.... സാറിന്റെ ഭാര്യ ഗൗരീനന്ദ ആശുപത്രികിടക്കയിൽ വെച്ച് ഞങ്ങളെ ഏൽപ്പിച്ച കുഞ്ഞാണ് നീ.... ബാലു സാറിന്റെയും ഡോക്ടർ മാഡത്തിന്റെയും മകൾ അവ്നിയാണ് നീ...." ജാനി ഒക്കെ കേട്ട് പിന്നിലേക്ക് വേച്ചു പോയി.... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ഞെട്ടലോടെ മുകളിൽ ഇരുന്ന നന്ദുവിനോപ്പം നിന്ന ഡോക്ടർ തളർച്ചയോടെ നിലത്തേക്കിരുന്നു പോയി "എ.... എന്താ ഡോക്ടർ....?" നന്ദു വേവലാതിയോടെ ചോദിച്ചതും അവർ നിറകണ്ണുകളോടെ നോക്കി "ഞാൻ... ഞാനാണ്.... അവർ പറഞ്ഞ ഡോക്ടർ.... ഡോക്ടർ ഗൗരി നന്ദ..... എന്റെ.... എന്റെ മകളാണ് അവി...."......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story