ജാനകീരാവണൻ 🖤: ഭാഗം 41

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഞാൻ ഇവളുടെ അമ്മയാണ് RK...." അവർ നിസ്സംഗതയോടെ നോക്കി "അത് ഇപ്പോഴല്ല ഓർക്കേണ്ടിയിരുന്നത്....!" അവൻ കടുപ്പിച്ചു പറഞ്ഞതും അവരുടെ തല താഴ്ന്നു "ഇവളെ ഉപേക്ഷിച്ചു സ്വന്തം ലൈഫ് നോക്കി പോയതല്ലേ.... ഇവൾ എവിടെയാണ് എങ്ങനെയാണ് എന്നൊക്കെ അന്വേഷിച്ചിട്ടുണ്ടോ നിങ്ങൾ.... നിങ്ങളൊക്കെ കാരണമാ ഇന്ന് ഇവൾ ഈ അവസ്ഥയിലായത്...." റാവൺ ഇഷ്ടക്കേടോടെ പറഞ്ഞു "ബാലുവിന്റെ കൈയിൽ നിന്ന് എന്റെ കുഞ്ഞിനെ രക്ഷിച്ചതാണോ ഞാൻ ചെയ്ത തെറ്റ്.... ഒരിക്കലും അയാളുടെ കണ്മുന്നിൽ അവൾ എത്തി പെടരുതെന്ന് കരുതി അവളിൽ നിന്ന് അകന്ന് ജീവിച്ചതാണോ ഞാൻ ചെയ്ത തെറ്റ്.... പറയ്.... നല്ലൊരു അച്ഛന്റേം അമ്മയുടെയും മകളായി അവൾ വളരണമെന്ന് ആഗ്രഹിച്ചതാണോ RK ഇത്ര വലിയ തെറ്റ്....?"അവർ വീറോടെ ചോദിച്ചു.... റാവൺ ഒന്നും മിണ്ടിയില്ല അവകാശം പറഞ്ഞു വരുന്നവർ ആരായാലും വിട്ട് കൊടുക്കാൻ അവൻ തയ്യാറല്ലായിരുന്നു ഡോക്ടറോട് സംസാരിക്കാൻ താല്പര്യമില്ലാത്ത പോലെ അവൻ ജാനിയുടെ അടുത്ത് വന്ന് അവളെ ചേർത്തു പിടിച്ചിരുന്നു അപ്പോഴേക്കും ഡോറിൽ മുട്ട് വീണിരുന്നു

അവർ റാവണിനെ ഒന്ന് നോക്കി ഡോർ പോയി തുറന്നതും ശിവദ, വിക്രം, ആരവ്, മാനവ് എല്ലാവരും കൂടി അകത്തേക്ക് വന്നു "നന്ദു....?" അവൻ ശിവദയോട് സംശയഭാവത്തിൽ ചോദിച്ചതും "അവളെ ഞാൻ മുറിയിൽ ഇരുത്തിയിട്ട് വന്നു.... റോഷനുണ്ട് അവൾക്കൊപ്പം...."അവർ മറുപടി കൊടുത്തു "ജാനി ബാലുവിന്റെ മകളാണെന്ന് എന്തുകൊണ്ടാ നീ എന്നിൽ നിന്ന് മറച്ചു പിടിച്ചത്....?" ശിവദയുടെ ചോദ്യം കേട്ട് അവൻ അവരെ തലയുയർത്തി ഒന്ന് നോക്കി.... ആരവ് കേട്ടത് വിശ്വസിക്കാനാവാതെ ഞെട്ടലോടെ ജാനിയെ നോക്കി "ഞാൻ ഒക്കെ കേട്ടു.... " ശിവദ ഗൗരവത്തോടെ പറഞ്ഞു "എന്താ ആന്റി.... എന്താ ഉണ്ടായത്....?" വിക്രം ചോദിക്കുന്നത് കേട്ട് ശിവദ ഉണ്ടായതൊക്കെ പറഞ്ഞു "എന്താ കുഞ്ഞാ ഇവിടെ നടക്കുന്നത്.... ജാനി എങ്ങനെയാ ആ മൃഗത്തിന്റെ മകളാക്കുന്നത്.... ഇനിയെങ്കിലും എനിക്ക് എല്ലാം അറിയണം..... " ശിവദ അവനുമുന്നിൽ ചോദ്യ ശരങ്ങളുമായി നിന്നതും "ഞാൻ പറയാം...."പെട്ടെന്ന് ഡോക്ടറുടെ ശബ്ദം കേട്ടതും ശിവദ സംശയത്തോടെ തല ചെരിച്ചു നോക്കി "നിനക്കും അറിയോ ഗൗരി ഇതൊക്കെ....?"

ശിവദ സംശയത്തോടെ ചോദിച്ചു "ഹ്മ്മ്‌ .... അറിയാം.... നിനക്ക് അറിയാത്തതായി ഒരുപാടുണ്ട് ശിവദേ.... നിന്റെ ചേച്ചിയെ സഹായിച്ച ഡോക്ടർ ഗൗരീനന്ദ ആയിട്ടേ നിനക്ക് എന്നെ അറിയൂ.... നിന്റെ ചേച്ചിയുടെ മരണത്തിന് കാരണക്കാരിയായ ബാലുവിന്റെ ഭാര്യ ഗൗരീ നന്ദയെ നീ അറിഞ്ഞെന്നു വരില്ല.... നിന്റെ കുഞ്ഞന്റെ ഭാര്യയുടെ അമ്മയായ ഈ ഗൗരീനന്ദയെയും ഒരുപക്ഷെ നീ അറിഞ്ഞെന്നു വരില്ല...."ഗൗരി പറയുന്നത് കേട്ട് ശിവദയെപ്പോലെ കേട്ട് നിന്നവരും(വിക്രം, ആരവ്, മനു ) ഞെട്ടി "അപ്പൊ.... നീയാണോ ഗൗരി ജാനിമോൾടെ അമ്മ....?" ശിവദ ഞെട്ടലോടെ ചോദിച്ചതും ഗൗരി നിറകണ്ണുകളോടെ തല കുലുക്കി "വിശ്വസിക്കാൻ പ്രയാസം തോന്നും നിനക്ക്.... പക്ഷേ വിശ്വസിച്ചേ പറ്റൂ ഞാനും ബാലുവും പരസ്പരം അറിഞ്ഞു പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു.... അന്നൊന്നും എന്റെ ബാലുവിന് ഒരു ഉറുമ്പിനെ പോലും നോവിക്കാനാവില്ലായിരുന്നു മൂർത്തി, ഐസക്ക്, ജയിംസ്....

ഇവരുമായുള്ള കൂട്ട് കെട്ടല്ലാതെ മറ്റൊരു ദുശീലവും എന്റെ ബാലുവിന് ഇല്ലായിരുന്നു സ്ത്രീകളെയും കുട്ടികളെയും ഒക്കെ ബഹുമാനിക്കുന്ന നല്ല നട്ടെല്ലുള്ള ആണൊരുത്തൻ.....അതായിരുന്നു ബാലു ആ ബാലുവിനെ തന്നെയായിരുന്നു ഞാൻ സ്നേഹിച്ചതും....."ശിവദക്ക് ഗൗരിയുടെ വാക്കുകൾ ഒട്ടും ദഹിക്കുന്നുണ്ടായിരുന്നില്ലെങ്കിലും അവർ സമ്യപനം പാലിച്ചു നിന്നു "പഠനകാലത്ത് പ്രായത്തിന്റെ പക്വതയില്ലായ്മയിൽ ഞങ്ങൾക്ക് സംഭവിച്ചൊരു തെറ്റ്.... പിന്നീട് എന്റെ ഉള്ളിൽ വളർന്നു തുടങ്ങിയതോടെ ഞങ്ങളെപ്പോലെ ഞങ്ങളുടെ വിവാഹം വീട്ടുകാരും ആഗ്രഹിച്ചു ഫിനാൻഷ്യലി സെറ്റിൽ ആയ ഫാമിലിസ് ആയത് കൊണ്ട് തന്നെ വീട്ടിൽ രണ്ട് പേർക്കും എതിർപ്പുകൾ ഒന്നും നേരിടേണ്ടി വന്നില്ല പക്വത ഇല്ലാത്ത പ്രായത്തിൽ തന്നെ ഞങ്ങൾ ഒന്നിച്ചു...... പക്ഷേ ഞങ്ങളുടെ ജീവിതത്തിൽ അതുമൂലം പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായില്ല ഉള്ളിൽ ഒരു ജീവൻ വളരുന്നത് കൊണ്ട് തന്നെ ഞാൻ എന്റെ പഠിപ്പ് തൽക്കാലം നിർത്തി വെച്ചു.... ബാലു അവന്റെ സ്റ്റഡി കണ്ടിന്യൂ ചെയ്തതും രണ്ട് പേരും ഒന്ന് സെറ്റിൽ ആവുന്നത് വരെ ഞാൻ എന്റെ വീട്ടിലും ബാലു ബാലുവിന്റെ വീട്ടിലും നിൽക്കാമെന്ന ധാരണയായി.....

വീട്ടുകാർ തന്നെയാണ് അതിന് മുൻകൈ എടുത്തത് മനസ്സില്ലാമനസ്സോടെ ഞങ്ങൾ അതിന് സമ്മതം മൂളി.... ഞങ്ങൾ കാരണം കുറെയേറെ അപമാനം സഹിച്ചവരല്ലേ....എല്ലാം അവരുടെ അഭിപ്രായത്തിന് വിട്ട് കൊടുത്തു പക്ഷേ ബാലുവിന് എപ്പോഴും എന്നെയും കുഞ്ഞിനേയും കുറിച്ച് മാത്രമായിരുന്നു ചിന്ത.... ഇടക്കിടക്ക് വീട്ടിൽ വരുന്ന ബാലുവിനെ അച്ഛനും അമ്മയും പലപ്പോഴും തുരത്തി വിടുകയായിരുന്നു അങ്ങനെ ഒടുവിൽ ഞാനൊരു പെൺകുഞ്ഞിന് ജന്മം നൽകി..... ഞങ്ങളുടെ ആദ്യത്തെ കണ്മണി.... ആവണി..... ആവണി മോള്..... " അവരത് പറഞ്ഞു നിർത്തിയതും റാവൺ ഒഴികെ ബാക്കി എല്ലാവരും ഞെട്ടി "ആവണി മോള് പിറന്നത്തോടെ ബാലു ആകെ മാറി.... ഒരു കാമുകനിൽ നിന്ന് അച്ഛനിലേക്കുള്ള അവന്റെ മാറ്റം എന്നെ അമ്പരപ്പിക്കുകയായിരുന്നു..... മോള് പിറന്ന ദിവസം ഒരു വലിയ ആഘോഷം പോലെ കൊണ്ടാടുന്ന ബാലു ഇപ്പോഴും എന്റെ മനസ്സിലുണ്ട് സ്റ്റടീസിന് ഇടയിലും ബാലു മോൾക്ക് വേണ്ടി സമയം മാറ്റി വെച്ചിരുന്നു....

അവളെ കൊഞ്ചിക്കാനും ലാളിക്കാനും ബാലു തന്നെ ആയിരുന്നു മുന്നിൽ ഞാൻ തമാശക്ക് പോലും മോളെ നോവിക്കുന്നത് ബാലുവിന് ഇഷ്ടമല്ല.... അത്രക്ക് ജീവനായിരുന്നു ബാലുവിന് മോളെ ആവണി മോൾക്ക് 4 വയസ്സാകുന്നത് വരെ ഞാൻ മോൾക്കൊപ്പം തന്നെ ആയിരുന്നു.... പിന്നീട് ബാലു തന്നെയാണ് എന്നോട് പഠനം തുടരാൻ പറഞ്ഞതും ബാലുവിന്റെയും വീട്ടുകാരുടെയും സമ്മതത്തോടെ ഞാൻ എന്റെ പഠനം തുടർന്നു.... പിന്നീട് മെഡിസിന് ചേർന്നു.... ഹോസ്റ്റലിൽ നിന്നായിരുന്നു പിന്നീടുള്ള പഠനം അപ്പോഴൊക്കെ ബാലു തന്നെയായിരുന്നു മോളെ നോക്കിയത്.... എന്നേക്കാൾ കൂടുതൽ ബാലുവിനോടായിരുന്നു മോൾക്ക് ഇഷ്ടം അത്ര നന്നായി ബാലു മോളെ നോക്കിയിരുന്നു.... ലോകത്ത് ഒരു അച്ഛനും മകളെ ഇത്രത്തോളം സ്നേഹിച്ചിട്ടുണ്ടാവില്ല എന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട് അതിനിടയിൽ ബാലു ബിസിനസ്സിലേക്ക് ഇറങ്ങി.... ഞാൻ MBBS കഴിഞ്ഞു.... MD എടുത്തു.....

ബാലു പണിത് തന്ന ഹോസ്പിറ്റലിൽ തന്നെ ഞാൻ ഒരു ഡോക്ടർ ആയി ചാർജ് എടുത്തു മോൾക്ക് 12 വയസ്സുള്ളപ്പോൾ ഞാനും ബാലുവും മോളും ഒരുമിച്ചു ഒരു വീട്ടിൽ ഞങ്ങളുടെ പുതിയ ജീവിതം തുടങ്ങി.... ഒരുപാട് സന്തോഷത്തോടെയാണ് ഞങ്ങൾ ഞങ്ങളുടെ പതിയ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചത് ജോലി സംബന്ധമായോ കുടുംബസംബന്ധമായോ ഒരു വഴക്ക് ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല.... പരസ്പരം അത്രത്തോളം സ്നേഹിച്ചും സഹകരിച്ചുമാണ് ഞങ്ങൾ മുന്നോട്ട് പോയത്.... പക്വത ആവശ്യത്തിലധികം ഉണ്ടായിരുന്ന മോളായിട്ട് ഒരിക്കലും ഞങ്ങൾക്ക് വഴക്കിടാനുള്ള സാഹചര്യം ഉണ്ടാക്കിയിട്ടുമില്ല വൈകാതെ ആവണി മോൾക്ക് കൂട്ടായി ഒരു കുഞ്ഞിനെക്കൂടി തന്ന് ദൈവം ഞങ്ങളെ അനുഗ്രഹിച്ചു.... ഗർഭകാലം മുഴുവൻ ബാലു എനിക്കൊപ്പം ഇരുന്ന് എന്നെ പരിചരിച്ചു ആവണി മോളെ പോലെ തന്നെ അവ്നി മോൾക്ക് വേണ്ടിയും ബാലു കൊതിയോടെ കാത്തിരുന്നു.... അവനിലെ അച്ഛനോട് ആരാധനയായിരുന്നു എനിക്ക് കാത്തിരിപ്പിനൊടുവിൽ ഞങ്ങളുടെ കുഞ്ഞ് മാലാഖയും ഞങ്ങളുടെ അതുത്തേക്ക് വന്നു

ആവണിമോൾ നിലത്തൊന്നും ആയിരുന്നില്ല.... ബാലുവിനെ പോലും തൊടാൻ സമ്മതിക്കാതെ ഏത് നേരവും അവൾ അവിയെ എടുത്ത് നടക്കും അച്ഛനും മോളും മത്സരമാണ് അവിയെ ലാളിക്കാൻ.... എന്നാലും ബാലുവിന് രണ്ട് പേരും ഒരുപോലെ ആയിരുന്നു.... ഒരുപോലെ തന്നെയാണ് സ്നേഹിച്ചതും ലാളിച്ചതും..... ബാലുവിന്റെ എല്ലാമെല്ലാമായിരുന്നു മക്കൾ.... ഞാനും മോളും ജോലിക്ക് പോയാൽ പിന്നെ അവിയെ നോക്കുന്നത് ആവണി മോളാണ്.... പക്വതയോടെ നോക്കിയും കണ്ടും ഓരോന്ന് ചെയ്യാൻ അവൾക്ക് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു എന്നെക്കാൾ നന്നായി അവിയെ ആവണി നോക്കുമെന്ന് എല്ലാവരും പറയും.... പതിമൂന്നാം വയസ്സിൽ എന്റെ ആവണി മോള് അവിക്ക് അമ്മയായി അവളെ ഊട്ടുന്നതും ഉറക്കുന്നതും കുളിപ്പിക്കുന്നതും ഒക്കെ ആവണി മോളായിരുന്നു സഹായത്തിനു എന്റെ വീട്ടിൽ ജോലിക്ക് നിന്ന ജനകേട്ടനെയും ശാരദേച്ചിയെയും ഞങ്ങൾ ഒപ്പം കൂട്ടി ഞാനും അവരും ഒക്കെ ഉണ്ടെങ്കിലും എന്റെ ആവണിമോൾ തന്നെയായിരുന്നു

അവിയുടെ അമ്മ സന്തോഷത്തോടെ ജീവിച്ചിരുന്ന എന്റെ കുടുംബം തകർന്നടിഞ്ഞത് പെട്ടെന്നായിരുന്നു ഒരുദിവസം ഡ്യൂട്ടി കഴിഞ്ഞെത്തിയ ഞാൻ കാണുന്നത് വിവസ്ത്രയായി ചോരയിൽ കുളിച്ചു കിടക്കുന്ന എന്റെ ആവണി മോളെയായിരുന്നു.... ഒന്നും മനസ്സിലാവാതെ എല്ലാത്തിനും സാക്ഷിയായി അടുത്തിരുന്നു കരയുന്ന അവിക്ക് അന്ന് വെറും രണ്ട് വയസ്സേ ഉണ്ടായിരുന്നുള്ളു സമനില തെറ്റിയവളെ പോലെ പാഞ്ഞു ചെന്ന് എന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്തെങ്കിലും ഞാൻ എത്തിയപ്പോൾ ഒരുപാട് വൈകിപ്പോയിരുന്നു ആരൊക്കെയോ ചേർന്ന് കടിച്ചു കീറിയ അവളുടെ നഗ്നമായ ശരീരം കണ്ടു കൊണ്ടാണ് ബാലു വീട്ടിലേക്ക് വന്നത് ആരോ കടിച്ചു പൊട്ടിച്ചു വികൃതമാക്കിയ ആ കവിളും ചുണ്ടും കണ്ട് ബാലു തറഞ്ഞു നിന്നു പോയി ഹൃദയത്തിൽ കൊണ്ട് നടന്ന കുഞ്ഞാ.... ക്രൂരമായി പീടിക്കപ്പെട്ടു മുന്നിൽ കിടന്നത് പിച്ച വെച്ച് നടത്തിച്ച ആ കൈകൊണ്ട് തന്നെ ബാലുവിന് കൊള്ളി വെക്കേണ്ടി വന്നു അതൊക്കെ ബാലുവിന്റെ സമനില തന്നെ തെറ്റിച്ചു....

താളം തെറ്റിയ മനസ്സുമായി മകളുടെ കൊലയാളിയെ തേടി ഒരു ഭ്രാന്തനെ പോലെ ബാലു അലഞ്ഞു എന്നാൽ മരണത്തിൽ പോലും കൊലയാളിയെ ഈ അമ്മക്ക് കാട്ടി തന്നിട്ടാ എന്റെ കുഞ്ഞ് പോയത് ബാലു അത്രയേറെ വിശ്വസിച്ച ഉറ്റ മിത്രം മൂർത്തിയുടെ കഴുത്തിലെ ചെയിൻ എനിക്കായി എന്റെ കുഞ്ഞു ആ കുഞ്ഞിക്കൈയിൽ സൂക്ഷിച്ചു വെച്ചിരുന്നു ഒന്നുമറിയാത്ത ജനകേട്ടനേയും ചേച്ചിയെയും ബാലു ഒരുപാട് ചോദ്യം ചെയ്തു.... മൂർത്തി എന്ന മൃഗത്തിന്റെ കൗശലത്താൽ മാറി നിൽക്കേണ്ടി വന്ന അവർക്ക് അതൊന്നും മനസ്സറിവ് പോലും ഉണ്ടായിരുന്നില്ല എന്നിട്ടും ഞാൻ സത്യം ഒളിച്ചു വെച്ചത് എന്റെ കുഞ്ഞിനോട് സ്നേഹമില്ലാഞ്ഞിട്ടല്ല.... കുഞ്ഞിന്റെ കൊലയാളിയെ കുത്തി മലർത്താൻ നടക്കുന്ന ബാലുവിന് മുന്നിൽ മൂർത്തിയെ എറിഞ്ഞു കൊടുത്താൽ എനിക്കെന്റെ ബാലുവിനെ കൂടി നഷ്ടപ്പെടുമെന്ന് ഞാൻ ഭയന്നു.... എന്റെ മാത്രം സ്വാർത്ഥതയായിരുന്നു പക്ഷേ എന്നിലെ അമ്മക്ക് അവനെ വെറുതെ വിടാൻ ആവുമായിരുന്നില്ല.... അവനെ കൊല്ലാൻ ഞാൻ ഒരുക്കിയ കെണികളിൽ നിന്ന് സമർത്ഥമായി അവൻ രക്ഷപ്പെട്ടു

ബാലുവിന്റെ കണ്ണിൽ പൊടിയിടാൻ കൂട്ട് പ്രതിയെ പ്രതിയാക്കി മൂർത്തി സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചു.... ബാലുവിന്റെ ഡ്രൈവർ അശോക് ആയിരുന്നു അത് ബാലു അവന് വധ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കാൻ മാസങ്ങളോളം അലഞ്ഞു.... എന്നാൽ നീതിയും നിയമവും ആ അച്ഛനെ തോൽപ്പിച്ചു കളഞ്ഞു സർക്കാർ ചിലവിൽ അവൻ തിന്ന് കൊഴുത്തു.... വീണ്ടും പുറത്തിറങ്ങി ഞങ്ങളുടെ മുന്നിൽ തന്നെ അവൻ സുഖമായി ജീവിച്ചു ഇതൊക്കെ ബാലുവിന്റെ മനസ്സിന്റെ താളം തെറ്റിക്കുകയായിരുന്നു.... മനസ്സിൽ പ്രതികാരം നിറഞ്ഞപ്പോൾ ബുദ്ധി നശിക്കുകയായിരുന്നു അശോകിനെ അടിച്ചു അവശനാക്കി അവന്റെ മുന്നിലിട്ട് തന്നെ ബാലു അവന്റെ മകളെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നപ്പോഴാണ് ബാലു ഒരു ചെകുത്താനായി മാറുന്നത് ഞാനും തിരിച്ചറിഞ്ഞത്.... പിന്നീട് അവന്റെ കുടുംബത്തിലെ ഓരോ പെൺകുട്ടികളെയും ഇല്ലാതാക്കുകയായിരുന്നു ബാലു.... എല്ലാത്തിനും കൂട്ട് നിന്നതും ഉപദേശിച്ചതും മൂർത്തി എന്ന ആ മൃഗവും പകയായിരുന്നു ബാലുവിന്.... സ്വന്തം കുഞ്ഞിനെ ഇല്ലാത്തക്കിയവനോടുള്ള പക....

അവൾക്ക് നീതി നിഷേധിച്ച നിയമത്തിനോടുള്ള പക ആ കേസ് വാദിച്ച വക്കീൽ മുതൽ വിധി പറഞ്ഞ ജഡ്ജി വരെ ബാലുവിന്റെ ശത്രുകളായി അവരുടെയൊക്കെ പോന്നോമനകളെ അവരുടെ കണ്മുന്നിൽ വെച്ച് തന്നെ ബാലു.... "അത്രയും പറഞ്ഞുകൊണ്ട് ഗൗരി ഒന്ന് നിർത്തി അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... ഒപ്പം കേട്ടിരുക്കുന്നവരുടെയും "ഒരുപാട് എതിർത്തു.... തടഞ്ഞു നോക്കി.... ബാലു എന്നിൽ നിന്നകളുന്നതല്ലാതെ മറ്റൊരു പ്രയോജനവും ഉണ്ടായില്ല എന്നിൽ നിന്ന് അകന്നെങ്കിലും അവിയെ ബാലുവിന് ജീവനായിരുന്നു.... എല്ലാമായിരുന്നു പക്ഷേ അതുപോലുള്ള പല അച്ഛന്മാരുടെയും എല്ലാമെല്ലാമായ മക്കളെയാണ് പിച്ചി ചീന്തുന്നതെന്ന ബോധം ബാലുവിന് ഇല്ലാതെ പോയി പിന്നീട് മൂർത്തിക്കൊപ്പം കൂടി പലരുടെയും ജീവിതം നശിപ്പിച്ചു.... കുത്തൊഴിഞ്ഞ ഒരു ജീവിതം സ്വയം നശിച്ചും മറ്റുള്ളവരെ നശിച്ചും പതിയെ ബാലു എനിക്ക് വെറുക്കപ്പെട്ടവനായി അങ്ങനെയിരിക്കെയാണ്.... മൂർത്തിയുടെ ഭാര്യയെന്ന് പറഞ്ഞു

ശിവകാമിയെ ഡെലിവറിക്കായി എന്റെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നത് എങ്ങോട്ടേക്കോ ഉള്ള യാത്രക്കിടയിൽ പെയിൻ വന്ന് അഡ്മിറ്റ്‌ ആയതാണ് മൂർത്തിക്ക് ഇതുപോലെ ഒരുപാട് ഭാര്യമാരുണ്ടെന്നും അവരെ അയാൾ എന്തൊക്കെ ചെയ്തിട്ടുണ്ടെന്നും എനിക്ക് കൃത്യമായി അറിയാം ആ പാവം പെണ്ണിന് കൂടി ആ അവസ്ഥ വരാതിരിക്കാനാണ് മൂർത്തി ഇല്ലാത്ത തക്കം നോക്കി മൂർത്തിയുടെ തനി സ്വഭാവം അവളെ അറിയിച്ചത്...." ഗൗരി അത് പറഞ്ഞതും റാവൺ കണ്ണുകൾ ഇറുക്കിയടച്ചു "അന്ന് ആ പാവം ഒരുപാട് കരഞ്ഞു.... പെൺകുഞ്ഞാണ് ജനിച്ചതെന്ന് അറിഞ്ഞപ്പോ കുഞ്ഞിനെ രക്ഷിക്കണമെന്ന് എന്നോട് യാചിച്ചു.... അങ്ങനെയാണ് ശിവദയെ ഞാൻ കോൺടാക്ട് ചെയ്യുന്നതും കുഞ്ഞിനെ നിങ്ങളെ ഏൽപ്പിക്കുന്നതും..... കുഞ്ഞു ചാപിള്ളയാണെന്ന് മൂർത്തിയെ വിശ്വസിപ്പിച്ചു അന്ന് ആ ഹോസ്പിറ്റലിൽ നിന്ന് പോയ ശിവകാമിയെ ഞാൻ വീണ്ടും കണ്ടു....അതും എന്റെ വീട്ടിൽ വെച്ച്.....അവസാനമായി....".....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story