ജാനകീരാവണൻ 🖤: ഭാഗം 54

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഇത്തിരി പോലും ഇല്ലല്ലോ....?" അവൾ മുഖം ചുളിച്ചു ചോദിച്ചതും "ഇല്ലെടി പൊട്ടി...."അവൻ പറയുന്നത് കേട്ട് അവൾ മുഖം വീർപ്പിച്ചു "ഞാനല്ല നിങ്ങളാ പൊട്ടൻ.... 😡" അവൾ അവനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് അവന്റെ നെഞ്ചിൽ ഇടിച്ചു "ഡീ....!" അവൻ നെഞ്ചിൽ തടവി ദേഷ്യത്തോടെ വിളിച്ചതും ജാനി ആ സെക്കന്റിൽ ബെഡിൽ പുതപ്പിനടിയിൽ എത്തിയിരുന്നു "ഇങ്ങനൊരു പെണ്ണ്...."അവൻ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് നെറ്റിക്ക് കൈ കൊടുത്തു പിന്നെ റാവൺ എന്തോ ഓർത്ത് ഫോൺ എടുത്ത് ബാൽക്കണിയിലേക്ക് നടന്നുകൊണ്ട് ആർക്കോ കാൾ ചെയ്തു അത് കണ്ടതും ജാനി സംശയത്തോടെ പുതപ്പ് മാറ്റി "ഈ പാതിരാത്രി ഇങ്ങേര് ഇത് ആരെയാ വിളിക്കണേ....?" അവൾ ബെഡിൽ എണീറ്റിരുന്ന ബാൽക്കണിയിലേക്ക് എത്തി നോക്കി "ദേവ്യേ.... ഇനി വല്ല പെൺപിള്ളേരും ആയിരിക്കോ....?" അവൾ നെഞ്ചിൽ കൈ വെച്ച് ഞെട്ടലോടെ സ്വയം ചോദിച്ചു "ഏയ്യ്.... അങ്ങേര് ആ ടൈപ്പ് അല്ലാ.... ഏത് നേരവും കൂടെ ഉള്ള എന്നോട് പോലും മര്യാദക്ക് സംസാരിക്കില്ല.... പിന്നെയാ ഇനി വേറെ പെൺപിള്ളേരോട്...."അവൾ സ്വയം ഉത്തരം കണ്ടെത്തി

"എന്നാലും ഇതാരോടായിരിക്കും....?"അവൾ മനസ്സിൽ ചിന്തിച്ചുകൊണ്ട് പമ്മി പമ്മി ബാൽക്കണിയിലേക്ക് പോയി "Okay Doctor..... എയർപോർട്ടിലേക്ക് ഡ്രൈവറെ അയക്കാം...." ഒളിഞ്ഞു കേൾക്കാൻ ചെന്ന ജാനി അത് കേട്ടതും ഒന്ന് നിന്നു "ശ്യേ.... ഡോക്ടർ ആയിരുന്നോ.... വെറുതെ തെറ്റിദ്ധരിച്ചു....."അവൾ തലക്ക് മേട്ടി സ്വയം പറഞ്ഞു "Okay..... Good night Doctor...." റാവൺ ഫോൺ കട്ടാക്കി തിരിഞ്ഞതും പുതപ്പ് തല വഴി ഇട്ട് പിന്നിൽ പതുങ്ങി നിൽക്കുന്ന ജാനിയെ കണ്ട് നെറ്റി ചുളിച്ചു "എന്താ....🙄?" അവന്റെ ചോദ്യം കേട്ടതും അവൾ ഞെട്ടിക്കൊണ്ട് ചുമലുകൂച്ചി പുതപ്പും എടുത്ത് തിരിഞ്ഞോടി അത് കണ്ട് ഒന്ന് നിശ്വസിച്ചുകൊണ്ട് അവൻ വികാസിനെ വിളിച്ചു ഡോക്ടർ വരുന്ന കാര്യം പറഞ്ഞു ഫോൺ ചെയ്ത് കഴിഞ്ഞ് റാവൺ മുറിയിലേക്ക് വരുമ്പോ ജാനി തലവഴി പുതപ്പിട്ട് കിടന്നിരുന്നു റാവൺ ലൈറ്റ് ഓഫ്‌ ചെയ്ത് വന്ന് കിടന്നതും ജാനി പതിയെ അവന്റെ അടുത്തേക്ക് നിരങ്ങി നിരങ്ങി വന്നു....

റാവൺ തടയുന്നില്ലെന്ന് കണ്ടതും അവൾ അവന്റെ കൈയിൽ തലവെച്ചു അവനോട് ചേർന്നു കിടന്നു റാവൺ ഒരുകൈ കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു കണ്ണുകളടച്ചതും ജാനിയുടെ ചൊടികളിൽ മനോഹരമായ പുഞ്ചിരി തത്തി കളിച്ചു ജാനി പതിയെ റാവണിന്റെ കൈയിൽ വെച്ച തല പൊക്കി അവന്റെ നെഞ്ചിലേക്ക് വെച്ചുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു സുഖമായി ഉറങ്ങി •••••••••••••••••••••••••••••••° എന്തോ ദുസ്വപ്നം കണ്ട് ഞെട്ടിയുണർന്ന മാനസ ചുറ്റും അങ്കലാപ്പോടെ കണ്ണോടിച്ചു തന്റെ അടുത്ത് ബെഡിൽ തല വെച്ച് നിലത്തിരിക്കുന്ന വികാസിനെ കണ്ടതും അവൾ ഞെട്ടലോടെ പിന്നിലേക്ക് നീങ്ങിയിരുന്നു അവളുടെ ഞെരക്കം അറിഞ്ഞതും വികാസ് പതിയെ കണ്ണ് തുറന്ന് നോക്കി "മാനസാ...."അവൻ നിലത്തു നിന്ന് എണീറ്റ് അവൾക്ക് നേരെ നടന്നതും അവളുടെ മുഖത്ത് ഭയം നിറയുന്നത് അവൻ കണ്ടു "നിങ്ങൾ.... നിങ്ങളാരാ.....?" ആ ചോദ്യം അവന്റെ നെഞ്ചിൽ തന്നെ വന്ന് തറച്ചു.... സ്വബോധം ഇല്ലാത്തിരുന്നപ്പോൾ പല തവണ ഈ ചോദ്യം കേൾക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇത്തവണ അതവനെ കുത്തി നോവിപ്പിച്ചു

"ഇത് ഏതാ സ്ഥലം.... ഞാൻ എങ്ങനെ ഇവിടെ....." അവൾ വെപ്രാളത്തോടെ ചോദിക്കുന്നതിനിടയിലാണ് തന്റെ വീർത്ത വയർ അവളുടെ കണ്ണിൽ പെടുന്നത് വയറിൽ കൈ വെച്ചതും അവളുടെ കണ്ണുകൾ വികസിച്ചു വരുന്നത് വികാസ് കണ്ടു "ഇത്.... ഇത്....!" അവൾ കണ്ണ് നിറച്ചു വയറിലേക്ക് വിരൽ ചൂണ്ടിയതും വികാസ് അവളെ ദയനീയമായി നോക്കി "ഏഴാം മാസമാണ്....." അവളുടെ നോട്ടം കണ്ട് അവൻ മറുപടി പറഞ്ഞു അവൾ ഞെട്ടലോടെ അവനെ നോക്കി.... ശേഷം മുടിയിലൂടെ കൈ കോർത്തു പിടിച്ചു വലിച്ചുകൊണ്ട് അലറി "വേണ്ടാ.... എനിക്കീ കുഞ്ഞിനെ വേണ്ടാ...." അച്ഛനിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരതകൾ ഓർത്തെടുത്തുകൊണ്ട് അവൾ മുഖം പൊത്തി അലറിയതും നിസ്സഹായനായി നോക്കി നിൽക്കാനെ അവനായുള്ളൂ "മാനസാ...." അവൻ അവളുടെ കൈയിൽ പിടിച്ചതും അവൾ ഭയത്തോടെ അത് തട്ടിയെറിഞ്ഞു "ആരാ നിങ്ങൾ.... എന്നെ വില കൊടുത്ത് വാങ്ങിയത് നിങ്ങളാണോ....? എന്തിനാ.... എന്തിനാ എന്നെ രക്ഷിച്ചത്.... അന്ന് തന്നെ ചത്താൽ മതിയായിരുന്നു...."

അവൾ പൊട്ടിക്കരച്ചിലോടെ പറഞ്ഞതും വികാസ് കണ്ണുകൾ ഇറുക്കിയടച്ചു "മാനസാ പ്ലീസ്....." അവൻ യാചനയുടെ സ്വരത്തിൽ പറഞ്ഞുകൊണ്ട് അവൾക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നു "ഒരു പെണ്ണിന് വിലപ്പെട്ട പലതും എനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു.... ഇനിയും ഈ ജീവിതം ജീവിച്ചു തീർക്കുന്നതിൽ അർത്ഥമില്ല ..." അവൾ വിതുമ്പലോടെ പറഞ്ഞു.. "മാനസാ.... എന്ത് ഭ്രാന്താ നീ പറയുന്നേ....? ജീവിതം അവസാനിപ്പിക്കാനാണോ നിന്റെ തീരുമാനം....?" അവൻ അവളെ പിടിച്ചു കുലുക്കിയതും ചുവന്ന് കലങ്ങിയ കണ്ണുകളോടെ അവൾ അവന്റെ കൈ തട്ടി മാറ്റി "മാറി നിൽക്ക്.... ഞാൻ ജീവിതം അവസാനിപ്പിച്ചാൽ ഇയാൾക്ക് എന്താ നഷ്ടം..... സ്വന്തം സുഖത്തിനു വേണ്ടി ഒരു പെണ്ണിനെ വിലപേശി വാങ്ങിയ തന്നെ ഒക്കെ കാണുന്നത് തന്നെ എനിക്ക് അറപ്പാ.... ഇനിയും ദ്രോഹിച്ചു മതിയായില്ലേ..... കുറച്ചെങ്കിലും മനസാക്ഷി ഉണ്ടെങ്കിൽ എന്നെ ഒന്ന് കൊന്ന് താ...."അവൾ പൊട്ടി കരച്ചിലോടെ പറഞ്ഞതും വികാസ് അവളുടെ കവിളിൽ കുത്തി പിടിച്ചു "അങ്ങനെ കൊല്ലാൻ വേണ്ടി അല്ലാ നിന്റെ കഴുത്തിൽ താലി കെട്ടി കൂടെ കൂട്ടിയതും സംരക്ഷിച്ചതും...."

അവൻ പറയുന്നത് കേട്ട് മാനസ ഞെട്ടി "നിന്നെ വിലപേശി വാങ്ങിയതല്ല ഞാൻ.... നിന്നെ സ്വന്തമാക്കാൻ വേണ്ടി ഞാൻ തന്നത് നിന്റെ കഴുത്തിൽ കിടക്കുന്ന ഈ താലി മാത്രമാണ്.... അതൊരിക്കലും സ്വന്തം സുഖത്തിനു വേണ്ടിയല്ല.... മാസങ്ങളായി നീ എനിക്കൊപ്പം ഈ മുറിയിൽ കഴിയുന്നു..... അതും സ്വബോധം ഇല്ലാതെ.... ഇതുവരെ നിന്നെ ആ അർത്ഥത്തിൽ ഞാൻ ഇത് വരെ ഒന്ന് നോക്കിയിട്ട് പോലും ഇല്ല..... എന്തുകൊണ്ടാണെന്ന് അറിയുമോ..... ഞാൻ നിന്റെ ഭർത്താവ് ആയത് കൊണ്ട്.... അതിനപ്പുറം നിന്നെ ഞാൻ ജീവന് തുല്യം സ്നേഹിക്കുന്നത് കൊണ്ട്...." അവളുടെ കഴുത്തിൽ കിടക്കുന്ന താലി പൊക്കി അവൻ പറഞ്ഞതും മാനസ ഞെട്ടലോടെ ആ താലിയിലേക്ക് നോക്കി അത് കണ്ട് അവൻ ആ താലിയിൽ നിന്ന് പിടിവിട്ട് ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങിപ്പോയി •••••••••••••••••••••••••••••••°

രാവിലെ ഉറക്കമുണർന്ന റാവൺ കാണുന്നത് അവന്റെ നെഞ്ചിൽ തല വെച്ചുറങ്ങുന്ന ജാനിയെയാണ് അവൻ അവളുടെ നെറ്റിയിൽ ഒന്ന് മുത്തി അവളെ അടർത്തി മാറ്റി എണീറ്റു ഫ്രഷ് ആവാൻ പോയി ജോഗിങ്ങിന് പോകാൻ വിളിക്കാൻ നിന്ന അവൻ ഇന്നലത്തെ കാര്യങ്ങൾ ഓർത്തു പിന്നെ അവളെ വിളിക്കാൻ നിന്നില്ല ഇന്നലെ അവൾ ഒരുപാട് ഓടി നടന്നതും അവസാനം അവളുടെ മനസ്സ് തകർന്നതും ഒക്കെ ഓർത്ത് അവൻ തിരിഞ്ഞു നടന്നു വിക്രമിനെ കാത്തു നിൽക്കാതെ അവൻ ജോഗിങ്ങിനു പോയി ഓടുന്നതിനിടയിൽ അവന്റെ ഫോൺ റിങ് ചെയ്തതും അവനത് അറ്റൻഡ് ചെയ്തു "Okay doctor..... I'm coming...." അത്രയും പറഞ്ഞുകൊണ്ട് അവൻ മുന്നോട്ട് ഓടി ••••••••••••••••••••••••••••••° രാവിലെ വിക്രം പോയതിന് പിന്നാലെ ആരോ കാളിംഗ് ബെൽ അടിച്ചത് കേട്ടാണ് മനു പോയി ഡോർ തുറന്നത് "ആരാ...?" പുറത്ത് ഫോണിൽ തോണ്ടി നിൽക്കുന്ന പെൺകുട്ടിയെ നോക്കി മനു ചോദിച്ചതും അവൾ തലയുയർത്തി നോക്കി "Hi.... I'm ഇള..... ഇള പരമേശ്വർ...."...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story