ജാനകീരാവണൻ 🖤: ഭാഗം 59

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ഫുഡ്‌ വിളമ്പിയതല്ലാതെ റാവൺ നേരാവണ്ണം ഒന്നും കഴിക്കുന്നുണ്ടായിരുന്നില്ല.... എന്തൊക്കെയോ കഴിച്ചെന്നു വരുത്തി അവൻ എണീറ്റ് പോയതും ജാനിയും എണീറ്റു പോയി •••••••••••••••••••••••••••••••° കൈ ഒന്ന് കുടഞ്ഞുകൊണ്ട് ബെഡിലേക്ക് ഇരിക്കുമ്പോഴാണ് ജാനി ഒരു പ്ലേറ്റിൽ ഫുഡുമായി മുറിയിലേക്ക് വന്നത് അവളുടെ വരവ് കണ്ട് അവൻ നെറ്റി ചുളിച്ചു.... അത് വക വെക്കാതെ അവൾ അവന്റെ അടുത്ത് പോയിരുന്നു അവന്റെ നോട്ടം ശ്രദ്ധിക്കാതെ അവൾ ഫുഡ്‌ എടുത്ത് അവന്റെ വായിലേക്ക് കൊണ്ട് പോയതും അവൻ അവളുടെ കൈയിൽ പിടിച്ചു "ഇതാർക്കാ.... 🙄?" അവനാ ഫുഡും അവളെയും മാറി മാറി നോക്കി "വേറെ ആർക്കാ.... നിങ്ങക്ക് തന്നെ...." അവൾ അവന്റെ നോട്ടം കണ്ട് മറുപടി കൊടുത്തു "ഞാൻ കഴിച്ചു...." അവൻ അതും പറഞ്ഞു ബെഡിലേക്ക് ചാരി ഇരുന്നു "കഴിപ്പൊക്കെ ഞാൻ കണ്ടതാ.... കൈയിൽ മുറിവും വെച്ചിട്ട് പട്ടിണി കിടന്നാലും ആരോടും സഹായം ചോദിക്കരുത്...." അവൾ അവനെ നോക്കി കണ്ണുരുട്ടി.... റാവൺ പുരികം പൊക്കി അവളെ നോക്കി "ദാ ഇത് കഴിക്ക്...."അവൾ അവന് നേരെ ഫുഡ്‌ നീട്ടിയതും റാവൺ അവളുടെ കൈയിൽ പിടിച്ചു "വേണ്ട.... ഇങ് തന്നേക്ക്.... ഞാൻ കഴിച്ചോളാം...." അവനത് വാങ്ങാൻ നിന്നതും അവൾ അവനെ നോക്കി കണ്ണുരുട്ടി

"അതെന്നാ ഞാൻ തന്നാൽ ഇറങ്ങൂലെ....?"അവനെ നോക്കി ചുണ്ട് കോട്ടി അവൾ മുന്നോട്ട് നീങ്ങി ഇരുന്ന് ഫുഡ്‌ അവന്റെ വായിലേക്ക് വെച്ച് കൊടുത്തതും റാവൺ ചെറു ചിരിയോടെ അത് കഴിച്ചു "ആാാ.... വാ തുറക്ക്...." അമ്മമാർ മക്കളെ ആഹാരം കഴിപ്പിക്കുന്നത് പോലെയാണ് അവൾ അവന് ഫുഡ്‌ കൊടുത്തത്.... എന്തോ റാവൺ ഒന്നും പറയാൻ പോയില്ല കൊച്ചു പിള്ളേർക്ക് വായ കഴുകി കൊടുക്കുന്നത് പോലെ അവൾ അവന്റെ വായൊക്കെ കഴുകി പ്ലേറ്റ് ഒക്കെ എടുത്ത് താഴേക്ക് പോയി അവൾ തിരിച്ചു വന്നപ്പോൾ റാവൺ ഫോണിൽ തോണ്ടി ഇരിക്കുവായിരുന്നു.... അവൾ ഡോർ അടച്ചു ലോക്ക് ചെയ്ത് ബെഡിലേക്ക് വന്നിരുന്നു "ഇതിനും മാത്രം എന്താ അതിനുള്ളില്...." അവൾ വന്നിട്ടും ഫോണിൽ കുമ്പിട്ടിരിക്കുന്ന റാവണിനെ നോക്കി അവൾ പിറുപിറുത്തു അത് കേട്ടെന്ന പോലെ അവൾ തല ചെരിച്ചു അവളെ നോക്കി ഒറ്റ പുരികം പൊക്കി എന്താന്ന് ചോദിച്ചതും അവൾ ചുമല് കൂച്ചി ഒന്നുമില്ലെന്ന് പറഞ്ഞു ബെഡിൽ വീണു കിടന്നു "ഇന്ന് കോളേജിൽ എന്തായിരുന്നു....?" ഫോണിൽ തന്നെ നോക്കിക്കൊണ്ട് അവൻ ചോദിച്ചതും ജാനി നെറ്റി ചുളിച്ചു അവനെ നോക്കി "എന്ത്....?"

അവൾ കാര്യം മനസ്സിലാവാതെ അവനെ നോക്കി "റിയയുമായി നിങ്ങൾക്കെന്തായിരുന്നു പ്രശ്നം....?" അവൻ ഫോണിൽ നിന്ന് തലയുയർത്തി അവളെ നോക്കിയതും ജാനി ഒന്ന് പതറി "ഏഹ്ഹ്... എ... എന്ത് പ്രശ്നം....?" അവൾ ഒന്നുമറിയാത്ത ഭാവം നടിച്ചു "ഒരു പ്രശ്നവും ഉണ്ടായില്ലേ....?" അവൻ അവളെ ചൂഴ്ന്ന് നോക്കിയതും ജാനി ഒന്ന് ഇളിച്ചു കൊടുത്തു "അറിഞ്ഞു ല്ലേ...?" അവൾ ഇളിയോടെ ചോദിച്ചു റാവൺ അമർത്തി ഒന്ന് മൂളി "ഞങ്ങളൊന്നും ചെയ്തില്ല.... ഞങ്ങൾക്ക് ഡയലോഗ് മാത്രേ ഉള്ളാരുന്നു..... ആക്ഷൻ ഒക്കെ ജിത്തേട്ടന്റെ വകയായിരുന്നു...."അവൾ ഇളിയോടെ പറഞ്ഞതും റാവൺ അവളെ കടുപ്പിച്ചൊന്ന് നോക്കി "അല്ലാ.... അഭിജിത്ത് സാറിന്റെ വകയായിരുന്നു...." എന്തോ ഓർത്തുകൊണ്ട് അവൾ തിരുത്തി പറഞ്ഞു "അല്ല.... നിങ്ങളെങ്ങനാ അറിഞ്ഞേ....?" അവൾ ബെഡിൽ കൈമുട്ട് കുത്തി ചെരിഞ്ഞു കിടന്നുകൊണ്ട് അവനോട് ചോദിച്ചതും അവനൊന്നും മിണ്ടാതെ ഫോണിലേക്ക് നോക്കിയിരുന്നു "വോ ജാഡ.... എനിക്കും ഉണ്ട് ഫോൺ ഹും....😏"അവളതും പറഞ്ഞു ഫോൺ എടുക്കാൻ തിരിഞ്ഞപ്പോഴാണ് പൊട്ടിപ്പോയ ഫോൺ കാണുന്നത് അത് കണ്ടതും അവൾ റാവണിനെ കലിപ്പിച്ചൊന്ന് നോക്കി "എന്റെ ഫോൺ പീസ് പീസാക്കിയിട്ട് ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ..... ഹും...."

അവൾ ഫോണിൽ നോക്കി ഇരിക്കുന്ന റാവണിനെ നോക്കി അവൾ പിറുപിറുത്തു "എന്താടി....?"അവളുടെ മുറുമുറുപ്പ് കേട്ട് അവൻ ഗൗരവത്തോടെ തലയുയർത്തി "ഒന്നുല്ല.... 😤" അവൾ ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് ബെഡിലേക്ക് വീണു.... അവൾ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് തല വഴി പുതപ്പ് മൂടി കിടന്നതും റാവൺ ഫോൺ മാറ്റി വെച്ച് ലൈറ്റ് ഓഫ്‌ ചെയ്തു വന്നു കിടന്നു അവൻ വന്ന് കിടന്നതും ജാനി അവന്റെ നെഞ്ചിൽ ചേർന്ന് കിടന്നതും അവൻ അവളെ തല പൊക്കി നോക്കി "നീ അല്ലെ ഇപ്പൊ ദേഷ്യപ്പെട്ട് പോയത്.... 🙄?" അവന്റെ ചോദ്യത്തിന് അവൾ ചുണ്ട് കൂർപ്പിച്ചു ഒന്ന് നോക്കി "ആഹ് അതിനിപ്പോ എന്താ....?" ചുണ്ട് കൂർപ്പിച്ചുള്ള അവളുടെ ചോദ്യം കേട്ട് റാവൺ അവളുടെ തലക്കിട്ട് ഒന്ന് കൊടുത്തു അവൾ തല ഒന്ന് ഉഴിഞ്ഞുകൊണ്ട് ഒരു ഉളുപ്പും ഇല്ലാതെ അവന്റെ നെഞ്ചിൽ തല വെച്ച് കിടന്നതും അവൻ പിന്നൊന്നും പറയാതെ അവളെ ചേർത്തു പിടിച്ചു കണ്ണുകളടച്ചു •••••••••••••••••••••••••••••••° അതിരാവിലെ തന്നെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് റാവൺ കണ്ണ് തുറന്നത് നെഞ്ചിൽ പട്ടിക്കിടക്കുന്ന ജാനിയെ പതിയെ അടർത്തി മാറ്റി അവൻ ഫോൺ കൈയിൽ എടുത്തു മനുവായിരുന്നു വിളിച്ചത്.... അവനത് അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്തു "ഞാനിപ്പോ വരാം...."

അത്ര മാത്രം പറഞ്ഞു ഫോൺ ബെഡിലേക്കിട്ട് റാവൺ ഒന്ന് ഫ്രഷ് ആയി വന്നു ജാനിയെ ഉണർത്താതെ വാച്ച് എടുത്ത് കൈയിൽ കെട്ടി കാറിന്റെ കീയും എടുത്ത് അവൻ പുറത്തേക്ക് പോയി കാറും എടുത്ത് നേരെ പോയത് വിക്രമിന്റെ വീട്ടിലേക്കാണ്..... മുൻവശത്തെ ഡോർ തുറന്ന് കിടക്കുന്നത് കണ്ടതും റാവൺ അകത്തേക്ക് നടന്നു അകത്തേക്ക് കയറിയപ്പോൾ തന്നെ ആരുടെയൊക്കെയോ കളിചിരികൾ കേൾക്കാമായിരുന്നു... മാനസയുടെ മുറിക്ക് പുറത്തിരിക്കുന്ന വികാസിനെ കണ്ടതും റാവൺ ഒന്ന് നിന്നു.... മുറിക്കുള്ളിൽ മാനസയുടെയും ഇളയുടെയും മനുവിന്റെയും ഒക്കെ ശബ്ദം കേൾക്കാമായിരുന്നു "നീ അങ്ങോട്ട് ചെല്ല്...."വികാസ് ഒന്ന് ചിരിക്കാൻ ശ്രമിച്ചു.... ആ മുഖത്ത് ഒരു ഒറ്റപ്പെടലിന്റെ വേദന പോലെ....!! എങ്കിലും കാര്യം എന്താണെന്ന് അറിയാൻ റാവൺ മുറിക്കുള്ളിലേക്ക് കയറി അവിടെ മനുവും മാനസയും ഇളയും വിക്രമും ഉണ്ടായിരുന്നു.... മനു എന്തൊക്കെയോ പറയുന്നുണ്ട്.... അത് കേട്ട് മാനസ പൊട്ടി പൊട്ടി ചിരിക്കുന്നുണ്ട് അത് കണ്ട റാവൺ വികാസിനെ ഒന്ന് തിരിഞ്ഞു നോക്കി മുറിക്ക് പുറത്ത് നിന്ന് പൊട്ടിച്ചിരിക്കുന്ന മാനസയെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു വികാസ് "ആ റാവൺ വന്നല്ലോ...."

മനുവിന്റെ ശബ്ദം കേട്ടാണ് റാവൺ വികാസിൽ നിന്ന് നോട്ടം മാറ്റിയത് റാവണിനെ കണ്ടതും വിക്രം പുഞ്ചിരിച്ചു.... റാവൺ അത് കാണാത്ത മട്ടിൽ മനുവിന് നേരെ തിരിഞ്ഞു "എന്താ മനു.... നീ എന്തിനാ വരാൻ പറഞ്ഞെ....?" റാവൺ അവനോട് ചോദിച്ചതും മനു മാനസയെ നോക്കി "പുന്നാര ചേച്ചിയോട് ചോദിച്ചാൽ മതി.... ഇന്നലെ രാത്രി മുതൽ ഞങ്ങളെ ഉറക്കീട്ടില്ല.... സംസാരിച്ചു സംസാരിച്ചു നേരം വെളുപ്പിച്ചു..... നേരം വെളുത്തപ്പോ കുഞ്ഞനെ വിളിക്ക് കുഞ്ഞനെ വിളിക്കെന്ന് ഒരേ വാശി.... " മാനസയുടെ കവിളിൽ ഒരു കുത്ത് കൊടുത്ത് മനു പറഞ്ഞതും അവൾ ഒരു കല്ലചിരിയോടെ റാവണിനെ നോക്കി "ചേച്ചീ.... എന്ത് പറ്റി....?" അവൻ മാനസയുടെ അടുത്ത് ഇരുന്ന് കവിളിൽ കൈ വെച്ചതും മാനസ അവന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ചു "എന്തിനാ കുഞ്ഞാ നീ ഇന്നലെ ചേച്ചിയെ ഇട്ടിട്ട് പൊയ്ക്കളഞ്ഞത്....?" അവൾ പരിഭവത്തോടെ അവന്റെ കൈയിൽ കവിൾ ചേർത്തിരുന്നു "ചേച്ചി മയങ്ങുവല്ലായിരുന്നോ.... അതുകൊണ്ടല്ലേ അവൻ പോയത്.... " മനുവാണ് മറുപടി കൊടുത്തത് "സോറി കുഞ്ഞാ..... ഈ ചേച്ചി നിന്നെ ഒരുപാട് കഷ്ടപ്പെടുത്തിയല്ലേ...."

ഇള പറഞ്ഞ കഥകൾ ഓർത്തുകൊണ്ട് അവൾ അവന്റെ കൈകൾ കവിളിൽ ചേർത്തു പിടിച്ചിരുന്നു മാനസയുടെ ചോദ്യം കേട്ട് അവളുടെ പിടി വിടുവിച്ചുകൊണ്ട് മാനസയുടെ മുഖം കൈകളിൽ കോരി എടുത്തു "ചേച്ചി എനിക്ക് ഒരു ബുദ്ധിമുട്ടല്ല.... You are a part of my life.... അത് കൊണ്ട് അനാവശ്യ ചിന്തകൾ ഒന്നും വേണ്ടാ...." മാനസയെ നോക്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞുകൊണ്ട് റാവൺ അവളുടെ നെറ്റിയിൽ മുത്തി മാനസ റാവണിനെയും മനുവിനെയും ചേർത്തു പിടിച്ചിരുന്നു ഇള ചെറു ചിരിയോടെ അത് നോക്കിയിരുന്നു "ഇപ്പൊ ബ്രതേഴ്‌സിനെ അംഗീകരിച്ചത് പോലെ ഹസ്ബന്റിനെയും മനസ്സ് കൊണ്ട് അംഗീകരിക്കാൻ ശ്രമിക്കണം.... കേട്ടോ...."ഇള അത് പറഞ്ഞതും മാനസയുടെ കണ്ണുകൾ മുറിക്ക് പുറത്ത് നിൽക്കുന്ന വികാസിൽ പതിഞ്ഞു തന്നിലാണ് വികാസിന്റെ നോട്ടമെന്ന് അറിഞ്ഞതും മാനസ പകപ്പോടെ അവനിൽ നിന്ന് കണ്ണുകൾ പിൻവലിച്ചു.... അത് കണ്ട് വികാസിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു "ഡോക്ടറെ മാനസ അംഗീകരിക്കുന്ന ദിവസം ഇനി വിദൂരമല്ല...."ശബ്ദം കേട്ടപ്പോഴാണ് ഇള തന്റെ അടുത്ത് വന്ന് നിന്നത് വികാസ് അറിഞ്ഞത് "Thank youu...."വികാസ് പുഞ്ചിരിയോടെ പറഞ്ഞു

"ഈ ചുരുങ്ങിയ സമയം കൊണ്ട് മാനസയിൽ ഇത്രയും വലിയൊരു മാറ്റം വന്നിട്ടുണ്ടെങ്കിൽ അത് തന്റെ മാത്രം കഴിവാണ്.... എത്ര ഈസി ആയിട്ടാണ് ഇള എല്ലാം ഹാൻഡിൽ ചെയ്തേ.... ഇത്രയും നന്നായി മറ്റൊരാളുടെ മനസ്സ് പഠിക്കാൻ എങ്ങനെ സാധിക്കുന്നു....?" വികാസിന്റെ ചോദ്യം കേട്ട് ഇള ഒന്ന് പുന്നിരിക്കുക മാത്രമേ ചെയ്തുള്ളു "ഇളയുടെ ഫാമിലിയെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ....?" അവിടുന്ന് തിരിഞ്ഞു നടന്നുകൊണ്ട് വികാസ് ചോദിച്ചു "ഇല്ലാത്തതിനെപ്പറ്റി ഞാനെന്ത് പറയാനാ....?"ഇള ചെറുചിരിയോടെ പറഞ്ഞതും വികാസിന്റെ മുഖം ചുളിഞ്ഞു "അപ്പൊ ഇളയുടെ പേരെന്റ്സ് ഒക്കെ....?"വികാസ് ചോദ്യഭാവത്തിൽ അവളെ നോക്കി "പോയി...."മുകളിലേക്ക് നോക്കി അവൾ പറഞ്ഞു.... വികാസിന് എന്തോ പോലെ തോന്നി "പ്ലെയിൻ ക്രാഷ് ആയിരുന്നു..... "ഇള ഇളം പുഞ്ചിരിയോടെ പറഞ്ഞു.... പിന്നൊന്നും പറയാനോ ചോദിക്കാനോ അവന് തോന്നിയില്ല പക്ഷേ പേരെന്റ്സിന്റെ മരണത്തെക്കുറിച്ച് പറയുമ്പോൾ അവളുടെ മുഖത്ത് വേദനയുടെ ഒരംശം പോലും ഉണ്ടായിരുന്നില്ല എന്നത് അവനെ അമ്പരപ്പിച്ചിരുന്നു.....!.തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story