ജാനകീരാവണൻ 🖤: ഭാഗം 53

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഏട്ടത്തിയുടെ കണ്ണ് നിറയുന്നത് ഏട്ടനെ പോലെ എനിക്കും ഇഷ്ടമല്ല...." നന്ദു അവളെ അടർത്തി മാറ്റി കണ്ണ് തുടച്ചു കൊടുത്തു "എന്നാൽ ഞാൻ പറയുന്നത് നീ അനുസരിക്കുമോ....?"ജാനി പ്രതീക്ഷയോടെ ചോദിച്ചതും നന്ദു തല കുലുക്കി "വിക്രമിനെ നീ മറക്കണം..... അവൻ നിനക്ക് വേണ്ട നന്ദു....!" ജാനിയുടെ ആവശ്യം കേട്ട് നന്ദു ഞെട്ടി "ഇപ്പോഴും റിയയെ സ്നേഹിക്കാൻ അവന് കഴിയുന്നുണ്ടെങ്കിൽ അവൻ നിന്റെ സ്നേഹത്തിന് അർഹനല്ല നന്ദൂ..... അവൻ ആ റിയക്കൊപ്പം ചേർന്ന് ഇനിയും വേദനിപ്പിക്കും നിന്നേ..... അതിന് ഇട കൊടുക്കരുത്.... അവനെ മനസ്സിൽ നിന്ന് എടുത്ത് കളയണം നന്ദൂ...." ജാനി പറയുന്നത് കേട്ട് നന്ദുവിന്റെ കണ്ണ് നിറഞ്ഞു ജാനിയുടെ ആവശ്യം അവൾക്ക് സാധിച്ചു കൊടുക്കാൻ പറ്റുന്നതായിരുന്നില്ല.... വർഷങ്ങൾ ഏറെയായി അവൾ അവനെ നെഞ്ചിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് "മറക്കില്ലേ നന്ദൂ....?" ആ ചോദ്യത്തിന് മുന്നിൽ അവൾ തേങ്ങിപ്പോയി ജാനി അവളെ നെഞ്ചോട് ചേർത്തു പിടിച്ചു "എന്റെ കണ്ണ് നിറയുന്നത് നിനക്ക് ഇഷ്ടമല്ലെന്നല്ലേ പറഞ്ഞത്....?

ഇപ്പൊ എന്നെ കരയിക്കുന്നത് നീയാണ് നന്ദൂ...." ജാനി കണ്ണ് നിറച്ചു അവളെ നോക്കിയതും നന്ദു ആ കണ്ണുകൾ തുടച്ചു കൊടുത്തു "എനിക്ക് വേണ്ടി നീ അവനെ മറക്കണം നന്ദൂ.... എനിക്ക് നിന്നേ ഇങ്ങനെ കാണാൻ പറ്റുന്നില്ല.... നിന്നേ എനിക്ക് എന്റെ പഴേ നന്ദുവായിട്ട് വേണം...." ജാനി ഇടർച്ചയോടെ പറഞ്ഞു.... നന്ദു ജാനിയുടെ നിറഞ്ഞു വരുന്ന കണ്ണുകളോടെ തുടച്ചു കൊണ്ടേയിരുന്നു "ഈ കണ്ണ് ഇനി നിറയരുത്.... ഏട്ടത്തി പറയുന്നത് എന്തായാലും ഞാൻ അനുസരിച്ചോളാം.... മറക്കാൻ ഞാൻ ശ്രമിക്കാം.... പക്ഷേ മറക്കാൻ പറ്റുമോന്ന് എനിക്കറിയില്ല ഏട്ടത്തി...."പറഞ്ഞു തീർന്നതും നന്ദു തേങ്ങിപ്പോയി "നിനക്ക് പറ്റും നന്ദൂ.... നീ RK യുടെ അനിയത്തിയാ.... നിന്റെ ചേട്ടൻ നെഞ്ച് പൊട്ടുന്ന എത്രയോ സാഹചര്യങ്ങളിൽ കൂടി കടന്നു പോയിട്ടുണ്ട്.... അന്നൊന്നും തകർന്നിരുന്നിട്ടില്ല നിന്റെ ചേട്ടൻ....തോൽപ്പിക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ വാശിയോടെ ജയിച്ചു നിന്നിട്ടെ ഉള്ളു.... ആ ചേട്ടന്റെ അനിയത്തി തന്നെ അല്ലെ നീ.... ഇങ്ങനെ തളർന്നിരിക്കരുത് നന്ദൂ.... നിന്റെ കണ്ണുനീർ നിന്റെ ഏട്ടന്മാർക്ക് താങ്ങാനാവില്ല നിന്റെ ഏട്ടനെ എല്ലാവരും കൂടി തോൽപ്പിക്കാൻ നോക്കുവാ.... ആ റിയയും നിന്റെ ചേട്ടനെ തോൽപ്പിക്കാൻ ശ്രമിക്കുകയാണ്....

അതും നിന്നിലൂടെ.... നീ ഇങ്ങനെ ഇരുന്നാൽ റിയക്ക് അതൊരു അവസരമാണ്.... നിന്റെ ഏട്ടൻ തോൽക്കുന്നത് കാണണോ നിനക്ക്....?" ജാനി നന്ദുവിന്റെ കവിളിൽ കൈ വെച്ച് ചോദിച്ചതും നന്ദു വേണ്ടെന്ന് തല കുലുക്കി "ഇല്ലാ.... ഞാൻ കാരണം എന്റെ ഏട്ടൻ ആരുടെ മുന്നിലും തോൽക്കില്ല ഏട്ടത്തി.... അതിന് ഞാൻ സമ്മതിക്കില്ല...."നന്ദു കണ്ണുകൾ അമർത്തി തുടച്ചു വാശിയോടെ പറഞ്ഞതും ജാനി അവളെ കെട്ടിപ്പിടിച്ചു ഒക്കെ കേട്ട് റാവൺ ചെറു ചിരിയോടെ തിരിഞ്ഞു നടന്നു റൂമിലേക്ക് ചെന്ന് ബെഡിൽ ഇരുന്നുകൊണ്ട് അവരുടെ സംഭാഷണം ഓർത്ത് മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചു ജാനിയോട് അവന് ഒരു പ്രത്യേക ഇഷ്ടം തോന്നിപ്പോയി.... അവൾക്ക് നന്ദു എത്രമാത്രം പ്രീയപ്പെട്ടതാണെന്ന് അവൻ അറിയുകയായിരുന്നു എപ്പോഴും പൊട്ടത്തരം പറഞ്ഞു നടക്കുന്ന ജാനി വല്ലാതെ മാറിപ്പോയത് പോലെ അവന് തോന്നി റിയയോട് പറയുന്ന ഡയലോഗ് ഒക്കെ ഓർത്തു ചെറു ചിരിയോടെ അവൻ ബെഡിന്റെ ഹെഡ്ബോർഡിലേക്ക് ചാരി ഇരുന്നു കുറച്ച് കഴിഞ്ഞതും ജാനി വന്ന് ബെഡിലേക്ക് കമിഴ്ന്നു അവന്റെ ഭാഗത്തേക്ക് തല ചെരിച്ചു അവനെ നോക്കിയാണ് അവളുടെ കിടപ്പ് മുഖത്ത് പതിവ് കുസൃതിയോ കള്ളത്തരമോ ഒന്നും ഇല്ല....

കണ്ണുകളിലും അവന് ശൂന്യത മാത്രമേ കാണാൻ കഴിഞ്ഞുള്ളു "ഞാൻ കാരണം എത്ര പേരാ വേദനിച്ചത്.... എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നുവാ രാവണാ...."അവൾ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞതും റാവൺ പുഞ്ചിരിച്ചു "Thank youu...." അവൻ അവൾക്ക് നേരെ കുനിഞ്ഞുകൊണ്ട് അവളുടെ നെറ്റിയിൽ മുത്തി "ഏഹ്ഹ്....എന്തിന്....?" അവൾ ഞെട്ടലോടെ അവനെ നോക്കി "ഇന്ന് പാർട്ടി അറേഞ്ച് ചെയ്തതിന്...." അവൻ പറയുന്നത് കേട്ട് അവൾ ഞെട്ടലോടെ എണീറ്റിരുന്നു "മാനസേച്ചിക്ക് തല ഇടിച്ചു വീണപ്പോ പഴേതൊക്കെ ഓർമ വന്നു.... I mean.... മെന്റലി സ്റ്റേബിൾ അല്ലാതാകുന്നതിന് മുൻപ് വരെയുള്ള കാര്യങ്ങൾ...." റാവൺ പറയുന്നത് കേട്ട് ജാനി ഞെട്ടി "സത്യാണോ....?" അവൾ വിശ്വാസം വരാതെ അവനെ നോക്കിയതും അവനൊന്നു മൂളി "ഞങ്ങളെ ആരെയും ഓർക്കുന്നില്ല ചേച്ചി...." അവൻ ഒരു നെടുവീർപ്പോടെ പറഞ്ഞു "അതെന്താ....?" ജാനി "ഞാനോ മനുവോ വികാസോ.... എന്തിനേറെ ചേച്ചിയുടെ ഉള്ളിൽ വളരുന്ന കുഞ്ഞിനെ പോലും ചേച്ചി ഇപ്പൊ ഓർക്കുന്നുണ്ടാവില്ല.... മെന്റലി സ്റ്റേബിൾ അല്ലാതിരുന്നപ്പോൾ ചേച്ചിയുടെ ജീവിതത്തിലേക്ക് കടന്ന് ചെന്നവരാണ് ഞങ്ങൾ.... ഇപ്പൊ നോർമൽ സ്റ്റേജിലേക്ക് വന്നപ്പോൾ ഞങ്ങളെ ഓർക്കാനാവുന്നില്ല...."

അവൻ ഒന്ന് നിശ്വസിച്ചുകൊണ്ട് പില്ലോ പിന്നിൽ വെച്ച് ചാരി ഇരുന്നു "അപ്പൊ.... അപ്പൊ മനുവേട്ടനെ ചേച്ചി ഓർക്കേണ്ടതല്ലേ....?" അവൾ സംശയത്തോടെ ചോദിച്ചു "ചേച്ചി അവനെ ചെറുപ്പത്തിൽ കണ്ടതാണ്.... ആ മുഖമാണ് ഇപ്പോഴും ആ മനസ്സിൽ ഉള്ളത്.... ഇന്നത്തെ മനുവിനെ ചേച്ചി തിരിച്ചറിഞ്ഞിട്ടില്ല ഇതുവരെ...." അവൻ പറയുന്നതൊക്കെ കേട്ട് ജാനിയുടെ മുഖം വാടി "ഹ്മ്മ്‌.... എന്ത് പറ്റി....?" അവൻ സൗമ്യമായി ചോദിച്ചു "ഞാൻ കാരണമല്ലേ ഇങ്ങനെ ഒക്കെ ഉണ്ടായത്.... ചേച്ചി നിങ്ങളെ ആരെയും തിരിച്ചറിയാത്തത് ഞാൻ കാരണമല്ലേ....എന്നോട് എല്ലാർക്കും ദേഷ്യാവും..... എന്നെ ഒന്ന് ചീത്ത പറയുവെങ്കിലും ചെയ്തൂടെ രാവണാ...?" അവൾ സ്വയം പഴിച്ചതും റാവൺ അവളുടെ കൈയിൽ പിടിച്ചു വലിച്ചു അവൾ അവന്റെ നെഞ്ചിലേക്ക് വന്ന് വീണു.... ഞെട്ടലോടെ അവൾ കണ്ണുകൾ ഉയർത്തിയതും റാവൺ അവളുടെ മുടിയിഴകളെ ചെവിക്ക് പിന്നിലേക്ക് ഒതുക്കി വെച്ചു "You know what.... ചേച്ചിയെ സ്വയബോധത്തോടെ ഒന്ന് കാണാൻ ഞങ്ങൾ എത്രയായി ആഗ്രഹിക്കുന്നെന്ന്..... ചേച്ചിയുടെ താളം തെറ്റിയ മനസ്സിനെ പിടിച്ചു കെട്ടാൻ കഴിഞ്ഞാൽ മാത്രമേ ചേച്ചിയെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ സാധിക്കൂ മാസങ്ങളായി ചേച്ചിയെ നോർമൽ ലൈഫിലേക്ക് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് ഞങ്ങൾ.... ഇതുവരെ അതിന് സാധിച്ചിട്ടില്ല.... അപ്പൊ ഇന്ന് ചേച്ചി നോർമൽ ആവാൻ കാരണക്കാരിയായ നിന്നെ ഞാൻ ചീത്ത പറയുമോ....?"

അവൻ പുഞ്ചിരിയോടെ ചോദിച്ചതും അവൾ കണ്ണും വിടർത്തി അവനെ നോക്കി "കൗൺസിലിംങിലൂടെ ചേച്ചിയെ എല്ലാം പറഞ്ഞു മനസ്സിലാക്കാൻ പറ്റുമെന്ന് വികാസ് പറഞ്ഞു.... അതിന് വേണ്ടി ഏറ്റവും നല്ല ഡോക്ടർ തന്നെ ചേച്ചിയെ ട്രീറ്റ്‌ ചെയ്യും.... Then she will be perfectly alright...." അവൻ അത് പറഞ്ഞതും അവൾ ആശ്വാസത്തോടെ ദൈവത്തിന് നന്ദി പറഞ്ഞു "പിന്നെ ഇന്ന് ഇങ്ങനെ ഒക്കെ സംഭവിച്ചത് കൊണ്ട് നന്ദു ഒരുപാട് വിഷമിച്ചു...." റാവൺ അത് പറഞ്ഞതും അവളുടെ മുഖം കുനിഞ്ഞു "ഇത്രയും കാലം അവളൊരു സ്വപ്നലോകത്തായിരുന്നു.... അനാവശ്യമായ ആഗ്രഹങ്ങൾ അവൾ മനസ്സിൽ കൂട്ടി വെക്കുന്നത് അറിഞ്ഞിട്ടും ഞാനവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ല.... ഞാൻ ചെയ്ത ആ തെറ്റാണ് നീ ഇന്ന് തിരുത്തിയത് ജാനി.... Thank youuu....." അത്രയും പറഞ്ഞുകൊണ്ട് അവൻ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി അവൾ വിശ്വാസം വരാതെ അവനെ നോക്കി "ഇനി എന്റെ നന്ദു അവനെ ആഗ്രഹിക്കില്ല.... നിനക്ക് വേണ്ടി അവൾ അവനെ മറക്കാൻ ശ്രമിക്കും.... ഇപ്പൊ കുറച്ചു വേദനിച്ചാലും പിന്നീട് എല്ലാം മറക്കും....

ഞാൻ ആഗ്രഹിച്ചത് പോലെ നല്ലൊരു ലൈഫ് തന്നെ അവൾക്ക് കിട്ടും.... എന്റെ കോൺസെപ്റ്റിൽ നന്ദുവിന്റെ ഹസ്ബന്റ് ആയി വരാൻ പോകുന്നത് ഒരിക്കലും വിക്രമിനെ പോലെ ഒരാളല്ല ജാനി....എല്ലാവരും വിഷമിച്ചെങ്കിലും ഇന്ന് ഇങ്ങനെ ഒക്കെ സംഭവിച്ചത് ഒരു തരത്തിൽ പറഞ്ഞാൽ നല്ലതിന് വേണ്ടിയാണ് ജാനി....."അവൻ അവളെ ചേർത്തു പിടിച്ചു പറഞ്ഞു "അപ്പൊ എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ....?" അവൾ നഖം കടിച്ചു ചോദിച്ചതും അവൻ ഇല്ലെന്ന് തല കുലുക്കി അവൾ കടിക്കുന്ന നഖം കൈ കൊണ്ട് തട്ടി മാറ്റി "ഇത്തിരി പോലും ഇല്ലല്ലോ....?" അവൾ മുഖം ചുളിച്ചു ചോദിച്ചതും "ഇല്ലെടി പൊട്ടി...."അവൻ പറയുന്നത് കേട്ട് അവൾ മുഖം വീർപ്പിച്ചു "ഞാനല്ല നിങ്ങളാ പൊട്ടൻ.... 😡" അവൾ അവനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് അവന്റെ നെഞ്ചിൽ ഇടിച്ചു "ഡീ....!" അവൻ നെഞ്ചിൽ തടവി ദേഷ്യത്തോടെ വിളിച്ചതും ജാനി ആ സെക്കന്റിൽ ബെഡിൽ പുതപ്പിനടിയിൽ എത്തിയിരുന്നു "ഇങ്ങനൊരു പെണ്ണ്...."അവൻ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് നെറ്റിക്ക് കൈ കൊടുത്തു ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story