ജാനകീരാവണൻ 🖤: ഭാഗം 5

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ഇന്നലെ ഉറങ്ങാഞ്ഞിട്ടാവണം അവനു നല്ല തലവേദന അനുഭവപ്പെട്ടു അവൻ കൈകൊണ്ട് തല ഒന്ന് ഉഴിഞ്ഞുകൊണ്ട് ബെഡിൽ വന്നിരുന്നു പില്ലോ എടുത്ത് ബാക്കിൽ വെച്ച് അവൻ ബെഡിലേക്ക് ചാരി ഇരുന്ന് ഒന്ന് കണ്ണുകളടച്ചു കുറച്ച് നേരം അങ്ങനെ ഇരുന്നതും മടിയിൽ എന്തോ ഭാരം അനുഭവപ്പെട്ടു അവൻ മുഖം ചുളിച്ചു കണ്ണ് തുറന്ന് നോക്കി ഉറക്കത്തിൽ ജാനകി അവന്റെ മടിയിൽ തലവെച്ചു കിടന്നതാണ് അവന്തിക ആണെന്ന് കരുതിയാവാം അവൾ അവന്റെ വയറിലൂടെ കൈ ചുറ്റി പിടിച്ചു അവന്റെ മടിയിൽ മുഖം പൂഴ്ത്തിയത്....! അവൻ ഒന്ന് ശ്വാസം വലിച്ചു വിട്ടുകൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു അവളുടെ കൈ ബലമായി പിടിച്ചു എടുത്ത് മാറ്റാൻ നോക്കിയതും അവളൊന്ന് ചിണുങ്ങിക്കൊണ്ട് പതിയെ കണ്ണ് തുറന്നു

"ആാ ....." കണ്ണ് തുറന്നതും അവൾ ഞെട്ടലോടെ പിടച്ചടിച്ചെണീറ്റു "what ....?" അവൾ ഷാൾ നേരാവണ്ണം ഇട്ടു അവനെ പേടിയോടെ നോക്കുന്നത് കണ്ടതും അവൻ ദേഷ്യത്തോടെ ചോദിച്ചു "മ്മ്ഹ്മ്മ് ....." അവൾ ചുമലുകൂച്ചി അവിടെ നിന്നും എണീറ്റ് മാറിയതും അവൻ എന്തോ പിറുപിറുത്തുകൊണ്ട് പിന്നിലേക്ക് ചാരി ഇരുന്ന് കണ്ണുകളടച്ചു അവൻ മാറിൽ കൈയും കെട്ടി ചാരി ഇരുന്ന് ഒന്ന് മയങ്ങി ..... അത് കണ്ടതും അവളൊന്ന് ശ്വാസം വലിച്ച് വിട്ടുകൊണ്ട് ഡ്രെസ്സും എടുത്ത് ബാത്റൂമിലേക്ക് നടന്നു അവൾ ബാത്ത്റൂമിൽ കയറിക്കൊണ്ട് തലക്ക് സ്വയം അടിച്ചു നാവ് കടിച്ചു "ശ്ശെ ..... ആകെ നാണക്കേട് ആയല്ലോ ...." അവൾ തലയിൽ കൈ വെച്ച് സ്വയം പറഞ്ഞു കുറേനേരം എന്തോ ചിന്തിച്ചു അങ്ങനെ നിന്നു .....

പിന്നെ എന്തോ ആവട്ടെന്ന് പറഞ്ഞു ഡ്രസ്സ് ഹാങ്ങ് ചെയ്തു അവൾ ബ്രഷ് ചെയ്ത്‌ കുളിക്കാൻ കയറി അവന്തിക അവിടെ ഉള്ള ഓരോ സാധനത്തിനെയും കുറിച്ച് നല്ലപോലെ ക്ലാസ് എടുത്തതുകൊണ്ട് ആദ്യത്തെ പേടി ഒക്കെ മാറിയിരുന്നു കുളി ഒക്കെ കഴിഞ്ഞു അവൾ മുടി വിടർത്തിയിട്ടുകൊണ്ട് പുറത്തേക്ക് ഇറങ്ങി അവൾ ഇറങ്ങുമ്പോഴും അവൻ കണ്ണടച്ച് ബെഡിൽ ചാരി ഇരിപ്പുണ്ടായിരുന്നു അവൾ അവനെ ഒന്ന് നോക്കി പതിയെ ഷെൽഫിന്റെ ഡോർ തുറന്ന് ടവ്വൽ എടുത്ത് തല തോർത്താൻ തുടങ്ങി മുടി മുന്നിലേക്കിട്ട് നന്നായി തോർത്തി അവൾ ടവ്വൽ മുടിയിൽ ചുറ്റി തലയിൽ കെട്ടി വെച്ചു അവൾ ശബ്ദമുണ്ടാക്കാതെ പുറത്തേക്ക് പോകാൻ നിന്നപ്പോഴാണ് റാവണിന്റെ നെഞ്ചിൽ കെട്ടി വെച്ചിരിക്കുന്ന വലതുകൈയിലെ ചോരപ്പാട് അവൾ കണ്ടത്

"അയ്യോ ..... ചോര ....." അവൾ അതും പറഞ്ഞു ഓടി വന്ന് അവന്റെ കൈ പിടിച്ചു നോക്കി അവളുടെ ശബ്ദം കേട്ടാണ് അവൻ കണ്ണ് തുറന്ന് നോക്കിയത് അവന്റെ തൊട്ട് മുന്നിൽ അവന്റെ കൈയും പിടിച്ചിരിക്കുന്ന ജാനകിയെ അവൻ സംശയത്തോടെ നോക്കി "ഇതെന്താ ഇത്രയും വലിയ മുറിവ് ....?" ആ ഉണങ്ങിയ ചോരപ്പാടിലേക്ക് നോക്കി അവൾ വേവലാതിയോടെ ചോദിച്ചതും അവൻ കൈ വലിച്ചെടുത്തതും അവൾ ഞെട്ടലോടെ അവനെ നോക്കി അവൻ കുറച്ചു ദേഷ്യത്തോടെ അവളെ നോക്കിയതും അവളുടെ കണ്ണ് നിറഞ്ഞു വന്ന് "നോവുല്ലേ .....?"

അവൾ ചുണ്ട് കടിച്ചു പിടിച്ചു ചോദിച്ചതും അവന്റെ മുഖം ചുളിഞ്ഞു അവൾ അവന്റെ കൈയിലേക്ക് നോക്കിയതും അവനൊന്ന് തല വെട്ടിച്ചുകൊണ്ട് കണ്ണുകളടച്ചു ബെഡിലേക്ക് ചാരി ഇരുന്നതും അവൾ അവന്റെ കൈയിലേക്ക് തന്നെ നോക്കിയിരുന്നു പിന്നെ എന്തോ ഓർത്ത പോലെ അവൾ അവിടെ നിന്നും എണീറ്റ് താഴേക്ക് പോയി ശിവദയുടെ അടുത്ത് പോയി കാര്യം പറഞ്ഞു "മോള് വിഷമിക്കണ്ട ..... അവൻ നല്ല ദേഷ്യത്തിലാ ..... ഇപ്പൊ അവന്റെ അടുത്തേക്ക് പോകാതിരിക്കുന്നതാ നല്ലത് ..... മുറിവ് കണ്ട് പേടിക്കണ്ട ..... ഇതൊക്കെ അവനു ശീലമാ ....." ഇതായിരുന്നു ശിവദയുടെ മറുപടി എന്നിട്ടും അവൾ ശിവദയോട് നിർബന്ധം പിടിച്ചു ഫസ്റ്റ് എയ്ഡ് ബോക്സ് വാങ്ങി .....

ശിവദ അത് എങ്ങനെ ഉപയോഗിക്കണം എന്നൊക്കെ പറഞ്ഞു കൊടുത്തു "അവന്റെ കൈയീന്ന് വല്ലോം കിട്ടിയാൽ കരഞ്ഞോണ്ട് എന്റെ അടുത്തേക്ക് വന്നാൽ ഉണ്ടല്ലോ ....?" ശിവദ അവളുടെ കവിളിൽ കുത്തി പറഞ്ഞതും അവൾ ഇല്ലാ എന്ന് പറഞ്ഞു മുഖം വീർപ്പിച്ചു മുകളിലേക്ക് പോയി അവൾ മുറിയിലേക്ക് വരുമ്പോൾ റാവൺ അതേ ഇരുപ്പ് തന്നെ ആയിരുന്നു അവൾ പതിയെ ശബ്ദമുണ്ടാക്കാതെ അവന്റെ അടുത്ത് വന്നിരുന്നു അവന്റെ മുഖത്തേക്ക് ഒന്ന് നോക്കിയതും ചെറിയ പേടി ഒക്കെ തോന്നിയെങ്കിലും ഒന്ന് ശ്വാസം വലിച്ചു വിട്ട് അവൾ ബോക്സ് തുറന്ന് പതിയെ കുറച്ചു കോട്ടൺ എടുത്തു അതിൽ എന്തോ പുരട്ടി പതിയെ അവന്റെ കൈ എടുത്ത് അവൾ ചോരക്കറ തുടച്ചു വൃത്തിയാക്കി

ഉള്ളംകൈയിലൊക്കെ മുറിവുണ്ടായിരുന്നു അവൾ പതിയെ അവനെ ഉണർത്താതെ ഊതി ഊതി മരുന്ന് പുരട്ടിക്കൊണ്ട് മുറിവ് കെട്ടിവെച്ചു "കഴിഞ്ഞു ....." അവളാ ബോക്സ് അടച്ചുവെച്ച് ഒന്ന് ചിരിച്ചുകൊണ്ട് സ്വയം പറഞ്ഞു തലയുയർത്തി നോക്കിയതും അവളെ നോക്കി ഗൗരവത്തോടെ ഇരിക്കുന്ന റാവണിനെ കണ്ട് അവളുടെ ചുണ്ടിലെ ചിരി മാഞ്ഞു അവൾ കെട്ടി വെച്ച കൈ ഒന്ന് നോക്കി അവളെ ഗൗരവം വിടാതെ നോക്കി "എന്താ നീയീ ചെയ്തേ ....?" അവൻ നല്ല ദേഷ്യത്തിലായിരുന്നു "അത്‌ .... കൈ ..... മു .... മുറിഞ്ഞത് കണ്ടപ്പോ ....."അവൾ ഇപ്പൊ കരയും എന്നായി "നിന്നോട് ഞാൻ പറഞ്ഞോ എന്നെ പരിചരിക്കാൻ .....?" അവന്റെ ശബ്ദം കടുത്തതും അവൾ കണ്ണും നിറച്ചു അവനെ നോക്കി

"എന്ത് പറഞ്ഞാലും പൂങ്കണ്ണീർ ..... Just stop this nonsense you idiot......" അവൻ അലറിയതും അവളൊന്ന് തിക്കി പിന്നൊട്ട്‌ നീങ്ങി അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി ഇറങ്ങി ..... അവൾ അറിയാതെ തേങ്ങിപ്പോയി അതും കൂടി ആയപ്പോൾ അവനു ദേഷ്യം കൂടി "Just get lost ....." അവൻ വീണ്ടും അലറിയതും അവൾ അറിയാതെ അവിടെ നിന്ന് എണീറ്റു "out ..... Out ..... I say get out ..... " അവൻ ബാക്കി പറയും മുന്നേ അവൾ കരഞ്ഞോണ്ട് അവിടെ നിന്നും ഇറങ്ങി ഓടിയിരുന്നു അവൾ മുറിക്ക് പുറത്തേക്ക് ഇറങ്ങിക്കൊണ്ട് നിലത്തു ഊർന്നിരുന്നുകൊണ്ട് വിതുമ്പിക്കരഞ്ഞു "എന്ത് പറ്റി ..... അവൻ ഇറക്കി വിട്ടോ .....?" ശിവദ അവളുടെ അടുത്ത് വന്ന് കൈയും കെട്ടി നിന്ന് ചോദിച്ചതും അവൾ കണ്ണും നിറച്ചു ഒന്ന് തലകുലുക്കി "തോന്നി ....."

ശിവദ ഒന്ന് ചിരിച്ചതും അവൾ തലയും താഴ്ത്തി ഇരുന്ന് വിതുമ്പി "ഞാൻ അപ്പഴേ പറഞ്ഞതല്ലേ ഇപ്പൊ പോണ്ടാന്ന് ...." ശിവദ അവളുടെ അടുത്തിരുന്നു അവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞതും അവൾ തേങ്ങി തേങ്ങി കരഞ്ഞു "എനിക്ക് എന്റെ അപ്പേം അമ്മേം കാണണം ..... എനിക്ക് ഇവിടെ നിക്കണ്ട ..... എന്നെ എന്റെ വീട്ടിൽ കൊണ്ട് വിടുവോ ...." അവൾ തേങ്ങി തേങ്ങി കരഞ്ഞതും ശിവദ തലക്ക് കൈയും കൊടുത്തു അവളെ നോക്കി "മോള് വാ .... ചെറിയമ്മ പറയട്ടെ ....."ശിവദ അവിടുന്ന് എണീറ്റുകൊണ്ട് അവളുടെ കൈയിൽ പിടിച്ചു എണീപ്പിച്ചു അവർ ജാനകിയെ കൂട്ടി താഴേക്ക് പോയി ശിവദയുടെ മുറിയിലേക്ക് അവളെ കൂട്ടികൊണ്ട് പോകുമ്പോഴും അവളുടെ തേങ്ങൽ അവസാനിച്ചിരുന്നില്ല

ശിവദ അവളെ ബെഡിലേക്ക് ഇരുത്തിക്കൊണ്ട് ഷെൽഫ് തുറന്ന് ഒരു ആൽബം എടുത്തു വന്നു "നിന്നെപ്പോലെ ഞാനും ഒരു അമ്മക്കുട്ടി ആയിരുന്നു ...... " ശിവദ അതും പറഞ്ഞു ഒരു പുഞ്ചിരിയോടെ ആ ആൽബം തുറന്നു കാണിച്ചു അതിൽ അവരുടെ കുടുംബമായിരുന്നു "അച്ഛനും അമ്മയും ചേച്ചിയും ചേട്ടനും ഞാനും ..... അതായിരുന്നു എന്റെ ലോകം ..... അതല്ലാതെ മറ്റൊരു സ്വർഗ്ഗമില്ലായിരുന്നു എനിക്ക് ....! ഇളയസന്താനം ആയതുകൊണ്ട് അച്ഛനും അമ്മയ്ക്കും ചേട്ടനും ചേച്ചിക്കും ഒക്കെ എന്നെ വല്യ കാര്യാർന്നു എന്താ പറയാ ..... അവരുടെ ഒക്കെ ചെല്ലക്കുട്ടി ആയിരുന്നു ഞാൻ ....! അതിലൊത്തിരി അഹങ്കരിച്ചിട്ടും ഉണ്ട് ഞാൻ പക്ഷെ ഞങ്ങടെ ഒക്കെ എല്ലാ സന്തോഷവും ഇല്ലാതാക്കികൊണ്ട് ചേച്ചി പഠിപ്പിക്കുന്ന സാറിനൊപ്പം ഇറങ്ങിപ്പോയി

അതോടെ എന്റെ കുടുംബം തന്നെ തകർന്നു .... എന്നിട്ടും എന്റെ അച്ഛ എന്നെ പൊന്ന് പോലെയാ വളർത്തിയെ ചേച്ചിക്ക് കിട്ടേണ്ട സ്നേഹം കൂടി അവർ എനിക്ക് തന്നു ..... ഒരു കുടുംബത്തിന്റെ മുഴുവൻ പൊന്നോമന ആയി വളർന്നവളാ ഞാൻ വിവാഹം കഴിഞ്ഞു അനന്തേട്ടന്റെ വീട്ടിലേക്ക് പോയപ്പോ ഒരുപാട് കരഞ്ഞിട്ടുണ്ട് ഞാൻ .... അച്ഛയെ കാണണം അമ്മയെ കാണണം എന്നൊക്കെ വാശി പിടിച്ചു പൊട്ടിക്കരഞ്ഞിട്ടുണ്ട് ..... ശരിക്കും അന്ന് ഞാനൊരു പൊട്ടിപ്പെണ്ണായിരുന്നു ..... നിന്നെപ്പോലെ ....." ചെറു ചിരിയോടെ കുട്ടിക്കാലത്തെ ഫോട്ടോയിലൂടെ വിരലോടിക്കുന്ന ശിവദയെ കൗതുകത്തോടെ അവൾ നോക്കി ഇരുന്നു "പക്ഷെ അനന്തേട്ടൻ എനിക്ക് തന്ന സ്നേഹം എന്റെ എല്ലാ വേദനകളും ഇല്ലാതാക്കി ....

മനസ്സ് തകരുമ്പോൾ എന്റെ അച്ഛയെപ്പോലെ എന്നെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കും ..... സന്തോഷം വരുമ്പോ ഏട്ടനെപ്പോലെ എനിക്ക് വേണ്ടതൊക്കെ വാങ്ങി തരും ..... കൂടെ നിൽക്കും ..... അസുഖം വന്നാൽ എന്റെ അമ്മയെപ്പോലെ എന്നെ പരിചരിക്കും ..... വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് അദ്ദേഹം എനിക്ക് അച്ഛനായി അമ്മയായി .... നല്ലൊരു സുഹൃത്തായി പതിയെ പതിയെ എന്റെ ലോകം തന്നെ അദ്ദേഹമായി ..... പൊന്നുപോലെ രണ്ടു മക്കളെ തന്ന് അനന്തേട്ടൻ എന്റെ ജീവിതം കൂടുതൽ സുന്ദരമാക്കി ചേച്ചി മരിച്ചപ്പോ അനാഥനായിപ്പോയ കുഞ്ഞൂട്ടനെ ഏറ്റെടുക്കാൻ നിന്ന എന്നെ അച്ഛനും അമ്മയും ഒക്കെ എതിർത്തെങ്കിലും അനന്തേട്ടൻ എനിക്കൊപ്പം നിന്നു .....

എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തന്നിരുന്നു അദ്ദേഹമില്ലാത്ത ജീവിതം ഓർക്കാൻ പോലും എനിക്ക് ആകുമായിരുന്നില്ല പക്ഷെ മൂന്ന് വർഷങ്ങൾക്ക് മുൻപ് എന്നന്നേക്കുമായി അദ്ദേഹം എന്നെ വിട്ട് പോയപ്പോ ഞാൻ തകർന്നു പോയിരുന്നു .... അദ്ദേഹമില്ലാതെ ഉണ്ണാനും ഉറങ്ങാനും കൂട്ടാക്കാതിരുന്ന എന്നെ ആ മരണവാർത്ത ആത്മഹത്യയെ കുറിച്ചുപോലും ചിന്തിപ്പിച്ചു പക്ഷെ എന്റെ മക്കൾ ..... അവരെ ഓർത്തപ്പോ ..... മനസ്സ് ഒന്ന് ഇടറി അന്ന് എന്റെ കുഞ്ഞൂട്ടൻ എന്നെ ചേർത്ത് പിടിച്ചു ..... നന്ദുവും അനന്തൂട്ടനും (ആരവ് ) എനിക്ക് കാവലിരുന്നു എന്റെ മൂന്ന് മക്കളും ഉറക്കമുളച്ചു എനിക്ക് കാവലിരുന്നപ്പോൾ ഞാൻ മനസ്സിലാക്കി

അനന്തേട്ടൻ പോയപ്പോ എന്നെ എന്തിനും പോന്ന മൂന്ന് മക്കളെ ഏല്പിച്ചിട്ടാ പോയതെന്ന് ...." ശിവദ കണ്ണ് തുടച്ചു പറഞ്ഞു നിർത്തിയതും ജാനകി അവരെ നോക്കി കണ്ണ് നിറച്ചു "ദൈവം നമ്മളിൽ നിന്ന് എന്തെങ്കിലും അകറ്റുന്നത് മറ്റൊന്ന് നമ്മിലേക്ക് എത്തിക്കാനാണ് ...... മോൾടെ അപ്പയും അമ്മയും ഇപ്പൊ മോളുടെ കൂടെ ഇല്ല ..... പക്ഷെ ആ വേദന ഒരുപാട് കാലം ഉണ്ടാവില്ല ..... കാരണം എന്റെ കുഞ്ഞൂട്ടൻ സ്നേഹമുള്ളവനാ ..... അവന്റെ സ്നേഹം അറിഞ്ഞു തുടങ്ങുന്നത് മുതൽ നിന്റെ ലോകം അവനിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കും...." അവളുടെ കവിളിൽ തട്ടി ഒരു പുഞ്ചിരിയോടെ അതും പറഞ്ഞുകൊണ്ട് ശിവദ എണീറ്റ് പോയതും അവളുടെ ചുണ്ടിലും ചെറുചിരി സ്ഥാനം പിടിച്ചിരുന്നു ഫൈനൽ എക്സാം കഴിഞ്ഞ ക്ഷീണത്തിൽ വന്നപാടെ വന്ന് കിടന്നതാണ് നന്ദു (അവന്തിക ) എണീറ്റ് വന്നത് നേരം ഇരുട്ടിയപ്പോഴാണ്

റാവൺ ഒന്നും കഴിച്ചില്ലെന്ന് കണ്ടതും ശിവദ അവനെ പോയി വിളിച്ചു കൊണ്ട് വന്നു മൂന്നിനേം പിടിച്ചു കൊണ്ട് വന്ന് ഡൈനിങ്ങ് ടേബിളിൽ ഇരുത്തിയതും റാവൺ എണീറ്റ് കിച്ചണിലേക്ക് നടന്നു അവൻ പോയി ഒരു പ്ലേറ്റ് എടുത്തു കഴുകി വന്ന് തന്നെ വിളമ്പി കഴിച്ചതും ശിവദ മറ്റേ രണ്ടിനും വിളമ്പി കൊടുത്തു കൈ മുറിവായത് കൊണ്ട് റാവൺ സ്പൂൺ ഉപയോഗിച്ചാണ് കഴിച്ചത് അവൻ ആരെയും നോക്കാതെ കഴിച്ചെണീറ്റു പോയതും ജാനകി അവനെ നോക്കാതെ ഫുഡ് കഴിച്ചു റാവൺ മുകളിലേക്ക് പോയതും ജാനകി അവനെ നോക്കി ചുണ്ട് കോട്ടി അവിടെ നിന്നും എണീറ്റു "ഏട്ടത്തി എന്താ ഇവിടെ നിക്കുന്നെ ..... കിടക്കാൻ പോണില്ലേ ....?" നേരം കുറെ ആയിട്ടും അവിടെ തന്നെ നിൽക്കുന്ന ജാനകിയോട് നന്ദു ചോദിച്ചതും ശിവദ അവളെ ഒന്ന് ഇരുത്തി നോക്കി ചിരിച്ചു "ഞാൻ ഇന്ന് ചെറിയമ്മേടെ കൂടെയാ കിടക്കണേ ....."

അവൾ കൈയും കെട്ടി നിന്ന് പറഞ്ഞതും നന്ദു കാര്യം എന്താന്ന് അവളോട് ചോദിച്ചു "നിന്റെ ചേട്ടൻ ആരാന്നാ വിചാരം .... മുറിവ് കെട്ടി സഹായിക്കാൻ ചെന്നപ്പോ എന്നെ ഗെറ്റ് ഔട്ട് അടിച്ചു ..... ഞാൻ ഇനി അങ്ങോട്ട് ഇല്ല ...." അവൾ ചുണ്ട് കോട്ടി പറഞ്ഞതും നന്ദു വായും പൊളിച്ചു അവളെ നോക്കി "എന്താ ഒരു ചേഞ്ച് ....അമ്മേ ഈ ഏട്ടത്തിക്ക് ഇത് എന്ത് പറ്റിയതാ ....?" നന്ദു താടക്ക് കൈയും കൊടുത്തു നിന്നതും ജാനകി ശിവദയെ പോയി ചുറ്റിപ്പിടിച്ചു നിന്നു "എന്താ ഇവിടെ ..... നിനക്ക് വരാനായില്ലേ .....?" സ്റ്റെയർ ഇറങ്ങി വന്ന റാവൺ കടുപ്പിച്ചു ചോദിച്ചതും അവളൊന്ന് ഞെട്ടി "ധാ .... ധാ ... വ ... വരണു ...." അവൾ അതും പറഞ്ഞു കാറ്റുപോലെ മുകളിലേക്ക് പാഞ്ഞതും നന്ദു ആ പോക്ക് കണ്ട് ഇരുന്നും കിടന്നും ചിരിച്ചു "അതൊരു പാവാ ഡാ കുഞ്ഞാ ..... എന്തിനാ അതിനെ ഇങ്ങനെ പേടിപ്പിക്കണേ ....?"......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story