ജാനകീരാവണൻ 🖤: ഭാഗം 63

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അമ്മാ.....!!" ഒരു അലർച്ചയോടെ അവൾ നിലത്തേക്ക് വീണതും ക്രൂരമായ ചിരിയോടെ നിലത്തു കിടന്ന് കരയുന്ന മാനസയുടെ നിറവയറിൽ അയാൾ തുടരെ തുടരെ ചവിട്ടി അവളുടെ കാലിലൂടെ ബ്ലഡ്‌ ഒഴുകി നിലത്തേക്ക് വീണു തുടങ്ങിയതും അവൾ വലിയ വായിൽ അലറി "ഇപ്പൊ നിന്നെ ഭോഗിക്കാൻ പറ്റിയ മൂഡിൽ അല്ലാ ഞാൻ.... നിന്നെക്കാൾ കൊള്ളാവുന്ന രണ്ടെണ്ണം അടുത്ത മുറിയിൽ ഉണ്ട്.... നിന്നെ പെട്ടെന്ന് പറഞ്ഞയച്ചിട്ട് വേണം എനിക്ക് അവരുടെ അടുത്തേക്ക് പോകാൻ...." മൂർത്തി അതും പറഞ്ഞ് അവൾക്ക് നേരെ പാഞ്ഞു വന്നു നിറവയർ പൊത്തി പിടിച്ചു അലറിക്കരയുന്ന മാനസയെ അയാൾ ക്രൂരമായി നോക്കി.... കരുണയുടെ അംശം പോലും അയാളിൽ ഉണ്ടായിരുന്നില്ല മനുഷ്യരൂപിയായ ആ പിശാച് മാനസയുടെ വീർത്ത വയറിൽ കാലുകളാൽ തൊഴിച്ചു.... കാലിനടിയിലിട്ട് ചവിട്ടിയരച്ചു മാനസയുടെ നിലവിളി അവിടമാകെ മുഴങ്ങിക്കേട്ടു •••••••••••••••••••••••••••••••° ഇള ആ വാൻ പിന്തുടർന്നെത്തിയത് ഒരു ഗെസ്റ്റ് ഹൗസിലേക്കായിരുന്നു ബാലുവും മൂർത്തിയും ഇടക്കൊക്കെ ഒത്തു കൂടുന്ന ഗെസ്റ്റ് ഹൗസ് ആയിരുന്നു അത്....

ഇള അതിന് പുറത്ത് കാവൽ നിൽക്കുന്ന ഗുണ്ടകളെ കണ്ട് ബൈക്ക് മാറ്റി നിർത്തി പതുങ്ങി നിന്നു അവൾ അകത്തു കടക്കാൻ ഒരുപാട് ശ്രമിച്ചെങ്കിലും ആ ഗുണ്ടകളെ വെട്ടിച്ചു അകത്തേക്ക് പോകുന്നത് അത്ര എളുപ്പമല്ലായിരുന്നു.... എടുത്ത് ചാടിയാൽ ഒരുപക്ഷെ മാനസക്ക് ജീവൻ തന്നെ നഷ്ടപ്പെട്ടക്കാം എന്നവൾക്ക് തോന്നി.... ഒറ്റക്ക് തനിക്ക് അവരെ കീഴ്പ്പെടുത്താൻ തനിക്കാവില്ലെന്നും അത് മാനസക്ക് ദോഷം ചെയ്യുമെന്ന് അവൾക്കറിയാമായിരുന്നു റാവണിനെ കാണാതായതും അവൾ എന്തും വരട്ടെ എന്ന് കരുതി മറവിൽ നിന്നും പുറത്തേക്ക് വന്നു ഇളയെ കണ്ടതും ഗുണ്ടകൾ അവൾക്ക് നേരെ പാഞ്ഞു.... അവൾക്ക് നേരെ ഒരുത്തൻ കത്തി വീശിയതും അവൾ മുഖം തിരിച്ചു കണ്ണുകളടച്ചു നിന്നു ആ കത്തി അവളുടെ മേൽ വന്ന് പതിയും മുന്നേ ആരോ അത് കൈ കൊണ്ട് പിടിച്ചിരുന്നു..... ഇള കണ്ണ് തുറന്ന് നോക്കിയപ്പോൾ കാണുന്നത് റാവണിനെയാണ്.... അവന് പിന്നിൽ വികാസും മനുവും ഉണ്ടായിരുന്നു റാവൺ ആ കത്തി പിടിച്ചു തിരിച്ചു അത് എറിഞ്ഞവന് നേരെ വീശി എറിഞ്ഞതും കത്തി നെഞ്ചിൽ കുത്തിക്കയറി അവൻ നിലം പതിച്ചു

"ഇളാ.... ചേച്ചി എവിടെ....?" മനു പരിഭ്രമത്തോടെ ചോദിച്ചതും അവൾ ഗെസ്റ്റ് ഹൗസിലേക്ക് കൈ ചൂണ്ടി അവർ അകത്തേക്ക് കയറാൻ നിന്നതും കുറച്ച് പേർ അവരെ തടഞ്ഞു.....വികാസും മനുവും കൂടി അവരെ നേരിട്ടു... റാവൺ വേഗം അകത്തേക്ക് ഓടിക്കയറി മാനസയുടെ അലർച്ച കേട്ടതും അവന്റെ കണ്ണുകൾ ചുവന്നു.... ഞെരമ്പുകൾ വെടച്ചു പൊങ്ങി രക്തം തിളച്ചു മറിയുകയുമായിരുന്നു ദേഷ്യം സഹിക്കാനാവാതെ അവൻ പാഞ്ഞു ചെന്ന് ആ ഡോർ ചവിട്ടി പൊളിച്ചപ്പോൾ കാണുന്നത് ചോരയിൽ കുളിച്ചു കിടക്കുന്ന മാനസയെയും അവളുടെ വയറിൽ ചവിട്ടി മെതിക്കുന്ന മൂർത്തിയേയുമാണ് ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ മൂർത്തി ഞെട്ടി.... അയാളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു അവന്റെ ചുവന്ന കണ്ണുകളും വെടച്ചു പൊന്തിയ ഞെരമ്പുകളും കാണവേ മൂർത്തിയുടെ ധൈര്യം ഒക്കെ ചോർന്നു പോകുന്നത് പോലെ തോന്നി.... മാനസയുടെ വയറിൽ അമർത്തിയ കാലുകൾ മൂർത്തി അറിയാതെ തന്നെ എടുത്ത് മാറ്റി മാനസയുടെ കരച്ചിൽ റാവണിന്റെ കാതിലൂടെ തുളച്ചു കയറി....

അവളുടെ കാലിലൂടെ ഒഴുകുന്ന ചോര അവന്റെ രക്തത്തെ തിളപ്പിച്ചു തികച്ചും വന്യമായ ഭാവത്തിലേക്ക് മാറി കഴിഞ്ഞിരുന്നു അവനപ്പോൾ മൂർത്തി വിൻഡോ വഴി രക്ഷപ്പെടാൻ നോക്കിയതും റാവൺ അയാളുടെ നടുവിന് ഒരു ചവിട്ട് കൊടുത്തു താഴെയിട്ടു "കുഞ്ഞാആആആ.....!!" വയറിൽ അമർത്തി പിടിച്ചു മാനസ അലറുന്നത് കേട്ട് റാവൺ ഞെട്ടലോടെ തിരിഞ്ഞു നോക്കി ആ കാഴ്ച കണ്ടപ്പോൾ അവന് ശിവകാമിയെയാണ് ഓർമ വന്നത്.... ശിവകാമിയെ ജീവനോടെ അവസാനമായി കണ്ടതും ഇങ്ങനെയായിരുന്നു "ചേച്ചി...."അവൻ മൂർത്തിയെ വിട്ട് മാനസക്ക് നേരെ ഓടി മൂർത്തി രക്ഷപ്പെടാൻ നോക്കുന്നത് കണ്ട് അവൻ പാന്റ്സിന് പിന്നിൽ നിന്ന് ഗൺ എടുത്ത് അയാളുടെ കാലിൽ ഷൂട്ട്‌ ചെയ്തിട്ടുകൊണ്ട് മാനസക്ക് നേരെ ഓടി "കുഞ്..... കുഞ്ഞാ...."നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ വേദന സഹിക്കാനാവാതെ അവൾ വിളിച്ചു "വികാസ്......!!!!" അവളുടെ അവസ്ഥ കണ്ട് റാവൺ ഉറക്കെ അലറി.... "പേടിക്കണ്ട ചേച്ചി.... ഞാനുണ്ട് ചേച്ചീടെ കൂടെ..... " അവൻ മാനസയെ മടിയിലേക്ക് കിടത്തി നെഞ്ചോട് ചേർത്തുകൊണ്ട് ഉറച്ച സ്വരത്തിൽ പറഞ്ഞു അപ്പോഴേക്കും ഇളയും വികാസും മനുവും ഒക്കെ ഓടിയെത്തി.... അവളുടെ കിടപ്പ് കണ്ട് വികാസിന്റെ ചങ്ക് തകർന്നു പോയി....

"ചേച്ചീ...."മനു മുട്ട് കുത്തി അവൾക്കടുത്തിരുന്നുകൊണ്ട് പൊട്ടിക്കരച്ചിലോടെ വിളിക്കുമ്പോൾ മനസ്സ് തകർന്ന് തറഞ്ഞു നിൽക്കുകയായിരുന്നു വികാസ്.... പതിയെ മാനസയുടെ അലർച്ചകൾ നിന്നു.... കണ്ണുകൾ താനേ അടഞ്ഞു..... അത് കണ്ട് എല്ലാവരുടെ ഉള്ളിലും ഭയം നിറഞ്ഞു അവരൊക്കെ തളർന്നിരിക്കുന്നത് കണ്ടതും മൂർത്തി വെടിയുണ്ട തറച്ചു കയറിയ കാലും പൊത്തി പിടിച്ചു പുറത്തേക്ക് രക്ഷപ്പെട്ടു.... റാവൺ അത് കണ്ടെങ്കിലും മാനസയുടെ അവസ്ഥയിൽ അവൻ തകർന്നിരിക്കുകയായിരുന്നു "ചേച്ചിക്കൊന്നും സംഭവിക്കാൻ പാടില്ല വികാസ്.... I want her back.... At any cost...."ചുവന്ന കണ്ണുകളോടെ അവൻ വികാസിനോട് പറഞ്ഞു ശേഷം മാനസയെ പൊക്കി എടുത്ത് തോളിലേക്ക് ഇട്ടു "ആഹ്...."തോളിൽ വയറ് അമർന്നപ്പോൾ വേദനയാൽ അവളുടെ കണ്ണുകൾ വികസിച്ചു അവളുടെ എങ്ങലുകൾ വീണ്ടും കേട്ട് തുടങ്ങിയതും റാവൺ അവളെ കൈയിൽ കോരി എടുത്തു അവൾ കണ്ണ് തുറന്നപ്പോൾ തന്നെ അവർക്ക് പകുതി ആശ്വാസം തോന്നിയിരുന്നു.... പിന്നീട് ഒട്ടും സമയം പാഴാക്കാതെ റാവൺ അവളുമായി പുറത്തേക്ക് നടന്നു "കുഞ്.... കുഞ്ഞാ.... അ.... അവിടെ...."

മൂർത്തി പറഞ്ഞത് ഓർത്തുകൊണ്ട് മാനസ വേദനക്കിടയിലും ജാനിയെയും ഗൗരിയെയും പൂട്ടി ഇട്ടിരുന്ന മുറിയിലേക്ക് ചൂണ്ടി പറഞ്ഞു അവളുടെ നേർത്ത സ്വരമായത് കൊണ്ടും അവൻ മൂർത്തിയെ കൊല്ലാനുള്ള വെറിയിൽ ആയിരുന്നത് കൊണ്ടും അവൾ പറഞ്ഞതൊന്നും കേട്ടിരുന്നില്ല പതിയെ വേദന സഹിക്കാനാവാതെ മാനസയുടെ ബോധം വീണ്ടും പോയതും റാവൺ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു ഇളയും മനുവും വികാസും അവന്റെ കൂടെ ഉണ്ടായിരുന്നു.... മാനസയെ ഐസിയുവിൽ കയറ്റിയപ്പോൾ വികാസ് അവൾക്കൊപ്പം കയറി.... കുറച്ച് കഴിഞ്ഞ് മാനസയുടെ ഗൈനക്കോളജിസ്റ്റും വികാസും കൂടി പുറത്തേക്ക് വന്നു.... വികാസിന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു.... "എന്താ.... എന്ത് പറ്റി....?"വികാസിന്റെ നിറഞ്ഞ കണ്ണ് കണ്ട് മനു അവരോട് ഒച്ചയെടുത്തു റാവൺ അവനെ പിടിച്ചു നിർത്തി.... മിണ്ടാതിരിക്കാൻ പറഞ്ഞു "RK..... കുഞ്ഞിനെ രക്ഷിക്കാൻ കഴിയില്ല.... കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചാൽ മാനസയുടെ ജീവന് തന്നെ...." വികാസ് പാതിയിൽ നിർത്തി....

വികാസിന്റെ കണ്ണ് നിറഞ്ഞത് ആ കുഞ്ഞിനെ ഓർത്താണെന്ന് റാവണിന് മനസ്സിലായിരുന്നു.... ആ കുഞ്ഞിന്റെ അച്ഛൻ ആരാണെന്നൊന്നും അവനെ ബാധിച്ചിരുന്നില്ല.... മാനസയുടെ ചോരയായി കണ്ട് അവനതിനെ സ്നേഹിച്ചു തുടങ്ങിയിരുന്നു.... സ്വന്തം കുഞ്ഞായി വളർത്താൻ മനസ്സിൽ തീരുമാനിച്ചിരുന്നു പക്ഷേ ഇന്ന്.... കുഞ്ഞിനെ വേണോ അതോ പ്രാണനായി സ്നേഹിക്കുന്ന ഭാര്യയെ വേണോ എന്ന ചോദ്യം അവന്റെ ഹൃദയത്തെ കീറി മുറിക്കുകയാണ്..... "ആ കുഞ്ഞിനെ നമുക്ക് വേണ്ടാ.... എന്റെ ചേച്ചിയെ രക്ഷിക്ക് ഡോക്ടർ....പ്ലീസ്...." മനു ഡോക്ടറോട് പറയുന്നത് വികാസിന്റെ ചങ്കിൽ തന്നെയാണ് വന്ന് കൊണ്ടത്.... പക്ഷേ എതിർക്കാൻ കഴിയുമായിരുന്നില്ല.... മാനസയുടെ ജീവന് ആപത്തായതൊന്നും ചെയ്യാൻ അവന്റെ മനസ്സിന് ആവുമായിരുന്നില്ല ഒടുവിൽ സമ്മതപത്രത്തിൽ ഒപ്പിട്ട് കൊടുക്കുമ്പോൾ അവന്റെ കൈ വിറക്കുന്നത് റാവൺ കണ്ടിരുന്നു..... അവന്റെ നിറഞ്ഞ കണ്ണും ചോരയിൽ കുളിച്ചു കിടക്കുന്ന മാനസയുടെ മുഖവും റാവണിന്റെ സമനില തെറ്റിക്കുകയായിരുന്നു....

ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ വന്നതും അവൻ മൂർത്തിയുടെ മരണവുമായി അയാളുടെ അടുത്തേക്ക് പാഞ്ഞു *** മാനസയെ കൂട്ടി റാവൺ പോയതിന് ശേഷം മൂർത്തി കാലിൽ തുളച്ചു കയറിയ ബുള്ളെറ്റ് ഒക്കെ റിമൂവ് ചെയ്ത് ഏറെ ബുദ്ധിമുട്ടി അവിടേക്ക് തിരിച്ചു വന്നു ഗൗരിയെയും ജാനിയെയും പൂട്ടിയിട്ട റൂം പോയി തുറന്നതും മയക്കം വിട്ടുണർന്നു ഗൗരി ജാനിയെ മടിയിൽ കിടത്തി അവളെ ഉണർത്താൻ ശ്രമിക്കുന്നത് കണ്ട് മൂർത്തി ചുണ്ട് കോട്ടി ചിരിച്ചു "ഹായ് ഗൗരി..... എത്ര കാലമായി നമ്മൾ തമ്മിൽ കണ്ടിട്ട്....?" ഗൗരിക്ക് നേരെ വേച്ചു വേച്ചു നടന്നുകൊണ്ട് മൂർത്തി ചോദിക്കുന്നത് കേട്ട് ഗൗരി പകയോടെ അയാളെ നോക്കി "എന്താ ഗൗരീ.... സുഖല്ലേ....?" ഗൗരിയുടെ അടുത്തായി കുനിഞ്ഞു നിന്ന് മൂർത്തി അവളിലേക്ക് മുഖം അടുപ്പിച്ചതും ഗൗരി വെറുപ്പോടെ മുഖം തിരിച്ചു "ഇപ്പോഴും നിനക്ക് ഒരു മാറ്റവും വന്നിട്ടില്ല.... സ്വഭാവത്തിനും ശരീരത്തിനും....." മൂർത്തി അവളെ ഉഴിഞ്ഞു നോക്കിയതും ഗൗരി അയാളെ തുറിച്ചു നോക്കി "പ്രായം കൊറേ ആയിട്ടും നീ ഒട്ടും ഉടഞ്ഞിട്ടില്ലല്ലോടി.... Still you look so hot..... നിന്റെ ഈ സ്ട്രക്ച്ചർ.... ഉഫ്.... പണ്ട് എന്ത് മാത്രം കൊതിച്ചിട്ടുണ്ടോ.... ഒരു രാത്രിയെങ്കിലും ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്ന്..... പക്ഷേ നീ എന്നെ അടുപ്പിക്കില്ലല്ലോ....."

ചുണ്ട് കടിച്ചു പിടിച്ചു അവളുടെ ഇടുപ്പിൽ കടന്നു പിടിച്ചുകൊണ്ടു മൂർത്തി പറഞ്ഞതും ഗൗരി അയാളുടെ കരണത്ത് അടിച്ചു "ഛീ.... മാറി നിൽക്കെടാ വൃത്തികെട്ടവനേ...." ദേഷ്യത്തോടെ ഗൗരി അയാളെ തള്ളി മാറ്റി "നീ എന്നെ ദേഷ്യം പിടിപ്പിക്കരുത് ഗൗരീ.... പണ്ട് നീ എന്നെ ആട്ടിയകറ്റിയതിന്റെ ഫലമാ നിന്റെ മകൾ അനുഭവിച്ചത്...." മൂർത്തി പറയുന്നത് കേട്ട് ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു.... അപ്പോഴും ആ കണ്ണുകളിൽ ഒരു തീക്ഷ്‌ണത ഉണ്ടായിരുന്നു "നിന്നോടുള്ള എന്റെ മോഹവും ആഗ്രഹവും ഒക്കെയാണ് ഞാൻ അവളിൽ തീർത്തത്.... സത്യം പറയാലോ.... നിന്റെ മകളിൽ നിന്ന് എനിക്ക് കിട്ടിയ ആ കിക്ക് മറ്റാരിൽ നിന്നും എനിക്ക് കിട്ടിയിട്ടില്ല....."ചുണ്ട് കടിച്ചു വഷളൻ ചിരിയോടെ മൂർത്തി പറയുന്നത് കേട്ട് ഗൗരിയുടെ ഉള്ളിൽ ഒരു അഗ്നിപ്പർവ്വതം എരിയുന്നുണ്ടായിരുന്നു "അവളെപ്പോലെ തന്നെ നീയും അതി സുന്ദരിയാ.... എന്റെ പൂർത്തിയാകാതെ പോയ ആഗ്രഹം നീ ഇന്ന് എനിക്ക് സാധിച്ചു തരണം....." മൂർത്തിയുടെ ആവശ്യം കേട്ട് ഗൗരി അയാൾക്ക് നേരെ കൈ ഓങ്ങി....

"ആഹ്.... കിടന്ന് തിളക്കാതെടി..... നീ എനിക്ക് മുന്നിൽ വഴങ്ങിയില്ലെങ്കിൽ നിന്റെ ഈ മകളെയും ഞാൻ ഇല്ലാതാക്കും.... നിന്റെ കൺമുന്നിൽ വെച്ച്...." ഗൗരിയുടെ കൈ പിടിച്ചു വെച്ചുകൊണ്ട് മൂർത്തി ക്രൂരമായി പറഞ്ഞു.... അത് കേട്ട് ഗൗരി ഞെട്ടി.... "ആവണി..... അവൾ കിളുന്ത് പെണ്ണാണെങ്കിലും അവൾ നിന്നെപ്പോലെ.... അല്ലാ നിന്നെക്കാൾ സുന്ദരിയായിരുന്നു..... മനഃപൂർവം കൊന്നതാണ് ഞാൻ.... നിന്നെ തളർത്താൻ വേണ്ടി മാത്രം.... ചാവാൻ നേരം അവൾ എന്റെ മുന്നിൽ യാചിച്ചു.... അവളെ വെറുതെ വിടണം.... വേദനിക്കുന്നു.... ഒന്നും ചെയ്യല്ലേ എന്നൊക്കെ.... അത് കണ്ടാൽ സത്യം പറഞ്ഞാൽ കരഞ്ഞു പോകും.... എന്നിട്ടും ഞാൻ അവളെ കൊന്നു.... Only because of youu.... ആ അവസ്ഥ തന്നെ നിന്റെ അവ്നിക്കും വരണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടോ....?"മൂർത്തി ഗൗരിയോട് അത് ചോദിച്ചു തീർന്നതും ആരുടെയോ ചവിട്ടേറ്റ് അയാൾ തെറിച്ചു പോയി താഴെ വീണ മൂർത്തി തിരിഞ്ഞു നോക്കിയതും അവിടെ ഉണ്ടായിരുന്ന ആളെ കണ്ട് ഞെട്ടി.... നിറഞ്ഞു കലങ്ങിയ കണ്ണുകളോടെ മൂർത്തിയെ പച്ചക്ക് കൊളുത്താനുള്ള ദേഷ്യത്തിൽ നിൽക്കുന്ന ബാലു....! ബാലുവിനെ അവിടെ കണ്ടതും മൂർത്തി ഞെട്ടിപ്പോയി "ബാലു ഞാൻ...."

എന്തോ പറയാൻ വന്ന മൂർത്തിയെ അതിന് അനുവദിക്കാതെ ബാലു നിലത്തിട്ട് ചവിട്ടി കൂട്ടി ചവിട്ട് കൊണ്ട് അവശനായ മൂർത്തിയുടെ ഷർട്ടിൽ പിടിച്ചു എണീപ്പിച്ചുകൊണ്ട് ബാലു അയാളുടെ കരണത്തടിച്ചു "കൂടെപ്പിറപ്പിനെ പോലെ കണ്ടതല്ലെടാ ഞാൻ നിന്നെ.... എന്നിട്ട് എന്റെ കുഞ്ഞിനെ നീ...."ബാലു ദേഷ്യത്തോടെ മൂർത്തിയുടെ കഴുത്തിനു പിടിച്ചു ഭിത്തിയോട് ചേർത്തു മൂർത്തിയെ ബാലു നിർത്താതെ തല്ലിയതും മൂർത്തി ബാലുവിനെ പിടിച്ചു പിന്നിലേക്ക് തള്ളി "അതേടാ.... ഞാൻ തന്നെയാ നിന്റെ മോളെ കൊന്നത്.... നിന്റെ മോളെ റേപ്പ് ചെയ്ത് നരകിപ്പിച്ചു നരകിപ്പിച്ചു വേദന എന്താണെന്ന് അറിയിച്ചു തന്നെയാടാ ഞാൻ കൊന്നത്...." മൂർത്തി സഹികെട്ട് അലറി ബാലു ദേഷ്യം സഹിക്കാതെ ടേബിളിൽ ഇരുന്ന കത്തി എടുത്ത് മൂർത്തിക്ക് നേരെ പാഞ്ഞതും മൂർത്തി ഒഴിഞ്ഞു മാറി "അവൾ.... അവൾ കുഞ്ഞല്ലായിരുന്നോടാ.... എങ്ങനെ.... എങ്ങനെ തോന്നിയെടാ നിനക്ക്.....?"ബാലു ദേഷ്യത്തോടെ കത്തി മൂർത്തിക്ക് നേരെ വീശി.... ആ കത്തി മൂർത്തിയുടെ നെഞ്ചിലൂടെ ചെറുതായി ഉരസിപ്പോയി മൂർത്തി എരിവ് വലിച്ചു മാറി നിന്നു "അവളുടെ പ്രായം പോലും ഇല്ലാത്ത എന്റെ എത്ര മക്കളെ ഞാൻ നിന്റെ കൂടെ കിടക്കാൻ വിട്ടിട്ടുണ്ട്.... അതിൽ എത്രയോ പേര് മരിച്ചിട്ടുണ്ട്....

അന്നൊന്നും ഞാൻ നിന്നെ കുറ്റപ്പെടുത്തിയില്ലല്ലോ....?" മൂർത്തി നെഞ്ചിൽ കൈ വെച്ച് എരിവ് വലിച്ചുകൊണ്ട് ചോദിക്കുന്നത് കെട്ട് ഗൗരിയുടെ മുഖത്ത് അറപ്പ് നിറഞ്ഞു ബാലു ഗൗരിയെ നോക്കാനാവാതെ തല കുനിച്ചു മൂർത്തിക്ക് കൊടുക്കാൻ അയാളുടെ കൈയിൽ ഒരു മറുപടി ഇല്ലായിരുന്നു.... "എന്താ ഉത്തരം മുട്ടിയോ നിനക്ക്....?" മൂർത്തി പരിഹാസത്തോടെ ചോദിച്ചു.... ബാലുവിന്റെ കണ്ണുകൾ കുറുകി "നിന്നെ പോലെ അല്ലാ ഞാൻ എന്റെ മക്കളെ സ്നേഹിക്കുന്നുണ്ട്.... അവരെ ആരും നോവിക്കുന്നത് ക്ഷമിക്കാനോ സഹിക്കാനോ എനിക്ക് കഴിയില്ല...." വീറോടെ പറഞ്ഞുകൊണ്ട് ബാലു കത്തിയുമായി മൂർത്തിക്ക് നേരെ ഓടി മൂർത്തി ആ കത്തി പിടിച്ചു വാങ്ങാൻ ശ്രമിച്ചു.... അത് പിടിവലിയായി ഇവർ പരസ്പരം പോര് വിളിക്കുമ്പോഴാണ് റാവൺ കലിയോടെ കയറി വന്ന് അവരെ ചവിട്ടി താഴെ ഇടുന്നത് രണ്ട് പേരെയും റാവൺ ഒരു ഭ്രാന്തനെ പോലെ മാറി മാറി തല്ലി.... കൈയിൽ കിട്ടിയ ചെയർ എടുത്ത് റാവൺ ബാലുവിന്റെ തലക്കടിച്ചതും ബാലു ബോധരഹിതനായി നിലത്ത് വീണു....

അത് കണ്ട് ഗൗരി നിറ കണ്ണുകളോടെ ജാനിയെ ചേർത്തു പിടിച്ചു മൂർത്തി ഓടി രക്ഷപ്പെടാൻ നോക്കിയതും റാവൺ അയാളുടെ കഴുത്തിൽ കുത്തി പിടിച്ചു തല കൊണ്ട് പോയി ഭിത്തിയിൽ ഇടിച്ചു അയാൾ വേദനയോടെ നിലത്തേക്ക് വീണതും മനു അകത്തേക്ക് ഓടിക്കയറി വന്നു അവന്റെ കൈയിൽ എന്തൊക്കെയോ ഉണ്ടായിരുന്നു.... അതൊക്കെ കൊണ്ട് വന്ന് അവൻ നിലത്ത് വെച്ചു ജാനിയെയും ഗൗരിയെയും അവിടെ കണ്ട് അവനൊന്നു ഞെട്ടിയിരുന്നു റാവൺ ആരെയും ശ്രദ്ധിക്കാതെ മനു കൊണ്ട് വന്ന് വെച്ച ചുറ്റിക എടുത്ത് മൂർത്തിയുടെ തലക്കടിച്ചതും തലയിൽ നിന്ന് ചോര ഒലിച്ചിറങ്ങി.... "ആാാാാ " മൂർത്തി വലിയ വായിൽ അലറിയത് കേട്ടാണ് ജാനി കണ്ണ് തുറന്നത് കണ്ണ് തുറന്നപ്പോൾ കാണുന്നത് ചുറ്റികയുമായി നിൽക്കുന്ന റാവണിനെയും അടുത്ത് ചോര ഒലിപ്പിച്ചു കിടക്കുന്ന മൂർത്തിയേയുമാണ്..... ആ കാഴ്ച കണ്ട് അവൾ ഞെട്ടി റാവൺ കൈയിൽ ഉണ്ടായിരുന്ന കത്തി കൊണ്ട് മൂർത്തിയുടെ കഴുത്തിൽ വരഞ്ഞതും ജാനി പേടിയോടെ വായ പൊത്തി കഴുത്തിലെ ആ മുറിവിൽ റാവൺ ആണി തറച്ചത് കണ്ട് ഗൗരിയും ജാനിയും ഭയന്ന് പോയി വെറി പിടിച്ചവനെ പോലെ റാവൺ വലിയൊരു വാള് കൊണ്ട് മൂർത്തിയുടെ കൈവിരലുകൾ അറുത്തു മാറ്റി "ആാാാാാ....."

ആ അലർച്ച കേട്ട് ജാനിക്ക് തല കറങ്ങുന്നത് പോലെ തോന്നി എന്നിട്ടും റാവൺ അടങ്ങിയില്ല.... ആണികൾ തറച്ച ഒരു പലക നിലത്തിട്ടിട്ട് മൂർത്തിയെ അതിന് മുകളിലേക്ക് എടുത്തിട്ടുകൊണ്ട് ആണിയിലേക്ക് ചവിട്ടി അമർത്തി ആണികൾ ഓരോന്നായി കണ്ണിലും തലയിലും നെഞ്ചിലും വയറിലും മറ്റ് പല ഭാഗത്തും തറച്ചു കയറി ഒന്ന് നിലവിളിക്കാൻ പോലും ആകാത്ത വിധത്തിൽ മൂർത്തി തളർന്നിരുന്നു മൂർത്തിയെ ആ ആണിയിൽ നിന്നൊക്കെ വലിച്ചു പുറത്തേക്കിട്ട് കൊണ്ട് ഒരു ഭ്രാന്തനെ പോലെ റാവൺ അയാളുടെ ശരീരം കുത്തിക്കയറി ജാനിക്ക് അത് കണ്ട് സമനില തെറ്റുന്നത് പോലെ തോന്നി.... റാവൺ അവന്റെ ഹൃദയം വരെ പറിച്ചെടുത്തതും ജാനി തലക്ക് കൈ കൊടുത്തു.... ഗൗരി അവളെ താങ്ങിപ്പിടിച്ചു

ഒരു ഭ്രാന്തനെ പോലെ ആ ശരീരം മുഴുവൻ കൊത്തി നുറുക്കി ആസിഡ് ഒഴിക്കുന്നവനെ കണ്ട് അവളുടെ ഉള്ളിൽ ഭയം നിറഞ്ഞു മൂർത്തിയുടെ അവസാന തുടിപ്പും നിലച്ചതോടെ ചോര പുരണ്ട കൈകളുമായി റാവൺ എണീറ്റ് നിന്നു.... അപ്പോഴേക്കും ബാലു ഒരു ഞെരക്കത്തോടെ കണ്ണുകൾ തുറന്നു പതിയെ എണീറ്റിരുന്നു അപ്പോഴാണ് ജാനി അയാളെ കാണുന്നത്..... ജാനിയെ കണ്ട ബാലു അവൾക്ക് നേരെ വരാൻ നിന്നതും റാവൺ വന്ന് അയാളുടെ തല അറുത്തിട്ടു താഴേക്ക് തെറിച്ചു വീണ ബാലുവിന്റെ തലയിലെ നേത്രങ്ങൾ അപ്പോഴും ജാണിയിലായിരുന്നു..... "അച്ഛാ......!!!!" ജാനി ഒരു ഭ്രാന്തിയെ പോലെ അലറുന്നതൊന്നും കേൾക്കാതെ തല വേർപെട്ട ബാലുവിന്റെ ആ ശരീരത്തെ ഒരു വാശിയോടെ അവൻ കൊത്തി നുറുക്കി ആ കാഴ്ച കണ്ട് ജാനിയുടെ തലയിൽ അസഹ്യമായ വേദന തോന്നി..... റാവൺ അറുത്തിട്ട ബാലുവിന്റെ തലയും ആ ചോരയും ഒക്കെ അവളുടെ സമനില തെറ്റിക്കുകയായിരുന്നു.....!....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story