ജാനകീരാവണൻ 🖤: ഭാഗം 47

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഹും.... അങ്ങേർടെ ഒരു ജാഡ.... ചുമ്മാതാണോ ഇതിനെ ഞാൻ രാവണൻ എന്ന് വിളിക്കണേ..... എന്തൊരു സാധനാ ദേവ്യേ ഇത്.... എന്തേലും പറഞ്ഞാൽ അപ്പൊ മുഖം ഒരു പോക്കാ.... പിന്നേ ഒന്നും മിണ്ടാതെ ഒരു പോക്കും.... ഞാനെന്താ ആവശ്യം ഇല്ലാത്ത കാര്യം ആണോ പറഞ്ഞെ.... എല്ലാർക്കും സന്തോഷം കിട്ടുന്ന കാര്യല്ലേ.... ഒന്ന് സമ്മതിച്ചാൽ എന്താ..... ദുഷ്ടൻ....."അവൾ ബെഡിലിരുന്ന് ഓരോന്ന് പറഞ്ഞുകൊണ്ട് ദേഷ്യത്തോടെ ബെഡിൽ കുത്തി "അങ്ങേര് എന്താ വിചാരി...." സംസാരത്തിനിടെ മുന്നോട്ട് നോക്കിയ ജാനി വാതിൽക്കൽ ചാരി കോട്ട് നെഞ്ചിൽ ചേർത്തു പിടിച്ചു നിൽക്കുന്ന റാവണിനെ കണ്ടതും അവളുടെ വായടഞ്ഞു ചാടി പിണഞ്ഞെണീറ്റുകൊണ്ട് അവൾ ചമ്മിയ ചിരി ചിരിച്ചു റാവൺ അവളെ തന്നെ നോക്കിക്കൊണ്ട് അകത്തേക്ക് കയറിയതും ജാനി ഒന്നു പതറി എന്നാൽ അവൻ അവളെ മൈൻഡ് ചെയ്യാതെ ടേബിളിൽ ഇരുന്ന വാച്ച് എടുത്ത് കൈയിൽ കെട്ടി അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ച് "എന്റെ സമ്മതം കിട്ടാതെ ആരുടേയും സന്തോഷം പോകണ്ട....

പാർടിക്ക് വേണ്ടത് എന്താണെന്ന് വെച്ചാൽ മനുവിനോടോ വിക്രമിനോടോ പറഞ്ഞാൽ മതി...." വാച്ച് കേട്ടുന്നതിനിടയിൽ റാവൺ പറഞ്ഞതും ജാനിയുടെ മുഖം തെളിഞ്ഞു അവൾ ഓടി വന്ന് റാവണിനെ കെട്ടിപ്പിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു "Thank youuuuu😘"അവന്റെ കവിളിൽ അമർന്ന ചുണ്ടുകൾ പിൻവലിച്ചു കൊണ്ട് അവൾ പറഞ്ഞതും റാവൺ കണ്ണും മിഴിച്ചു അവളെ നോക്കി അത് കണ്ട് അവളുടെ മുഖത്തെ ചിരി പതിയെ മാഞ്ഞു.... വേഗം അവനിൽ നിന്ന് വിട്ട് മാറി "ദേവ്യേ.... " അബദ്ധം പറ്റിയത് പോലെ കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് അവൾ ദൈവത്തെ വിളിച്ചു "ഹിഹി.... പോണില്ലേ.... " അവൾ ഒരുമാതിരി ഇളി ഇളിച്ചുകൊണ്ട് അവനോട് ചോദിച്ചതും അവൻ ഭിത്തിയിൽ ചാരി കൈയും കെട്ടി നിന്നു "പോണില്ലല്ലേ.... എന്നാൽ പിന്നേ ഞാൻ പോയേക്കാം...." അവനെ നോക്കി ആർക്കോ വേണ്ടി ഇളിച്ചുകൊണ്ട് അവൾ പറഞ്ഞതും അവൻ അവളെ നോക്കി അർത്ഥം വെച്ച് തലയാട്ടി അവൾ ജീവൻ തിരിച്ചു കിട്ടിയത് പോലെ ക്ഷണ നേരം കൊണ്ട് അവിടെ നിന്ന് പുറത്തേക്ക് ഓടി അവളുടെ ഓട്ടം കണ്ട് കവിളിൽ തലോടി റാവൺ ഫായലും എടുത്ത് പുറത്തേക്ക് പോയി ജാനിയുടെ ഓട്ടം ചെന്ന് നിന്നത് നന്ദുവിന്റെ മുറിയിലും

നന്ദുവും ആരവും അവളെ ചൂഴ്ന്ന് നോക്കുന്നത് കാര്യമാക്കാതെ അവൾ ടേബിളിൽ ഇരുന്ന വെള്ളം എടുത്ത് വായിലേക്ക് കമിഴ്ത്തി "Just escaped....."അവൾ ബെഡിലേക്ക് വീണുകൊണ്ട് ആശ്വാസത്തോടെ പറഞ്ഞതും നന്ദുവും ആരവും പരസ്പരം നോക്കി ചിരിച്ചു "ഏട്ടന്റെ കൈയീന്ന് നല്ലത് കിട്ടി കാണും.... ഏട്ടത്തിക്ക് വേറെ പണിയൊന്നുമില്ലേ.....ഇവിടെ എങ്ങാനും അടങ്ങി ഇരുന്നാൽ പോരായിരുന്നോ....?വെറുതെ പോയി പണി വാങ്ങിക്കാനായിട്ട്...."നന്ദു അവളുടെ തലക്ക് ഒന്ന് കിഴുക്കിയതും ജാനി ചുണ്ട് കൂർപ്പിച്ചു "വെറുതെ ഇവിടെ ഇരുന്നാൽ നിന്റെ സേട്ടൻ സമ്മതിക്കുമായിരുന്നോ..... 🥴 ഞാനിപ്പോ ചോദിച്ചത് കൊണ്ടല്ലേ സമ്മതിച്ചത്....." അവൾ വല്യ കാര്യം പോലെ വീമ്പിളക്കി "സമ്മതിച്ചോ....🙄?" ആരവ് ബെഡിൽ എണീറ്റിരുന്നു ചോദിച്ചതും "യെസ് ഓഫ്‌ കോഴ്സ്...." അവൾ പ്രത്യേക ടോണിൽ മറുപടി പറഞ്ഞു "പിന്നേ നീ എന്തിനാ ഓടിയെ....?" ആരവ് മുഖം ചുളിച്ചതും ജാനി അവിടെ നടന്നതൊക്കെ മനസ്സിൽ ഓർത്തു എന്നിട്ട് തല ഒന്ന് കുടഞ്ഞു "ഓഹ് 😬😬....

ഇപ്പൊ അതാണോ ഇവിടുത്തെ വിഷയം അതും ഇതും ചോദിച്ചു സമയം കളയാതെ പാർട്ടിക്ക് എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്ക്...." അവൾ ആരവിനെ നോക്കി പല്ല് കടിച്ചു പറഞ്ഞു "ഏട്ടത്തിക്ക് എന്തിനാ റിയേടെ b'day പാർട്ടി നടത്താൻ ഇത്രയും ഉത്സാഹം.... അവളുടെ സ്വഭാവം വെച്ച് ഇവിടെ ആർക്കും ഇതിൽ താല്പര്യം ഉണ്ടാവില്ല....." നന്ദു പറയുന്നത് കേട്ട് ജാനി ഒന്ന് ചിരിച്ചു "നന്ദൂ.... ഞാൻ പാർട്ടി വേണമെന്ന് പറഞ്ഞത് റിയക്ക് വേണ്ടി മാത്രമല്ല.... നമുക്ക് എല്ലാവർക്കും കൂടി വേണ്ടിയാ ഈയിടയായി ഇവിടെ എല്ലാവരും ആകെ വല്ലാത്തൊരു മാനസികാവസ്ഥയിലാണ്..... ഈ പാർട്ടിയിലൂടെ എല്ലാവർക്കും ഒരു ചേഞ്ച്‌ ആവില്ലേ രാവണൻ.... മനുവേട്ടൻ.... മാനസേച്ചി.... വിക്രം.... വികാസേട്ടൻ.... ഇവരൊക്കെ മനസ്സിൽ ഒരുപാട് വേദനകൾ മനസ്സിൽ കൊണ്ട് നടക്കുന്നവരാണ് എല്ലാവരും ഇങ്ങനൊരു പാർട്ടിയിൽ ഒത്തു കൂടുന്നതിലൂടെ അവർക്ക് ഇത്തിരി സന്തോഷം കിട്ടുമെങ്കിൽ അത് നല്ലതല്ലേ.... അവർക്കൊരു ചേഞ്ച്‌ ആവില്ലേ....?" ജാനി പറയുന്നതൊക്കെ കേട്ട് നന്ദു അവളുടെ കവിളിൽ കൈ വെച്ചു പുഞ്ചിരിച്ചു

"ഞങ്ങൾ പോലും ചിന്തിക്കാത്ത കാര്യമാ ഏട്ടത്തി ഇപ്പൊ പറഞ്ഞത്.... എന്റെ ഏട്ടന്മാർക്കും ചേച്ചിക്കും എല്ലാവർക്കും സന്തോഷം കിട്ടുമെങ്കിൽ എന്തിനും ഞാനും ഉണ്ട് കൂടെ...."നന്ദു ജാനിയെ ചേർത്തു പിടിച്ചു "ചേച്ചിയെയും വികാസേട്ടനെയും എങ്ങനെ വരുത്തിക്കും....?" ആരവ് ആയിരുന്നു അത് ചോദിച്ചത് "അത് ഞാൻ ഏട്ടനോട് പറഞ്ഞോളാം.... "നന്ദു ഒട്ടും ആലോചിക്കാതെ പറഞ്ഞു "അല്ലാ റിയക്കും റോഷനും തേജിനും തനുവിനും ഒന്നും ചേച്ചിയെ അറിയില്ലല്ലോ.... അവരോട് എന്ത് പറയും....?" ആരവ് അവന്റെ സംശയം ഉന്നയിച്ചതും ജാനി എന്തോ ചിന്തിച്ചു "വിക്രമിന്റെ ബ്രദറും വൈഫും അല്ലെ.... പിന്നേ രാവണന്റെ ഫ്രണ്ടും.... രാവണൻ invite ചെയ്തതാണെന്ന് പറയാല്ലോ...."ജാനി പറഞ്ഞത് നന്ദു ശരി വെച്ചു "പാർട്ടിക്ക് എന്തൊക്കെ വേണമെന്ന് പെട്ടെന്ന് പ്ലാൻ ചെയ്യണം.... തേജിനെയും തനുവിനെയും കൂടി വിളിക്കാം.... വാ...."ജാനി അതും പറഞ്ഞു എണീറ്റു.... ആരവും ജാനിയും രണ്ട് വശത്ത് നിന്ന് നന്ദുവിനെ പിടിച്ചു അവളെ കൂട്ടി പുറത്തേക്ക് പോയി തനുവും തേജും വന്നതോടെ അവർ എന്തൊക്കെ എങ്ങനെയൊക്കെ വേണമെന്ന് പ്ലാൻ ചെയ്ത് തിട്ടപ്പെടുത്തി.... രണ്ട് പേർക്കും റിയയുടെ b'day ആയത് കൊണ്ട് തന്നെ വല്യ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല....

പിന്നേ ജാനിയാണ് എന്തൊക്കെയോ പറഞ്ഞു അവരെ ഒന്ന് സെറ്റ് ആക്കിയത് നാളെ സഹായത്തിന് അവർ മനുവിനെയും വിക്രത്തെയും വിളിച്ചു പറഞ്ഞു അങ്ങനെ എല്ലാം സെറ്റ് ആക്കി തേജും തനുവും തിരികെ പോയി നന്ദുവും ആരവും ജാനിയും കൂടി നന്ദുവിന്റെ മുറിയിലേക്ക് തിരികെ പോന്നു •••••••••••••••••••••••••••••••° "നാളെ b'day ആയിട്ട് എന്താ പരിപാടി...?ആഘോഷം ഒന്നും ഇല്ലേ...?" ഫ്രണ്ടിന്റെ ചോദ്യം കേട്ട് റിയ താല്പര്യം ഇല്ലാത്ത ഭാവം നടിച്ചു ഫ്രണ്ടിനൊപ്പം പുറത്ത് കറങ്ങാൻ ഇറങ്ങിയതായിരുന്നവൾ "എന്ത് b'day.... അവിടെയാരും എന്നോട് അത്ര അടുപ്പത്തിൽ അല്ല.... പിന്നെങ്ങനെയാ b'day ആഘോഷിക്കുന്നെ....?" അവൾ ചുണ്ട് കോട്ടി ചോദിച്ചു "അതെന്താ അങ്ങനെ.... നിന്റെ സ്വന്തം ആന്റിയും മക്കളും ഒക്കെ അല്ലെ.... പിന്നെന്താ അവർക്ക് നിന്നോട് അടുപ്പം ഇല്ലാത്തെ....?" അവൾ വീണ്ടും ചോദിച്ചതും റിയ ഒന്ന് നിശ്വസിച്ചു "ജീനാ.... നിനക്ക് അറിയില്ല.... ആ RK യുടെ അമ്മ കാരണം എന്റെ അച്ഛൻ എത്രത്തോളം അപമാനിക്കപ്പെട്ടിട്ടുണ്ടെന്ന്..... ഏതോ ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയ ആ സ്ത്രീ കാരണം എന്റെ അച്ഛൻ ഒരുപാട് വിഷമിച്ചിട്ടുണ്ട്....

നാണം കെട്ടിട്ടുണ്ട്..... അന്ന് എന്റെ അച്ഛൻ മനസ്സിൽ നിന്നും ജീവിതത്തിൽ നിന്നും ആ പെങ്ങളെ വെട്ടി മാറ്റി ആ സ്ത്രീയോടും കുടുംബത്തോടും അച്ഛനുള്ള അതേ വെറുപ്പ് എനിക്കും ഉണ്ട്.... എന്റെ അച്ഛന്റെ തല താഴുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല ജീനാ.... അതുകൊണ്ടാ ആ RK യോടും അവന്റെ ഭാര്യയോടും എനിക്കിത്ര ദേഷ്യം വേറെ ആരോടും എനിക്ക് പ്രോബ്ലം ഇല്ല.... ശിവദാന്റിയെയും മക്കളെയും എന്റെ അച്ഛനെ പോലെ എനിക്കും ഇഷ്ടമാണ്.... പക്ഷേ അവർ ആ RK യോടും അവന്റെ ഭാര്യയോടും അടുക്കുന്നത് കാണുമ്പോൾ ദേഷ്യം തോന്നും.... ഞാൻ അവരെ എന്തെങ്കിലും പറയുമ്പോ അവർക്കൊക്കെ എന്നോട് ദേഷ്യമാണ് എന്റെ അച്ഛനൊപ്പമായിരുന്നെങ്കിൽ എന്റെ b'day ഗ്രാന്റായി തന്നെ സെലിബ്രേറ്റ് ചെയ്തേനെ....."റിയ നിരാശയോടെ പറഞ്ഞു നിർത്തി "എങ്കിൽ പിന്നേ നീ എന്തിനാ അച്ഛനെ വിട്ട് ഇങ്ങോട്ട് പോന്നത്....?" ജീന നെറ്റി ചുളിച്ചതും റിയ പുഞ്ചിരിച്ചു "അച്ഛന് പ്രീയപ്പെട്ടതൊക്കെ ഞങ്ങൾക്കും പ്രീയപ്പെട്ടതാണ് ജീനാ.... ഈ നാടും ആ വീടും ശിവദാന്റിയും ഒക്കെ.... ആ RK കാരണമാണ് അച്ഛൻ ഇങ്ങോട്ടൊന്നും വരാത്തത്....

ആന്റിയുമായുള്ള റിലേഷൻ അറ്റ് പോകാതിരിക്കാൻ എല്ലാ വെക്കേഷനും അച്ഛൻ ഞങ്ങളെ ഇങ്ങോട്ട് അയക്കും.... സാധിക്കുമെങ്കിൽ ആ RK യെയും അവന്റെ ആ ഭാര്യയെയും അവിടുന്ന് എങ്ങനേലും തുരത്തണം.... എങ്കിൽ പിന്നേ എന്റെ അച്ഛന് സ്വസ്ഥമായി നാട്ടിൽ വരാനും പെങ്ങൾക്കൊപ്പം സന്തോഷത്തോടെ കഴിയാനും സാധിക്കുമല്ലോ....." അവൾ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി "RK യെ അത്ര പെട്ടെന്ന് അവിടുന്ന് തുരത്താൻ നിനക്ക് കഴിയുമോ....?"ജീനയുടെ ചോദ്യം കേട്ട് ഇല്ലെന്ന് അവൾ തല കുലുക്കി "അത് ബുദ്ധിമുട്ടാണ് ജീനാ.... പക്ഷേ ഞാൻ ട്രൈ ചെയ്യും..... അവനെതിരെ പ്രയോഗിക്കാൻ എനിക്ക് വീണു കിട്ടുന്ന ഏത് ആയുധവും ഞാൻ ഉപയോഗിക്കും.... "അവൾ നിഗൂഢമായി പുഞ്ചിരിച്ചു "ആഹ് അതൊക്കെ വിട്.... B'day ആയിട്ട് ട്രീറ്റ്‌ വേണം...." ജീന വിഷയം മാറ്റി "ഏറ്റു.... നാളെ ക്ലാസ്സ്‌ കഴിഞ്ഞാൽ എന്റെ വക ട്രീറ്റ്‌.... എന്ത് വേണമെന്ന് നീ പറഞ്ഞാൽ മതി... ബാക്കിയുള്ളവരെ കൂടി വിളിച്ചോ...."റിയ അത് പറഞ്ഞതും ജീനയുടെ മുഖം തെളിഞ്ഞു പിന്നേ രണ്ട് പേരും അധികം ചുറ്റി തിരിയാതെ നേരെ വീട്ടിലേക്ക് വിട്ടു •••••••••••••••••••••••••••••••°

റാവൺ രാത്രി ഒരുപാട് വൈകിയാണ് ഓഫീസിൽ നിന്ന് വന്നത്.... ശിവദ വന്ന് ഡോർ തുറന്നതും അവൻ നേരെ മുകളിലേക്ക് നടന്നു "കുഞ്ഞാ.... നീ കഴിക്കുന്നില്ലേ...."അവൻ മുകളിലേക്ക് പോകുന്നത് കണ്ട് ശിവദ വിളിച്ചു ചോദിച്ചു "വേണ്ട ചെറിയമ്മേ.... വിശപ്പില്ല.... ചെറിയമ്മ കിടന്നോ...."അത്രയും പറഞ്ഞുകൊണ്ട് അവൻ മുറിയിലേക്ക് നടന്നു മുറിയിൽ കയറിയപ്പോൾ ജാനി അവിടെ ഉണ്ടായിരുന്നില്ല അവൻ കോട്ടും വാച്ചും ഒക്കെ ഊരി വെച്ച് ഷർട്ടിന്റെ സ്ലീവ് മുട്ടൊപ്പം മടക്കി വെച്ച് ബാൽക്കണിയിൽ പോയി നോക്കി അവളെ അവിടെ കാണാതെ അവൻ പോയി ബാത്റൂം തുറന്നു നോക്കി.... അവിടെയും ജാനി ഉണ്ടായിരുന്നില്ല അവൻ നെറ്റി ചുളിച്ചുകൊണ്ട് ബെഡിന് അടിയിൽ നോക്കി "വന്ന് വന്ന് ഇപ്പൊ ഒരു അന്തവും ഇല്ലാതായിട്ട് വരുവാ... എന്താ ചെയ്യുന്നേ എന്ന് പറയാൻ പറ്റില്ല..." ബെഡിനടിയിലെ ശൂന്യതയിൽ നോക്കി അവൻ മനസ്സിൽ ചിന്തിച്ചു "ഇവളിത് എവിടെപ്പോയി....?" അവൻ നടുവിൽ കൈ ഊന്നി നിവർന്നു നിന്നുകൊണ്ട് ചുറ്റും നോക്കി പിന്നേ എന്തോ ഓർത്തുകൊണ്ട് നന്ദുവിന്റെ മുറി ലക്ഷ്യമാക്കി നടന്നു

"നിന്റെ ചേട്ടനില്ലേ.... That unromantic മൂരാച്ചി.... അങ്ങേര് എന്ത് മനുഷ്യനാടി.... ഒരുമ്മ തരണേൽ പോലും ഞാൻ പോയി അങ്ങേരോട് കെഞ്ചണം.... അറിഞ്ഞു തരുമോ.... ഏഹേ...."മുറിക്ക് മുന്നിൽ എത്തിയപ്പോൾ തന്നെ ജാനിയുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു അവൾ പറയുന്നതൊക്കെ കേട്ട് അവൻ വാതിൽക്കൽ ചാരി നിന്ന് അവരെ ഉറ്റുനോക്കി ബെഡിന് മുകളിൽ കയറി നിന്ന് ഹെഡ് ബോർഡിൽ ചാരി ഇരിക്കുന്ന നന്ദുവിനെ നോക്കിയാണ് അവളുടെ കുറ്റം പറച്ചിൽ "ഞാൻ ഒന്ന് സ്നേഹത്തോടെ സംസാരിക്കാൻ ചെന്നാലോ.... For god sake... Will you please shut your mouth.... എന്ന് ഒരു അലറൽ ആണ്.... കാലൻ...."അവൾ കൊഞ്ഞനം കുത്തി കോലം കാണിക്കുന്നത് കണ്ട് റാവൺ കൈയും കെട്ടി നിന്നു "ഇങ്ങേർക്ക് ഈ ഫീലിംഗ്സ് ഒന്നുല്ലേ.... ഞാൻ അങ്ങേരോട് അടുക്കാൻ ചെന്നാൽ നോക്കി പേടിപ്പിക്കാ.... അലറാ.... വായിൽ പില്ലോ കുത്തിക്കയറ്റാ.... അങ്ങനെ എന്തൊക്കെയോ ഹോബ്ബികളാണ് രാവണന്...." അവൾ മൂക്ക് വലിച്ചു പറഞ്ഞതും നന്ദു പൊട്ടി ചിരിച്ചു "ചിരിക്കെടി നീ ചിരിക്ക്.... അതെങ്ങനാ ആ ചേട്ടന്റെ അല്ലെ അനിയത്തി.... ഇങ്ങനെ വരൂ...."

ജാനി അവളെ നോക്കി ചുണ്ട് കോട്ടി "എന്താ ഇപ്പൊ ഏട്ടത്തീടെ പ്രശ്നം....?" നന്ദു ചിരിയടക്കി അവളോട് ചോദിച്ചു "നിന്റെ ചേട്ടൻ തന്നെയാ.... 😒 ഇന്നേവരെ അങ്ങേര് എന്നോട് ഒന്ന് സോഫ്റ്റ്‌ ആയിട്ട് സംസാരിച്ചിട്ടില്ല.... സ്നേഹത്തോടെ നോക്കിയിട്ടില്ല..... ഞാൻ സ്നേഹം കാണിച്ചാൽ എന്നെ അടുപ്പിക്കില്ല.... കിസ്സ് ഒക്കെ ചോദിച്ചു വാങ്ങേണ്ട ഗതികേടാ... 😒 ഇങ്ങേർക്ക് ഫീലിംഗ്സ് ഒന്നും ഇല്ലേന്നാ എന്റെ ഡൌട്ട്.....?" "ആ ഡൌട്ട് ഞാൻ മാറ്റി തന്നാൽ മതിയോ....?"റാവണിന്റെ ശബ്ദം കേട്ട് ജാനി ഞെട്ടി തിരിഞ്ഞു നോക്കി അപ്പൊ വാതിൽക്കൽ ചാരി കൈയും കെട്ടി നിൽക്കുന്ന റാവണിനെ കണ്ട് അവൾ ഇടി വെട്ട് ഏറ്റത് പോലെ ആയി "ആഹാ ഏട്ടൻ വന്നല്ലോ...."നന്ദു പുഞ്ചിരിയോടെ പറഞ്ഞതും ജാനി ദയനീയമായി അവളെ നോക്കി "ഞാൻ ഇവളുടെ ഡൌട്ട് ഒക്കെ ഒന്ന് മാറ്റി കൊടുക്കട്ടെ.... നീ കിടന്നോ... Gud nyt...." നന്ദുവിനെ നോക്കി അത്രയും പറഞ്ഞുകൊണ്ട് ബെഡിൽ നിന്ന ജാനിയെ എടുത്ത് തോളിൽ ഇട്ട് അവൻ പുറത്തേക്ക് നടന്നു "All the best ഏട്ടത്തി....." ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story