ജാനകീരാവണൻ 🖤: ഭാഗം 67

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"സർ ഈ സീറ്റ് ബുക്ക്‌ട് ആണ്...."എയർ ഹോസ്റ്റസ് "Hey.... What are you doing here.... ഈ സീറ്റും RK സാറിന് വേണ്ടിയാണ് ബുക്ക്‌ ചെയ്തിരിക്കുന്നത്...." സീനിയർ സ്റ്റാഫ്‌ വന്ന് പറഞ്ഞതും മറ്റേ സ്റ്റാഫ്‌ ഞെട്ടി "Sorry sir.... I'm entremely sorry for the inconvenience....." ചെറു ഭയത്തോടെ ആ സ്റ്റാഫ്‌ പറഞ്ഞതും റാവൺ ഒന്ന് മൂളി... അപ്പൊ തന്നെ രണ്ട് പേരും സ്ഥലം വിട്ടു "എന്നാലും ഞാൻ എവിടെ വെച്ചാ ഇയാളെ....?" ജാനി അവന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കിയതും റാവൺ തല ചെരിച്ച് അവളെ നോക്കി "എന്താ.... 🙄?" റാവൺ അവൾ തല ഒന്ന് കുടഞ്ഞുകൊണ്ട് അവനിൽ നിന്ന് നോട്ടം മാറ്റി അത് കണ്ട് റാവൺ ഹെഡ്സെറ്റ് എടുത്ത് ചെവിയിൽ തിരുകി കണ്ണുകളടച്ചു സീറ്റിലേക്ക് ചാരി ഇരുന്നു ജാനി സീറ്റിലേക്ക് ചാരി ചിന്തകളിൽ മുഴുകി മൂന്ന് വർഷങ്ങൾക്ക് ശേഷം കേരളത്തിലേക്ക് മടങ്ങിപ്പോവുകയാണ് ജാനി.... അതും അമ്മാവന്റെ മകന്റെ കമ്പനിയിൽ ജോയിൻ ചെയ്യാൻ.... ഗൗരിക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല..... കേരളത്തിലോട്ടുള്ള അവളുടെ യാത്രയേ ഗൗരി ശക്തമായി എതിർത്തു.... പക്ഷേ ഇന്നത്തെ ജാനി വാശിയുടെ കാര്യത്തിൽ ഗൗരിയേക്കാൾ ഒട്ടും പിന്നിലല്ല....

അവളുടെ ഇഷ്ടങ്ങളെ എതിർക്കാൻ കഴിയാതെ മനസ്സില്ലാ മനസ്സോടെയാണ് ഗൗരി അവളുടെ വാശിക്ക് മുന്നിൽ തോറ്റ് കൊടുത്തത്.... അതൊക്കെ ഓർത്ത് പുഞ്ചിരിയോടെയാണ് അവൾ ഇരുന്നത്.... "Excuse me sir...."ആരുടെയോ ശബ്ദം കേട്ടാണ് അവൾ തല ചെരിച്ച് നോക്കിയത് ഫ്ലൈറ്റിലെ സ്റ്റാഫ് ആയിരുന്നു അവർ ഡ്രിങ്ക്സുമായി റാവണിന്റെ അടുത്ത് വന്ന് നിന്നിട്ട് അവനെ വിളിക്കുന്നത് കണ്ട് ജാനി അവനെ നോക്കി.... അവൻ ഹെഡ് സെറ്റ് ചെവിയിൽ വെച്ച് അതൊന്നും അറിയാതെ കണ്ണും പൂട്ടി ഇരിക്കുന്നത് കണ്ട് ജാനി അവനെ തോണ്ടി "ഹലോ....."അവന്റെ കൈയിൽ തോണ്ടി അവൾ വിളിച്ചതും അവൻ കണ്ണ് തുറന്ന് നോക്കി "What.... 🙄?" ചെവിയിൽ നിന്ന് ഹെഡ്സെറ്റ് എടുത്തു മാറ്റി അവൻ അവളെ ഉറ്റുനോക്കി അവൾ മറുപടി പറയാതെ സ്റ്റാഫിനെ ചൂണ്ടി.... "Ohh.... No thanks...." അവൻ സ്റ്റാഫിനെ നോക്കി പറഞ്ഞു ജാനി അത് മൈൻഡ് ചെയ്യാതെ അവരോട് വെള്ളം ആവശ്യപ്പെട്ടു.... സ്റ്റാഫ്‌ അവൾക്ക് കുടിക്കാൻ വെള്ളവുമായി വന്നതും അവൾ കൈനീട്ടി അതെടുത്തു....

അവൾ വെള്ളം കുടിക്കുന്നതിനിടയിൽ തരിപ്പിൽ കയറി ചുമച്ചതും വായിലുണ്ടായിരുന്ന വെള്ളം മുഴുവൻ റാവണിന്റെ മേലിൽ ആയി.... അത് കണ്ട് അവൻ ദേഷ്യത്തോടെ അവളെ നോക്കി അവന്റെ നോട്ടം കണ്ട് അവളുടെ കൈയിൽ ഇരുന്ന ഗ്ലാസ്‌ താഴെ പോയി.... അതും ചെന്ന് വീണത് റാവണിന്റെ ദേഹത്തായിരുന്നു.... അത് കണ്ട് ജാനി ഞെട്ടി "What the.... 😡" അവൻ കൈ മുഷ്ടി ചുരുട്ടി പിടിച്ചു ദേഷ്യം നിയന്ത്രിച്ചു "I'm sorry..... അറിയാതെ പറ്റിപ്പോയതാ...." അവൾ സൗമ്യമായി പറഞ്ഞതും റാവൺ സ്വയം ഒന്ന് നോക്കി.... അവന്റെ ഡ്രസ്സ്‌ ഒക്കെ വെള്ളം വീണ് നാശമായിട്ടുണ്ട്..... നനവ് തട്ടുമ്പോൾ വല്ലാത്ത ഒരു അസ്വസ്ഥത.... "Idiot..... 😡" കൂടുതൽ ഒന്നും പറയാതെ അവൻ അവളെ നോക്കി കണ്ണുരുട്ടി ജാനി അത് വകവെക്കാതെ അവളുടെ സീറ്റിലേക്ക് ചാരി ഇരുന്നു.... റാവൺ ഒരു സ്റ്റാഫിനെ വിളിച്ചു അവരോട് എന്തോ പറഞ്ഞതും ജാനി അവരെ ഉറ്റുനോക്കി.... അത് കണ്ട് അവൻ അവളെ ഒന്ന് തറപ്പിച്ചു നോക്കി അവിടെ നിന്നും എണീറ്റ് പോയി.... അവളത് മൈൻഡ് ചെയ്യാതെ കണ്ണും പൂട്ടി ചാരി കിടന്നു.... കുറച്ച് കഴിഞ്ഞതും ആരോ അടുത്ത് വന്നിരിക്കുന്നതറിഞ്ഞു അവൾ കണ്ണ് തുറന്ന് നോക്കി.... റാവൺ ആയിരുന്നു അത്.... ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തിരുന്നു "താൻ പോയില്ലേ.....

ഞാൻ കരുതി ബിസിനസ്‌ ക്ലാസിലോട്ട് മാറിയെന്ന്...."അവൾ അവനെ കണ്ടപാടേ ചോദിച്ചതും അവനത് കേൾക്കാത്ത ഭാവത്തിൽ ഹെഡ്സെറ്റ് എടുത്ത് ചെവിയിൽ തിരുകി അത് അവളെ ചൊടിപ്പിച്ചെങ്കിലും അവളൊന്നും പറയാൻ പോയില്ല.... അവൾ സീറ്റിൽ ചാരി ഇരുന്ന് ചുമ്മാ ഓരോന്ന് ചിന്തിച്ചിരുന്നു.... ഇടക്കിടക്ക് കണ്ണുകൾ അടുത്തിരിക്കുന്നവനിലേക്ക് നീളുന്നുണ്ടായിരുന്നു..... അവനെ തേടിയെത്തുന്ന അവളുടെ ഓരോ നോട്ടങ്ങളും അവൻ അറിയുന്നുണ്ടായിരുന്നു ജാനി ഇത് തന്നെ തുടർന്നതും റാവൺ തല ചെരിച്ച് അവളെ നോക്കി.... അവളൊന്ന് ഞെട്ടി "ഹ്മ്മ്.... 🤨?" അവൻ പുരികം പൊക്കിയതും അവൾ ഒന്നും മിണ്ടാതെ നേരെ ഇരുന്നു.... റാവൺ ഒന്ന് നിശ്വസിച്ചുകൊണ്ട് കണ്ണുകളടച്ചു "എനിക്കിത് എന്താ പറ്റിയെ....?" അവൾ മനസ്സിൽ ചിന്തിച്ചുകൊണ്ട് നെറ്റി ചൊറിഞ്ഞു പിന്നെ എന്തുകൊണ്ടോ അവൾ അവന്റെ ഭാഗത്തേക്ക് നോക്കിയില്ല..... സീറ്റിലേക്ക് ചാരി ഇരുന്ന് കണ്ണുകളടച്ചു അവനും മ്യൂസിക് കേട്ട് ആ ഇരുപ്പ് തന്നെയായിരുന്നു.... കുറച്ച് കഴിഞ്ഞതും തോളിൽ ഒരു ഭാരം അനുഭവപ്പെട്ടാണ് അവൻ തല ചെരിച്ച് നോക്കിയത്.... ഉറക്കത്തിൽ ജാനി അവന്റെ തോളിൽ തല വെച്ച് കിടന്നതാണ്.... അത് കണ്ട് അവൻ കുറച്ച് നേരം അവളെ ഉറ്റുനോക്കി....

പതിയെ അവന്റെ മുഖത്തെ ഗൗരവം ഒക്കെ മാറി മനോഹരമായ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു.... അവനവളെ അടർത്തി മാറ്റാൻ ഒന്നും പോയില്ല.... അവളുടെ തലയിൽ ഒന്ന് തലോടിക്കൊണ്ട് അവൻ സീറ്റിലേക്ക് ചാരി ഇരുന്നു.... നോട്ടം അവളിലായിരുന്നു..... പതിയെ പതിയെ അവന്റെ കണ്ണുകളും അടഞ്ഞു.... ****** "യുവാ .... നീ അവിയെ പിക്ക് ചെയ്തോ....?"ഫോണിലൂടെ ഗൗരി വെപ്രാളത്തോടെ ചോദിക്കുന്നത് കേട്ട് ആ ചെറുപ്പക്കാരൻ പുഞ്ചിരിച്ചു " ആന്റി..... Flight ഇപ്പൊ ഇന്ത്യയിൽ എത്തിയിട്ട് പോലും ഉണ്ടാവില്ല.... എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നെ.... അവി കൊച്ച് കുഞ്ഞൊന്നും അല്ലല്ലോ....? " അവൻ ചെറു ചിരിയോടെ ചോദിച്ചു "നീയെന്താ യുവാ ഒന്നും അറിയാത്തത് പോലെ സംസാരിക്കുന്നെ..... അവൾ അവിടെ വന്നാൽ കാണാൻ പാടില്ലാത്തവരൊക്കെ അവളെ കാണാൻ ശ്രമിക്കും.... അത് എന്റെ മകൾക്ക് ദോഷം മാത്രമേ ചെയ്യൂ...." ഗൗരി പറയുന്നത് കേട്ട് അവൻ നിശ്വസിച്ചു "നീ ഒറ്റ ഒരുത്തൻ കാരണമാ ഇതൊക്കെ ഉണ്ടായേ.... 😬" ഗൗരി കപട ദേഷ്യത്തോടെ പറഞ്ഞു.... "അതിന് ഞാനെന്താ ചെയ്തേ....?" യുവ "നീ അല്ലേ ഓരോന്ന് പറഞ്ഞ് ആ പെണ്ണിനെ ഇളക്കി വിട്ടത്.... നാടിനെയും നാട്ടിലെ വീടിനെയും ഒക്കെ പറ്റി നീ ഓരോന്ന് പറയുന്നത് കേട്ടിട്ടാണ് അവി അങ്ങോട്ട് വരാൻ വാശി പിടിച്ചത്....

"ഗൗരി കുറച്ച് ഗൗരവത്തിൽ പറഞ്ഞു "അതിനിപ്പോ ഒന്നും സംഭവിച്ചില്ലല്ലോ.....ഇപ്പോഴത്തെ സാഹചര്യത്തിൽ അവി അവിടെ സേഫ് അല്ലെന്ന് ആന്റിക്കും അറിയുന്നതല്ലേ....അച്ഛമ്മയും അച്ഛാച്ഛനും അവിയെ കാണാൻ കാത്തിരിക്കുവാ..... സമയം ആകുമ്പോ ഞാൻ തന്നെ പോയി അവളെ പിക്ക് ചെയ്തോളാം.... ആന്റി ടെൻഷൻ ആവണ്ട...."അവൻ ശാന്തമായി പറഞ്ഞു "മ്മ് ശരി.... പിക്ക് ചെയ്തിട്ട് എന്നെ വിളിക്കണം...."ഗൗരി "ഓക്കേ ആന്റി.... ഞാൻ വിളിക്കാം...."അവൻ അതും പറഞ്ഞ് ഫോൺ കട്ടാക്കി ബെഡിൽ നിന്ന് എണീറ്റിരുന്നു.... "ആരാ യുവീ.... ഗൗരി ആണോ വിളിച്ചേ....?" ഡോർ തുറന്ന് കുറച് പ്രായമായ സ്ത്രീ അകത്തേക്ക് വന്നതും അവൻ അവരെ നോക്കി പുഞ്ചിരിച്ചു "ആഹ് അച്ഛമ്മേ.... അവി അവിടുന്ന് ഫ്ലൈറ്റ് കയറി.... പിക്ക് ചെയ്യാൻ പോകണമെന്ന് ഓർമിപ്പിക്കാൻ വിളിച്ചതാ...."അവൻ ഫോൺ ബെഡിലേക്കിട്ട് കൊണ്ട് എണീറ്റു "ആഹ്.... അച്ഛാച്ഛനും കൊറേ ആയി ചോദിക്കുന്നു.... നീ എപ്പോഴാ എയർപോർട്ടിൽ പോണെന്ന്.... മോള് വരുന്നതിന്റെ സന്തോഷത്തിലാ പുള്ളി....

"അച്ഛമ്മ ബെഡിൽ ഇരുന്നുകൊണ്ട് പറഞ്ഞതും യുവ അവരെ ഉറ്റുനോക്കി "അച്ഛാച്ഛന് മാത്രമല്ല.... കൊച്ചുമോള് വരുന്നതിന്റെ സന്തോഷം അച്ഛമ്മേടെ മുഖത്തും കാണാനുണ്ട്...."അവൻ ടവ്വൽ എടുത്ത് തോളത്തിട്ട് കൊണ്ട് പറഞ്ഞതും അവർ ചിരിച്ചു.... "അത് പിന്നെ.... നേരിട്ട് ആദ്യമായി കാണുന്നതല്ലേ ഞാൻ എന്റെ കുട്ടിയെ...." ആ സ്ത്രീ പുഞ്ചിരിച്ചു "നീ പോയി ഫ്രഷ് ആയി വാ.... ഞാൻ ഫുഡ്‌ എടുത്ത് വെക്കാൻ അനിതയോട് പറയാം...."അതും പറഞ്ഞ് അച്ഛമ്മ പുറത്തേക്ക് പോയതും അവൻ ഡ്രസ്സും എടുത്ത് ബാത്ത്റൂമിലേക്ക് കയറി ഇവനാണ് യുവ എന്ന യുവരാജ്.... ഗൗരിയുടെ സഹോദരൻ ഗൗതമിന്റെ മൂത്തമകൻ.... യുവക്ക് ഒരു അനിയത്തി കൂടി ഉണ്ട്.... യാമിനി എന്ന യാമി.... ഗൗരിയുടെ അച്ഛൻ മാധവനും അമ്മ ഗിരിജയും യുവയും നാട്ടിലെ തറവാട്ടിലാണ് താമസം.... വീട്ടുകാര്യങ്ങൾ നോക്കാൻ അനിത എന്ന പെൺകുട്ടിയെ അച്ഛമ്മ നിർത്തിയിട്ടുണ്ട് യുവയുടെ പഠനം ഒക്കെ കഴിഞ്ഞ് ഈ അടുത്താണ് അവൻ കമ്പനി ഒക്കെ സ്റ്റാർട്ട്‌ ചെയ്ത് നാട്ടിൽ സെറ്റിലായത്.... യാമി അച്ഛനും അമ്മയ്ക്കും ഒപ്പം അമേരിക്കയിൽ പഠിക്കുവാണ്.... ജാനിയും ഗൗരിയും അവർക്കൊപ്പമായിരുന്നു താമസം ഒക്കെ....

ഇവിടുന്ന് പോയശേഷം ഗൗരി ജാനിക്ക് നല്ലൊരു ഡോക്ടറിന്റെ കൗൺസിലിങ് നൽകി അവളെ പഴേതിലും സ്ട്രോങ്ങ്‌ ആക്കി എടുക്കുകയാണ് ആദ്യം ചെയ്തത്.... ഗൗരി പറഞ്ഞ് വിശ്വസിപ്പിച്ച കഥകൾ ഡോക്ടറിന്റെ സഹായത്തോടെ ജാനിയുടെ മനസ്സിൽ ഒന്നുകൂടി ഊട്ടി ഉറപ്പിക്കാണും ഗൗരി മറന്നില്ല പുതിയ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട ജാനിയുടെ അറിവില്ലാതെ തന്നെ അവളുടെ ഐഡന്റിറ്റി തന്നെ ഗൗരി മാറ്റി..... അമേരിക്കയിൽ തന്നെ അവൾ പഠനം പൂർത്തിയാക്കി.... ഗൗരിയുടെ ജോലി സംബന്ധമായ ചില പ്രശ്നങ്ങൾ ജാനിയെ ബാധിച്ചു തുടങ്ങിയപ്പോഴാണ് അവളെ അവിടെ നിന്ന് മാറ്റി നിർത്താൻ ഗൗരി ചിന്തിച്ചു തുടങ്ങിയത്.... കേരളത്തിലോട്ട് അയക്കാൻ ഗൗരിക്ക് ഒട്ടും മനസ്സുണ്ടായിരുന്നില്ല.... കേരളത്തെ കുറിച്ചും തറവാടിനെ കുറിച്ചും ഒക്കെ യുവ ജാനിയോട് പൊലിപ്പിച്ചു പറഞ്ഞതോടെ പെണ്ണിന് കേരളത്തിലോട്ട് പോണമെന്നു ഒരേ വാശിയായി.... യുവയുടെ കമ്പനിയിൽ തന്നെ അവൻ അവൾക്കൊരു ജോബ് ഓഫർ ചെയ്തതോടു കൂടി പെണ്ണിന് വാശി കൂടി.... അവസാനം വേറെ വഴിയില്ലാതെ ഗൗരി സമ്മതിച്ചു കൊടുക്കുകയായിരുന്നു.... ഇങ്ങനെയാണ് ജാനി വീണ്ടും കേരളത്തിലോട്ട് എത്തുന്നത്....

അവളെ പിക്ക് ചെയ്യാനുള്ള ഡ്യൂട്ടി യുവക്കാണ് അവൻ ഫ്രഷ് ആയി ഇറങ്ങി ഡ്രെസ്സ് ചെയ്ത് താഴേക്ക് പോയി..... അപ്പോഴേക്കും അനിത ഫുഡ്‌ ഒക്കെ എടുത്ത് വെച്ചിരുന്നു "നീ ഓഫീസീലേക്കാണോ....?" ഹാളിൽ ഇരുന്ന് കോഫി കുടിക്കുന്നതിനിടയിൽ അച്ചാച്ഛൻ വിളിച്ചു ചോദിച്ചതും "ആഹ്.... ഓഫീസിൽ പോയിട്ട് സമയം ആകുമ്പോ എയർപോർറ്റിലേക്ക് പോവും...."അവൻ അതും പറഞ്ഞ് ഫുഡ്‌ കഴിക്കാനിരുന്നു "അച്ഛമ്മേ ഞാൻ ഇറങ്ങുവാ...."അവൻ കാറിന്റെ കീയും എടുത്ത് ഉമ്മറത്തേക്ക് നടക്കുന്നതിനിടയിൽ വിളിച്ചു പറഞ്ഞു "ആഹ്... സൂക്ഷിച് പോണേ...."അച്ഛമ്മ അകത്തു നിന്ന് വിളിച്ചു പറഞ്ഞതും അവൻ കാറും എടുത്ത് അവിടുന്ന് പോയി **** നല്ല വിശപ്പടിച്ചപ്പോഴാണ് ജാനി ഉറക്കം വിട്ടുണർന്നത്.... കണ്ണ് തുറന്ന് നോക്കുമ്പോൾ അവൾ റാവണിന്റെ തോളിൽ തല വെച്ച് കിടക്കുകയായിരുന്നു അതറിഞ്ഞപ്പോൾ അവൾ വേഗം അവനിൽ നിന്ന് വിട്ടു മാറി.... റാവൺ ഒന്നും സംഭവിക്കാത്ത ഭാവത്തിൽ ഫുഡ്‌ കഴിക്കുകയായിരുന്നു.... അത് കണ്ടതും അവൾ നീട്ടിയൊരു ശ്വാസം വലിച്ചു വിട്ടു.... അപ്പോഴേക്കും ഫുഡുമായി സ്റ്റാഫ് വന്നു ഫുഡ്‌ കണ്ടതും പിന്നൊന്നും നോക്കാതെ അവൾ കഴിപ്പ് തുടങ്ങി.... പണ്ടത്തെ പോലെയേ അല്ല.... അവളുടെ കഴിപ്പിന്റെ രീതി തന്നെ മാറി....

ആഹാരം കണ്ടിട്ടില്ലാത്ത പോലെ വാരി വലിച്ചു തിന്നുന്ന ജാനിയെ കണ്ട് റാവൺ തല കുടഞ്ഞു "നീയെന്താ മാസങ്ങളായി പട്ടിണി ആയിരുന്നോ 🙄...?" അവന് ചോദിക്കാതിരിക്കാനായില്ല "എന്താ....?"അവൾ വായിൽ ഫുഡ്‌ കുത്തി നിറച്ച് ഒരു വിധത്തിൽ ചോദിച്ചു "ന.... നതിങ് 🙄..." അവളുടെ കഴിപ്പ് കണ്ട് കണ്ണ് തള്ളി അവൻ നോട്ടം മാറ്റി അവൾ അവനെ മൈൻഡ് ചെയ്യാതെ അവളുടെ പണി തുടർന്നു.... അവൻ അപ്പോഴേക്കും ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞിരുന്നു.... ഫുഡുമായുള്ള അങ്കം ഒക്കെ കഴിഞ്ഞ് ജാനി സംതൃപ്തിയോടെ സീറ്റിലേക്ക് ഇരുന്നതും റാവൺ അവളെ ഉറ്റുനോക്കി.... "താനെന്താടോ ഇങ്ങനെ നോക്കുന്നെ.... ഇതുവരെ ലേഡീസിനെ കണ്ടിട്ടില്ലേ....?" അവന്റെ നോട്ടം കണ്ട് അവൾ ചോദിച്ചു അതിന് മറുപടി പറയാതെ അവൻ അവളെ നോക്കിക്കൊണ്ട് തന്നെ ആ ഹെഡ്സെറ്റ് എടുത്ത് ചെവിയിൽ വെച്ചു പിന്നെ അവളെ നോക്കി ചുണ്ട് കോട്ടി സീറ്റിലേക്ക് ചാരി ഇരുന്നു കണ്ണുകളടച്ചു അത് അവൾക്ക് തീരെ പിടിച്ചില്ല "എന്ത് സാധനാ ഇത്.... 🥴?" അവന്റെ പെരുമാറ്റം ഒക്കെ കണ്ട് അവൾ ആരോടെന്നില്ലാതെ ചോദിച്ചു.... പിന്നെ അവൾ അവനെ ശ്രദ്ധിക്കാനൊന്നും പോയില്ല വെറുതെ സീറ്റിലേക്ക് ചാരി കിടന്നു സമയം കളഞ്ഞു.....

അങ്ങനെ കിടന്നപ്പോൾ നാടിനെ കുറിച്ചുള്ള ചിന്തകൾ മനസ്സിലേക്ക് വന്നു.... മുത്തശ്ശിയെയും മുത്തശ്ശനെയും ഒക്കെ കാണാൻ പോകുന്നതിന്റെ സന്തോഷം അവളുടെ മനസ്സിനെ കുളിരണിയിപ്പിച്ചു കൊണ്ടേയിരുന്നു.... ******* ഫ്ലൈറ്റ് ലാൻഡ് ആയതും റാവൺ ജാനിയെ ഒന്ന് നോക്കി.... അവൾ നല്ല മയക്കത്തിലായിരുന്നു "ജാ...."അവളെ കുലുക്കി വിളിക്കാൻ വന്ന അവൻ എന്തോ ഓർത്ത പോലെ ഒന്ന് നിന്നു "Hey.... Wake up... Hello...."അവൻ തുടരെ തുടരെ വിളിച്ചതും ജാനി മടിയോടെ കണ്ണ് തുറന്നു "എന്താ....?" അവൾ കോട്ടുവാ ഇട്ട് ചോദിച്ചതും അവൻ ഒന്നും മിണ്ടാതെ അവിടുന്ന് പോയി.... അവൾ ചുറ്റും നോക്കിക്കൊണ്ട് എന്തോ ഓർത്തത് പോലെ ചാടി എണീറ്റ് അവിടുന്ന് ഓടി പിന്നെ അവൾ റാവണിനെ കണ്ടില്ല....എല്ലാം കഴിഞ്ഞ് ലഗേജ് ഒക്കെ എടുത്ത് അവൾ എയർപോർട്ടിന് പുറത്തിറങ്ങിയപ്പോൾ തന്നെ യുവയെ കണ്ടു "യുവീ...."അവൾ പരിസരം മറന്ന് ഓടിപ്പോയി അവനെ കെട്ടിപ്പിടിച്ചു "എടീ.... പിടി വിടടീ.... ഇത് അമേരിക്കയല്ല ഇന്ത്യ ആണ്.... 🙄" അവളെ പിടിച്ചു മാറ്റി യുവ അത് പറയുമ്പോൾ ദൂരെ കാറിൽ ഇരുന്ന് റാവൺ അവരെ തന്നെ നോക്കുകയായിരുന്നു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story