ജാനകീരാവണൻ 🖤: ഭാഗം 66

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നിന്റെ പുന്നാരം കേൾക്കാനല്ല ഞാൻ വന്നത് ..... ഒരിക്കൽ നിന്നോട് പറഞ്ഞ കാര്യം വീണ്ടും ആവർത്തിക്കാൻ വേണ്ടിയാണ്.... നീയും ഞാനുമായിട്ടുള്ള വിവാഹം.... അത് നടക്കില്ല.... നീയെന്നല്ല എന്റെ ജീവിതത്തിൽ ഇനിയൊരു പെണ്ണും ഉണ്ടാവില്ല ഇത് ഞാൻ എന്റെ വീട്ടുകാരോടും നിന്റെ അപ്പനോടും നല്ല ഭാഷയിൽ ഞാൻ പറഞ്ഞിട്ടുണ്ട്.... കണ്ടവന്റെ തോളിൽ തൂങ്ങി നടക്കുന്ന മരുമകളെ വേണ്ടാന്ന് എന്റെ പേരെന്റ്സ് നിന്റെ അച്ഛനോട് പറഞ്ഞിട്ടുണ്ട്...." അവളെ നോക്കി പുച്ഛിച്ചു ചിരിച്ചുകൊണ്ട് ജിത്തു ഇറങ്ങിപ്പോയതും തളർച്ചയോടെ അവൾ സോഫയിൽ ഇരുന്നു "സർ എങ്ങനെ അറിഞ്ഞെന്നാവും നീ ചിന്തിക്കുന്നേ.... സംശയിക്കണ്ട പറഞ്ഞത് ഞാൻ തന്നെയാ.... " റോഷൻ ദേഷ്യത്തോടെ പറഞ്ഞതും അവൾ ഞെട്ടി "സർ റാവണിന്റെ ബ്രദർ ആയത് കൊണ്ട് തന്നെ നീ അവരെ തമ്മിൽ തെറ്റിക്കാൻ ശ്രമിക്കും.... അതെനിക്ക് നന്നായി അറിയാം..... ആ വിക്രമിനെ കൂട്ട് പിടിച്ചു അവരെ ഒക്കെ ഒരുപാട് വേദനിപ്പിച്ചില്ലേ.... വിക്രമിനെ വെച്ച് നന്ദുവിനെ കുറേ കണ്ണുനീർ കുടുപ്പിച്ചില്ലേ.... അറിയാല്ലോ നന്ദു സാറിന്റെ പെങ്ങളെ ആണെന്ന്....

ഇഷ്ടപ്പെട്ട പുരുഷൻ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന സാറിലൂടെ തന്നെ നിനക്ക് തരണം എന്ന് തോന്നി എനിക്ക്.....ചെയ്ത തെറ്റിന്റെ ശിക്ഷ ആയി കൂട്ടിയാൽ മതി...." അത്രയും പറഞ്ഞു റോഷൻ ഇറങ്ങിപോയതും അവൾ കണ്ണും നിറച്ച് അച്ഛന് ഡയൽ ചെയ്തു അച്ഛൻ എടുക്കുന്നില്ലെന്ന് കണ്ടതും അവൾ അവിടെയിരുന്നു പൊട്ടി പൊട്ടി കരഞ്ഞു വീണ്ടും വീണ്ടും അവൾ അച്ഛന് ട്രൈ ചെയ്ത് കൊണ്ടേയിരുന്നു.... അവസാനം സഹികെട്ട് അയാൾ ഫോൺ അറ്റൻഡ് ചെയ്തു "എന്താ.... ഇനി എന്താ നിനക്ക് വേണ്ടത്....?" തന്നോട് സ്നേഹത്തോടെ മാത്രം സംസാരിച്ചു കൊണ്ടിരുന്ന അച്ഛന്റെ വാക്കുകളിലെ അമർഷം അവൾക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... "അച്ഛാ പ്ലീസ്.... ഞാൻ പറയുന്നതൊന്നും കേൾക്കാൻ... " അവൾ കണ്ണീരോടെ പറഞ്ഞു "നിനക്ക് അറിയാമോ.... ഇന്ന് ഞാൻ ആ അഭിജിത്തിന്റെ പേരെന്റ്സിന് മുന്നിൽ തല താഴ്ത്തി പിടിച്ചു നിൽക്കേണ്ടി വന്നു.... റാവണിന്റെ എച്ചിൽ തിന്ന് ജീവിക്കുന്ന ആ തെണ്ടിയെ മതിയായിരുന്നെങ്കിൽ എന്നെ എന്തിന് ഈ വിഡ്ഢിവേഷം നീ കെട്ടിച്ചു....?"

അയാൾ ദേഷ്യത്തോടെ ചോദിക്കുന്നത് കേട്ട് അവൾ വിതുമ്പിപ്പോയി.... "അച്ഛാ.... ഞാൻ.... ഞാൻ പറയുന്നതൊന്നു കേൾക്കച്ചാ...." അവൾ വിതുമ്പലോടെ പറഞ്ഞു "വേണ്ട..... പറയേണ്ടതൊക്കെ റോഷൻ എന്നോട് പറഞ്ഞു.... ആ അഭിജിത്തും അവന്റെ പേരെന്റ്സും എന്നോട് അതിനെ പറ്റി ചോദിച്ചപ്പോ തീ കൊളുത്തി സ്വയം ചാവാനാ തോന്നിയത്...."അറപ്പ് നിറഞ്ഞ അച്ഛന്റെ വാക്കുകൾ അവളുടെ ചങ്കിൽ തറച്ചു കയറി.... "എന്റെ ഉറ്റ സുഹൃത്ത്..... കണ്ടവന്റെ ഒക്കെ വിഴുപ്പാണോ അവരുടെ തലയിൽ കെട്ടി വെക്കാൻ നോക്കുവാണോ എന്ന് എന്റെ മുഖത്ത് നോക്കിയാ ചോദിച്ചത്..... വർഷങ്ങൾക്ക് മുൻപ് ശിവകാമി ഞങ്ങളെ ഉപേക്ഷിച്ചു പോയപ്പോൾ പോലും ഞാൻ ഇത്രത്തോളം അപമാനിക്കപ്പെട്ടിട്ടില്ല.... ഇന്ന് എന്റെ അന്തസ്സും അഭിമാനവും ഒക്കെ ഒരു ചോദ്യചിഹ്നമായി നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം നീ മാത്രമാണ് റിയാ.... നീ മാത്രം....."അയാൾ അമർഷത്തോടെ പറഞ്ഞു റിയക്ക് വിതുമ്പലടക്കാനായില്ല.... അവൾ ചങ്ക് പൊട്ടി കരഞ്ഞിട്ടും അയാളുടെ മനസ്സ് അളിഞ്ഞില്ല "അച്ഛാ.... പ്ലീസ്...." "Stop it.... ഇനി നീ എന്നെ അങ്ങനെ വിളിക്കരുത്..... നീ എന്റെ മകളാണെന്ന് പറയാൻ തന്നെ എനിക്ക് വെറുപ്പാ.... I feel ashamed of you.... I hate you Riyaa..... Just get lost...."

അയാൾ അലറുകയായിരുന്നു.. ഇതൊക്കെ കേട്ട് റിയയുടെ ചങ്ക് പൊട്ടി.... അവൾ അലറികരഞ്ഞു..... ഒരു ഭ്രാന്തിയെപ്പോലെ.... അച്ഛന്റെ വാക്കുകൾ വീണ്ടും മനസ്സിലേക്ക് കടന്ന് വരും തോറും വിക്രമിനോടും ജിത്തുവീനോടും അവൾക്ക് അടങ്ങാത്ത പക തോന്നി.... വിക്രം കാരണമാണ് തന്റെ അച്ഛൻ പോലും ഇന്ന് തന്നെ വെറുത്തത്.... അതിൽ അവൾക്ക് അവനോട് തീർത്താൽ തീരാത്ത ദേഷ്യം തോന്നുകയായിരുന്നു.... അവനെ നശിപ്പിക്കാനുള്ള വെറി ഉടലെടുക്കുകയായിരുന്നു "വിക്രം..... എന്റെ ലൈഫ് നശിച്ചത് പോലെ നിന്റെ ലൈഫ് നശിക്കുന്നത് എനിക്ക് കാണണം.... നശിപ്പിക്കും ഞാൻ...." മുടി കൊരുത്തു വലിച്ചു പകയോടെ പറയുമ്പോൾ അവളുടെ മുഖത്ത് ഒരു വന്യമായ ഭാവം മാത്രമായിരുന്നു •••••••••••••••••••••••••••••••° അപകടനില തരണം ചെയ്തതും മാനസയെ റൂമിലേക്ക് മാറ്റി.... ആള് നല്ല മയക്കത്തിലായിരുന്നു....മനുവും ഇളയും അവൾക്കടുത്തായി തന്നെ ഇരിക്കുന്നുണ്ട് വികാസ് കുറച്ച് മാറി ഭിത്തിയിൽ ചാരി നിന്ന് മാനസയെ തന്നെ നോക്കി നിൽക്കുന്നുണ്ട്.... കുറച്ച് കഴിഞ്ഞതും മാനസ പ്രയാസപ്പെട്ടുകൊണ്ട് കണ്ണുകൾ വലിച്ചു തുറന്നു അത് കണ്ട് മനുവും ഇളയും കുറച്ച് അടുത്തേക്ക് നീങ്ങി....

വികാസ് പ്രതീക്ഷയോടെ അങ്ങോട്ട് നടന്നു എന്നാൽ അവരെ സന്തോഷിപ്പിക്കുന്ന ഒരു പ്രതികരണം മാനസയിൽ നിന്നുണ്ടായില്ല.... മുഖത്തും കണ്ണുകളിലും നിർവികാരത മാത്രം.... ചുണ്ടിൽ പുഞ്ചിരി ഇല്ല.... കണ്ണിലും മുഖത്തും പഴയ തിളക്കവും ഐശ്വര്യവും ഒന്നും ഇല്ല.... ഒരു പാവ കണക്കെ ബെഡിൽ കിടക്കുന്നു സീലിങ്ങിലേക്ക് ഉറ്റുനോക്കി കിടക്കുന്നവളെ കണ്ട് അവരുടെ ഒക്കെ ഉള്ള് പിടഞ്ഞു "ചേച്ചി...." മനു ഇടർച്ചയോടെ വിളിച്ചതും മാനസ കണ്ണുകൾ താഴ്ത്തി അവനെ നോക്കി അവനെ കണ്ടിട്ടും ആ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല..... അത് കണ്ട് അവന്റെ ഉള്ളിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു "മാനസാ...." ഇള അവളുടെ മുടിയിൽ തലോടി വിളിച്ചതും മാനസ മനുവിൽ നിന്ന് നോട്ടം മാറ്റി ഇളയെ നോക്കി അപ്പോഴും ആ മുഖത്ത് നിർവികാരത മാത്രമായിരുന്നു.... "ഞങ്ങളെ മനസിലായില്ലേ മാനസക്ക്....?" ആ ചോദ്യം അവൾ കേൾക്കുന്നുണ്ടോ എന്ന് പോലും അവർക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല യാതൊരു പ്രതികരണവും മാനസയിൽ നിന്നുണ്ടായില്ല.... അത് കണ്ട് തളർച്ചയോടെ നിൽക്കാനെ അവർക്കായുള്ളൂ.... "നിങ്ങളൊക്കെ ഒന്ന് പുറത്ത് നിൽക്ക്.... മാനസ ഉറങ്ങിക്കോട്ടെ...."ഡോക്ടർ അത് പറഞ്ഞതും മാനസയെ ഒന്ന് നോക്കി മൂന്ന് പേരും പുറത്തേക്ക് ഇറങ്ങി

"എനിക്ക്.... എനിക്ക് വയ്യ ചേച്ചിയെ ഇങ്ങനെ കാണാൻ...." മനു വേദനയോടെ നിലത്തേക്ക് ഊർന്നിരുന്നതും ഇളക്ക് പാവം തോന്നി "നിങ്ങൾ വിഷമിക്കണ്ട..... മാനസയെ പഴേത് പോലെ നിങ്ങൾക്ക് ഞാൻ തിരിച്ചു തരും.... Trust me..... എനിക്ക് വിശ്വാസം ഉണ്ട്.... മാനസയെ ഹെല്പ് ചെയ്യാൻ എനിക്ക് കഴിയുമെന്ന്...."ഇള കോൺഫിഡന്റായി പറയുന്നത് കേട്ട് അവർക്ക് ഒരു പ്രതീക്ഷ തോന്നി പിന്നീട് അവൾ പറയുന്നതൊക്കെ അവർ ശ്രദ്ധയോടെ കേട്ടിരുന്നു.... ഇള ഇടക്ക് ഡോക്ടറെ വിളിച്ചുകൊണ്ടു വന്ന് പിന്നെ നാല് പേരും കൂടി ആയി ഡിസ്‌കഷൻ....! ഡിസ്‌കഷൻ ഒക്കെ കഴിഞ്ഞപ്പോ മനുവിനും വികാസിനും ഒരു പ്രതീക്ഷയൊക്കെ തോന്നി തുടങ്ങിയിരുന്നു... •••••••••••••••••••••••••••••••° "ഗൗരീ.... അവളോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്..... അവൾ അതുമായി ഒരു വിധത്തിൽ പൊരുത്തപ്പെട്ടിട്ടുണ്ട്..... ചെല്ല്.... പോയി കണ്ടോ.... പിന്നെ ഒരു ആക്സിഡന്റിൽ മെമ്മറി ലോസ് ആയി മാസങ്ങൾക്കു ശേഷം ഇന്നാണ് കണ്ണ് തുറന്നതെന്നൊക്കെയാണ് ഞാൻ അവിയോട് പറഞ്ഞിരിക്കുന്നത്.... അത് തന്നെയായിരിക്കണം നീയും പറയേണ്ടത്....

."അകത്തേക്ക് പോകാൻ നിന്ന ഗൗരിയെ പിടിച്ചു നിർത്തി നീലിമ പറഞ്ഞതും ഗൗരി തലയാട്ടി അകത്തേക്ക് നടന്നു ഗൗരി വർധിച്ച ഹൃദയമിടിപ്പോടെ അകത്തേക്ക് നടന്നപ്പോൾ കണ്ടു ബെഡിൽ തലക്ക് താങ്ങും കൊടുത്ത് ഇരിക്കുന്ന ജാനിയെ....! "മോളെ.... അവീ...." ഗൗരി അവൾക്കടുത്തായി ഇരുന്നുകൊണ്ട് അവളുടെ തലയിൽ കൈ വെച്ചതും ജാനി ഞെട്ടലോടെ തലയുയർത്തി നോക്കി ആ കണ്ണുകൾ നിറഞ്ഞിരുന്നു.... മുഖത്ത് അപരിചിതത്വം മാത്രം.....! "അ.... അമ്മയാ.... മോൾടെ അമ്മ...." നെഞ്ചിൽ കൈ വെച്ച് ഇടർച്ചയോടെ ഗൗരി അത് പറയുമ്പോൾ ജാനിയുടെ കണ്ണുകൾ തിളങ്ങി.... അത് കണ്ട് ഗൗരി അവളെ ഇറുക്കെ പുണർന്നു.... അറിയാതെ വിതുമ്പിപ്പോയി ആ വിതുമ്പൽ കേട്ട് ജാനിയുടെ കരങ്ങളും ഗൗരിയെ പൊതിഞ്ഞു.... മനസ്സിൽ ആശങ്കകൾ നിറഞ്ഞിരുന്നെങ്കിലും അമ്മയുടെ നെഞ്ചിലെ ചൂടിൽ അവൾ അതെല്ലാം മറന്നു.... ആ നെഞ്ചിലെ വാത്സല്യം അവൾ അറിയുകയായിരുന്നു.... •••••••••••••••••••••••••••••••° കരഞ്ഞു തളർന്നിരുന്ന റിയ വിക്രമിന്റെ msg റിങ്ടോൺ കേട്ടാണ് ഫോൺ എടുത്ത് നോക്കിയത് "റിയാ.... നീ ഒന്ന് പുറത്തേക്ക് വാ.... എനിക്ക് നിന്നെ കാണണം...."അതിൽ അവന്റെ വോയിസ് കേട്ട് അവളുടെ കണ്ണുകൾ ചുവന്നു... മനസ്സിൽ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി അവൾ മുഖം കഴുകി വേഗം പുറത്തേക്ക് നടന്നു....

പുറത്ത് അവളെ കാത്ത് നിൽക്കുന്ന വിക്രമിനെ മൈൻഡ് ചെയ്യാതെ അവൾ അവന്റെ കാറിലേക്ക് കയറി "എനിക്ക് കുറച്ച് shopping ഉണ്ട്...." അവൾ അവനെ നോക്കാതെ പറഞ്ഞതും വിക്രം പുഞ്ചിരിയോടെ വന്ന് കാർ എടുത്തു.... "എന്താണ് മാഡത്തിന് ഒരു ഗൗരവം....?" ഡ്രൈവിംഗിനിടയിൽ അവൻ ചോദിക്കുന്നത് അവൾ കേൾക്കാത്ത ഭാവത്തിൽ ഇരുന്നു വിക്രം പിന്നെ ഒന്നും ചോദിക്കാൻ പോയില്ല.... "ഇറങ്ങ്...." ഷോപ്പിംഗ് മാളിന് മുന്നിൽ കാർ നിർത്തി അവൻ പറഞ്ഞതും റിയ പുറത്തേക്ക് ഇറങ്ങി അവനെ കാക്കാതെ അവൾ മാളിലേക്ക് കയറിപ്പോയി ആരോടോ വാശി തീർക്കുന്നത് പോലെ അവൾ കണ്ണിൽ കണ്ടതൊക്കെ വാങ്ങി കൂട്ടി..... ആവശ്യം ഇല്ലാഞ്ഞിട്ട് കൂടി അവൾ വില കൂടിയ ഡ്രെസ്സും ഓർണമെന്റ്സും ഒക്കെ വാങ്ങി "5 lakhs and 26 thousands... 😳?" ബില്ല് അടിച്ചു കൈയിൽ കിട്ടിയതും വിക്രം ഞെട്ടി റിയ അത് മൈൻഡ് ചെയ്യാതെ പാക്ക് ചെയ്ത് കിട്ടിയ തിങ്സ് ഒക്കെ കൈയിൽ എടുത്തു.... "റിയാ.... നിനക്കെന്താ ഭ്രാന്താണോ.... എന്തിനാ ഇത്രയൊക്കെ വാങ്ങിയത്....?" അവൻ അവളെ പിടിച്ചു തിരിച്ചുകൊണ്ട് ദേഷ്യത്തോടെ അവളോട് ചോദിച്ചു അവൾ ഒന്ന് പുച്ഛിച്ചു ചുണ്ട് കോട്ടിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല "എന്റെ അക്കൗണ്ടിൽ ഇത്രയൊന്നും ക്യാഷ് ഇല്ല റിയാ.... 😡"

അവൻ ദേഷ്യത്തോടെ ബില്ല് അവളുടെ കൈയിൽ വെച്ചു "എനിക്കത് നന്നായി അറിയാം.... നിന്നെ അത് ഓർമിപ്പിക്കാൻ വേണ്ടി തന്നെയാ ഈ ബില്ല് നിന്റെ കൈയിൽ തന്നെ തന്നത്...." അവൾ ചുണ്ട് കോട്ടി പറഞ്ഞു "മനസിലായില്ല...."അവൻ നെറ്റി ചുളിച്ചു "നീ എന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ കഴിയാത്ത വെറും ഒരു യൂസ് ലെസ്സ് ആണ് വിക്രം..... പച്ചമലയാളത്തിൽ പറഞ്ഞാൽ കഴിവ്കെട്ടവൻ..." അവൾ വാക്കുകളിൽ പരമാവധി മൂർച്ച കൂട്ടി അതൊക്കെ വിക്രമിന്റെ ചങ്കിൽ തന്നെ കൊണ്ടു "റിയാ....?" അവൻ വേദനയോടെ വിളിച്ചതും അവൾ പുച്ഛത്തോടെ മുഖം തിരിച്ചു "എന്റെ നിസ്സാരപ്പെട്ട ഷോപ്പിംഗ് നടത്താനുള്ള കെൽപ്പ് പോലും നിനക്കില്ല..... ഒരിക്കലും എന്നെ ഹാപ്പി ആക്കാൻ നിനക്ക് കഴിയില്ല വിക്രം..... RK യുടെ വെറും ഒരു കൂലിക്കാരൻ ആയ നിനക്ക് എന്നെ മോഹിക്കാനുള്ള അർഹത പോലും ഇല്ല ..... "റിയ പറയുന്നതൊക്കെ കേട്ട് അവൻ ഞെട്ടി.... ഇവരുടെ തർക്കം കണ്ട് ആളുകളൊക്കെ തടിച്ചു കൂടി വിക്രമിന് അപമാനിക്കപ്പെട്ടത് പോലെ തോന്നി "എന്താ റിയാ നിനക്ക് പറ്റിയത്....? നീ എന്നെ സ്നേഹിച്ചപ്പോഴും ഞാൻ RK യുടെ കൂലിക്കാരൻ തന്നെ ആയിരുന്നു.... എന്റെ ബാങ്ക് ബാലൻസും ഇത് തന്നെ ആയിരുന്നു.... പിന്നെ ഇപ്പൊ എന്താ നീ ഇങ്ങനെ ഒക്കെ....?"

അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു "നിർത്തെടാ....!!! ആരാടാ പറഞ്ഞെ നിന്നെ ഞാൻ സ്നേഹിച്ചിരുന്നെന്ന്.... എന്റെ സ്നേഹം പോയിട്ട് എന്റെ ഒരു നോട്ടം കിട്ടാനുള്ള യോഗ്യത പോലും നിനക്കില്ല...." അവൾ പുച്ഛത്തോടെ പറഞ്ഞതും റാവണിന്റെ കണ്ണ് നിറഞ്ഞു "രണ്ടും മൂന്നും ലക്ഷം അക്കൗണ്ടിൽ ഇട്ട് നടക്കുന്ന നീ കോടികൾ ആസ്തിയുള്ള എന്നെ വലയിലാക്കാൻ ശ്രമിക്കുന്നതിന്റെ ഉദ്ദേശം ഒക്കെ എനിക്ക് മനസ്സിലാവും.... നാണമില്ലെടാ നിനക്ക്.... എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു പിറകെ നടക്കാൻ...." റിയ ആ ആൾക്കൂട്ടത്തിന് മുന്നിലിട്ട് അവനെ ആക്ഷേപിച്ചു "അപ്പൊ.... നീ എന്നെ സ്നേഹിച്ചിട്ടില്ലാ....?" അവൻ നിറ കണ്ണുകളോടെ അവളെ നോക്കി "നീ എന്താടാ കരുതിയെ നിന്നെ കണ്ട് ഞാനങ്ങു മയങ്ങി പോയെന്നോ... ആ നന്ദുന് നിന്നെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ അവളെയും അവളുടെ ചേട്ടനെയും ഒന്ന് നോവിക്കാൻ ഞാൻ നിന്നെ യൂസ് ചെയ്യുകയായിരുന്നു നിന്നവ കിസ്സ് ചെയ്തതും നിന്നെ കെട്ടിപ്പുണർന്നതും ഒക്കെ അവളെ കാണിക്കാൻ വേണ്ടി മാത്രമായിരുന്നു.... എനിക്ക് ജയിക്കാൻ വേണ്ടി ഞാൻ കളിച്ച ഒരു നാടകം മാത്രമായിരുന്നു നിന്നോടുള്ള എന്റെ പ്രണയം...

."അവന് മാത്രം കേൾക്കാൻ പാകത്തിൽ അവൾ ചുണ്ട് കോട്ടി പറഞ്ഞത് കേട്ട് വിക്രം തകർന്ന് പോയി നെഞ്ച് വല്ലാതെ വേദനിക്കുന്നത് പോലെ....അവൻ നെഞ്ചിൽ കൈ വെച്ച് അവളെ കണ്ണും നിറച്ചു നോക്കി "ആ നാടകം കളിക്കാൻ തോന്നിയത് എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റായിരുന്നു..... നന്ദുവിനെയും RK യെയും തകർക്കാൻ എനിക്ക് കഴിഞ്ഞില്ല.... നീയുമായി എനിക്ക് ബന്ധമുണ്ടെന്ന ഒറ്റ കാരണത്താൽ അഭിജിത്ത് സാറുമായിട്ടുള്ള എന്റെ വിവാഹം മൂടങ്ങി....." അത് കേട്ട് വിക്രം ഞെട്ടി "എന്റെ ഏട്ടൻ എന്നിൽ നിന്ന് അകന്നു.... അച്ഛൻ എന്നെ വെറുത്തു.... എനിക്ക് ആരും ഇല്ലാതായി.... അതുകൊണ്ട് ഇനി ഈ നാടകത്തിന്റെ ആവശ്യം എനിക്കില്ല.... So good bye...." അതും പറഞ്ഞു അവൾ പുറത്തേക്ക് നടന്നതും ഒക്കെ കേട്ട് വിക്രം തറഞ്ഞു നിന്നു അവന് നെഞ്ച് നീറുന്നത് പോലെ തോന്നി..... സഹിക്കാൻ കഴിയുന്നില്ലവന് നെഞ്ചിൽ നിറഞ്ഞ വേദന നിമിഷനേരം കൊണ്ട് പകയായി മാറി "റിയാ....!!" റോഡിലേക്ക് ഇറങ്ങിയ റിയയെ നോക്കി അലറിക്കൊണ്ട് അവൻ അവൾക്കടുത്തേക്ക് ഓടി "എന്നെ ചതിച്ച നിന്നെ സമാധാനത്തോടെ ജീവിക്കാൻ ഞാൻ സമ്മതിക്കില്ലടി....." അവൻ പകയോടെ പറഞ്ഞു "അതിന് നീ ഉണ്ടായിട്ട് വേണ്ടേ...." ചുണ്ട് കോട്ടി ചിരിച്ചുകൊണ്ട് ദൂരെ നിന്ന് പാഞ്ഞു വരുന്ന ട്രക്കിന് മുന്നിലേക്ക് അവൾ അവനെ പിടിച്ചു തള്ളി ആ ട്രക്ക് അവനെ ഇടിച്ചു തെറിപ്പിച്ചതും അവൻ എതിരെ വന്ന ബസിൽ ഇടിച്ചു നിലത്തു വീണു

തലയിൽ നിന്നൊക്കെ ചോര ഒരുപാട് ഒലിക്കുന്നുണ്ടായിരുന്നു....അത് കണ്ട് ക്രൂരമായി ചിരിച്ചുകൊണ്ട് പോകുന്ന റിയയെ കാണും തോറും അവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി കൊണ്ടേയിരുന്നു •••••••••••••••••••••••••••••••° മാനസയെ കാണാൻ ആരവിനൊപ്പം നന്ദു ഹോസ്പിറ്റലിലേക്ക് പോകുന്നതിനിടയിലാണ് റോഡിൽ ഒരു ആൾക്കൂട്ടം കണ്ടത്.... "ചേട്ടാ.... ഒന്ന് നിർത്തിയെ...." അവൾ ഡ്രൈവറോട് പറഞ്ഞു കാർ നിർത്തിച്ചു പുറത്തേക്ക് ഇറങ്ങി "എന്താ നന്ദു....?" ആരവ് അവൾക്ക് പിന്നാലെ ഇറങ്ങിക്കൊണ്ട് ചോദിച്ചു എന്നാൽ നന്ദുവിന്റെ ഉള്ളിൽ എന്തോ പിടച്ചിൽ അനുഭവപ്പെടുന്നുണ്ടായിരുന്നു.... റോഡിലേ ആൾക്കൂട്ടത്തിനിടയിലേക്ക് നോക്കും തോറും ഹൃദയമിടിപ്പ് കൂടി ഒട്ടും സമയം പാഴാക്കാതെ അവൾ അങ്ങോട്ടേക്ക് ഓടി ചോരയിൽ കുളിച്ചു റോഡിൽ കിടക്കുന്ന ആ വ്യക്തിയെ തിരിച്ചറിയാൻ അവൾക്ക് അധികസമയം വേണ്ടി വന്നില്ല ആ കാഴ്ച കണ്ട് അവൾ തറഞ്ഞു നിന്നുപോയി "ഏട്ടാ...."ബോധം വന്നത് പോലെ അവൾ ആരവിനെ നോക്കി അലറിയതും അവൻ അങ്ങോട്ട് ഓടി വന്നു വിക്രമിനെ ആ അവസ്ഥയിൽ കണ്ട് അവൻ ഞെട്ടി..... പക്ഷേ അവന്റെ മനസ്സ് അലിഞ്ഞില്ല "നന്ദൂ.... വാ.... നമുക്ക് ഇവിടെ നിൽക്കേണ്ട ഒരു ആവശ്യവും ഇല്ല..."

ആരവിന്റെ വാക്കുകൾ പാതി മറഞ്ഞ ബോധത്തിലും വിക്രം കേൾക്കുന്നുണ്ടായിരുന്നു അതുകൊണ്ട് തന്നെ ഒരു വരണ്ട പുഞ്ചിരി അവന്റെ ചുണ്ടിൽ സ്ഥാനം പിടിച്ചിരുന്നു "ഏട്ടാ.... ഇങ്ങനെ മനസാക്ഷിയില്ലാതെ സംസാരിക്കല്ലേ.... വാ.... എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം...."എന്നും പറഞ്ഞു നന്ദു ഓടി വന്ന് വിക്രമിന്റെ തല പൊക്കി അത് അറിഞ്ഞിട്ടെന്ന പോലെ വിക്രമിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കണ്ണുനീർ ചോരയിൽ കളർന്നു കവിളിലൂടെ നന്ദുവിന്റെ കാലിലേക്ക് വീണതും അവൾ ധൃതിയിൽ അവനെ പിടിച്ചു എണീപ്പിക്കാൻ നോക്കി.... ഡ്രൈവർ അവളെ സഹായിച്ചു... ഹോസ്പിറ്റൽ ലക്ഷ്യമാക്കി അവർ പോയതും ഒന്നും മിണ്ടാതെ ആരവും അവർക്കൊപ്പം പോയി ***** വിക്രമിനെ ഐസിയൂവിൽ പ്രവേശിപ്പിച്ചതും ആരവ് വികാസിനെ വിവരമറിയിച്ചു അപ്പൊ തന്നെ വികാസ് ഓടിയെത്തി.... നന്ദു ഒന്നും മിണ്ടാതെ കൈയിലെ ചോരപ്പാടിൽ നോക്കി നിസ്സംഗയായി ഇരുന്നതും ആരവ് അവളെ ചേർത്തു പിടിച്ചു.... മണിക്കൂറുകൾ കടന്ന് പോയി.... ഡോക്ടർസ് പുറത്തേക്ക് വന്നതും വികാസ് അവർക്ക് നേരെ ഓടി.... "തന്റെ ഫാമിലിയിലെ ഓരോരുത്തരായി അപകടപ്പെടുകയാണല്ലോ വികാസ്....?"ഡോക്ടർ വികാസിനോട് ചോദിച്ചതും അവൻ അകത്തേക്ക് എത്തി നോക്കി

"ഡോക്ടർ.... അവന്.... കുഴപ്പം ഒന്നും ഇല്ലല്ലോ....?" വികാസിന്റെ ചോദ്യം കേട്ട് ഡോക്ടർ ഒന്ന് നിശ്വസിച്ചു.... ഡോക്ടർ പറയുന്നത് കേട്ട് വികാസ് തളർന്നു പോയി.... വിക്രമിന്റെ കൈകാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടിരിക്കുന്നു എന്ന വാർത്ത അവന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.... തളർച്ചയോടെ വീഴാൻ പോയ വികാസിനെ ആരവ് ചേർത്തു പിടിച്ചു....ഡോക്ടർ അവനെ സമാധാനിപ്പിച്ചു "നന്ദു ആരാ...."ഡോക്ടർ പോകാൻ നേരം അവരോടായി ചോദിച്ചത് കേട്ട് നന്ദു അങ്ങോട്ട് വന്നു "വിക്രം കാണണമെന്ന് പറഞ്ഞിരുന്നു.... ചെന്നോളൂ...." അത് കേട്ട് നന്ദു ഞെട്ടി.... അവൾ നിറ കണ്ണുകളോടെ ആരവിനെ നോക്കി.... "വേണ്ട നന്ദൂ.... നിന്നെ ഇനി അവൻ കാണാൻ പാടില്ല.... അറിയട്ടെ.... നിന്റെ വില എന്താണെന്ന് പഠിക്കട്ടെ അവൻ.... ചേട്ടൻ എന്നോട് ക്ഷമിക്കണം.... ഇപ്പൊ ഒരു സഹോദരൻ ആയിട്ട് ചിന്തിക്കാനെ എനിക്ക് കഴിയൂ...."ചെയറിൽ ഇരുന്ന വികാസിനെ നോക്കി ആരവ് പറഞ്ഞുകൊണ്ട് നന്ദുവിന്റെ കൈയിൽ മുറുകെ പിടിച്ചു എതിർത്തൊന്നും പറയാതെ അവന്റെ തോളിൽ ചാരി നന്ദു അവിടെ നിന്ന് പോയി **** "ന.... നന്ദു....?" അകത്തേക്ക് വന്ന വികാസിനോട് ഏറെ ബുദ്ധിമുട്ടിയാണ് വിക്രം അത് ചോദിച്ചത് "ഇനിയെന്തിനാ നിനക്ക് അവളെ.... അവൾ പോയി...."

വികാസ് അവന്റെ അടുത്തേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു വിക്രം വേദനയോടെ അവനെ നോക്കി "നിന്റെ അവസ്ഥയോർത്ത് കരയണോ അതോ നീ ചെയ്തതിനൊക്കെ നിന്നോട് ദേഷ്യപ്പെടണോ എന്നൊന്നും ഈ ഏട്ടന് മനസ്സിലാവുന്നില്ലെടാ.... എന്റെ അനിയൻ നന്മയുള്ളവനാണെന്ന് ഞാൻ അഹങ്കരിച്ചിരുന്നു.... ശരിയുടെ പക്ഷത്തെ നിൽക്കു എന്ന് വിശ്വസിച്ചിരുന്നു.... അച്ഛനും അമ്മയും കൂടി പോയപ്പോ നീ നന്നായി കാണണമെന്ന ചിന്ത മാത്രമേ എനിക്കുണ്ടായിരുന്നുള്ളു.... നന്നാവുമായിരുന്നു..... നന്ദുവിന്റെ മനസ്സ് നീ കണ്ടിരുന്നെങ്കിൽ..... നിന്നെ സ്നേഹിച്ചു പോയി എന്ന തെറ്റിന് ഒരുപാട് വേദനിച്ചു ആ പാവം.... നീ വേദനിപ്പിച്ചു.... എന്നിട്ടും നിന്റെ ജീവൻ രക്ഷിക്കാൻ അവൾ തയ്യാറായി.... ഇപ്പൊ നിന്റെയീ ജീവൻ നില നിൽക്കുന്നത് അവൾ കാരണമാ.... നിന്റെ ജീവിതത്തിൽ നിന്ന് നീ അപമാനിച്ചു ഇറക്കി വിട്ടവൾ കാരണമാ.... ഇങ്ങനെ എങ്കിലും നീ ജീവിച്ചിരിക്കുന്നത്.... അതുകൊണ്ട് ഇനിയെങ്കിലും അവളെ വേദനിപ്പിക്കാൻ അവളുടെ മുന്നിലേക്ക് ഇനിയും നീ പോകരുത് വിക്രം.... നീ കാരണം ആരും വേദനിക്കുന്നത് കാണാൻ ഈ ഏട്ടന് വയ്യെടാ...."

വികാസ് ഇടർച്ചയോടെ പറഞ്ഞതും വിക്രമിന്റെ കണ്ണ് നിറഞ്ഞു.... അവൻ അറിയുകയായിരുന്നു.... നന്ദു ആരാണെന്ന്..... നന്ദുവും റിയയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന്.....!! •••••••••••••••••••••••••••••••° "നേരെ എയർപോട്ടിലേക്ക് ആണോ....?" ബാഗ് ഒക്കെ എടുത്ത് പോകാൻ ഇറങ്ങുന്ന ഗൗരിയോട് നീലിമ ചോദിച്ചതും ഗൗരി ബെഡിൽ ഇരിക്കുന്ന ജാനിയെ നോക്കി... "ആഹ്.... എന്നെയും മോളെയും ഏട്ടനും കുടുംബവും അവിടെ കാത്ത് നിൽക്കുകയാണ്.... മോളെ കാണാൻ അവർക്കൊക്കെ കൊതിയായി...."ജാനിയുടെ കവിളിൽ തലോടി ഗൗരി അത് പറഞ്ഞതും ജാനി ഒന്ന് പുഞ്ചിരിച്ചു "അപ്പൊ അവി ഇന്ന് അമേരിക്കയിലോട്ട് പറക്കുവാണല്ലേ.... അമേരിക്കക്ക് പോയാൽ ഈ ആന്റിയെ മറക്കുവോ....?" നീലിമയുടെ ചോദ്യത്തിനും അവളൊന്ന് ചിരിച്ചെന്ന് വരുത്തി "വാ മോളെ...." ഗൗരി ബാഗ് ഒക്കെ എടുത്തതും ജാനി പതിയെ എണീറ്റ് ഗൗരിക്കൊപ്പം പുറത്തേക്കിറങ്ങി "ഞാൻ ബില്ല് സെറ്റിൽ ചെയ്തിട്ട് വരാം.... മോളിവിടെ നിൽക്ക്...."അതും പറഞ്ഞു ഗൗരി ബില്ല് സെറ്റിൽ ചെയ്യാൻ പോയതും ജാനി ചുറ്റും നോക്കി മുന്നോട്ട് നടന്നു ചുറ്റും നോക്കി നോക്കി മുന്നോട്ട് നടന്ന അവൾ എന്തിലോ ഇടിച്ചു നിന്നു....

മുന്നിൽ എന്താണെന്ന് അറിയാൻ അവൾ തലയുയർത്തി നോക്കിയതും കൈയും കെട്ടി നിൽക്കുന്ന റാവണിനെ കണ്ട് അവൾ കുറച്ച് പിന്നിലേക്ക് നിന്നു.... അവൻ അവളെ തന്നെ ഉറ്റുനോക്കുകയായിരുന്നു..... ആ കണ്ണുളിൽ ഇന്ന് ഭയമില്ല.... പകരം അപരിചിതത്വമായിരുന്നു അവനെ നെറ്റി ചുളിച്ചു സംശയഭാവത്തിൽ നോക്കുന്ന ജാനി അവന്റെ ഉള്ളം നോവിച്ചെങ്കിലും ഗൗരവം വിടാതെ അവൻ ആ നോട്ടം തുടർന്നു "വാ മോളെ... പോകാം..."ബിൽ അടച്ചു തിരികെ വന്ന ഗൗരി റാവണിനെ കണ്ട് ഞെട്ടി പതിയെ അവരുടെ മുഖം മാറി... "മോള് വാ...."ജാനിയുടെ കൈ പിടിച്ചു റാവണിനെ മറി കടന്ന് വാശിയോടെ ഗൗരി പുറത്തേക്ക് നടന്നതും റാവൺ അവരെ നോക്കി നിന്നു "ഏട്ടാ.... അവരെ തടയ് ഏട്ടാ...." നന്ദു നിറ കണ്ണുകളോടെ അവന്റെ അടുത്തേക്ക് ഓടിയതും റാവൺ വേണ്ടെന്ന് തലയാട്ടി "അവൾ എവിടെ ആയിരുന്നാലും എന്റേത് മാത്രമായിരിക്കും നന്ദൂ...." അതും പറഞ്ഞുകൊണ്ട് രാവണൻ ഹോസ്പിറ്റലിനു അകത്തേക്ക് പോയി നന്ദു പുറത്തേക്ക് പോകുന്ന ജാനിയെയും അകത്തേക്ക് പോകുന്ന റാവണിനെയും നോക്കി നിറ കണ്ണുകളോടെ നിന്നു ****

മൂന്ന് വർഷങ്ങൾക്ക് ശേഷം * "ആഹ് അമ്മാ.... ഞാൻ ദേ ഫ്ലൈറ്റിൽ കേറിയതേ ഉള്ളൂ.... ആഹ് ശരി.... അവിടെ എത്തിയിട്ട് വിളിക്കാം ഇല്ലമ്മാ മറക്കില്ല.... ശരി ശരി...ബൈ Love youu.... Umma...." ഫ്ലൈറ്റിന് ഉള്ളിൽ വിൻഡോ സൈഡിലേക്ക് തിരിഞ്ഞിരുന്നു അവൾ രഹസ്യമായി ഫോണിൽ സംസാരിച്ചു "Excuse me....?" ആരുടെയോ ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത് ബ്ലൂ ആൻഡ് വൈറ്റ് കോമ്പിനേഷൻ ചെക്ക് ഷർട്ടും വൈറ്റ് ജീനും ആയിരുന്നു അവളുടെ വേഷം......അവളുടെ തോളൊപ്പം ഉള്ള മുടി മുഖം മറച്ചു മുന്നിലേക്ക് വീണു കിടപ്പുണ്ട് പഴേ നാട്ടിൻ പുറത്തുകാരിയായ ജാനിയിൽ നിന്ന് ഒരുപാട് വ്യത്യാസമുണ്ട് ഇന്നത്തെ അവ്നി നന്ദക്ക് "Yes...."അവൾ മുഖത്ത് വീണു കിടക്കുന്ന മുടി ഒതുക്കി മുന്നിൽ നിൽക്കുന്ന എയർ ഹോസ്റ്റസിനെ നോക്കി പുഞ്ചിരിച്ചു "Mam.... ടേക്ക് ഓഫിനു ടൈം ആയി.... Please switch off your mobile...." അവർ വിനീതമായി പറഞ്ഞതും "Ohh sorry...."എന്ന് പറഞ്ഞ് അവൾ ഫോൺ സ്വിച് ഓഫ്‌ ചെയ്ത് പോക്കറ്റിലിട്ടു എന്നിട്ട് മാറിൽ കൈ പിണച്ചു കെട്ടി കണ്ണുകളടച്ചു സീറ്റിലേക്ക് ചാരി കിടന്ന് ഒന്ന് മയങ്ങി അടുത്ത് ആരോ വന്ന് ഇരുന്നത് അറിഞ്ഞെങ്കിലും അവൾ കണ്ണ് തുറന്ന് നോക്കാൻ പോയില്ല.... സുഖമായി കിടന്നു

"RK sir.... സാറിന് അപ്പുറത്ത് ബിസിനസ്സ് ക്ലാസ് റിസേർവ്ഡ് ചെയ്തിട്ടുണ്ട്.... വരൂ.... അങ്ങോട്ട് പോകാം...."എയർ ഹോസ്റ്റസിന്റെ ശബ്ദം കേട്ട് അവൾ കണ്ണ് തുറന്ന് നോക്കിയപ്പോൾ കാണുന്നത് അവളുടെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ഒരു ചെറുപ്പക്കാരനെയാണ് "It's okay.... ഞാൻ ഇവിടെ ഇരുന്നോളാം...." അവൻ ഗൗരവത്തോടെ പറഞ്ഞതും ജാനി അവനെ നെറ്റി ചുളിച്ചു നോക്കി "ഇയാളെ ഞാൻ എവിടെയോ...?" അവൾ മനസ്സിൽ ചിന്തിച്ചു.... "സർ ഈ സീറ്റ് ബുക്ക്‌ട് ആണ്...."എയർ ഹോസ്റ്റസ് "Hey.... What are you doing here.... ഈ സീറ്റും RK സാറിന് വേണ്ടിയാണ് ബുക്ക്‌ ചെയ്തിരിക്കുന്നത്...." സീനിയർ സ്റ്റാഫ്‌ വന്ന് പറഞ്ഞതും മറ്റേ സ്റ്റാഫ്‌ ഞെട്ടി "Sorry sir.... I'm entremely sorry for the inconvenience....." ചെറു ഭയത്തോടെ ആ സ്റ്റാഫ്‌ പറഞ്ഞതും റാവൺ ഒന്ന് മൂളി... അപ്പൊ തന്നെ രണ്ട് പേരും സ്ഥലം വിട്ടു "എന്നാലും ഞാൻ എവിടെ വെച്ചാ ഇയാളെ....?" ജാനി അവന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കിയതും റാവൺ തല ചെരിച്ച് അവളെ നോക്കി "എന്താ.... 🙄?" റാവൺ ..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story