ജാനകീരാവണൻ 🖤: ഭാഗം 50

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"സ്നേഹിക്കാൻ കഴിയാഞ്ഞിട്ടല്ല..... നിന്നെ ഒന്നിനും ഫോഴ്‌സ് ചെയ്യാൻ എനിക്ക് താല്പര്യമില്ല ജാനി.... " താൻ അടുത്തു ചെല്ലുമ്പോൾ അവളിൽ ഉടലെടുത്ത പരിഭ്രമം ഓർത്തുകൊണ്ട് അവൻ അവളുടെ കവിളിൽ തഴുകി "ഹസ്ബൻഡ് ആൻഡ് വൈഫ്‌ ആണെങ്കിലും നിനക്ക് എന്നെ കാണുന്നത് തന്നെ പേടി ആയിരുന്നു.... ആ നിന്നോട് ഞാൻ എങ്ങനെയാ ക്ലോഎല്ലാവരും റെഡി ആയി നിൽക്കുമ്പോഴാണ് ജാനി സ്റ്റെയർ ഇറങ്ങി വന്നത്.... സിമ്പിൾ ബ്ലാക്ക് ഗൗൺ ആയിരുന്നു അവളുടെ വേഷം....എന്നാലും കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു ചീകിയിട്ട മുടിയിഴകൾ കാറ്റിൽ പാറി പറന്നതും റാവൺ അവളെ ഒന്ന് നോക്കി തൊട്ടടുത്തായി അവളെ തന്നെ നോക്കി നിൽക്കുന്ന ഒരാൾ കൂടി ഉണ്ടായിരുന്നു.... മാനവ് "ഇഷ്ടമായിരുന്നല്ലേ....?" മനുവിന്റെ നോട്ടം കണ്ട് വിക്രം അവന്റെ ചെവിയിൽ പതിയെ ചോദിച്ചു മനു തല ചെരിച്ചു അവനെ നോക്കി "ഒരുപാട്....😊"ഒന്ന് ചിരിക്കാൻ ശ്രമിച്ചുകൊണ്ട് മനു മറുപടി പറഞ്ഞു

അവളെ ഏറെ നേരം നോക്കി നിൽക്കുന്നത് ശരിയല്ലെന്ന് തോന്നിയതും അവൻ ഏറെ ബുദ്ധിമുട്ടി അവളിൽ നിന്ന് കണ്ണുകൾ പിൻവലിച്ചു റാവൺ അവനെ നോക്കുന്നത് കണ്ടതും മനു ഒന്ന് പതറി.... റാവൺ അവന്റെ അടുത്ത് വന്ന് അവന്റെ തോളിൽ കൈയിട്ട് കണ്ണ് ചിമ്മി കാണിച്ചതും മനു ഒന്ന് ചിരിക്കാൻ ശ്രമിച്ചുകൊണ്ട് മറ്റെങ്ങോ നോക്കി നിന്നു ഇതേസമയം ജാനി മുടി ഒതുക്കി വെച്ചു റാവണിനെ നോക്കി പുച്ഛിച്ചു നന്ദുവിന്റെ അടുത്ത് പോയി നിന്നു റിയക്ക് കൊടുക്കാനുള്ള ഗിഫ്റ്റ് ഒക്കെ എടുത്തു വെച്ചു കേക്ക് വിക്രമിന്റെ വകയായിരുന്നു.... കേക്ക് ഹാളിൽ ഒത്ത നടുക്കായി ഭംഗിയിൽ സെറ്റ് ചെയ്യുന്ന വിക്രമിനെ വീൽ ചെയറിൽ ഇരുന്ന നന്ദു കണ്ണെടുക്കാതെ നോക്കി "മതിയെടി വായി നോക്കിയത്...." അവളുടെ നോട്ടം കണ്ട് ജാനി അവളുടെ തലക്ക് കിഴുക്കി പറഞ്ഞു "ന്ത്‌ രസാല്ലേ കാണാൻ.... " അവൾ അവനെ സ്വയം മറന്ന് നോക്കിക്കൊണ്ട് പറഞ്ഞതും ജാനി അവളെ ഇരുത്തി നോക്കി "ആരെ....?" ഇടുപ്പിന് കൈയും കൊടുത്തുകൊണ്ട് ജാനി ഗൗരവത്തിൽ ചോദിച്ചതും "എന്റെ വിച്ചുവേട്ടനെ....."

നന്ദു പുഞ്ചിരിയോടെ പറഞ്ഞതും ജാനി മുഖം ചുളിച്ചു "വിച്ചുവേട്ടനാ.... 🙄 ഏത് വിച്ചുവേട്ടൻ....?" ജാനി അവളുടെ മുഖത്തെ നാണം കണ്ട് മുഖം ചുളിച്ചു "എന്റെ മാത്രം വിച്ചുവേട്ടൻ....." അവൾ നെഞ്ചിൽ കൈ വെച്ച് കണ്ണുകൾ അടച്ചു പറഞ്ഞതും ജാനി അവളുടെ തലക്ക് മേട്ടി "അവളുടെ ഒരു കൊച്ചുവേട്ടൻ.... നിന്ന് സ്വപ്നം കാണാതെ എന്റൊപ്പം വരാൻ നോക്ക്.... റിയ ഇപ്പൊ വരും...."അവളെ നോക്കി കണ്ണുരുട്ടിക്കൊണ്ട് ജാനി മുന്നോട്ട് നടന്നതും എതിരെ വന്ന റാവണുമായി കൂട്ടി മുട്ടി നന്ദുവിനെ നോക്കി നടന്നത് കൊണ്ട് റാവൺ വന്നത് അവൾ കണ്ടിരുന്നില്ല "ആഹ്.... നിങ്ങക്കെന്താ മനുഷ്യാ നോക്കി നടന്നാൽ..... എന്റെ തല...." അവൾ തല ഉഴിഞ്ഞുകൊണ്ട് അവനെ നോക്കി കണ്ണുരുട്ടി "നീയല്ലേ ഇങ്ങോട്ട് വന്ന് ഇടിച്ചത്.... 🙄" റാവൺ ചോദിച്ചത് കേട്ട് അവൾ മുഖം വീർപ്പിച്ചു "ഞാൻ ഇടിക്കാൻ വന്നാൽ നിങ്ങൾക്ക് മാറി നിന്നൂടെ.... മല പോലെ മുന്നിൽ കേറി നിൽക്കണമായിരുന്നോ.... 😤" അവന് നേരെ കൈ ചൂണ്ടി അവൾ നിന്ന് ചീറുന്നത് കണ്ട് റാവൺ അവളുടെ കൈ പിടിച്ചു തിരിച്ചു... ജാനി വേദന കൊണ്ട് നിന്ന് തുള്ളി

"അമ്മാ.... നോവുന്നെ.... രാവണാ.... വിട് വിട്.... പിടി വിട്.... അയ്യോ...." അവൾ നിന്ന് കാറി കൂവിയതും കണ്ട് നിന്നവരൊക്കെ പൊട്ടി ചിരിച്ചു മാനസ കൈ കൊട്ടി ചിരിക്കുന്നത് ഒന്ന് നോക്കിക്കൊണ്ട് റാവൺ അവളിലെ പിടി ഒന്ന് അയച്ചു "ഞാൻ മിണ്ടാതെ നിൽക്കുന്നെന്ന് കരുതി എന്റെ തലയിൽ കയറാൻ വന്നാലുണ്ടല്ലോ....?" അവളെ നോക്കി കണ്ണുരുട്ടി അവൻ ചോദിച്ചതും ജാനി പൂച്ചക്കുട്ടിയെ പോലെ പതുങ്ങി അവന്റെ ദേഷ്യം കണ്ട് അവൾ ചുണ്ട് ചുളുക്കി അവനെ നോക്കി "Sorry.... ☹️"അവളുടെ സോറി കേട്ട് ഒന്ന് അമർത്തി മൂളിക്കൊണ്ട് അവളെ വിട്ടു "എന്ന് എന്റെ പട്ടി പറയും.... ഞഞ്ഞാഞ്ഞ....." പിടി വിട്ട ഉടനെ ജാനി അവനെ നോക്കി കൊഞ്ഞനം കുത്തി "ഡീ...." അവൻ അലറിയതും അവൾ ഗൗണും പൊക്കി പിടിച്ചു തിരിഞ്ഞു നോക്കാതെ ഓടി "എന്തോന്നാടെ ഇത്....?"ജാനിയുടെ ഓട്ടം കണ്ട് വികാസ് റാവണിനെ നോക്കി തലക്ക് കൈ കൊടുത്തു "റിയ വന്നു...."റോഷൻ പെട്ടെന്ന് അകത്തേക്ക് ഓടി വന്ന് പറഞ്ഞതും എല്ലാവരും ഓരോ സൈഡിലേക്ക് ഓടി

റാവൺ മാനസയെ കൂട്ടി സോഫയിൽ പോയി ഇരുന്നു ആരവും തേജും റോഷനും തനുവും പാർട്ടി പോപ്പർ കൈയിൽ പിടിച്ചു ഡോറിന്റെ രണ്ട് വശത്തായി പതുങ്ങി നിന്നു റിയ ഡോർ തുറന്ന് അകത്തേക്ക് വന്നതും നാല് പേരും കൂടി പാർട്ടി പോപ്പർ പൊട്ടിച്ചുകൊണ്ട് കോറസ് ആയി ഹാപ്പി ബർത്ത്ഡേ പറഞ്ഞതും അവൾ ഞെട്ടലോടെ പിന്നിലേക്ക് വേച്ചു പോയി "Happy Birthday Riyaaa...." എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞതും റിയ അമ്പരപ്പോടെ ചുറ്റും നോക്കി ഇങ്ങനൊരു പാർട്ടി പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവൾ ശരിക്കും ഞെട്ടിയിരുന്നു സന്തോഷം കൊണ്ട് അവളുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു അത് ഒരു പുഞ്ചിരിയോടെ വിക്രം നോക്കിക്കണ്ടു റോഷൻ അവളെ കൈ പിടിച്ചു കേക്കിന്റെ അടുത്തേക്ക് കൊണ്ട് പോയി അവൾ ഓരോന്നും സന്തോഷത്തോടെ നോക്കി കണ്ടു.... അവൾ അത്രയേറെ ഹാപ്പി ആയിരുന്നു ആ നിമിഷം "കേക്ക് കട്ട്‌ ചെയ്യ് റിയാ...."ചുറ്റും നോക്കി നിൽക്കുന്നവളോടായി റോഷൻ പറഞ്ഞതും അവൾ കേക്കിനൊപ്പം ഉണ്ടായിരുന്ന knife കൈയിൽ എടുത്ത് റോഷനെ നോക്കി അവൻ കണ്ണ് ചിമ്മി കാണിച്ചതും അവൾ പുഞ്ചിരിയോടെ കേക്ക് കട്ട്‌ ചെയ്തു....

ആദ്യം ഒരു പീസ് എടുത്തു റോഷന് കൊടുത്തു.... പിന്നീട് ശിവദക്കും ആരവിനും നന്ദുവിനും കൊടുത്തു.... പിന്നെ തനുവിനും തേജിനും ബാക്കിയുള്ളവർക്ക് കേക്ക് കൊടുക്കുന്നത് അവൾ മനഃപൂർവം മറന്നു അതിൽ ആരവിനും നന്ദുവിനുമൊക്കെ നീരസം തോന്നിയെങ്കിലും ജാനി അവരെ സമാധാനിപ്പിച്ചു നിർത്തി റോഷൻ അവൾക്ക് വില കൂടിയ ഒരു വാച് ഗിഫ്റ്റ് ആയി കൊടുത്തു.... ശിവദ ഒരു ചെയിനും ആരവ് വാങ്ങിയ ഗിഫ്റ്റ് അവൻ കൊടുക്കാൻ താല്പര്യപ്പെടാത്തത് കണ്ട് ജാനി അവനെ ഉന്തി തള്ളി പറഞ്ഞു വിട്ടു തനുവും തേജും ഒക്കെ ഓരോ ഗിഫ്റ്റ് ബോക്സ്‌ കൊടുത്തു വന്നു.... വികാസ് ഒരു ജ്വൽ ബോക്സ്‌ അവൾക്ക് നേരെ നീട്ടിയപ്പോൾ അവൾ അത് വാങ്ങാതെ നിന്നു.... റോഷൻ ഒന്ന് കണ്ണുരുട്ടിയപ്പോൾ അവളത് വാങ്ങി ആർക്കോ വേണ്ടി ഒരു താങ്ക്സ് പറഞ്ഞു റാവണിന്റെയും നന്ദുവിന്റെയും ഗിഫ്റ്റ് നന്ദു തന്നെ അവൾക്ക് കൊടുത്തു ഈ സമയം നോക്കി വിക്രം എങ്ങോട്ടോ മുങ്ങി മനു ഒരു കുഞ്ഞു ഗിഫ്റ്റ് ബോക്സുമായി റിയക്ക് നേരെ നടന്നതും അവൾ മുഖം ചുളിച്ചു "Happy b'day Riyaa...."

അവൻ പുഞ്ചിരിയോടെ അവൾക്ക് നേരെ ഗിഫ്റ്റ് നീട്ടിയതും റിയയുടെ മുഖം മാറി അവളാ ഗിഫ്റ്റ് തട്ടി തെറിപ്പിച്ചു "How darw you....? ഇവിടുത്തെ വെറുമൊരു ജോലിക്കാരൻ ആയ നിനക്ക് എന്നെ പേര് വിളിക്കാനുള്ള ധൈര്യം എവിടുന്ന് കിട്ടി....? യൂ ബ്ലഡി...."അവൾ ദേഷ്യത്തോടെ മനുവിന് നേരെ ചീറിയതും റാവൺ ദേഷ്യത്തോടെ സോഫയിൽ നിന്നും എണീറ്റു "മനൂട്ടാ.... എങ്ങോട്ടാ.... ചേച്ചിയെ വിട്ടിട്ട് എങ്ങോട്ടാ നീ പോണേ...."റിയക്ക് നേരെ പോകാൻ നിന്ന റാവണിനെ മാനസ വാശിയോടെ പിടിച്ചിരുത്തി "Riyaa.... "ആരവ് ദേഷ്യത്തോടെ വിളിച്ചതും അവൾ അവനെ നോക്കി കണ്ണുരുട്ടി "നീ കണ്ടില്ലേ ആരവ്.... ഇവന്റെ അഹങ്കാരം.... ഇവനെപ്പോലെ ലോ ക്ലാസ്സ്‌ ആയ ഒരുത്തന്റെ കൈയിൽ നിന്ന് ഗിഫ്റ്റ് വാങ്ങേണ്ട ഗതികേടൊന്നും എനിക്കില്ല.... "അവന്റെ ഗിഫ്റ്റ് കാല് കൊണ്ട് തട്ടി തെറിപ്പിച്ചു കൊണ്ടവൾ മുരണ്ടു മനു ഒന്ന് ചിരിക്കാൻ ശ്രമിച്ചു "I'm sorry mam...." അത്രയും പറഞ്ഞുകൊണ്ട് അവൻ കുറച്ചു മാറി നിന്നു നന്ദുവിനും റാവണിനും ദേഷ്യം ഇങ്ങെത്തിയിരുന്നു

"Hey.... നീ എന്തിനാ ഇവിടെ നിൽക്കുന്നെ.... സെർവീന്റ്സിന്റെ സ്ഥാനം പുറത്താണ്.... Out..... Get out you bloody....." "Stop it Riyaa...." മാനവിന് നേരെ ഉറഞ്ഞു തുള്ളുന്ന റിയക്ക് നേരെ വീൽ ചെയർ നീക്കിക്കൊണ്ട് നന്ദു അലറി "ആരെയാടി നീ പുറത്ത് പോകാൻ പറയുന്നേ.... ആരോടാടി നീ അധികാരം കാണിക്കുന്നേ.... ഏഹ്ഹ്....?" നന്ദു ദേഷ്യത്താൽ വിറക്കുകയായിരുന്നു "വെറുമൊരു പിഎ ആയ ഇവന് വേണ്ടിയാണോ നീ എന്നോട് ദേഷ്യപ്പെടുന്നേ....?"റിയ മുഷ്ടി ചുരുട്ടി പിടിച്ചു ചോദിച്ചതും നന്ദു വീൽ ചെയർ നീക്കി മനുവിന്റെ അടുത്തേക്ക് പോയി അവന്റെ കൈയിൽ മുറുകെ പിടിച്ചു "എന്റെ ഏട്ടനെ പുറത്താക്കാൻ നീ ആരാടി....? ഇവിടെ എന്റെ ഏട്ടനുള്ള അത്ര അവകാശം നിനക്ക് പോലും ഇല്ല....." നന്ദു വാശിയോടെ പറഞ്ഞതും മനു ശാസനയോടെ അവളെ തടയാൻ ശ്രമിച്ചു "ഏട്ടനോ....?" റിയ സംശയയത്തോടെ മനുവിനെ നോക്കി "സോറി മാം.... ഓർഫൻ ആയ എന്നെ നന്ദു സ്വന്തം ഏട്ടനെ പോലെയാ കാണുന്നത്.... അത് കൊണ്ടാ ഇങ്ങനെ ഒക്കെ.... Sorry...."

മനു പറയുന്നത് കേട്ട് അങ്ങനെ അല്ലാ എന്ന് പറയാൻ തുടങ്ങിയ നന്ദുവിനെ അവൻ തറപ്പിച്ചു ഒന്ന് നോക്കി ആ നോട്ടത്തിൽ അവൾ സമ്യപനം പാലിച്ചു.... അവളെപ്പോലെ റാവണും നിയന്ത്രിച്ചു ഇരിക്കുകയായിരുന്നു ഇതൊക്കെ കണ്ട് ജാനി വിറച്ചു വിറച്ചു ഒരു ഗിഫ്റ്റ് ഹാമ്പർ റിയക്ക് നേരെ നീട്ടിയതും അവൾ പുച്ഛത്തോടെ ചുണ്ട് കോട്ടി "Ha.... Happy b'da...."മുഴുമുപ്പിക്കും മുന്നേ അവളുടെ കൈയിൽ ഇരുന്ന ഗിഫ്റ്റ് റിയ തട്ടി തെറിപ്പിച്ചു "നിന്റെ ഗിഫ്റ്റ് പോയിട്ട് നിന്റെ ആശംസ പോലും എനിക്കിഷ്ടമല്ല .... That much i hate you... നിന്നെ പോലെ തെരുവിൽ കിടന്നവളുമാർക്കൊക്കെ എന്റെ അടുത്ത് നിൽക്കാനുള്ള യോഗ്യത പോലും ഇല്ല.... So just stay away from me...." എല്ലാവരുടെയും മുന്നിൽ വെച്ച് റിയ പറഞ്ഞതൊക്കെ കേട്ട് ജാനി ചുണ്ട് കടിച്ചു പിടിച്ചു കരയാതിരിക്കാൻ പാട് പെട്ടു "റിയാ.... ഏട്ടത്തിയോട് സോറി പറയ്...." നന്ദു ദേഷ്യത്തോടെ പറഞ്ഞതും റിയ പുച്ഛിച്ചു ചിരിച്ചു "എന്റെ അടുത്ത് പോലും നിൽക്കാൻ യോഗ്യത ഇല്ലാത്ത ഇവളോട് ഞാൻ സോറി പറയാനോ....?" ചുണ്ട് കോട്ടി അവൾ ചോദിച്ചു

"ഈ യോഗ്യത എന്ന് നീ ഉദ്ദേശിച്ചത് സ്വത്തും. പണവും അല്ലെ.... അങ്ങനെയാണെങ്കിൽ എന്റെ ഏട്ടത്തിയുടെ യോഗ്യത പറയാൻ തുടങ്ങിയാൽ പിന്നെ എന്റെ ഏട്ടത്തിയുടെ അടുത്ത് പോയിട്ട് ഏട്ടത്തിക്കൊപ്പം താമസിക്കാനുള്ള യോഗ്യത പോലും നിനക്ക് ഉണ്ടാവില്ല റിയ....."നന്ദു വീറോടെ പറഞ്ഞു.... "അത് കൊണ്ട് യോഗ്യതയെ കുറിച്ച് നീ സംസാരിക്കണ്ട റിയാ... പിന്നെ എന്തോ പറഞ്ഞല്ലോ നീ.... ഏട്ടത്തിയുടെ ആശംസ പോലും നിനക്ക് ഇഷ്ടമല്ലെന്ന്..... എന്നാൽ കേട്ടോ.... ഇന്ന് നിനക്ക് ഈ സന്തോഷം ഒക്കെ കിട്ടയത് എന്റെ ഏട്ടത്തി കാരണമാണ് നിനക്ക് വേണ്ടി ഈ പാർട്ടി പ്ലാൻ ചെയ്തതും അറേഞ്ച് ചെയ്തതും ഒക്കെ എന്റെ ഏട്ടത്തിയാണ്...." നന്ദു പറയുന്നത് കേട്ട് റിയയുടെ മുഖം വലിഞ്ഞു മുറുകി "ആാഹ്ഹ്...."അവൾ ദേഷ്യത്തോടെ അലറിക്കൊണ്ട് കേക്ക് തള്ളി താഴെയിട്ടു ഡെക്കറേറ്റ് ചെയ്ത ബലൂൺസും ലൈറ്റ്സും ഒക്കെ വലിച്ചു വാരിയിട്ട് നാശമാക്കി "നിന്റെ ഒരു ഔദാര്യവും എനിക്ക് വേണ്ടടി...."

ജാനിയോട് അവൾ വീറോടെ പറഞ്ഞുകൊണ്ട് പോകാൻ നിന്നതും അവിടുത്തെ ലൈറ്റ് മുഴുവൻ ഓഫായി റിയക്ക് നേരെ ഒരു സ്പോട് ലൈറ്റ് മാത്രം ഓൺ ആയി എല്ലാവരും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി കുറച്ചു കഴിഞ്ഞു റിയക്ക് തൊട്ട് മുന്നിൽ മറ്റൊരു സ്പോട് ലൈറ്റ് കൂടി ഓൺ ആയി അവിടെ റിയക്ക് നേരെ ഒരു റിങ് നീട്ടി മുട്ട് കുത്തി ഇരിക്കുന്ന വിക്രമിനെ കണ്ട് എല്ലാവരും ഞെട്ടി.... നന്ദുവിന്റെ ഹൃദയത്തിൽ ആരോ കത്തി കുത്തി ഇറക്കുന്നത് പോലെ അവൾക്ക് തോന്നി പതിയെ അവിടമാകെ ഡിം ലൈറ്റ് ഓൺ ആയി റാവൺ നന്ദുവിന് നേരെ പോകാൻ തുനിഞ്ഞതും മാനസ അവനെ പിടിച്ചു വേച്ചു കണ്ണുകൾ നിറച്ച് അവരെ നോക്കിയിരിക്കുന്ന നന്ദുവിനെ നോക്കി നിൽക്കാനെ അവനായുള്ളൂ "നിന്റെ മുന്നിൽ ഇങ്ങനെ നിൽക്കുമ്പോൾ എനിക്ക് വാക്കുകൾ കിട്ടുന്നില്ല റിയാ.... കാലം കുറേയായി മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് ഇനിയും മനസ്സിൽ കൊണ്ട് നടക്കാൻ വയ്യടോ...."ഒന്ന് നിർത്തിക്കൊണ്ട് അവൻ പുഞ്ചിരിയോടെ അവളെ നോക്കി "Love you Riyaa.... Love you so much.... ❤️ Will you be mine forever....?"റിങ് അവൾക്ക് നേരെ നീട്ടി വിക്രം പറഞ്ഞ ഓരോ വാക്കുകളും നന്ദുവിന്റെ നെഞ്ചിലാണ് തറച്ചത്

ആ കാഴ്ച കാണാനാവാതെ അവൾ നിറ കണ്ണുകളോടെ മുഖം തിരിച്ചതും അവളെ തന്നെ നോക്കി കണ്ണ് നിറച്ചു നിൽക്കുന്ന ജാനിയെയാണ് കണ്ടത് ജാനി അവളുടെ തോളിൽ കൈ അമർത്തി... ഒരു ആശ്വാസത്തിനെന്ന പോലെ നന്ദു ജാനിയുടെ കൈയിൽ മുറുകെ പിടിച്ചു "Say yes or No Riyaa...."വിക്രം ആർദ്രമായി പറഞ്ഞതും റിയ ആ റിങ് വാങ്ങി പുച്ഛിച്ചു ചിരിച്ചു സന്തോഷത്തോടെ അവളെ നോക്കുന്ന വിക്രമിനെ നോക്കിക്കൊണ്ട് അവളാ റിങ് നിലത്തേക്ക് വലിച്ചെറിഞ്ഞുകൊണ്ട് ചെരുപ്പിനടിയിലിട്ട് അത് ചവിട്ടിയരച്ചു "ഇത് നിനക്കുള്ളതാണ്.... എന്നെ സംബന്ധിച്ച് നിന്റെ സ്ഥാനം എന്റെ ഈ ചെരുപ്പിനടിയിലാണ്....."അവളുടെ വാക്കുകൾ കൂരമ്പ് പോലെ അവന്റെ ഹൃദയത്തിൽ തറച്ചു കയറി "റിയാ...?" അവൻ വേദനയോടെ അവളുടെ കൈയിൽ പിടിച്ചതും അവളാ കൈ തട്ടി മാറ്റി അവന്റെ കരണത്തടിച്ചു "Youu.... RK യുടെ പിറകെ വാലാട്ടി നടക്കുന്ന നായെ.... നിനക്ക് എന്റെ കൈയിൽ പിടിക്കാൻ എവിടുന്ന് ധൈര്യം കിട്ടി....?" അവളുടെ വാക്കുകൾക്ക് മൂർച്ച കൂടുന്നത് അവനറിഞ്ഞു "കാശുള്ള വീട്ടിലെ പെണ്ണിനെ വളക്കാനുള്ള ബുദ്ധി അത് എന്നോട് വേണ്ട.... മനസ്സിലായോ നിനക്ക്..... ഈ കുടുംബത്തിന്റെ കാരുണ്യം കൊണ്ട് കഴിയുന്ന ഒരു കൂലിക്കാരൻ മാത്രമാണ് നീയെന്ന് ഓർമ വേണം...." ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story