ജാനകീരാവണൻ 🖤: ഭാഗം 4

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അമ്മ പേടിക്കാതെ പോയി കിടക്കാൻ നോക്ക്..... ഏട്ടൻ ഇങ്ങ് വന്നോളും..... ഞാൻ ഏട്ടത്തീടെ ഒപ്പം പോയി കിടക്കാം..... " അവന്തിക അതും പറഞ്ഞു സ്റ്റെയർ കയറി മുകളിലേക്ക് പോകുന്നതും നോക്കി ശിവദ നിന്നു അവരുടെ മനസ്സിന് വല്ലാത്ത ഒരു ഭാരം അനുഭവപ്പെട്ടു ദേഷ്യം വന്നാൽ അവനു ഭ്രാന്താണ് ..... പിന്നെ എന്തൊക്കെയാ കാട്ടി കൂട്ടുക എന്നത് അവനു പോലും ഒരു നിശ്ചയം ഉണ്ടാവില്ല ....! ശിവദ അതും ചിന്തിച്ചു പരിഭ്രമത്തോടെ അവന്റെ വരവും കാത്തിരുന്നു  അവന്തിക മുറിയിലെക്ക് ചെല്ലുമ്പോൾ ജാനകി ഒരു ഫോട്ടൊ നെഞ്ചോട് ചേര്‍ത്തു കരയുകയായിരുന്നു അവന്തിക അവളുടെ അടുത്ത് പോയി ഇരുന്നുകൊണ്ട് അവളുടെ മുഖം കൈക്കുമ്പിളില്‍ കോരി എടുത്തു "എന്ത് പറ്റി എന്റെ ജാനിക്കുട്ടിക്ക് .... മ്മ്മ്....?"

അവൾ ജാനകിയുടെ കണ്ണു തുടച്ചു കൊഞ്ചലൊടെ ചോദിച്ചതും ജാനകി ആ ഫോട്ടൊ അവള്‍ക്ക് നേരെ നീട്ടി "അപ്പയെം അമ്മയെം കാണാൻ തോന്നുന്നു ....." അവൾ ചുണ്ട് കടിച്ചു പിടിച്ചു വിതുമ്പിയതും അവന്തിക ഇടുപ്പിൽ കൈ കുത്തി അവളെ അടിമുടി ഒന്ന് നോക്കി "എന്റെ എട്ടത്തി .... ഇത് കണ്ടാൽ തോന്നും play സ്കൂളില്‍ വന്ന കുഞ്ഞാവയാന്ന് ...." അവന്തിക ചുണ്ട് കൂര്‍പ്പിച്ചതും ജാനകി ഫോട്ടൊ നോക്കി കണ്ണു തുടച്ചു "എട്ടത്തീ..... ഇങ്ങൊട്ട് നോക്കിയേ ....." അവന്തിക അവളുടെ മുഖം പിടിച്ചുയർത്തിക്കൊണ്ട് അവൾ പറഞ്ഞു "ഏട്ടത്തീ.... നമ്മുടെ ലൈഫിൽ നമുക്ക് വേണ്ടപ്പെട്ട പലരെയും നമുക്ക് നഷ്ടപ്പെട്ടെന്നിരിക്കും..... കേട്ടിട്ടില്ലേ ജീവിതം എന്ന് പറയുന്നത് ഒരു യാത്രയാണ്....

ജനനം മുതൽ മരണം വരെ ഉള്ള ഒരു യാത്ര..... ആ യാത്രയിൽ കണ്ടുമുട്ടുന്ന എല്ലാവരും ആ യാത്ര അവസാനിക്കുന്നത് വരെ നമുക്കൊപ്പം ഉണ്ടാവണമെന്നില്ല..... എവിടെയെങ്കിലും വെച്ച് അവർ നമ്മളെ വിട്ട് പോകും..... എന്ന് കരുതി അതോർത്തു കരയാൻ നിന്നാൽ എവിടെയും എത്തില്ല ഞാനും ഇങ്ങനെ ആയിരുന്നു..... അച്ഛനെ വെള്ള പുതപ്പിച്ചു കിടത്തിയപ്പോൾ നെഞ്ച് പൊട്ടി കരഞ്ഞു ഞാൻ..... അന്നെന്നോട് ഏട്ടൻ ഒരു കാര്യം പറഞ്ഞു നീ കരയുന്നത് നിന്റെ അച്ഛന് ഇഷ്ടമാണോ.....? ആ ആത്മാവ് ഒരുപക്ഷെ ഇത് കാണുന്നുണ്ടെങ്കിൽ ആ മനസ്സിന് സന്തോഷം കിട്ടുമോ.....? സമാധാനം കിട്ടുമോ.....?.....!!

ആ വാക്കുകൾ എന്റെ കണ്ണുനീരിനെ തടഞ്ഞു നിർത്തി പിന്നീട് ഞാനെന്റെ ഏട്ടനെ പോലെ ആകാൻ ശ്രമിച്ചു എന്നെക്കാൾ ചെറുപ്രായത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട ഏട്ടൻ കരയുന്നത് ഞാൻ കണ്ടിട്ടില്ല..... ആ ഏട്ടൻ ആയിരുന്നു എന്റെ റോൾ മോഡൽ ഒന്ന് ചിന്തിച്ചു നോക്കിയേ നമ്മൾ കരയുന്നത് നമ്മുടെ അച്ഛനും അമ്മയ്ക്കും സന്തോഷം കൊടുക്കുന്ന കാര്യമാണോ....?ഒരിക്കലും ഇല്ല..... ഒരു മാതാപിതാക്കളും അവരുടെ മക്കളുടെ കണ്ണുനീർ കാണാൻ ആഗ്രഹിക്കില്ല അതുപോലെ ഏട്ടത്തീടെ അച്ഛനും അമ്മയും ഏട്ടത്തി ഇവിടെ സന്തോഷവതിയാണെന്ന് ഓർത്തു ഒരുപാട് സന്തോഷിക്കുന്നുണ്ടാവും..... അതുകൊണ്ട് പ്ലീസ് ഏട്ടത്തി.....

ഈ കരച്ചിലും പിഴിച്ചിലും ഒക്കെ നിർത്തി നല്ല കുട്ടി ആയിക്കേ..... " അവൾ കവിളിൽ പിടിച്ചു പറഞ്ഞതും ജാനകി അവളെ അമ്പറപ്പോടെ നോക്കി ഇരിക്കുകയായിരുന്നു ഒരു പതിനെട്ടുകാരിയുടെ വാക്കുകളായിരുന്നില്ല അവൾ പറഞ്ഞതൊന്നും..... ഈ ചെറിയ പ്രായത്തിൽ പക്വതയോടെ കാര്യങ്ങൾ നോക്കിക്കാണാൻ അവൾക്ക് കഴിയുന്നു എന്നത് ജാനകി ഒരു അത്ഭുതത്തോടെ നോക്കിക്കണ്ടു "എന്താ ഏട്ടത്തി ഇങ്ങനെ നോക്കണേ.....?" അവളുടെ നോട്ടം കണ്ട് അവന്തിക ചോദിച്ചു അതിന് അവളൊന്ന് ചുമല് കൂച്ചി കാണിച്ചു "എന്നാൽ കിടന്നാലോ.....?"അതിന് ജാനകി ഒന്ന് തല കുലുക്കിയതും അവന്തിക ലൈറ്റ് ഓഫ്‌ ചെയ്തു വന്ന് ജാനകിയെ കെട്ടിപ്പിടിച്ചു കിടന്നു ഉറക്കത്തിലേക്ക് വീഴുന്നത് വരെ രണ്ടും ഒരുപാട് സംസാരിച്ചു ആദ്യമൊക്കെ അവന്തികയാണ് സംസാരിച്ചതെങ്കിലും പിന്നെ പിന്നെ ജാനകി സംസാരിച്ചു തുടങ്ങി

വീടിനെ പറ്റിയും നാടിനെ പറ്റിയും ഒക്കെ അവൾ വാചാലയായി സങ്കടങ്ങളൊക്കെ മറന്ന് അവൾ അവന്തികയെ ചേർത്തു പിടിച്ചു ആവേശത്തോടെയാണ് ഓരോന്ന് പറഞ്ഞത് ആ ജാനകിയെ അവന്തിക ഒരു പുഞ്ചിരിയോടെ നോക്കി കാണുവായിരുന്നു...... ഒറ്റ ദിവസം കൊണ്ട് അവളിൽ വരുത്തിയ മാറ്റത്തെ കണ്ട് ആസ്വദിക്കുകയായിരുന്നു അവൾ  "RK..…Important ആയിട്ടുള്ള ഡാറ്റാസ് ഒന്നും ചോർന്നിട്ടില്ല.... I think..... By mistake ... പറ്റിയതാകും....." റാവൺ കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ മാനേജർ വിക്രം(റാവണിന്റെ ഫ്രണ്ട് കൂടി ആണ് )അങ്ങോട്ട് വന്നുകൊണ്ട് പറഞ്ഞതും അവൻ വിക്രമിനെ ഒന്ന് തുറിച്ചു നോക്കി "കമ്പനിയുടെ ട്രേഡ് സീക്രെട്സ് ചോർത്തിക്കൊടുക്കുന്നതാണോടാ മിസ്റ്റേക്ക്.....?"

അവൻ ദേഷ്യത്തോടെ ചോദിച്ചു കൊണ്ട് അകത്തേക്ക് കയറി ലിഫ്റ്റിൽ കയറി മുകളിലേക്ക് പോകുമ്പോഴും അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു ലിഫ്റ്റ് തുറന്നതും അവൻ കാബിനിലേക്ക് നടന്നു രാത്രി ആയതുകൊണ്ട് സ്റ്റാഫ്സ് ഒന്നും ഉണ്ടായിരുന്നില്ല അവൻ നേരെ ചെന്ന് ചെക്ക് ചെയ്തത് സിസിടിവി വിഷ്വൽസ് ആണ് അതിൽ നിന്നും പ്രത്യേകിച്ചൊന്നും തന്നെ അവനു കിട്ടിയിരുന്നില്ല അതോടെ അവന്റെ ദേഷ്യം ഇരട്ടിച്ചു..... അവനാ സിസ്റ്റം കൈ കൊണ്ട് ഇടിച്ചു തകർത്തുകൊണ്ട് ചെയർ ചവിട്ടി എറിഞ്ഞു അവിടെ നിന്നും എണീറ്റു കൈയിൽ നിന്ന് ചോര ഒഴുകി ഇറങ്ങിയതും വിക്രം അവനുനേരെ ഓടി വന്നു അവൻ വിക്രമിനെ തള്ളിമാറ്റിക്കൊണ്ട് ഒന്ന് ശ്വാസം വലിച്ചു വിട്ടു

"കൂടെ നിന്നിട്ട് ചതിക്കുന്നത് ഏത് പന്ന %₹#%%&&*** മോനായാലും വെറുതെ വിടില്ല ഞാൻ......!!" അവൻ ദേഷ്യത്താൽ വിറക്കുകയായിരുന്നു "വിക്രം.......!!" അവൻ കടുപ്പിച്ചു വിളിച്ചതും വിക്രം അവന്റെ അടുത്തേക്ക് ഓടി വന്നു "ലീക് ആയ ഡാറ്റാ..... ഏത് ഡിപ്പാർട്മെന്റുമായി ബന്ധപ്പെട്ടതാണെന്ന് നോക്കണം..... ആ ഡിപ്പാർട്മെന്റ് മാനേജ് ചെയ്യുന്ന മുഴുവൻ സ്റ്റാഫിസിന്റെയും ഡീറ്റെയിൽസ് എടുക്കണം..... ആൻഡ് മൈൻലി അവരുടെ ഒക്കെ സിസ്റ്റം ചെക്ക് ചെയ്യണം..... നാളെ നേരം വെളുക്കുന്നതിന് മുന്നേ പ്രതിയെ എനിക്ക് കിട്ടിയിരിക്കണം....." അവൻ ദേഷ്യത്തോടെ പുറത്തേക്ക് പോയതും വിക്രം തലയിൽ കൈ വെച്ച് ഇരുന്നു പോയി "വിക്രം......!!"

അവന്റെ അലർച്ച കേട്ടതും വിക്രം ചാടി എണീറ്റ് പറഞ്ഞ ജോലി തീർക്കാൻ നോക്കി മണിക്കൂറുകളുടെ പരിശ്രമത്തിലൂടെ വിക്രം ആ സിസ്റ്റം പൊക്കി "ഇതാരാ ഹാൻഡിൽ ചെയ്യുന്നേ.....?" റാവൺ ആ സിസ്റ്റം നോക്കി ദേഷ്യത്തോടെ ചോദിച്ചു "One Mr. Predeep kumar.... " അവൻ റെക്കോർഡ്സ് നോക്കി മറുപടി പറഞ്ഞതും റാവൺ ചെയറിലേക്ക് ഇരുന്നു "Pradeep kumar....!"അവൻ വിക്രമിനെ നോക്കി പുച്ഛത്തോടെ ചിരിച്ചു മണിക്കൂറുകൾ കഴിഞ്ഞുപോയി..... അവൻ അതെ ഇരിപ്പ് തന്നെ ഇരിക്കുന്നുണ്ടായിരുന്നു വിക്രം നിന്ന് നിന്ന് ഉറക്കം തൂങ്ങുന്നത് കണ്ടതും റാവൺ അവന്റെ കൈയിൽ പിടിച്ചു വലിച്ചു ചെയറിലേക്ക് ഇരുത്തി

ക്ഷീണം നന്നായി ബാധിച്ചത് കൊണ്ട് തന്നെ അവൻ ചെയറിൽ ചാരി ഇരുന്ന് ഉറക്കത്തിലേക്ക് വഴുതി വീണു എന്നിട്ടും റെക്കോർഡ്സിൽ ഉണ്ടായിരുന്ന പ്രദീപിന്റെ പേരിൽ റെഡ് കളർ കൊണ്ട് റൗണ്ട് ചെയ്തു അവൻ പുച്ഛത്തോടെ ചിരിക്കുകയായിരുന്നു റാവൺ മണിക്കൂറുകൾ കടന്നു പോയി നേരം വെളുത്തതും അവൻ വാഷ്റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി വന്നു അപ്പോഴേക്കും സ്റ്റാഫ്സ് ഓരോരുത്തരായി എത്തിയിരുന്നു എല്ലാവരും വന്നതും വിക്രം അവരെ ഒരുമിച്ചു വിളിച്ചു കൂട്ടി എല്ലാവരും എത്തിയതും ഷർട്ടിന്റെ സ്ലീവ് മടക്കി പ്രത്യേകിച്ച് ഒരു ഭാവവുമില്ലാതെ അവൻ അവിടേക്ക് വന്നുകൊണ്ട് അവിടെ ഉണ്ടായിരുന്ന ടേബിളിന് മുകളിൽ കയറി ചമ്രം പടിഞ്ഞിരുന്നു

അവൻ മീശ ഒന്ന് ഉഴിഞ്ഞുകൊണ്ട് ഫോൺ എടുത്ത് കുറച്ച് നേരം അതിൽ തോണ്ടി സ്റ്റാഫ്സ് ഒക്കെ പേടിച്ചു വിറച്ചാണ് നിൽക്കുന്നത് "എല്ലാരും ആയില്ലേ.....?" അവൻ ഫോൺ പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് ചോദിച്ചതും എല്ലാവരും പരസ്പരം നോക്കി തലകുലുക്കി "Appo okay..... Let's come to the point..... ഇന്നലെ ഇവിടെ ഒരു ക്രൈം നടന്നു.... അത് അറിഞ്ഞു കാണുമല്ലോ അല്ലെ.....?" അത് പറഞ്ഞപ്പോഴേക്കും പ്രദീപ് കർച്ചീഫ് എടുത്ത് നെറ്റിയിലെ വിയർപ്പ് കണങ്ങൾ തുടച്ചു മാറ്റി അത് കണ്ട് റാവൺ ഒന്ന് പുച്ഛിച്ചു ചിരിച്ചു "ക്രൈം എന്ന് പറയാൻ പറ്റില്ല..... ഏതോ _ മോൻ എന്നെ ഒന്ന് വെല്ലു വിളിച്ചതാ..... എന്റെ ഓഫീസിൽ കയറി ചോർത്താൻ മാത്രം ധൈര്യം ഉണ്ടെന്ന് കാണിക്കാൻ ഒരു ചീപ് ഷോ.....

അല്ലാതെ ഇങ്ങനെ ഒരു ഉപയോഗവും ഇല്ലാത്ത ഡാറ്റാസ് ചോർത്തില്ലല്ലോ.... അത് കൊണ്ട് അത് ചോർന്നത് എന്നെ ബാധിക്കുന്ന പ്രശ്നമേ അല്ല.... ഇമ്മാതിരി നിലവാരം കുറഞ്ഞ കളിക്ക് ഞാൻ നിൽക്കില്ല .." അവൻ പുച്ഛത്തോടെ പറഞ്ഞു നിർത്തി "But the problem is..... എന്റെ കൂട്ടത്തിൽ ഉള്ള ഒരാൾ തന്നെ എനിക്കെതിരെ കളിക്കുക എന്നൊക്കെ പറഞ്ഞാൽ..... എന്ത് മോശാല്ലേ....?" അവൻ ചുണ്ട് ചുളുക്കി അവരെ നോക്കി ചോദിച്ചു "അപ്പൊ പറഞ്ഞു വന്നത്..... ഇത് ചെയ്യിപ്പിച്ചവൻ ആരോ ആയിക്കോട്ടെ..... I never mind..... ബട്ട്‌ എന്റെ തട്ടകത്തിൽ നിന്ന് എനിക്കെതിരെ കളിച്ച ആ പുന്നാര മോനെ എനിക്ക് വേണം..... RK യുടെ ഡിക്ഷണറിയിൽ ചതി എന്നൊരു വാക്കിനു സ്ഥാനം ഇല്ല..... ഇനി ഉണ്ടായാൽ.....

ഉണ്ടാക്കിയവൻ പിന്നെ നേരെ നിൽക്കില്ല....." വന്യമായ ഭാവത്തോടെ RK പറഞ്ഞു നിർത്തിയതും പ്രദീപിന്റെ മുട്ടിടിക്കാൻ തുടങ്ങി അത് കണ്ടതും അവൻ ടേബിളിൽ നിന്ന് ചാടിയിറങ്ങി സ്റ്റാഫ്സിന് ചുറ്റും നടന്നുകൊണ്ട് അവൻ പ്രദീപിന്റെ അടുത്ത് വന്നു നിന്നു "വല്ലാണ്ട് വിയർക്കുന്നല്ലോ.....?" പ്രദീപിന്റെ നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പ് കർച്ചീഫ് കൊണ്ട് ഒപ്പി അവൻ പറഞ്ഞതും പ്രദീപ്‌ പേടിയോടെ അവനെ നോക്കി അയാൾക്ക് കൈകാലുകൾ തളരുന്നത് പോലെ തോന്നി അത് കണ്ടതും റാവൺ ഒന്ന് പുച്ഛിച്ചു ചിരിച്ചു കൈയിലെ കർച്ചീഫ് നിലത്തേക്കിട്ട് കൊണ്ട് റാവൺ പ്രദീപിന്റെ തോളിൽ കൈയിട്ടു മുന്നോട്ട് നടന്നു "അപ്പൊ ഞാൻ പറഞ്ഞു വന്നത് എന്താന്ന് വെച്ചാൽ.....

ചെയ്തവൻ ആരായാലും സ്വയം മുന്നോട്ട് വന്നാൽ ശിക്ഷ കുറയും..... ഞാൻ ആയിട്ട് തൂക്കിയാൽ....." പറയുന്നതിനൊപ്പം അവന്റെ കരങ്ങൾ പ്രദീപിന്റെ തോളിൽ മുറുകി അവൻ പറഞ്ഞു മുഴുവനാക്കും മുന്നേ പ്രദീപ്‌ അവന്റെ കാൽക്കലേക്ക് വീണു "സർ എന്നോട് ക്ഷമിക്കണം...... ഒരു ലക്ഷം രൂപ എന്ന് കേട്ടപ്പോ.....പറ്റിപ്പോയതാ..... എന്നെ ഒന്നും ചെയ്യല്ലേ സർ...... പ്ലീസ്.... എന്നോട് ക്ഷമിക്കണം....."അയാൾ റാവണിന്റെ കാൽക്കൽ വീണ് പൊട്ടികരഞ്ഞതും റാവൺ പുച്ഛത്തോടെ ചിരിച്ചുകൊണ്ട് അടുത്ത് കിടന്ന ചെയർ എടുത്ത് അയാളെ അടിച്ചു തെറിപ്പിച്ചു "ചതി.....അത് ഈ RK പൊറുക്കില്ല പ്രദീപേ.....!!"

റാവൺ അയാളുടെ മുടിയിൽ പിടിച്ചു എണീപ്പിച്ചതും സ്റ്റാഫുകൾ ഒക്കെ പേടിയോടെ മാറി നിന്നു "സത്യം പറയെടാ.... ആരാ നിന്നെക്കൊണ്ട് ഇത് ചെയ്യിച്ചേ.....?" വിക്രമിന്റെ ചോദ്യത്തിന് ദയനീയമായി അയാളൊന്ന് നോക്കി "അ.....അറിയില്ല സർ..... ഒരു.... ഒരു ഫോൺ കാൾ വന്നു....അവർ ആവശ്യപ്പെട്ടത് ചെയ്തപ്പോൾ ക്യാഷ് അക്കൗണ്ടിൽ ഇട്ട് തന്നു..... വേറെ ഒന്നും എനിക്ക് അറിയില്ല...."അയാൾ പേടിയോടെ പറഞ്ഞതും റാവൺ അയാളുടെ മൂക്കിടിച്ചു പൊട്ടിച്ചു അയാളുടെ മൂക്കിൽ നിന്ന് ചോര ഒലിച്ചിറങ്ങുന്നത് വക വെക്കാതെ അവൻ അയാളുടെ നെഞ്ചിൽ ചവിട്ടി താഴെയിട്ടു താഴെ കിടന്ന് വേദനയോടെ പുളയുന്ന പ്രദീപിന് നേരെ അവൻ വീണ്ടും പാഞ്ഞടുത്തു

"എ..... എന്നെ..... കൊ..... കൊല്ലല്ലേ സർ..... എ..... എനിക്ക് രണ്ട്..... പെണ്മക്കളാ..... ഞാൻ..... ഞാൻ മരിച്ചാൽ..... അമ്മയില്ലാത്ത..... എന്റെ..... കു..... കുഞ്ഞുങ്ങൾ..... അ.... അനാഥരാകും....." അത് കേട്ടതും അവന്റെ കാലുകൾ നിശ്ചലമായി ഒരുനിമിഷം വർഷങ്ങൾക്ക് മുൻപ് തന്റെ മുന്നിൽ വെള്ള പുതപ്പിച്ചു കിടത്തിയ അച്ഛനമ്മമാരെ നോക്കി നിസ്സംഗനായി നിന്ന തന്റെ രൂപം മനസ്സിലേക്ക് വന്നു അവൻ കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് മുഷ്ടി ചുരുട്ടി പിടിച്ചു "RK....." വിക്രം അവന്റെ തോളിൽ കൈ വെച്ചതും അവൻ കണ്ണ് തുറന്ന് അവനെ നോക്കി അവന്റെ കണ്ണുകളിലെ രക്തവർണം വിക്രമിനെ ഭയപ്പെടുത്തി

അവൻ പ്രദീപിനെ ഒന്ന് തുറിച്ചുനോക്കി ചെയർ ചവിട്ടി തകർത്തുകൊണ്ട് അവിടെ നിന്നും പോയി "അവന്റെ കൈകൊണ്ട് ചാവണ്ടെങ്കിൽ എണീറ്റ് പോടോ....."റാവൺ പോയതും വിക്രം പ്രദീപിന് നേരെ കുരച്ചു ചാടിയതും അയാൾ പ്രയാസപ്പെട്ടുകൊണ്ട് അവിടെ നിന്നും എണീറ്റ് പോയി "എല്ലാവരും കണ്ടല്ലോ.... ഇനി ഇങ്ങനെ ഒന്ന് ഇവിടെ ആവർത്തിച്ചാൽ RK യിൽ നിന്ന് ഇങ്ങനൊരു ദയവ് ഇനി കിട്ടിയെന്ന് വരില്ല....." അവൻ എല്ലാവരോടും കൂടി പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങിയതും റാവണിന്റെ കാർ അവിടുന്ന് ചീറി പാഞ്ഞു പോയിരുന്നു നേരം വൈകി ഉറങ്ങിയത് കൊണ്ട് 10 മണി ആയിട്ടും ജാനകി എണീറ്റിട്ടില്ലായിരുന്നു

അവന്തികക്ക് എക്സാം ആയതുകൊണ്ട് ശിവദ അവളെ അതിരാവിലെ വന്ന് എണീപ്പിച്ചു വിട്ടു റാവൺ ദേഷ്യത്തിൽ മുറിയിലേക്ക് കയറി വരുമ്പോൾ കാണുന്നത് പില്ലോ കെട്ടിപ്പിടിച്ചു സുഖമായി കിടന്നുറങ്ങുന്ന ജാനകിയെയാണ് അവൻ അവളെ ഒന്ന് നോക്കി വാച്ച് ടേബിളിൽ അഴിച്ചു വെച്ച് ഷർട്ട്‌ ഊരി മാറ്റി ഒരു ടീഷർട്ടും ഷോർട്സും എടുത്ത് ഇട്ടു "ടാ മോളെ ഉണർത്തണ്ട.... ആ വട്ട് പെണ്ണ് രാത്രി ആ കൊച്ചിനെ ഉറക്കീട്ടില്ല....." ശിവദ വാതിൽക്കൽ വന്ന് പറഞ്ഞതും അവനൊന്നു തല കുലുക്കി ഡോർ പോയി അടച്ചു തിരിച്ചു വന്നു ഇന്നലെ ഉറങ്ങാഞ്ഞിട്ടാവണം അവനു നല്ല തലവേദന അനുഭവപ്പെട്ടു അവൻ കൈകൊണ്ട് തല ഒന്ന് ഉഴിഞ്ഞുകൊണ്ട് ബെഡിൽ വന്നിരുന്നു

പില്ലോ എടുത്ത് ബാക്കിൽ വെച്ച് അവൻ ബെഡിലേക്ക് ചാരി ഇരുന്ന് ഒന്ന് കണ്ണുകളടച്ചു കുറച്ച് നേരം അങ്ങനെ ഇരുന്നതും മടിയിൽ എന്തോ ഭാരം അനുഭവപ്പെട്ടു അവൻ മുഖം ചുളിച്ചു കണ്ണ് തുറന്ന് നോക്കി ഉറക്കത്തിൽ ജാനകി അവന്റെ മടിയിൽ തലവെച്ചു കിടന്നതാണ് അവന്തിക ആണെന്ന് കരുതിയാവാം അവൾ അവന്റെ വയറിലൂടെ കൈ ചുറ്റി പിടിച്ചു അവന്റെ മടിയിൽ മുഖം പൂഴ്ത്തിയത്....!......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story