ജാനകീരാവണൻ 🖤: ഭാഗം 48

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഇങ്ങേർക്ക് ഫീലിംഗ്സ് ഒന്നും ഇല്ലേന്നാ എന്റെ ഡൌട്ട്.....?" "ആ ഡൌട്ട് ഞാൻ മാറ്റി തന്നാൽ മതിയോ....?"റാവണിന്റെ ശബ്ദം കേട്ട് ജാനി ഞെട്ടി തിരിഞ്ഞു നോക്കി അപ്പൊ വാതിൽക്കൽ ചാരി കൈയും കെട്ടി നിൽക്കുന്ന റാവണിനെ കണ്ട് അവൾ ഇടി വെട്ട് ഏറ്റത് പോലെ ആയി "ആഹാ ഏട്ടൻ വന്നല്ലോ...."നന്ദു പുഞ്ചിരിയോടെ പറഞ്ഞതും ജാനി ദയനീയമായി അവളെ നോക്കി "ഞാൻ ഇവളുടെ ഡൌട്ട് ഒക്കെ ഒന്ന് മാറ്റി കൊടുക്കട്ടെ.... നീ കിടന്നോ... Gud nyt...." നന്ദുവിനെ നോക്കി അത്രയും പറഞ്ഞുകൊണ്ട് ബെഡിൽ നിന്ന ജാനിയെ എടുത്ത് തോളിൽ ഇട്ട് അവൻ പുറത്തേക്ക് നടന്നു "All the best ഏട്ടത്തി....." ബെഡിൽ ഇരുന്ന് വായപൊത്തി ചിരിച്ചുകൊണ്ട് കൈ വീശി കാണിക്കുന്ന നന്ദുവിനെ അവന്റെ തോളിൽ കിടന്ന ജാനി ദയനീയമായി നോക്കി "എന്നെ താഴെ ഇറക്ക്.... താഴെ ഇറക്കാനല്ലേ പറഞ്ഞെ...." മുറിയിലേക്ക് നടക്കുന്നതിനിടയിൽ ജാനി അവന്റെ തോളിൽ കിടന്ന് കുതറി "അടങ്ങി കിടക്കെടി...."അവളുടെ കഴുത്തിൽ അവന്റെ നിശ്വാസം വന്ന് പതിഞ്ഞതും അവൾ തല ചെരിച്ചു അവനെ നോക്കി അവന്റെ മുഖത്തിന്‌ നേരെ അവളുടെ മുഖം വന്നതും അവൾ പെട്ടെന്ന് തല വെട്ടിച്ചു അവന്റെ തോളിൽ കിടന്ന് അവൾ കൈയും കാലുമിട്ടടിച്ചു

"എന്നെ ഇറക്കി വിട്.... എന്നെ വിടാൻ...."അവൾ അവന്റെ തോളിൽ പിടിച്ചു കുതറി ഇറങ്ങാൻ ശ്രമിച്ചു "ഡീ....!!" റാവണിന്റെ അലർച്ച കേട്ട് അവൾ കുതറുന്നത് നിർത്തി ചുണ്ട് പിളർത്തി അവനെ നോക്കി "നിനക്ക് അടങ്ങി ഒതുങ്ങി ഇരിക്കാൻ പറ്റില്ലേ....?" അവൻ അവളെ എടുത്ത് നടക്കുന്നതിനിടയിൽ കണ്ണുരുട്ടി "മ്മ്ച്ചും....."അവൾ ഉടനടി ഇല്ലെന്ന് ചുമല് കൂച്ചി "ഓഹ്.... എന്നാൽ എങ്ങനെ അടക്കി നിർത്തണമെന്ന് എനിക്കറിയാം...."അവൻ കടുപ്പിച്ചു പറഞ്ഞുകൊണ്ട് അവളെയും തൂക്കി റൂമിൽ കയറി ഡോറടച്ചു "ദേവ്യേ.... ഇങ്ങേര് ഇത് എന്തിനുള്ള പുറപ്പാടാ....?" അവന്റെ മുഖഭാവം ഒക്കെ കണ്ട് അവൾ നഖം കടിച്ചു "അമ്മേ...." അവൻ അവളെ ബെഡിലേക്ക് ഇട്ടതും അവളത് പ്രതീക്ഷിക്കാത്തത് കൊണ്ട് അറിയാതെ വിളിച്ചു പോയി "യ്യോ.... ഒന്ന് പറഞ്ഞിട്ടൊക്കെ ഇട്ടാൽ എന്താ....?" അവൾ ബെഡിൽ കൈ രണ്ടും പിന്നോട്ട് വെച്ച് ഊന്നി ഇരുന്നുകൊണ്ട് ചുണ്ട് കൂർപ്പിച്ചതും റാവൺ അവന്റെ ഷർട്ടിന്റെ ബട്ടൺ ഓരോന്നായി ഊരാൻ തുടങ്ങി അത് കണ്ട ജാനി ഇരുന്ന് വിയർത്തു "നിങ്ങൾ.... നിങ്ങളിത് എന്തോ കാണിക്കാൻ പോവാ.... 🙄?"

അവൾ പകപ്പോടെ ചോദിച്ചതും റാവൺ അവന്റെ ഷർട്ട് ഊരി എറിഞ്ഞിരുന്നു അത് കണ്ട് ജാനി ഒന്ന് വിരണ്ടിരുന്നു അവൻ ഒരു സ്ലീവ്ലെസ്സ് ബനിയനും ഇട്ട് അവളുടെ നേർക്ക് വന്നതും ജാനി കണ്ണും മിഴിച്ചു അവനെ നോക്കി അത് കണ്ട് റാവൺ അവളുടെ നെറ്റിയിൽ പിടിച്ചു പിന്നിലേക്ക് തള്ളി ബെഡിൽ കിടന്ന ടവ്വലും എടുത്ത് ബാത്ത്റൂമിലേക്ക് പോയി "അയ്യേ.... ഞാൻ ഏതാണ്ടൊക്കെയോ പ്രതീക്ഷിച്ചു...." അവൾ പതിയെ പറഞ്ഞതാണെങ്കിലും ബാത്‌റൂമിൽ കയറാൻ നേരം റാവൺ അത് കൃത്യമായി കേട്ടിരുന്നു റാവൺ പോയതും ജാനി നീട്ടി ഒന്ന് ശ്വാസം വലിച്ചു വിട്ട് ബെഡിൽ നിന്ന് എണീറ്റു നേരെ ബാൽക്കണിയിലേക്ക് പോയി നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു..... അവൾ കൈ വരിയിൽ ചാരി നിന്ന് ആ തണുത്ത കാറ്റിനെ ആവാഹിച്ചു കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് മാറിൽ കൈയും കെട്ടി അവൾ നിന്നു.... ആ കുളിർ തെന്നൽ അവളെ തട്ടി തഴുകി പോകുന്നത് അവൾ കണ്ണുകളടച്ചു ആസ്വദിച്ചു

പിന്നേ കണ്ണുകൾ തുറന്ന് മുകളിലേക്ക് നോക്കി ആകാശത്തു മിന്നി തിളങ്ങുന്ന ആ വലിയ നക്ഷത്രത്തിൽ കണ്ണുകളുടക്കി "മനുവേട്ടൻ പറഞ്ഞത് പോലെ.... ഈ നക്ഷത്രം എന്റെ അമ്മയായിരിക്കോ....?"അവൾ ആ നക്ഷത്രത്തെ നോക്കി ആരോടെന്നില്ലാതെ ചോദിച്ചതും ആ നക്ഷത്രം ഒന്ന് മിന്നി തിളങ്ങി അത് കണ്ട് അവളുടെ കണ്ണുകൾ തിളങ്ങി.... അവൾ ഈറനണിഞ്ഞ കണ്ണുകളോടെ ആ നക്ഷത്രത്തെ നോക്കി നിന്നു അത് തന്റെ അമ്മയാണെന്ന് വിശ്വസിക്കുമ്പോൾ..... അത് തന്റെ ചേച്ചിയമ്മയാണെന്ന് അവൾ അറിയുന്നുണ്ടായിരുന്നില്ല അവളാ നക്ഷത്രത്തെ നോക്കി പരാതികളും പരിഭവങ്ങളും പറയാൻ തുടങ്ങി "പിന്നെ എന്റെ ഇപ്പോഴത്തെ പ്രശ്നം അതെന്റെ രാവണനാ..... എനിക്ക് രാവണനെ ഇഷ്ടാ..... ഇഷ്ടം എന്ന് പറഞ്ഞാൽ വെറും ഒരു ഇഷ്ടമല്ല... ജീവനാ....!" അവൾ കൈകൾ മാറോടണച്ചു പിടിച്ചു പറഞ്ഞത് കേട്ട് അവളുടെ പിന്നിൽ നിന്ന റാവൺ പുഞ്ചിരിച്ചു "പക്ഷേ അങ്ങേർക്ക് ഒരുമാതിരി വൃത്തികെട്ട സ്വഭാവം ആണ്.... നന്ദുന് ഒക്കെ ചുമ്മാ ചുമ്മാ ഉമ്മ കൊടുക്കും..... സ്നേഹത്തോടെ സംസാരിക്കും....

എന്നോട് എപ്പോഴും ചൂടാവലും കണ്ണുരുട്ടലും.... പിന്നെ ഇംഗ്ലീഷിൽ കൊറേ ചീത്തയും നന്ദുവിനോട് എനിക്ക് കുശുമ്പ് ഒന്നും ഇല്ലാ പക്ഷേ എന്നോട് എപ്പഴും ദേഷ്യം കാണിക്കുമ്പോൾ എനിക്ക് എന്തോ പോലെ തോന്നും..... ദുഷ്ടനാ.... എന്നെ ചുമ്മാ പേടിപ്പിക്കും 😒 പക്ഷേ ചിലപ്പോഴൊക്കെ പാവാ.... എന്നെ കൊച്ചു കുട്ടിയെ പോലെയാ care ചെയ്യണേ.... അപ്പൊ തോന്നും ഇതിനേക്കാൾ പാവം ഈ ലോകത്തില്ലെന്ന്.... അടുത്ത സെക്കണ്ടിൽ വീണ്ടും സ്വഭാവം മാറും എന്റെ വായിൽ പില്ലോ വരെ കുത്തി കയറ്റിയിട്ടുണ്ട്.... ഞാൻ ഇവിടെ വന്നപ്പോ എന്നെ ആ പൂളിൻറെ കരയിൽ കൊണ്ടിട്ടു.... തണുപ്പ് അടിച്ചു ഞാൻ ചത്തു പോയേനെ പിന്നെ അന്ന് ജിത്തേട്ടൻ ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോ എന്റെ ചെവിക്കല്ല് അടിച്ചു തെറിപ്പിച്ചു.... എന്നാ വേദന ആയിരുന്നെന്നോ.... ☹️ പിന്നെ ചുമ്മാ ചുമ്മാ പേടിപ്പിക്കാ.... കരയിപ്പിക്കാ.... കരയിപ്പിച്ചിട്ട് പറയും കരയരുതെന്ന്.... അങ്ങേർടെ തലക്ക് എന്തോ കാര്യമായ പ്രശ്നം ഉണ്ടെന്നാ തോന്നണേ പക്ഷേ പാവാ.... എനിക്ക് ഇഷ്ടാ.... എന്നാലും എന്നോട് മാത്രം ചൂടാവണ കാണുമ്പോ.... ഞാൻ അങ്ങേർടെ ഭാര്യ അല്ലെ....

അപ്പൊ കുറച്ചൊക്കെ സ്നേഹം കാണിച്ചൂടെ...."അവൾ ചുണ്ട് ചുളുക്കി ആകാശത്തു നോക്കി പരാതി കെട്ട് അഴിച്ചതും റാവൺ ഭിത്തിയിൽ ചാരി നിന്നു "ഇന്ന് തന്നെ രാവണൻ എന്നെ പൊക്കി വന്നപ്പോ ഞാൻ ശരിക്ക് പേടിച്ചെങ്കിലും അതോർക്കുമ്പോ നല്ല സന്തോഷം തോന്നുന്നുണ്ട്..... എങ്ങനേലും അങ്ങേരുടെ മനസ്സിൽ എന്നോട് സ്നേഹം തോന്നിപ്പിക്കണേ...."അവളാ നക്ഷത്രത്തെ നോക്കി കെഞ്ചി റാവൺ പോക്കറ്റിൽ കൈയിട്ട് അവളെ ഉറ്റുനോക്കി "തോന്നിപ്പിക്കോ....? ഇച്ചിരി....? ലേശം....? ഒരു പൊടിക്ക്....?" അവൾ കൈ കൊണ്ട് ആംഗ്യം ഒക്കെ കാണിക്കുന്നത് കണ്ട് റാവൺ തലക്ക് കൈ കൊടുത്തു "എന്തേലും ഒന്ന് പറയ്....?" അവൾ മുകളിൽ നോക്കി ചുണ്ട് ചുളുക്കിയതും റാവൺ ദേഷ്യത്തോടെ അവൾക്ക് നേരെ നടന്നു "Idiot.... വാ ഇങ്ങോട്ട്...."അവളുടെ തലക്ക് കിഴുക്കി അവൻ അവളെ പിടിച്ചു വലിച്ചു മുറിയിലേക്ക് കൊണ്ട് പോയി അവൾ അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു "നോക്കി പേടിപ്പിക്കുന്നോടി...." അവൻ കണ്ണുരുട്ടിയതും അവൾ ചുണ്ട് കോട്ടി മുഖം തിരിച്ചു "ഡീ....!"അവളുടെ ഭാവം കണ്ട് അവൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു അവന്റെ നെഞ്ചോട് ചേർത്തു നിർത്തി "എന്റെ സ്നേഹം കിട്ടണമെങ്കിൽ അത് എന്നോട് തന്നെ ചോദിക്കണം....

കേട്ടോടി.... ഇടിയറ്റ്...." അവൻ അവളുടെ ചെവിക്കരുകിൽ വന്ന് പറഞ്ഞതും അവളുടെ ഉള്ളിലൂടെ ഒരു വിറയൽ അങ്ങ് പോയി "ഇങ്ങോട്ട് നോക്കടി...."താഴേക്ക് നോക്കി നിന്ന അവളുടെ കവിളിൽ പിടിച്ചു അവൻ അവളുടെ മുഖം അവന് നേരെ തിരിച്ചു അവൾ പിടക്കുന്ന കണ്ണുകളോടെ അവനെ നോക്കി "നിനക്ക് എന്തൊക്കെയോ ഡൌട്ട് ഉണ്ടായിരുന്നില്ലേ....?"അവൻ അവളുടെ ചുണ്ട് രണ്ട് വിരലുകൾ കൊണ്ട് കൂട്ടിപ്പിടിച്ചു ചോദിച്ചതും അവൾ ദയനീയമായി അവനെ നോക്കി "ഡൗ.... ഡൗട്ടോ.... എനിക്കോ.... ഇല്ലല്ലോ...."അവൾ തന്റെ ചുണ്ടിൽ പിടുത്തമിട്ട ആ വിരലുകൾ നോക്കി പറഞ്ഞതും "ഉണ്ടല്ലോ.... എനിക്ക് ഫീലിംഗ്സ് ഇല്ലെന്ന് അല്ലെ നിന്റെ സംശയം...."അവൻ ഗൗരവത്തിൽ പറഞ്ഞതും അവൾ എന്തോ പറയാൻ തുനിഞ്ഞു എന്നാൽ അവൾ പറയും മുന്നേ റാവൺ അവളുടെ ചുണ്ടിൽ അമർത്തി മുത്തിക്കൊണ്ട് അവളുടെ ചുണ്ടിൽ നിന്നും പിടി വിട്ടു ജാനി കണ്ണും തള്ളി അവനെ നോക്കി അവന്റെ മുഖത്ത് അപ്പോഴും പതിവ് ഗൗരവം തന്നെ ഞെട്ടി നിൽക്കുന്ന അവളുടെ ഇടുപ്പിൽ പിടിച്ചു

അവൻ അവളുടെ നെഞ്ചോട് ചേർന്നു നിന്നു അവളുടെ ടോപിനിടയിലൂടെ അവന്റെ കരങ്ങൾ അവളുടെ ശരീരത്തിലേക്ക് അരിച്ചരിച്ചു നീങ്ങി അവളുടെ ശരീരത്തിലൂടെ കറന്റ് പാസ്സ് ചെയ്യുന്നത് പോലെ അവൾക്ക് തോന്നി ജാനി ഒന്ന് പുളഞ്ഞുകൊണ്ട് അവന്റെ കൈയിൽ പിടുത്തമിട്ടു "രാ..... രാവണാ.... വേണ്ടാ...."അവൾ ദയനീയമായി പറഞ്ഞതും റാവൺ അവളിൽ നിന്നും വിട്ട് നിന്നു "ഞാൻ സ്നേഹം പ്രകടിപ്പിക്കാൻ നിന്നാൽ അത് നീ താങ്ങില്ല...."അവളെ നോക്കി ചിരിച്ചുകൊണ്ട് അവൻ ലാപ്പും എടുത്ത് ബെഡിൽ വന്നിരുന്നു ജാനി ചമ്മിയ മുഖഭാവത്തിൽ അവനിൽ നിന്ന് തിരിഞ്ഞു നിന്ന് സ്വയം നെറ്റിക്കടിച്ചു "ശ്ശെ.... ഞാനെന്താ ഇങ്ങനെ.... രാവണൻ എന്നെ.... എന്നെ കിസ്സ് ചെയ്തു..... എന്നിട്ട് അത് പോലെ തിരിച്ചു കൊടുക്കാതെ പേടിച്ചു വിറച്ചിരിക്കുന്നു ... ശ്ശെ...."അവൾ സ്വയം കുറ്റപ്പെടുത്തി "എന്താടി.... നിന്റെ ഡൌട്ട് മാറിയില്ലേ....?"അവന്റെ ഗൗരവം നിറഞ്ഞ ശബ്ദം കേട്ടതും ജാനി പാഞ്ഞു വന്ന് ബെഡിൽ കിടന്നു.... അവനെ നോക്കുക പോലും ചെയ്യാതെ പുതപ്പ് തല വഴി മൂടി അത് കണ്ട് അവന്റെ ചുണ്ടിൽ മനോഹരമായ ഒരു ചിരി വിരിഞ്ഞു....

അതേ ചിരിയോടെ അവൻ ലാപ്പിൽ ജോലി തുടർന്നു "അതേ.... നിങ്ങക്ക് എപ്പോഴും ഇങ്ങനെ ചിരിച്ചാൽ എന്താ...." അവന് നേരെ ചെരിഞ്ഞു കിടന്നു തലക്ക് താങ്ങും കൊടുത്ത് കിടന്നാണ് അവളുടെ ചോദ്യം അതിന് അവൻ അവളെ ഒരു നോട്ടം നോക്കി അതോടെ കുട്ടി ഡീസന്റ് ആയി "വേണ്ടാ.... ചിരിക്കണ്ട..... അങ്ങനെ തന്നെ ഇരുന്നോട്ടെ...."അതും പറഞ്ഞവൾ തിരിഞ്ഞു കിടന്നു അവളുടെ ഓരോ നേരത്തെ സ്വഭാവം കണ്ട് അവൾക്ക് വട്ടാണോന്ന് പോലും അവൻ ചിന്തിച്ചു ബാൽക്കണിയിൽ നിന്ന് വിളിച്ചു പറഞ്ഞതൊക്കെ അവൻ ഓർത്തെടുത്തുകൊണ്ട് അവളെ നോക്കി "ഡീ...." അവൻ പതിയെ വിളിച്ചതും അവൾ ഉടനടി തിരിഞ്ഞു നോക്കി "എന്താ...?" അവൾ ഉത്സാഹത്തോടെ ചോദിക്കുന്നത് കണ്ട് അവന്റെ മുഖം ചുളിഞ്ഞു "നാളെ കഴിഞ്ഞാൽ കോളേജിൽ പോയി തുടങ്ങിക്കോണം...." അവൻ അവളിൽ നിന്ന് ലാപ്പിലേക്ക് നോട്ടം മാറ്റി പറഞ്ഞതും അവളുടെ മുഖം വീർത്തു അവൾ മിണ്ടാതെ കണ്ണുകൾ അടച്ചു കിടന്നതും റാവൺ അവളുടെ കഴുത്തിൽ പിടിച്ചു അവളെ തൂക്കി എടുത്ത്....

ഒരു പൂച്ചക്കുട്ടിയെ തൂക്കി എടുക്കുന്നത് പോലെ "ഞാൻ പറഞ്ഞത് നീ കേട്ടോ....?" പില്ലോയിൽ മുഖം പൂഴ്ത്തി കിടന്നവളുടെ തല പിടിച്ചു തന്റെ മുഖത്തിന്‌ നേരെ തിരിച്ചുകൊണ്ട് അവൻ ചോദിച്ചതും "കേട്ടു.... "അവൾ മുഖം വീർപ്പിച്ചു പറഞ്ഞതും റാവൺ മുന്നോട്ട് ആഞ്ഞു അവളുടെ കവിളിൽ മുത്തി അവൾ കവിളിൽ കൈയും വെച്ച് കണ്ണും തള്ളി അവനെ നോക്കി "സത്യം പറ താനാരാ.... എന്റെ രാവണൻ എവിടെ..... എന്റെ രാവണൻ ഇങ്ങനെ ഒന്നുമല്ല...." അവൾ ലാപ് എടുത്ത് മാറ്റി അവന്റെ മേലിൽ കേറി ഇരുന്ന് അവന്റെ ഷർട്ടിൽ പിടിച്ചു കുലുക്കിയതും റാവൺ ഒന്ന് നിശ്വസിച്ചു "പൊട്ടത്തരം പറയാതെ പോയി കിടന്ന് ഉറങ്ങെടി...." അവൻ അവളെ നോക്കി കണ്ണുരുട്ടി "ആഹ് ഇത് എന്റെ രാവണൻ തന്നെ.... "അവന്റെ കണ്ണുരുട്ടൽ കണ്ട് അവൾ പറഞ്ഞതും റാവൺ സ്വയം നിയന്ത്രിച്ചു "നിന്റെ തലക്ക് വല്ല കുഴപ്പവും ഉണ്ടോ.... വാ തുറന്നാൽ മണ്ടത്തരം അല്ലാതെ ഒന്നുമില്ല..... എന്നെ ഭ്രാന്ത്‌ പിടിപ്പിക്കാതെ പോയി കിടന്ന് ഉറങ്ങെടി...."

റാവൺ ഒച്ചയെടുത്തതും ജാനി അടുത്ത നിമിഷം ബെഡിൽ മൂടി പുതച്ചു കിടന്നുറങ്ങി അത് കണ്ട് അവൻ ആഞ്ഞൊന്ന് ശ്വാസം വലിച്ചു വിട്ടു "Idiot....." അവൻ ആരോടെന്നില്ലാതെ പറഞ്ഞു അത് കേട്ട് ജാനിയുടെ മുഖം വീർത്തു.... പക്ഷേ അവൾ പുതപ്പ് മാറ്റിയില്ല.... അത് അപകടമാണെന്ന് അവൾക്കറിയാം ഒരുപാട് വൈകിയാണ് അവന്റെ വർക്ക്‌ കംപ്ലീറ്റ് ആയത് അപ്പോഴേക്കും ജാനി ഉറങ്ങിയിരുന്നു അവൻ ലാപ്പ് എടുത്ത് വെച്ച് ലൈറ്റ് ഓഫ്‌ ചെയ്തു ബെഡിൽ വന്നിരുന്നു പുതപ്പൊക്കെ വലിച്ചു വാരിയിട്ട് കിടക്കുന്നവളെ ഒന്ന് നോക്കി തെക്ക് വടക്ക് കിടക്കുന്ന അവളെ പിടിച്ചു നേരെ കിടത്തി പുതപ്പിച്ചു കൊടുത്തു.... "പിന്നെ എന്റെ ഇപ്പോഴത്തെ പ്രശ്നം അതെന്റെ രാവണനാ..... എനിക്ക് രാവണനെ ഇഷ്ടാ..... ഇഷ്ടം എന്ന് പറഞ്ഞാൽ വെറും ഒരു ഇഷ്ടമല്ല... ജീവനാ....!" ജാനി നക്ഷത്രത്തെ നോക്കി പറയുന്നത് മനസ്സിലേക്ക് വന്നതും ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു ചിലപ്പോ തോന്നും ഇവൾ മെച്വർ ആണെന്ന്.... ചിലപ്പോ തോന്നും കാക്കാശിന്റെ വിവരം ഇല്ലെന്ന്... പലപ്പോഴും ഇവളുടെ പെരുമാറ്റം ചൊടിപ്പിക്കാറുണ്ട്.... അപ്പൊ ദേഷ്യപ്പെട്ടു പോകും..... ഇല്ലെങ്കിൽ തലയിൽ കയറും ' അവൻ അവളെ നോക്കി ചിന്തിച്ചു "ഞാൻ അങ്ങേർടെ ഭാര്യ അല്ലെ.... അപ്പൊ കുറച്ചൊക്കെ സ്നേഹം കാണിച്ചൂടെ...."അവൾ പറഞ്ഞത് ഓർത്തുകൊണ്ട് അവൻ അവളുടെ അടുത്തേക്ക് ചേർന്ന് കിടന്നു "സ്നേഹിക്കാൻ കഴിയാഞ്ഞിട്ടല്ല..... നിന്നെ ഒന്നിനും ഫോഴ്‌സ് ചെയ്യാൻ എനിക്ക് താല്പര്യമില്ല ജാനി.... " ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story