ജാനകീരാവണൻ 🖤: ഭാഗം 49

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"സ്നേഹിക്കാൻ കഴിയാഞ്ഞിട്ടല്ല..... നിന്നെ ഒന്നിനും ഫോഴ്‌സ് ചെയ്യാൻ എനിക്ക് താല്പര്യമില്ല ജാനി.... " താൻ അടുത്തു ചെല്ലുമ്പോൾ അവളിൽ ഉടലെടുത്ത പരിഭ്രമം ഓർത്തുകൊണ്ട് അവൻ അവളുടെ കവിളിൽ തഴുകി "ഹസ്ബൻഡ് ആൻഡ് വൈഫ്‌ ആണെങ്കിലും നിനക്ക് എന്നെ കാണുന്നത് തന്നെ പേടി ആയിരുന്നു.... ആ നിന്നോട് ഞാൻ എങ്ങനെയാ ക്ലോസ് ആവുന്നേ.... 😅"അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി അവൻ ചോദിച്ചു "പിന്നെ.... നീയിപ്പോ ഏറെ സ്നേഹിക്കുന്ന ആ ബാലുവിന്റെ ജീവനെടുക്കാൻ ആഗ്രഹിക്കുന്ന മനസ്സുമായി ജീവിക്കുന്ന എന്നെ അംഗീകരിക്കാൻ നിനക്ക് കഴിഞ്ഞെന്ന് വരില്ല എല്ലാമറിയുമ്പോൾ കൂടെ നിൽക്കുമോ അതോ തള്ളി പറയുമോ.... ഒന്നും അറിയില്ല.... "അവൻ തലക്കടിയിൽ കൈ വെച്ച് മലർന്നു കിടന്നു സീലിങ്ങിൽ നോക്കി ചിന്തിച്ചു പിന്നീട് തല ചെരിച്ചു ജാനിയെ ഒന്ന് നോക്കി..... വലത് കൈ കൊണ്ട് അവളുടെ മുടിയിഴകളെ ഒതുക്കി വെച്ചു "നന്ദുന് ഒക്കെ ചുമ്മാ ചുമ്മാ ഉമ്മ കൊടുക്കും..... സ്നേഹത്തോടെ സംസാരിക്കും.... എന്നോട് എപ്പോഴും ചൂടാവലും കണ്ണുരുട്ടലും.... പിന്നെ ഇംഗ്ലീഷിൽ കൊറേ ചീത്തയും...."

അവളുടെ മുഖം ചുളിച്ചുള്ള സംസാരം ഓർത്തു ചിരിച്ചുകൊണ്ട് റാവൺ അവളുടെ കവിളിൽ അമർത്തി മുത്തി ജാനി ഒന്ന് കുറുകിക്കൊണ്ട് അവന്റെ കൈ രണ്ടും കഴുത്തിലൂടെ ചുറ്റി പിടിച്ചു റാവൺ നോക്കുമ്പോൾ അവൾ നല്ല ഉറക്കത്തിലായിരുന്നു.... അവൻ അവളെ മാറ്റി കിടത്താൻ ഒന്നും പോയില്ല അവൾ അവന്റെ കഴുത്തിൽ പൂട്ടിക്കൊണ്ട് കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നു റാവൺ ചെറു പുഞ്ചിരിയോടെ അവളെ പൊതിഞ്ഞു പിടിച്ചു നെഞ്ചോട് ചേർത്തു കിടത്തി അവൾ അവന്റെ കഴുത്തിൽ മുഖം വെച്ച് ആ കിടപ്പ് തുടർന്നതും റാവൺ അവളുടെ ഇടുപ്പിലൂടെ കൈ ചേർത്തു പിടിച്ചു അവളുടെ തലയിൽ താടി മുട്ടിച്ചു കിടന്നു പുറത്ത് അതി ശക്തമായി മഴ പെയ്യുന്നുണ്ടായിരുന്നു.... കൂടാതെ എസിയുടെ തണുപ്പും..... ആ തണുപ്പിലും അവളുടെ ശരീരത്തിൽ നിന്ന് പകർന്ന ചെറു ചൂടറിഞ്ഞു കൊണ്ട് അവൻ പതിയെ കണ്ണുകളടച്ചു കഴുത്തിൽ വന്ന് പതിയുന്ന അവളുടെ ചുടു നിശ്വാസമേറ്റ് അവൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു •••••••••••••••••••••••••••••••°

പതിവ് പോലെ റാവൺ അതിരാവിലെ തന്നെ ഉറക്കമുണർന്നു കണ്ണുകൾ വലിച്ചു തുറന്ന് അവൻ എണീക്കാൻ നിന്നതും ജാനി ചിണുങ്ങിക്കൊണ്ട് അവന്റെ കഴുത്തിലെ പിടി മുറുക്കി എണീക്കാൻ നിന്ന റാവണിനെ അതിന് അനുവദിക്കാതെ അവൾ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി പുലർച്ചേയുള്ള കൊടും തണുപ്പിൽ നിന്ന് രക്ഷ നേടാൻ എന്ന പോലെ അവൾ അവനെ വരിഞ്ഞു മുറുക്കി അവന്റെ കഴുത്തിൽ അറിയാതെ അവളുടെ ചുണ്ടുകൾ പതിഞ്ഞതും റാവൺ കണ്ണുകൾ അടച്ചു പിടിച്ചു.... സ്വയം നിയന്ത്രിക്കാനെന്ന പോലെ റാവൺ പതിയെ അവളുടെ കൈ എടുത്ത് മാറ്റാൻ നിന്നതും അവൾ കുട്ടികളെ പോലെ ചിണുങ്ങിക്കൊണ്ട് അവന്റെ അടുത്തേക്ക് ചുരുണ്ടു കൂടി അവളുടെ മുഖം കഴുത്തിൽ അമരുന്നതിനനുസരിച്ച് റാവണിന്റെ ഉള്ളിൽ എന്തൊക്കെയോ മാറ്റങ്ങൾ അനുഭവപ്പെട്ടു അവൻ കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ട് ജാനിയെ അടർത്തി മാറ്റാൻ ശ്രമിച്ചു "പ്ലീസ് രാവണാ...."അവൾ തണുപ്പ് സഹിക്കാനാവാതെ അവനിലേക്ക് ചേർന്നുകൊണ്ട് കൊഞ്ചലോടെ പറഞ്ഞതും "No jaani.... I can't control anymore...."

അവൻ അതും പറഞ്ഞു അവളെ തള്ളി മാറ്റി ബെഡിൽ നിന്ന് ചാടി എണീറ്റു ജാനി ബെഡിൽ കൂനിക്കൂടി ഇരുന്ന് തണുത്തു വിറക്കുന്നത് കണ്ടതും റാവൺ എസി ഓഫ്‌ ചെയ്ത് അവളുടെ അടുത്തേക്ക് വന്നു അവൾ ബെഡിൽ ഇരുന്ന് സ്വയം കെട്ടിപിടിക്കുന്നത് പോലെ ശരീരത്തിലൂടെ കൈകൾ വരിഞ്ഞു മുറുക്കി ഇരിക്കുന്നത് കണ്ടതും റാവൺ അവൾക്ക് പുതപ്പിട്ട് കൊടുത്തു "Just hug me Raavanaa.... Please...." അവൾ വിറയലോടെ പറഞ്ഞതും റാവൺ ഒന്ന് നിശ്വസിച്ചു സ്വയം വരിഞ്ഞു മുറുക്കി ഇരിക്കുന്ന അവളെ കണ്ടതും അവൻ അവളുടെ അടുത്തിരുന്നു.... വിറയലോടെ ഇരിക്കുന്നവളെ പിടിച്ചു വലിച്ചു നെഞ്ചോട് ചേർത്തുകൊണ്ട് അവളെ വരിഞ്ഞു മുറുക്കി കാറ്റ് പോലും കടക്കാത്ത വിധത്തിൽ അവനവളെ പുണർന്നു ജാനിയും അവന്റെ പുറത്തു കൂടി കൈകൾ വരിഞ്ഞു മുറുക്കി.... അവന്റെ നെഞ്ചിൽ ചുരുണ്ട് കൂടി ഇരുന്നു അവളുടെ ശരീരം പതിയെ ചൂട് പിടിക്കുന്നത് അവളറിഞ്ഞു....

തണുപ്പിന്റെ കാടിന്യം കുറഞ്ഞ് വന്നതും അവൾ പുഞ്ചിരിയോടെ അവന്റെ നെഞ്ചിൽ കവിൾ ചേർത്തിരുന്നു അവന്റെ നെഞ്ചിൽ വന്ന് പതിയുന്ന അവളുടെ ഓരോ നിശ്വാസങ്ങളും അവന്റെ ഉള്ളിലെ വികാരങ്ങൾക്ക് തീ കൊളുത്തിയതും അവന്റെ കരങ്ങൾ അവളുടെ ശരീരത്തിലൂടെ ഇഴഞ്ഞു ഏറെ നേരം ആ ഇരുപ്പ് തുടർന്നാൽ ശരിയാവില്ലെന്ന് തോന്നിയതും അവൻ തല ഒന്ന് കുടഞ്ഞുകൊണ്ട് അവളെ അടർത്തി മാറ്റി "തണുക്കുന്നു രാവണാ.... പ്ലീസ്.... ☹️" അവൾ ചുണ്ട് ചുളുക്കിയതും അവൻ കണ്ണുരുട്ടി "Once more plzz...." അത്രയും നേരം വിറച്ചു വിറച്ചിരുന്ന ജാനി കൊഞ്ചുന്നത് കണ്ടതും അവനവളെ തറപ്പിച്ചു നോക്കി "പോടീ....!" അവളെ കടുപ്പിച്ചു നോക്കിക്കൊണ്ട് അവൻ ഫ്രഷ് ആവാൻ പോയതും അവൾ പുഞ്ചിരിയോടെ ബെഡിലേക്ക് വീണു കമ്പിളി എടുത്ത് പുതച്ചുകൊണ്ട് സുഖസുന്ദരമായി കിടന്നുറങ്ങി അവൻ ജോഗിങ്ങിന് പോകാൻ റെഡി ആയി ഇറങ്ങിയപ്പോ ബെഡിൽ ചുരുണ്ട് കൂടി കിടക്കുന്നവളെ കണ്ട് അവൾക്ക് നേരെ നടന്നു "ഡീ.... എണീറ്റെ...."

അവൻ അവളെ പിടിച്ചു വലിച്ചു എണീപ്പിച്ചുകൊണ്ട് പറഞ്ഞതും അവൾ കണ്ണ് തുറക്കാതെ ഇരുന്നുറങ്ങി "ഡീ....!" അവൻ അലറിയതും അവൾ ഞെട്ടി പിടഞ്ഞു കണ്ണ് തുറന്നു നോക്കി "പോയി ഫ്രഷ് ആയി വാ.... ജോഗിങ്ങിനു പോകാം.... ഇപ്പൊ നിനക്ക് കാര്യമായ പ്രോബ്ലം ഒന്നും ഇല്ലല്ലോ...." അവനത് പറഞ്ഞതും ജാനി ദയനീയമായി അവനെ നോക്കി "ഞാൻ വരണോ.... ☹️" അവൾ ചുണ്ട് ചുളുക്കിയതും റാവൺ അവളെ നോക്കി കണ്ണുരുട്ടി "വരാം.... ഞാൻ വരാം.... എപ്പോ വന്നെന്ന് ചോദിച്ചാൽ പോരെ....?" അവൾ അവന്റെ നോട്ടം കണ്ട് ബെഡിൽ നിന്ന് എണീറ്റ് പറഞ്ഞതും "മ്മ്.... പെട്ടെന്ന് പോയി ഫ്രഷ് ആയി വാ.... ഞാൻ വെയിറ്റ് ചെയ്യാം...."അവനത് പറഞ്ഞു തിരിഞ്ഞു നടന്നതും അവൾ അവനെ അടിക്കുന്ന പോലെ കൈ ഓങ്ങി അപ്പൊ തന്നെ അവൻ തിരിഞ്ഞു നോക്കിയതും അവൾ ആ കൈ കൊണ്ട് തല ചൊറിയുന്നത് പോലെ കാണിച്ചു കൊണ്ട് അവനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു അത് കണ്ട് അവളെ ഇരുത്തി നോക്കി അവൻ പുറത്തേക്ക് നടന്നു "ഇന്ന് ഓടി ഓടി എന്റെ പരിപ്പിളകും.... ഇങ്ങേർക്ക് ഓടണേൽ തന്നെ ഓടിക്കൂടെ.... എന്തിനാ എന്നെ വിളിക്കണേ....

എല്ലാത്തിനും ആ നന്ദൂനെ പറഞ്ഞാൽ മതി...." അവൾ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് ചവിട്ടി തുള്ളി ഫ്രഷ് ആയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു താഴേക്ക് പോയി "ഗുഡ് മോർണിംഗ് ചെറിയമ്മേ...."സ്റ്റെയർ ഇറങ്ങിക്കൊണ്ട് ഹാളിൽ നിന്ന ശിവദയെ നോക്കി അവൾ നീട്ടി പറഞ്ഞു "മോർണിംഗ് ജാനി.... വേഗം ചെല്ല്.... കുഞ്ഞനെ ദേഷ്യം പിടിപ്പിക്കണ്ട...." അതും പറഞ്ഞു ശിവദ ചിരിച്ചുകൊണ്ട് കിച്ചണിലേക്ക് നടന്നു.... ജാനി പുറത്തേക്കും പുറത്ത് തന്നെ വിക്രമിനോട് സംസാരിച്ചു റാവൺ ഉണ്ടായിരുന്നു.... അവൾ വന്നതും റാവൺ വിക്രമിനോട് പോകാൻ പറഞ്ഞു ജാനിക്ക് നേരെ വന്നു വിക്രമിന് പിന്നാലെ അവൻ ജാനിയെ കൂട്ടി പതിയെ ഓടി.... അവൾ ക്ഷീണിക്കാതിരിക്കാൻ വേണ്ടി വേഗത കുറച്ചാണ് അവൻ ഓടിയത് ജാനി മുഖം വീർപ്പിച്ചു വെച്ചിട്ടുണ്ട്.... വെളുപ്പാൻ കാലത്ത് ഓടാൻ വിളിച്ചത് കുട്ടിക്ക് ഇഷ്ടപ്പെട്ടിട്ടില്ല "നാളെ മുതൽ ക്ലാസിന് പോകണം...." ഓടുന്നതിനിടയിൽ അവൻ പറഞ്ഞു.... അവളൊന്നും മിണ്ടിയില്ല "പറഞ്ഞത് കേട്ടോ നീ.... നാളെ ക്ലാസ്സിൽ പോകണമെന്ന്...."

അവൻ കുറച്ചു കടുപ്പിച്ചു ചോദിച്ചതും അവൾ ഓട്ടം നിർത്തി അവനെ നോക്കി അത് കണ്ട് അവനും നിന്നു "ഇത് ഇന്നലെ ഒരിക്കൽ പറഞ്ഞതല്ലേ.... പിന്നേ എന്തിനാ വീണ്ടും പറയുന്നേ...." അവൾ മുഖം വീർപ്പിച്ചു പറഞ്ഞതും റാവൺ അവളെ ഒന്ന് ഇരുത്തി നോക്കി "വായിനോക്കി നിൽക്കാതെ വരുന്നെങ്കിൽ വാ...."അവൾ മുന്നോട്ട് ഓടിക്കൊണ്ട് ചുണ്ട് കോട്ടി പറഞ്ഞതും അവൻ ഒരു നിശ്വാസത്തോടെ അവൾക്കൊപ്പം പോയി •••••••••••••••••••••••••••••••° ജോഗിംഗ് കഴിഞ്ഞ് വന്നയുടനെ ജാനി ഹാളിലെ സോഫയിൽ പോയി വീണു "ജോഗിങ്ങ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു ഏട്ടത്തീ....?" അടുത്തിരുന്ന് ചായ കുടിച്ചു കൊണ്ടിരുന്ന നന്ദു കളിയാക്കി ചോദിച്ചതും ജാനി അവളെ നോക്കി പല്ല് കടിച്ചു "ജോഗിംഗ്.... ഹ്ഹ്.... എന്നെ കൊണ്ട് ഒന്നും പറയിക്കരുത്...."ജാനി കലി തുള്ളുന്നത് കണ്ടുകൊണ്ടാണ് റാവൺ കേറി വന്നത് "നിന്റെ ചേട്ടൻ എന്റെ കാലൻ ആണെന്നാ തോന്നണേ.... ഒരു വിധത്തിലും മനുഷ്യനെ ജീവിക്കാൻ സമ്മതിക്കില്ലെന്ന് കച്ച കെട്ടി ഇറങ്ങിയേക്കുവാ.... " അവൾ സോഫയിൽ ഇരുന്ന് കലിയോടെ പറഞ്ഞതും നന്ദു കണ്ണ് കൊണ്ട് പിന്നിലേക്ക് നോക്കാൻ പറഞ്ഞു തിരിഞ്ഞു നോക്കിയ ജാനി ഞെട്ടുമെന്ന് കരുതിയ നന്ദുവിനെ ഞെട്ടിച്ചുകൊണ്ട് ജാനി റാവണിനെ നോക്കി ചുണ്ട് കോട്ടി മുഖം തിരിച്ചു

"ഏഹ്ഹ്.... റിയാക്ഷൻ മാറി...."നന്ദു ജാനിയുടെ ഭാവം കണ്ട് അടുത്തിരുന്ന ആരവിനോട് പറഞ്ഞു "ഏട്ടത്തിക്ക് ഇപ്പൊ ഏട്ടനെ പേടിയൊന്നും ഇല്ലേ...." നന്ദു കണ്ണും മിഴിച്ചു ചോദിച്ചതും "പേടിക്കാൻ നിന്റെ ചേട്ടൻ ആരാ.... വല്ല കാട്ടു പോത്തും ആണോ....?" അവൾ ചുണ്ട് കോട്ടി പറഞ്ഞു "ഡീ.... ഡീ...."അവളുടെ തലക്ക് ഒന്ന് കൊടുത്തുകൊണ്ട് റാവൺ വിളിച്ചതും അവൾ തല ഉഴിഞ്ഞു അവനെ നോക്കി കണ്ണുരുട്ടി "ഇത് എന്റെ ഏട്ടത്തി അല്ലാ.... 🥺" റാവണിനോടുള്ള അവളുടെ പെരുമാറ്റം കണ്ട് നന്ദു പറഞ്ഞതും ജാനി അവളെ ചെറഞ്ഞു നോക്കി "അല്ലടി.... ഞാൻ നിന്റെ കാലനാ.... കാലൻ..... "അവൾ കലി തുള്ളി പറഞ്ഞതും ആരവും നന്ദുവും പരസ്പരം നോക്കി "ഇതിന് വട്ടായോ.... 🙄"ആരവ് അവളുടെ നിൽപ്പും ഭാവവും ഒക്കെ കണ്ട് ആരോടെന്നില്ലാതെ ചോദിച്ചു "ഇങ്ങനെ പോയാൽ എനിക്ക് വട്ടാവും...." തല മുടി പിടിച്ചു വലിച്ചു ചവിട്ടി തുള്ളി അവൾ മുകളിലേക്ക് പോകുന്നത് കണ്ട് റാവൺ ചിരിച്ചുപോയി അവൻ ചിരിക്കുന്നത് നന്ദു ആരവിന് കാണിച്ചു കൊടുത്തു അവൻ പുഞ്ചിരിയോടെ ജാനിക്ക് പിന്നാലെ പോകുന്നത് കണ്ട് അവരുടെ രണ്ട് പേരുടെയും മനസ്സ് നിറഞ്ഞു •••••••••••••••••••••••••••••••°

"Happy Birthday my princess...." ഉറക്കപ്പിച്ചിൽ ആരാണെന്ന് പോലും നോക്കാതെ റിയ ഫോൺ അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്തതും മറു പുറത്ത് നിന്നുള്ള വാക്കുകൾ കേട്ട് ചാടി എണീറ്റു "അച്ഛാ...." അവൾ സന്തോഷത്തോടെ വിളിച്ചു "Many many happy returns of the day my dear...." ഫോണിലൂടെയുള്ള അച്ഛന്റെ വാക്കുകൾ അവളെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു "Thank you so much... അച്ഛാ...." അവൾ സന്തോഷത്തോടെ പറഞ്ഞു "Your b'day gift Will be there in 5 seconds..... 5....4....3....2...1...."അയാൾ പറഞ്ഞു തീരുമ്പോഴേക്കും ഡോർ തുറന്ന് ഒരു വലിയ ഗിഫ്റ്റ് ബോക്സുമായി റോഷൻ അങ്ങോട്ട് വന്നു "Happy b'day Riyaa...." അവൻ അവളെ ചേർത്തു പിടിച്ചു അവളുടെ നെറ്റിയിൽ മുത്തി പറഞ്ഞതും അവൾ അവനെ ചേർത്തു പിടിച്ചു ഗിഫ്റ്റ് ഒക്കെ അവളെ ഏൽപ്പിച്ചുകൊണ്ട് റോഷൻ പുറത്തേക്ക് പോയതും അവൾ അതൊക്കെ തുറന്ന് നോക്കി കോസ്റ്റ്ലി ഡ്രസ്സും ഓർണമന്റ്സും മറ്റുമായിരുന്നു അതിൽ ഉണ്ടായിരുന്നത് "Thank you so much അച്ഛാ...." അവൾ സന്തോഷം അടക്കാനാവാതെ പറഞ്ഞു "മോൾക്കുള്ള അച്ഛന്റെ b'day ഗിഫ്റ്റ് ഇതല്ല.... "

അയാൾ അത് പറഞ്ഞതും അവൾ നെറ്റി ചുളിച്ചു "എന്റെ മോൾക്ക് വേണ്ടി ലൈഫിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഡിസിഷൻ അച്ഛൻ എടുത്തു.... "അയാൾ സന്തോഷത്തോടെ പറഞ്ഞതും റിയ സംശയിച്ചു "എന്താ അച്ഛാ.... എന്ത് ഡിസിഷനാ എടുത്തേ....?" "അച്ഛന്റെ റിയക്കുട്ടീടെ മാര്യേജ് അച്ഛൻ അങ്ങ് ഉറപ്പിച്ചു...."അയാൾ പറയുന്നത് കേട്ട് അവൾ ഞെട്ടി "സത്യാണോ അച്ഛാ....?" അവൾ ഞെട്ടലോടെ ചോദിച്ചു "ആഹ്ടാ.... എന്റെ ക്ലോസ് ഫ്രണ്ട് റാമിനെ അറിയില്ലേ മോൾക്ക്...... അവന്റെ മകനാണ് കക്ഷി.... നീ അറിയും.... നല്ല പയ്യനാടാ...."അയാൾ എത്ര സന്തോഷത്തിലാണെന്ന് ആ വാക്കുകളിൽ നിന്ന് അവൾക്ക് മനസ്സിലായി ആ സന്തോഷം ഓർത്ത് അവളുടെ മനസ്സും സന്തോഷിക്കുന്നുണ്ടായിരുന്നു "ആര് അഭിജിത്ത് സാറോ...?" അവൾ സംശയത്തോടെ ചോദിച്ചതും "ആഹ് അത് തന്നെ ആള്.... ഒരു പാവം പയ്യനാ മോളെ.... അച്ഛന് അവനെ ഒരുപാട് ഇഷ്ടായി.... മോൾടെ അഭിപ്രായം അറിയാൻ കൂടിയാ അച്ഛനിപ്പോ വിളിച്ചത്....?" ആ സ്വരത്തിൽ പ്രതീക്ഷ നിറഞ്ഞിരുന്നു "സർ ആളൊരു മാന്യൻ ഒക്കെ തന്നെയാണ്....

പക്ഷേ ആ RK യുടെ കസിൻ അല്ലെ.... അവരുമായി നമുക്ക് ഒരു ബന്ധം വേണോ....?"അവൾ ചോദിച്ചത് കേട്ട് അച്ഛൻ ചിരിച്ചു "മോള് അതൊന്നും ചിന്തിക്കേണ്ട.... റാമിന്റെ ചേട്ടൻ മൂർത്തി മരിച്ചതിന് ശേഷം RK യുമായി അവർക്ക് യാതൊരു ബന്ധവും ഇല്ല.... ഇനി ഉണ്ടാവാത്തുമില്ല.... ഇനി ജിത്തുവിന് അവനുമായി എന്തെങ്കിലും അടുപ്പം ഉണ്ടെങ്കിൽ അത് നീ വിചാരിച്ചാൽ മാറ്റാവുന്നതേ ഉള്ളു...."അത് കേട്ട് റിയ പുഞ്ചിരിച്ചു "അച്ഛന്റെ ബിസിനസ്സ് പാർട്ണറിന്റെ മകനെ മോൾടെ ലൈഫ് പാർട്ണർ ആക്കുകയാണെന്ന് തോന്നുന്നുണ്ടോ മോൾക്ക്....?" അയാൾ മടിയോടെ ചോദിച്ചതും "Never അച്ഛാ.... അഭിജിത്ത് സർ എനിക്ക് പെർഫെക്ട് ആണ്.... Extra descent and good looking too.... അച്ഛന്റെ സെലെക്ഷൻ മോശമായിട്ടില്ല.... എനിക്ക് സമ്മതാ...." അച്ഛനോട് അത് പറയുമ്പോൾ അവളുടെ മുഖം നാണത്താൽ ചുവന്നിരിന്നു "എടുപിടീന്ന് ഒന്നും ചെയ്യില്ല മോളു.... Just ഒരു വാക്ക് ഉറപ്പിക്കൽ.... ഒന്നോ രണ്ടോ വർഷം കഴിഞ്ഞു വിവാഹം.... Ok അല്ലെ....?" "ഓക്കേ അച്ഛാ...." അവൾ പുഞ്ചിരിയോടെ പറഞ്ഞു "എന്നാൽ പിന്നേ അച്ഛൻ വെക്കുവാ.... അമ്മ പിന്നേ വിളിച്ചോളും.... Take care മോളു...." അത്രയും പറഞ്ഞു ആ കാൾ ഡിസ്‌കണ്ണക്ട് ആയതും റിയ എണീറ്റ് ഫ്രഷ് ആവാൻ പോയി •••••••••••••••••••••••••••••••°

റിയ ഫ്രണ്ട്സിനു പാർട്ടി നടത്താൻ പോയ തക്കം നോക്കി ജാനിയും കൂട്ടരും വീട് മുഴുവൻ ഡെക്കറേറ്റ് ചെയ്തു ബലൂൺസും ലൈറ്റ്സും ഒക്കെ ആയി വീട് ആകെ കളർ ആയി ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞതും എല്ലാരും റെഡി ആവാൻ പോയി ബോയ്സ് ഒക്കെ വേഗം റെഡി ആയി വന്നു.... റാവൺ ചേഞ്ച്‌ ചെയ്യാൻ ഒന്നും നിന്നില്ല.... ഒരു നോർമൽ ബ്ലാക്ക് ഷർട്ടും വൈറ്റ് പാന്റുമായിരുന്നു ഇട്ടിരുന്നത് .... ഷർട്ടിന്റെ സ്ലീവ് മുട്ടൊപ്പം മടക്കി വെച്ചിട്ടുണ്ടായിരുന്നു അത് പോലെ തന്നെ ആരവും തേജും റോഷനും സിമ്പിൾ ഷർട്ട് തന്നെയായിരുന്നു തനു നന്ദുവിനെ ഒരു ഗോൾഡൻ ഗൗൺ ഒക്കെ ഇടീപ്പിച്ചു ഒരുക്കി കൊണ്ട് വന്നു.... തനു റെട് ഗൗൺ ഒക്കെ ഇട്ട് അടിപൊളി ആയി നിൽക്കുന്നുണ്ട് ശിവദയും മനുവും റാവണിനെ പോലെ ഡ്രസ്സ്‌ ഒന്നും ചേഞ്ച്‌ ചെയ്യാൻ നിന്നില്ല വിക്രമും വികാസും മാനസയെ കൂട്ടി വന്നതും ശിവദ അവരെ സ്വീകരിച്ചു....

എല്ലാവർക്കും മുന്നിൽ വികാസിന്റെ ഭാര്യയായി പരിചയപ്പെടുത്തി വന്ന സമയം മുതൽ മാനസ റാവണിന്റെ തോളിൽ തൂങ്ങി നടക്കുന്നത് കണ്ട തേജിനും തനുവിനും ഒക്കെ സംശയം തോന്നിയെങ്കിലും അവളുടെ മെന്റൽ സ്റ്റേറ്റ് പറഞ്ഞു ആരവ് അവരുടെ സംശയം മാറ്റി അംഗമെ എല്ലാവരും റെഡി ആയി നിൽക്കുമ്പോഴാണ് ജാനി സ്റ്റെയർ ഇറങ്ങി വന്നത്.... സിമ്പിൾ ബ്ലാക്ക് ഗൗൺ ആയിരുന്നു അവളുടെ വേഷം....എന്നാലും കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു ചീകിയിട്ട മുടിയിഴകൾ കാറ്റിൽ പാറി പറന്നതും റാവൺ അവളെ ഒന്ന് നോക്കി തൊട്ടടുത്തായി അവളെ തന്നെ നോക്കി നിൽക്കുന്ന ഒരാൾ കൂടി ഉണ്ടായിരുന്നു.... മാനവ് "ഇഷ്ടമായിരുന്നല്ലേ....?" മനുവിന്റെ നോട്ടം കണ്ട് വിക്രം അവന്റെ ചെവിയിൽ പതിയെ ചോദിച്ചു മനു തല ചെരിച്ചു അവനെ നോക്കി "ഒരുപാട്....😊" ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story