ജാനകീരാവണൻ 🖤: ഭാഗം 6

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"എന്താ ഇവിടെ ..... നിനക്ക് വരാനായില്ലേ .....?" സ്റ്റെയർ ഇറങ്ങി വന്ന റാവൺ കടുപ്പിച്ചു ചോദിച്ചതും അവളൊന്ന് ഞെട്ടി "ധാ .... ധാ ... വ ... വരണു ...." അവൾ അതും പറഞ്ഞു കാറ്റുപോലെ മുകളിലേക്ക് പാഞ്ഞതും നന്ദു ആ പോക്ക് കണ്ട് ഇരുന്നും കിടന്നും ചിരിച്ചു "അതൊരു പാവാ ഡാ കുഞ്ഞാ ..... എന്തിനാ അതിനെ ഇങ്ങനെ പേടിപ്പിക്കണേ ....?"ശിവദ അവൾ പോകുന്നതും നോക്കി പറഞ്ഞതും അവനൊന്ന് മൂളിക്കൊണ്ട് അകത്തേക്ക് നടന്നു അവൻ മുറിയിലേക്ക് ചെന്നപ്പോഴേക്കും ബെഡിന്റെ ഒരു ഓരത്തായി ചുരുണ്ടുകൂടി കണ്ണടച്ച് കിടക്കുന്നുണ്ടായിരുന്നു അവൾ അവൻ അവളെ ഒന്ന് നോക്കിക്കൊണ്ട് ഡോർ ലോക്ക് ചെയ്തു ബെഡിലേക്ക് വന്നിരുന്നു

അപ്പോഴും തിരിഞ്ഞു നോക്കാതെ രണ്ട് കണ്ണും ഇറുക്കിയടച്ചാണ് അവൾ കിടന്നത് അത് കണ്ടതും റാവൺ ലൈറ്റ് ഓഫ് ചെയ്തുകൊണ്ട് ബെഡിലേക്ക് ചാരി ഇരുന്നു കണ്ണുകളടച്ചു അവന്റെ അനക്കമൊന്നും ഇല്ലായെന്ന് കണ്ടതും ജാനകി പതിയെ തലപൊക്കി തിരിഞ്ഞു നോക്കി നെഞ്ചിൽ കൈ പിണച്ചു കെട്ടി ബെഡിൽ ചാരി കണ്ണുകളടച്ചു ഇരിക്കുന്ന റാവണിനെ നോക്കി പരിഭവത്തോടെ അവൾ ചുണ്ട് കൂർപ്പിച്ചു "തനി രാവണൻ ..... പേടിപ്പിച്ചു കൊല്ലാൻ ഇറങ്ങിയേക്കുവാ ....." അവൾ ചുണ്ട് കോട്ടി പിറുപിറുത്തതും അവളെ ഞെട്ടിച്ചുകൊണ്ട് അവൻ കണ്ണ് തുറന്ന് അവളെ നോക്കി "what .....?" അവൻ കനപ്പിച്ചു ചോദിച്ചതും അവൾ ഒന്ന് തിക്കി "ന്നുല്ല 🤥....."

അവൾ അതും പറഞ്ഞു വെട്ടിത്തിരിഞ്ഞു കിടന്നതും റാവൺ പിറുപിറുത്തുകൊണ്ട് കണ്ണുകളടച്ചു ബെഡിലേക്ക് ചാരി ഇരുന്നു "ഹും ..... ചുണ്ടിനടിയിലിട്ട് ഇംഗ്ലീഷിൽ തെറി വിളിച്ചാൽ നിക്ക് മനസ്സിലാവില്ലെന്നാ വിചാരം .....😼....."അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് അവനെ ഒന്ന് പുച്ഛിച്ചു ബെഡിന്റെ ഓരത്തേക്ക് നീങ്ങി കിടന്നു "ന്റെ കണ്ണാ ..... ഈ രാവണനെ മാത്രേ നിനക്ക് കിട്ടിയൊള്ളോ എനിക്ക് തരാൻ ....." "വാ അടച്ചു മിണ്ടാതെ കിടന്നില്ലെങ്കിൽ ഞാൻ ചവിട്ടി എടുത്ത് പുറത്തു കളയും ....." അവളുടെ മുറുമുറുപ്പ് കേട്ടതും അവൻ ദേഷ്യത്തോടെ പറഞ്ഞതും അവൾ ചുണ്ട് കൂട്ടിപ്പിടിച്ചു കൈപ്പത്തി കൊണ്ട് വായ പൊത്തി അവനെ നോക്കി തലകുലുക്കി "idiot ....!"

അവൻ അവളെ നോക്കി പിറുപിറുത്തുകൊണ്ട് ബെഡിലേക്ക് വീണു കിടന്നു "ഞഞ്ഞഞ്ഞ ......" അവൾക്ക് പുറം തിരിഞ്ഞു കിടക്കുന്ന അവനെ നോക്കി അവൾ ശബ്ദം വരാതെ അവൾ കൊഞ്ഞനം കുത്തി അടുത്ത നിമിഷം അവൻ കൈയിൽ കിട്ടിയ പില്ലോവുമായി അവൾക്ക് നേരെ തിരിഞ്ഞു അവളുടെ കവിളിൽ കുത്തിപ്പിടിച്ചു വായയിൽ ആ പില്ലോ കുത്തിക്കയറ്റി പില്ലോയുടെ ഒരുഭാഗം അവളുടെ വായിൽ കയറിയതും അവൾ കണ്ണും തള്ളി അവനെ നോക്കി അവൻ അതിന് രൂക്ഷമായ ഒരു നോട്ടം കൊടുത്തു തിരിഞ്ഞു കിടന്നു അവളത് കണ്ട് മിണ്ടാതെ ചെരിഞ്ഞു കിടന്നു ശബ്ദമുണ്ടാക്കാതെ പില്ലോ വായിൽ നിന്ന് എടുത്ത് മാറ്റിക്കൊണ്ട് വിതുമ്പലോടെ അവിടെ നിന്നും എണീറ്റു ബെഡിലേക്ക് ചാരി ഇരുന്നുകൊണ്ട് മുട്ടിന്മേൽ മുഖം പൂഴ്ത്തിക്കൊണ്ട് അവൾ കുഞ്ഞുങ്ങളെപ്പോലെ തേങ്ങി ......

റാവണിനെ പേടിച്ചു വായ പൊത്തിയാണ് പുള്ളിക്കാരിയുടെ കരച്ചിൽ റാവണിന്റെ വിരൽ പതിഞ്ഞു അവളുടെ കവിൾത്തടം ചുവന്ന് കിടപ്പുണ്ട് ..... ഇടക്കിടക്ക് കവിളിൽ തടവിയാണ് അവൾ കരയുന്നത് എത്ര അടക്കി പിടിച്ചിട്ടും അവളുടെ പിടി വിട്ട് ഒരു ചെറിയ തേങ്ങൽ പുറത്തേക്ക് വന്നതും റാവൺ ദേഷ്യത്തോടെ ചാടി എണീറ്റു അത് കണ്ടതും അവൾ ഒരു കൈകൊണ്ട് കവിളും മറുകൈകൊണ്ട് വായും പൊത്തി ഇരുന്നു "For god’s sake ..... ഈ പൂങ്കണ്ണീർ ഒന്ന് നിർത്തു ..... " അവൻ ദേഷ്യത്തോടെ ഊക്കോടെ അടിച്ചുകൊണ്ട് രണ്ട് കൈയും കൂപ്പി പറഞ്ഞതും അവൾ കണ്ണും നിറച്ചു അവനെ നോക്കി "what the ....."

അവൻ ബെഡിൽ അടിച്ചു അവന്റെ ദേഷ്യം പ്രകടിപ്പിച്ചതും അവളൊന്ന് ഞെട്ടി അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണെന്ന് കണ്ടതും അവൻ അവിടെ നിന്നും എണീറ്റു അത് കണ്ടതും അവളൊന്ന് വിരണ്ടു അവൻ കാറ്റുപോലെ അവൾക്ക് നേരെ പാഞ്ഞുകൊണ്ട് അവളെ തൂക്കി എടുത്ത് സൈഡിലെ ഗ്ലാസ് ഡോർ തുറന്ന് അവളെ അവിടേക്ക് ഇട്ടു "അമ്മാ ....." നടു തല്ലി വീണപ്പോ അവൾ അറിയാതെ വിളിച്ചു പോയി "പറഞ്ഞാൽ അനുസരിക്കാൻ പറ്റില്ലെങ്കിൽ ഇവിടെ കിടക്ക് ...." ദേഷ്യത്തോടെ അതും പറഞ്ഞു അവൻ ഡോർ വലിച്ചടച്ചു തിരിച്ചു പോയി അവൾ ചുണ്ടും ചുളുക്കി പുറം ഒന്നുഴിഞ്ഞുകൊണ്ട് ചുറ്റും നോക്കിയതും വിശാലമായി കിടക്കുന്ന സ്വിമ്മിങ് പൂൾ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു അവൾ ഒന്ന് മൂക്ക് പിഴിഞ്ഞ് കണ്ണും തുടച്ചു നിരങ്ങി നിരങ്ങി പൂളിന്റെ അടുത്തേക്ക് പോയി

ആ വെള്ളത്തിൽ അവളുടെ വലിയ പ്രതിബിംബം കണ്ടതും കൗതുകത്തോടെ അവൾ ആ വെള്ളത്തിൽ കൈയിട്ട് ഇളക്കി കൈകൊണ്ട് ഇളക്കുമ്പോൾ തെറിച്ചു പോകുന്ന വെള്ളത്തുള്ളികളെ ഒരു പുഞ്ചിരിയോടെയാണവൾ നോക്കിയിരുന്നത് കുറേനേരം അവൾ കൈയും കാലും ഇട്ട് വെള്ളത്തിൽ കളിച്ചു ഒരു കുഞ്ഞു കുട്ടിയെ പോലെ അത്രയും നേരം ഉണ്ടായിരുന്ന സങ്കടം മറന്ന് അവളാ പൂളിന്റെ കരയിൽ ഇരുന്നു എന്തുകൊണ്ടോ ഒരു പുഞ്ചിരി ആ പൊട്ടി പെണ്ണിന്റെ ചുണ്ടിൽ ഉണ്ടായിരുന്നു .....!  രാവിലെ ജോഗ്ഗിങ്ങിന് പോകാൻ ഇറങ്ങിയ റാവൺ പോയി പൂൾ സൈഡിലേക്കുള്ള ഡോർ തുറന്ന് നോക്കി പൂളിന്റെ കരയിൽ കിടന്നുറങ്ങുന്ന ജാനകിയെ കണ്ടതും അവൻ അവളുടെ അടുത്തേക്ക് നടന്നു തണുത്തിട്ടാണെന്ന് തോന്നുന്നു അവൾ അവളിൽ തന്നെ ഇരുകൈകളും വരിഞ്ഞു മുറുക്കിയിരുന്നു ഇട്ടിരുന്ന ഷാൾ അതിനു പുറമെ പുതച്ചിരുന്ന .....

പക്ഷെ പൂൾ സൈഡിൽ രാത്രിസമയങ്ങളിൽ തണുപ്പിന് കാഠിന്യം കൂടുതലായിരിക്കും അതുകൊണ്ടാവും ജാനകി വിറച്ചു വിറച്ചാണ് കിടക്കുന്നത് ..... ഇടക്കിടക്ക് പല്ലുകൾ കൂട്ടിമുട്ടുന്ന ശബ്ദവും കേൾക്കാം റാവൺ അത് കണ്ടതും അവളുടെ അടുത്തായി കുനിഞ്ഞിരുന്നു അവന്റെ ഇന്നലത്തെ പിടുത്തത്തിന്റെ പാട് അവളുടെ കവിളിൽ ചെറുതായി തിണർത്തു കിടപ്പുണ്ട് അവൻ ആ പാടിലേക്ക് നോക്കി ഒന്ന് നെടുവീർപ്പിട്ടു അവൾ കിടന്ന് വിറക്കുന്നത് കണ്ടതും അവൻ അവളെ കൈകളിൽ കോരി എടുത്തു നെഞ്ചോട് ചേർത്തു ജാനകി അതിന് ഒന്ന് ചിണുങ്ങിക്കൊണ്ട് അവന്റെ നെഞ്ചിൽ മുഖമുരസി കിടന്നു

അവൻ അവളെയും എടുത്ത് മുറിയിലേക്ക് നടന്നു അവളെ ബെഡിലേക്ക് കിടത്തിക്കൊണ്ട് എസി ഓഫ് ചെയ്തു ഒരു കമ്പിളി എടുത്ത് അവളെ പുതപ്പിച്ചു കൊടുത്തു ആ പുതപ്പിനടിയിലേക്ക് ചുരുണ്ടുകൂടുന്ന അവളെ നോക്കിക്കൊണ്ട് അവൻ ബൂട്ട് ധരിച്ചു പുറത്തേക്ക് നടന്നു പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും വിക്രം വരുന്നത് കണ്ടു വിക്രം അടുത്ത് തന്നെയാണ് താമസം .... ഇവർ ഒരുമിച്ചാണ് ജോഗ്ഗിങ്ങിനു പോകുന്നത് റാവൺ അവനെ കണ്ടതും ചെറുവേഗത്തിൽ അവനു നേരെ ഓടി പിന്നെ രണ്ടും കൂടിയായി ഓട്ടം കുറേദൂരം പോയതും വിക്രം ഒരു ബെഞ്ചിൽ വീണിരുന്നു "RK ..... let’s take a break .....” വിക്രം ഒരു കിതപ്പോടെ പറഞ്ഞതും റാവൺ അവനൊപ്പം വന്നിരുന്നു

"നന്ദുവിന്റെ എക്സാം കഴിഞ്ഞില്ലേ .... ഇനിയെന്താ പ്ലാൻ ....?" ഏറെനേരത്തെ മൗനത്തിന് ശേഷം വിക്രം തന്നെയാണ് അത് ചോദിച്ചത് "ofcourse ഹയർ സ്റ്റഡീസിന് അയക്കും ..... " അവൻ ഫോൺ എടുത്ത് അതിൽ എന്തോ നോക്കിക്കൊണ്ടാണ് മറുപടി പറഞ്ഞത് "റിസൾട്ട് വരട്ടെ ..... അവൾക്ക് നല്ലതാണെന്ന് തോന്നുന്ന കോഴ്സ് അവൾ തന്നെ ചൂസ് ചെയ്യട്ടെ..." അവൻ അതും പറഞ്ഞു അവിടുന്ന് എണീറ്റതും വിക്രമും എണീറ്റു "RK .....പ്രദീപിന്റെ പിന്നിൽ നിന്ന് കളിച്ചത് ആരാണെന്ന് കണ്ട് പിടിക്കണ്ടേ ......?" വിക്രം ഓടുന്നതിനിടയിൽ ചോദിച്ചതും റാവൺ തലചെരിച്ചു അവനെ നോക്കി "എനിക്ക് അവൻ ആരാണെന്ന് ഇനി അറിയേണ്ട ആവശ്യമില്ല വിക്രം ....." മുന്നോട്ട് നോക്കി ഓടുന്നതിനിടയിൽ അവൻ മറുപടി പറയുമ്പോഴും അവന്റെ ചുണ്ടിൽ ഒരു പുച്ഛച്ചിരി ഉണ്ടായിരുന്നു 

"അതിനെന്താ ഏട്ടാ ..... ഏട്ടൻ ധൈര്യായിട്ട് അവരെ ഇങ്ങോട്ട് അയക്ക് ...! ആഹ് അതൊക്കെ കുഞ്ഞൻ ശരിയാക്കിക്കോളും ....! ആഹ് ..... ഇന്ന് തന്നെ ഇങ്ങോട്ടേക്ക് പാക്ക് ചെയ്തോ ......" റാവൺ ജോഗിങ് കഴിഞ്ഞ്‌ തിരികെ എത്തിയപ്പോൾ ശിവദ ഫോണിൽ സംസാരിച്ചു നിൽക്കുകയായിരുന്നു "ആഹ് ശരി ഏട്ടാ ..... എന്നാൽ പിന്നെ അങ്ങനെ ആയിക്കോട്ടെ ....." അതും പറഞ്ഞു ശിവദ ഫോൺ വെച്ചു റാവണിന്റെ അടുത്തേക്ക് വന്നു "ഏട്ടനാടാ ...... റിയയും റോഷനും ഇങ്ങോട്ട് വരുന്നുണ്ടെന്ന് ...... അവർക്ക് നമ്മുടെ കോളേജിൽ തന്നെ അഡ്മിഷൻ എടുക്കണം ..... ഇനി ഇവിടെ നിന്ന് പഠിക്കണം എന്നാ അവർക്ക് ..... ഏട്ടനും പിന്നെ അങ്ങ്‌ സമ്മതിച്ചു കൊടുത്തു ......

നാളെ ഇങ്ങെത്തും നീ ആ അഡ്മിഷൻ ഒന്ന് ശരിയാക്കണെ കുഞ്ഞാ ....." ശിവദ പറഞ്ഞു നിർത്തിയതും അവനൊന്ന് മൂളിക്കൊണ്ട് മുകളിലേക്ക് കയറി അത് കണ്ടതും ശിവദ ഫോണും എടുത്ത് അകത്തേക്ക് നടന്നു സ്റ്റെപ് ഓടിക്കയറിയപ്പോൾ എതിരെ വന്ന ജാനകിയെ കണ്ട് റാവൺ ഒന്ന് നിന്നു അവൾ അവനെ നോക്കി ചുണ്ട് കോട്ടി എന്തോ പിറുപിറുത്തുകൊണ്ട് ഇറങ്ങിപ്പോയതും കാലു തടഞ്ഞു അവൾ കമഴ്ന്നടിച്ചു വീഴാൻ പോയി നിലത്തു എത്തുന്നതിന് മുന്നേ ആരോ അവളെ താങ്ങിപ്പിടിച്ചു തലയുയർത്തി നോക്കിയതും അവൾ കണ്ടത് അവളുടെ ഇടുപ്പിലൂടെ കൈയിട്ട് ചേർത്ത് പിടിച്ചു നിൽക്കുന്ന മഹേഷിനെ ആയിരുന്നു

അവൾ അവനിൽ നിന്ന് അകന്ന് മാറാൻ ശ്രമിച്ചെങ്കിലും അവളുടെ കണ്ണുകളിലേക്കായിരുന്നു അവന്റെ നോട്ടം പതിയെ അവളുടെ ഇടുപ്പിലുള്ള അവന്റെ പിടി മുറുകുന്നത് അറിഞ്ഞതും അവൾ കുതറി മാറാൻ ശ്രമിച്ചു "മഹേഷ് ......!!!!" റാവണിന്റെ ദേഷ്യം നിറഞ്ഞ ശബ്ദമായിരുന്നു മഹേഷിനെ യാഥാർഥ്യത്തിലേക്ക് കൊണ്ട് വന്നത് അയാൾ തലക്ക് കൈയും കൊടുത്തു ജാനകിയേയും റാവണിനെയും നോക്കി "sorry mam ....." പകപ്പോടെ അത്രയും പറഞ്ഞുകൊണ്ട് അവൻ ധൃതിയിൽ പുറത്തേക്ക് ഇറങ്ങിപ്പോയതും അവനെ ഒന്ന് നോക്കിക്കൊണ്ട് റാവൺ വാച്ച് അഴിച്ചുകൊണ്ട് മുകളിലേക്ക് കയറി മുകളിലേക്ക് പോകുമ്പോഴും അവന്റെ നോട്ടം താഴേക്ക് തന്നെ ആയിരുന്നു ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story