ജാനകീരാവണൻ 🖤: ഭാഗം 70

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"Show me your certificates...." അവൾ പറയുന്നത് കേൾക്കാത്ത ഭാവത്തിൽ അവൻ അവൾക്ക് നേരെ കൈ നീട്ടി അത് കണ്ട് ജാനി ചെയറിൽ കയറി ഇരുന്ന് അവനെ സൂക്ഷിച്ചു നോക്കി "ഇത് അയാള് തന്നെയാ.... "അവൾ ആരോടെന്നില്ലാതെ പറഞ്ഞു "What... 🙄?" റാവൺ "തനിക്ക് എന്നെ ഓർമയില്ലേ.... 👀?" ജാനി "No....!"അവൻ ഗൗരവത്തോടെ പറഞ്ഞു "ശരിക്കും തനിക്ക് ഓർമ ഇല്ലേ.... 🧐?" ജാനി "Nonsense..... Who are you.... 🙄?" റാവൺ അത് കേട്ട് ജാനിയുടെ കണ്ണ് മിഴിഞ്ഞു "ഇനി എനിക്ക് ആള് മാറിയതാവോ....? ഏയ്യ്.... ഇത് അയാള് തന്നെയാ...." ജാനി മനസ്സിൽ ചിന്തിച്ചു "Excuse me....?" അവൻ അവൾക്ക് നേരെ വിരൽ ഞൊടിച്ചു "താൻ എന്തിനാ ഇങ്ങോട്ട് വന്നത്....?" അവൻ ടേബിളിൽ കൈയൂന്നി അവളെ നോക്കി "ഇ.... ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ അല്ലെ.... 🙄?" ജാനി "Then show me your certificates....." അവൻ ഗൗരവത്തോടെ പറഞ്ഞതും ജാനി കൈയിൽ ഇരുന്ന ഫയൽ അവന് നേരെ നീട്ടി അവനാ ഫയൽ തുറന്ന് അതിലേക്ക് കണ്ണോടിച്ചു "Avni Nandha....." അവളുടെ ബയോ ഡാറ്റയിലെ പേരിൽ അവന്റെ കണ്ണുകളുടക്കി Marritial status സിംഗിൾ ആണെന്ന് കണ്ടതും അവൻ ബാക്കി നോക്കാതെ ഫയൽ ദേഷ്യത്തിൽ അടച്ചു.... ആ ശബ്ദം കേട്ട് മറ്റെങ്ങോ നോക്കിയിരുന്ന ജാനി ഞെട്ടി അവനത് കാര്യമാക്കാതെ അവളോട് കുറച്ച് ചോദ്യങ്ങൾ ചോദിച്ചു.....

അതിനൊക്കെ ക്ലിയർ ആയ മറുപടി കൊടുത്ത് ജാനി സ്കോർ ചെയ്തു "Mm okay.... ജോയിൻ ചെയ്തോളു....."അവൻ അതും പറഞ്ഞു ഫോണും എടുത്ത് അവിടുന്ന് പുറത്തേക്ക് ഇറങ്ങിപ്പോയി "കാണാൻ എന്ത് സുന്ദരൻ..... പറഞ്ഞിട്ടെന്താ ഒടുക്കത്തെ ജാഡയാ....."അവൾ ഫയലും എടുത്ത് പുറത്തേക്ക് ഇറങ്ങിക്കൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞതും ആരോ വന്ന് അവളുമായി കൂട്ടി മുട്ടി നന്ദു ആയിരുന്നു അത് "എവിടെ നോക്കിയാ....." നന്ദു തല ഉഴിഞ്ഞുകൊണ്ട് ദേഷ്യത്തിൽ ചോദിക്കാൻ വന്നെങ്കിലും ജാനിയെ കണ്ടതും അവൾ പാതിയിൽ നിർത്തി "Sorry..... ഞാൻ ഫയൽ നോക്കി വന്നതുകൊണ്ട് ശ്രദ്ധിച്ചില്ല...." ജാനി പറഞ്ഞു.... എന്നാൽ നന്ദു ജാനിയെ തന്നെ കണ്ണും വിടർത്തി നോക്കി നിൽക്കുകയായിരുന്നു ജാനിയിൽ വന്ന മാറ്റം അവളെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്..... ഒപ്പം വർഷങ്ങക്ക് ശേഷം കണ്ടതിന്റെ സന്തോഷവും..... "Heloii...."ജാനി വിരൽ ഞൊടിച്ചു വിളിച്ചതും നന്ദു ഞെട്ടിക്കൊണ്ട് അവളെ നോക്കി "Sorry.... ഞാൻ ശ്രദ്ധിക്കാതെ.... വന്നപ്പോൾ.... കൂട്ടി മുട്ടി.... യതാ...." നന്ദുവിലെ പരവേഷം കണ്ട് ജാനിയുടെ നെറ്റി ചുളിഞ്ഞു "എന്തിനാ sorry.... എന്റെ ഭാഗത്താണ് മിസ്റ്റേക്ക്..... Sorry...." ജാനി ചെറു ചിരിയോടെ പറഞ്ഞു.... "ഏയ്യ് സോറി ഒന്നും വേണ്ട ഏട്ടത്...."എന്തോ ഓർത്തത് പോലെ നന്ദു ഒന്ന് നിർത്തി.....

എന്നിട്ട് ജാനിയെ നോക്കി.... അവളത് ശ്രദ്ധിച്ചില്ലെന്ന് കണ്ടതും നന്ദു നീട്ടി ഒന്ന് ശ്വാസം വലിച്ചു വിട്ടു "Miss. Avanthika....?" ഒരു സ്റ്റാഫ്‌ അങ്ങോട്ട് വന്ന് വിളിച്ചതും നന്ദു അവരെ നോക്കി "ബോസ്സ് വിളിക്കുന്നുണ്ട്..... അകത്തേക്ക് പൊയ്ക്കോളൂ.... അതാണ് ക്യാബിൻ...."അവർ മറ്റൊരു ക്യാബിൻ ചൂണ്ടി പറഞ്ഞതും നന്ദു ജാനിയെ നോക്കി "ഓഹ്.... ഇന്റർവ്യൂ ആണോ.... All the best...." ജാനി അവൾക്ക് കൈ കൊടുത്തതും നന്ദു ആവേശത്തോടെ തിരിച്ചും കൈ കൊടുത്തു ശേഷം സ്റ്റാഫ്‌ കാണിച്ചു കൊടുത്ത ക്യാബിനിലേക്ക് നടന്നു..... പേരിന് ഒരു ഇന്റർവ്യൂ ആണെന്ന് റാവൺ പറഞ്ഞെങ്കിലും എന്തോ ഒരു ടെൻഷൻ അവൾക്ക് ഉണ്ടായിരുന്നു ഡോർ തുറന്ന് അകത്തു നോക്കിയപ്പോൾ അവിടെ ഇരിക്കുന്ന യുവയെ കണ്ട് അവൾ ഞെട്ടി "ഇതാണോ ബോസ്സ്.... 🤥?" അവൾ മനസ്സിൽ ചിന്തിച്ചു കൊണ്ട് ഡോറിനിടയിലൂടെ തലയിട്ട് അകത്തേക്ക് നോക്കി യുവ ടേബിളിൽ ഇരിക്കുന്ന ഫയലിൽ കണ്ണും നട്ടിരിക്കുകയായിരുന്നു..... അവൻ ടേബിളിൽ ഇരുന്ന സ്മൈലി ബോൾ എടുത്ത് കൈയിൽ ഇട്ട് ഞെക്കുന്നത് കണ്ട് അവൾ അവിടെ തന്നെ നിന്ന് നോക്കി യുവയുടെ കണ്ണുകൾ അപ്പോഴും മുന്നലിരിക്കുന്ന ഫയലിൽ ആയിരുന്നു "ഒളിഞ്ഞു നോട്ടം അത്ര നല്ല ശീലം ഒന്നും അല്ല.... Miss. Avanthika....." ഫയലിൽ നിന്ന് കണ്ണെടുക്കാതെ യുവ പറയുന്നത് കേട്ട് അവൾ ഞെട്ടി..... അപ്പോഴും അവൻ ബോൾ കൈയിൽ വെച്ച് ഞെക്കുന്നുണ്ട് "Get in...."

തലയുയർത്തി അവളെ നോക്കിക്കൊണ്ട് യുവ പറഞ്ഞതും അവന്റെ ആ നോട്ടത്തിന് മുന്നിൽ അവളങ്ങ് ചൂളിപ്പോയി "Come....."അവൻ ഫയൽ അടച്ചു വെച്ച് അവളെ നോക്കിയതും നന്ദു അരിച്ചരിച്ചു വന്ന് ചെയറിൽ ഇരുന്നു "ഇരിക്കാൻ ഞാൻ പറഞ്ഞോ.... 🤨?" യുവ ഗൗരവത്തോടെ ചോദിക്കുന്നത് കേട്ട് നന്ദു നാണം കെട്ട് എണീറ്റ് നിന്നു "Mm.... Okay sit..." അവൻ അത് പറഞ്ഞതും നന്ദു അവനെ നോക്കി പല്ല് ഞെരിച്ചു "Certificates....??" അവൾ ഇരുന്നതും അവൻ ചോദ്യഭാവത്തിൽ അവളെ നോക്കി..... അത് കണ്ട് അവൾ സർട്ടിഫിക്കറ്റൊക്കെ അവന് നേരെ നീട്ടി.... യുവ അത് വാങ്ങി അതിലേക്ക് കണ്ണോടിച്ചു "YUVARAJ..."ടേബിളിൽ ഇരുന്ന നെയിം ബോർഡിൽ അവളുടെ കണ്ണുകളുടക്കി "ഓഹ്.... അപ്പൊ ഇവനാണ് ലവൻ......"റാവൺ പറഞ്ഞു കേട്ട ഈ പേര് ഓർത്തെടുത്തു കൊണ്ട് അവൾ ചിന്തിച്ചു യുവ ഡീറ്റൈൽ ആയിട്ട് അവളെ ഫയൽ പഠിക്കുന്നത് കണ്ട് അവൾക്ക് ബോറടിച്ചു ബോറടി മാറ്റാൻ അവൾ അവന്റെ നെയിം ബോർഡ് കൈയിൽ എടുത്ത് തിരിച്ചും മറിച്ചും നോക്കാൻ തുടങ്ങി ഇതറിഞ്ഞതും യുവ പതിയെ തല ചെരിച്ചു അവളെ നോക്കി..... അവൾ അവനെ ശ്രദ്ധിക്കാതെ അത് തിരിച്ചും മറിച്ചും നോക്കുന്നത് കണ്ടതും യുവ അത് പിടിച്ചു വാങ്ങി മാറ്റി വെച്ചു "Idiot....."അവളെ നോക്കി കണ്ണുരുട്ടി പറഞ്ഞതും നന്ദു അതിനെ പുച്ഛിച്ചു തള്ളി യുവ അത് മൈൻഡ് ചെയ്യാതെ അവന്റെ ജോലി തുടർന്നു.... കുറച്ച് കഴിഞ്ഞപ്പോ നന്ദുന് വീണ്ടും ബോറടിച്ചു....

അവൾ ടേബിളിന് മുകളിൽ വെച്ചിരുന്ന പേപ്പർ വെയിറ്റ് എടുത്തതും യുവ വൃത്തിയിൽ അടുക്കി വെച്ചിരുന്ന കുറെ പേപ്പേഴ്സ് ഒക്കെ പറന്നു പോയി "Omg.... 🙊" അത് കണ്ട് നന്ദു ഞെട്ടി ശബ്ദം കേട്ട് യുവ തല ചെരിച്ചു നോക്കിയതും നിലത്ത് അവിടെ ഇവിടെയായി കിടക്കുന്ന പേപ്പേഴ്സ് കണ്ട് ദേഷ്യത്തോടെ നന്ദുവിനെ നോക്കി "എന്താ ഇത്.....?"അവൻ ചാടി എണീറ്റ് നന്ദുവിനെ തുറിച്ചു നോക്കി "പേപ്പർ പറന്ത് പോച്ച്.... 🤥" നന്ദു പറയുന്നത് കേട്ട് അവൻ പല്ല് ഞെരിച്ചു "പോയി പെറുക്കി എടുക്കെടി.... 😤"അവൻ ഒച്ച എടുത്തതും നന്ദു ഓടിപ്പോയി അതൊക്കെ വാരി കൂട്ടി കൊണ്ട് വന്നു അവൾ ഓർഡറിൽ ഇരുന്ന പേപ്പേഴ്സ് ഒക്കെ ഡിസ്ഓർഡർ ആക്കി കൊണ്ട് വെച്ചത് കണ്ട് യുവക്ക് കലിയിളകി "Sorry..... ഇപ്പോ ശരിയാക്കി തരാം....."എന്ന് പറഞ്ഞ് നന്ദു ധൃതിയിൽ അത് ഓർഡറിൽ എടുത്ത് വെക്കാൻ നോക്കി ധൃതി കൂടി ടേബിളിൽ ഇരുന്ന ഇങ്ക് ബോട്ടിൽ കൈ തട്ടി ആ പേപേഴ്സിന്റെ മുകളിലേക്ക് വീണ് അതൊക്കെ നാശമായിപ്പോയി പണി പാളിയെന്ന് കണ്ടതും നന്ദു ഇടം കണ്ണിട്ട് യുവയെ നോക്കി..... "Get out....."യുവ ഒറ്റ അലർച്ചയായിരുന്നു.... നന്ദു അടുത്ത സെക്കന്റിൽ ക്യാബിന് പുറത്തെത്തി "Nonsense....."അവൾ പോയതും അവൻ നടുവിന് കൈ കൊടുത്തു പുലമ്പി "സാർ.... 😁 എന്റെ സർട്ടിഫിക്കറ്റ്സ് ഒക്കെ.....?" ഡോറിന് ഇടയിലൂടെ തല അകത്തേക്ക് ഇട്ടിട്ട് ഇളിച്ചോണ്ട് നിൽക്കുന്ന നന്ദുവിനെ കണ്ടതും അവൻ പല്ല് ഞെരിച്ചു "Get lost.... 😡"

അവളെ സർട്ടിഫിക്കറ്റ് ഒക്കെ എടുത്ത് അവൾക്ക് നേരെ എറിഞ്ഞുകൊണ്ട് അവൻ അലറിയതും അവളത് ക്യാച്ച് എടുത്ത് ജീവനും കൊണ്ട് ഓടി അതോടെ യുവ ഒന്ന് നിശ്വസിച്ചു കൊണ്ട് ചെയറിലേക്ക് ചാരി ഇരുന്നു വാതിൽക്കൽ കൈയും കെട്ടി നിൽക്കുന്ന റാവണിനെ കണ്ടതും യുവ നേരെ ഇരുന്നുകൊണ്ട് അവനെ തുറിച്ചു നോക്കി അതിന്റെ അർത്ഥം മനസ്സിലായെന്ന വണ്ണം ചെറു ചിരിയോടെ റാവൺ അകത്തേക്ക് വന്ന് അവന്റെ മുന്നിൽ വന്നിരുന്നു "യുവാ...."റാവൺ എന്തോ പറയാൻ വന്നതും യുവ കൈ കൊണ്ട് തടഞ്ഞു..... "ഇപ്പൊ ഇവിടുന്ന് ഇറങ്ങിപ്പോയ സാധനമാണ് നിന്റെ പെങ്ങളെന്ന് പറയാൻ ആണെങ്കിൽ വേണ്ടാ.... നടക്കില്ല.... " യുവ തീർത്തു പറഞ്ഞു..... റാവൺ ചിരിച്ചു "ഒരു ഓഫീസ് ആണെന്ന് പോലും നോക്കാതെ കൊച്ചു പിള്ളേരെ പോലെ ബീഹെവ് ചെയ്തത് കണ്ടില്ലേ.... അവി ഒക്കെ ഇതിനേക്കാൾ ബെറ്റർ ആണ്..... എവിടുന്ന് കിട്ടിയെടാ നിനക്ക് ഇത് പോലൊരു പെങ്ങളെ....?" അവൻ പല്ല് കടിച്ചു ചോദിക്കുന്നത് കേട്ട് റാവൺ ചിരിച്ചു "എന്നാലും ഇതിനെയാണല്ലോ നീ എന്റെ തലയിൽ കെട്ടി വെക്കാൻ നോക്കുന്നേന്ന് ഓർക്കുമ്പോ...." യുവ കണ്ണുരുട്ടി "I'm sure Yuvaa.... എന്റെ നന്ദു നിനക്ക് ഒരു പെർഫെക്ട് പാർട്ണർ തന്നെ ആയിരിക്കും...."

അവൻ ചെറു ചിരിയോടെ പറഞ്ഞു "ഉവ്വ.... എനിക്ക് പറ്റിയ പാർട്ണർ ആണെന്ന് ഞാനിപ്പോ കണ്ടതാണല്ലോ...." യുവ കണ്ണുരുട്ടി..... റാവൺ ചിരിച്ചു.... "നീ വാ.... അവൾ നിന്റെ പിഎ ആയിട്ട് ഇന്ന് തന്നെ ചാർജ് എടുക്കട്ടെ...." റാവൺ എണീറ്റ് കൊണ്ട് പറഞ്ഞതും യുവ ഞെട്ടി "അത് വേണോ.... 🙄?" യുവ "വേണം.... നീ വാ.... "റാവൺ അവനെയും കൂട്ടി നന്ദുവിന്റെ അടുത്തേക്ക് പോയി ********** "എന്തായി..... ഇന്റർവ്യൂ നന്നായിട്ട് അറ്റൻഡ് ചെയ്തോ.....?" നന്ദുവിനെ കണ്ടതും ജാനി പുഞ്ചിരിയോടെ ചോദിച്ചു "ഇന്റർവ്യൂ കുളമായി..... പക്ഷെ ജോലി കിട്ടും..... അത് ഉറപ്പാ.....😌" നന്ദു ജാനിയുടെ അടുത്തേക്ക് നടന്ന് കൊണ്ട് പറഞ്ഞു "അതെങ്ങനെ....?" ജാനി നെറ്റി ചുളിച്ചു "ആഹ് അതങ്ങനാ...." നന്ദു ചിരിച്ചു "നമ്മടെ ഇന്റർവ്യൂ എന്തായി....?" നന്ദു തിരിച്ചു ചോദിച്ചു "മ്മ്.... നന്നായിരുന്നു.... ജോലി കിട്ടി.... ജോയിൻ ചെയ്തു.... അതും ആ കാലന്റെ പിഎ ആയിട്ട്.... 🥴" ജാനി പറയുന്നത് കേട്ട് നന്ദുവിന് ചിരി വന്നു.... പക്ഷെ അവളത് ഉള്ളിൽ ഒതുക്കി "കാലനോ....?" നന്ദു മനസ്സിലാവാത്ത ഭാവത്തിൽ ചോദിച്ചു "ആന്നേ.... നമ്മടെ ബോസ്സ്..... ആ RK..... അങ്ങേര്ടെ ഒരു മുടിഞ്ഞ ജാഡ.... 🥴 എനിക്ക് ഇമ്മാതിരി ഷോ ഒന്നും കണ്ണിന് പിടിക്കത്തില്ല..... പിന്നെ അത്രേം നേരം എങ്ങനെയോ പിടിച്ചിരുന്നതാ....."

ജാനി പണ്ടത്തെ പോലെ ഫ്രീ ആയി സംസാരിക്കുന്നത് കണ്ട് നന്ദുവിന്റെ ചുണ്ടിൽ പുഞ്ചിരി തത്തി പേര് പോലും അറിയാത്ത ഒരു വ്യക്തിയോട് സംസാരിക്കുന്ന യാതൊരു അപരിചിതത്വവും തനിക്ക് തോന്നുന്നില്ല എന്നത് ജാനിയെയും അമ്പരപ്പിച്ചിരുന്നു "എനിക്ക് തന്നോട് സംസാരിക്കുമ്പോ ഒരു പ്രത്യേക ഫീൽ തോന്നുന്നു...."ജാനി പെട്ടെന്ന് പറയുന്നത് കേട്ട് നന്ദു പ്രതീക്ഷയോടെ അവളെ നോക്കി "എന്ത് ഫീൽ....?" ആ ചോദ്യത്തിൽ പ്രതീക്ഷ നിറഞ്ഞിരുന്നു "അതറിയില്ല.... പക്ഷെ തന്നെ ആദ്യമായിട്ടാ ഞാൻ കാണുന്നെ..... അതിന്റെ യാതൊരു അപരിചിതത്വവും എനിക്ക് ഫീൽ ചെയ്യുന്നില്ല...."ജാനി പറയുന്നത് കേട്ട് നന്ദു പുഞ്ചിരിച്ചു "തനിക്ക് അങ്ങനെ തോന്നിയോ....?" ജാനി അവളോട് ചോദിച്ചു നന്ദു തല കുലുക്കി "ഇനി വല്ല മൂഞ്ജന്മ ബന്ധവും ഉണ്ടായിരിക്കോ ആവോ.... 😅?" ജാനി കളിയായി പറഞ്ഞത് കേട്ട് നന്ദു വിളറിയ ചിരിയോടെ അവളെ നോക്കി "മൂഞ്ജന്മ ബന്ധം അല്ല ഏട്ടത്തി.... ഈ ജന്മത്തിൽ തന്നെ ഉള്ള ബന്ധമാ..... ഞാനും ഏട്ടത്തിയും കൂട്ടുകാരികളെപ്പോലെ.... കൂടെപ്പിറപ്പുകളെപ്പോലെ ജീവിച്ച ഓർമ്മകൾ ഇന്ന് ഏട്ടത്തിയുടെ മനസ്സിൽ ഇല്ല.... എല്ലാം ഏട്ടത്തി മറന്നിരിക്കുന്നു..... എല്ലാം മറന്ന് ഏട്ടത്തി ഈ നാട് വിട്ടു പോയപ്പോ എന്റെ ചങ്ക് പറിഞ്ഞു പോകുന്ന വേദനയായിരുന്നു എനിക്ക്.....

പക്ഷെ എന്റെ ഏട്ടൻ എനിക്കൊരു വാക്ക് തന്നു..... ഒരു ദിവസം ഏട്ടത്തിയെ എന്റെ കണ്മുന്നിൽ എത്തിക്കും... അത് വരെ കാത്തിരിക്കാൻ..... കാത്തിരുന്നു.... നീണ്ട മൂന്ന് വർഷങ്ങൾ..... ഏട്ടൻ പറഞ്ഞ വാക്കും പാലിച്ചു ഏട്ടത്തി എന്റെ മുന്നിൽ എത്തി..... ഏട്ടൻ എത്തിച്ചു..... ഇനി എന്റെ ടേൺ ആണ് ഏട്ടത്തി..... ഏട്ടത്തിയുടെ മനസ്സിൽ നിന്ന് മാഞ്ഞു പോയ ഞങ്ങളുടെ ഓരോരുത്തരുടെയും മുഖങ്ങൾ ഞാൻ വീണ്ടും ആ മനസ്സിൽ വരക്കും.... ഓർമകളെ തിരിച്ചു കൊണ്ട് വരും..... അവ്നിയിൽ നിന്ന് ഞങ്ങടെ മാത്രമായ ജാനകിയിലേക്കുള്ള ദൂരം ഇനി വളരെ കുറവാണ്....."ജാനിയെ തന്നെ നോക്കിക്കൊണ്ട് നന്ദു മനസ്സിൽ ചിന്തിച്ചു "അവന്തിക എന്നാല്ലേ പേര്....?" ജാനി അത് ചോദിച്ചതും നന്ദു മറുപടി പറയാതെ എന്തോ ചിന്തിച്ചിരിക്കുന്നത് കണ്ട് അവൾ മുഖം ചുളിച്ചു "Heloii.... ഞാൻ ചോദിച്ചത് കേട്ടില്ലേ.....?" ജാനി മുഖത്തിന്‌ നേരെ കൈ വീശിയപ്പോഴാണ് നന്ദു ചിന്തകളിൽ നിന്ന് മുക്തയായത് "ഏഹ്ഹ്.... എന്താ....?" നന്ദു "പേര് എന്താന്നാ ചോദിച്ചേ...." ജാനി പുഞ്ചിരി വിടാതെ പറഞ്ഞു അത് കേട്ട് നന്ദു ഒന്ന് ചിരിക്കാൻ ശ്രമിച്ചു "നന്ദു.... സോറി.... അവന്തിക "അവൾ പറഞ്ഞു "നന്ദു.... അത് മതി.... നൈസ് നെയിം...."ജാനി ചിരിച്ചു "ഞാൻ അവ്നി.... "ജാനി നന്ദുവിന് നേരെ കൈ നീട്ടി

"അവ്നി നന്ദ...."അത് കേട്ടതും നന്ദു ചെറുതായി ചിരിച്ചുകൊണ്ട് അവൾക്ക് കൈ കൊടുത്തു "വീട്ടിൽ ആരൊക്കെ ഉണ്ട്.....?"ജാനിയാണ് അത് ചോദിച്ചത് "അമ്മ മൂന്ന് ഏട്ടന്മാരും പിന്നെ ഒരു ചേച്ചിയും..... ചേച്ചി മാരീഡ് ആണ്...." നന്ദു പറഞ്ഞു "അപ്പോ അച്ഛൻ....?" ജാനി നെറ്റി ചുളിച്ചു "മരിച്ചു.....'നന്ദു ഒറ്റവാക്കിൽ ഉത്തരം ഒതുക്കി "എനിക്കും അച്ഛനില്ല..... നിന്നെ പോലെ വലിയ ഫാമിലി ഒന്നും എനിക്കില്ല..... ഞാനും അമ്മയും..... അതാണ് എന്റെ ഫാമിലി....." ജാനി പറയുന്നത് കേട്ട് നന്ദു ഒന്ന് ചിരിക്കാൻ ശ്രമിച്ചു "വലിയൊരു ഫാമിലി തന്നെ ഏട്ടത്തിക്ക് ഉണ്ടെന്ന് ഏട്ടത്തി അറിയുന്നില്ലല്ലോ...... ഇപ്പോഴും ഏട്ടത്തിക്ക് വേണ്ടി കാത്തിരിക്കുകയാണ്...."നന്ദു മനസ്സിൽ പറഞ്ഞു "അവന്തികാ....." റാവണിന്റെ ഗൗരവം നിറഞ്ഞ വിളി കേട്ട് രണ്ട് പേരും എണീറ്റ് നിന്നു "You are appointed....."റാവൺ അത് പറഞ്ഞതും ഇപ്പൊ എങ്ങനെ ഉണ്ടെന്ന മട്ടിൽ നന്ദു ജാനിയെ നോക്കി.... "യുവയുടെ പിഎ പോസ്റ്റിലേക്കാണ് അവന്തികയെ അപ്പോയിന്റ് ചെയ്യുന്നത്...." അത് കേട്ട് നന്ദുവിന്റെ മുഖത്തെ ചിരി മാഞ്ഞു അവൾ യുവയെ നോക്കിയതും അവൻ ഗൗരവം വിടാതെ കൈയും കെട്ടി അവളെ നോക്കി നിൽക്കുന്നുണ്ട് "അത് വേണോ....👀?" യുവ ചോദിച്ച അതെ ചോദ്യം തന്നെ അവളും ചോദിച്ചു "വേണം....." റാവൺ തീർത്തു പറഞ്ഞു "മ്മ്.... ശരിന്നാ.....🤥"എന്നും പറഞ്ഞ് നന്ദു തിരിഞ്ഞു നടന്നതും "അതെ.... അങ്ങോട്ടല്ല..... ഇങ്ങോട്ട്....."യുവ അവന്റെ ക്യാബിൻ ചൂണ്ടി പറഞ്ഞതും നന്ദു ചുണ്ട് ചുള്ക്കി റാവണിനെ നോക്കി "ചെല്ല്....."

അവളെ നോട്ടം കണ്ട് റാവൺ പറഞ്ഞതും അവൾ ചുണ്ടും ചുളുക്കി യുവയുടെ ക്യാബിനിലോട്ട് പോയി റാവൺ അത് കണ്ട് ക്യാബിനിലോട്ട് പോകാൻ തുനിഞ്ഞതും മുന്നിൽ നിൽക്കുന്ന ജാനിയെ കണ്ട് ഒന്ന് നിന്നു "എന്താ.... 🙄?" അവളെ കണ്ട് അവൻ ചോദിച്ചു "ഒന്നുല്ല...." അവള് ചുമല് കൂച്ചി "Then... Get lost.... 🙄" അതും പറഞ്ഞ് അവൻ അവന്റെ വഴിക്ക് പോയി "ഇതെന്ത് സാധനാടാ...."അവൻ പോയതും ജാനി യുവയോട് ചോദിച്ചു "അവന്റെ നേച്ചർ അങ്ങനെയാടി...." യുവ അവൾക്ക് നേരെ നടന്നു കൊണ്ട് പറഞ്ഞതും അവള് ചുണ്ട് കോട്ടി "ഓ പിന്നെ നേച്ചർ.... ഇത് ജാഡയാ..... വെറും ജാഡ....."അത് കേട്ട് യുവ ചിരിച്ചു "നീ ചെല്ല്.... അവന്റെ ക്യാബിനിൽ തന്നെയാ നിന്റെ ടേബിൾ..... All the best....." അവൻ അവൾക്ക് കൈ കൊടുത്തു "ആ all the best ൽ എന്തോ അപായസൂചന ഉണ്ടല്ലോ....?" ജാനി അവനെ ചൂഴ്ന്ന് നോക്കിയതും അവൻ ചിരിച്ചു കൊണ്ട് അവിടുന്ന് പോയി യുവ പോയതും ജാനി നീട്ടി ഒന്ന് ശ്വാസം വലിച്ചു വിട്ട് റാവണിന്റെ ക്യാബിനിലേക്ക് പോയി "May i come in sir....?" അവൾ ഡോറിൽ മുട്ടി "Come in...."അവൻ ലാപിലേക്ക് നോക്കി പെർമിഷൻ കൊടുത്തതും അവൾ അകത്തു കയറി അവളെ ടേബിളിൽ പോയി ഇരുന്നു അവന്റെ ടേബിളിന് അടുത്തായിട്ട് തന്നെയാണ് അവളുടെ ടേബിളും

"ഇത് പടിക്ക്..... ഡ്യൂട്ടിയെ കുറിച് ഒരു ഐഡിയ കിട്ടും...."ഒരു ഫയൽ അവൾക്ക് നേരെ നീട്ടിക്കൊണ്ട് അവൻ പറഞ്ഞതും അവളത് വാങ്ങി റാവൺ അവന്റെ ജോലിയിലേക്ക് തിരിഞ്ഞതും ജാനി ആ ഫയൽ പഠിക്കാൻ തുടങ്ങി.... റാവൺ ഇടക്ക് നോക്കിയപ്പോ അവൾ ഫയലിൽ കണ്ണും നട്ട് ഇരിക്കുന്നത് കണ്ട് അവൻ അവിടുന്ന് എണീറ്റ് പുറത്തേക്ക് പോയി ******** യുവ ക്യാബിനിലേക്ക് കയറി ചെല്ലുമ്പോൾ നന്ദു അവളുടെ ചെയറിൽ ഇരുന്ന് അങ്ങോട്ടും ഇങ്ങോട്ടും നീങ്ങി കളിക്കുവായിരുന്നു..... അത് കണ്ട് യുവ വാതിൽക്കൽ തന്നെ നിന്നു "ലാല ലാല ലാലാ ലാല ലാലലാ..... ലാല ലാല ലാലാ ലാല ലാലലാ....."ലവൾ കസേരയിൽ ഇരുന്ന് കറങ്ങുന്നതിനിടയിൽ മൂളി യുവ കൈയും കെട്ടി അവളെ അടിമുടി നോക്കി നന്ദു കസേരയോടെ കറങ്ങി വന്ന് നിന്നത് യുവക്ക് അഭിമുഖമായിട്ടാണ് യുവയെ കണ്ടതും അവള് വേണോ വേണ്ടയോ എന്നാ മട്ടിൽ ഒന്ന് ഇളിച്ചു കൊടുത്തു "കഴിഞ്ഞോ....?" യുവ ഗൗരവത്തിൽ ചോദിച്ചു "ഉം 😁...." നന്ദു "ആ ഫയൽ പഠിച്ചായിരുന്നോ നീ.....?"വീണ്ടും ഗൗരവം "ഫയലോ..... ഏത് ഫയൽ....?"അവളത് ചോദിച്ചു തീരും മുന്നേ അവൻ അകത്തേക്ക് വന്ന് അവളുടെ ടേബിളിൽ ഇരുന്ന ഫയൽ എടുത്ത് പൊക്കി കാണിച്ചു "ഓ ഇതോ..... ഇത് എനിക്ക് പഠിക്കാനുള്ളതായിരുന്നോ....😲.?" അവളുടെ ചോദ്യം കേട്ട് അവൻ ഒന്ന് കടുപ്പിച്ചു നോക്കി "ചതിച്ചതാ എന്നെ..... സ്കൂളിൽ നന്നായിട്ട് പഠിച്ചാൽ കോളേജ് അടിച്ചു പൊളിക്കാമെന്ന് പറഞ്ഞ് ആദ്യം പറ്റിച്ചു.....

കോളേജിൽ ചെന്നപ്പോ ഇരട്ടി സിലബസ്..... കോളേജ് നന്നായി പഠിച്ചു പാസ്സ് ആയാൽ നല്ല ജോലി ഒക്കെ ആയി സെറ്റിലായി സുഖായിട്ട് ജീവിക്കാം എന്ന് പറഞ്ഞു..... അപ്പൊ ഞാനും സന്തോഷിച്ചു ഇപ്പൊ ഇവിടെ വന്നപ്പോ ദേ വീണ്ടും പഠിത്തം..... ചതിച്ചതാ.... 🥲😩" നന്ദു പറയുന്നത് കേട്ട് യുവക്ക് കലിയിളകി "Nonsense..... എന്നാൽ ഇങ്ങോട്ട് വന്നതെന്തിനാ..... നിനക്ക് വീട്ടിൽ തന്നെ ഇരുന്നാൽ പോരായിരുന്നോ....?" യുവ അവളെ തുറിച്ചു നോക്കി "ഞാൻ വീട്ടിൽ ഇരുന്നാൽ എനിക്ക് ഏട്ടത്തിയെ ഇയാള് എന്റെ വീട്ടിൽ കൊണ്ട് വന്ന് കാണിച്ചു തരുവോ.... 😏?" അവള് ചുണ്ട് കോട്ടി ചോദിക്കുന്നത് കേട്ട് യുവ പല്ല് ഞെരിച്ചു "ഡീ..... "അവൻ ദേഷ്യം കടിച്ചമർത്തി വിളിച്ചു "D അല്ല E..... ഒന്ന് പോടോ..... "നന്ദു അതും പറഞ്ഞു ചെയറിൽ ഇരുന്നോ "അവന്തികാ....." അവൻ അലറി "ഹലോയ്..... അധികം ഒച്ച വെക്കണ്ട..... ഞാനേ..... RK യുടെ പെങ്ങളാ..... എന്ന് വെച്ചാൽ ഈ കമ്പനിയിൽ എനിക്കും ഉണ്ട് ചെറുതല്ലാത്ത ഒരു സ്ഥാനം..... അതുകൊണ്ട് കൂടുതൽ അധികാരം കാണിക്കാൻ ഒന്നും വരണ്ട....."നന്ദു അത് പറഞ്ഞതും യുവയുടെ മുഖം വീർത്തു "അവന്തികാ...."ഗൗരവം നിറഞ്ഞ ആ ശബ്ദം കേട്ട് നന്ദു ഞെട്ടി ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കിയപ്പോൾ ദേഷ്യത്തോടെ നിൽക്കുന്ന റാവൺ "ഏട്ടാ...." "Say sorry....."

അവൻ ദേഷ്യത്തോടെ പറഞ്ഞതും നന്ദു യുവയെ നോക്കി..... അവൻ ഗൗരവത്തോടെ നിൽക്കുന്നുണ്ട് "Sorry പറയാൻ.....!!" ഇത്തവണ റാവണിന്റെ ശബ്ദം കുറച്ചു കടുത്തു "I'm sorry.... 😓" അവൾ തല താഴ്ത്തി നിന്ന് കൊണ്ട് യുവയോട് പറഞ്ഞു "Never repeat this.... K....?" അതിന് അവളൊന്നു തലയാട്ടിയതും റാവൺ ഒന്ന് അമർത്തി മൂളിക്കൊണ്ട് തിരികെ നടന്നു "RK യുടെ പെങ്ങളായിട്ട് അവന്റെ ഒരു ക്വാളിറ്റിയും നിനക്ക് ഇല്ലല്ലോ..... 😏?" യുവ ചുണ്ട് കോട്ടി ചോദിക്കുന്നത് കേൾക്കാത്ത മട്ടിൽ അവള് ദേഷ്യത്തിൽ ചെയറിലേക്ക് ഇരുന്ന് ഫയൽ പഠിക്കാൻ തുടങ്ങി അത് കണ്ട് ചെയറിലേക്ക് പോയി ഇരുന്ന യുവയുടെ ചുണ്ടിൽ ചെറു പുഞ്ചിരി ഉണ്ടായിരുന്നു ******** "മരിയ റാവൺ എവിടെ.....?" ഓഫീസിലേക്ക് വന്ന് കൊണ്ട് മനു അവിടുത്തെ സ്റ്റാഫിനോട് ചോദിച്ചു "ക്യാബിനിൽ ഉണ്ട് സർ...." അവള് മറുപടി പറഞ്ഞു "Mm okay...." അതും പറഞ്ഞ് മനു അവിടുന്ന് മുന്നോട്ട് നടന്നു റാവൺ യുവയുമായി ബിസിനസ്സ് തുടങ്ങിയതിൽ പിന്നെ റാവണിന്റെ കമ്പനി ഒക്കെ മാനേജ് ചെയ്യുന്നത് മനുവും ആരവും കൂടിയാണ് പഠനം കഴിഞ്ഞ് ചുമ്മാ അലഞ്ഞു തിരിഞ്ഞു നടന്ന ആരവിനെ റാവൺ കമ്പനിയുടെ ഉത്തരവാദിത്തം ഏൽപ്പിക്കുകയായിരുന്നു

ഉത്തരവാദിത്തം അവർക്ക് രണ്ട് പേർക്കും ആണെങ്കിലും signing അതോറിറ്റി ഇപ്പോഴും റാവൺ മാത്രമാണ് അതുകൊണ്ട് ഇടക്കിടക്ക് സൈൻ വാങ്ങാൻ ഇവരിൽ ആരെങ്കിലും ഒരാൾ ഇങ്ങോട്ട് വരുന്നത് പതിവാണ് മനു ആരവ് നന്ദു..... ഈ മൂന്ന് പേരുടെ ജീവിതത്തിലും ഈ കാലം കൊണ്ട് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല പഠനം കഴിഞ്ഞു ജോലിക്ക് കയറി എന്നത് ഒഴിച്ചാൽ ബാക്കി എല്ലാം പഴയത് പോലെ തന്നെ....! മനു റാവണിന്റെ ക്യാബിന്റെ അകത്തേക്ക് കയറിയപ്പോൾ അവിടെ ഇരിക്കുന്ന ജാനിയെ കണ്ട് ആദ്യം ഞെട്ടിയെങ്കിലും പിന്നെ അതൊരു പുഞ്ചിരിലേക്ക് വഴി മാറി ഫയലിൽ കണ്ണും നട്ടിരുന്ന ജാനി ഡോർ തുറന്ന ശബ്ദം കേട്ട് തലയുയർത്തി നോക്കി "റാവൺ.... I mean RK.... എവിടെ.....?" അവൻ ചെറു ചിരിയോടെ ചോദിച്ചു "സർ പുറത്തേക്ക് പോയി..... നിങ്ങൾ....?" അവള് സംശയത്തോടെ അവനെ നോക്കി "I'm Maanav.... RK യുടെ ബ്രദർ ആണ് ..." അവൻ സ്വയം പരിചയപ്പെടുത്തി അവള് പുഞ്ചിരിച്ചു..... മാനവ് അവിടെ സൈഡിൽ ഇട്ടിരുന്ന സെറ്റിയിൽ പോയി ഇരുന്നു "പിഎ ആയിട്ടാണെല്ലേ പോസ്റ്റിങ്ങ്‌....?" അവൻ പുഞ്ചിരിയോടെ ചോദിച്ചതും അവള് തലയാട്ടി "ബോസ്സ് എങ്ങനെ ഉണ്ട്.... 🤭?" അവൻ ചോദിക്കുന്നത് കേട്ട് അവളൊന്ന് നിശ്വസിച്ചു "ശരിക്കും നിങ്ങൾ ബ്രദേഴ്‌സ് ആണോ.....?" മറുപടി പറയാതെ അവൾ മറുചോദ്യം ചോദിച്ചു "അതേല്ലോ.... എന്തേ... 😅?" അവൻ ചെറു ചിരിയോടെ ചോദിച്ചതും ജാനിക്ക് അത്ഭുതം ആയി "മാനവ് എത്ര ഫ്രണ്ട്‌ലി ആയിട്ടാ സംസാരിക്കുന്നെ....

But that Rk.....🙄 ചിരിക്കും കൂടി ഇല്ല..... അളന്നു മുറിച്ച പോലെയാ സംസാരം..... ചേർന്ന് പോകാൻ കുറച്ച് ബുദ്ധിമുട്ടും....." അത് കേട്ട് അവൻ ചിരിച്ചു ******** റാവൺ തിരിച്ചു വന്നപ്പോ മനുവും ജാനിയും ഒടുക്കത്തെ വർത്താനം.... അവൾ കളിയും ചിരിയും ഒക്കെ ആയി പഴയ ജാനിയായത് പോലെ..... അത് കണ്ടതും റാവൺ കുറച്ച് നേരം അവരെ നോക്കി നിന്നു "ഒന്ന് സൂക്ഷിച്ചോ..... അവന് ദേഷ്യം വന്നാൽ കണ്ണ് കാണില്ല.... അത് കൊണ്ട് സൂക്ഷിച്ചും കണ്ടും ഒക്കെ നിന്നോ...." മനു ഉപദേശിക്കുന്നത് കേട്ട് അവൻ ഡോർ പകുതി തുറന്ന് അതിൽ ചാരി നിന്നു "ഓ പിന്നെ.... അയാൾ എന്നെ മൂക്കിൽ വലിച്ചു കയറ്റുവല്ലേ.... അയാൾ ടെറർ ആണേൽ ഞാൻ ടെടെറർ ആണ്...." ജാനി വാചകമടിക്കുന്നത് കേട്ട് റാവണിന്റെ പുരികം താനേ പൊങ്ങി "ആഹ് റാവൺ.... നീ എപ്പോ വന്നു....?" മനു അപ്പോഴാണ് അവനെ കണ്ടത് മനു ചോദിക്കുന്നത് കേട്ട് ജാനി ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് ഒറ്റ പുരികം പൊക്കി ഡോറിൽ ചാരി നിൽക്കുന്ന റാവണിനെയാണ് .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story