ജാനകീരാവണൻ 🖤: ഭാഗം 52

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"എന്നോട് മിണ്ടാതിരിക്കല്ലേ രാവണാ.... എല്ലാർക്കും സന്തോഷം ആവുമെന്ന് കരുതി ചെയ്തതാ.... ഇങ്ങനെ ഒക്കെ ആവുമെന്ന് ഞാൻ കരുതിയില്ല സോറി.... എന്നോട് ഒന്ന് മിണ്ട് രാവണാ...."അവൾ അവന്റെ മുതുകിൽ കവിൾ ചേർത്ത് വിതുമ്പിയതും അവൻ അവളിൽ നിന്ന് അടർന്നു മാറി "എന്നെ വഴക്ക് പറയ് രാവണാ.... വേണേൽ തല്ലിക്കോ.... പക്ഷേ ഇങ്ങനെ മിണ്ടാതിരിക്കല്ലേ.... ഞാൻ മരിച്ചു പോകും...." അവൾ വിതുമ്പലോടെ പറഞ്ഞതും അവൻ ഒന്നും മിണ്ടാതെ ബെഡിൽ പോയി കിടന്ന് കണ്ണുകളടച്ചു അത് കണ്ട് ജാനി തേങ്ങലോടെ ബാൽക്കണിയിലേക്ക് ഓടി.... കൈവരിയിൽ ചാരി നിന്ന് അവൾ പൊട്ടി പൊട്ടി കരഞ്ഞു റാവണിന് എന്തോ ബെഡിൽ കിടന്നിട്ട് ഉറക്കം വരുന്നില്ല.... അവളോട് സംസാരിക്കാൻ കഴിയാത്ത വിധം അവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു പക്ഷേ ജാനിയുടെ കണ്ണുനീർ അതിനേക്കാളേറെ അവനെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു ജാനിയുടെ തേങ്ങൽ കാതിലേക്ക് തുളച്ചു കയറുന്നത് പോലെ തോന്നിയതും അവൻ ബെഡിൽ നിന്നും എണീറ്റ് ബാൽക്കണിയിലേക്ക് നടന്നു തേങ്ങി തേങ്ങി കരയുന്നവളെ അവൻ അലിവോടെ നോക്കി അവളുടെ കണ്ണ് നീർ അവന് അന്നും ഇന്നും എന്നും വീർപ്പു മുട്ടലാണ് ....

അത് കണ്ട് നിൽക്കാൻ അവന് കഴിയുമായിരുന്നില്ല ജാനിയും നന്ദുവും മാനസയും മനുവും വേദനിക്കാൻ ജാനി തന്നെ ഒരു കാരണക്കാരിയായി എന്നൊരു ചിന്ത അവന്റെ മനസ്സിനെ അലട്ടിയിരുന്നു.... പക്ഷേ അതിനേക്കാളേറെ അവളുടെ തേങ്ങൽ അവന്റെ ഹൃദയത്തെ ചുട്ടു പൊള്ളിക്കുന്നു.... ആ വേദന കണ്ട് നിൽക്കാൻ അവനാവുന്നില്ല പിന്നിലൂടെ ചെന്ന് അവളെ വരിഞ്ഞു മുറുക്കിയപ്പോൾ പൊട്ടി കരഞ്ഞു പോയിരുന്നു അവൾ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി അവൻ നിന്നപ്പോഴും അവൾ തേങ്ങുകയായിരുന്നു.... എന്നാൽ അവളോട് ചേർന്ന് നിൽക്കുമ്പോൾ അവന്റെ മനസ്സ് തണുക്കുന്നത് അവൻ അറിഞ്ഞു മനസ്സിന്റെ ഭാരം കുറഞ്ഞു വരുന്നത് പോലെ അവന് തോന്നിയതും അവൻ കൈകൾ അവളുടെ ഇടുപ്പിൽ മുറുക്കി ജാനിയുടെ കഴുത്തിൽ മുഖം ഉരസി നിന്നു "എന്നോട് മിണ്ടാതെ നടക്കല്ലേ രാവണാ.... ഞാൻ.... ഞാൻ മരിച്ചു പോകും...." അവൾ വിതുമ്പലോടെ പറഞ്ഞതും അവൻ അവളെ പിടിച്ചു തിരിച്ചു നിർത്തി "Sorry...." അവളെ പുണർന്നുകൊണ്ട് അവൻ അവളുടെ കാതിൽ ചുണ്ടമർത്തി ജാനി കണ്ണുകളടച്ചു കണ്ണുനീറിനെ കവിളിലൂടെ ഒഴുക്കി വിട്ടു റാവൺ അവളെ കൂടുതൽ ഇറുക്കി പുണർന്നു....

അവളെ ആശ്വസിപ്പിക്കാനെന്ന പോലെ അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ പതിഞ്ഞു ജാനി അവനെ നെഞ്ചിൽ പട്ടിപ്പിടിച്ചു നിന്നു "എന്നോട് ദേഷ്യമുണ്ടോ....?" അവൾ ഇടർച്ചയോടെ ചോദിച്ചതും അവൻ ഇല്ലെന്ന് മൂളി "ഇത്തിരി പോലും ഇല്ലാ....?" അവൾ ചുണ്ട് പിളർത്തി വീണ്ടും ചോദിച്ചു "ഇല്ല...."അവൻ അവളെ നോക്കി പറഞ്ഞു "ശരിക്കും....?" അവൾ വീണ്ടും ചോദിച്ചതും റാവൺ കണ്ണുരുട്ടി "ഇല്ല.... വിശ്വാസായി...."അവൾ തല താഴ്ത്തി അവന്റെ നെഞ്ചിൽ പറ്റി നിന്ന് പറഞ്ഞു "മതി ഇവിടെ നിന്നത്.... പോയി കിടക്ക്...."അവൻ അവളെ അടർത്തി മാറ്റാൻ ശ്രമിച്ചതും അവൾ അവന്റെ നെഞ്ചിൽ പറ്റിപ്പിടിച്ചു നിന്നു "പോയി കിടക്ക് ജാനി....!" അവന്റെ സാസാരത്തിന്റെ ടോൺ മാറിയതും അവൾ ചുണ്ട് ചുളുക്കി അടർന്നു മാറി അകത്തേക്ക് നടന്നു അതേസമയം അവന്റെ ഫോൺ റിങ് ചെയ്തതും അവനത് അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു "ഞാൻ ദാ വരുന്നു...."അതും പറഞ്ഞു കാറ്റ് പോലെ റാവൺ പുറത്തേക്ക് പോകുന്നത് കണ്ട് ജാനി നെറ്റി ചുളിച്ചു അവൾക്ക് നന്ദുവിന്റെ ഓർമ വന്നതും അവൾ വേഗം ഡോർ തുറന്ന് നന്ദുവിന്റെ മുറി ലക്ഷ്യമാക്കി നടന്നു •••••••••••••••••••••••••••••••°

"എന്താ മനൂ.... എന്ത് പറ്റി....?"മാനസ കിടക്കുന്ന മുറിക്കാൻ പുറത്ത് ടെൻഷൻ അടിച്ചു നിൽക്കുന്ന മനുവിനോടായി റാവൺ ചോദിച്ചതും മനു ധൃതിയിൽ അവനെ കൂട്ടി അകത്തേക്ക് നടന്നു "നിങ്ങളൊക്കെ ആരാ.... ഞാൻ.... ഞാനിത് എവിടെയാ ഉള്ളെ.... ഒന്ന് പറയുന്നുണ്ടോ..... ആരാ നിങ്ങൾ....?" കയറി ചെന്നപ്പോൾ തന്നെ മാനസ അവർക്ക് നേരെ അലറി റാവൺ അവളിലെ മാറ്റം ഉറ്റുനോക്കുകയായിരുന്നു.... മുഖത്തെ കുട്ടിത്തം ഒക്കെ മാറിയിരിക്കുന്നു..... കണ്ണിൽ ഭയവും അപരിചിതത്വവും.....തന്നെ കണ്ടാൽ ഓടി വരുന്നവൾ ഇന്ന് ഒരു അപരിചിതനെ പോലെ തന്നെ ഉറ്റുനോക്കുന്നു.....അവളാകെ മാറിപ്പോയത് പോലെ "അടുത്തേക്ക് വരരുത്.... എന്നെ ഒന്നും ചെയ്യരുത്.... പ്ലീസ്.... എന്നെ വെറുതെ വിടണം..... എനിക്ക് എനിക്ക് പേടിയാവുന്നു...." ഭയം കൊണ്ട് അവൾ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു ആരെയും അടുത്തേക്ക് ചെല്ലാൻ അവൾ സമ്മതിച്ചില്ല "ചേച്ചീ...."റാവൺ സൗമ്യമായി വിളിച്ചു കൊണ്ട് അവളുടെ കൈയിൽ പിടിച്ചതും അവൾ ഏതോ ഓർമയിൽ തലക്ക് കൈ കൊടുത്തു അലറി പതിയെ ബോധം മറഞ്ഞു റാവണിന്റെ കൈകളിലേക്ക് വീണു

"എന്താ വികാസ് ഇത്....?" അവൻ വികാസിനെ നോക്കി ചോദിച്ചു "I think.... തലയിടിച്ചു വീണപ്പോൾ മാനസ നോർമൽ ലൈഫിലേക്ക് തിരിച്ചു വന്നിട്ടുണ്ടാവാം.... അതാകാം നിന്നെ അവൾക്ക് തിരിച്ചറിയാൻ കഴിയാത്തത്...." വികാസ് എന്തോ ചിന്തിച്ചുകൊണ്ട് പറഞ്ഞു "നോർമൽ ആയെങ്കിൽ നമ്മളെ കാണുമ്പോഴുള്ള ചേച്ചിയുടെ പേടിയും മാറില്ലായിരുന്നോ.... ഇപ്പഴും ആ പഴേ പേടി ചേച്ചിക്ക് ഉണ്ട്....." മനു മാനസയെ നോക്കി പറഞ്ഞു "മനൂ.... ഒരു അപകടത്തിൽ നഷ്ടമായ മെമ്മറിസ് എല്ലാം ഈ വീഴ്ചയിലൂടെ അവൾക്ക് തിരികെ കിട്ടി.... നീ ശ്രദ്ധിച്ചോ അവളുടെ സംസാരത്തിലോ മുഖത്തിലോ മുൻപുള്ള കുട്ടിത്തം ഉണ്ടായിരുന്നില്ല.... താളം തെറ്റിയ ആ പഴയ മനസല്ല അവൾക്കിപ്പോ ഉള്ളത്.... ചിന്തിക്കാനും പ്രതികരിക്കാനും കഴിവുള്ള മാനസയാണ് അവളിപ്പോൾ പിന്നെ പേടി.... അവൾക്ക് സംഭവിച്ചതൊക്കെ അവളുടെ മനസ്സിൽ മായാതെ ഇപ്പോഴും കിടക്കുന്നുണ്ടാവും.... ആ പേടി മനസ്സിൽ നിന്ന് പെട്ടെന്നൊന്നും ഇല്ലാതാവില്ല പിന്നെ ഞാനും നിങ്ങളും ഒക്കെ മാനസയെ സംബന്ധിച്ചിടത്തോളം അപരിചിതരായ വ്യക്തികളാണ് എന്നെയേ നിന്നെയോ അവൾ ഇന്ന് ഓർക്കുന്നില്ല....

ഇന്ന് വരെ കണ്ടിട്ടില്ലാത്ത കുറച്ചു പുരുഷന്മാർക്കൊപ്പം ഒരു മുറിയിൽ നിൽക്കുമ്പോൾ ആരായാലും ഭയപ്പെടും.... വയലന്റ് ആകും.... അത്രയേ അവളും ചെയ്തുള്ളു...." വികാസ് ഒന്ന് നിർത്തിക്കൊണ്ട് വീണ്ടും തുടർന്നു "ഇന്ന് അവളുടെ മനസ്സിൽ നമ്മൾ ആരും ഇല്ല.... നമ്മൾ പറയുന്നതൊന്നും ഒരുപക്ഷെ അവൾ വിശ്വസിച്ചെന്ന് വരില്ല.... നമുക്കൊപ്പം താമസിക്കാൻ പോലും അവൾ ചിലപ്പോൾ സമ്മതിക്കില്ല....." വികാസ് പറയുന്നത് കേട്ട് റാവൺ ഒന്ന് നിശ്വസിച്ചു "ഇനി എന്ത് ചെയ്യും....?"റാവൺ മുടി കൊരുത്തു പിടിച്ചു ചോദിച്ചതും "ഒരു വഴിയുണ്ട്.... She needs councelling.... ഒരു Psychiatrist ന്റെ സഹായം മാനസക്ക് ഇപ്പൊ ആവശ്യമുണ്ട്..... " വികാസ് പറഞ്ഞത് കേട്ട് റാവൺ എന്തോ ചിന്തിച്ചിരുന്നു "Psychiatrist എത്തിയാൽ ചേച്ചിക്ക് സുഖപ്പെടുമെന്ന് ഉറപ്പാണോ....?" അവൻ ഗൗരവത്തോടെ ചോദിച്ചു "Yes RK.... I'm sure...."വികാസ് ആത്മവിശ്വാസത്തോടെ പറഞ്ഞതും "എങ്കിൽ നാളെ ചേച്ചി കണ്ണ് തുറക്കുന്നതിന് മുന്നേ ഇന്ത്യയിലെ ഏറ്റവും ബെസ്റ്റ് ആയ ഡോക്ടറെ തന്നെ ഇവിടെ എത്തിക്കണം.... At any cost...."

അവൻ പറയുന്നത് കേട്ട് വികാസ് തല കുലുക്കി "റാവൺ.... മാനസയെ ഇവിടെ നിർത്തിയാൽ ശരിയാവില്ല.... ഇവിടെയുള്ള ആളുകളെ ഒക്കെ കാണുമ്പോൾ.... മാനസ എങ്ങനെ react ചെയ്യുമെന്ന് പറയാൻ പറ്റില്ല.... സോ ഞങ്ങൾ ഇവളെ കൊണ്ട് പോകുവാ...."അത് കേട്ട് റാവൺ മൂളി റാവൺ മാനസയെ എടുത്ത് പുറത്തേക്ക് നടന്നതും വിക്രം കാറുമായി വന്നു.... മനുവും വികാസും മാനസക്കൊപ്പം കയറി "ഞാനും വരാം.... "റാവൺ കാറിൽ കയറാൻ നിന്നതും വികാസ് അവനെ തടഞ്ഞു "വേണ്ട RK.... നീ ഇവിടെ വേണം.... വെറുതെ ആർക്കും ഒരു സംശയത്തിന് ഇട കൊടുക്കണ്ട.... നീ ചെല്ല്...."വികാസ് അത്രയും പറഞ്ഞതും വിക്രം കാറ് മുന്നോട്ടെടുത്തു •••••••••••••••••••••••••••••••° "എന്ത് പറ്റി നന്ദൂ.... വിക്രം എന്നെയാണ് സ്നേഹിക്കുന്നതെന്ന് അറിഞ്ഞപ്പോൾ വീണു പോയോ....?" നിലത്ത് കിടന്ന് തേങ്ങുന്ന നന്ദുവിനെ നോക്കി അവൾ നിലത്ത് മുട്ട് കുത്തി ഇരുന്ന് പുച്ഛത്തോടെ ചോദിച്ചു നന്ദു അത് കണ്ട് കണ്ണ് തുടച്ചു വാശിയോടെ എണീറ്റിരുന്നു "നാണമില്ലേ നിനക്ക്.... ആ പാവത്തിനെ പരസ്യമായി അപമാനിച്ചിട്ട് രഹസ്യമായി.... ഛെ...."

നന്ദു ദേഷ്യത്തോടെ മുഖം തിരിച്ചു "രഹസ്യമായി മുറിയിൽ കൊണ്ട് പോയത് അവനോടുള്ള പ്രേമം മൂത്തിട്ട് ഒന്നുമല്ല....നിന്നോടുള്ള ദേഷ്യം തീർക്കാൻ അവനെ കരുവാക്കി.... That's all..." റിയ ചുണ്ട് കോട്ടി ചിരിച്ചതും നന്ദു അത് മനസ്സിലാവാതെ അവളെ നോക്കി "നീ ആ ജാനിക്ക് വേണ്ടി എന്നെ അപമാനിച്ചില്ലേ.....നിന്റെ ചേട്ടൻ എല്ലാവരുടെയും മുന്നിൽ വെച്ച് എന്നെ നോവിച്ചത് കണ്ട് നീ രസിച്ചില്ലേ..... നീ അവനെ സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ എന്ത് മാത്രം സന്തോഷിച്ചെന്ന് അറിയോ നിനക്ക് അവനിലൂടെ തന്നെ നിനക്കുള്ള ശിക്ഷ ഞാൻ തരും നന്ദു.... അവന്റെ മുന്നിൽ ഒന്ന് കരഞ്ഞു കാണിച്ചപ്പോൾ അവിടെ മൂക്കും കുത്തി വീണു ആ പൊട്ടൻ.... അവനെന്താ ബുദ്ധിയില്ലേ.... അവനെ ഞാൻ പ്രേമിക്കുന്നുണ്ടെന്ന് ഒക്കെ എങ്ങനെ വിശ്വസിക്കാൻ തോന്നി എന്റെ ചെരുപ്പ് കഴുകാനുള്ള യോഗ്യത പോലും അവന് ഞാൻ കൊടുക്കുന്നില്ല.... "റിയ പുച്ഛത്തോടെ പറഞ്ഞതും നന്ദുവിന്റെ മുഖം മാറി "എന്നിട്ടാണോടി നീ അയാളെ മുറിയിൽ കയറ്റി...."ബാക്കി പറയാതെ നന്ദു സ്വയം നിയന്ത്രിച്ചു "കാര്യം കാണാൻ എന്ത് കളിയും ഞാൻ കളിക്കും.... അതിൽ എനിക്കൊരു കുറ്റബോധവും ഇല്ല.... നീ കരയണം.... അത് കണ്ട് നിന്റെ ആ ചേട്ടനും കരയണം അത് കണ്ട് എനിക്ക് ആസ്വദിക്കണം....."

അവൾ പറഞ്ഞു തീർന്നതും ആരോ അവളെ പിടിച്ചു വലിച്ചു അവളുടെ കരണം നോക്കി ഒന്ന് കൊടുത്തു കവിളിൽ കൈയും വെച്ചു ഞെട്ടലോടെ തിരിഞ്ഞ റിയ കാണുന്നത് കലിയോടെ നിൽക്കുന്ന ജാനിയെയാണ് "ഇവളെ കരയിപ്പിക്കാൻ പോയിട്ട് ഒന്ന് നുള്ളി നോവിക്കാൻ പോലും നിന്നെ ഞാൻ സമ്മതിക്കില്ല റിയാ...." ആദ്യമായി ജാനി റിയക്ക് നേരെ ശബ്ദമുയർത്തി.... അവളുടെ ശബ്ദത്തിന് കാടിന്യം കൂടുതലായിരുന്നു "പിന്നെ വിക്രം.... ഇവൾക്ക് അവനോട് ഒരു ഇഷ്ടം തോന്നിപ്പോയി.... അത് വെച്ച് ഇവളെ കരയിപ്പിക്കാമെന്ന ചിന്ത ഒന്നും നിനക്ക് വേണ്ട... നിന്റെ കണ്ണീരിനു മുന്നിൽ മാനാഭിമാനം അടിയറവ് വെച്ച വിക്രം ഇനി ഇവൾക്ക് വേണ്ട.... ഇനി അവനെ ഓർത്ത് ഇവൾ കരയില്ല.... അതിന് ഞാൻ സമ്മതിക്കില്ല.... ഇവൾക്ക് നട്ടെല്ലുള്ള ചെക്കനെ അവളുടെ ചേട്ടന്മാർ കണ്ട് പിടിച്ചോളും.... നീ വിക്രമിനെ പ്രേമിക്കുകയോ തേക്കുകയോ എന്ത് വേണേലും ചെയ്തോ.... അതൊക്കെ ഈ വീടിന് പുറത്ത്.... മനസ്സിലായോടി പുട്ടി മോളെ....അവള് പുട്ടീം ഇട്ട് ഇറങ്ങിയേക്കുവാ.... പിശാഷ്....😡" ജാനിയുടെ ഡയലോഗും മുഖഭാവവും കണ്ട് കരഞ്ഞോണ്ടിരുന്ന നന്ദു വരെ ചിരിച്ചു പോയി "ഡീ.... മര്യാദക്ക് സംസാരിക്കെടി....നീ ഇത്ര അധികാരം കാണിക്കാൻ ഇത് നിന്റെ വീടൊന്നും അല്ലല്ലോ...."

റിയ അവളെ നോക്കി വീറോടെ ചോദിച്ചതും "എന്താടി സംശയം ഇത് എന്റെ വീട് തന്നെയാ..... ഇത് RK യുടെ വീട്.... ഞാൻ RK യുടെ ഭാര്യ..... എന്നെ ചോദ്യം ചെയ്യാൻ നിനക്ക് എന്താ അധികാരം....?"ജാനിയുടെ മറുചോദ്യം കേട്ട് റിയ മുഷ്ടി ചുരുട്ടി പിടിച്ചു "കഴുത്തിനു പിടിച്ചു എറിയണ്ടെങ്കിൽ ഇറങ്ങിപ്പോടി ഈ മുറിയിൽ നിന്ന്...." ജാനി ഒച്ചയെടുത്തതും നന്ദു കണ്ണും തള്ളി അവളെ നോക്കി "I'll show youu....." ജാനിക്ക് നേരെ വിരൽ ചൂണ്ടി റിയ വീറോടെ പറഞ്ഞതും ജാനി ചുണ്ട് കോട്ടി ചിരിച്ചു "ഒഞ്ഞു പോയേടി.... 😏" ജാനി പുച്ഛിച്ചു വിട്ടതും റിയ ചവിട്ടി തുള്ളി പുറത്തേക്ക് നടന്നു.... വാതിൽക്കൽ നിന്ന റാവണിനെ കണ്ട് റിയ ഒന്ന് പതറി അവന്റെ നോട്ടം കണ്ട് അവള് അറിയാതെ കവിളിൽ കൈ വെച്ചു പോയി.... പെട്ടെന്ന് ബോധം വന്നത് പോലെ അവള് അവിടുന്ന് ഓടിപ്പോയി ജാനി നിലത്തിരുന്ന നന്ദുവിനെ താങ്ങി ബെഡിലേക്കിരുത്തി "എന്തിനാടി ഇളിക്കണേ....?" തന്നെ നോക്കി പുഞ്ചിരിക്കുന്ന നന്ദുവിനെ നോക്കി അവൾ കണ്ണുരുട്ടി "ഏട്ടത്തിക്ക് ഇത് എന്ത് പറ്റി....? റിയയോട് ഇങ്ങനെ ഒക്കെ ആദ്യമായിട്ടല്ലേ ഏട്ടത്തി പെരുമാറുന്നെ.... താഴെ വെച്ച് അവൾ ഏട്ടത്തിയെ അപമാനിച്ചപ്പോ പോലും മിണ്ടാതെ കേട്ട് നിൽക്കുവായിരുന്നല്ലോ.... ഇപ്പൊ എന്ത് പറ്റി....?"

നന്ദു പുഞ്ചിരിയോടെ ചോദിച്ചതും ജാനി മുഖവും വീർപ്പിച്ചു അവിടെ ഇരുന്നു റാവൺ അവരുടെ സംസാരം കേട്ട് വാതിൽക്കൽ തന്നെ നിന്നു "നീ കേട്ടില്ലേ ആ വൃത്തികെട്ടവൾ പറഞ്ഞത്.... അവള് നിന്നെ കരയിപ്പിക്കും പോലും.... കൊല്ലും ഞാൻ ആ സാധനത്തിനെ.... നിന്നെ നോവിക്കാൻ അവളാരാ.... ഏഹ്ഹ്.... എനിക്കിഷ്ടല്ല ആ ജന്തൂനേ...."ജാനി മുഖം വീർപ്പിച്ചു പറഞ്ഞതും നന്ദു കുലുങ്ങി ചിരിച്ചു നന്ദുവിന്റെ ആ ചിരിയും ജാനിയുടെ വീർപ്പിച്ചു വെച്ച മുഖവും കണ്ട് റാവൺ പുഞ്ചിരിച്ചു "ഇപ്പൊ എന്തിനാ നീ ഇളിച്ചേ...?" ജാനി കണ്ണുരുട്ടി "അല്ലാ.... ഇന്നലെ എന്തൊക്കെയായിരുന്നു.... B'day പാർട്ടി പ്ലാനിങ്.... സർപ്രൈസ് ഗിഫ്റ്റ്..... റിയയോടുള്ള സ്നേഹം നിറഞ്ഞു കവിയുവായിരുന്നല്ലോ....?" നന്ദു ചോദിക്കുന്നത് കേട്ട് ജാനി വേദനയോടെ അവളെ നോക്കി "ഞാൻ എല്ലാവർക്കും സന്തോഷം ആവുമെന്ന് കരുതി ചെയ്തതാ.... നിന്റെ ചേട്ടന്മാരെയും ചേച്ചിയെയും ഒക്കെ നിനക്ക് ഒരുമിച്ച് കിട്ടുമെന്ന് ചിന്തിച്ചു.... നിനക്ക് കൂടി സന്തോഷം ആകാൻ വേണ്ടി ചെയ്തത് നിന്നെ തന്നെ കുത്തി നോവിപ്പിച്ചു.... സോറി നന്ദു...." ജാനി നന്ദുവിനെ കെട്ടിപ്പിടിച്ചു "ഏട്ടത്തി അത് മറന്നേക്ക്.... അങ്ങനെ ഒന്നും സംഭവിച്ചട്ടില്ലെന്ന് കരുതിയാൽ മതി...." നന്ദു അവളെ ആശ്വസിപ്പിച്ചു "ഏട്ടത്തിയുടെ കണ്ണ് നിറയുന്നത് ഏട്ടനെ പോലെ എനിക്കും ഇഷ്ടമല്ല...." നന്ദു അവളെ അടർത്തി മാറ്റി കണ്ണ് തുടച്ചു കൊടുത്തു "എന്നാൽ ഞാൻ പറയുന്നത് നീ അനുസരിക്കുമോ....?"ജാനി പ്രതീക്ഷയോടെ ചോദിച്ചതും നന്ദു തല കുലുക്കി "വിക്രമിനെ നീ മറക്കണം..... അവൻ നിനക്ക് വേണ്ട നന്ദു....!" ജാനിയുടെ ആവശ്യം കേട്ട് നന്ദു ഞെട്ടി...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story