ജാനകീരാവണൻ 🖤: ഭാഗം 68

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

എല്ലാം കഴിഞ്ഞ് ലഗേജ് ഒക്കെ എടുത്ത് അവൾ എയർപോർട്ടിന് പുറത്തിറങ്ങിയപ്പോൾ തന്നെ യുവയെ കണ്ടു "യുവീ...."അവൾ പരിസരം മറന്ന് ഓടിപ്പോയി അവനെ കെട്ടിപ്പിടിച്ചു "എടീ.... പിടി വിടടീ.... ഇത് അമേരിക്കയല്ല ഇന്ത്യ ആണ്.... 🙄" അവളെ പിടിച്ചു മാറ്റി യുവ അത് പറയുമ്പോൾ ദൂരെ കാറിൽ ഇരുന്ന് റാവൺ അവരെ തന്നെ നോക്കുകയായിരുന്നു "ഓ അതിനിപ്പോ എന്താ..... ഞാൻ നിന്നെ ഹഗ് ചെയ്‌തെന്ന് കരുതി എന്ത് സംഭവിക്കാനാ....?" അവൾ അലസമായി ചോദിച്ചതും യുവയുടെ കണ്ണുകൾ ആർക്കോ വേണ്ടി ചുറ്റും തിരഞ്ഞു "എന്തും സംഭവിക്കാം.... നീ അങ്ങോട്ട് മാറി നിന്നേ...."യുവ അവളെ മാറ്റി നിർത്തി ലഗേജൊക്കെ കാറിൽ എടുത്ത് വെച്ചു ജാനി ചുണ്ട് കോട്ടി ഫ്രണ്ട് സീറ്റിലേക്ക് കയറി ഇതൊക്കെ റാവൺ പ്രത്യേകിച്ച് ഒരു ഭാവവും ഇല്ലാതെ നോക്കി ഇരുന്നു "ഡ്രൈവർ.... കാർ എടുക്ക്...."അവളിൽ നിന്ന് കണ്ണുകൾ പിൻവലിച്ചുകൊണ്ട് അവൻ ഡ്രൈവറോട് പറഞ്ഞതും അയാൾ കാർ മുന്നോട്ട് എടുത്തു ജാനി കാറിൽ കയറി ഇറക്കുമ്പോഴാണ് റാവണിന്റെ കാർ പാസ്സ് ചെയ്ത് പോകുന്നത് കണ്ടത്....

അവനാണെന്ന് മനസ്സിലായതും അവൾ കുറച്ചു നേരം അങ്ങോട്ട് തന്നെ നോക്കിയിരുന്നു "ആരെ വായിനോക്കി ഇരിക്കുവാടി....?"യുവ കാറിലേക്ക് കയറിക്കൊണ്ട് ചോദിക്കുമ്പോഴാണ് അവൾ റാവണിന്റെ കാറിൽ നിന്ന് നോട്ടം പിൻവലിച്ചത് "ഞാൻ അയാളെ പറ്റി ചിന്തിക്കുവായിരുന്നു...."അവൾ റാവണിന്റെ കാർ പോയ ഭാഗത്തേക്ക് നോക്കി പറഞ്ഞു "ആരെ പറ്റി....?"യുവ നെറ്റി ചുളിച്ചു "ആരാണെന്നൊന്നും എനിക്കറിയില്ല.... പക്ഷെ വല്യ പുള്ളി ആണെന്ന് തോന്നുന്നു.... അത് കൊണ്ട് തന്നെ നല്ല ജാഡയുള്ള കൂട്ടത്തിലാ...."അവൾ ചുണ്ട് കോട്ടി പറഞ്ഞു "അതിന് നിനക്ക് എന്താടി.... ഒരു ഫ്ലൈറ്റ് ആകുമ്പോൾ പല തരത്തിലുള്ള ആളുകളും ഉണ്ടാവും..... നീ എന്തിനാ അവരെ ഒക്കെ പറ്റി ചിന്തിക്കാൻ പോണേ....?" കാർ മുന്നോട്ടെടുത്തു കൊണ്ട് യുവ ചോദിച്ചു അതിന് മറുപടി ഒന്നും പറയാതെ അവൾ മുഖം വീർപ്പിച്ചു ഹെഡ്‌സെറ്റ് എടുത്ത് ചെവിയിൽ വെച്ച് പുറത്തേക്ക് നോക്കി ഇരുന്നു പുറം കാഴ്ചകളിൽ മുഴുകിയപ്പോൾ അവൾ പാട്ട് നിർത്തി വെച്ച് കാഴ്ചകൾ കണ്ടിരുന്നു ഓർമകളിൽ നിന്ന് നഷ്ടമായ കേരളത്തെ അവൾ നോക്കി കാണുകയായിരുന്നു.....

"ശരിക്കും അമേരിക്കയെക്കാളും ഒക്കെ ഭംഗി ഇന്ത്യക്കാ..... അവിടെ luxury ലൈഫ് ഒക്കെയെ ഉള്ളൂ.... ഭൂമിയുടെ ശരിക്കുള്ള ഭംഗി അറിയണമെങ്കിൽ ഇവിടെ തന്നെ വരണം.... 😍"പുഴയും മാലയും പച്ചപ്പ് നിറഞ്ഞ പാടങ്ങളും അരുവികളും ഒക്കെ അവളുടെ കണ്ണിന് കുളിർമയേകി "മതി വില്ലജിന്റെ ഭംഗി ആസ്വദിച്ചത്.... നീ ആന്റിയെ വിളിക്ക്.... കൊറേ ആയി എന്നെ വിളിക്കുന്നു....." അവൻ ഫോൺ എടുത്ത് ജാനിക്ക് നേരെ നീട്ടി അപ്പൊ തന്നെ ഗൗരിയുടെ കാളും വന്നു.... "ഹലോ.... ഡാ യുവാ.... എത്രയായി ഞാൻ കിടന്ന് വിളിക്കുന്നു.....? നിനക്ക് ഒന്ന് കാൾ അറ്റൻഡ് ചെയ്താൽ എന്താ.....? അവി എവിടെ....? നീ അവളെ പിക്ക് ചെയ്തോ....?" ജാനി കാൾ എടുത്ത ഉടനെ ഗൗരിയുടെ നിർത്താതെയുള്ള ചോദ്യം കേട്ട് ഒന്ന് ചിരിച്ചു "ഒന്ന് ശ്വാസം വിടമ്മാ 😅...." അളുടെ ശബ്ദം കേട്ടപ്പോഴാണ് ഗൗരിക്ക് ശ്വാസം നേരെ വീണത്.... "അവി.... നീ ആയിരുന്നോ..... യുവി കൃത്യ സമയത്ത് തന്നെ എത്തിയില്ലേ...."അത് കേട്ടതും യുവ ഫോൺ വാങ്ങിക്കൊണ്ട് കാർ നിർത്തി "എത്തിയില്ലെങ്കിൽ ആന്റി എനിക്ക് ഇരിക്കപൊറുതി തരില്ലല്ലോ....

അതുകൊണ്ട് കൃത്യസമയത്ത് തന്നെ എത്തി..... സംശയം ഉണ്ടെങ്കിൽ പുന്നാര മോളോട് തന്നെ ചോദിക്ക്...."യുവ അത് പറഞ്ഞതും ജാനി ഗൂഢമായി ചിരിച്ചു "നൊണയാമ്മാ..... കൃത്യസമയത്ത് തന്നെ ഞാൻ വന്നു.... മണിക്കൂർ ഒന്ന് കഴിഞ്ഞിട്ടാ ഇവൻ വന്നത്..... അത് വരെ ഞാൻ ഒറ്റക്ക് അവിടെ കാത്ത് നിൽക്കുവായിരുന്നു.... ☹️" ജാനി പറയുന്നത് കേട്ട് യുവ വായും പൊളിച്ചിരുന്നു "യുവീ.... 🧐" ഗൗരിയുടെ നീട്ടിയുള്ള വിളി കേട്ടതും യുവ അവളെ നോക്കി കണ്ണുരുട്ടി "എടീ കള്ളീ..... നീ അല്ലേടി ലേറ്റ് ആയി വന്നത്.... എന്നിട്ടിപ്പോ കഥ ഇറക്കുന്നോ.... എന്റെ ആന്റി ഇവളെ വിശ്വസിക്കരുത്..... വന്ന് വന്ന് നാക്കെടുത്താൽ നുണയെ പറയൂ.... കുട്ടി പിശാഷ്.... 😬" അവൻ അവളെ നോക്കി പല്ല് കടിച്ചു "നുണ പറഞ്ഞന്നോ.... ഞാനോ 😟?" ജാനി "മര്യാദക്ക് സത്യം പറഞ്ഞോ..... ഇല്ലേൽ എന്റെ കമ്പനിയിൽ നിനക്ക് ജോലിയും ഇല്ല ഒരു മണ്ണാങ്കട്ടയും ഇല്ല...."യുവ ഭീഷണി സ്വരത്തിൽ പറഞ്ഞതും ജാനി ഞെട്ടി "ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.... നീ അത് സീരിയസ് ആക്കിയോ.... 😁?" അവൾ ഇളിച്ചോണ്ട് ചോദിച്ചതും അവൻ നാവ് കടിച്ചു "അവീ....?"

ഗൗരി ഗൗരവത്തോടെ വിളിച്ചതും "സുമ്മ.... Joke joke.... 😁" അവൾ ഇളിയോടെ പറഞ്ഞതും ഗൗരി ഒന്ന് അമർത്തി മൂളി "ദേ ഞാനില്ലെന്ന് കരുതി കുരുത്തക്കേട് ഒന്നും കാണിച്ചു മുത്തശ്ശനെയും മുത്തശ്ശിയെയും ബുദ്ധിമുട്ടിക്കരുത്.... അടങ്ങി ഒതുങ്ങി ഇരുന്നോണം.... ഇല്ലെങ്കിൽ അടുത്ത ഫ്ലൈറ്റിന് ഞാനങ് വരും...." ഗൗരി ഗൗരവത്തോടെ പറഞ്ഞു "കുരുത്തക്കേട് കാണിക്കാനോ.... ഞാനോ.... 😟...?" ജാനി അയ്യോ പാവം ചമഞ്ഞു "കൂടുതൽ അഭിനയിക്കല്ലേ..... ഇവിടുന്ന് മാറി നിൽക്കാൻ പറ്റാത്ത സാഹചര്യം ആയിപോയി... ഇവിടുത്തെ പ്രശ്നം ഒക്കെ ഒന്ന് സെറ്റ് ആയാൽ ഞാൻ അങ്ങ് വരുന്നുണ്ട്...."ഗൗരി പറഞ്ഞത് കേട്ട് ജാനിയുടെ മുഖം ഒരു പോക്കങ് പോയി "ഏയ്യ് വേണ്ടമ്മാ.... അമ്മ അവിടെ തന്നെ നിന്നോ..... ഞാൻ മര്യാദക്ക് നടന്നോളാം....." ജാനി "എനിക്ക് നിന്ന അത്ര വിശ്വാസം പോരാ.... എന്റെ അച്ഛനേം അമ്മേം നിന്റെ കൂടെ വിശ്വസിച്ചു നിർത്താനുള്ള ധൈര്യം എനിക്കില്ല മോളെ...." ഗൗരി പറയുന്നത് കേട്ട് യുവ ചിരിച്ചു.... ജാനി മുഖം വീർപ്പിച്ചു "Trust me മ്മാ.... ☹️" ജാനി കൊഞ്ചാലോടെ പറഞ്ഞു "വെച്ചിട്ട് പോ പെണ്ണെ...." ഗൗരി "ഇങ്ങോട്ട് വിളിച്ചിട്ട് എന്നോട് വെച്ചിട്ട് പോകാനോ..... വേണേൽ അമ്മ വെച്ചിട്ട് പൊയ്ക്കോ...." അവൾ പറയുന്നത് കേട്ട് ഗൗരി ചിരിച്ചു "മം ശരി.... ഞാൻ പറഞ്ഞു വിട്ടതൊന്നും മറക്കണ്ട....

ഒറ്റക്ക് എങ്ങോട്ടും പോകരുത്.... പരിചയമില്ലാത്തവർ ഒക്കെ സംസാരിക്കാൻ വന്നാൽ വാചകമടിക്കാൻ ഒന്നും നിൽക്കരുത്..... കേൾക്കുന്നുണ്ടോ നീ....?" അവൾ മറുപടി ഒന്നും പറയുന്നില്ലെന്ന് കണ്ട് ഗൗരി എടുത്ത് ചോദിച്ചു "ഞാനെന്താ വല്ല നിധിയും ആണോ.... ഇങ്ങനെ സൂക്ഷിക്കാൻ....?"അവൾ നീരസത്തോടെ ചോദിച്ചു "തർക്കുത്തരത്തിന് മാത്രം ഒരു കുറവും ഇല്ല..... ഞാനങ് വരട്ടെ.... ശരിയാക്കി തരാം...." ഗൗരി പറഞ്ഞു "വോ 😒..." ജാനി "മ്മ് ശരി വെച്ചോ.... Bye....Love you...." ഗൗരി "Hate you.... 😒" ജാനി അത് പറഞ്ഞതും ഗൗരി ചിരിച്ചുകൊണ്ട് ഫോൺ വെച്ചു "എന്നാടാ ഇളിക്കുന്നെ....?"യുവ ചിരിക്കുന്നത് കണ്ട് അവൾ കണ്ണുരുട്ടി "ഒന്നുല്ലേ...."അതും പറഞ്ഞു അവൻ കാർ മുന്നോട്ടെടുത്തു ജാനി കൈയും കെട്ടി പുറത്തേക്ക് നോക്കിയിരുന്നു ******** "ചേച്ചീ....." ചെടി നനച്ചു കൊണ്ടിരിക്കുമ്പോഴാണ് പരിചിതമായ ആ ശബ്ദം മാനസ കേട്ടത്..... തിരിഞ്ഞു നോക്കിയപ്പോൾ പ്രതീക്ഷിച്ച പോലെ നന്ദു ആയിരുന്നു..... "ആരിത്.... നന്ദൂട്ടിയോ..... വാ...."മാനസ പുഞ്ചിരിയോടെ അവളെ വിളിച്ചു.... നന്ദു കുറെ നേരം ആ പുഞ്ചിരി നോക്കി നിന്നു അത് കണ്ട് മാനസ പൈപ്പ് ഓഫ്‌ ചെയ്ത് അവളുടെ അടുത്തേക്ക് നടന്നു "നീ എന്താ എന്നെ ഇങ്ങനെ നോക്കണേ....?"മാനസ പുഞ്ചിരി വിടാതെ ചോദിച്ചതും നന്ദു അവളെ കെട്ടിപിടിച്ചു

"ചേച്ചിക്ക് ഈയിടയായി വന്ന മാറ്റത്തെ കുറിച് ഓർക്കുവായിരുന്നു....." നന്ദു പറയുന്നത് കേട്ട് മാനസ ചിരിച്ചു..... "എന്താണ് ചേച്ചിയും അനിയത്തിയും കൂടി.....?" ഇള അങ്ങോട്ട് വന്ന് കൊണ്ട് ചോദിച്ചതും നന്ദു മാനസയിൽ നിന്ന് വിട്ട് നിന്നു "ഞാൻ ചേച്ചിക്കുണ്ടായ മാറ്റത്തെ കുറിച് പറയുവായിരുന്നു..... മുൻപൊക്കെ ആരോടും ചിരിക്കാതെ.... ആരോടും മിണ്ടാതെ എപ്പോഴും എന്തെങ്കിലും ചിന്തിച് ഈ ആശ്രമത്തിന്റെ ഒരു മൂലക്ക് ഒതുങ്ങി കൂടിയ ആളാ.... കണ്ടില്ലേ ഇപ്പൊ.... എപ്പോഴും മുഖത്ത് ഒരു ചിരി ഉണ്ടാവും..... ഇവിടുത്തെ എല്ലാ കാര്യങ്ങളും ഓടി നടന്നാ ചെയ്യുന്നേ..... ഇതിന്റെ എല്ലാ ക്രെഡിറ്റും ഇളേച്ചിക്കാ..... Thank you...." അവൾ ഇളയെ കെട്ടിപിടിച്ചു പറഞ്ഞതും ഇള അവളുടെ തലയിൽ തലോടി "താങ്ക്സ് ഒന്നും പറയണ്ട നന്ദു..... മാനസയെ സുഖപ്പെടുത്തണമെന്ന് നിങ്ങളെപ്പോലെ ഞാനും ആഗ്രഹിച്ചിരുന്നു..... ഈ ആശ്രമവും ഇവിടുത്തെ ചികിത്സയും മാനസക്ക് ഗുണം ചെയ്യുമെന്ന് ഉറപ്പുണ്ടായിരുന്നു എനിക്ക്..... അതുകൊണ്ട് തന്നെയാ ഈ മൂന്ന് വർഷക്കാലം പ്രതീക്ഷ കൈ വിടാതിരുന്നത്..... ഇങ്ങനൊരു മാനസയെ തിരിച്ചു തരാൻ വേണ്ടിയാണ് ഈ മൂന്ന് വർഷത്തെ കാത്തിരുപ്പ് ദൈവം നമുക്ക് തന്നത്..... "ഇള നന്ദുവിനെ അടർത്തി മാറ്റി പറഞ്ഞു "അപ്പൊ ഇനി എന്നാ വീട്ടിലേക്ക് വരുന്നേ.....

വികാസേട്ടൻ ഭാര്യയെയും കാത്ത് അവിടെ ഇരിപ്പാണെന്ന് മറക്കണ്ട...."നന്ദു കളിയായി ചോദിച്ചതും അവൾ മടിയോടെ ഇളയെ നോക്കി "അതിനൊക്കെ സമയം ഉണ്ട് നന്ദൂട്ടി.... ഈ ആശ്രമത്തിനോടും ഇവിടുത്തെ അന്തേവാസികളോടും എന്നുന്നേക്കുമായി യാത്ര പറഞ്ഞ് ഇറങ്ങേണ്ടതല്ലേ.... അതിന് ഇത്തിരി സമയം എടുക്കും.... അത് വരെ കാത്തിരിക്കാൻ നിന്റെ വികാസേട്ടനോട് പറയ്....."മാനസയുടെ തോളിൽ ചേർത്ത് പിടിച്ചു പറഞ്ഞതും അവൾ പുഞ്ചിരിയോടെ മുഖം താഴ്ത്തി "അയ്യോടാ.... എന്റെ ചേച്ചിക്ക് നാണം വന്നോ....?" നന്ദു കളിയാക്കി കൊണ്ട് മാനസയുടെ കവിളിൽ പിടിച്ചു വലിച്ചതും മാനസ അവളെ കൈക്ക് ഒരു നുള്ള് കൊടുത്തു "നിനക്ക് ജോലി കിട്ടിയെന്ന് കുഞ്ഞൻ പറഞ്ഞല്ലോ.... എന്നാ ജോയിൻ ചെയ്യുന്നേ....?" വിഷയം മാറ്റാനെന്ന പോലെ മാനസ ചോദിച്ചു "നാളെ പോണം ചേച്ചി..... എനിക്ക് ഈ ജോലിക്ക് ഒന്നും പോകാൻ താല്പര്യം ഇല്ല..... പിന്നെ ഏട്ടത്തിയെ കാണാൻ വേണ്ടി മാത്രാ ഏട്ടനോട് വാശി പിടിച്ചു സമ്മതിപ്പിച്ചത്....." അവർക്കൊപ്പം അകത്തേക്ക് നടന്നുകൊണ്ട് നന്ദു പറഞ്ഞു "ജാനിയുടെ കാര്യത്തിൽ എന്ത് ചെയ്യാനാ നിന്റെ പ്ലാൻ....?" ഇള ചോദിച്ചു "എന്ത് ചെയ്തിട്ടായാലും ഏട്ടനെയും ഏട്ടത്തിയെയും ഒരുമിപ്പിച്ചേ പറ്റൂ....."അവൾ അത് പറഞ്ഞതും മാനസ അവളെ ചേർത്ത് പിടിച്ചു അകത്തേക്ക് കൊണ്ട് പോയി *******

"ആഹ്....."അലർച്ച കേട്ടാണ് വികാസ് വിക്രമിന്റെ മുറിയിലേക്ക് ഓടി വന്നത് അപ്പൊ നിലത്ത് വീണു കിടക്കുന്ന വിക്രമിനെ കണ്ട് വികാസ് അവന്റെ അടുത്തേക്ക് പോയി അവനെ താങ്ങി എണീപ്പിച്ചു ബെഡിലേക്കിരുത്തി "വോക്കിങ് സ്റ്റിക്ക് ഇല്ലാതെ നടക്കരുതെന്ന് എത്ര പറഞ്ഞാലും നീ കേൾക്കില്ലേ വിക്രം...?"വികാസ് ശാസനയുടെ സ്വരത്തിൽ ചോദിച്ചു വിക്രം ഒന്നും മിണ്ടിയില്ല.... അവന്റെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന നിസ്സംഗത കണ്ട് വികാസ് അവന്റെ അടുത്തിരുന്നു "ഡാ.... എന്താടാ.... എന്താ നിന്റെ പ്രശ്നം.....?"അവന്റെ തലയിൽ തലോടി വികാസ് ചോദിച്ചതും വിക്രം തലയുയർത്തി നോക്കി ശേഷം അവന്റെ കാലുകളിലേക്കും...... ആ ആക്‌സിഡന്റിന് ശേഷം തലക്കുണ്ടായ ക്ഷതത്തിൽ കൈകാളുകളുടെ ചലനശേഷി നഷ്ടപ്പെട്ടിരുന്നെങ്കിലും ചികിത്സയിലൂടെ പതിയെ പതിയെ മാറ്റങ്ങൾ കണ്ട് തുടങ്ങിയിരുന്നു അപ്പോഴും വലതു കാലിന്റെ ശേഷിക്കുറവ് അത് പോലെ തന്നെ തുടർന്നു..... ആക്‌സിഡന്റിൽ വലത് കാലിന് ക്ഷതമേറ്റിരുന്നു നിസ്സാരമായി അവഗണിച്ച ആ ക്ഷതത്തിന്റെ വ്യാപ്തി കാലക്രമേണ കൂടി വന്നു.... ചികിത്സയിലൂടെ കൈകൾക്കും കാലിനും ചലനശേഷി വീണ്ടെടുക്കാൻ സാധിച്ചെങ്കിലും വലത് കാലിലെ സ്വാധീനക്കുറവ് കാരണം അവന് സ്വയം നടക്കുന്നത് പ്രയാസകരമായി ഇപ്പൊ വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് അവൻ നടക്കുന്നത്....

ആ ആക്സിഡന്റ്റിന് ശേഷം വിക്രം ആരുടേയും കണ്മുന്നിലേക്ക് പോകാറില്ല ചെയ്ത് കൂട്ടിയ തെറ്റുകളുടെ കുറ്റബോധം അവനെ ആ വീടിനുള്ളിൽ തന്നെ ഒതുങ്ങി കൂടാൻ പ്രേരിപ്പിച്ചു "വിക്രം....." വികാസിന്റെ വിളി കേട്ടാണ് അവൻ ചിന്തകളിൽ നിന്നുണർന്നത് "എനിക്കറിയാം..... നിന്റെ മനസ്സിൽ ഇപ്പോ എന്താണെന്ന്..... നന്ദുവിനോട് ഞാൻ സംസാരിക്കാം വിക്രം..... നിന്റെ തെറ്റുകൾ ക്ഷമിച്ചു നിന്നെ വീണ്ടും സ്നേഹിക്കാൻ അവൾക്ക് കഴിയും.... എനിക്കറിയാം അവളെ....." വികാസ് അത് പറഞ്ഞതും വിക്രം കൈകൊണ്ട് തടഞ്ഞു "വേണ്ട ഏട്ടാ....."വിക്രം പറഞ്ഞതും വികാസ് അവനെ ഉറ്റു നോക്കി "വേണ്ടാന്ന് പറഞ്ഞത് നന്ദുവിനെ ഇഷ്ടമല്ലാഞ്ഞിട്ടോ അവളോടൊപ്പം ജീവിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടോ അല്ല...." വിക്രം ഒന്ന് നിർത്തി.... വികാസ് സംശയത്തോടെ അവനെ നോക്കി "നന്ദുവിനെ ഞാനിന്ന് സ്നേഹിക്കുന്നുണ്ട്..... ഈ ലോകത്ത് മാറ്റാരെക്കാളും മറ്റെന്തിനെക്കാളും എനിക്ക് നന്ദു പ്രീയപ്പെട്ടതാണ്..... പക്ഷെ ഞാൻ അവളെ അർഹിക്കുന്നില്ല അവളുടെ സ്നേഹം കിട്ടാൻ മാത്രം യോഗ്യനല്ല ഞാൻ.....! ഒരിക്കൽ എന്നെ ജീവന് തുല്യം സ്നേഹിച്ചവളാ നന്ദു.... അന്ന് മറ്റൊരുത്തിയുടെ വാക്ക് കേട്ട് ആ സ്‌നേഹത്തെ ഞാൻ അവഹേളിച്ചു.... അപമാനിച്ചു ആ ഹൃദയം കുത്തി നോവിച്ചു..... ഇത്രയൊക്കെ ചെയ്തിട്ടും റോഡിൽ മരണത്തെ മുന്നിൽ കണ്ട് കിടന്ന എന്നെ രക്ഷിക്കാൻ അവൾ വന്നു തോൽപ്പിച്ചു കളഞ്ഞു ഏട്ടാ അവളെന്നെ...."

വിക്രമിന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണ് നീര് നിലത്തേക്ക് വീണു "അതാ ഞാൻ പറഞ്ഞത് വിക്രം.... അവൾക്ക് നിന്നോട് ക്ഷമിക്കാൻ പറ്റും വിക്രം..... ഞാൻ സംസാരിക്കാം അവളോട്...."വികാസ് "വേണ്ട ഏട്ടാ.... എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ഇനിയും അവളെ വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല ഏട്ടാ..... ഒന്ന് നേരെ നിൽക്കാൻ പോലും കഴിവില്ലാത്ത എന്നെ പോലൊരുത്തൻ അവൾക്ക് ചേരില്ല.... എന്നെ പോലൊരു നീചൻ അല്ല അവൾക്ക് പാതിയാകേണ്ടത്..... അവൾക്ക് വേണ്ടി പിറന്നവനെ RK അവളുടെ മുന്നിൽ എത്തിക്കും.... എനിക്കുറപ്പാ.... "വിക്രം വരണ്ട ചിരിയോടെ പറഞ്ഞു "അപ്പോ നീയിനി എന്ത് ചെയ്യും.... എന്താ നിന്റെ ഉദ്ദേശം.....?" വികാസ് അവന്റെ മുന്നിൽ വന്ന് നിന്ന് ചോദിച്ചു "എന്റെ ജീവിതം തകർത്ത ഒരുത്തി ഇല്ലേ..... എന്നെ ചതിച്ചു എന്നെ ഈ അവസ്ഥയിലാക്കിയവൾ..... അവളുടെ പതനം..... അതിന് വേണ്ടിയാണ് ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത്...."അത് പറയുമ്പോൾ വിക്രമിന്റെ കണ്ണിൽ പക എരിയുകയായിരുന്നു ******* "മുത്തശ്ശ.... മുത്തശ്ശി....."കാറിൽ നിന്ന് ഓടി ഇറങ്ങിയ ജാനി ഉമ്മറത്തിരിക്കുന്നവരെ കണ്ട് അങ്ങോട്ട് ഓടി രണ്ട് പേരും അവളെ ചേർത്ത് പിടിച്ചു തുരുതുരാ ഉമ്മ വെച്ചു "ആഹാ ആരിത്.... മുത്തശ്ശന്റെ അവിമോൾക്ക് സുഖല്ലേ....?"മുത്തശ്ശൻ അവളെ കെട്ടിപിടിച്ചു ചോദിച്ചതും മുത്തശ്ശി അവളുടെ തലയിൽ തലോടി "സുഖാ മുത്തശ്ശ...."അവൾ അയാളുടെ കവിളിൽ പിച്ചി പറഞ്ഞു "ഫോണിൽ കാണുന്നതിനേക്കാൾ നേരിട്ട് കാണാനാ ചന്തം..." മുത്തശ്ശി അവളുടെ കവിളിൽ തലോടി പറഞ്ഞത് അവൾക്കങ് സുഗിച്ചു

"ചക്കര മുത്തശ്ശി.... ഉമ്മാ...."അവൾ മുത്തശ്ശിയുടെ കവിളിൽ പിടിച്ചു ഒരുമ്മ കൊടുത്തു "എന്തിനാ മോള് ഈ മുടിയൊക്കെ മുറിച്ചു കളഞ്ഞേ..... ഇപ്പൊ ആണ്പിള്ളേരെ പോലെ ഉണ്ട് കാണാൻ...."തോളൊപ്പമുള്ള അവളുടെ മുടിയിൽ തഴുകി അവർ ചോദിച്ചതും "ഇതൊക്കെ ഇപ്പഴ്ത്തെ ട്രെൻഡാ മുത്തശ്ശി....."അവൾ അവരെ നോക്കി കണ്ണിറുക്കി "നീ മോളെ വാതിൽക്കൽ തന്നെ നിർത്തി ചോദ്യം ചെയ്യുവാണോ..... മോള് വാ...." മുത്തശ്ശൻ അവളെ അകത്തേക്ക് വിളിച്ചതും "ഡീ..... ഇനി ഈ ലഗേജ് ഒക്കെ എടുക്കാൻ നിന്റെ അമ്മാവൻ വരുവോ.... 😠" അവൾ അകത്തേക്ക് പോകുന്നത് കണ്ട് യുവ ദേഷ്യത്തിൽ ചോദിച്ചു "അമ്മാവൻ വരൂല...... അതോണ്ട് തൽക്കാലം അമ്മാവന്റെ മോൻ അതൊക്കെ എടുത്ത് വാ.... "അവൾ അതും പറഞ്ഞു കൂളായി അകത്തേക്ക് പോകുന്നത് കണ്ട് യുവ കണ്ണുരുട്ടി "ഞാനാരാടി നിന്റെ ജോലിക്കാരനോ....?"അവന്റെ അലർച്ച കേട്ട് മുത്തശ്ശി തിരിച്ചു വന്നു "ഓ നീ കിടന്ന് അലറണ്ട..... ബാഗ് ഒക്കെ ഞാൻ അനിതയെ കൊണ്ട് എടുപ്പിച്ചോളാം....."മുത്തശ്ശി അത് പറഞ്ഞതും അവൻ ബാഗ് ഒക്കെ എടുത്ത് അകത്തേക്ക് കൊണ്ട് വന്ന് ഇട്ടുകൊണ്ട് അവന്റെ റൂമിലേക്ക് കയറിപ്പോയി......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story