ജാനകീരാവണൻ 🖤: ഭാഗം 71

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഒന്ന് സൂക്ഷിച്ചോ..... അവന് ദേഷ്യം വന്നാൽ കണ്ണ് കാണില്ല.... അത് കൊണ്ട് സൂക്ഷിച്ചും കണ്ടും ഒക്കെ നിന്നോ...." മനു ഉപദേശിക്കുന്നത് കേട്ട് അവൻ ഡോർ പകുതി തുറന്ന് അതിൽ ചാരി നിന്നു "ഓ പിന്നെ.... അയാൾ എന്നെ മൂക്കിൽ വലിച്ചു കയറ്റുവല്ലേ.... അയാൾ ടെറർ ആണേൽ ഞാൻ ടെടെറർ ആണ്...." ജാനി വാചകമടിക്കുന്നത് കേട്ട് റാവണിന്റെ പുരികം താനേ പൊങ്ങി "ആഹ് റാവൺ.... നീ എപ്പോ വന്നു....?" മനു അപ്പോഴാണ് അവനെ കണ്ടത് മനു ചോദിക്കുന്നത് കേട്ട് ജാനി ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് ഒറ്റ പുരികം പൊക്കി ഡോറിൽ ചാരി നിൽക്കുന്ന റാവണിനെയാണ് "ഹിഹി 😁😁😁..... "അവന്റെ നോട്ടം കണ്ട് ജാനി വെളുക്കനെ ചിരിച്ചു കാണിച്ചു റാവൺ അവളെ ഇരുത്തി നോക്കി അകത്തേക്ക് വന്നതും ലവൾ ഓടിപ്പോയി അവളെ സീറ്റിൽ കയറി ഫയലിൽ കുമ്പിട്ടിരുന്നു അത് കണ്ട് റാവൺ മനുവിന്റെ കൈയിൽ നിന്ന് ഫയൽ വാങ്ങി ചെയറിൽ പോയി ഇരുന്നു മനു അവന് മുന്നിൽ വന്നിരുന്നുകൊണ്ട് ടേബിളിൽ കൈയൂന്നി

"വേഷവും രൂപവും മാറിയെങ്കിലും സ്വഭാവം ഇപ്പോഴും പഴയത് തന്നെയാ 😅....." റാവണിന് മാത്രം കേൾക്കാൻ പാകത്തിൽ മനു പറഞ്ഞതും റാവൺ തല ചെരിച്ചു അവളെ നോക്കി അപ്പൊ അവനെ ഇടംകണ്ണിട്ട് നോക്കിക്കൊണ്ടിരുന്ന ജാനി ഞെട്ടി തിരിഞ്ഞു നേരെ ഇരുന്നു.... അത് കണ്ട റാവൺ ചെറുങ്ങനെ ചിരിച്ചുകൊണ്ട് മനു കൊണ്ട് വന്ന ഫയൽ സൈൻ ചെയ്തു "ചേച്ചി എന്നാ വരുന്നേ.....?" ഫയൽ ഏൽപ്പിച്ചു കൊണ്ട് റാവൺ ചോദിച്ചു "ഞാൻ ഇളയെ വിളിച്ചിരുന്നു..... പെട്ടെന്ന് ഒരു പറിച്ചു മാറ്റൽ വേണ്ടാ എന്നാ ഇള പറയുന്നേ..... ചേച്ചിക്ക് തിരിച്ചു വരണമെന്ന് തോന്നുമ്പോ വരട്ടെ..... ചേച്ചീടെ സന്തോഷം അല്ലെ നമ്മൾ നോക്കേണ്ടത്...." മനു അത് പറഞ്ഞതും റാവൺ ഒന്ന് മൂളി "എന്നാൽ ശരിടാ.... ഞാൻ ഇറങ്ങുവാ....."അതും പറഞ്ഞ് മനു അവിടെ നിന്ന് എണീറ്റു "Bye മനൂ...."ജാനി സീറ്റിൽ ഇരുന്ന് വിളിച്ചു പറഞ്ഞതും ഡോർ തുറന്ന് പുറത്തേക്ക് പോകാൻ തുടങ്ങിയ മനു അവളെ നോക്കി തലയാട്ടി ചിരിച്ചു കൊണ്ട് പോയി റാവൺ അവളെ വിടാതെ നോക്കുന്നത് കണ്ടതും ജാനി ചൂളമൊക്കെ അടിച്ചു ഫയലിന്റെ ഭംഗി നോക്കി ഇരുന്നു

"ഈ ഫയലിനൊക്കെ എന്ത് ഭംഗിയാ..... 😌" അവൾ ആരോടെന്നില്ലാതെ പറഞ്ഞതും റാവൺ ലാപ് ഓപ്പൺ ചെയ്ത് അതിലേക്ക് നോക്കി ഇരുന്നു അവൻ നോട്ടം മാറ്റിയത് അറിഞ്ഞതും ജാനി ഒരു നെടുവീർപ്പോടെ നേരെ ഇരുന്നു ഇടക്കിടക്ക് അവളുടെ നോട്ടം പുറത്തേക്ക് പോകുന്നുണ്ടായിരുന്നു ക്യാബിൻ ഡോർ ഗ്ലാസ്‌ ആയത് കൊണ്ട് പുറത്ത് കൂടി പോകുന്ന സുന്ദരന്മാരും സുമുഖന്മാരുമായ ചെറുപ്പക്കാരെ ഒക്കെ വൃത്തിക്ക് കാണാൻ പറ്റി അവരെ ഒക്കെ കണ്ടതും ജാനിയുടെ മനസ്സിൽ മഞ്ഞു വീണ ഒരു സുഖം..... കോളേജ് കഴിഞ്ഞതോടെ ഈ കലാപരിപാടി ഒക്കെ ഉള്ളിൽ ഒതുക്കി വെച്ചിരിക്കുവായിരുന്നു കുട്ടി.... ഇപ്പൊ ചോക്ലേറ്റ് ചെക്കന്മാരെ കണ്ടപ്പോ ഉള്ളിൽ പൂട്ടി വെച്ചിരുന്ന സൗന്ദര്യാസ്വാദനം ഒക്കെ സടകുടഞ്ഞെണീറ്റു ഡോറിന് നേരെ ഒരുത്തൻ ചുറ്റും നോക്കി നിൽക്കുന്നത് കണ്ട് ജാനി താടക്ക് കൈയും കൊടുത്തിരുന്നു അവനെ നോക്കി..... നോക്കാനുള്ള ആളൊക്കെ ഉണ്ടായിരുന്നു..... വെളുത്തു തുടുത്തു കവിളൊക്കെ ചുവന്നിരിക്കുന്ന ആപ്പിൾ പോലൊരു ചെക്കൻ..... അവന്റെ കട്ട താടിയും മീശയും കണ്ടതോടെ ജാനി ഫ്ലാറ്റ്.... അവൻ നെറ്റിയിലേക്ക് വീണു കിടക്കുന്ന അവന്റെ മുടിയിഴകളെ പിന്നിലേക്ക് ഒതുക്കി കൊണ്ട് തലയുയർത്തി നോക്കിയതും ജാനി നെഞ്ചിൽ കൈ വെച്ചു പോയി "Aww..... His eyes are killing me....."

അവളത് പറഞ്ഞതും റാവൺ ഒന്ന് മുരടനക്കി അപ്പോഴാണ് ജാനിക്ക് ബോധം വീണത് ജാനി ഞെട്ടലോടെ തിരിഞ്ഞു നോക്കിയപ്പോൾ അവളെ ഗൗരവത്തോടെ നോക്കുന്ന റാവണിനെയാണ് കണ്ടത്.... "Sorry sir...." അവള് ഒരു വളിച്ച ചിരിയോടെ പറഞ്ഞതും റാവൺ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി "Bharath..... What are you doing there.....?" ജാനിയെ തന്നെ നോക്കിക്കൊണ്ട് പുറത്ത് നിൽക്കുന്നവനോടായി ചോദിച്ചതും അവനൊന്നും ഞെട്ടിക്കൊണ്ട് ഡോർ തുറന്ന് അകത്തേക്ക് കയറി വന്നു അവനെ കണ്ടതും ജാനി ഒന്ന് ഞെളിഞ്ഞിരുന്നു റാവൺ അത് നോക്കിക്കൊണ്ട് ഭരത്തിന് നേരെ തിരിഞ്ഞു.... ഭരത് ഒരു പുഞ്ചിരിയോടെ റാവണിന് നേരെ വന്നതും അവൻ ടേബിളിൽ കൈയൂന്നി അവനെ നോക്കി *************° ഭരത്..... മൂന്ന് വർഷങ്ങൾക്ക് മുൻപ് കോളേജിൽ പഠിക്കുന്ന സമയത്ത് മൂർത്തിയുടെ ദുരൂഹ മരണം ഭരത്തിനെ വല്ലാതെ തളർത്തിയിരുന്നു മറ്റുള്ളവരെ പോലെ അല്ല..... മൂർത്തിക്ക് ഭരത് ജീവനായിരുന്നു..... അയാളുടെ ചോരയിൽ പിറന്ന മക്കളിൽ ഭരത്തിനോട് മാത്രമേ അയാൾക്ക് ആത്മാർത്ഥത ഉണ്ടായിരുന്നുള്ളു..... അത് കൊണ്ട് തന്നെ അച്ഛന്റെ മരണം അവനൊരു തീരാനഷ്ടമായിരുന്നു അച്ഛനെ അന്വേഷിച്ചു അവൻ ചോദ്യങ്ങളുമായി ചെന്ന് നിന്നത് ASP Abhijith IPS ന്റെ മുന്നിലും....

സ്നേഹാസമ്പന്നനായ അച്ഛന്റെ തിരോധനത്തെ പറ്റി അലമുറയിട്ട് ചോദിക്കുന്ന ആ മകന്റെ മുന്നിൽ ജിത്തുവിന് മനസ്സ് തുറക്കേണ്ടി വന്നു ഭരത്തിന്റെ സഹോദരനാണ് താനെന്നും അച്ഛനെന്ന ആ മനുഷ്യന്റെ രക്തത്തിൽ പിറന്ന ഒരുപാട് സഹോദരങ്ങൾ നിനക്കുണ്ടെന്നും അതിൽ പെട്ടവരാണ് RK യും നന്ദുവും എന്നാ ജിത്തുവിന്റെ വെളിപ്പെടുത്തൽ അവനെ ഞെട്ടിച്ചു അച്ഛന്റെ ലീലാവിലാസങ്ങൾ തെളിവ് സഹിതം ജിത്തു ആ മകന്റെ മുന്നിൽ നിരത്തിയപ്പോൾ തകർന്ന് പോയിരുന്നു ഭരത്.... അന്ന് അവനെ ചേർത്ത് പിടിക്കാൻ അവന്റെ കൂടെപ്പിറപ്പുകൾ ഉണ്ടായിരുന്നു ഭരത് തളർന്നു പോകാതിരിക്കാൻ RK യും മനുവും അവനെ ഒപ്പം കൂടി എല്ലാം ഉൾക്കൊള്ളാൻ അവന് ഒരുപാട് സമയം വേണ്ടി വന്നു...... സമൂഹത്തിന് മുന്നിൽ മാന്യനായ രാമമൂർത്തിയുടെ യഥാർത്ഥ മുഖം വെളിച്ചത്ത് കൊണ്ട് വരാൻ ഭരത് മുന്നിട്ടിറങ്ങി ഭരത്തിന്റെ മുത്തശ്ശൻ സത്യങ്ങളറിഞ്ഞപ്പോൾ ആ ചെകുത്താനെ സ്വന്തം കൈ കൊണ്ട് കൊല്ലാൻ കഴിഞ്ഞില്ലെന്നുള്ള ദുഃഖം പരസ്യമായി പ്രകടിപ്പിച്ചു ഭരത്തിന്റെ അമ്മ കഴുത്തിലെ താലി പൊട്ടിച്ചെറിഞ്ഞു.....

ആ വീട്ടിൽ ഉണ്ടായിരുന്ന മൂർത്തിയുടെ എല്ലാ ഓർമകളും ആ സ്ത്രീ നശിപ്പിച്ചു കളഞ്ഞു പിന്നീടൊരിക്കലും ഭരത്തിനെ മൂത്തിയെ ഓർത്ത് ദുഖിക്കാൻ നന്ദു അനുവദിച്ചിരുന്നില്ല.... നന്ദുവും ഭരത്തും ആമിയും അഭിയും കൂടി അവരുടെ പഠനം പൂർത്തിയാക്കി..... ജാനി ഇല്ലെന്നുള്ള കുറവ് ഒഴിച്ചാൽ അവർ ഹാപ്പിയായിരുന്നു..... ഹാപ്പി ആവാൻ ശ്രമിക്കുകയായിരുന്നു ഈ കാലമത്രയും ഭരത് അധികവും റാവണിന്റെ വീട്ടിൽ തന്നെ ആയിരുന്നു..... അതിൽ അവന്റെ അമ്മക്കോ മുത്തശ്ശനോ ഒന്നും ഒരു പരാതിയും ഉണ്ടായിരുന്നില്ല പഠനം കഴിഞ്ഞപ്പോ ബിസിനസ്സ് പഠിക്കാൻ ഭരത്തിന്റെ മുത്തശ്ശൻ തന്നെയാണ് അവനെ റാവണിന്റെ കൂടെ നിർത്തിയത്..... എല്ലാം ആദ്യം മുതൽ പഠിക്കാൻ വേണ്ടി ചെറിയ പോസ്റ്റിൽ നിയമിക്കാൻ അദ്ദേഹം തന്നെയാണ് റാവണിനെ ഉപദേശിച്ചതും..... സഹോദരങ്ങൾക്കൊപ്പം നിൽക്കാൻ കിട്ടുന്ന ചാൻസ് ആയി കണ്ട് ഭരത്തും അതിനെ എതിർത്തില്ല..... പഠനം കഴിഞ്ഞ ഉടൻ തന്നെ അവൻ ജോലിക്ക് കയറി.... വാല് പോലെ അവന്റെ കൂടെ ആമിയും ഉണ്ടായിരുന്നു അഭിയെ അവളുടെ അച്ഛൻ ഉപരി പഠനത്തിന് വിദേശത്തേക്ക് കൊണ്ട് പോയി.....

നന്ദുവിന് പിന്നെ പണി എടുക്കാൻ തീരെ ഇഷ്ടമല്ലാത്തത് കൊണ്ട് വീട്ടിൽ ഇരുപ്പായി ഇപ്പൊ ജാനി വന്നത് കൊണ്ട് മാത്രമാണ് അവളീ സാഹസത്തിന് ഇപ്പൊ മുതിർന്നത് തന്നെ..... നന്ദു ജോയിൻ ചെയ്തതറിഞ്ഞു അവളെ തിരക്കി വന്ന ഭരത്തിനെയാണ് ജാനി വായിനോക്കിയതും റാവൺ അകത്തേക്ക് വിളിപ്പിച്ചതും അവൻ അകത്തേക്ക് വന്നത് തന്നെ ഒരു പ്രത്യേക സ്റ്റൈലിൽ ആയിരുന്നു മൂന്ന് വർഷം അവനിൽ ഒരുപാട് മാറ്റം വരുത്തിയിരുന്നു..... വെളുത്തു തുടുത്തു ആളിപ്പോ അങ്ങ് ലുക്ക്‌ ആയി "ഡ്യൂട്ടി ടൈമിൽ നീ ഇവിടെ എന്ത് ചെയ്യുവാ....?" ലാപ്പിലേക്ക് മിഴികൾ ഊണ്ണിക്കൊണ്ട് അവൻ ഗൗരവത്തിൽ ചോദിച്ചു ജാനി ഭരത്തിനെ മുഖത്ത് കൈയൂന്നി അപാര നോട്ടമാണ് അത് അറിഞ്ഞെന്ന പോലെ റാവൺ ദേഷ്യത്തോടെ അവളെ നോക്കി ഭരത്തിനെ ഫോക്കസ് ചെയ്ത് ഇരുന്ന ജാനി അത് അറിഞ്ഞില്ല..... കുട്ടി ഭരത്തിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്തിരുന്നു "യുവിയെ കൊണ്ട് ആദ്യമായിട്ട് ഒരുപകാരം ഉണ്ടായി.... 😌" അവൾ മനസ്സിൽ ചിന്തിച്ചു ഭരത്തിനെ ഫോകസ് ചെയ്ത് ഇരുന്നതും റാവൺ ഒരു പെൻ എടുത്ത് അവളുടെ തലക്കിട്ട് എറിഞ്ഞു "പറഞ്ഞ ജോലി നോക്ക്.... Idiot....."

അവൻ ദേഷ്യത്തിൽ പറഞ്ഞു ജാനി തല ഉഴിഞ്ഞു കൊണ്ട് അവനെ നോക്കി കണ്ണുരുട്ടി ഭരത് ഇതൊക്കെ കണ്ട് ചിരി കടിച്ചു പിടിച്ചു നിന്നു "ഏട്ടാ.... നന്ദു ഇന്ന് ജോയിൻ ചെയ്തതല്ലേ.... ഞാൻ അവളെ നോക്കി വന്നതാ....."ഭരത് ചിരി ഉള്ളിലൊതുക്കി പറഞ്ഞു "ഏട്ടനോ..... 🧐🧐" ജാനി മനസ്സിൽ ചിന്തിച്ചു "മ്മ്.... അവൾ ഡ്യൂട്ടിക്ക് കയറി..... നീ പോയി ഞാൻ ഏൽപ്പിച്ച വർക്ക്‌ കംപ്ലീറ്റ് ചെയ്യാൻ നോക്ക്...." റാവൺ ഗൗരവത്തോടെ പറഞ്ഞു "ശരി ഏട്ടാ....."അതും പറഞ്ഞു പുറത്തേക്ക് പോകുന്ന ഭരത്തിനെ നോക്കി ജാനി അങ്ങനെ ഇരുന്നു "ഇവിടെ കാണാൻ കൊള്ളാവുന്ന എല്ലാം ഇങ്ങേരുടെ ബ്രദേഴ്സ് ആണല്ലോ...." അവള് ഉള്ളിൽ പറഞ്ഞു കൊണ്ട് ഭരത്തിൽ നിന്ന് നോട്ടം പിൻവലിച്ചതും അവളുടെ ടേബിളിൽ കൈയൂന്നി അവൾക്ക് തൊട്ട് മുന്നിൽ കുനിഞ്ഞു നിൽക്കുന്ന റാവണിനെ കണ്ട് അവൾ ഞെട്ടി "കഴിഞ്ഞോ.....?" അവൻ ഗൗരവത്തിൽ ചോദിച്ചു "എ.... എന്ത്......?" അവള് അവന്റെ നോട്ടത്തിന് മുന്നിൽ പതറിപ്പോയി "ഫയൽ പഠിച്ചു കഴിഞ്ഞോന്ന്....?" റാവൺ നേരെ നിന്ന് നെഞ്ചിൽ കൈ പിണച്ചു കെട്ടി ചോദിച്ചതും അവളൊന്ന് തല കുലുക്കി "Okay.... Then come with me.... "എന്ന് പറഞ്ഞു റാവൺ അവളെ കൂട്ടി പോയി.....

തിരിച്ചു വിട്ടത് ഒരു ലോഡ് വർക്കും കൊടുത്തിട്ടാണ് പണി കൊറേ കിട്ടിയതും അവൾ അവനെ പ്രാകി പ്രാകി വന്നിരുന്നു ജോലി ചെയ്യാൻ തുടങ്ങി ************° യുവ ജോലിക്കിടയിൽ എപ്പോഴോ നന്ദുവിനെ ഒന്ന് നോക്കിയപ്പോൾ നന്ദു ടേബിളിൽ തല വെച്ച് നല്ല ഉറക്കം.... അത് കണ്ടതും അവൻ പതിയെ എണീറ്റ് അവളുടെ അടുത്തേക്ക് പോയി അവളെ വിളിക്കാൻ തുനിഞ്ഞപ്പോഴാണ് അവൾക്കടുത്തിരിക്കുന്ന ഒരു പേപ്പർ അവള് കണ്ടത് നല്ല മനോഹരമായി വരച്ചിരിക്കുന്ന അവന്റെ ഫേസ് കണ്ട് അവൻ അത് കൈയിൽ എടുത്തു..... സൂക്ഷിച്ചു നോക്കിയപ്പോൾ അതിൽ കുത്തി വരച്ചു വച്ചേക്കുന്നത് കണ്ടു..... യക്ഷികളുടെ പല്ല് പോലെ പല്ലൊക്കെ നീട്ടി വരച്ചു തലയിൽ രണ്ട് കൊമ്പ് ഒക്കെ വരച്ചു വെച്ചിട്ടുണ്ട് "The Devil Boss.... നീ ബോസ്സ് ആണേൽ എനിക്ക് ഗ്രാസ് ആണെടാ കോപ്പേ.... Enemy...." എന്നൊക്കെ പല വശത്തായി എഴുതി വെച്ചിട്ടുണ്ട് അത് കണ്ടതും അവന്റെ മുഖം വീർത്തു "ഡീ....." ഒറ്റ അലർച്ചയായിരുന്നു.... ഉറങ്ങിക്കിടന്ന നന്ദു ചാടി പിടച്ചു എണീറ്റു നിന്നു "എന്താടി ഇത്....😡?"  .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story