ജാനകീരാവണൻ 🖤: ഭാഗം 58

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഇതൊന്ന് പറഞ്ഞു തരോ.... ☹️" അവൾ മുഖത്ത് നിഷ്കളങ്കത വാരി വിതറിക്കൊണ്ട് അവനെ നോക്കി "പറ്റില്ല...." അവൻ എടുത്തടിച്ചത് പോലെ പറഞ്ഞതും അവളുടെ മുഖം വീർത്തു "ഇത് മാത്രം പറഞ്ഞു തന്നാൽ മതി...."അവൾ കൈയിൽ ഇരുന്ന ബുക്ക്‌ അവന് നേരെ കാണിച്ചു "പറ്റില്ല...."അവൻ ഗൗരവത്തോടെ ബെഡിലേക്കിരുന്ന് ഫോണിലേക്ക് നോക്കി "പിന്നെ പറ്റുന്നത് എന്താ ഉള്ളെ.... 😏 എല്ലാം അറിയാമെന്നുള്ള ജാഡയാ..... ജാഡതെണ്ടി...."അവൾ ഇരുന്ന് പിറുപിറുത്തതും റാവൺ പില്ലോ എടുത്ത് അവളുടെ തലക്ക് എറിഞ്ഞു "എന്താ.... 😤?" അവൾ അവനെ നോക്കി ചുണ്ട് കൂർപ്പിച്ചതും അവൻ അവളെ നോക്കി കണ്ണുരുട്ടി അത് കണ്ട് അവൾ ചുണ്ട് നേരെ ആക്കി നല്ല കുട്ടിയായി തിരിഞ്ഞിരുന്നു പെട്ടെന്ന് അവളുടെ ഫോൺ റിങ് ചെയ്തതും അവൾ കൈയെത്തി ടേബിളിൽ ഇരുന്ന ഫോൺ കൈയിൽ എടുത്തു "ഹായ് ജിത്തേട്ടൻ.... 😍"ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ട് അവൾ ആവേശത്തോടെ പറഞ്ഞതും ഫോണിൽ ടൈപ്പ് ചെയ്തോണ്ടിരുന്ന റാവണിന്റെ വിരലുകൾ നിശ്ചലമായി.... അവന്റെ മുഖത്ത് ഗൗരവം കൂടുന്നത് ജാനി ഒളിക്കണ്ണിട്ട് നോക്കിക്കൊണ്ട് ഫോൺ അറ്റൻഡ് ചെയ്തു സ്പീക്കറിൽ ഇട്ടു.... എന്നിട്ട് റാവണിനെ നോക്കി ഒന്ന് പുച്ഛിച്ചു

"ഹലോ.... ജാനി....." ആഹാ.... ജിത്തുവിന്റെ ആർദ്രമായ സ്വരം.... അത് കേട്ട് റാവണിന്റെ മുഖം കടുത്തു "ആഹ്.... പറയ് ജിത്തേട്ടാ...."ജാനി ഒളി കണ്ണിട്ട് റാവണിനെ നോക്കിക്കൊണ്ട് ഫോണിലൂടെ പറഞ്ഞു "ഞാൻ തന്ന നോട്സ് ഒക്കെ നോക്കിയോ.... മിസ്സ്‌ ആയ എല്ലാ പോഷനും അതിലുണ്ട്...."ജിത്തു സൗമ്യമായി പറഞ്ഞു.... റാവൺ ഫോൺ ബെഡിലേക്കിട്ടുകൊണ്ട് ഒന്ന് ശ്വാസം വലിച്ചു വിട്ടു "അതൊക്കെ ഞാൻ നോക്കി.... പക്ഷേ എനിക്കൊന്നും മനസ്സിലാവുന്നില്ല.... ഇതിൽ മുഴുവൻ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷാന്നേ...." ജാനി ചുണ്ട് ചുളുക്കി.... ജിത്തുവിന് ചിരി വന്നു റാവൺ ഒന്ന് മുരടനക്കിക്കൊണ്ട് ബെഡിൽ നിന്ന് എണീറ്റ് ടേബിളിൽ ഇരുന്ന വെള്ളം ഗ്ലാസിൽ ഒഴിച് ഒറ്റ വലിക്കു കുടിച്ചുകൊണ്ട് ജാനിയെ കൂർപ്പിച്ചു നോക്കി ജാനി അവനെ കണ്ടാഭാവം നടിച്ചില്ല.... ജിത്തുവിനോട് സംസാരിക്കുന്ന തിരക്കിലാണെന്ന് ഭാവിച്ചു തിരിഞ്ഞിരുന്നു "എനിക്ക് ഇതൊന്നും തലയിൽ കേറണില്ല ജിത്തേട്ടാ...." അവൾ ചുണ്ട് ചുളുക്കി കരയണ പോലെ പറഞ്ഞു "ഡീ പൊട്ടീ.... കിടന്ന് മോങ്ങാതെ.... ഞാൻ നിനക്ക് ഓരോന്നും എക്സ്പ്ലൈൻ ചെയ്ത് പറഞ്ഞു തരാം..... പോരെ...."

ജിത്തു അത് പറഞ്ഞതും അവൾ തല ചെരിച്ചു റാവണിനെ നോക്കി അവന്റെ മുഖം വലിഞ്ഞു മുറുകി.... ഒപ്പം എന്തോ പൊടിയുന്ന ഒച്ചയും കൈയിൽ ഇരുന്ന ഗ്ലാസ്‌ കൈകൊണ്ട് മുറുക്കി പൊട്ടിച്ചതാണ്.... ജാനി അത് കണ്ട് വായും പൊളിച്ചു ഇരുന്നതും അവൻ ദേഷ്യത്തോടെ ബെഡിലേക്ക് വന്നിരുന്നു "ഹലോ.... ജാനി.... കേൾക്കുന്നുണ്ടോ....?"ജിത്തുവിന്റെ ശബ്ദം കേട്ടതും ജാനി ഒന്ന് ഞെട്ടി "ഏഹ്ഹ്..... എന്താ ....?"റാവണിനെ തന്നെ നോക്കിയാണ് അവൾ അത് ചോദിച്ചത് "നീ ഞാൻ പറഞ്ഞത് വല്ലതും കേട്ടോ...?" ജിത്തു ഒരു നെടുവീർപ്പോടെ ചോദ്യം ആവർത്തിച്ചു "ജിത്തേട്ടൻ എന്താ പറഞ്ഞെ....?"ജാനി റാവണിന്റെ മുഖഭാവം കണ്ട് പതിയെ തിരിഞ്ഞിരുന്നു "ആഹ് ബെസ്റ്റ്.... ഞാൻ ആരോടാ ഇത്രയും നേരം സംസാരിച്ചത്.... നീ ഈ ലോകത്തൊന്നും അല്ലെ....?" ജിത്തുവിന്റെ സംസാരം റാവണിന് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല "നിനക്ക് ഞാൻ നിനക്ക് മനസ്സിലാകുന്നത് പോലെ പഠിപ്പിച്ചു തരാമെന്ന ഞാൻ പറഞ്ഞത്.... 🤦‍♂️" ജിത്തു അത് പറഞ്ഞതും ജാനി റാവണിനെ നോക്കി ഒന്ന് പുച്ഛിച്ചു കൊടുത്തു "ശരിക്കും ജിത്തേട്ടൻ എന്നെ പഠിപ്പിക്കൊ....?"അവൾ ഉത്സാഹത്തോടെ ചോദിക്കുന്നത് കേട്ട് റാവൺ എണീറ്റ് വന്ന് അവളുടെ ഫോൺ വാങ്ങി ഒറ്റ ഏറ് ദേ കിടക്കുന്നു നാലഞ്ച് പാർട്സ് ആയിട്ട് ജാനി റാവണിന്റെ മുഖത്തുള്ള കുശുമ്പ് കണ്ട് ചിരിയോടെ ഇരുന്നു....

അവൾ അതേ ചിരിയോടെ നിലത്തേക്ക് നോക്കിയതും പാർട്സ് പാർട്സ് ആയി കിടക്കുന്ന അവളുടെ ഫോൺ കണ്ട് ആ ചിരി പതിയെ മാഞ്ഞു "അയ്യോ....."ഫോണിന്റെ ഗതി കണ്ട് അവൾ നിലവിളിയോടെ ചാടി എണീറ്റു "അയ്യയ്യോ..... നിങ്ങളിത് എന്ത് പണിയാ മനുഷ്യാ ഈ കാണിച്ചേ....?" ജാനി ഓരോ പാർട്സും പിറക്കി എടുത്തുകൊണ്ട് ചുണ്ട് പിളർത്തിയതും റാവൺ അവളെ പിടിച്ചു വലിച്ചു അവനിലേക്ക് അടുപ്പിച്ചു.... "ഇനിയും എന്നെ ഇരിറ്റേറ്റ് ചെയ്‌താൽ ഈ ഫോണിന്റെ ഗതി തന്നെയാകും നിനക്കും...." അവൻ കടുപ്പിച്ചു പറഞ്ഞതും ജാനി ഒന്ന് വിരണ്ടു "അതിന് ഞാൻ എന്ത്.... ☹️"അവൾ ചുണ്ട് ചുളുക്കി അവനെ നോക്കി "ശ്ശ്....."അവൻ സ്വയം ചുണ്ടിന് മേൽ ചൂണ്ട് വിരൽ വെച്ച് അവളെ നോക്കി "നിനക്ക് പഠിക്കണ്ടേ.... വന്നിരിക്ക്...." അവളെ പിടിച്ചു വലിച്ചു ബെഡിലേക്ക് ഇരുത്തിക്കൊണ്ട് റാവൺ അവളുടെ ബുക്സ് ഒക്കെ എടുത്ത് പേജുകൾ ഓരോന്നായി മറിച്ചു നോക്കി "പറഞ്ഞു തരാൻ പറ്റില്ലെന്ന് പറഞ്ഞിട്ട്.... 🙊"അവൾ അവനെ ഇരുത്തി നോക്കി ചോദിക്കുന്നത് കേട്ട് അവൻ അവളെ കൂർപ്പിച്ചു ഒന്ന് നോക്കി അത് കണ്ട് രണ്ട് കൈയും കൊണ്ട് വായ പൊത്തി പാവത്തെ പോലെ ഇരുന്നു റാവൺ ഗൗരവത്തോടെ ഇംഗ്ലീഷിലും മലയാളത്തിലും അവൾക്ക് എക്സ്പ്ലൈൻ ചെയ്തു കൊടുത്തു....

അവൾ അവൾക്ക് ആവശ്യമുള്ളതൊക്കെ നോട്ട്ബുക്കിൽ കുറിച്ചു വെച്ചു മണിക്കൂർ രണ്ടായിട്ടും റാവൺ പഠിപ്പീര് നിർത്തുന്നില്ല.... ആദ്യമൊക്കെ ജാനി ശ്രദ്ധയോടെ ഇരുന്നെങ്കിലും പിന്നെ പിന്നെ അവൾക്ക് ബോറടിക്കാൻ തുടങ്ങി "മതി രാവണാ..... ബോറടിക്കുന്നു.... 🥱" അവൾ കോട്ടുവായിട്ട് പറഞ്ഞതും റാവൺ ഒരു നോട്ടം.... ആ നോട്ടത്തിൽ അവളുടെ കോട്ടുവായൊക്കെ എങ്ങോ പോയി "അയ്യോ ദേ ചോരാ...."അവൻ പഠിപ്പിക്കുന്നത് ശ്രദ്ധിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും വായും നോക്കി ഇരിക്കുമ്പോഴാണ് റാവണിന്റെ ഉള്ളം കൈയിൽ ചോരപ്പാട് അവൾ കണ്ടത് അവൾ അവന്റെ കൈ പിടിച്ചു വെച്ച് നോക്കുന്നത് കണ്ടതും റാവൺ മുഖം ചുളിച്ചു ഗ്ലാസ്‌ കൈയിൽ വെച്ച് പൊട്ടിച്ചപ്പോൾ ചില്ല് കുത്തിക്കയറിയാണ് "അയ്യോ ദേ ചില്ല് തറഞ്ഞിട്ടുണ്ട്...."ജാനി ഒരു ചെറിയ ചില്ലും കഷ്ണം തറച്ച അവന്റെ വലത് ഉള്ളം കൈ നോക്കി വേവലാതിയോടെ പറഞ്ഞു "ചില്ല് അല്ലെ.... അരിവാൾ ഒന്നും അല്ലല്ലോ...." അവളെ നോക്കി ചുണ്ട് കൊട്ടിക്കൊണ്ട് അവനാ കുപ്പിച്ചില്ല് കൈകൊണ്ട് കൂളായി വലിച്ചൂരി "സ്സ്...." ജാനി എരിവ് വലിച്ചു മുഖം തിരിച്ചു "എന്താ.... 🙄?" അവളുടെ മട്ടും ഭാവവും ഒക്കെ കണ്ട് അവൻ മുഖം ചുളിച്ചതും ജാനി അവന്റെ കൈ പിടിച്ചു നോക്കി ചെറിയൊരു മുറിവാണ്....

ഉണങ്ങിയ ചോരപ്പാടും ഉണ്ട്.... കുപ്പിച്ചില്ല് വലിച്ചൂരിയ ഭാഗത്തു നിന്ന് ചെറുതായി ചോര പൊടിഞ്ഞു കൊണ്ടിരുന്നു അത് കണ്ടതും ജാനിയുടെ മുഖം ചുളിഞ്ഞു ജാനി അവന്റെ കൈയിൽ പതിയെ ഊതിക്കൊടുത്തു "നീ എന്താ ഈ കാണിക്കുന്നേ...."ഷാൾ കീറി കൈ തുടക്കാൻ തുടങ്ങുന്നവളെ തടഞ്ഞുകൊണ്ട് അവൻ കൈ വലിച്ചെടുത്തു "അല്ലേൽ നിൽക്ക്.... ഞാൻ ഫസ്റ്റ് എയ്ഡ് ബോക്സ്‌ എടുത്തിട്ട് വരാം...." അവൾ അതും പറഞ്ഞു എണീറ്റ് പോകാൻ നിന്നതും റാവൺ അവളുടെ കൈയിൽ പിടിച്ചു നിർത്തി "No.... Thanks...." കുറച്ചു നീട്ടി ഗൗരവത്തോടെ പറഞ്ഞുകൊണ്ട് അവൻ അവിടെ നിന്ന് എണീറ്റ് പോയി അവൻ പോകുന്നതും നോക്കി ചുണ്ട് ചുളുക്കി ഇരിക്കുമ്പോഴാണ് ശിവദ അവളെ ഫുഡ്‌ കഴിക്കാൻ വന്ന് വിളിച്ചത് ശിവദ നന്ദുവിനെ കൂട്ടി വരാൻ പറഞ്ഞതും ജാനി നന്ദുവിന്റെ റൂമിലേക്ക് നടന്നു നന്ദു റൂമിൽ എന്തൊക്കെയോ ചിന്തിച്ചിരിക്കുന്നത് കണ്ടതും ജാനി പിന്നിലൂടെ പോയി അവളെ കെട്ടിപിടിച്ചു നന്ദു ഒന്ന് ഞെട്ടിക്കൊണ്ട് കണ്ണ് തുടച്ചതും ജാനി ഇടുപ്പിൽ കൈ കുത്തി അവളെ നോക്കി ചുണ്ട് കൂർപ്പിച്ചു "നീ കരയുവാരുന്നോ....?"

ജാനി നന്ദുവിനെ നോക്കി ഗൗരവത്തോടെ ചോദിച്ചു "ഇല്ലല്ലോ.... ഞാനെന്തിനാ കരയണേ....?" നന്ദു ചിരിക്കാൻ ശ്രമിച്ചു "മുഖത്ത് നോക്കി കള്ളം പറയുന്നോടി....?" ജാനി നന്ദുവിന്റെ ചുണ്ട് നോക്കി ഒരടി അങ്ങ് കൊടുത്തു "ആ..." നന്ദു ചുണ്ട് തടവിക്കൊണ്ട് അവളെ നോക്കി "നീയേ.... ആ വിക്രമിന്റെ പിറകെ തന്നെ പൊയ്ക്കോ.... അവന്റെ ആട്ടും തുപ്പും തല്ലും ഒക്കെ വാങ്ങി അവന്റെ പിന്നാലെ തന്നെ കൂടിക്കോ.... ഇനി ഏട്ടത്തി എന്ന് വിളിച്ചു എന്റെ അടുത്തേക്ക് വരണ്ട.... 😤" ജാനി ദേഷ്യത്തോടെ പറഞ്ഞതും നന്ദു ചുണ്ട് ചുളുക്കി "ഞാൻ വരും.... ☹️" നന്ദു ചുണ്ട് പിളർത്തിക്കൊണ്ട് പറഞ്ഞു "വരണ്ട...." മാറിൽ കൈ. കെട്ടി ജാനി മുഖം തിരിച്ചു നിന്നു "വരും..." ജാനിയുടെ മുഖം പിടിച്ചു തിരിച്ചുകൊണ്ട് നന്ദു പറഞ്ഞു "വന്നാൽ മുട്ട് കാല് ഞാൻ തല്ലി ഒടിക്കും.... കുട്ടിത്തേവാങ്കെ...." നന്ദുവിന്റെ കൈ തട്ടി മാറ്റി ജാനി കണ്ണുരുട്ടി "ഏട്ടത്തി....☹️" നന്ദു നിന്ന് ചിണുങ്ങിയതും ജാനി ദേഷ്യത്തോടെ ബെഡിലേക്ക് ഇരുന്നു "എന്നെ അങ്ങനെ വിളിക്കണ്ട നന്ദു നീ.... നീ എല്ലാം മറക്കുമെന്ന് എന്നെ വിഡ്ഢിയാക്കാൻ വേണ്ടി പറഞ്ഞതാണോ....?

നിന്നോട് അവനെ മറക്കാൻ പറഞ്ഞത് എനിക്ക് വേണ്ടിയല്ല.... നീ തോറ്റ് പോകാതിരിക്കാൻ വേണ്ടിയാണ്..... ഇനിയും നീ വേദനിക്കരുതെന്ന് ആഗ്രഹമുള്ളത് കൊണ്ടാണ് പക്ഷേ നീ ഇപ്പോഴും ഒന്നും മറന്നിട്ടില്ല.... എന്തിനാ പിന്നെ ഒക്കെ മറക്കാമെന്ന് പറഞ്ഞത്.... എന്നെ വിഡ്ഢിയാക്കാനാണോ....?"ജാനി ദേഷ്യത്തോടെയാണ് പറഞ്ഞു തുടങ്ങിയതെങ്കിലും അവസാനം അവളുടെ തൊണ്ട ഇടറി സങ്കടം വന്ന് കണ്ണ് നിറഞ്ഞു.... നന്ദുവിനും വല്ലാതെ ആയി "വിഡ്ഢിയാക്കിയതല്ല ഏട്ടത്തീ..... മറക്കണമെന്ന് തന്നെയാ എന്റെയും ആഗ്രഹം..... പക്ഷേ കഴിയുന്നില്ല.... അത്രയേറെ സ്നേഹിച്ചതല്ലേ ഞാൻ.... എത്ര ശ്രമിച്ചാലും ആ സ്നേഹം ഒറ്റയടിക്ക് ഇല്ലാതാവില്ല ഏട്ടത്തി.... "നന്ദു നിസ്സഹായായി പറഞ്ഞു.... ജാനി അവളെ ചേർത്തു പിടിച്ചു "ഞാൻ നിന്നെ കുറ്റപ്പെടുത്തിയതല്ല നന്ദൂ....

സങ്കടം കൊണ്ട് പറഞ്ഞു പോവുന്നതാ.... നീ ഇങ്ങനെ ഇരിക്കുന്നത് കണ്ടാൽ ആ റിയ വീണ്ടും ഓരോന്ന് ചെയ്ത് കൂട്ടി നിന്നെ വിഷമിപ്പിക്കാൻ നോക്കും.... അതുകൊണ്ട് നീ ഈ മൂഡോഫ് ഒക്കെ മാറ്റി വാ എന്റെ കൂടെ...."ജാനി മുഖം ഒക്കെ തുടച്ചു നന്ദുവിന്റെ കൈയും പിടിച്ചു താഴേക്ക് കൊണ്ട് പോയി അവർ ചെന്നപ്പോഴേക്കും റിയ കഴിച്ചു കഴിഞ്ഞിരുന്നു ആരവും റോഷനും ഫുഡ്‌ കഴിക്കുന്നത് കണ്ടതും അവരും പോയി ഇരുന്നു.... കുറച്ചു കഴിഞ്ഞു റാവൺ കിച്ചണിൽ നിന്ന് പ്ലേറ്റും എടുത്ത് വന്നു ഫുഡ്‌ വിളമ്പിയതല്ലാതെ റാവൺ നേരാവണ്ണം ഒന്നും കഴിക്കുന്നുണ്ടായിരുന്നില്ല.... എന്തൊക്കെയോ കഴിച്ചെന്നു വരുത്തി അവൻ എണീറ്റ് പോയതും ജാനിയും എണീറ്റു പോയി •••••••••••••••••••••••••••••••° ഒരു പാർട്ടൂടി ഉണ്ടേയ്.....😁..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story