ജാനകീരാവണൻ 🖤: ഭാഗം 61

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"താൻ പറഞ്ഞല്ലോ ഞാൻ ഒരു ക്രിമിനലിന്റെ വിത്താണെന്ന്..... അതേടോ..... ഞാനൊരു ചെകുത്താന് പിറന്നവളാണ്..... പക്ഷേ എന്റെ ജന്മത്തെ ഓർത്ത് ഞാൻ ഇത് വരെ പശ്ചാത്തപിച്ചിട്ടില്ല..... മാനം രക്ഷിക്കാൻ വേണ്ടി ജീവൻ നഷ്ടപ്പെട്ട ഒരു അമ്മയുടെ മകളാടോ ഞാൻ.... സ്നേഹിക്കാൻ മാത്രം അറിയുന്ന..... ലോകം തന്നെ ആദരിക്കുന്ന..... The king Rk എന്ന മനുഷ്യന്റെ അനിയത്തിയാടോ ഞാൻ..... അത് ആരുടെ മുന്നിലും അഭിമാനത്തോടെ തന്നെ ഞാൻ വിളിച്ചു പറയും..... " നന്ദുവിന്റെ വെളിപ്പെടുത്തൽ കേട്ട് റിയയും റോഷനും ഞെട്ടി "തന്റെ അനിയത്തിക്ക് സംഭവിച്ചത് പോലെ..... അല്ലെങ്കിൽ അത് പോലെ മറ്റൊരു തരത്തിൽ അവരുടെ ഒക്കെ കെണിയിൽ പെട്ട് പോയതാ പാവം ഞങ്ങടെ അമ്മ.....എന്റെ അമ്മയുടെ ജീവിതത്തിൽ ഉണ്ടായ ആ വിപത്തിന്റെ അനന്തരഫലമായി പിറന്നവരാ ഞാനും എന്റെ ഏട്ടനും....സമ്മതിക്കുന്നു..... അത് പോലെ തന്റെ സഹോദരിക്ക് സംഭവിച്ച ദുരന്തത്തിൽ അവൾക്കൊരു കുഞ്ഞു പിറന്നിരുന്നെങ്കിലോ..... അതിനെ നിങ്ങൾ ഇങ്ങനെ അവഹേളിക്കുമോ..... അതൊരു യോഗ്യതക്കുറവായി മാറ്റി നിർത്തുമോ....? നിങ്ങളത് ചെയ്യുമായിരിക്കും..... പക്ഷേ വികാസേട്ടൻ അങ്ങനെ ഒരിക്കലും ചിന്തിക്കുക പോലും ഇല്ല....

കാരണം അദ്ദേഹം മനസ്സ് കൊണ്ടാണ് മറ്റുള്ളവരെ സ്നേഹിക്കുന്നതും മനസ്സിലാക്കുന്നതും....."നന്ദു വീറോടെ പറയുമ്പോൾ അവളുടെ കണ്ണിൽ കണ്ണുനീർ ഉണ്ടായിരുന്നില്ല.... ശബ്ദം ഇടറിയില്ല.... "ഞാനും എന്റെ ഏട്ടനും അന്തസ്സുള്ള അമ്മക്ക് പിറന്ന മക്കളാടോ.... അത് കൊണ്ട് അതൊക്കെ പറഞ്ഞു എന്റെ ഏട്ടനെ അങ്ങ് തളർത്തി കളയാമെന്ന് നിങ്ങൾ കരുതണ്ട....." നന്ദു ദേഷ്യം നിയന്ത്രിക്കാനാവാതെ പറയുന്നത് കേട്ട് വിക്രമിന്റെ വായടഞ്ഞു "പിന്നെ താൻ പറയുന്നുണ്ടല്ലോ..... എനിക്ക് താൻ ഇല്ലാതെ പറ്റില്ലെന്ന് ഒക്കെ..... അറിവില്ലാത്ത പ്രായത്തിൽ ഒരു ഇഷ്ടം തോന്നിപ്പോയി.... ചെറുപ്പത്തിൽ വർണക്കടലാസിൽ പൊതിഞ്ഞ മിട്ടായികളോടും ഭംഗിയുള്ള ഉടുപ്പുകളോടും ഒക്കെ തോന്നുന്നത് പോലൊരു ഇഷ്ടം.... അത്ര മാത്രം പക്ഷേ ആ ഇഷ്ടത്തിന്റെ പേരിൽ എന്റെ ഏട്ടനെ തോൽപ്പിക്കാൻ ശ്രമിച്ചാൽ നോക്കി നിൽക്കില്ല ഞാൻ..... എന്റെ ഏട്ടനെ ചോദ്യം ചെയ്യാനുള്ള അധികാരം നിങ്ങൾക്കില്ല..... ഒരു കാര്യം കാത് തുറന്ന് വെച്ച് കേട്ടോ..... ഈ അവന്തിക ഇന്നീ ലോകത്ത് ഏറ്റവും വെറുക്കുന്നത് നിങ്ങളെയാണ്..... ഒരുപക്ഷെ എനിക്ക് ജന്മം തന്ന മനുഷ്യനേക്കാൾ കൂടുതൽ വെറുപ്പാണ്.....!!!! മേലിൽ..... ഇനി മേലിൽ എന്റെയോ എന്റെ ഏട്ടന്റെയോ കണ്മുന്നിൽ കണ്ട് പോകരുത് നിങ്ങളെ.....

നോക്കി നിൽക്കാതെ ഇറങ്ങിപ്പോടോ എന്റെ വീട്ടിൽ നിന്ന്....." നന്ദു അലറിയതും വിക്രം പിന്നിലേക്ക് വേച്ചു പോയി വിക്രം ഒന്നും പറയാനാകാതെ റിയയെ ഒന്ന് നോക്കിക്കൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും "ഒന്ന് നിന്നെ....." നന്ദു വിളിച്ചത് കേട്ട് അവൻ തിരിഞ്ഞു നോക്കി പൂർണമായും തിരിയും മുന്നേ നന്ദു അവന്റെ കരണത്ത് പകയോടെ ആഞ്ഞടിച്ചു "ഇനി മേലിൽ എന്റെ ഏട്ടത്തിയുടെ നേർക്ക് ഈ കൈ പൊങ്ങരുത്....."അവന് നേരെ വിരല് ചൂണ്ടി അവൾ കലിയോടെ പറഞ്ഞതും വിക്രം ദേഷ്യത്തോടെ അവളെ നോക്കി "Get lost.....!" നന്ദു അലറിയതും അവൻ ദേഷ്യത്തോടെ അവിടെ നിന്നും ഇറങ്ങിപ്പോയി "കൊള്ളാം..... അപ്പൊ ഇത്രയും കാലം ഞങ്ങളെ ഒക്കെ വിഡ്ഢികളാക്കുവായിരുന്നോ.... അപ്പൊ പിഴച്ച സ്ത്രീയുടെ മകളായിരുന്നോ ഇവൾ.....?" റിയ പറഞ്ഞു തീരും മുന്നേ നന്ദു അവളുടെ കഴുത്തിനു കുത്തി പിടിച്ചു "നന്ദു.... വിട്..... പ്ലീസ്.... " റോഷൻ വന്ന് അവളെ പിടിച്ചു മാറ്റിയതും അവൾ കലിയോടെ റിയയെ നോക്കി "ഏട്ടൻ മാറി നിൽക്ക്.... ഇവളെന്നെ എന്ത് ചെയ്യുമെന്നാ..... വീടും വീട്ടുകാരെയും ഉപേക്ഷിച്ചു കണ്ടവനൊപ്പം നിരങ്ങി നടന്ന ആ വൃത്തികെട്ട സ്ത്രീയുടെ മകളാണെന്ന് അറിയാതെയാണല്ലോ ഇവളെ ഇത്രയും കാലം സ്നേഹിച്ചത്...."

റിയ ചുമ അടക്കിക്കൊണ്ട് അവൾക്ക് നേരെ ചീറിയതും നന്ദു അവളെ ആഞ്ഞടിച്ചു "എന്റെ അമ്മയെ പറ്റി ഒരക്ഷരം മിണ്ടിയാൽ കൊന്ന് കളയും നിന്നെ....." റിയയുടെ കഴുത്തിൽ പിടിച്ചു ഭിത്തിയോട് ചേർത്തുകൊണ്ട് നന്ദു അലറി "നന്ദൂ.... മതി...."റാവൺ അവളെ പിടിച്ചു നെഞ്ചോട് അണച്ചു പിടിച്ചു സമാധാനിപ്പിച്ചു "ഇതുവരെ ഞാൻ ക്ഷമിച്ചത് എന്റെ അമ്മയുമായി നിനക്ക് ഒരു റിലേഷൻ ഉള്ളത് കൊണ്ട് മാത്രമാണ്..... എന്ന് കരുതി ഇവളെ നോവിക്കാൻ ശ്രമിച്ചാൽ...... കൊന്ന് കുഴിച്ചു മൂടും ഞാൻ ....!!" റാവൺ ചുവന്ന കണ്ണുകളോടെ പറയുന്നത് കേട്ട് റിയ ഒന്ന് വിരണ്ടു.... അവൾ ഉമിനീരിറക്കി റോഷനെ നോക്കി.... റോഷൻ റിയയെ ദേഷ്യത്തോടെ നോക്കുന്നുണ്ട് "ഇവളോട് ഇവിടുന്ന് പോകാൻ പറയ്..... ഇവളെ കണ്ടാൽ എനിക്കെന്റെ സമനില തെറ്റും....." നന്ദു മുടി പിച്ചി അലറിയതും ജാനി അവളെ സമാധാനിപ്പിക്കാനെന്ന പോലെ അവളുടെ പുറത്ത് തലോടി..... റാവൺ നന്ദുവിനെ നെഞ്ചോട് അടക്കി പിടിച്ചു അവളുടെ നെറ്റിയിൽ ഒന്ന് മുത്തി അവളെ അടർത്തി മാറ്റിയതും ജാനി അവളെ ചേർത്തു പിടിച്ചു റാവൺ ഒന്നും മിണ്ടാതെ മുകളിലേക്ക് കയറിപ്പോയി കുറച്ചു കഴിഞ്ഞു റിയയുടെ ബാഗും തിങ്‌സും ഒക്കെ എടുത്ത് കൊണ്ട് വന്ന് പുറത്തേക്ക് ഇട്ടു "എന്താ ഈ ചെയ്യുന്നേ..... എന്നെ വിട്....."

അവളുടെ എതിർപ്പുകൾ വക വെക്കാതെ റിയയുടെ കൈയിൽ പിടിച്ചു വലിച്ചു റാവൺ അവളെ പുറത്താക്കി "എന്റെയോ നന്ദുവിന്റെയോ ലൈഫിൽ ഇനി നീ ഉണ്ടാകാൻ പാടില്ല..... ഉണ്ടായാൽ....!!!" അവളെ നോക്കി ഭീഷണി സ്വരത്തിൽ പറഞ്ഞുകൊണ്ട് റാവൺ തിരിഞ്ഞു നടന്നു "I'm sorry...."റോഷന് മുന്നിൽ എത്തിയതും റാവൺ ഒന്ന് നിന്നുകൊണ്ട് പറഞ്ഞു "വേണ്ട റാവൺ.... നീ ചെയ്തത് തന്നെയാ ശരി...."അവനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചുകൊണ്ട് റോഷൻ അവന്റെ ബാഗ് എടുത്ത് പുറത്തേക്ക് നടന്നു... "റോഷൻ.... നീ എങ്ങോട്ടാ....?" ജാനി ചോദിക്കുന്നത് കേട്ട് അവൻ പുഞ്ചിരിച്ചു "പെങ്ങളായിപ്പോയില്ലേ.... ഒറ്റക്ക് വിടാൻ കഴിയില്ലല്ലോ....."അവന്റെ മറുപടി കേട്ട് ജാനിക്ക് ആകെ വല്ലാതായി "വിഷമിക്കണ്ട ജാനി.... നിങ്ങൾ ചെയ്തതിൽ ഒരു തെറ്റും ഇല്ല.... അവൾ ഇതിനപ്പുറം അർഹിക്കുന്നുണ്ട്...."ജാനിയെ നോക്കി പറഞ്ഞുകൊണ്ട് ചെറുചിരിയോടെ അവൻ പുറത്തേക്ക് നടന്നു റിയ പോയതും നന്ദു സോഫയിലേക്ക് വീണിരുന്നു.... കണ്ണൊക്കെ നിറഞ്ഞു വന്നതും റാവൺ അവളുടെ തലയിൽ തലോടി അവൾ അവന്റെ വയറിലൂടെ കെട്ടിപിടിച്ചു "പോയി റെഡി ആവ്.... ഇതിന്റെ പേരിൽ ക്ലാസ് മുടക്കണ്ട...." അവൻ ഗൗരവത്തോടെ നന്ദുവിനോട് പറഞ്ഞതും അവൾ കണ്ണ് രണ്ടും തുടച്ചു അകത്തേക്ക് കയറിപ്പോയി അവന്റെ ഗൗരവം കണ്ട് ജാനി ഒന്നും മിണ്ടാതെ നന്ദുവിന് പിന്നാലെ പോയി അവളെ പിടിച്ചു സ്റ്റെയർ കയറി പോയി •••••••••••••••••••••••••••••••°

പതിവ് പോലെ അവരെ റാവൺ തന്നെ കോളേജിൽ ഡ്രോപ്പ് ചെയ്തു.... ജാനി ആകെ വല്ലാണ്ടിരിക്കുന്നുണ്ടെങ്കിലും നന്ദുവിന്റെ മുഖത്ത് വിഷമം ഒന്നും ഉണ്ടായിരുന്നില്ല കളിച്ചും ചിരിച്ചും നടക്കുന്ന നന്ദുവിനെ കണ്ട് ജാനി നെറ്റി ചുളിച്ചു "നീ എന്തിനാ എന്റെ മുന്നിൽ ഇങ്ങനെ അഭിനയിക്കുന്നത്.....?" അവളുടെ കളിചിരി കണ്ട് ജാനി അവളോട് ചോദിച്ചു "അഭിനയിക്കാനോ.... ഞാനോ....?" നന്ദുവിന്റെ മറുചോദ്യം കേട്ട് ജാനി കണ്ണുരുട്ടി.... നന്ദു ചിരിച്ചു "രാവിലെ ഒക്കെ കണ്ണും നിറച്ചു മൂക്കും വലിച്ചു നടന്നിട്ട് പെട്ടെന്ന് ഇങ്ങനെ ഒക്കെ പെരുമാറുന്നത് എന്നെ കാണിക്കാനുള്ള പ്രഹസനം ആണെന്ന് എനിക്ക് മനസ്സിലാവും....."ജാനി ദേഷ്യത്തോടെ പറഞ്ഞു "പ്രഹസനം ഒന്നുമല്ല ഏട്ടത്തി.... ഇത് ഉള്ളിൽ നിന്ന് വരുന്നത് തന്നെയാ.... ഞാൻ ഇനി കരഞ്ഞാൽ തോറ്റ് പോകുന്നത് എന്റെ ഏട്ടനാ ഒരു ഏട്ടന്റെ മുഖത്ത് നോക്കി പറയാൻ പാടില്ലാത്തതാ അയാൾ ഇന്ന് എന്റെ ഏട്ടനോട് പറഞ്ഞത് ..... അതൊക്കെ കേട്ട് എന്റെ ഏട്ടൻ എന്ത് മാത്രം വേദനിച്ചിട്ടുണ്ടാകും... എന്നെ കുറിച്ച് എന്തൊക്കെയാ അയാൾ പറഞ്ഞത്.... മുട്ടി നിൽക്കുവാണെങ്കിൽ കല്യാണം കഴിപ്പിക്കാൻ..... എന്റെ ഇഷ്ടത്തിന് അങ്ങനെയൊരു അർത്ഥമാണ് അയാൾ കാണുന്നത് എന്നറിഞ്ഞപ്പോൾ വെറുത്തു പോയി ആ മനുഷ്യനെ....

അറപ്പാണ് എനിക്ക് അയാളെ ഇനി അയാളെ ഓർത്ത് കണ്ണീർ പൊഴിച്ചാൽ വേദനിക്കുന്നത് എന്റെ ഏട്ടനാവും.... അത് ഉണ്ടാവാൻ പാടില്ല.... അവന്തികയുടെ മനസ്സിലൊരു ജീവിതത്തിലോ വിക്രം എന്ന വ്യക്തിക്ക് ഇനി സ്ഥാനമില്ല .... അയാൾക്ക് വേണ്ടി ഇനി ഈ കണ്ണുകൾ നിറയില്ല.... അത് ഞാൻ മനസ്സ് കൊണ്ട് ഉറപ്പിച്ചു കഴിഞ്ഞു....." അത്രയൊക്കെ കേട്ടപ്പോഴേക്കും ജാനി സന്തോഷം കൊണ്ട് അവളെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു "ഈ നന്ദുവിനെയാണ് ഞങ്ങൾക്ക് വേണ്ടത്...." ജാനി നിറഞ്ഞ മനസ്സോടെ അവളെ ചേർത്തു പിടിച്ചു ക്ലാസ്സിലേക്ക് നടന്നു •••••••••••••••••••••••••••••••° ക്ലാസ് കഴിയാൻ നേരം ജാനിക്ക് ഒരു വിസിറ്റർ ഉണ്ടെന്ന് പ്യൂൺ വന്ന് പറഞ്ഞത് കേട്ട് അവൾ സംശയത്തോടെ നന്ദുവിനെ നോക്കി ശേഷം നെറ്റി ചുളിച്ചുകൊണ്ട് പ്യൂണിനൊപ്പം നടന്നു പുറത്ത് അവളുടെ വരവും കാത്ത് നിൽക്കുന്ന ബാലുവിനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു..... "അച്ഛൻ....!" അവൾ അമ്പരപ്പോടെ ഉരുവിട്ടതും ബാലു മുന്നോട്ട് വന്ന് അവളെ കെട്ടിപിടിച്ചു "അവീ...." അവളുടെ നെറ്റിയിൽ മുത്തിക്കൊണ്ട് അയാൾ വാത്സല്യത്തോടെ അവളെ വിളിച്ചു "മോള് ഈ അച്ഛനെ തേടി വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു.... മോൾക്ക് ഈ അച്ഛൻ ഇന്നും ഒരു അന്യനാകുമെന്ന് ഞാൻ ഓർത്തില്ല...."

ബാലു വിളറിയ പുഞ്ചിരിയോടെ പറഞ്ഞതും ജാനി ബാലുവിന്റെ വായ പൊത്തി "അത് ഞാൻ.... എനിക്ക് പെട്ടെന്ന് എല്ലാം.... കേട്ടപ്പോൾ...." അവൾ വാക്കുകൾക്കായി പരതി "വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി അല്ലേ.... അച്ഛനറിയാം മോളെ.... മോൾടെ സ്ഥാനത്ത് ആരായാലും ഇങ്ങനെ ഒക്കെ ചിന്തിക്കൂ...." ബാലു അവളുടെ തലയിൽ തലോടി പറഞ്ഞു... "അച്ഛനോട് മോൾക്ക് വെറുപ്പ് ഉണ്ടോ....?"അവളെ നോക്കി പ്രതീക്ഷയോടെ അയാൾ ചോദിച്ചതും അവൾ നിറ കണ്ണുകളോടെ ഇല്ലെന്ന് തലയാട്ടി അത് കണ്ട് ബാലു അവളെ നെഞ്ചോട് ചേർത്തു നിർത്തി "ഞാനും മോളും അമ്മയും ഒക്കെ താമസിച്ചിരുന്ന വീട് കാണണ്ടേ മോൾക്ക്....?" അയാൾ ചോദിക്കുന്നത് കേട്ട് അവൾ വിതുമ്പലോടെ തല കുലുക്കി "വാ...." ബാലു അവളുടെ കൈ പിടിച്ചു മുന്നോട്ട് നടക്കാൻ ഒരുങ്ങിയതും അവൾ മടിച്ചു നിന്നു "രാവണൻ വഴക്ക് പറയും...." അവൾ ചുണ്ട് ചുളുക്കി പറയുന്നത് കേട്ട് ബാലുവിന് ദേഷ്യം തോന്നി.... പക്ഷേ അയാൾ അത് പ്രകടിപ്പിച്ചില്ല "അച്ഛനൊപ്പം അല്ലേ വരുന്നത്.... അവനൊന്നും പറയില്ല...." അതും പറഞ്ഞു ബാലു അവളെയും കൂട്ടി അവിടുന്ന് പോയി •••••••••••••••••••••••••••••••° "ജാനി എവിടെ....?" വൈകുന്നേരം പിക്ക് ചെയ്യാൻ വന്ന റാവൺ തനിച്ചു നിൽക്കുന്ന നന്ദുവിനോടായി ചോദിച്ചതും "അറിയില്ല ഏട്ടാ....

കുറച്ചു മുന്നേ പ്യൂൺ ഒരു വിസിറ്റർ ഉണ്ടെന്ന് പറഞ്ഞു വിളിച്ചിട്ട് പോയതാ.... ഞാൻ ഇവിടെ മുഴുവൻ നോക്കി.... കാണാതായപ്പോ ഏട്ടത്തിയുടെ ബാഗും എടുത്ത് ഇറങ്ങിയതാ..... "അവൾ അല്പം പരിഭ്രമത്തോടെ പറഞ്ഞതും റാവൺ എന്തോ ഓർത്തു മുഷ്ടി ചുരുട്ടി നിന്നു "ഏട്ടാ.... പഴേത് പോലെ ആരെങ്കിലും ഏട്ടത്തിയെ കിഡ്നാപ്....." നന്ദു പാതിയിൽ നിർത്തിയതും റാവൺ തലയുയർത്തി നോക്കി "അങ്ങനെ ഒന്നും ഉണ്ടാവില്ല.... നീ ആരവിനൊപ്പം പൊയ്ക്കോ.... ഞാൻ ജാനിയെ കൂട്ടി വരാം.... ചെല്ല്...." റാവൺ ആരവിനെ വിളിച്ചു വരുത്തി നന്ദുവിനെ പറഞ്ഞു വിട്ടു അവൻ ആദ്യം വിളിച്ചത് ഗൗരിയെയാണ്..... ഗൗരി അല്ല ഇതിന് പിന്നിലെന്ന് ഉറപ്പായതും അവൻ നേരെ ബാലുവിന്റെ വീട്ടിലേക്ക് വിട്ടു •••••••••••••••••••••••••••••••° "ഇതാ മോളെ നമ്മുടെ ഫാമിലി....." ഗൗരിയും ആവണിയും ജാനിയും ബാലുവും കൂടി ഉള്ള ഫോട്ടോ ഫ്രെയിം ചെയ്തിട്ട ഭിത്തിയിലേക്ക് ചൂണ്ടി ബാലു പറഞ്ഞതും അവൾ നിറ കണ്ണുകളോടെ അങ്ങോട്ടേക്ക് നോക്കി.... "ആവണി മോളുടെ മരണത്തിന് ശേഷം മോൾടെ അമ്മയും എന്നെ വിട്ട് പോയി...."

വരുന്ന വഴിക്ക് പറഞ്ഞു കേൾപ്പിച്ച കഥകളുടെ ബാക്കിയെന്ന വണ്ണം ബാലു അത് പറഞ്ഞതും ജാനിയുടെ കണ്ണുകൾ ഗൗരിയുടെ ചിത്രത്തിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു ആ ചിത്രം അവൾക്ക് ഏറെ പരിചിതമായി തോന്നിയതും അവൾ അടുത്തേക്ക് ചെന്ന് സൂക്ഷിച്ചു നോക്കി "ഡോക്ടർ ആന്റി...." അവൾ ഞെട്ടലോടെ ഉരുവിട്ടതും ബാലു മുഖം ചുളിച്ചു "ഇത്.... ഇതാണോ എന്റെ അമ്മ....?" ബാലുവിന് നേരെ തിരിഞ്ഞുകൊണ്ട് ഫോട്ടോ ചൂണ്ടി അവൾ വിതുമ്പി "അതേ.... എന്താ മോളെ....?" അവളുടെ കരച്ചിൽ കണ്ട് ബാലുവിന് ആധിയായി "അമ്മ മരിച്ചിട്ടില്ല അച്ഛാ.... ജീവനോടെ തന്നെ ഉണ്ട്.... ഞാൻ കണ്ടതാ..... സംസാരിച്ചതാ.... എന്നിട്ടും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല....." അവൾ പൊട്ടി കരഞ്ഞുകൊണ്ട് നിലത്തേക്കിരുന്നു.... ജാനിയുടെ വെളിപ്പെടുത്തൽ ബാലുവിന്റെ ഉള്ളിൽ ഭയം നിറച്ചു ഗൗരി ജീവിച്ചിരുപ്പുണ്ടെങ്കിൽ അവിയെ അവൾ തന്നിൽ നിന്നും അകറ്റും എന്നയാൾ ഭയന്നു "ഇല്ല മോളെ.... ഗൗരി മറിച്ചു പോയി.... മോള് കണ്ടത് വേറെ ആരെയെങ്കിലും ആയിരിക്കും....." ബാലു അവളെ അങ്ങനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു ബാലു പിന്നെ വിഷയം മാറ്റാനെന്ന പോലെ അവളെ കൂട്ടി കാറുമായി പുറത്തേക്ക് പോയി.... എന്നാലും ഗൗരി ജീവനോടെ ഉണ്ടെന്നുള്ള ചിന്ത അയാളെ അലട്ടികൊണ്ടേയിരുന്നു •••••••••••••••••••••••••••••••°

അവർ പുറത്തേക്ക് പോയതിന് പിന്നാലെയാണ് റാവൺ അവിടെ വന്നത്.... അവനാ വീട് മുഴുവൻ അരിച്ചു പിറക്കിയിട്ടും ആരെയും കണ്ടില്ല.... വിളിച്ചു നോക്കാൻ ആണെങ്കിൽ അവളുടെ ഫോണും ഇല്ല.... അവന് ആകെ കൂടി കലി ഇളകി നിൽക്കുവായിരുന്നു.. അവൻ ആ സിറ്റി മുഴുവൻ അവൾക്കായി തിരഞ്ഞു.... ബാലുവിന്റെ ഫോൺ ട്രെയിസ് ചെയ്തപ്പോൾ അയാൾ ഫോൺ വീട്ടിൽ ഉപേക്ഷിച്ചിട്ടാണ് പോയിരിക്കുന്നത് ബാലുവിന്റെ ഒട്ടുമിക്ക സ്ഥാപനങ്ങളിലും അവൻ അവൾക്കായി അലഞ്ഞു ദേഷ്യത്തോടെ കാറിൽ ചവിട്ടി നിൽക്കുമ്പോഴാണ് ജാനി ബാലുവിന്റെ കാറിൽ പോകുന്നത് കണ്ടത്.... അത് കണ്ടതും അവന് അടി മുടി വിറഞ്ഞു കയറി വേഗം കാർ എടുത്ത് അവർക്ക് പിന്നാലെ പോയി ജാനിയെ ബാലു RK യുടെ വീടിന് മുന്നിൽ ഡ്രോപ്പ് ചെയ്ത് പോകുന്നത് കണ്ടതും അവൻ ദേഷ്യത്തോടെ കാർ കൊണ്ട് പോയി മുറ്റത്ത് നിർത്തി ഡോർ വലിച്ചടച്ചു കൊണ്ട് ദേഷ്യത്തോടെ വരുന്ന റാവണിനെ കണ്ട് ജാനി ഒന്ന് പതറി ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story