ജാനകീരാവണൻ 🖤: ഭാഗം 69

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

മുത്തശ്ശി..... എനിക്ക് വിശക്കുന്നു....."ഫ്രഷ് ആയ ഉടനെ വിളിച്ചു കൂവി സ്റ്റെയർ ഇറങ്ങി വരുന്ന ജാനിയെ കണ്ട് ചിരിച്ചുകൊണ്ട് മുത്തശ്ശി അവളെ പിടിച്ചു കഴിക്കാൻ ഇരുത്തി അപ്പോഴേക്കും അനിത ഫുഡ്‌ ഒക്കെ കൊണ്ട് വെച്ചു "യുവീ..... യുവീ..... കഴിക്കാൻ എടുത്ത് വെച്ചിട്ടുണ്ട്....."മുത്തശ്ശി മുകളിലേക്ക് നോക്കി വിളിക്കുമ്പോഴേക്കും ജാനി തീറ്റി തുടങ്ങിയിരുന്നു മുത്തശ്ശനും യുവയും ഒരുമിച്ചാണ് വന്നിരുന്നത് "എന്ത് തീറ്റയാടി.... ഇതൊന്നും ആരും കൊണ്ട് പോവില്ല.... 🙄?" വന്നിരുന്ന ഉടനെ യുവ പറഞ്ഞു "കേട്ട് കേട്ട് മടുത്ത അവിഞ്ഞ കോമഡിയാ..... പുതിയത് എന്തേലും ഉണ്ടങ്കിൽ പറ....." ഫുഡ്‌ വായിൽ കുത്തി നിറച്ചുകൊണ്ട് അവൾ പറഞ്ഞതും യുവ അവളുടെ തലക്കിട്ടു ഒന്ന് കൊടുത്ത് കഴിപ്പ് തുടങ്ങി "എങ്ങനെ ഉണ്ട് മോളെ ഫുഡ്‌ ഒക്കെ....."മുത്തശ്ശി അവളെ തലോടി ചോദിച്ചതും "ഉഫ്.... No words മുത്തശ്ശി..... അസാധ്യ ടേസ്റ്റ്...."അവൾ കഴിക്കുന്നതിനിടയിൽ പറഞ്ഞതും മുത്തശ്ശനും മുത്തശ്ശിയും ചിരിച്ചു കഴിച്ചു എണീറ്റതും അനിത അവളുടെ റൂം ഒന്ന് കൂടി സെറ്റ് ആക്കി പുതപ്പ് ഒക്കെ എടുത്ത് വെച്ചു ജാനി അകത്തേക്കു ചെന്നതും അനിത ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി "ഒറ്റക്ക് കിടക്കാൻ പേടിയൊന്നും ഇല്ലല്ലോ....?"

മുത്തശ്ശൻ മുത്തശ്ശിക്കൊപ്പം അങ്ങോട്ട് വന്നുകൊണ്ട് ചോദിച്ചതും "ഏയ്യ് ഇല്ല മുത്തശ്ശ.... "അവൾ ബെഡിലേക്ക് വീണു കൊണ്ട് പറഞ്ഞു "എന്നാൽ മോള് ഉറങ്ങിക്കോ.... യാത്രാ ക്ഷീണം കാണും...."അതും പറഞ്ഞു മുത്തശ്ശൻ അവൾക്കൊരു ഉമ്മ കൊടുത്തു.... പിന്നെ മുത്തശ്ശിയും "ഗുഡ് നൈറ്റ്‌...."ജാനി അത് പറഞ്ഞതും രണ്ട് പേരും പുഞ്ചിരിയോടെ ലൈറ്റ് ഓഫ്‌ ചെയ്ത് പുറത്തേക്കിറങ്ങി ****** "എന്താടി നിന്റെ മുഖം കടന്നല് കുത്തിയത് പോലെ....?"അതിരാവിലെ സുഖമായി കിടന്നുറങ്ങിയ ജാനിയെ കുത്തിപ്പൊക്കി ഓഫിസിലേക്ക് കൊണ്ട് പോകുന്നതിനിടയിൽ യുവ ചോദിച്ചു "എന്റെ ഉറക്കം കളഞ്ഞിട്ട് ചോദിക്കുന്നത് കേട്ടില്ലേ....?"അവൾ കണ്ണുരുട്ടി "നിന്റെ ഉറക്ക പ്രാന്തൊക്കെ മാറ്റി വെക്ക്..... ഇന്റർവ്യൂവിന് ഇരിക്കുമ്പോ പ്ലെസന്റായിട്ട് വേണം ഇരിക്കാൻ...." യുവ പറയുന്നത് കേട്ട് ഞെട്ടി "ഇന്റർവ്യൂവോ.... 🙄?" അവൾ ഞെട്ടലോടെ അവനെ നോക്കി "ആഹ്.... ഇന്റർവ്യൂ.... എന്തേ.... കേട്ടിട്ടില്ലേ....?" യുവ പുരികം പൊക്കി ചോദിച്ചു "നീ എനിക്ക് ആൾറെഡി ജോബ് തന്നതല്ലേ ഇനിയെന്തിനാ ഒരു ഇന്റർവ്യൂ.... അതും നിന്റെ സ്വന്തം കമ്പനിയിൽ.... 🙄?" അവൾ സംശയത്തോടെ ചോദിച്ചു "ഇന്റർവ്യൂ ചെയ്യുന്നത് ഞാനല്ല.... എന്റെ പാർട്ണർ ആണ്..... ഞാനും എന്റെ ഫ്രണ്ടും കൂടി പാർട്ണർഷിപ്പിൽ ആണ് ബിസിനസ് തുടങ്ങിയത്...."

അവൻ പറയുന്നത് കേട്ട് അവൾ നെറ്റി ചുളിച്ചു "എന്നിട്ട് നീ ഇത് ഞങ്ങളോടൊന്നും പറഞ്ഞില്ലല്ലോ....?"ജാനി "അതൊക്കെ വലിയ കഥയാ.... വഴിയേ നിനക്ക് മനസായിക്കോളും..... അത് വരെ ഇതൊന്നും ആന്റിയോട് പറയണ്ട.... Got it....?" അവൻ ഗൗരവത്തോടെ ചോദിച്ചതും അവൾ തലയാട്ടി അപ്പോഴേക്കും കാർ ഓഫിസിന് മുന്നിൽ എത്തി.... "ഞാൻ പാർക്ക്‌ ചെയ്തിട്ട് വരാം..... നീ പോയി ഇന്റർവ്യൂ അറ്റൻഡ് ചെയ്.... ടെൻഷൻ ഒന്നും വേണ്ട.... പേരിനൊരു ഇന്റർവ്യൂ.... That's all..." യുവ അത് പറഞ്ഞതും "അല്ലേലും ആർക്കാ ടെൻഷൻ.... 🥴"എന്നും പറഞ്ഞു അവൾ അകത്തേക്ക് കയറിപ്പോയി അത് കണ്ട് ചിരിച്ചുകൊണ്ട് യുവ കാർ പാർക്ക്‌ ചെയ്യാൻ പോയി കാർ പാർക്ക്‌ ചെയ്ത് അവൻ ഇറങ്ങിയതും ആരെയോ പോയി ഇടിച്ചു ഇടിച്ച ഉടൻ അയാളുടെ കൈയിൽ ഇരുന്ന പേപ്പേഴ്സ് ഒക്കെ തെറിച്ചു താഴെ വീണു "ഡോ.... എവിടെ നോക്കിയാടോ നടക്കുന്നെ..... 😬?" നന്ദു താഴെ വീണു കിടക്കുന്ന അവളുടെ സർട്ടിഫിക്കറ്റ് ഒക്കെ നോക്കി യുവയോട് ചൂടായി "ഇത് ഞാനല്ലേ ചോദിക്കേണ്ടത്... 🙄?"അവൻ തിരിച്ചു ചോദിച്ചു "ഓരോന്ന് ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താനായിട്ട്....."

അവൻ പറയുന്നതൊന്നും ശ്രദ്ധിക്കാതെ അവൾ സർട്ടിഫിക്കറ്റ് ഒക്കെ പെറുക്കി എടുത്തു ശരിക്കും മിസ്റ്റേക്ക് അവളുടെ ഭാഗതാണെന്ന് അറിഞ്ഞിട്ടും അവൻ അവൾക്കൊപ്പം കുനിഞ്ഞു താഴെ കിടന്നതൊക്കെ എടുത്ത് അവൾക്ക് കൊടുത്തു അവളത് വാങ്ങി ഒരു താങ്ക്സ് പോലും പറയാതെ പോകുന്നത് കണ്ട് യുവ തല കുടഞ്ഞു കൊണ്ട് അവിടുന്ന് പോയി ***** ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ അവിടുത്തെ സ്റ്റാഫ് കാണിച്ചു കൊടുത്ത ക്യാബിൻ ലക്ഷ്യമാക്കി ജാനി നടന്നു "May i come in....?" അവൾ വിനയത്തോടെ ഡോറിൽ നോക്ക് ചെയ്തു "Yes.... Come in...." അകത്തു നിന്ന് ഗൗരവം നിറഞ്ഞ പെർമിഷൻ കിട്ടിയതും അവൾ ഡോർ തുറന്ന് അകത്തേക്ക് കയറി അവിടെ ഒരു ഫയലിൽ നോക്കി ചെയറിൽ ചാരി ഗൗരവത്തോടെ ഇരിക്കുന്ന റാവണിനെ കണ്ട് അവൾ ഞെട്ടി "താനോ....??" അവൾ ഞെട്ടലോടെ ചോദിച്ചു "Sit...."

അവൾ ചോദിക്കുന്നത് കേൾക്കാത്ത മട്ടിൽ അവൻ അവളോട് പറഞ്ഞുകൊണ്ട് ഫയൽ ടേബിളിൽ വെച്ച് ടേബിളിൽ കൈയൂന്നി അവളെ നോക്കി "താനല്ലേ....ഇന്നലെ ഫ്ലൈറ്റിൽ വെച്ച്....?" അവൾ അവന് നേരെ സംശയത്തോടെ വിരൽ ചൂണ്ടി "Show me your certificates...." അവൾ പറയുന്നത് കേൾക്കാത്ത ഭാവത്തിൽ അവൻ അവൾക്ക് നേരെ കൈ നീട്ടി അത് കണ്ട് ജാനി ചെയറിൽ കയറി ഇരുന്ന് അവനെ സൂക്ഷിച്ചു നോക്കി "ഇത് അയാള് തന്നെയാ.... "അവൾ ആരോടെന്നില്ലാതെ പറഞ്ഞു "What... 🙄?" റാവൺ "തനിക്ക് എന്നെ ഓർമയില്ലേ.... 👀?" ജാനി "No....!"അവൻ ഗൗരവത്തോടെ പറഞ്ഞു "ശരിക്കും തനിക്ക് ഓർമ ഇല്ലേ.... 🧐?" ജാനി "Nonsense..... Who are you.... 🙄?" റാവൺ .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story