ജാനകീരാവണൻ 🖤: ഭാഗം 40

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഈ ബാലു സാറിന്റെ വീട്ടിലെ ജോലിക്കാരായിരുന്നു ഞങ്ങൾ.... സാറിന്റെ ഭാര്യ ഗൗരീനന്ദ ആശുപത്രികിടക്കയിൽ വെച്ച് ഞങ്ങളെ ഏൽപ്പിച്ച കുഞ്ഞാണ് നീ.... ബാലു സാറിന്റെയും ഡോക്ടർ മാഡത്തിന്റെയും മകൾ അവ്നിയാണ് നീ...." ജാനി ഒക്കെ കേട്ട് പിന്നിലേക്ക് വേച്ചു പോയി.... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ഞെട്ടലോടെ മുകളിൽ ഇരുന്ന നന്ദുവിനോപ്പം നിന്ന ഡോക്ടർ തളർച്ചയോടെ നിലത്തേക്കിരുന്നു പോയി "എ.... എന്താ ഡോക്ടർ....?" നന്ദു വേവലാതിയോടെ ചോദിച്ചതും അവർ നിറകണ്ണുകളോടെ നോക്കി "ഞാൻ... ഞാനാണ്.... അവർ പറഞ്ഞ ഡോക്ടർ.... ഡോക്ടർ ഗൗരി നന്ദ..... എന്റെ.... എന്റെ മകളാണ് അവി...."ഡോക്ടർ പറയുന്നത് ഞെട്ടലോടെയല്ലാതെ അവൾക്ക് കേട്ടിരിക്കാൻ ആയില്ല "അപ്പേ.... അ.... അപ്പ എന്തൊക്കെയാ ഈ പറയുന്നേ....?" ജാനിയുടെ മനസ്സ് വല്ലാണ്ട് ഉടഞ്ഞു പോയിരുന്നു ഇത്രയും കാലം സ്വന്തമെന്ന് കരുതിയവർ തന്റെ ആരുമല്ലെന്ന തിരിച്ചറിവ് അവളെ തകർത്തു കളഞ്ഞു "സത്യം.... ഞങ്ങൾ പറയുന്നതൊക്കെ സത്യമാണ് അവ്നി.... മാഡം ...."

അപ്പയുടെ പ്രീയപ്പെട്ട ജാനി മോളിൽ നിന്ന് അവ്നിയിലേക്കുള്ള അന്തരം തിരിച്ചറിയുകയായിരുന്നു അവൾ ഹൃദയം കല്ലാക്കിക്കൊണ്ടാണ് ജനകനും ശാരദയും അവൾക്ക് മുന്നിൽ നിന്നത്.... ഒരുപക്ഷെ അവരുടെ മനസ്സൊന്നു ഉലഞ്ഞാൽ തങ്ങളുടെ പ്രീയപ്പെട്ട മകൾ ജെനി മരണത്തിന് കീഴടങ്ങുന്ന കാഴ്ച കാണേണ്ടി വരും ആ പാവങ്ങൾക്ക്....! "മാഡം.... ഞങ്ങളോട് പൊറുക്കണം.... ഞങ്ങളുമായി മാഡത്തിന് യാതൊരു ബന്ധവുമില്ല.... ഞങ്ങൾ മാഡത്തിന്റെ ആരുമല്ല...."ജനകൻ കൂപ്പ് കൈകളോടെ പറഞ്ഞതും ജാനി കണ്ണും നിറച്ചു അയാളെ നോക്കി "മാഡം എന്നോ....?" ജനകന്റെ അഭിസംബോധന അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.... ആ ലോലഹൃദയത്തെ കുത്തി നോവിക്കുകയായിരുന്നു ആ വാക്കുകൾ "അമ്മാ..... അപ്പ പറഞ്ഞതൊക്കെ നുണയല്ലേ..... അപ്പ ചുമ്മാ പറ്റിക്കാൻ പറയുന്നതല്ലേ.... ഇങ്ങോട്ട് നോക്കമ്മാ.... പറ.... അപ്പ എന്നെ കളിപ്പിക്കുവല്ലേ....?" അവൾ ശാരദയുടെ കവിളിൽ പിടിച്ചു വിതുമ്പലോടെ ചോദിച്ചതും അത് കാണാനാവാതെ പൊട്ടിക്കരഞ്ഞു പോയി ആ പാവം സ്ത്രീ "അല്ലാ.... ജനകേട്ടൻ പറഞ്ഞത് സത്യമാണ്.... നീ ഞങ്ങളുടെ മകളല്ല...."

വിതുമ്പൽ അടക്കി പിടിച്ചു ശാരദ അവളിൽ നിന്ന് മുഖം തിരിച്ചു അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടവളെ പോലെ അവൾ നിലത്തേക്ക് ഊർന്നിരുന്നു പോയി "ജാനി...." റാവൺ അവൾക്കടുത്തായി മുട്ട് കുത്തി ഇരുന്നുകൊണ്ട് അവളെ നെഞ്ചോട് ചേർത്തു പിടിച്ചു "കേട്ടില്ലേ രാവണാ.... ഞാൻ.... ഞാൻ അവരുടെ ആരുമല്ലെന്ന്.... ഞാൻ ജാനകി അല്ലെന്ന്.... ജാനകി അല്ലെങ്കിൽ ഞാൻ ആരാ.... അവരുടെ മകൾ അല്ലെങ്കിൽ പിന്നെ ഞാൻ ആരുടെ മകളാ.....മകൾ അല്ലെങ്കിൽ പിന്നെ സ്നേഹിച്ചതെന്തിനാ.... നുണയാ രാവണാ.... ഇവരൊക്കെ നുണ പറയുവാ.... വിശ്വസിക്കരുത്.... ഞാൻ ജാനിയാ.... രാവണന്റെ ജാനി അല്ലെ ഞാൻ...." അവൾ അവന്റെ നെഞ്ചിൽ ചാരി ചുണ്ട് കടിച്ചു പിടിച്ചു വിതുമ്പിയതും റാവൺ അവളെ ചേർത്തു പിടിച്ചു തലയിൽ തലോടി ഡോക്ടർ അവളുടെ അവസ്ഥ കണ്ട് ആകെ തകർന്നിരുന്നു അവളുടെ അടുത്തേക്ക് ഓടാൻ തോന്നി.... നെഞ്ചോട് ചേർത്തു പിടിച്ചു ആശ്വസിപ്പിക്കാൻ ഹൃദയം വാശി പിടിച്ചു.... പക്ഷേ ഒന്നനങ്ങാൻ പോലും ആ സ്ത്രീക്ക് കഴിയുന്നുണ്ടായിരുന്നില്ല

"നിങ്ങൾക്കും ഞാൻ ആരുമല്ലാത്തവളാണോ രാവണാ....?" അവൾ കണ്ണീരോടെ ചോദിച്ചതും അവൻ അല്ലാ എന്ന് തല കുലുക്കി അവരുടെ നെറ്റിയിൽ അമർത്തി മുത്തി "അവീ...." റാവണിന്റെ നെഞ്ചിൽ പറ്റി പിടിച്ചിരിക്കുമ്പോഴാണ് ബാലുവിന്റെ സ്വരം അവളുടെ കാതിൽ തുളച്ചു കയറിയത് "നീ ആരുമല്ലാത്തവൾ അല്ല മോളെ.... എന്റെ.... എന്റെ മകളാണ് നീ.... ഇത്രയും കാലം നിനക്കായി അലയുകയായിരുന്നു ഞാൻ.... ഒരു നോക്ക് കാണാൻ എത്ര കൊതിച്ചിട്ടുണ്ടെന്ന് അറിയോ.... ഇപ്പോഴും നിന്നെ ഒന്ന് കാണാൻ എനിക്ക് അനുവാദമില്ല....." അയാൾ അവളുടെ അടുത്ത് മുട്ട് കുത്തി ഇരുന്നതും അവൾ റാവണിന്റെ നെഞ്ചോരം ചേർന്നിരുന്നു "എന്തിനാ മോളെ നീ പേടിക്കുന്നെ.... ഞാൻ നിന്റെ സ്വന്തം അച്ഛനാണ്.... ഒരു ബന്ധവും ഇല്ലാത്ത ഇവര് നിന്നെ തള്ളി പറഞ്ഞപ്പോൾ അത് നിനക്ക് താങ്ങാനായില്ല.... ഇത്രയും കാലം ഒരു നോക്ക് കാണാൻ കൊതിച്ച മകൾ അംഗീകരിക്കാത്ത ഈ അച്ഛന് എത്രത്തോളം വേദനയുണ്ടാകും....?"

ബാലുവിന്റെ ആ ചോദ്യം അവളുടെ ഹൃദയത്തിൽ തന്നെ വന്ന് കൊണ്ടു അവൾ നിറ കണ്ണുകളോടെ തലയുയർത്തി അയാളെ നോക്കി.... ബാലുവിന്റെ നിറഞ്ഞ കണ്ണുകൾ അവളെ കുത്തി നോവിക്കുന്നത് പോലെ.... അത് കണ്ട് നിൽക്കാൻ അവൾക്കാവുമായിരുന്നില്ല ആ മനുഷ്യന്റെ വേദന അവളുടെ ഹൃദയത്തെ നൊമ്പരപ്പെടുത്തി.... ആ വാക്കുകൾ അവളുടെ ഉപബോധ മനസ്സിലെ മൂന്ന് വയസ്സുകാരിയുടെ ചിതലരിച്ച ഓർമകളെ വിളിച്ചുണർത്തി തന്നെ മാറോടടക്കി കൊഞ്ചിക്കുന്ന ആ അച്ഛന്റെ മുഖം ഒരു മിന്നായം പോലെ മനസ്സിലേക്ക് വന്നതും അവൾ നിറ കണ്ണുകളോടെ അയാളെ നോക്കി "അ.... അച്ഛാ...." അയാൾക്ക് നേരെ കൈ നീട്ടുമ്പോഴേക്കും അവളുടെ കണ്ണിലെ കാഴ്ച പതിയെ മറയാൻ തുടങ്ങി പതിയെ ബോധം മറഞ്ഞുകൊണ്ടവൾ റാവണിന്റെ നെഞ്ചിലേക്ക് വീണു "മോളെ...." ബാലു അവളെ എടുക്കാൻ തുനിഞ്ഞതും റാവൺ അയാളുടെ നെഞ്ചിൽ പിടിച്ചു തള്ളി "തൊട്ട് പോകരുത്...." കത്തുന്ന കണ്ണുകളോടെ അവൻ അയാൾക്ക് നേരെ അലറി "Secuirity..... ഇയാളെ പിടിച്ചു പുറത്താക്ക്....

"അവൻ അലറിയതും രണ്ട് പേര് വന്ന് ബാലുവിനെ ബലമായി പിടിച്ചു കൊണ്ട് പോയി "മോളെ.... RK.... എനിക്ക് എന്റെ മോളെ വേണം.... RK..... RK....." പുറത്തേക്ക് പോകുന്നതിനിടയിൽ അലറി വിളിക്കുന്ന ബാലുവിനെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ജാനിയെ കൈകളിൽ കോരി എടുത്തു "Come...." അവന് നേരെ ഓടി വന്ന ഡോക്ടറോട് അത്രയും പറഞ്ഞുകൊണ്ട് റാവൺ ജാനിയെ എടുത്ത് മുറിയിലേക്ക് കയറി അവർ അകത്തു കയറിയതും റാവൺ ഡോർ ലോക്ക് ചെയ്തു "RK.... ഞാൻ....!" അവർ എന്തോ പറയാൻ വന്നതും അവൻ കൈ കൊണ്ട് തടഞ്ഞു "അറിയാം....ഇപ്പൊ അവളെ നോക്ക്.... ബാക്കി ഒക്കെ പിന്നെ സംസാരിക്കാം...." അവനത് പറഞ്ഞതും അവർ ജാനിക്ക് നേരെ ഓടി അവളുടെ അടുത്തായി ബെഡിൽ ഇരുന്നുകൊണ്ട് നിറ കണ്ണുകളോടെ ജാനിയെ നോക്കി മനസ്സിൽ ആ മൂന്ന് വയസ്സുകാരിയുടെ മുഖം തെളിഞ്ഞു വന്നതും അവർ ജാനിയുടെ മുഖമാകെ ഉമ്മകൾ കൊണ്ട് മൂടി.... അവളെ നെഞ്ചോട് ചേർത്തു പിടിച്ചു അവളുടെ തലയിൽ ഉമ്മ വെച്ചു "അറിഞ്ഞില്ലല്ലോ ഈശ്വരാ.... എന്റെ കുഞ്ഞാണെന്ന് ഞാൻ അറിഞ്ഞില്ലല്ലോ...."അവർ കണ്ണീരോടെ മൊഴിഞ്ഞതും റാവൺ അവരുടെ അടുത്തേക്ക് വന്നു "Doctor please....!!"

അവൻ ദേഷ്യം നിയന്ത്രിച്ചുകൊണ്ട് പറഞ്ഞതും ഡോക്ടർ അവളിൽ നിന്ന് അകന്ന് മാറി സ്റ്റെത്ത് എടുത്ത് അവളെ പരിശോധിക്കവേ കണ്ണുകൾ അമർത്തി തുടച്ചു "She is.... Fine RK..... ബ്ലഡ്‌ പ്രഷർ കൂടിയതാ.... പേടിക്കാൻ.... പേടിക്കാൻ ഒന്നുല്ല...." അവർ കണ്ണ് തുടച്ചുകൊണ്ട് റാവണിനോട്‌ പറഞ്ഞു അത് കണ്ട് അവൻ ഒന്ന് നിശ്വസിച്ചു "Look Doctor.... ഇവളെ വേദനിപ്പിക്കുന്നതൊന്നും അനുവദിച്ചു കൊടുക്കാൻ എനിക്ക് പറ്റില്ല.... Just stay away from her ..!" അവൻ ഗൗരവത്തോടെ പറഞ്ഞതും അവർ വേദനയോടെ അവനെ നോക്കി "ഞാൻ ഇവളുടെ അമ്മയാണ് RK...." അവർ നിസ്സംഗതയോടെ നോക്കി "അത് ഇപ്പോഴല്ല ഓർക്കേണ്ടിയിരുന്നത്....!" അവൻ കടുപ്പിച്ചു പറഞ്ഞതും അവരുടെ തല താഴ്ന്നു "ഇവളെ ഉപേക്ഷിച്ചു സ്വന്തം ലൈഫ് നോക്കി പോയതല്ലേ.... ഇവൾ എവിടെയാണ് എങ്ങനെയാണ് എന്നൊക്കെ അന്വേഷിച്ചിട്ടുണ്ടോ നിങ്ങൾ.... നിങ്ങളൊക്കെ കാരണമാ ഇന്ന് ഇവൾ ഈ അവസ്ഥയിലായത്...." റാവൺ ഇഷ്ടക്കേടോടെ പറഞ്ഞു "ബാലുവിന്റെ കൈയിൽ നിന്ന് എന്റെ കുഞ്ഞിനെ രക്ഷിച്ചതാണോ ഞാൻ ചെയ്ത തെറ്റ്.... ഒരിക്കലും അയാളുടെ കണ്മുന്നിൽ അവൾ എത്തി പെടരുതെന്ന് കരുതി അവളിൽ നിന്ന് അകന്ന് ജീവിച്ചതാണോ ഞാൻ ചെയ്ത തെറ്റ്.... പറയ്.... നല്ലൊരു അച്ഛന്റേം അമ്മയുടെയും മകളായി അവൾ വളരണമെന്ന് ആഗ്രഹിച്ചതാണോ RK ഇത്ര വലിയ തെറ്റ്....?"......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story