ജാനകീരാവണൻ 🖤: ഭാഗം 42

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അന്ന് ആ പാവം ഒരുപാട് കരഞ്ഞു.... പെൺകുഞ്ഞാണ് ജനിച്ചതെന്ന് അറിഞ്ഞപ്പോ കുഞ്ഞിനെ രക്ഷിക്കണമെന്ന് എന്നോട് യാചിച്ചു.... അങ്ങനെയാണ് ശിവദയെ ഞാൻ കോൺടാക്ട് ചെയ്യുന്നതും കുഞ്ഞിനെ നിങ്ങളെ ഏൽപ്പിക്കുന്നതും..... കുഞ്ഞു ചാപിള്ളയാണെന്ന് മൂർത്തിയെ വിശ്വസിപ്പിച്ചു അന്ന് ആ ഹോസ്പിറ്റലിൽ നിന്ന് പോയ ശിവകാമിയെ ഞാൻ വീണ്ടും കണ്ടു....അതും എന്റെ വീട്ടിൽ വെച്ച്.....അവസാനമായി...."ശിവദയെ നോക്കി ഗൗരി അത്രയും പറഞ്ഞപ്പോഴേക്കും കേട്ട് നിന്നവരുടെ ഒക്കെ കണ്ണ് നിറഞ്ഞിരുന്നു ബാലുവിനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടെങ്കിലും കഥകൾ അറിഞ്ഞപ്പോൾ സഹതാപം തോന്നി അവർക്ക് ഒരേസമയം ദേഷ്യവും സഹതാപവും തോന്നിയ നിമിഷം.... എന്നാൽ റാവണിന്റെ ഉള്ളിൽ അപ്പോഴും പക മാത്രമായിരുന്നു അയാളെ നശിപ്പിക്കാനുള്ള വെറിയായിരുന്നു "കുറച്ചു മാസങ്ങൾക്കു ശേഷമാണ് ശിവകാമിയെ ഞാൻ വീണ്ടും കാണുന്നത്...

ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ ചെല്ലുമ്പോൾ കുടുംബത്തോടൊപ്പം ഇരിക്കുന്ന മൂർത്തിയെയാണ് ഞാൻ കാണുന്നത്.... ശിവകാമി അന്നെന്നെ ദയനീയമായി നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു....അവൾക്ക് ചുറ്റും കഴുകൻ കണ്ണുകളുമായി ബാലുവും ജെയിംസും ഐസക്കും ഉണ്ടായിരുന്നു..... അന്ന് അവൾ പേടിയോടെ ചേർത്തു പിടിച്ചിരുന്ന കുട്ടി അ അവളുടെ മകനാണെന്ന് എനിക്ക് മനസ്സിലായിരുന്നു അവരെ കൂട്ടിയുള്ള മൂർത്തിയുടെ വരവ് എന്തിനാണെന്നും എനിക്ക് മനസ്സിലായിരുന്നു.... ബാലു നിർബന്ധിച്ചു ക്ഷണിച്ചതായിരുന്നു.... അതിന് പിന്നിൽ ബാലുവിന് പല ഉദ്ദേശങ്ങളും ഉണ്ടായിരുന്നു സമ്പത്തുള്ള വീട്ടിലെ പെണ്ണിനെ കെട്ടി സെറ്റിൽ ആവണം എന്ന ഉദ്ദേശത്തോടെയാണ് മൂർത്തി ശിവകാമിയെ കല്യാണം കഴിച്ചത്.... അതുകൊണ്ടാണ് മൂർത്തി ശിവകാമിക്ക് മുന്നിൽ സ്വന്തം ഐഡന്റിറ്റിയിൽ അവതരിച്ചതും അയാളുടെ നാട്ടിലേക്ക് കൊണ്ട് പോയതും കുട്ടികളൊക്കെ ആയി സന്തോഷത്തോടെ ജീവിക്കുകയാണെന്ന് അറിയുമ്പോൾ ഒളിച്ചോടിപ്പോയ ശിവകാമിയോട് വീട്ടുകാർ ക്ഷമിക്കുമെന്നും അവൾക്ക് അവകാശപ്പെട്ട സ്വത്ത്‌ വകകൾ നൽകുമെന്നും മൂർത്തി കണക്ക് കുട്ടി എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കുഞ്ഞ് ഉണ്ടായിട്ടും ശിവകാമിയുടെ അച്ഛന്റെയും ഏട്ടന്റെയും തീരുമാനത്തിൽ മാറ്റമുണ്ടായില്ലെന്ന് കണ്ട മൂർത്തി അവസാനശ്രമം എന്ന വണ്ണം ശിവകാമിയെയും മകനെയും കൂട്ടി അവളുടെ വീട്ടിലേക്ക് പോയി

പേരക്കുട്ടിയെ കാണുന്നത്തോടെ അവരുടെ ദേഷ്യമൊക്കെ മാറുമെന്ന മൂർത്തിയുടെ ധാരണയെ തെറ്റിച്ചുകൊണ്ട് ശിവകാമിയുടെ അച്ഛനും ചേട്ടനും അവരെ ആട്ടിയിറക്കി ഇതൊക്കെ കുടിച്ചു ലക്ക് കെട്ടപ്പോൾ മൂർത്തി ബാലുവിനോട് പറയുന്നത് കേട്ടാണ് ഞാൻ അറിയുന്നത് ശിവകാമിയിൽ നിന്നോ അവളുടെ വീട്ടുകാരിൽ നിന്നോ ഒന്നും കിട്ടില്ലെന്ന്‌ ഉറപ്പായപ്പോ മൂർത്തിക്ക് അവളും കുഞ്ഞും ബാധ്യതയായി ആഗ്രഹിച്ചതൊന്നും കിട്ടാത്തതിന്റെ നിരാശയിൽ മറ്റ് ഭാര്യമാരെ പോലെ ശിവകാമിയെ വിൽക്കാൻ തന്നെ തീരുമാനിച്ചു ഏതോ വിദേശിക്ക് വിൽക്കാനായിരുന്നു തീരുമാനിച്ചത്..... അയാൾക്ക് ശിവകാമിയെ കാഴ്ച വെക്കാൻ അവർ തിരഞ്ഞെടുത്ത സ്ഥലം ഞങ്ങളുടെ വീടായിരുന്നു.... ഞാനില്ലാത്ത സമയം പലരെയും കൊണ്ട് വന്ന് ഇങ്ങനെ കാഴ്ച വെക്കാറുണ്ടായിരുന്നത് വളരെ വൈകിയാണ് ഞാൻ അറിയുന്നത്..... ശിവകാമിക്ക് ആ ഗതി വരരുതെന്ന് ഞാൻ ആഗ്രഹിച്ചു ഒക്കെ മനസ്സിലായപ്പോ അവളെ രക്ഷിക്കാൻ ഞാൻ ശ്രമിച്ചു.... പ്രതീക്ഷിച്ചിരുന്ന വിദേശി എത്താൻ വൈകിയതും എന്റെ കണ്മുന്നിൽ വെച്ച് ബാലു ശിവകാമിയെ പിടിച്ചു വലിച്ചു മുറിയിലേക്ക് കൊണ്ട് പോയി അന്ന് ഞാനും ആ ഇത്തിരി ഇല്ലാത്ത കുഞ്ഞും(RK) ചേർന്ന് ബാലുവിനെ തടയാൻ ശ്രമിച്ചു പക്ഷേ മയക്കു മരുന്നിന്റെ ലഹരിയിൽ ഞാൻ പറയുന്നതൊന്നും ബാലുവിന്റെ ചെവിയിൽ കയറിയില്ല

അന്നേരം ഒരു ചെകുത്താന്റെ ഭാവമായിരുന്നു അയാൾക്ക് തടയാൻ ശ്രമിച്ച എന്നെ മൂർത്തി കടന്നു പിടിച്ചു.... അമ്മയെ രക്ഷിക്കാൻ ശ്രമിച്ച RK യെ ഐസക്ക് തലക്കടിച്ചു വീഴ്ത്തി.... അവനെ കെട്ടിയിട്ടു ശിവകാമിയെ രക്ഷിക്കാൻ ചെന്ന എന്നെ മൂർത്തി എനിക്ക് നേരെ കൈ ഉയർത്തിയപ്പോൾ അയാളെ തള്ളി മാറ്റി മോളെയും എടുത്ത് ഞാൻ മുറിയിൽ കയറി ഡോർ അടച്ചിരുന്നു പോലീസിന്റെ സഹായം തേടിയെങ്കിലും ആരും സഹായിക്കാൻ എത്തിയില്ല അപ്പോഴേക്കും ശിവകാമിയുടെ മകന്റെ മുന്നിലിട്ട് ആ നാലു പേരും കൂടി അവളെ കൊത്തിപ്പറിച്ചു..... ഒരു മനുഷ്യജീവി എന്ന പരിഗണന പോലും കൊടുക്കാതെ നാലു പേരും കൂടി കടിച്ചു കീറി പേടിച്ചിരുന്നാൽ ഒരുപക്ഷെ ആ പാവത്തിന്റെ ജീവൻ തന്നെ നഷ്ടപ്പെടുമെന്ന ബോധം വന്നതും രണ്ടും കല്പ്പിച്ചു ഞാൻ മുറി തുറന്ന് പുറത്തേക്കിറങ്ങി ഞാൻ ചെന്നപ്പോഴേക്കും ലക്ക് കെട്ട് ബാലുവും ഐസക്കും ജെയിംസും മയങ്ങിയിരുന്നു അപ്പോഴും മൂർത്തി വെറി പിടിച്ചവനെ പോലെ ആ പാവത്തിനെ കൊത്തി പറിക്കുകയായിരുന്നു പാഞ്ഞു ചെന്ന് ആ ചെകുത്താനെ ഞാൻ തള്ളി മാറ്റി.... അയാളുടെ കാമവെറി അപ്പോഴും അടങ്ങിയിട്ടുണ്ടായിരുന്നില്ല ശിവകാമിയെ വസ്ത്രം പുതച്ചു മോനെ അഴിച്ചു വിടുമ്പോഴേക്കും അയാൾ എന്റെ സാരി തുമ്പിൽ പിടുത്തമിട്ടിരുന്നു ക്ഷണനേരം കൊണ്ട് അയാൾ എന്റെ സാരി വലിച്ചു മാറ്റിയതും ഞാൻ ഞെട്ടലോടെ തറഞ്ഞു നിന്നു പോയി

അയാളെ തള്ളി മാറ്റി സാരി എടുത്ത് മാറ് മറക്കുമ്പോഴേക്കും അയാൾ എനിക്ക് നേരെ മദ്യക്കുപ്പി വീശി എറിഞ്ഞിരുന്നു അതിൽ നിന്ന് ഞാൻ ഒഴിഞ്ഞു മാറിയപ്പോ ആ മദ്യക്കുപ്പി എനിക്ക് പിന്നാലെ ഓടി വന്ന എന്റെ അവിയുടെ തലയിൽ ഇടിച്ചു പൊട്ടി ചിതറി അവളുടെ കുഞ്ഞിക്കണ്ണുകളിൽ ആ കുപ്പിച്ചില്ല് തറച്ചു കയറിയതും എന്റെ കുഞ്ഞു അന്ന് വലിയ വായിൽ കരഞ്ഞു മൂർത്തിയെ തടയണോ എന്റെ കുഞ്ഞിനെ രക്ഷിക്കണോ എന്നറിയാതെ തറഞ്ഞു നിന്ന എന്റെ വയറിൽ മൂർത്തി പൊട്ടിയ മദ്യക്കുപ്പി കുത്തിക്കയറ്റി ആ വേദന താങ്ങാനാവാതെ നിലത്തേക്ക് വീഴുമ്പോഴും നിലത്തു വീണു കരയുന്ന എന്റെ അവിയെ ക്രൂരമായി നോക്കുന്ന മൂർത്തിയുടെ കണ്ണുകൾ എന്നെ ഭയപ്പെടുത്തി അയാൾ മോൾക്ക് നേരെ കുനിയുന്നത് കണ്ടപ്പോ എവിടെ നിന്നോ കിട്ടിയ ശക്തിയിൽ കൈയിൽ കിട്ടിയ വെയിസ് എടുത്ത് അയാളുടെ തലക്കടിച്ചു വീഴ്ത്തി ഒരുവിധത്തിൽ വേദന കടിച്ചമർത്തി വലിയ വായിൽ കരയുന്ന മോളെയും എടുത്ത് ഞാൻ വേച്ചു വേച്ചു നടന്നു ഫോൺ എടുത്ത് ശാരദേച്ചിയെ വിളിച്ചതും ചേട്ടനെ കൂട്ടി അവർ ഓടിയെത്തി.... എന്നെയും മോളെയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിച്ചു.... വഴി മദ്ധ്യേ എന്റെ ബോധം പോയിരുന്നു പിറ്റേദിവസമാണ് എനിക്ക് ബോധം വന്നത്....

വയറിൽ അസ്സഹനീയമായ വേദന തോന്നിയെങ്കിലും എന്നെ തളർത്തിയത് കാഴ്ച നഷ്ടപ്പെട്ടു കിടക്കുന്ന എന്റെ അവിമോളാണ് എന്റെ അവിയുടെ കണ്ണുകൾക്ക് ഇനി ഒരിക്കലും ലോകത്തെ കാണാൻ ആവില്ലെന്ന തിരിച്ചറിവ് എന്നെ തളർത്തിക്കളഞ്ഞു അന്നേ ദിവസം തന്നെ ടീവിയിലൂടെ ശിവകാമിയുടെ മരണവാർത്ത ഞാൻ അറിഞ്ഞു.... കുടുംബത്തോടൊപ്പം സഞ്ചരിച്ചിരുന്ന കാർ ആക്‌സിഡന്റ് ആയി തീ പിടിച്ചെന്നും കാറിൽ നിന്ന് തെറിച്ചു വീണ യുവതി മരിച്ചെങ്കിലും കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടെന്നും..... ഭർത്താവായ യുവാവ് തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞു പോയി എന്നൊക്കെ അത് കണ്ടപ്പോൾ പുച്ഛമാണ് തോന്നിയത്.... മരിച്ചത് മൂർത്തി അല്ലെന്ന് എനിക്ക് ഉറപ്പായിരുന്നു ഒരു അനാഥ ശവം പോലെ ഹോസ്പിറ്റലിൽ എത്തിച്ച ശിവകാമിയുടെ ബോഡിയുടെ അടുത്ത് അവളെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന RK ഇന്നും എന്റെ മനസ്സിലുണ്ട് അവന്റെ കണ്ണിൽ നിന്ന് അന്ന് ഒരു തുള്ളി കണ്ണുനീർ പോലും വന്നിരുന്നില്ല എന്റെ കുഞ്ഞിന്റെ കണ്ണുകൾ നഷ്ടപ്പെട്ടതിന് പകരം അന്ന് ആ എട്ടു വയസ്സുകാരൻ അവന്റെ അമ്മയുടെ കണ്ണുകൾ എടുത്തോളൂ എന്ന് പറഞ്ഞപ്പോൾ അവന്റെ കണ്ണിലെ ഭാവം എന്താണെന്ന് എനിക്ക് മനസ്സിലായിരുന്നില്ല

വെറും 8 വയസ്സുകാരന്റെ മനോബലം ആയിരുന്നില്ല അവന്.... അവന്റെ ഓരോ ചലനങ്ങളും എന്നെ അമ്പരപ്പിച്ചിട്ടേ ഉള്ളു ഒടുവിൽ അവന്റെ അമ്മയുടെ കണ്ണുകൾ എന്റെ അവിക്ക് ദാനം നൽകിയിട്ട് അവൻ അവളുടെ കണ്ണിൽ തലോടി ഒരൊറ്റ കാര്യമേ പറഞ്ഞിട്ടുള്ളൂ ഒരിക്കലും.... ഒരിക്കലും ആ കണ്ണുകൾ നിറയരുതെന്ന്..... " ഗൗരി ഒരു തേങ്ങലോടെ പറഞ്ഞതും RK ജാനിയുടെ കണ്ണുകളിലൂടെ വിരലോടിച്ചു അവയെ പതിയെ തലോടി ഇരിക്കുന്ന അവനെ കണ്ട് ഗൗരി ഒന്ന് നിശ്വസിച്ചു "വാർത്ത ഒക്കെ കണ്ട് മൂർത്തിയുടെ വീട്ടുകാർ തന്നെ ശിവകാമിയുടെ ബോഡിയും മൂർത്തിയുടെ ബോഡി എന്ന് വിശ്വസിപ്പിച്ച ബോഡിയും ഏറ്റു വാങ്ങി.... കുഞ്ഞിനേയും അവർ തന്നെ ഏറ്റെടുത്തു അവിയുടെ കാഴ്ച തിരിച്ചു കിട്ടിയതോടെ അവളെ സുരക്ഷിതയാക്കാനുള്ള ഓട്ടത്തിലായിരുന്നു ഞാൻ.... ബാലു ഏത് നിമിഷവും അവളെ തേടി വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു ബാലു മോളെ നുള്ളി നോവിക്കില്ല.... പക്ഷേ മൂർത്തി.... എന്റെ ആവണിമോൾക്ക് സംഭവിച്ചത് തന്നെ അവിക്കും സംഭവിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു ബാലുവിന് ഒരിക്കലും രക്ഷിക്കാൻ കഴിഞ്ഞെന്ന് വരില്ല.... എല്ലാത്തിനുമുപരി ബാലുവിനെ പോലെ ഒരു മൃഗത്തിന്റെ മകളായി എന്റെ മകൾ വളരാൻ പാടില്ലായിരുന്നു

അതിന് ഞാൻ കണ്ടെത്തിയ വഴിയായിരുന്നു ജനകേട്ടനും ശാരദേച്ചിയും..... അവർക്ക് അവി സ്വന്തം കുഞ്ഞിനെ പോലെയായിരുന്നു.... നന്മ നിറഞ്ഞ രണ്ട് ജന്മങ്ങൾ അവരെക്കാൾ നന്നായി മറ്റാർക്കും അവിയെ നോക്കാനാവില്ലെന്ന് എനിക്കറിയാമായിരുന്നു അവരുടെ കാൽക്കൽ വീണു യാചിച്ച എന്നെ ചേച്ചി ചേർത്തു പിടിച്ചു.... സന്തോഷത്തോടെ എന്റെ അവിയെ മകളായി സ്വീകരിച്ചു കൈയിൽ ഉണ്ടായിരുന്ന സ്വർണവും പണവും ഏൽപ്പിച്ചു അവരെ ദൂരേക്ക് അയച്ചു.... അവർ എവിയെടാണെന്ന് എനിക്ക് പോലും കണ്ട് പിടിക്കാൻ സാധിക്കാത്ത ഒരിടത്തേക്ക് അവർ പോയി..... ഒരിക്കലും എന്നിലൂടെ ബാലു അവരിലേക്ക് എത്തിപ്പെടാതിരിക്കാൻ അതിന് വേണ്ടി ഞാൻ ജീവിച്ചിരിക്കെ.... മരിച്ചെന്നു ബാലുവിനെയും സമൂഹത്തെയും വിശ്വസിപ്പിച്ചു.... ഇനിയൊരിക്കലും അയാളുടെ നിഴൽ പോലും എന്റെയും എന്റെ കുഞ്ഞിന്റെയും മേൽ പതിയരുതെന്ന് ഞാൻ ആഗ്രഹിച്ചു.... അതുകൊണ്ടാ മോളെ കാണാൻ പലപ്പോഴും ഉള്ള് തുടിച്ചിട്ടും സ്വയം നിയന്ത്രിച്ചു നിന്നത് സ്വത്തും പണവും ഇല്ലെങ്കിലും നല്ലൊരു അച്ഛനും അമ്മയും എന്റെ മോൾക്ക് ഉണ്ടാവുമെന്ന് സ്വയം സമാധാനിച്ചു.... പക്ഷേ ഇന്ന്.... എല്ലാം തകർന്നു.... അവിയെ ബാലു കണ്ടെത്തിയിരിക്കുന്നു ഏത് വിധേനയും ബാലു മോളെ നേടിയെടുക്കും....

അത് അവളുടെ ജീവന് ആപത്താണ് അതുകൊണ്ട് എന്റെ മോളെ എനിക്കൊപ്പം അയക്കണം..... ഞാൻ മോളെയും കൂട്ടി ഈ നാട്ടിൽ നിന്ന് തന്നെ പോകാൻ തീരുമാനിച്ചു..... " ഗൗരി പറഞ്ഞു നിർത്തിയതും "അത് നടക്കില്ല...." റാവൺ എടുത്തടിച്ചത് പോലെ പറഞ്ഞു "ജാനി എങ്ങോട്ടും വരില്ല.... ഇവിടെ തന്നെ ഉണ്ടാകും..." അവന്റെ തീരുമാനം പോലെ ശബ്ദവും ഉറച്ചതായിരുന്നു "RK പ്ലീസ്‌...." അവർ യാചിച്ചു "നിങ്ങൾക്ക് പോകാം...." അവൻ ഗൗരവത്തോടെ പറഞ്ഞു "ഇല്ല RK..... എന്റെ മോൾടെ ജീവൻ വെച്ചാണ് നീയിപ്പോ കളിക്കുന്നത്.... ബാലുവിനോടുള്ള ദേഷ്യം തീർക്കാൻ എന്റെ മോളെ കരുവാക്കരുത്...." അവർ യാചനയോടെ പറഞ്ഞതും അവന്റെ മുഖം വലിഞ്ഞു മുറുകി "എന്റെ ഭാര്യയെ സംരക്ഷിക്കാൻ എനിക്കറിയാം.... നിങ്ങളുടെ സേവനം തൽക്കാലം ആവശ്യമില്ല.... You may leave now... " അവൻ ദേഷ്യത്തോടെ പറഞ്ഞതും ശിവദ ഗൗരിയെ കൂട്ടിക്കൊണ്ട് പോയി അവർ പോയതും റാവൺ ദേഷ്യത്തോടെ ബാക്കി മൂന്ന് പേരെയും ഒന്ന് നോക്കിയതും അവരും അവിടെ നിന്നും ഡോറും ചാരി പുറത്തേക്ക് ഇറങ്ങി അവരും പോയതും റാവൺ ജാനിയുടെ അടുത്തായി ഇരുന്നുകൊണ്ട് അവളുടെ നെറ്റിയിൽ പതിയെ തലോടി "രാവണാ....!"

അവൾ കണ്ണുകൾ ചിമ്മി തുറന്ന് നേർത്ത സ്വരത്തിൽ വിളിച്ചതും അവൻ അവളുടെ കവിളിൽ കൈ വെച്ച് ഒന്ന് മൂളി "എന്നെ..... തനിച്ചാക്കി പോവല്ലേ രാവണാ...." അവൾ അവശതയോടെ പറഞ്ഞതും അവൻ അവളെ നോക്കി പുഞ്ചിരിച്ചു ആ പുഞ്ചിരി കണ്ട് അവളുടെ വാടിയ മുഖത്ത് ഒരു തെളിച്ചം വന്നു അത് നോക്കി ചിരിയോടെ റാവൺ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തതും അവൾ കണ്ണുകൾ അടച്ചു പിടിച്ചു അത് സ്വീകരിച്ചു അവൻ അവളിൽ നിന്ന് വിട്ട് മാറിയതും ജാനി പതിയെ എണീറ്റിരുന്നു "വിശക്കുന്നുണ്ടോ....?" അവൻ അവളുടെ കവിളിൽ കൈ വേച്ചു ചോദിച്ചതും അവൾ ഇല്ലായെന്ന് തല കുലുക്കി "എന്ത് പറ്റി....? എന്തെങ്കിലും വയ്യായ്ക ഉണ്ടോ....?" അവളുടെ മുഖഭാവം കണ്ട് അവൻ നെറ്റി ചുളിച്ചു "അത്.... ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ....?" കൊച്ചു കുട്ടികളുടെ നിഷ്കളങ്കതയോടെ അവൾ ചോദിച്ചതും റാവൺ ഒന്ന് പുഞ്ചിരിച്ചു അവൾക്ക് നേരെ അവൻ കൈ വിടർത്തിയതും അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... അവന്റെ കരങ്ങൾ അവളെ പൊതിഞ്ഞു പിടിച്ചു അവനോട് ചേർന്നിരിക്കുമ്പോൾ അവളുടെ മനസ്സ് ശാന്തമാകുന്നത് അവളറിഞ്ഞു റാവൺ അവളുടെ പുറത്ത് പതിയെ തട്ടി കൊടുത്തതും അവൾ അവന്റെ നെഞ്ചിലേക്ക് ചുരുണ്ടു കൂടി ഇരുന്നു പെട്ടെന്ന് അവൾ അവനിൽ നിന്ന് വിട്ട് മാറിയതും റാവൺ മുഖം ചുളിച്ചു അവളെ നോക്കി "എന്ത് പറ്റി...?" ചുറ്റും നോക്കുന്നവളെ നോക്കി അവൻ സംശയത്തോടെ ചോദിച്ചു "അത്.... അ.... അച്ഛൻ....?".....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story