ജാനകീരാവണൻ 🖤: ഭാഗം 44

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഒന്നും അറിയാതെ എന്റെ ഏട്ടനെ ഒരുപാട് ക്ഷപിച്ചിട്ടുണ്ട്.... വെറുത്തിട്ടുണ്ട് ഞാൻ.... അന്നൊക്കെ എന്നെ വേദനിപ്പിക്കാതിരിക്കാൻ സത്യങ്ങൾ ഒക്കെ ഉള്ളിൽ കൊണ്ട് നടന്നു.... പറഞ്ഞൂടായിരുന്നോ.... ഒരിക്കലെങ്കിലും.... ഞാൻ നിന്റെ സ്വന്തം ഏട്ടനാണെന്ന് പറഞ്ഞൂടായിരുന്നോ..... ഈ ഏട്ടന്റെ അനിയത്തിക്കുട്ടിയായി കഴിയുന്നതിനേക്കാൾ ഭാഗ്യം മറ്റെന്താ ഏട്ടാ എനിക്കുള്ളത്.... അതിനേക്കാൾ വലിയ എന്ത് സന്തോഷമാ എനിക്ക് വേണ്ടത്....?"നന്ദു നിറ കണ്ണുകളോടെ പറഞ്ഞതും റാവൺ ഒന്ന് ശ്വാസം വലിച്ചു വിട്ടു "നന്ദൂ...."അവന്റെ കൈ പിടിച്ചു വെച്ച് വിതുമ്പുന്നവളുടെ തലയിൽ തലോടി അവൻ വിളിച്ചതും അവൾ ഉടുമ്പ് പോലെ കെട്ടിപ്പിടിച്ചു "I love you ഏട്ടാ..... "അവന്റെ നെഞ്ചിൽ പറ്റി ചേർന്നുകൊണ്ടവൾ കണ്ണുകൾ ഇറുക്കിയടച്ചു റാവൺ ഒന്നും മിണ്ടിയില്ല.... പതിയെ അവളുടെ തലയിൽ തലോടി കൊടുത്തു വിതുമ്പലോടെ എന്തൊക്കെയോ പറയുന്നവളെ ആശ്വസിപ്പിക്കാൻ ആ തലോടൽ മതിയായിരുന്നു "RK..... നിന്നെ ശിവദാന്റി അന്വേഷി....."

റാവണിനോട്‌ അതും പറഞ്ഞു അകത്തേക്ക് വന്ന മാനവ് നന്ദുവിന്റെ കരച്ചിൽ കണ്ട് ഒന്ന് നിന്നു "നന്ദൂ....?" അവൻ ഓടി വന്ന് അവളുടെ അടുത്തായി ഇരുന്നു.... നന്ദു നിറ കണ്ണുകളോടെ തലയുയർത്തി അവനെ നോക്കി "എന്താ മോളെ.... എന്താ നിനക്ക്.... എന്തിനാ കണ്ണ് നിറഞ്ഞെ....?" അവളുടെ കവിളിൽ കൈ വെച്ച് വേവലാതിയോടെ ചോദിക്കുന്ന മനുവിനെ കാണവേ ആ വേദനയിലും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു "എന്റെ കണ്ണ് നിറഞ്ഞപ്പോൾ എന്തിനാ ഈ മുഖം വാടിയത്....?" മനുവിന്റെ കണ്ണുകളിൽ നോക്കി നന്ദു ചോദിച്ചപ്പോഴാണ് മനുവിന് ബോധം വന്നത് അവളുടെ കണ്ണ് നീർ കണ്ടപ്പോ എന്തോ മനസ്സ് പിടഞ്ഞു പോയി.... കണ്ട് നിൽക്കാൻ കഴിയാത്ത പോലെ..... അവൾ തന്റെ ചോരയാണെന്ന തിരിച്ചറിവ് ഉള്ളിലുള്ളത് കൊണ്ടാവും....! "Sorry.... Sorry Mam... ഞാൻ അറിയാതെ.... പെട്ടെന്ന് കണ്ടപ്പോ...."എന്തൊക്കെയോ പറഞ്ഞു മാറി പോകാൻ നിന്ന മനുവിന്റെ കൈകളിൽ നന്ദു പിടുത്തമിട്ടു "എന്തിനാ ഏട്ടാ ഈ അനിയത്തിക്കുട്ടിയെ അകറ്റി നിർത്തണേ..... ഞാൻ.... ഞാനും നിങ്ങടെ കൂടെപ്പിറപ്പ് അല്ലെ.... എന്നിട്ട്..... എന്നിട്ട് എന്നേ മാത്രം എന്തിനാ അകറ്റി നിർത്തുന്നെ....?"

അവളുടെ ചോദ്യം കേട്ട് മനു ഞെട്ടലോടെ റാവണിനെ നോക്കി റാവൺ ദീർഘമായി നിശ്വസിച്ചുകൊണ്ട് അവന്റെ കൈയിൽ പിടിച്ചു നന്ദുവിന്റെ അടുത്തായി ഇരുത്തി "അറിഞ്ഞു.... ല്ലേ.. ?" വിളറിയ ചിരിയോടെ മനു റാവണിനെ നോക്കി.... റാവൺ ഒന്ന് മൂളി "ഇനിയും എന്നേ ഇങ്ങനെ അകറ്റി നിർത്തല്ലേ..... "രണ്ടുപേരുടെയും കൈ കൂട്ടി പിടിച്ചു അവൾ വിതുമ്പി.... മനു ഒരു കൈ കൊണ്ട് അവളെ ചേർത്തു പിടിച്ചു "അകറ്റി നിർത്താൻ എനിക്ക് എന്ത് യോഗ്യതയാ മോളെ ഉള്ളത്.... നിന്റെയും നിന്റെ ഏട്ടന്റെയും സ്നേഹത്തിന് പോലും ഞാനും എന്റെ ചേച്ചിയും അർഹരല്ല...." മനു അത് പറഞ്ഞു മുഴുമിപ്പിക്കും മുന്നേ നന്ദു അവന്റെ വാ പൊത്തി.... അരുതെന്ന് തല ചലിപ്പിച്ചു "ഇതുപോലെയുള്ള കൂടെപ്പിറപ്പുകളെ കിട്ടാനുള്ള യോഗ്യത എനിക്കുണ്ടോന്ന എന്റെ സംശയം.... എന്റെ കണ്ണ് നിറഞ്ഞാൽ വേദനിക്കുന്ന വല്യേട്ടനും.... കണ്ണ് നിറയാൻ അനുവദിക്കാത്ത കുഞ്ഞേട്ടനും...."നന്ദു രണ്ട് പേരെയും വരിഞ്ഞു മുറുക്കി നിറ കണ്ണുകളോടെ പറഞ്ഞതും കണ്ട് നിന്ന ആരവിന്റെ കണ്ണ് നിറഞ്ഞു ഇത്രയും കാലം സ്വന്തമെന്ന് കരുതിയ തന്റെ കുഞ്ഞിപെങ്ങൾ.....!! അവന്റെ കണ്ണും മനസ്സും ഒരുപോലെ നീറി..... എങ്കിലും അവർക്ക് മുന്നിൽ പിടിച്ചു നിന്നു....

വരണ്ട ഒരു പുഞ്ചിരിയോടെ.....! എന്നാൽ സംഭവിക്കുന്നതൊന്നും മനസ്സിലാവാതെ അവരെ തന്നെ ഉറ്റുനോക്കി നിൽക്കുകയായിരുന്നു ജാനി "നിങ്ങൾ അനുഭവിച്ചതൊക്കെ ഓർക്കുമ്പോൾ എന്റെ ഉള്ള് പിടയുവാ....ചേച്ചി.... എനിക്ക് മാനസേച്ചിയെ കാണണം.... എന്നേ ഒന്ന് കൊണ്ട് പോവോ അങ്ങോട്ട്...." അവൾ യാചനയുടെ സ്വരത്തിൽ പറഞ്ഞതും റാവണും മനുവും ഒരുപോലെ എണീറ്റു നിന്നു രണ്ട് പേരും കൂടി അവളെ പിടിച്ചെണീപ്പിച്ചു റാവൺ അവളെ കോരി എടുത്ത് മുന്നോട്ട് നടന്നു.... മനു അവളുടെ വീൽ ചെയറുമായി പിന്നാലെ പോയി "ആരവ്.... ഞങ്ങളല്ലാതെ ആര് വന്നാലും അകത്തേക്ക് കയറ്റണ്ട...."വാതിൽക്കൽ എത്തി നിന്നുകൊണ്ട് റാവൺ പറഞ്ഞു.... ആരവ് മൂളി "ഇവിടെ എന്താടാ നടക്കണേ.... രാവണൻ നന്ദുവിന്റെ സ്വന്തം ചേട്ടനാണോ....?" അവൾ അവൻ പോയ ഉടൻ തന്നെ ആരവിനെ പിടിച്ചു നിർത്തി ചോദിച്ചു ഗൗരി പറഞ്ഞ കഥ അവൻ ജാനിയോട് പറഞ്ഞതും അവൾ കേട്ടത് വിശ്വസിക്കാനാവാതെ തറഞ്ഞു നിന്നു "ആ മൂർത്തി ഒരു മനുഷ്യനാണോ....? സ്വന്തം മക്കളെ.... ച്ചേ...."

അവൾ അറപ്പോടെ മുഖം തിരിച്ചു "നിന്റെ അച്ഛനും അതിൽ പങ്ക് പറ്റിയിട്ടുണ്ട് ജാനി...."ആരവ് അവളെ നോക്കി ചിന്തിച്ചു "അപ്പൊ ഈ മാനസ ആരാ....? മഹേഷേട്ടൻ എങ്ങനെയാ നന്ദൂന് ഏട്ടനാവുന്നേ....?" അവൾ ചോദ്യങ്ങൾ തുടർന്നതും ആരവ് ശ്വാസം വലിച്ചു വിട്ടു മനുവിൽ നിന്നും വിക്രമിൽ നിന്നും അറിഞ്ഞതൊക്കെ അവൻ അവളോട് പറഞ്ഞു ഒക്കെ കേട്ട് ജാനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി "എന്ത് ദുഷ്ടൻമാരാ അവര്.... ആ ചേച്ചി എന്ത് മാത്രം അനുഭവിച്ചു.... എന്റെ രാവണൻ എത്രത്തോളം വേദനിച്ചിട്ടുണ്ടാവും...."അവൾ നിറ കണ്ണുകളോടെ അവനെ നോക്കി "ലോകത്ത് ഏതെങ്കിലും അച്ഛന്മാർക്ക് മക്കളോട് ഇങ്ങനെ ചെയ്യാൻ പറ്റോ....?" അവളുടെ ചോദ്യം കേട്ട് അവൻ വിളറിയ ചിരി ചിരിച്ചു "കൊല്ലണം.... എല്ലാത്തിനെയും കൊല്ലണം.... ഇഞ്ചിഞ്ചായി കൊല്ലണം..... ഞാൻ.... ഞാൻ അച്ഛനോട് പറയാം.... അച്ഛൻ.... അച്ഛൻ രാവണനെ സഹായിക്കും.... "അവൾ കണ്ണ് തുടച്ചു ഉത്സാഹത്തോടെ പറഞ്ഞതും ആരവിന്റെ മുഖം മാറി "നിന്റെ അച്ഛനും കൂടി ചേർന്നാ....." "അനന്തൂട്ടാ..... അനന്തൂട്ടാ..... "ശിവദയുടെ വിളി കേട്ടതും പറയാൻ വന്നത് മുഴുമിപ്പിക്കാതെ അവൻ അവിടെ നിന്നും പോയി ജാനി അവൻ പറയാൻ വന്നത് എന്താണെന്ന് ചിന്തിച്ചുകൊണ്ട് മുറിയിലേക്ക് നടന്നു മനസ്സിൽ ആരവ് പറഞ്ഞ കഥകളായിരുന്നു റാവൺ എന്തുകൊണ്ടാ ഇങ്ങനെ ആയതെന്ന് മനസ്സിലാക്കുകയായിരുന്നു അവൾ.... ആദ്യമായി അവൾക്ക് അവനോട് ആരാധന തോന്നി.....അവളുടെ രാവണനോട്‌.....! •••••••••••••••••••••••••••••••°

"എന്താ മനൂ.... എന്ത് പറ്റി....,?" നന്ദുവിനെ കൂട്ടി വന്ന അവരെ നോക്കി വികാസ് സംശയത്തോടെ ചോദിച്ചതും റാവൺ നന്ദുവിന്റെ വീൽ ചെയർ ഉരുട്ടി അകത്തേക്ക് നടന്നു "അവൾ എല്ലാം അറിഞ്ഞു.... ചേച്ചിയെ കാണാൻ വാശി പിടിച്ചപ്പോൾ കൊണ്ട് വന്നതാ...." മനു ചെറു ചിരിയോടെ പറഞ്ഞത് കേട്ട് അവനിൽ ഞെട്ടൽ ഉടലെടുത്തു അതിനൊന്നു കണ്ണ് ചിമ്മി ചിരിച്ചുകൊണ്ട് അവൻ അകത്തേക്ക് നടന്നതും വികാസും പിന്നാലെ പോയി മുറിയിൽ ചെന്നപ്പോൾ അവർ കാണുന്നത് ഒരു കുഞ്ഞി പാവക്കുട്ടിയെ മാറോടു ചേർത്തു താലോലിക്കുന്ന മാനസയെയാണ് അവളെ നോക്കി കണ്ണും നിറച്ച് കുറച്ചു മാറി നന്ദുവും ഇരിക്കുന്നുണ്ട് "ചേച്ചി...."റാവൺ സൗമ്യമായി വിളിച്ചതും അവൾ തലയുയർത്തി അവനെ നോക്കി "ഹൈ.... മനൂട്ടാ.....😍" അവൾ ഉത്സാഹത്തോടെ ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചതും മനു മാറി നിന്ന് ചിരിയോടെ അവാരെ നോക്കി "ചേച്ചി.... ഇതാരാണെന്ന് നോക്ക്...."നന്ദുവിനെ ചൂണ്ടി അവൻ പറഞ്ഞതും മാനസ അവളെ സൂക്ഷിച്ചു നോക്കി "ആരാ മനൂട്ട ഇത്....?"

അവൾ കണ്ണും വിടർത്തി താടക്ക് വിരൽ ഊന്നി സംശയത്തോടെ ചോദിച്ചതും നന്ദു അലിവോടെ അവളെ നോക്കി "അനിയത്തിയാ...." അവൻ പുഞ്ചിരിച്ചു "ആരുടെ....?"അവൾ നെറ്റി ചുളിച്ചു "നമ്മുടെ...." അവൻ അവളുടെ മുടിയിൽ തലോടി പറഞ്ഞു "ആണോ....?" അവളുടെ കണ്ണുകളിൽ അത്ഭുതം കൂറി "നീ ഞങ്ങടെ കുഞ്ഞുവാവയാ....?" അവൾ നന്ദുവിനെ നോക്കി നിഷ്കളങ്കമായി ചോദിച്ചതും നന്ദു കണ്ണ് തുടച്ചുകൊണ്ട് തല കുലുക്കി "ഹൈ...."അവൾ നന്ദുവിന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്ന് അവളുടെ കവിളിൽ കൈ വെച്ചു.... നന്ദു ആ കൈയിൽ കൈ ചേർത്തു പിടിച്ചു "കുഞ്ഞുവാവ സുന്ദരിയാട്ടോ...."മാനസ അവളുടെ മൂക്കിൽ നുള്ളിയതും നീണ്ടു വളർന്ന മാനസയുടെ നഖം ഏൽപ്പിച്ച മുറിവിൽ കൈ വെച്ച് നന്ദു ഒന്ന് എരിവ് വലിച്ചു "മാനസേ.... എന്തിനാ നന്ദൂനെ നോവിക്കണേ....?" വികാസ് ശാസനയോടെ അവളെ നോക്കിയതും അവൾ അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു "എന്റെ കുഞ്ഞുവാവയാ...." അവൾ നന്ദുവിനെ കെട്ടിപ്പിടിച്ചു വെച്ച് വികാസിനെ നോക്കി ചുണ്ട് കോട്ടി നന്ദു മാനസയുടെ കവിളിൽ അമർത്തി മുത്തിയതും അവൾ കണ്ണും വിടർത്തി നന്ദുവിനെ നോക്കി "മനൂട്ടൻ മാത്രാ ചേച്ചിക്ക് മുത്തം തരണേ...."

അവൾ കുഞ്ഞിക്കണ്ണ് വിടർത്തി പറഞ്ഞതും "ഞാൻ തന്നത് ഇഷ്ടായില്ലേ....?" നന്ദു പുഞ്ചിരിയോടെ ചോദിച്ചതും മാനസ തലകുലുക്കി "ന്റെ കുഞ്ഞാവ അല്ലെ.... എനിക്കിഷ്ടായി...." അവളുടെ സംസാരം കേട്ട് അലിവോടെ നന്ദു അവളെ ചേർത്തു പിടിച്ചു എന്തോ മനസ്സിന് നല്ല സന്തോഷങ്ങൾ തോന്നി അവൾക്ക്.... കണ്ട് നിൽക്കുന്നവർക്കും അങ്ങനെ തന്നെ ആയിരുന്നു •••••••••••••••••••••••••••••••° ഏറെ വൈകിയാണ് നന്ദുവുമായി അവർ തിരിച്ചെത്തിയത് നന്ദുവിനെ മുറിയിലാക്കി റാവൺ വന്നപ്പോഴേക്കും ജാനി കിടന്നിരുന്നു റാവൺ ഡ്രസ്സ്‌ എടുത്ത് ഫ്രഷ് ആയി ഇറങ്ങി ടവ്വൽ കൊണ്ട് മുഖം തുടച്ചുകൊണ്ട് ബെഡിലേക്ക് വന്നിരുന്നതും ജാനി ചിണുങ്ങിക്കൊണ്ട് അവന്റെ അടുത്തേക്ക് നീങ്ങിക്കിടന്നു റാവൺ അവളെ ഒന്ന് നോക്കിക്കൊണ്ട് ഫോൺ എടുത്ത് അതിൽ നോക്കി ഇരുന്നു ഇടക്കെപ്പഴോ ജാനിയെ നോക്കിയപ്പോൾ അവൾ പുഞ്ചിരിയോടെ അവനെയും നോക്കി കിടക്കുന്നത് കണ്ടു "എന്താ 🙄..?" അവന്റെ ചോദ്യം കേട്ട് അവൾ ഒന്നുമില്ലെന്ന് തോള് പൊക്കി കാണിച്ചു റാവൺ ഒന്ന് മൂളിക്കൊണ്ട് വീണ്ടും ഫോണിലേക്ക് കണ്ണുകൾ പായിച്ചു അവൾ അതേ നോട്ടം തുടരുന്നത് മനസ്സിലാക്കി അവൻ വീണ്ടും തലയുയർത്തി അവളെ നോക്കി പതിവില്ലാത്ത പുഞ്ചിരി കണ്ട് അവൻ നെറ്റി ചുളിച്ചു "എന്താടി....?" അവൻ ഗൗരവത്തോടെ അവളെ നോക്കി ചോദിച്ചു ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story